നവവധു: ഭാഗം 17

navavadhu

A story by സുധീ മുട്ടം

"അച്ഛേ എനിക്ക് ടീച്ചറമ്മയെ ഒന്ന് കാണണം' മനസ്സിലെ ആഗ്രഹം കലശലായതോടെ രാമൻകുട്ടിയെ നോക്കി..അവളുടെ മുഖം അമ്മയെ കൊതിയോടെ കാത്തിരിക്കുന്ന കുട്ടിയുടെ ഭാവം ഉണർത്തി. " അതിനെന്താ നമുക്ക് ഒരീസം പോകാലോ" "എന്നാ അച്ഛേ എനിക്ക് പെട്ടെന്ന് അമ്മയെ കാണണം" പിന്നെയും സാഗര കൊഞ്ചി...അയാൾക്ക് അവളുടെ മനസ്സ് കാണാൻ കഴിഞ്ഞു. നഷ്ടമായെന്നു കരുതിയ കളിപ്പാട്ടം കിട്ടിയ തിരിച്ചു കിട്ടിയ സന്തോഷം‌‌‌‌... ശേഖരന്റെ ശ്രദ്ധയും മകളിലായിരുന്നു...അയാളുടെ നയനങ്ങളും നനഞ്ഞു... രാമൻകുട്ടി പേഴ്സിൽ നിന്നൊരു കുഞ്ഞ് ഫോട്ടോ എടുത്തു സാഗക്ക് നേരെ നീട്ടി...അതുവാങ്ങി അതിലേക്ക് നോക്കിയതും മിഴികൾ കൂടുതൽ വിടർന്നു..

"നടി ശ്രീവിദ്യാമ്മയെ പോലെ അഴകാണല്ലോ എന്റെ അമ്മക്ക്" ഫോട്ടോയിലേക്ക് വീണ്ടും വീണ്ടും കൊതിയോടെ നോക്കി.. "മോള് വരുവാ പെട്ടെന്ന് കൂട്ടിക്കൊണ്ട് വരും'" കൊഞ്ചലോടെ പറയുന്നവളെ നോക്കി ശേഖരനും രാമൻകുട്ടിയും നോക്കി പുഞ്ചിരിച്ചു.. "കണ്ടോടാ മോളുടെ സന്തോഷം..അവളിപ്പോൾ കുഞ്ഞായത് പോലെയാണ്.... രാമൻ പറഞ്ഞതിന് ശേഖരൻ ശരിവെച്ചു... " ഞാൻ ഇറങ്ങട്ടെ..നാളെ വരാം" "അയ്യോ അച്ഛാ അമ്മയെ കാണാനെന്നാ പോവാ" വീണ്ടും ചിണുങ്ങി അവൾ...അമ്മയെ കാണാഞ്ഞിട്ട് ഏതാണ്ട് പോലെ... "വരുന്ന ഞായറാഴ്ച വിളിച്ചു പറഞ്ഞിട്ട് പോവാം" സാഗര സന്തോഷത്താൽ തുള്ളിച്ചാടി... രാമൻകുട്ടി യാത്ര പറഞ്ഞിറങ്ങി...

"ഇക്കണക്കിനു അമ്മയെ കിട്ടിയാൽ അച്ഛനെ വേണ്ടാതാകല്ലോ?' " അച്ഛാ.... സാഗയുടെ കണ്ണുകൾ നിറഞ്ഞതോടെ ശേഖരനു സങ്കടമായി... "അച്ഛൻ വെറുതെ പറഞ്ഞതാടീ" "വെറുതെ ആയാലും ഇങ്ങനെ പറയരുത് ട്ടൊ...എനിക്കെന്റെ അച്ഛനും അമ്മയും കൂടെ വേണം... തേങ്ങലോടെ അച്ഛനിലേക്ക് ചാഞ്ഞു..ശേഖരൻ മോളെ സാന്ത്വനിപ്പിച്ചിട്ട് ചേർത്തു പിടിച്ചു അകത്തേക്ക് കയറി... 💙💙💙💙💙💙💙💙💙💙💙💙💙💙💙 ദിവസങ്ങൾ പതിയെ പോകുന്നതായിട്ടാണു സാഗക്ക് അനുഭവപ്പെട്ടത്...ഞായറാഴ്ച ആകാനായി ദിവസവും ആഗ്രഹിച്ചു...

എല്ലാം ദിവസവും രാവിലെ എഴുന്നേറ്റു അച്ഛനോടൊപ്പം സാഗരയും പ്രഭാത സവാരിക്ക് ഇറങ്ങും..നടത്തം കഴിഞ്ഞു വന്നാൽ കുളി കഴിഞ്ഞു അവൾ അച്ഛനു ചായ ഇട്ടു കൊടുക്കും... തങ്ങൾക്കിടയിൽ മൂന്നാമതൊരാളെ വരവേൽക്കാനായി ശേഖരനും മനസ്സാൽ തയ്യാറെടുത്തു... അങ്ങനെ സാഗര കാത്തിരുന്ന ആ സുദിനം വന്നെത്തി... ഞായറാഴ്ച ദിവസം... പുലർച്ചേ എഴുന്നേറ്റു കുളിച്ചു അമ്പലത്തിലേക്ക് പോയി..ഭഗവാനു മുന്നിൽ കൂപ്പു കയ്യുമായി നിന്നു.. " അമ്മക്ക് എന്നേയും അച്ഛനേയും ഇഷ്ടമാകണേ കളളക്കണ്ണാ..

അവളുടെ പ്രാർഥന കേട്ടതു പോലെ ഉണ്ണിക്കൃഷ്ണൻ പുഞ്ചിരിച്ചു... പാവാടയും ബ്ലൗസുമാണ് ധരിച്ചത്...കണ്ണ് വാലിട്ടെഴുതി മുഖത്തൊരു കുഞ്ഞു പുള്ളിക്കുത്തുമിട്ടു ലേശം പൗഡർ മുഖത്തിട്ടു..കറുത്ത ഒരു കുഞ്ഞിപ്പൊട്ട് നെറ്റിയിൽ തൊട്ടതോടെ അവളുടെ ഒരുക്കം കഴിഞ്ഞു... ശേഖരൻ മുണ്ടും ഷർട്ടും ധരിച്ചു..എട്ടുമണി കഴിഞ്ഞു രാമൻകുട്ടി കാറിലെത്തി..മൂവരും കൂടി സേതുലക്ഷമിയെ കാണാനായി യാത്രയായി... മെയിൻ റോഡിലൂൂടെ ഓടിയ കാറ് ചെറിയ ടാറിട്ട റോഡിലൂടെ വീണ്ടും ഓടി‌‌‌...വിളഞ്ഞ് പാകമാകാറായ സ്വർണ്ണക്കരുകൾ തിങ്ങി നിറഞ്ഞ പാടത്തിനു നടുവിലൂടെ ആയിരുന്നു യാത്ര... പാടം കഴിഞ്ഞു റോഡ് അവസാനിക്കുന്നിടത്ത് കാറ് നിന്നു...

കുറച്ചു മുമ്പിലായി പഴയൊരു നാലുകെട്ട് പോലൊരു പഴയ ഓടിട്ട വീട് കണ്ടു... "വാ..." രാമൻകുട്ടി നടന്നതിനു പിന്നാലെയായി ശേഖരനും സാഗരയും നടന്നു..ചുറ്റും പലതരത്തിലുള്ള വൃക്ഷങ്ങൾ...കിളകൾ ചിറകടിച്ചു കലപില കൂട്ടി മരച്ചിലകളിൽ കൂടു കൂട്ടുന്നതു കണ്ടു..വിവിധ വർണ്ണത്തിലുള്ള ചിത്രശലഭങ്ങൾ പൂന്തോട്ടത്തിലെ പൂവുകളിൽ നിന്ന് മറ്റൊന്നിലേക്ക് പാറി നടക്കുന്നു...ഗ്രാമീണാന്തരീക്ഷം സാഗ നന്നായി ആസ്വദിച്ചു.. "നിക്ക് ഇഷ്ടായി ഇവിടെ... അമ്മക്കൊപ്പം ഇവിടെ വന്നു ഇടക്കിടെ താമസിക്കാമല്ലോ...

ആത്മഗതമരുളി അവർക്കൊപ്പം നടന്നു... ഓടിട്ട വീടെങ്കിലും പഴമയുടെ ഭംഗി നിലനിർത്തി പോന്നിരുന്നു..മുറ്റം നിറയെ വിവിധയിനം ചെടികളും അവയിൽ പൂവുകൾ തളിരിട്ടു നിന്നു...വാതിലിനു മുന്നിലായി മുറ്റത്തിനു നടുക്കായി ഒരു തുളസിത്തറ.. " കയറി വന്നോളൂ... മദ്ധ്യവയസ്ക്കയെങ്കിലും കുലീനത്വമുള്ളൊരു സ്ത്രീ അവരെ അകത്തേക്ക് ക്ഷണിച്ചു... മൂവരും അകത്തേക്ക് കയറി ഇരുന്നു... "ഞാൻ സേതുലക്ഷ്മിയെ വിളിക്കാം" അവർ അകത്തേക്ക് പോയത് മുതൽ സാഗയുടെ കണ്ണുകൾ അങ്ങോട്ടേക്കായി...ആരെയും കാണാതെ ആയതോടെ അവൾ എഴുന്നേറ്റു.. "ഞാനിപ്പോൾ വരാമേ" സാഗ അകത്തേക്ക് കയറി... ആദ്യത്തെ മുറിയിലൂടെ നടന്നു അടുക്കളയിലെത്തി...

ആദ്യം വന്ന സ്ത്രീ ഉൾപ്പെടെ മൂന്നു സ്ത്രീകൾ നിൽക്കുന്നു.. അതിൽ ഏറ്റവും സുന്ദരി ആയവരിൽ കണ്ണുകൾ തറഞ്ഞു നിന്നു... "അമ്മ ‌.. സാഗയുടെ ചുണ്ടുകൾ വിറച്ചു കണ്ണുകൾ നനഞ്ഞു... അകത്തേക്കു വന്ന പെൺകുട്ടിയിലായിരുന്നു അവരുടെയെല്ലാം കണ്ണുകൾ... ലക്ഷ്മി ദേവിയെ പോലെയൊരു പെൺകുട്ടി... കണ്ണിമ വെട്ടാതെ അവളെ നോക്കി.. " അമ്മേ... സാഗ ഓടിവന്നു സേതുലക്ഷ്മിയെ പുണർന്നു.... ശേഖരനെയും മോളെയും കുറിച്ച് ചെറിയ ഒരു വിവരണം രാമൻകുട്ടി കൊടുത്തിരുന്നതിനാൽ സാഗരയെ പെട്ടെന്ന് മനസ്സിലായി.. "മോളേ...............................തുടരും………

നവവധു : ഭാഗം  16

Share this story