നവവധു: ഭാഗം 22

navavadhu

A story by സുധീ മുട്ടം

സച്ചിയോട് മനസ്സ് തുറന്നതോടെ ഹൃദയത്തിന്റെ ഭാരം മെല്ലെ മെല്ലെ അകന്നത് പോയത് സാഗര അറിഞ്ഞു...അവനിലേക്ക് ചേർന്നു നിന്നപ്പോൾ യാതൊരു ചമ്മലും തോന്നിയില്ല..സംതൃപ്തമായൊരു സുരക്ഷിത ബോധം അനുഭവപ്പെട്ടു.. മറ്റൊന്ന് കൂടി മനസ്സിലായി അമ്പുവിൽ നിന്നും വൈഗേഷിൽ നിന്നുമൊക്കെ ഒരുപാട് വ്യത്യസ്ഥനാണ് സച്ചിയെന്ന്.. സ്നേഹിക്കാൻ കഴിയുന്നൊരു മനസ്സിന്റെ ഉടമ മാത്രം ആയിരുന്നില്ല ക്ഷമാപൂർവ്വം എല്ലാം കേട്ടു ഉൾക്കൊളളാനാകുമെന്നും പൂർണ്ണ ബോദ്ധ്യമായി.. "തനിക്ക് എന്റെ ജോലി എന്താണെന്ന് അറിയോ... മെല്ലെ അവളെ തഴുകി തലോടി..അനുവാദത്തിനു കാത്തു നിൽക്കാതെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു വെച്ചു..

" കൂലിപ്പണി ആയാലും സാരമില്ല.. എന്നെ ഉൾക്കൊളളാൻ കഴിയുന്നൊരു മനസ്സുണ്ടല്ലോ എനിക്കത് മതി... ആനന്ദാശ്രുക്കൾ പൊഴിച്ചു അവനെ ആലിംഗനം ചെയ്തു... "ഞാനൊരു ഡോക്ടറാണ്.... " ശരിക്കും... വിശ്വാസം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനായി ചോദിച്ചു.. "അതേടോ...അന്ന് അത്യാവശ്യമായി തന്റെ നാട്ടിലേക്ക് വന്നതാ..." "ഹ്മ്മ്ം...അതോണ്ടല്ലേ എന്റെ അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞതും എനിക്ക് സച്ചിയെ കിട്ടിയതും‌.. മനസ്സ് നിറഞ്ഞ സംതൃപ്തിയോടെ അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി... എല്ലാ സ്നേഹവും ഒരുമിച്ച് നൽകും പോലെ... കുറെ സമയം ഇഴഞ്ഞു നീങ്ങി... അവർ ഹൃദയത്താൽ അവരുടെ പ്രണയവും സ്വപ്നങ്ങളും പങ്കുവെച്ചു...

അതിനുശേഷം അവർ പുറത്തേക്കിറങ്ങി.. " എനിക്ക് സച്ചിയുടെ വീടൊന്നു കാണണം... "അതിനെന്താ താൻ വാ" സാഗരയുടെ കയ്യും കോർത്തു പിടിച്ചു സച്ചി വീട്ടിലേക്ക് നടന്നു... ആഡംബരങ്ങളിലാത്ത ഒരു ഓടിട്ട വീട്..വാതിലിനു മുന്നിലായി നടുമുറ്റത്ത് ചെറിയ ഒരു തുളസിത്തറ... സാഗയുടെ കണ്ണുകൾ വിടർന്നു... "എനിക്ക് ഒരുപാട് ഇഷ്ടമായി സച്ചി.... " താങ്ക്യൂ... അവനെയൊന്ന് നോക്കി പുഞ്ചിരിച്ചു... ആ പുഞ്ചിരിക്ക് മാരിവിൽ അഴകായിരുന്നു... നാലു മുറിയുളള ഓടിട്ട വീട്... സച്ചിയുടെ മുറി നിറയെ ഡിക്യൂവിന്റെ വിവിധ പോസിലുളള ചിത്രങ്ങൾ ചുവരിന്മേൽ സ്ഥാനം പിടിച്ചിരുന്നു... "എനിക്ക് അങ്ങനെയൊന്നും ഇല്ല..നല്ല സിനിമകൾ വന്നാൽ ടിവിയിൽ കാണും...

" അതെന്താടോ തിയേറ്ററിൽ പോയി കാണില്ലേ... "അച്ഛനു സുഖമില്ലാതെ ആയതോടെ അധികം ദൂരേക്ക് യാത്രയില്ല..പോയാലന്ന് തന്നെ വീട്ടിൽ തിരിച്ചെത്തും...സിനിമയൊക്കെ കുട്ടിക്കാലത്ത് കണ്ടതാ തിയേറ്ററിൽ പോയി..പിന്നെ എനിക്കങ്ങനെ വല്യ മോഹങ്ങളൊന്നുമില്ല... സച്ചി സാഗരയെ സാകൂതം നോക്കി നിന്നു...അഭിമാനത്തോടെ.. അച്ഛനെ ഇത്രയധികം സ്നേഹിക്കുന്നൊരു മകൾ...തന്റെ സിലക്ഷൻ തെറ്റിയട്ടില്ലെന്ന് മനസ്സിലോർത്തു... " സ്വപ്നങ്ങളൊക്കെ കാണണമെടോ ..എങ്കിലേ കുന്നോളമെങ്കിലും കിട്ടും... "എനിക്ക് വാത്സല്യ നിധിയായൊരു അച്ഛനുണ്ട്...സ്നേഹം ആവോളം നൽകാൻ എനിക്കിപ്പോളൊരു അമ്മയുണ്ട്..

പിന്നെ പിന്നെ എന്നെ മനസ്സിലാക്കാനും പ്രണയിക്കാനും സച്ചിയുണ്ട്..എന്നെ പോലൊരു പെൺകുട്ടിക്ക് ഇത്രയും മതി... നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്നായേനെ ഈ പെണ്ണ്.... സച്ചി സാഗരയെ തന്നിലേക്ക് പൊതിഞ്ഞ് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു... അവളും അവനെ ആശ്ലേഷിച്ചു നിന്നു... തിരികെ അമ്മയുടെ വീട്ടിലേക്ക് മടങ്ങി.. അവിടെ ചർച്ചകൾ പലതും നടക്കുന്നത് കണ്ടു... " അതേ പഠിത്തം കഴിഞ്ഞു ഒരു ചെറിയ ജോലി കിട്ടിയട്ട് മതി വിവാഹം... സച്ചിക്കും സമ്മതമാ.... സാഗര അവളുടെ അഭിപ്രായം പറഞ്ഞു.. നിലത്തൊരു മൊട്ടുസൂചി വീണാൽ കേൾക്കാവുന്നത്രയും നിശബ്ദമായി.

. 'മോളേ അത്... ശേഖരൻ ആശങ്കപ്പെട്ടു.. "മോള് പറഞ്ഞതിൽ തെറ്റൊന്നും ഇല്ല ശേഖരേട്ടാ...ഒരു ജോലി കിട്ടിയട്ട് മതി വിവാഹം... മറ്റ് പെൺകുട്ടികളെ പോലെ സ്വന്തം കാലിൽ നിൽക്കണമെന്ന് മാത്രമല്ല മോളുടെ ആഗ്രഹം.. ജോലി കിട്ടി അദ്യത്തെ ശമ്പളം അച്ഛനെ ഏൽപ്പിക്കണമെന്നാ മോളുടെ ഇഷ്ടം... എന്താ ശരിയല്ലേന്ന ഭാവത്തോടെ സേതുക്ഷ്മി സാഗരയെ നോക്കി... " അമ്മേ... ഏങ്ങലടിച്ചു അമ്മയുടെ തോളിലേക്ക് ചാരി...അവരവളെ ചേർത്തു പിടിച്ചു... "പ്രസവിക്കണമെന്നില്ലെടാ മക്കളുടെ മനസ്സ് കാണാനായി...അമ്മക്കത് കഴിഞ്ഞെടാ പൊന്നേ" വാത്സല്യത്തോടെ മകളെ ആശ്ലേഷിച്ചു... "സാഗരയുടെ ഇഷ്ടം പോലെ മതി അച്ഛാ" സച്ചിയും അഭിപ്രായപ്പെട്ടതോടെ ആരും എതിര് പറഞ്ഞില്ല..

"അതൊക്കെ പോട്ടെ..എന്റെ അമ്മയെ എനിക്ക് വീട്ടിലേക്ക് കൊണ്ടു പോകണം‌..അതിനൊരു തീരുമാനം ഇപ്പോൾ വേണം... അമ്മയുടെ തോളിൽ കയ്യിട്ട് കുറുമ്പോടെ മൊഴിഞ്ഞു... " വരുന്ന ഞായറാഴ്ച തന്നെയാകട്ടെ മോളെ..... രാമൻകുട്ടി അഭിപ്രായപ്പെട്ടു...എല്ലാവരും അത് സമ്മതിച്ചു.. "അപ്പോൾ ഇനി അഞ്ച് നാൾ കൂടി... സാഗര സന്തോഷത്തോടെ തുള്ളിച്ചാടി... അമ്മയെ കെട്ടിപ്പിടിച്ചു എത്ര ഉമ്മ വെച്ചിട്ടും മതിയായില്ല..അവളുടെ ആ സ്നേഹം കണ്ടതും സച്ചിയുടെ കണ്ണു നനഞ്ഞു... " പാവം പെണ്ണ്.... ഉച്ചക്കത്തെ ഊണും കഴിഞ്ഞു ശേഖരനും രാമൻകുട്ടിക്കും ഒപ്പം സാഗയും യാത്ര പറഞ്ഞു ഇറങ്ങി..

സേതുവിനെ പിരിയാനൊട്ടും മനസ്സ് അനുവദിച്ചില്ല..എത്ര തവണ യാത്ര ചോദിച്ചെന്ന് അവൾക്ക് പോലും അറിയില്ല... 💜💜💜💜💜💜💜💜💜💜💜💜💜💜💜 "അച്ഛാ ,,,അമ്മ വരാൻ ഇനി നാല് നാളുകൾ മാത്രമേയുള്ളു... ഡ്രസ് എടുക്കണം... " അതിനെന്താ നമുക്ക് ഇന്ന് തന്നെ പോകാം.. ശേഖരൻ മകളോട് പറഞ്ഞു.. "സത്യം.... അവളുടെ മിഴികൾ കൂടുതൽ വിടർന്നു.. " അമ്മയോട് വരാൻ വിളിച്ചു പറയട്ടേ.. മുറിയിലേക്ക് ചെന്നു ഫോൺ എടുത്തു സേതുവിനെ വിളിച്ചു.. "അമ്മേ ഉച്ച കഴിഞ്ഞു ഡ്രസ് എടുക്കാൻ പോകുവാ..അമ്മ കൂടി വരണം... " എന്റെ മോളുടെ ഇഷ്ടത്തിനു എടുത്തേക്ക് " "പറ്റില്ല അമ്മ കൂടി വരണം...ഇന്നത്തെ ദിവസം എനിക്ക് രണ്ടു പേരെയും ഒരുമിച്ച് കിട്ടൂലൊ...

അല്ലേച്ചാ നാലു നാളൂടെ കാക്കണം.." ഒടുവിൽ സാഗക്ക് മുമ്പിൽ സേതുവിനു സമ്മതിക്കേണ്ടി വന്നു... "അമ്മ വരാടീ... ",നല്ല അമ്മ..ഒത്തിരി ഉമ്മ... ഫോണിലൂടെ അമ്മക്ക് മുത്തം കൊടുത്തത് തിരികെ കിട്ടി... ഉച്ച കഴിഞ്ഞു രാമൻകുട്ടി കാറുമായി എത്തിയതോടെ അവർ പുറപ്പെട്ടു... സേതുവിന്റെ വീട്ടിൽ ചെന്ന് അവരെയും കൂടെ കൂട്ടി.. കാറിന്റെ പിൻ സീറ്റിൽ അച്ഛനും അമ്മക്കും ഇടയിലായി അവളങ്ങനെ ഇരുന്നു... അഭിമാനത്തോടെ... അച്ഛന്റേയും അമ്മയുടേയും രാജകുമാരിയായി......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story