നവവധു: ഭാഗം 21

navavadhu

A story by സുധീ മുട്ടം

നെഞ്ചിലൊരു ഹിമകണം അടർന്നു വീണതറിഞ്ഞു...മഴ പെയ്ത് നനഞ്ഞ് തോർന്ന കുളിര് ശരീരമാകെ വ്യാപിച്ചു.. അങ്ങ് ദൂരെ പെയ്തൊഴിഞ്ഞിട്ടും മടങ്ങാൻ കൂട്ടാക്കാതെ തിരികെ വരാൻ വെമ്പൽ കൊള്ളുന്ന കാർമേഘങ്ങളെ കണ്ടു ജനലഴികളിലൂടെ... അവയെ തിരികെ വിളിച്ചു തന്നിലേക്ക് ആവാഹിക്കാൻ കൊതിച്ചു പോ യി.. "മോള് ഇവിടെ വന്നു നിൽക്കാ...അവിടെ എല്ലാവർക്കും തിരക്കുന്നു.... സേതു അരികിലെത്തി മന്ത്രിക്കുന്നത് കേട്ടു നാണത്തോടെ അമ്മയിലേക്ക് ചാഞ്ഞു...മകളെ മാറോട് ചേർത്തു പിടിച്ചു ആശ്ലേഷിച്ചപ്പോൾ ഉള്ളിൽ മാതൃത്വം തിരയടിച്ചു ഉയരുന്നതറിഞ്ഞു അവർ കോൾമയിർ കൊണ്ടു.. "അമ്മക്കെല്ലാം അറിയാരുന്നുവോ"

മെല്ലെ തല ഉയർത്തി അമ്മയെ ചരിഞ്ഞു നോക്കി..മുഖത്തൊരു പുഞ്ചിരി തെളിഞ്ഞത് കണ്ടു... "ഒരിക്കൽ സച്ചിമോൻ സൂചിപ്പിച്ചിരുന്നു അമ്മ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടു വെച്ചിട്ടുണ്ടെന്ന്..മോള് പോലും അറിയാതെ അവൻ പിന്നാലെ ഉണ്ടായിരുന്നു... സാഗരയുടെ നെഞ്ഞൊന്ന് വിങ്ങി കണ്ണുകൾ നിറഞ്ഞു... " സച്ചി പിന്നാലെ ഉണ്ടായിരുന്നെന്ന്.. സാഗരക്കത് പുതിയ അറിവായിരുന്നു.. "അമ്മ സത്യാടാ പറഞ്ഞത്...അച്ഛനുമായി മോള് വന്നപ്പോഴെ അമ്മയുടെ സംശയങ്ങൾ നീങ്ങിയിരുന്നു.

.ശേഷിച്ചത് ഇന്നലെ കൂടി കഴിഞ്ഞപ്പോഴെല്ലം പൂർണ്ണ ബോദ്ധ്യമായി... " അമ്മേ... തേങ്ങലോടെ വീണ്ടും സേതുവിനെ കെട്ടിപ്പിടിച്ചു.. "എന്തിനാടീ അമ്മയുടെ മോള് കരയുന്നത്... " അത്...അത്...ആനന്ദാശ്രുക്കളാ... കൊഞ്ചിക്കൊണ്ട് കണ്ണുകൾ തുടച്ചു.... "വാ...എല്ലാവരും കാത്തിരിക്കുവാ" "എനിക്ക് നാണമാ" "അച്ചോടാ...അമ്മയുടെ ആൺകുട്ടിക്ക് നാണമോ... " പോ....അമ്മേ... അവൾ പിന്നെയും കൊഞ്ചി കൊണ്ടിരുന്നു...അതെല്ലാം അവർ ആസ്വദിച്ചു.. കുറച്ചു കാലം മുമ്പേ കണ്ടുമുട്ടിയിരുന്നെങ്കിലെന്ന് മനസ്സാൽ സേതു ആഗ്രഹിച്ചു പോയി...സാഗമോളെ അത്രയേറെ ഇഷ്ടമായി... സേതു സാഗരയേയും കൂട്ടി ഹാളിലേക്ക് പോയി...എല്ലാവരും അവിടെ ഇരിപ്പുണ്ട്..

സാഗ സച്ചിയെ ഒന്നുപാളി നോക്കി..അവന്റെ കണ്ണുകൾ തന്നിലാണെന്ന് അറിഞ്ഞതും മുഖം കുനിച്ചു.. "എന്തായാലും സേതു ഇന്നലെ പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ഞങ്ങൾ കഥ അറിയാതെ ആട്ടം കാണേണ്ടി വന്നേനെ... രാമൻകുട്ടി ഒന്ന് പുഞ്ചിരിച്ചു... " എന്തായാലും ഇതിനു കൂടി ഒരു തീരുമാനം എടുത്തിട്ട് മടങ്ങാം.സച്ചിയുടേയും അമ്മയുടെയും ആഗ്രഹം നടക്കുന്നതിൽ സന്തോഷമേയുള്ളൂ...എന്റെ മോൾ ഒരുപാട് ദുഖിച്ചവളാണ്..അവളുടെ കണ്ണ് നിറയരുതെന്ന് ഒരു ആഗ്രഹം മാത്രമേയുള്ളൂ...

അവസാന വാചകം പറയുമ്പോഴേക്കും കണ്ഠമൊന്ന് ഇടറി....സാഗരയുടെ കണ്ണുകളും നിറഞ്ഞു.. "അതൊന്നും പേടിക്കേണ്ടാ ശേഖരേട്ടാ സാഗ മോൾ എനിക്ക് മരുമകളല്ല മകളായിരിക്കും... സച്ചിയുടെ അമ്മ അവിടെ ഉണ്ടായിരുന്നു... സാഗ മുറിയിലേക്ക് ഓടിയ സമയത്താണ് അവർ വന്നത്... " അറിയാം ..എന്നാലും ഒരച്ഛന്റെ വേദന പറഞ്ഞൂന്നെയുള്ളൂ മീനാക്ഷി... "അതൊക്കെ പോട്ടെ ഏട്ടന്റെ കാര്യത്തിലൊരു തീരുമാനമായി... ഇനി..." "ഇനി... സച്ചുവിന്റെ ചോദ്യത്തിനു മീനാക്ഷി കണ്ണുരുട്ടി..

എല്ലാവരും ഒന്നു ചിരിച്ചു പോയി.. " എന്നെ ഒന്ന് ഓർമ്മിപ്പിച്ചതാ അമ്മേ" "ആദ്യം സച്ചിമോന്റെ കാര്യം നടക്കട്ടെ..." "മതി... സച്ചു സമ്മതിച്ചു.. (സച്ചുവിന്റെ വീട്ടിൽ വിളിക്കുന്ന പേരാണ് സന്തു) " സന്തു ഡാ നീ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ...സത്യം പറയണം.. സേതുവിന്റെ മറുപടിക്കൊരു കളള പുഞ്ചിരി സമ്മാനിച്ചു.. "സമയമാകുമ്പോൾ പറയാം അമ്മേ... " ശരിയെടാ... "എങ്കിൽ പിന്നെ സച്ചിയും സാഗയും തമ്മിൽ സംസാരിക്കട്ടെ..ചെറിയ ഒരു പെണ്ണുകാണൽ ചടങ്ങായിട്ട് തന്നെ..

രാമൻ കുട്ടി ചിരിയോടെ പറഞ്ഞു.. എല്ലാവരും മുറി വിട്ടിറങ്ങി.. അതോടെ സാഗയും സച്ചിയും മാത്രം മുറിയിൽ അവശേഷിച്ചു... " ഹലോ ... സച്ചി അവൾക്ക് തൊട്ടരികിലെത്തി...സാഗയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു.. "എടോ തന്നോട് തന്നാ ചോദ്യം... മുഖം കുനിച്ചു നിന്നവൾ ഞെട്ടി മുഖം തിരിച്ചു.. സച്ചി തൊട്ടരുകിൽ..അവന്റെ ഉച്ഛാസവായു മുഖത്ത് പതിച്ചു.. അത്രയും അരികെ... " ഞാൻ.. ഞാൻ... സ്വരമൊന്ന് വിറച്ചു തുടങ്ങി... എന്തെയോ ചോദിക്കണമെന്നും പറയണമെന്നുമുണ്ട്..പക്ഷേ ഒന്നിനും കഴിയുന്നില്ല.. "പുലിക്കുട്ടിക്ക് ഇതെന്ത് പറ്റി.. അയാൾ കൈകൾ മാറിലേക്ക് പിണച്ചു നിന്നു... "

ഒന്നൂല്ലാ... സ്വരം അൽപ്പമിടറി കണ്ണുകൾ നനഞ്ഞു... "എന്നോട് ശരിക്കും ഇഷ്ടമുണ്ടോ തനിക്ക്...അന്നു പറഞ്ഞത് കളിവാക്കായിരുന്നില്ല.. ഇഷ്ടമുണ്ടോന്ന്‌‌.... എത്ര നാൾ തിരഞ്ഞു ഈ മുഖമൊന്ന് കാണാനായി...ഓരോ ആൾക്കൂട്ടത്തിലും തേടി..ഒരിക്കൽ ഒരേയൊരു പ്രാവശ്യം എങ്കിലും മൂന്നിലൊന്ന് വന്നിരുന്നെങ്കിലെന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട്...മനസിൽ അറിയാതെ പതിഞ്ഞു പോയി മുഖം..ആളെ സ്നേഹിച്ചു തുടങ്ങിയെന്ന് വൈഗേഷിന്റെ സാന്നിദ്ധ്യത്തോടെ തിരിച്ചറിഞ്ഞതാണ്.. "

ഒന്നും പറഞ്ഞില്ലല്ലോ താൻ..ഈ വിവാഹം വേണ്ടെന്ന് വെയ്ക്കട്ടെ... സച്ചിയുടെ മുഖത്ത് ഗൗരവം തെളിഞ്ഞതോടെ അവളുടെ ഉള്ളൊന്ന് നീറി..കണ്ണുകൾ നനഞ്ഞ് തുടങ്ങി..അപ്പോഴും ശബ്ദം മാത്രം പുറത്തേക്ക് വന്നില്ല.. "എന്നെ കുറിച്ച്... എന്നെ കുറിച്ച് വല്ലതും അറിയോ"? വിക്കലോടെ അത്രയും ചോദിച്ചു.. " ശേഖരനച്ചന്റെ മകളല്ലേ..അതിൽ കൂടുതലൊന്നും എനിക്ക് അറിയേണ്ടാ... "അറിയണം... സാഗയുടെ സ്വരം ദൃഢമായി പതുക്കെ....ധൈര്യസമേതം സംസാരിച്ചു തുടങ്ങി.....

ഒന്നും വിട്ടൊഴിയാതെ എല്ലാം തുറന്നു പറഞ്ഞു... " നാളെ ഒരിക്കൽ ഇതും ചികഞ്ഞ് വരാനിടയാകരുത്...ന്നെ കുത്തി നോവിക്കരുത്... "അപ്പോൾ സമ്മതമാണല്ലേ... സച്ചിയൊന്ന് ചിരിച്ചു... " ഹ്മ്മ്ം ... മെല്ലെയൊന്ന് തേങ്ങി....അവൻ നീട്ടിയ കരങ്ങളിലേക്ക് അവൾ ചാഞ്ഞു....അടക്കിപ്പിടിച്ച ബാക്കി സങ്കടങ്ങൾ കൂടി അവനിലേക്ക് ഒഴുക്കി.....അവന്റെ കരുതലേറ്റു വാങ്ങി അങ്ങനെ നിന്നു.........................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story