നവവധു: ഭാഗം 13

navavadhu

A story by സുധീ മുട്ടം

"നീയെന്തിനാ മോളെ അതിന് കരയുന്നത്" 'ഒന്നൂല്ലാ അച്ഛാ..പെട്ടെന്നങ്ങനെ കേട്ടപ്പോളൊരു സങ്കടം" സാഗര മിഴികൾ തുടച്ചു.. "അവനോടൊരു സിമ്പതിയും വേണ്ട മോളേ..അവനർഹിച്ചിതാ കിട്ടിയത്" "സിമ്പതിയൊന്നും ഇല്ലച്ഛാ..ഓരോത്തരുടേയും വിധിയൊന്ന് ഓർത്തു പോയതാ..നാളെ നമ്മുടെ അവസ്ഥയും എന്താണെന്ന് അറിയില്ലല്ലോ" മകളെന്താണ് അർത്ഥമാക്കുന്നതെന്ന് ശേഖരനു മനസ്സിലായില്ല..അവളെ മിഴിച്ചു നോക്കി. "ആരെയും ശപിക്കരുത് അച്ഛാ..നമ്മുടെ സമയം മോശമാണെങ്കിൽ നമുക്കാ ഫലിക്കുക.. " നിനക്കെ എങ്ങനെ കഴിയുന്നു മോളേ ദ്രോഹിക്കുന്നവരോടെക്കെ ക്ഷമിക്കാൻ" സാഗര അച്ഛന് അരികിലെത്തി കഴുത്തിലൂടെ കൈകൾ ചുറ്റി..

"അതെന്താണെന്നോ ഞാനെന്റെ അച്ഛന്റെ മകളായിട്ട്" "അതെ അതുതന്നെയാ ശരി" രാമൻകുട്ടി അവൾക്ക് സപ്പോർട്ട് ചെയ്തു... അവളൊരു ചിരിയോടെ അകത്തേക്ക് കയറി... അമ്പുവേട്ടൻ വേണ്ടാന്ന് വെച്ചിട്ടും ശപിച്ചിട്ടില്ല..നോവുന്നൊരു വാക്കും ഉരിയാടിയട്ടില്ല..നന്മമ വരാനെ പ്രാർത്ഥിച്ചിട്ടുള്ളൂ.. എന്നിട്ടും ആൾക്ക് അങ്ങനെ വന്നൂന്ന് അറിഞ്ഞപ്പോൾ മനുഷ്യ സഹജമായൊരു സങ്കടം അത്രയേയുള്ളൂ...അല്ലാതെ ആ മനുഷ്യനെ ഓർമ്മയിൽ വെച്ചോണ്ട് നടക്കുന്നില്ല.. ജനലഴികളിലൂടെ പുറത്തേക്ക് നോക്കി..

പ്രൊഫസർ വായി നോക്കി നിൽപ്പുണ്ട്.. "ഇയാൾക്കിത് എന്തിന്റെ കേടാണ്" ജനൽപ്പാളികൾ ദേഷ്യത്തോടെ വലിച്ചടച്ച് കട്ടിലിലേക്ക് വീണു...വെറുതെ കിടന്നതാണു ശേഖരന്റെ വിളി കേട്ടാണു ഉണർന്നത്. "എന്തുപറ്റി മോളെ" മകളുടെ അടുത്തിരുന്നു നെറ്റിയിൽ വിരലോടിച്ചു... "അമ്മയില്ലാതെ വളർത്തിയ കുട്ടിയാ...ഒരു കുറവും അറിയിച്ചിട്ടില്ല.... ശേഖരൻ ഓരോന്നും ഓർത്തു പോയി. " ചെറിയ ഒരു തലവേദന.. അത്രയേയുള്ളൂ..." പുഞ്ചിരിയോടെ എഴുന്നേറ്റു.. "ഞാൻ ചായ ഇടാം അച്ഛാ‌.." വേണമെന്നോ വേണ്ടായെന്നോ മറുപടിക്ക് കാത്തു നിൽക്കാതെ അടുക്കളയിലേക്ക് പോയി..ചായ അച്ഛനും കൊടുത്തു അവളും കുടിച്ചു... പതിവുപോലെ വിളക്കു കൊളുത്തി നാമം ജപിച്ചിട്ടു പഠിക്കാനിരുന്നു.. 💙💙💙💙💙💙💙💙💙💙💙💙💙💙

"എടീ വല്ലതും നടക്കോ?' അടുത്ത ദിവസം ഗൗതമിയെ കണ്ടതും സാഗര തിരക്കി... " എവിടുന്നു...അയാൾക്ക് നിന്നെ മതിയല്ലോ?" "അതൊക്കെ നിന്റെ മിടുക്ക് പോലെയിരിക്കും..പിന്നെ എന്റെ കാര്യം അയാളല്ല തീരുമാനിക്കുക" ഈർഷ്യക്കേടോടെ സാഗര പറഞ്ഞു. അന്നും വൈഗേഷിന്റെ നോട്ടം സാഗയിലായിരുന്നു.. വെറുപ്പോടെ പല പ്രാവശ്യവും മുഖം തിരിച്ചു. എങ്ങനെയും അയാളുടെ ക്ലാസൊന്നു തീർന്നു കിട്ടിയാൽ മതിയെന്നായിരുന്നു... വൈകുന്നേരം കോളേജ് വിട്ടു വരുമ്പോൾ അരയാൽ ചുവട്ടിൽ അമ്പു ഇരിക്കുന്നത് കണ്ടു.. അയാളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ മുമ്പോട്ട് നടന്നു.. ഒരിക്കൽ ഒരുപാട് പ്രാവശ്യം കൊതിയോടെ വന്നിരുന്നിട്ടുണ്ട്...

നോക്കി നിന്നിരുന്നു. അന്നെല്ലാം അമ്പുവേട്ടൻ സ്വന്തമാകുമെന്നു കരുതി.. "സാഗേ...." ആർദ്രമായൊരു വിളി കേട്ട് ഒന്നു നിന്നു..മെല്ലെ തല ചരിച്ചു നോക്കി..അമ്പുവേട്ടൻ അടുത്തേക്ക് വരുന്നു.നടന്നകലാമെന്നു കരുതിയതാണ് എന്നിട്ടും നിന്നത് അയാൾക്ക് പറയാനുള്ളത് കേൾക്കാൻ മാത്രമായിരുന്നു.. ഇതിന്റെ പേരിലിനി പിന്നാലെ വന്നുകൂടാ..ഇവിടെ വെച്ച് നിർത്തിക്കണം.. "അമ്പുവേട്ടന് എന്റെ പേരെങ്കിലും ഓർമ്മയുണ്ടല്ലോ" കളിയാക്കിയതാണോന്ന് ആദ്യമൊന്ന് സംശയിച്ചു.. "സാഗേ ഞാനൊരുപാട് സങ്കടപ്പെടുത്തി..

അതിനു നീ തന്ന ശാപം ഫലിച്ചു.എന്നോട് ക്ഷമിക്കണം... മാപ്പ് ചോദിക്കാനുളള അർഹത ഇല്ലെന്ന് അറിയാം" "ഇല്ലെങ്കിൽ പിന്നെ എന്തിനാ ക്ഷമ ചോദിക്കുന്നത്...പിന്നെ ഞാനാരെയും ശപിച്ചിട്ടില്ല..വിവാഹത്തിനു വിളിക്കാതെ പങ്കെടുത്തത് നിങ്ങളെ ഓർത്തു കരഞ്ഞു കൂവി നടക്കുകയല്ലെന്ന് ബോദ്ധ്യപ്പെടുത്താനും വിവാഹ ദിവസം ഓർക്കുമ്പോൾ നിങ്ങൾ കൂടെ എന്നെയും ഓർക്കണയ്..അതിനു വേണ്ടി മാത്രാ വന്നത്" മൂർച്ചയുള്ള സ്വരത്തോടെ ആയിരുന്നു സംസാരം... "

എല്ലാം മറന്നു ക്ഷമിക്കാൻ കഴിയുമെങ്കിൽ പശ്ചാത്താപിക്കാൻ എനിക്കൊരു അവസരം നൽകിക്കൂടെ" സാഗരക്കാകെ വിറഞ്ഞു കയറി.. "അമ്പുവേട്ടനെന്താ കരുതിയത്....നിങ്ങൾക്ക് പശ്ചാത്താപിക്കാനുളളതാണെന്നൊ എന്റെ ജീവിതമെന്നോ..അതിനി നടക്കില്ല...നിങ്ങൾക്ക് പന്താടാനുളളതല്ല എന്റെ ജീവിതം.." കുറച്ചു മുമ്പോട്ട് നടന്നവൾ തിരിഞ്ഞു നിന്നു.. "ഇനിയിതിന്റെ പേരും പറഞ്ഞു എന്റെ പിന്നാലെ വരരുത്" മൂർച്ചയേറിയ സ്വരത്തിൽ പറഞ്ഞ ശേഷം നടന്നകന്നു...അയാൾ ഇതികർത്തവ്യാ മൂഢനായി നിന്നുപോയി... 💙💙💙💙💙💙💙💙💙💙💙💙💙💙💙

ഞായറാഴ്ച ദിവസം ജോലിയെല്ലാം ഒതുക്കി ന്യൂസ് പേപ്പർ വായിക്കാനെടുത്തു...അച്ഛനു പറ്റിയ ആലോചനകൾ ഉണ്ടോന്നു നോക്കണം..പെട്ടന്നാണു ഉൾപേജിലെ ക്ലാസിഫൈഡിൽ കണ്ണുകൾ ഉടക്കിയത്.. "വിധവയായ നാൽപ്പത്തിയഞ്ച് കഴിഞ്ഞ സ്ത്രീക്ക് അമ്പത്തി അഞ്ചിൽ താഴെ പ്രായമുള്ള വരനെ ആവശ്യമുണ്ട്...ജാതിയും മതവും പ്രശ്നം ഇല്ല.. കൂടെയൊരു ഫോൺ നമ്പരും കൊടുത്തിരുന്നു... " ഇത് അച്ഛനു യോജിക്കും..." മനസ്സ് പറഞ്ഞതും ഫോണെടുത്തു നമ്പരു നോക്കി വിളിച്ചു..

അപ്പുറത്ത് ഒരു ചെറുപ്പക്കാരന്റെ സ്വരമായിരുന്നു.. "ഞാൻ വിവാഹ പരസ്യം കണ്ടു വിളിച്ചതാ" "അതെന്റെ അമ്മക്കായിട്ടാ.." സാഗ കുറച്ചു സമയം ഒന്നും മിണ്ടിയില്ല..അമ്മക്കൊരു കൂട്ടിനെ തേടുന്ന മകനോടൊരു റെസ്പെക്റ്റ് ഉണ്ടായി. "ഞാനും എന്റെ അച്ഛനു വേണ്ടിയാ വിളിച്ചത്... " ആഹാ..എന്തായാലും അത് നന്നായി... അയാളിൽ നിന്നും ഓരോന്നായി ചോദിച്ചറിഞ്ഞു...തൃപ്തികരമായെന്ന് തോന്നിയതോടെ സാഗ ശേഖരനു അരികിലോക്ക് ഓടി.............................തുടരും………

നവവധു : ഭാഗം  12

Share this story