നവവധു: ഭാഗം 20

navavadhu

A story by സുധീ മുട്ടം

"രാമൻകുട്ടി മോളേ കാണുന്നില്ലല്ലോ. ഇത്രയും വരെ അവൾ ലേറ്റായിട്ടില്ല" ശേഖരന്റെ സ്വരത്തിലൊരു ഇടർച്ച അനുഭവപ്പെട്ടു. രണ്ടു പേരും കൂടി ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയി തിരികെ വന്നതാണ്.സാഗ തിരിച്ചെത്തും മുമ്പേ വീട്ടിലെത്തി. ഇരുവരും ഓരോ കാര്യങ്ങൾ ചർച്ച ചെയ്തു ഇരുന്നു. "മോൾക്ക് സ്പെഷ്യൽ ക്ലാസ് എന്തെങ്കിലും കാണും..അതാ ലേറ്റാകുന്നത് നീ വിഷമിക്കാതെ" രാമൻകുട്ടി പ്രിയ സൂഹൃത്തിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. സമയം സന്ധ്യയാകാൻ തുടങ്ങിയതോടെ അവരിൽ ആധിയേറി.. "ഞാൻ മോളെയൊന്നു വിളിച്ചു നോക്കട്ടെ" രാമൻകുട്ടി ഫോൺ എടുത്തതും അകത്തെ മുറിയിൽ ഫോൺ ശബ്ദിക്കുന്നത് കേട്ടു.

ഒരുനിമിഷം പരസ്പരം നോക്കിയിട്ട് സാഗരയുടെ മുറിയിലേക്ക് കയറി.. കിടക്കയിൽ കിടന്ന ഫോൺ ബെല്ലടിക്കുന്നു... "രാമാ.. എന്റെ മോൾ.. ശേഖരൻ നെഞ്ചിൽ കൈ വെച്ചു.. " എടാ നീ വിഷമിക്കാതെ.അവൾ കുട്ടിയിന്നും അല്ലല്ലോ ഇങ്ങെത്തും.. നിന്റെ മാത്രമല്ല എന്റെ കൂടി മോളാ അവൾ" അങ്ങനെ പറഞ്ഞെങ്കിലും രാമൻകുട്ടിയുടെ ഉള്ളിലുമൊരു നോവിറങ്ങി..ഇരുവരും വീണ്ടും പൂമുഖത്തേക്ക് എത്തിയപ്പോഴാണ് ശേഖരന്റെ മൊബൈൽ ചിലച്ചത്.വെപ്രാളത്തോടെ മൊബൈലിൽ നോക്കി.പരിചയമില്ലാത്ത നമ്പർ ആണെങ്കിലും എടുത്തു.. "ഹലോ... " ശേഖരേട്ടനല്ലേ" മറുവശത്ത് നിന്നും ഒരു സ്ത്രീ സ്വരം കേട്ടു.

"അതേലൊ.. " ശേഖരേട്ടാ ഇതു ഞാനാ...സേതുലക്ഷ്മി.മോൾ എന്റെ അടുത്തുണ്ട്‌.ശേഖരേട്ടൻ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വാ" ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് സേതു കോൾ കട്ടു ചെയ്തു. "ആരാ ശേഖരാ... " രാമാ സേതുലക്ഷ്മിയാ വിളിച്ച്ത്..മോൾ അവിടെയുണ്ടെന്ന്... അതു കേട്ടതും നെഞ്ചിലെ ഭാരമിറങ്ങി പോയത് അയാളറിഞ്ഞു.. "നീ വാ നമുക്ക് അങ്ങോട്ടേക്ക് പോകാം" വന്ന വേഷത്തിൽ രണ്ടു പേരും ഇറങ്ങി...സേതുവിന്റെ വീട്ടിൽ എത്തുമ്പോഴേക്കും നേരമിരുട്ടി.. അവരുടെ വരവും കാത്ത് സേതു മുൻ വശത്ത് ഇരിപ്പുണ്ടായിരുന്നു.. ശേഖരനെയും രാമൻപിള്ളയെയും കണ്ടതും ഒന്നു ചിരിച്ചു.. "കയറി ഇരിക്കൂ" അവർ ക്ഷണിച്ചതോടെ ഇരുവരും അകത്തേക്ക് കയറി..

"മോളെവിടെ... ശേഖരൻ ആന്തലോടെ ചോദിച്ചു... " മോള് കിടക്കുവാ ഇപ്പോൾ വിളിക്കേണ്ടാ..ഞാൻ ചായ എടുക്കാം" സേതു അകത്തേക്ക് പോയി..ശേഖരനും രാമൻകുട്ടിയും പരസ്പരമൊന്നു നോക്കി.കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും മോൾ ഇവിടെ ഉണ്ടെന്ന് അറിഞ്ഞതോടെ മനസ്സിനൊരു തണുപ്പുണ്ട്. പത്തു മിനിറ്റ് കഴിഞ്ഞു കാണും സേതു ചായയുമായെത്തി അവർക്ക് നേരെ നീട്ടി.. രണ്ടു പേരും ചായക്കപ്പ് കയ്യിലെടുത്തു.. "ശേഖരേട്ടാ ഞാനൊരു കൂട്ടം പറഞ്ഞാൽ ക്ഷമയോടെ കേൾക്കണം.. " അതിനെന്താ പറഞ്ഞോളൂ.. "മോളുടെ കാര്യമാ... ശഖരനൊന്നു ഞെട്ടിയെങ്കിലും പുറമേക്ക് കാണിച്ചില്ല.. " സേതു പറഞ്ഞോളൂ... അയാൾ അനുവാദം നൽകിയതോടെ സേതു എല്ലാം വിശദമായി പറഞ്ഞു...

"മോൾക്ക് ഒരുപാട് സങ്കടമായി ശേഖരേട്ടാ..വീട്ടിൽ വന്നപ്പോൾ അച്ഛനില്ല.എല്ലാം ആരോടെങ്കിലും ഒന്നു മനസ്സ് തുറക്കാൻ ആഗ്രഹിച്ചു..അതാ ഇങ്ങോട്ട് വന്നത്... അവർ പറഞ്ഞു നിർത്തിയതും ശേഖരൻ കണ്ണീരൊപ്പി.. "പാവമാടോ അവൾ..പുറമേക്കു കാണിക്കുന്ന തന്റേടമേയുള്ളൂ..ഉള്ളിന്റെ ഉള്ളിൽ ശുദ്ധ പാവമാ... " അതെനിക്കും അറിയാം ശേഖരേട്ടാ...എന്റെ മോളുടെ മനസ്സ് കാണാൻ എനിക്ക് സാധിച്ചു " കണ്ണുകൾ നിറഞ്ഞതും മെല്ലെയൊന്ന് തേങ്ങി....അവരുടെ മനസ്സിൽ തകർന്നു നിലവിളിച്ചു വന്ന മോളുടെ മുഖം തെളിഞ്ഞു..

ഒന്നും ചോദിക്കാതെ അവളെ ആശ്വസിപ്പിച്ചു ചേർത്തു പിടിച്ചു. നല്ലൊരു കൂട്ടുകാരിയായതോടെ സാഗ മനസ്സ് തുറന്നു.. "എന്നിട്ട് മോൾ... രാമൻകുട്ടി മിഴികൾ ഉയർത്തി.. അയാളുടെ മിഴികളും നനഞ്ഞിരുന്നു.. " എനിക്കൊപ്പം കിടന്നതാ മോള്.മനസ്സിന്റെ ഭാരം ഇറക്കിയതോടെ ഉറങ്ങിപ്പോയി.. "ഒരുപാട് അനുഭവിച്ചു ഇത്രയും ചെറുപ്രയത്തിലെന്റെ കുട്ടി...വേറാരെങ്കിലും ആ സ്ഥാനത്തെങ്കിൽ തകർന്നു പോയേനെ..അഭിമാനമാ എന്റെ കുട്ടി ഞങ്ങൾക്ക്.. രാമൻകുട്ടി അഭിമാനത്തോടെ പറഞ്ഞു... കുറച്ചു സമയം കൂടി അവർ സംസാരിച്ചു ഇരുന്നു... " ഇന്ന് മോളിവിടെ നിൽക്കട്ടെ...

" ശേഖരനും രാമൻകുട്ടിയും പോകാനായി ഇറങ്ങി.. "ഇന്നിനി പോകണ്ടാ രണ്ടാളും..നേരം ഒരുപാട് വൈകി..ഇന്നിവിടെ കൂടാം.. സേതു പറഞ്ഞു...രാമൻകുട്ടിയും ശേഖരനും ഒന്നു ആലോചിച്ചു... " ശരിയാടാ രാവിലെ മോളുമായി പോകാം... ഇരുവരും അന്നവിടെ തങ്ങി...ഊണു കഴിച്ചു മറ്റൊരു മുറിയിൽ ഉറങ്ങി... പുലർച്ചേ സാഗര പതിവു സമയത്ത് മിഴികൾ തുറന്നു..എഴുന്നേൽക്കാൻ ഭാവിച്ചതും ഒരുകരം സുരക്ഷിതമായി വലയം ചെയ്തിരിക്കുന്നത് അറിഞ്ഞു.. "അമ്മ... അവളുടെ ഉളളം തുടിച്ചു...അമ്മയുടെ കൈ മാറ്റാതെ അങ്ങോട്ടേക്ക് നീങ്ങി ചൂടുപറ്റി കിടന്നു.. " അമ്മേടെ മോളു ഉണർന്നോ... സ്നേഹം നിറഞ്ഞ സ്വരം കാതിലേക്ക് ഒഴുകി വീണു..

"വീട്ടിൽ പതിവാ അമ്മേ... " അമ്മ വന്നിട്ട് എന്റെ മോൾക്ക് ഇഷ്ടം പോലെ സമയം ഉറങ്ങാമേ" നെറ്റിയിൽ തടവി നിറുകയിൽ ചുംബിച്ചു.. സാഗര മെല്ലെ എഴുന്നേറ്റു... പെട്ടെന്ന് അച്ഛനെ ഓർമ്മ വന്നു.. "ഈശ്വരാ എന്റെ അച്ഛൻ... ഇന്നലെ വന്നതാണ്..അച്ഛനെ ഒന്നും അറിയിക്കാൻ കഴിഞ്ഞില്ല.പാവം ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടാകും...കുറ്റബോധത്താൽ മിഴികൾ നീറീ ഒഴുകി.. അച്ഛനെ വിളിക്കാനായി ഫോൺ തിരഞ്ഞു..എടുത്തട്ടില്ലോന്ന് ഓർമ്മ വന്നതും അടുക്കളയിലേക്ക് ചെന്നു.. " അമ്മേടെ ഫോണൊന്ന് തരുവോ ..." "മുറിയിലുണ്ട് എടുത്തോളൂ... സേതു പറഞ്ഞു കൊടുത്തു മുറിയിലേക്ക് വെപ്രാളത്തോടെ ഓടിക്കയറി‌.ഒരുനിമിഷം അവൾ തരിച്ചു നിന്നു..

അമ്പരപ്പ് പതിയെ മാറി സന്തോഷം തെളിഞ്ഞു.. " അച്ഛന്മാർ ചായ കുടിക്കുന്നു.. ഓടിച്ചെന്ന് അവർക്ക് അരികിലിരുന്നു..പതിയെ അവളുടെ മിഴികളിൽ അശ്രുകണങ്ങൾ നിറഞ്ഞു.. "സേതു ഇന്നലെ വൈകിട്ട് വിളിച്ചിരുന്നു... അമ്മ അച്ഛനെ വിളിച്ചു പറഞ്ഞൂന്നു...സന്തോഷം അടക്കാനായില്ല.. അമ്മക്കേ കഴിയൂ...അമ്മക്ക് മാത്രം... സാഗര പിന്നെയും കണ്ണുകൾ നിറച്ചു.. " എടീ നീയിനി ക്ഷമ ചോദിക്കാൻ നിന്നാൽ നല്ല് തല്ല് കിട്ടും.. ചിരിയോടെ രാമൻകുട്ടി തല്ലാനായി കയ്യോങ്ങി.. "പോ...അച്ഛേ..കളിയാക്കാതെ... അവിടെ നിന്ന് ഇറങ്ങി അമ്മയുടെ അരികിലേക്ക് ഓടി... സേതുവിനെ കെട്ടിപ്പിടിച്ചു കവിളിൽ മാറി മാറി ചുംബിച്ചു... " ഇതെന്റെ സന്തോഷത്തിനാ...

"മോള് ചെന്നു കുളിച്ചിട്ടു വാ...അമ്മേടെ സാരി എടുത്തു ഉടുത്തോളൂ... " ശരിയമ്മേ... സാഗര തുള്ളിച്ചാടി കുളിക്കാനായി പോയി..തിരികെ വന്നവളെ സാരി ഉടുപ്പിക്കാൻ സേതുവും സഹായിച്ചു.. എല്ലാവരും കുളി കഴിഞ്ഞു വന്നതോടെ സേതു ബ്രേക്ക് ഫാസ്റ്റ് വിളമ്പി...അമ്മക്കും അച്ഛനും മധ്യത്തിലിരുന്നു സാഗര സന്തോഷത്തോടെ കഴിച്ചു... ആ സമയത്താണ് സച്ചു(പ്രൊഫസർ) അങ്ങോട്ടേക്ക് കയറി വന്നത്..പൊടുന്നനെ സാഗയുടെ മുഖം വാടി.. "ഇരിക്ക് മോനെ... സേതു ക്ഷണിച്ചതോടെ അയാൾ അവർക്കൊപ്പം ഇരുന്നു... സച്ചുവിന്റെ മിഴികൾ സാഗരയിൽ ആയിരുന്നു. അവൾ തല കുനിച്ചു.. " ഇതാണ് സച്ചു...പ്രൊഫസറാണ്... എല്ലാവർക്കും അവനെ പരിചയപ്പെടുത്തി..

"സച്ചൂനെ മതിയോ അമ്മക്ക് എന്നെ വേണ്ടേ... പരിഭവം നിറഞ്ഞ സ്നേഹം ചാലിച്ച സ്വരം കാതിൽ തുളച്ചു കയറി... "എന്റെ സച്ചി മോൻ കഴിഞ്ഞേയുള്ളെടാ സന്തു...(സച്ചു) വാതിക്കൽ നിറഞ്ഞു നിൽക്കുന്ന ആളെ കണ്ടു സാഗര മിഴിച്ചു നോക്കി.. പിന്നെ അവളുടെ നോട്ടം സച്ചുവിലായി...രണ്ടു പേരെയും അമ്പരപ്പോടെ മാറി മാറി നോക്കി... " ട്വിൻസാ രണ്ടും‌..മൂത്തത് ഇവനാ സച്ചി... സച്ചി സാഗരക്ക് അഭിമുഖമായി ഇരുന്നു..അവളുടെ ഹൃദയമിടിപ്പ് വല്ലാതെ വർദ്ധിച്ചു... "അച്ഛനെ രക്ഷിച്ച ആൾ തൊട്ടു മുമ്പിൽ... സച്ചിയേട്ടൻ.... അവളുടെ ഹൃദയമൊന്ന് തുളുമ്പി പോയി...ഒരുപോലെ ഇരിക്കുന്ന ഇരട്ടകൾ....

ഇരുവരെയും മാറി മാറി നോക്കി..രണ്ടു പേരിലും ചിരിയാണ്.. " വിരലിട്ട് ഇളക്കാതെ കഴിക്ക് ഏട്ടത്തിയമ്മേ... സച്ചു ചിരിയോടെ പറഞ്ഞു... സാഗര പെട്ടെന്ന് ഐസായി പോയി..പരിഭവും വെപ്രാളവും ഏറിയതോടെ ഇറങ്ങി ഒരോട്ടം..എല്ലാവരും ഉറക്കെ ചിരിച്ചു.. ഓട്ടത്തിനിടയിൽ പിന്തിരിഞ്ഞ് ഒന്നു നോക്കി.. "ആർദ്രമായി നോക്കുന്ന രണ്ടു മിഴിയിണകളിൽ തന്നോടുളള പ്രണയം ജ്വലിച്ചു മറിയുന്നത് കണ്ടു നാണത്തോടെ മുറിയിലേക്ക് കയറി..................................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story