നവവധു: ഭാഗം 23

navavadhu

A story by സുധീ മുട്ടം

കാറിൽ നിന്നും ഇറങ്ങിയ അവരെല്ലാം കൂടി അത്യാവശ്യം തെറ്റില്ലാത്തൊരു ടെക്സ്റ്റൈൽ ഷോറൂമിലേക്ക് കയറി.. അച്ഛന്റേയും അമ്മയുടേയും കൈ വിരലിൽ കോർത്തു പിടിച്ചങ്ങനെ ഉത്സാഹത്തോടെ സാഗര നടന്നു.. "അച്ഛേ...ഒരു കൈ കൂടി ഉണ്ടായിരുന്നെങ്കിൽ കോർത്തു പിടിച്ചേനെ..ട്ടൊ.. രാമൻകുട്ടിയെ നോക്കി പുഞ്ചിരിച്ചതും അയാളുടെ കണ്ണുകൾ നിറഞ്ഞു. " ശേഖരനാണ് ഞാനെന്ന് അങ്ങ് കരുതിക്കോളൂ മോളെ... അയാളുടെ സ്വരം ഇടറിയിരുന്നു..കരുതലും സ്നേഹവും നിറച്ച സാഗരയുടെ സംസാരം കേട്ടിട്ട്..കർമ്മം കൊണ്ടു മകളായവൾ.. ആദ്യം പോയത് ആണുങ്ങളുടെ സെഷനിലേക്ക് ആയിരുന്നു.. "അച്ഛാ.. മോളുടെ വിളികേട്ടു സാഗരയെ നോക്കി...

" അമ്മ സിലക്റ്റ് ചെയ്തോളും.." "ആയീക്കോട്ടെ മോളെ... ശേഖരൻ സമ്മതിച്ചു.. " അമ്മ അച്ഛനുളള ഡ്രസ് എടുക്ക് ട്ടൊ.അമ്മക്കുളളത് അച്ഛനും. "മോളെ നിന്റെ ഇഷ്ടത്തിനു എടുത്തോളൂ..ഞങ്ങൾക്കതാ സന്തോഷം.. സേതു ഒഴിയാൻ ശ്രമിച്ചു.. " അച്ഛനും അമ്മയും കൂടിയാ ഒരുമിച്ച് ജീവിക്കേണ്ടത്...പരസ്പരം ഇഷ്ടങ്ങളറിഞ്ഞ്... സാഗയുടെ വാക്കുകളിൽ ഒരുപാട് അർത്ഥങ്ങൾ അടങ്ങിയിരുന്നു..കേട്ടതും സേതുവിന്റെ മിഴികൾ നിറഞ്ഞു.. അവളെ ചേർത്തു പിടിച്ചു അവരൊന്ന് തേങ്ങിപ്പോയി... കുറെക്കാലം മുമ്പ് ഒരു ഭർത്താവ് ഉണ്ടായിരുന്നു... പേരിന് താലി കെട്ടിയ ഒരാൾ.. ഇഷ്ടങ്ങൾ പോയിട്ട് നിനക്ക് സുഖമാണോടീ...??? വല്ലതും കഴിച്ചോ???.

ഒരുവാക്കു പോലും സ്നേഹത്തോടെ ചോദിച്ചിട്ടില്ല.. കിടക്കറയിലും ജോലി ചെയ്യാനും മാത്രമായി ഒരാൾ.. അത്രയേ വില കൽപ്പിച്ചുള്ളൂ...മടുത്തതിനാലോ പ്രസവിക്കാത്തതിനാലോ ആണെന്നു അറിയില്ല..ഒരിക്കൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു...കയ്യിൽ കിട്ടിയ അത്രയും സ്വർണ്ണവും പണവും ആയിട്ട്... അയാൾ പോയപ്പോൾ സങ്കടം ഒന്നും തോന്നിയില്ല...സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഒഴിവാക്കി പോയതിൽ... "നീ രക്ഷപ്പെട്ടൂന്ന് കരുതിയാൽ മതി സേതു... അങ്ങനെയാണ് സച്ചിയുടെ അമ്മ പറഞ്ഞത്..അതുപോലെ പലരും...അതായിരുന്നു ശരിയെന്നു ഇപ്പോൾ കാലം തെളിയിച്ചു... സാഗര മോളുടെ രൂപത്തിൽ... " എന്തിനാമ്മേ കരയണത്... സങ്കടത്തോടെ അവളമ്മയെ നോക്കി...

ശേഖരനും രാമൻകുട്ടിയും അടക്കം എല്ലാവരും ഒന്നു പകച്ചു പോയി.. "ഒന്നൂല്ലെടീ..ഓരോന്നും ഓർത്തു പോയി.. അതാ ട്ടൊ.. ഇനിയമ്മ കരയില്ല.. കണ്ണുകൾ തുടച്ചു പുഞ്ചിരിച്ചു.. നനഞ്ഞു തുടങ്ങിയ സാഗരയുടെ മിഴികളും ഒപ്പി.. അമ്മക്ക് എന്തോ വലിയ സങ്കടം ഉള്ളിലുണ്ടെന്ന് മനസ്സിലായെങ്കിലും ചോദിച്ചു വിഷമിപ്പിച്ചില്ല അവൾ... ശേഖരനും രാമൻകുട്ടിക്കും തുണികളും എടുത്ത് സ്ത്രീകളുടെ സെഷനിലേക്ക് പോയി...അവിടെ നിന്ന് സേതുവിനുളള ഡ്രസ് ശേഖരൻ തിരഞ്ഞെടുത്തു.. കൂട്ടത്തിൽ സാഗക്കും എടുത്തു വെളിയിലേക്ക് ഇറങ്ങി.. " ഇനിയെന്താ അടുത്ത പരിപാടി... "അത് മോള് തീരുമാനിക്കും ശേഖരാ.. രാമൻ കുട്ടി പുഞ്ചിരിയോടെ പറഞ്ഞു... അതേയെന്ന് സാഗര തല കുലുക്കി...

" നമുക്ക് ഓരോ ഐസ്ക്രീം കഴിക്കാം" അവളുടെ അഭിപ്രായം എല്ലാവരും അംഗീകരിച്ചു... അടുത്തുള്ള ഐസ്ക്രീം പാർലറിലേക്ക് കയറി ഇരുന്നിട്ട് ഓർഡർ കൊടുത്തു... അതും കഴിച്ചു ഇറങ്ങി അടുത്തുള്ള ബീച്ചിലേക്ക് പോയി...അസ്തമയന സൂര്യൻ കടലിനെ പ്രണയിച്ചു ലയിച്ചു ചേരാനായി വെമ്പൽ കൊള്ളുന്ന സമയം ആയിരുന്നു... "അവർ ഒരുമിച്ച് ഇരുന്നു കുറച്ചു സമയം മനസ്സ് തുറക്കട്ടേ..അച്ഛ വാ" രാമൻകുട്ടിയുടെ കയ്യിൽ തൂങ്ങി തിരമാലകളുടെ തലോടലേറ്റു വാങ്ങി കടൽ തീരത്തൂടെ സാഗര അങ്ങനെ നടന്നു.. "ങാ...അവരങ്ങനെ പ്രണയിക്കട്ടെ... രാമൻകുട്ടിക്കും അതാണെ ശരിയെന്നു തോന്നി... ശേഖരനും സേതുവും അടുത്തടുത്ത് ആണ് ഇരുന്നത്..പെട്ടന്നാണു മോളും സുഹൃത്തും എഴുന്നേറ്റു പോയത്.. "

ശേഖരേട്ടാ... സേതുവിന്റെ വിളികേട്ട് മിഴികൾ അവരിലേക്ക് ഉറപ്പിച്ചു.. "എന്തുപറ്റി സേതു... " എന്നെ കുറിച്ച് കുറച്ചു സംസാരിക്കാനുണ്ട്... ബുദ്ധിമുട്ടാകോ?.. "എന്തിനാ സേതു നമുക്കിടയിലൊരു അകലം അതിന്റെ ആവശ്യമില്ല...ഇനി മുതൽ നമ്മൾ പരസ്പരം അറിഞ്ഞിരിക്കേണ്ടവരല്ലേ....അതിനു മുൻകൂർ ജാമ്യമൊന്നും വേണ്ടെടോ... അയാൾ പുഞ്ചിരിച്ചതോടെ അവരുടെ മനസ് തെളിഞ്ഞു...ജീവിതത്തിൽ നേരിട്ട പരീക്ഷണങ്ങൾ ഓരോന്നായും വിവരിച്ചത് കേട്ടപ്പോൾ ശേഖരന്റെ കണ്ണുകളിൽ നനവുണ്ടായി.. " കഴിഞ്ഞതൊക്കെ മറന്നേക്കൂ...നല്ലൊരു സുഹൃത്തായി മരണം വരെ കൂടെ ഞാനുണ്ടാകും.. "സേതുവേട്ടാ... തേങ്ങലോടെ ശേഖരന്റെ തോളിലേക്ക് ചാരി...

അയാളൊരു കരമെടുത്ത് അവരെ ചേർത്തു പിടിച്ചു... " കരഞ്ഞതൊക്കെ മതിയെടോ...പരീക്ഷണം പരീക്ഷണങ്ങൾ അവസാനിച്ചെന്നു കരുതിയാൽ മതി... "അതേ ശേഖരേട്ടാ...എന്നെ മനസ്സിലാകുന്നൊരു കൂട്ടും ജീവനായി സ്നേഹിക്കുന്ന മകളെയും എല്ലാത്തിനും ഒടുവിൽ ഈശ്വരൻ എനിക്ക് നൽകി...ഇത്രയും മതി കൂടുതലായി ഒന്നും ആഗ്രഹമില്ല... നിറഞ്ഞ മിഴികളൊപ്പി സന്തോഷത്തോടെ ചിരിച്ചു..... അവർ പരസ്പരം കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.. മകൾ എഴുന്നേറ്റു പോയതും അതിനാണെന്ന് മനസ്സിലായി... " രണ്ടു പേരും കൂടി ലൈനടിച്ചു കഴിഞ്ഞെങ്കിൽ നമുക്ക് പോകാം... നാണത്തോടെ ഇരുവരും അകന്നു മാറി... രാമൻകുട്ടിയും മകളും തൊട്ടരികെ...അവർ ചിരിക്കുന്നത് കണ്ടു.. "എല്ലാ സങ്കടങ്ങളും അമ്മ അച്ഛനോട് പറഞ്ഞല്ലോ...ഇനി എന്റെ അമ്മ കരയരുത്..എനിക്ക് ഇഷ്ടമല്ല അത്.... " ഹ്മ്മ്ം... സമ്മതിച്ചു.. ഗൗരവത്തിൽ നിന്ന സാഗര പൊട്ടിച്ചിരിച്ചു... രാത്രിക്ക് കനമേറിയതോടെ അവർ മടങ്ങിപ്പോയി..സേതുവിനെ വീട്ടിൽ കൊണ്ടു വിട്ടിട്ട് ശേഖരനും രാമൻകുട്ടിയും സാഗരയും അവരുടെ വീട്ടിലേക്ക് പോയി......................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story