നവവധു: ഭാഗം 16

navavadhu

A story by സുധീ മുട്ടം

ക്ലാസിൽ നിന്നും ഇറങ്ങിയ സാഗര സംശയത്തോടെ ഗേറ്റിനരുകിൽ ഗൗതമിയെ കാത്തു നിന്നു..മനസ്സിലെന്തോ അസ്വസ്ഥതമായതും തിരികെ ക്ലാസിനടുത്തേക്ക് നടന്നു.. ഗൗതുവിനെ തനിച്ചാക്കി വരേണ്ടിയില്ലെന്നൊരു തോന്നൽ മനസ്സിൽ ഉടലെടുത്തതും അങ്ങോട്ടേക്ക് ചെന്നു. വരാന്തയിലൂടെ സ്വപ്നാടകയെ പോലെ നടന്നു വരുന്ന ഗൗതുവിനെ കണ്ടതുമൊരു നടുക്കം ഉള്ളിലുണ്ടായി..ആകെ മ്ലാനമായ മുഖമായിരുന്നു അവളുടേത്.. "എന്തു പറ്റിയെടീ ഗൗതു..നീയെന്താ എല്ലാ തിരിക്കുന്നത്" കൂട്ടുകാരിയെ തടഞ്ഞു നിർത്തി സൂക്ഷിച്ചു നോക്കി..സാഗയുടെ മുഖം ചുളിഞ്ഞു.. "എന്തുപറ്റി ഗൗതു നിന്നോടാ ചോദിച്ചത്" ഒന്നു പിടിച്ചു ഉലച്ചതും അവളൊന്ന് നടുങ്ങി സാഗരയെ സൂക്ഷിച്ചു നോക്കി...

ക്രമേണ കണ്ണുകൾ നിറഞ്ഞു കരച്ചിലോടെ കൂട്ടുകാരിയിലേക്ക് ചഞ്ഞു..വല്ലാത്തൊരു കുറ്റബോധം ഉടലെടുത്തതോടെ സാഗയോടെ എല്ലാം തുറന്നു പറഞ്ഞു. ഒരുനിമിഷത്തേക്ക് കൂട്ടുകാരിയെ ചതിക്കാനായി സമ്മതം മൂളിയ നിമിഷത്തെ സ്വയം ശപിച്ചു.ഒരിക്കലും അയാൾക്ക് കീഴ്പ്പെടുരതായിരുന്നു... "അയാളെവിടെ..." ക്ലാസ് മുറിയിലേക്ക് ഗൗതമി കൈ ചൂണ്ടി.. "വാടീ ഇങ്ങോട്ട്" ദേഷ്യത്തോടെ അവളെയും കൂട്ടി ക്ലാസ് മുറിയിലേക്ക് കയറി... ഓരോന്നും മനസ്സിൽ കണക്കു കൂട്ടി വെളിയിലേക്ക് ഇറങ്ങാനൊരുങ്ങിയ വൈഗേഷ് ഗൗതമിയുടെ കൂടെ സാഗയെ കണ്ടു അമ്പരന്നു... വൈഗേഷ് വായ് തുറന്നു ചോദിക്കാനൊരുങ്ങിയതും സാഗയുടെ വീശിയ കൈകൾ അയാളുടെ മുഖത്ത് പതിച്ചു..

ശക്തമായി തന്നെ.. അടിയുടെ പ്രഹരത്തിൽ അറിയാതെ മുഖം പൊത്തിപ്പോയി.. "എടീ നീ എന്നെ തല്ലിയല്ലേ" അയാൾ ചീറി സാഗക്ക് നേരെ ചെന്നു... "വൃത്തികേട് കാണിച്ചിട്ടു ന്യായം പറയുന്നോടാ തെണ്ടീ..." വർദ്ധിച്ച കലിപ്പോടെ ഒരെണ്ണം കൂടി കൊടുത്തു.. "നിനക്കൊക്കെ സൗഹൃദത്തിന്റെ ആഴവും അക്ഷരങ്ങളുടെ മഹനീയതയും അറിയില്ല.കാണുന്ന ഏതൊരു പെണ്ണിലും കാമമാണല്ലേടാ" അവൾ ദേഷ്യത്തോടെ പ്രൊഫസറുടെ ഷർട്ടിൽ പിടിച്ചു ഉലച്ചു.. "ഫോൺ എടുത്തു പ്രിൻസിയെ വിളിക്കെടീ" സാഗരയുടെ അലർച്ചയിൽ ഞെട്ടി ഗൗതമി പ്രിൻസിക്ക് ഫോൺ ചെയ്തു... ഇനിയും നിന്നാൽ തടി കേടാകുമെന്ന് ഉറപ്പായതോടെ സാഗയെ തള്ളിയകറ്റി അയാൾ ഓടിക്കളഞ്ഞു..അവളും വിട്ടു കൊടുത്തില്ല..

പിന്നാലെ ഓടി.. കോളേജിലെ ഓട്ടമൽസരത്തിൽ എപ്പോഴും ഒന്നാമതാണ് സാഗര...അവളെ തോൽപ്പിക്കാനത്ര എളുപ്പമല്ല... ഓടി വൈഗേഷിനു ഒപ്പമെത്തി അയാളുടെ കോളറിൽ പിടിച്ചു വലിച്ചു.. അതോടെ അയാൾ അവൾക്ക് നേരെ തിരിഞ്ഞു.. "വിടെടീ... അയാൾ കുതറാൻ ശ്രമിച്ചിട്ടും സാഗയുണ്ടോ വിടുന്നു...ഇരുവരുടെയും ഓട്ടം കണ്ടു കുറച്ചു വിദ്ദ്യാർത്ഥികൾ അങ്ങോട്ടു കൂടി.. " എന്ത് പറ്റി സാഗേ...നീയെന്തിനാ പ്രൊഫസറെ പിടിച്ചു വലിക്കുന്നത്... അവളെ അറിയാവുന്നൊ ഒരു വിദ്ദ്യാർത്ഥി കാര്യം തിരക്കി.. "ഇവനോ പ്രൊഫസറോ..." ചുരുക്കി സാഗ കാര്യങ്ങൾ തുറന്നു പറഞ്ഞു... "അത് ശരി സാറിനു വേറെ പലതും പഠിപ്പിക്കുന്നതിലാ കാര്യം അല്ലേ" കൂട്ടം ചേർന്ന ആൺകുട്ടികളും അയാളെ കൈവെച്ചതോടെ വൈഗേഷ് തളർന്നു പോയി..

"കോളേജ് വിട്ടത് നന്നായി അല്ലെങ്കിൽ കൂടുതൽ പാട്ടായേനെ... ആരോ അടക്കം പറഞ്ഞു... അതിനിടയിൽ പ്രിൻസിയും മറ്റ് പ്രൊഫസർമാരും അങ്ങോട്ട് വന്നു...ആരെയും എതിരിടാൻ കഴിയാതെ വൈഗേഷ് തല കുനിച്ചു.. " തന്റെ ഇവിടത്തെ പഠിപ്പിക്കൽ മതി..നാളെ മുതൽ ഇങ്ങോട്ട് വരണ്ടാ..മാനേജ്മെന്റിനെ വിവരങ്ങൾ ഞാൻ ധരിപ്പിച്ചോളാം" പ്രിൻസി രൂക്ഷമായി നിലപാടെടുത്തു...ഗൗതമി ഒന്നും പറയാതെ കണ്ണീർവാർത്തു നിന്നു...ആളെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണമെന്നൊക്കെ ചിലർക്ക് അഭിപ്രായം ഉണ്ടായിരുന്നു.. "അതുവേണ്ടാ എല്ലാവർക്കും ഇര പെൺകുട്ടി ആയാൽ ചിരിക്കാനും ചർച്ച ചെയ്യാനും ഒരുപാട് കഥകൾ മെനയുവാനും അവസരമാകും" ഒടുവിൽ സാഗരയുടെ അഭിപ്രായത്തിനു എല്ലാവരും വില കൽപ്പിച്ചു..

"താനേ അങ്ങോട്ട് വന്നേക്ക് ബാക്കി അവിടെവെച്ചു തരാം" അവളുടെ ദേഷ്യം അടങ്ങിയിരുന്നില്ല..തല കുനിച്ചു വൈഗേഷ് അവിടെ നിന്ന് ഇറങ്ങിപ്പോയി... എല്ലാവരും സാഗയെ പ്രശംസിച്ചു... "പ്രതികരണ ശേഷി എല്ലാ പെൺകുട്ടികൾക്കും ആവശ്യമാണ്.. ഇല്ലെങ്കിൽ പലരും മുതലെടുക്കും.." പ്രിൻസി പറഞ്ഞതു കേട്ട് ഗൗതമിയുടെ മുഖം താണു...അവൾ ശക്തമായി ഏങ്ങലടിച്ചു കരഞ്ഞു.. "സാഗേ സോറിയെടീ..ഒരു നിമിഷത്തേക്ക് ഞാനെന്നെ മറന്നു പോയി..നിന്നെ ചതിക്കാനും കൂട്ടു നിന്നു..." സാഗ കൂട്ടുകാരിയെ നോക്കി..അവളാകെ ഉലഞ്ഞു പോയെന്നു മനസ്സിലായതും ചേർത്തു പിടിച്ചു.. "സാരമില്ലെടീ നീയെന്നെ ചതിച്ചില്ലല്ലോ...

അയാൾ പറഞ്ഞത് നീയെന്നിൽ നിന്നും ഒളിപ്പിച്ചിരുന്നെങ്കിൽ അതാകുമായിരുന്നു ചതി..." ഒന്നു നിർത്തിയിട്ട് സാഗ വീണ്ടും തുടർന്നു.. "എല്ലാ മുന്നറിയിപ്പ് തന്നിട്ടും നീ കീഴ്പ്പെട്ടു പോയതിലേ എനിക്ക് സങ്കടമുള്ളൂ..." വിങ്ങിപ്പൊട്ടി ഗൗതു തല കുനിച്ചു.. മനസ്സ് കുറ്റബോധത്താൽ അലമുറയിട്ടു... "സാരല്യാടീ ആ ദുഷ്ടനിൽ നിന്ന് രക്ഷപ്പെട്ടെന്നു കരുതിയാൽ മതി" ഗൗതുവിനെ ആശ്വസിപ്പിച്ചു ബസ് സ്റ്റോപ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി.. "ഞാൻ കൊണ്ടു വിടാടീ വീട്ടിൽ.." അവളെ തനിച്ചു വിടുന്നത് ശരിയാകില്ല..സാഗയും ഗൗതുവിന്റെ കൂടെ വീട്ടിലേക്ക് പോയി... "പറഞ്ഞത് ഓർമ്മയുണ്ടല്ലോ..നടന്നതൊക്കെ മറന്നേക്ക്...വീട്ടുകാരെ കൂടി വിഷമിപ്പിക്കരുത്" ഉപദേശം പോലെ പറഞ്ഞതിനു അവൾ തലയാട്ടി..

ഗൗതമിയെ വീട്ടിൽ കൊണ്ടാക്കിയട്ട് വീട്ടിലേക്ക് മടങ്ങി...ചെല്ലുമ്പോൾ സന്ധ്യമയങ്ങി തുടങ്ങി.. വഴിക്കണ്ണുമായി ശേഖരൻ നിൽപ്പുണ്ടായിരുന്നു.. "എന്തേ കുട്ടി താമസിച്ചത്...പതിവു സമയം കഴിഞ്ഞതോടെ ഒരുപാട് സങ്കടമായി" അച്ഛന്റെ വാക്കുകളിലെ ഭീതി മനസ്സിലായതോടെ പുഞ്ചിരിച്ചു.. "ഞാൻ പറയാം അച്ഛൻ വാ" അകത്തേക്ക് കയറുന്നതിനിടയിൽ വൈഗേഷ് താമസിക്കുന്ന ഇടത്തേക്ക് നോക്കി...ലൈറ്റുകൾ തെളിഞ്ഞിരുന്നില്ല..ആൾ ഇങ്ങോട്ട് വന്നട്ടില്ലെന്ന് അവൾ ബോദ്ധ്യമായി.. ചായ കുടിക്കുന്നതിനിടയിൽ അച്ഛനോടെല്ലാം പറഞ്ഞു.. "ഇത്രക്ക് വൃത്തികെട്ടവനായിരുന്നോ അവൻ ..ഇങ്ങട് വരട്ടെ ശരിയാക്കി കൊടുക്കാം" ശേഖരൻ കലിപ്പിലായി...അതേ സമയത്താണ് രാമൻകുട്ടി കയറി വന്നത്..

"ഞാൻ ചായ എടുക്കാം അച്ഛാ" "വേണ്ട മോളെ..കുടിച്ചിട്ടാ വന്നത്..ഞാൻ മറ്റൊരു കാര്യം പറയാനാ വന്നത്" അവളുടെ മിഴികൾ രാമൻകുട്ടിയിലായി.. "ഞാൻ സേതുലക്ഷ്മിയെ കുറിച്ച് തിരക്കി...." അമ്മയെ കുറിച്ച് കേട്ടതും മുഖം കൂടുതൽ വിടർന്നു... "ആൾ ടീച്ചറാണ്..വിധവയൊന്നും അല്ല..ഭർത്താവ് ഉപേഷിച്ചു പോയതാണ്.മക്കളൊന്നും ഇല്ല..പറയത്തക്ക ബന്ധുക്കളുമില്ല..ടീച്ചറുടെ ഒറ്റക്കുളള ജീവിതം കണ്ടു അയലത്തെ ഒരു ചെറുപ്പക്കാരനാണു പരസ്യം കൊടുത്തത്..അവന്റെ പേരാണ് സച്ചി..ടീച്ചർക്ക് മകനെ പോലെയാണ്..സച്ചിക്കും അമ്മ മാത്രമേയുള്ളൂ.... രാമൻകുട്ടി പറഞ്ഞു തീർന്നതും കെട്ടിപ്പിടിച്ചു അയാളുടെ കവിളിലൊരുമ്മ കൊടുത്തു..

" താങ്ക്സ് അച്ഛാ.... സാഗയുടെ ഉള്ളിൽ കണ്ടട്ടില്ലാത്ത സച്ചിയുടെ രൂപം തെളിഞ്ഞു...എന്തിനോ വേണ്ടി അവളുടെ മനസ്സ് തുടിച്ചു..നന്മയുളള ആ ചെറുപ്പക്കാരനെയൊന്നു കാണാനായി അവൾ അതിയായി ആഗ്രഹിച്ചു.... "അച്ഛൻ ഈ സച്ചിയെ കണ്ടിരുന്നോ... " ഇല്ല മോളെ...ടീച്ചറിനേയും സച്ചിയുടെ അമ്മയേയും കണ്ടു..നല്ല കൂട്ടരാ..മോളുടെ അമ്മയാകാൻ എന്തുകൊണ്ടും യോഗ്യതയുള്ള ആളാ ടീച്ചർ... സാഗരയുടെ മനസ്സ് നിറഞ്ഞു.. ഒപ്പം കണ്ണുകളും...അവൾക്ക് ടീച്ചറമ്മയെ കാണാൻ കൊതിയായി....,.............................തുടരും………

നവവധു : ഭാഗം  15

Share this story