നവവധു: ഭാഗം 18

navavadhu

A story by സുധീ മുട്ടം

"എന്താ അമ്മേ..." അവരുടെ മുഖം വാടിയതോടെ സങ്കടത്തോടെ തിരക്കി.. "ഒന്നൂല്ലാ മോളേ..അവനിടെങ്ങും അല്ല ജോലി കുറച്ചു ദൂരെയാണ്. മാസത്തിൽ ഒരിക്കലേ വരൂ" ആ അമ്മ പറഞ്ഞത് കേട്ടപ്പോൾ ഈ പ്രാവശ്യം വാടിയത് സാഗരയുടെ മുഖമായിരുന്നു. എന്നാലും മുഖത്തൊരു പുഞ്ചിരി വരുത്തി. "എന്തുപറ്റി മോളെ" "ഒന്നു കാണണമായിരുന്നു..സച്ചി കാരണമല്ലേ എനിക്കെന്റെ അമ്മയെ കിട്ടിയത്" സ്നേഹത്തോടെ സേതുലക്ഷ്മിയുടെ കവിളിൽ ചുണ്ടുകൾ ചേർത്തു. "നല്ല പയ്യനാ മോളെ..എനിക്കെന്റെ മകനെ പോലെയാണ്. ദൂരേക്ക് ജോലിക്ക് അയക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല.അവനെ പിരിയുന്നത് സങ്കടമാണ്" അമ്മയുടെ വാക്കുകളിൽ സങ്കടം കലരുന്നത് അറിഞ്ഞു...

നന്മയുള്ളൊരു മനുഷ്യനാണ് സച്ചിയെന്നു അവൾക്ക് ബോദ്ധ്യപ്പെട്ടു... "അകത്തേക്ക് പോയ മോളെയും കാണുന്നില്ലല്ലോ... രാമൻകുട്ടി ആശങ്കയോടെ എഴുന്നേറ്റു.. " താനവിടെ ഇരിയ്ക്ക്..തന്നെ കൂടി കാണാഞ്ഞിട്ട് വേണം.ഞാൻ തനിച്ചാകാൻ... ശേഖരൻ സുഹൃത്തിനെ പിടിച്ചു അടുത്തിരുത്തി.. കുറച്ചു കഴിഞ്ഞപ്പോൾ സുന്ദരിയായൊരു സ്ത്രീയോടൊപ്പം സാഗര ചായയുമായി വരുന്നതവർ കണ്ടു.. സേതുലക്ഷ്മി ശേഖരനു നേരെ ചായ നീട്ടിയിട്ട് അയാളുടെ നേരെ മിഴികൾ നീട്ടി..കാഴ്ചയിൽ അവർക്ക് അയാളെ ഇഷ്ടമായി.

"നീ ഇപ്പോഴേ ഇവിടെ കൂടിയോ മോളെ..." രാമൻകുട്ടി ചായ കുടിക്കുന്നതിനിടയിൽ ചോദിച്ചു...സാഗര ഒന്ന് ചിരിച്ചു.. "എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടായി..നമുക്ക് ഇപ്പോഴേ കൂടെ കൂട്ടിയാലോ അച്ഛേ" "അതിനൊക്കെ ചടങ്ങുകൾ ബാക്കിയില്ലേ മോളേ " "പെട്ടെന്ന് നടത്തണം വിവാഹം" അവളുടെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു.. "അച്ഛനു അമ്മയുമായി സംസാരിക്കണ്ടേ...വേഗമാകട്ടെ.." എല്ലാവരും അവിടെ നിന്ന് മാറിയതോടെ ശേഖരനും സേതുലക്ഷ്മിയും മാത്രമായി..ഒടുവിൽ മൗനം വളർന്നു തുടങ്ങിയതോടെ അയാൾ തന്നെ തുടക്കമിട്ടു.. "എന്താ പേര്?"

അറിയാമെങ്കിലും എന്തെങ്കിലും ചോദിക്കണമെന്നു കരുതി.. "സേതുലക്ഷ്മി" മനോഹരമായ സ്വരമാധുരിയിൽ ഈണത്തിലുളള മറുപടിയെത്തി.. "ഞാൻ ശേഖരൻ..ആകെയുളളത് മകൾ മാത്രമാണ്" അയാൾ തുടർന്നു...അവർ ശ്രദ്ധയോടെ കേട്ടിരുന്നു.. ഭാര്യ മരിച്ചു ഇത്രയും വർഷം മറ്റൊരു വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ടില്ല..ഇതിപ്പോൾ മോൾക്കായിട്ടാണ്" "അറിയാം...എനിക്കെന്റെ മോളെ ഒരുപാട് ഇഷ്ടമായി" സേതുവിന്റെ മറുപടി ശേഖരന്റെ മനസ്സ് നിറച്ചു...കുറച്ചു സമയം കൂടി അവർ പരസ്പരം മനസ്സ് തുറന്നു..ശേഷിച്ചിരുന്ന അപരിചിതത്വം അവരിൽ നിന്നും അകന്നുപോയി.. "മതി..ഞാനെന്റെ അമ്മയുമായി സംസാരിക്കട്ടെ...എനിക്ക് മതിയാകുന്നില്ല"

സാഗ ചിരിയോടെ അകത്തേക്ക് വന്നു സേതുവിന്റെ കയ്യിൽ പിടിച്ചു.. മടിയില്ലാതെ എഴുന്നേറ്റു അമ്മക്കൊപ്പം പുറത്തേക്കിറങ്ങി.. "അമ്മയാണോ പൂന്തോട്ടമൊക്കെ വെച്ചു പിടിപ്പിച്ചത്" അമ്മയുടെ കയ്യിൽ പിടിച്ചു കൊച്ചു കുട്ടികളെ പോലെ സാഗര നടന്നു.. "ഇഷ്ടമാ..പക്ഷേ ഇതൊക്കെ സച്ചിയുടെ സംഭാവന ആണ്" അവളുടെ കണ്ണിൽ വിസ്മയം നിറഞ്ഞു...അയാളെയൊന്ന് കാണുവാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. "അമ്മ വീട്ടിലേക്ക് ഒരുദിവസം വീട്ടിലേക്ക് വരണം" "എന്തിനാ മോളെ.. " അമ്മയിനി ജീവിക്കേണ്ടത് അവിടെയല്ലേ...വീടും എല്ലാം കണ്ടു ഇഷ്ടമാകുമോന്ന് അറിയണ്ടേ" കൗതുകത്തോടെ സാഗയെ നോക്കി.. "അതേ അമ്മേ പെണ്ണുങ്ങൾ മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു..

ശേഷിച്ച ജീവിതം മറ്റൊരാൾക്കൊപ്പം ജീവിക്കേണ്ടത്..അതിനുള്ള സാഹചര്യം വിവാഹം കഴിക്കാൻ പോകുന്ന ആൾക്കുണ്ടോന്ന് പെണ്ണല്ലേ അറിഞ്ഞിരിക്കേണ്ടത്..വീട്ടുകാർക്ക് മാത്രം ബോദ്ധ്യമായിട്ട് കാര്യമില്ല" സാഗരയുടെ ഓരോ വാക്കുകളും സേതുലക്ഷ്മിയിൽ അത്ഭുതകരമായി മാറി..ഇങ്ങനെ ഓരോ പെൺകുട്ടിയും ചിന്തിച്ചാൽ മതിയായിരുന്നു. സ്വയം വരിക്കുന്ന ആത്മഹത്യകൾക്കൊരു പരിഹാരമാകുമായിരുന്നു.. "വിവാഹത്തിനു ആവശ്യമായ സ്വർണ്ണം അച്ഛൻ തരുമേ" പിന്നെയും പിന്നെയും സാഗ സേതുവിനെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.... "അമ്മക്ക് കൂടുതൽ ഒന്നും അറിയേണ്ട മോളേ...എന്റെ പൊന്നിന്റെ വാക്കുകൾ ഓരോന്നും മനസ്സ് നിറച്ചു...

അവളെ ചേർത്തു പിടിച്ചു ആശ്ലേഷിച്ചു നെറ്റിയിൽ മുത്തി...അമ്മയുടെ നിർവൃതി ഏറ്റുവാങ്ങി അവളങ്ങനെ നിന്നു... അമ്മക്കൊപ്പം മുറ്റത്തും പറമ്പിലുമായി ഒരു പൂമ്പാറ്റയായി അവൾ പാറി നടന്നു... ചെറിയ രീതിയിലൊരു സദ്യ ഒരുക്കിയിരുന്നു...അച്ഛന്റേയും അമ്മയുടേയും നടുക്കാണു സാഗ ഇരുന്നത്..ആദ്യത്തെ ഉരുള അവൾ അമ്മക്ക് നൽകി..സേതുവിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിച്ചു.. മോൾക്കും ഒരു ഉരുള ഉരുട്ടി നൽകി...സന്തോഷത്താൽ സാഗയുടെ മിഴികളും നനഞ്ഞു...എല്ലാം കണ്ടിരുന്ന അവരുടെയെല്ലാം കണ്ണുകളും നിറഞ്ഞു... യാത്ര പറഞ്ഞു ഇറങ്ങാൻ സമയത്ത് സേതു സാഗയെ കെട്ടിപ്പിടിച്ചു കരഞ്ഞു..അവൾക്കും അമ്മയെ വിട്ടു പോകാനായി മനസ്സ് ഇല്ലായിരുന്നു...

അത്രയേറെ പരസ്പരം ഇഷ്ടമായി... സാഗയുടെ നിർബന്ധത്താൽ വിവാഹം ഒരാഴ്ചക്കുള്ളിൽ നടത്താൻ തീരുമാനമായി.. അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വെച്ചു വിവാഹം.. ചെറിയ ഒരു സദ്യ... " മോളേ എന്റെ സച്ചിക്ക് തന്നേക്കാമോ.എനിക്ക് അത്രയേറെ ഇഷ്ടമായി... എല്ലാവരും ഒരുമിച്ച് നിന്ന സമയത്താണ് സച്ചിയുടെ അമ്മ മനസ്സിലെ ആഗ്രഹം പറഞ്ഞത്....ശേഖരനും രാമൻകുട്ടിയും ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നെയൊന്ന് പുഞ്ചിരിച്ചു.. സാഗയുടെ മുഖത്ത് പരിഭവം പ്രകടമായി... അവളുടെ മനസ്സിലേക്ക് അച്ഛനെ രക്ഷിച്ച ചെറുപ്പക്കാരന്റെ മുഖമെത്തി.. ഒരുനോക്ക് ഒന്നു കാണാൻ മനസ്സ് വല്ലാതെ മോഹിച്ചിട്ടുണ്ട്.അത്രയേറെയാ മുഖവും സ്വരവും മനസ്സിനെ സ്വാധീനിച്ചിരുന്നു..

"അതിനെന്താ നമുക്ക് പിന്നീട് ആലോചിക്കാമെന്നെയുള്ളൂ...ആദ്യം സാഗയുടെ പഠിപ്പ് കഴിഞ്ഞൊരു ജോലി കിട്ടട്ടെ.. " കാത്തിരുന്നോളാം...എനിക്ക് അത്രയേറെ ഇഷ്ടമായി മോളെ..ഞാൻ ഇഷ്ടപ്പെടുന്ന കുട്ടിയെ എന്റെ മോനും ഇഷ്ടമാകും... പൊടുന്നനെ സാഗര ധർമ്മ സങ്കടത്തിലായി... സച്ചിയെ കാണണമെന്നൊരു ആഗ്രഹം ബാക്കിയാണ്..അറിഞ്ഞിടത്തോളം നന്മയുളള മനുഷ്യൻ...അയാളുടെ അമ്മയും അതുപോലെ ആണ്.. വിങ്ങുന്ന മനസ്സോടെ അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങി‌..സാഗയുടെ മനസ്സ് വല്ലാതെ വെപ്രാളപ്പെട്ടു...അച്ഛനെ രക്ഷിച്ച ആളും സച്ചിയും ഒരേ ആളാകണേന്നുവരെ മൗനമായി പ്രാർത്ഥിച്ചു പോയി... വീട്ടിലെത്തിയട്ടും മുഖം മ്ലാനമായിരുന്നു...

സേതുവിനെ പിരിഞ്ഞ സങ്കടം ആയിരിക്കുമെന്ന് ശേഖരനും രാമൻകുട്ടിയും കരുതി... പിറ്റേന്ന് രാവിലെ പതിവുപോലെ കോളേജിലേക്ക് പുറപ്പെട്ടു.. ക്ലാസിൽ ഇരിക്കുമ്പോഴും മുഖം മ്ലാനമായിരുന്നു...ഗൗതമി ചോദിച്ചതിനൊക്കെ അലസമായാണു മറുപടി കൊടുത്തത്... ഫസ്റ്റ് അവറിൽ പുതിയ ഒരു പ്രൊഫസറാണ് കടന്നു വന്നത്...സാഗയുടെ നെഞ്ഞൊന്ന് പിടച്ചാ മുഖം കണ്ടതോടെ...പതിയെ മുഖം കൂടുതൽ വിടർന്നു വിശ്വസിക്കാൻ കഴിയാതെ അയാളെ തുറിച്ചു നോക്കി... "അച്ഛനെ രക്ഷിച്ച ആൾ....അവളുടെ ഹൃദയത്തിലും മനസ്സിലും പ്രണയത്തിന്റെ സ്പ്ത വർണ്ണങ്ങൾ നിറഞ്ഞു..ഓടിച്ചെന്ന് മുമ്പിൽ നിൽക്കാൻ മനസ്സ് വല്ലാതെ കൊതിച്ചത് അടക്കി പിടിച്ചു... അത് അയാളായിരുന്നു ആ ചെറുപ്പക്കാരൻ .... സച്ചി.... സച്ചിയുടെ മിഴികളും സാഗയിൽ പതിച്ചു...അയാളുടെ ചുണ്ടിലൊരു മന്ദഹാസം പൊടിഞ്ഞു..............................തുടരും………

നവവധു : ഭാഗം  17

Share this story