നവവധു: ഭാഗം 24

navavadhu

A story by സുധീ മുട്ടം

രാവിലെ കുറച്ചു ലേറ്റായാണ് സാഗ ഉണർന്നത്..അത് പതിവില്ലാത്തതാണ്.ഇന്നലെത്തെ യാത്ര ക്ഷീണം കാരണം കുറച്ചു സമയം ഉറങ്ങിപ്പോയി.. "ഈശ്വരാ സമയം ഒരുപാട് ആയല്ലോ.. അച്ഛൻ ഉണർന്നു കാണും..എഴുന്നേറ്റാലൊരു ചായ പതിവാണ്. അതു കഴിഞ്ഞാണ് നടക്കാൻ പോകാറുളളത്" വെപ്രാളാത്തോടെ അവൾ ചാടി എഴുന്നേറ്റു..വേഗം ചായയിട്ട് അച്ഛന്റെ മുറിയിലെത്തി.. "ആഹ്..അച്ഛനും ഉറങ്ങുകയാണ്..യാത്രാ ക്ഷീണം കാണുമായിരിക്കും..." അങ്ങനെ കരുതി അയാളെ വിളിക്കാതെ പിന്തിരിഞ്ഞ സമയത്ത് ശേഖരനുണർന്നു.. "മോളേ... അവൾ തിരിഞ്ഞു നിന്നു.. " ഉറങ്ങട്ടെയെന്നു കരുതി അച്ഛാ..അതാ വിളിക്കാഞ്ഞത്.. "ഇന്നലെ നന്നായി ഉറങ്ങി...

കോട്ടുവായിട്ടു ശേഖരൻ എഴുന്നേറ്റു.. മുഖം കഴുകി വന്നു ചായ വാങ്ങി കുടിച്ചു.. " ഇന്നിനി നടക്കാനൊന്നും പോകണ്ടാ...അമ്മ കൂടി വന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം" മകളുടെ കണ്ണുകളൊന്ന് തിളങ്ങിയത് ശ്രദ്ധിച്ചു.. "നിന്റെ ഇഷ്ടം പോലെയാകട്ടെ... ചിരിയോടെയത് ശരിവെച്ചു.. " എനിക്ക് കുറച്ചു പണിയുണ്ട് ചെയ്തു തീർക്കട്ടെ.. "സേതു വന്നാൽ മോളുടെ കഷ്ടപ്പാടുകൾ മാറും..അവൾ ചെയ്തോളും ജോലിയെല്ലാം.. അവൾ അച്ഛനെ ഇരുത്തിയൊന്നു നോക്കി... " അയ്യെടാ... എന്റെ അമ്മയെ ഞാനുളളപ്പോൾ കഷ്ടപ്പെടുത്താനോ നല്ല കാര്യമായി... "ഉവ്വോ...അമ്മയും മകളും ഒന്നായല്ലോ... അയാളൊന്ന് പുഞ്ചിരിച്ചു... " അതേ ശേഖരൻകുട്ടി ഞങ്ങൾ അല്ല നമ്മൾ...

കൃതൃമ ഗൗരവത്തോടെ അച്ഛനെ നോക്കി.. "ഓ.. സോറി...നമ്മൾ... അച്ഛൻ തിരുത്തി പറഞ്ഞതോടെ സാഗര പൊട്ടിച്ചിരിച്ചു...കൂടെ അയാളും ചേർന്നു... സാഗര കുളി കഴിഞ്ഞു വന്ന് ബാക്കി ജോലികൂടി ചെയ്തു തീർത്തു...ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ മണി ഒമ്പതായി..ആ സമയത്താണ് രാമൻകുട്ടി വന്നത്.. " വാ അച്ഛേ ഇരിക്ക്... അയാളെ കണ്ടതും സാഗ ക്ഷണിച്ചു.. "ഞാൻ കഴിച്ചതാ..എന്നാലും മോളുടെ കയ്യിൽ നിന്നും കൂടി വാങ്ങി കഴിച്ചാലേ വയറിനു തൃപ്തിയാകൂ..." ചിരിയോടെ അയാൾ ഇരുന്നു..അവൾ രാമനു കൂടി വിളമ്പി കൊടുത്തു.. "അതേ രണ്ടു പേരോടുമായി എനിക്കൊരു കൂട്ടം പറയാനുണ്ട്.. അവളുടെ മുഖത്തെ ഗൗരവം കണ്ടു അവർ അമ്പരന്നു..

" ഡീ കാന്താരി ടെൻഷനാക്കാതെ പറയ്.." സ്നേഹത്തോടെ രാമൻ കുട്ടി അവളെ ശാസിച്ചു.. "കല്യാണം ലളിതമായല്ലേ നടത്തണത്.. " അതേ..." ശേഖരൻ ഉത്തരം കൊടുത്തു.. "എങ്കിലേ അതു പറ്റില്ല..പരിചയക്കാരെ മുഴുവനും ക്ഷണിച്ചു സദ്യ കൊടുക്കണം...ലളിതമായി മതി.." രാമനും ശേഖരനും അമ്പരന്നു മുഖാമുഖം നോക്കി.. "മോളെ ഇത് രണ്ടാം കല്യാണമാ..ആഘോഷമായി നടത്താനും ഞങ്ങൾ ചെറുപ്പമല്ല.. " എന്റെ അച്ഛാ വിവാഹമെന്നത് നാടറിഞ്ഞു വേണം നടത്താൻ... അതിപ്പോൾ രണ്ടാം വിവാഹം ആയാലും..ഒളിച്ചോടി പോയൊന്നും അല്ലല്ലോ കല്യാണം കഴിക്കുന്നത്..പിന്നെ ചെറുപ്പം അത് രണ്ടു പേരുടെയും മനസ്സിനു ഉണ്ടായാൽ മതി...പിന്നെ രണ്ടാം കെട്ടിനെ കുറവായി കാണണ്ടാ..

ഒരുനിമിഷം അവിടെ മൂകത പരന്നു... "മോള് പറഞ്ഞതാടാ ശേഖര അതിന്റെ ഒരു ശരി...കുറെ കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തേണ്ട സമയം കഴിഞ്ഞു... രാമൻകുട്ടി സാഗരയെ പിന്താങ്ങി.. " എടാ രാമാ വിവാഹത്തിനു രണ്ടു മൂന്നു ദിവസം കൂടിയേയുള്ളൂ...അതിനിടയിൽ എങ്ങനെ എല്ലാവരെയും വിളിക്കുക..കുറിപോലും ഇല്ല... "അതൊക്കെ അച്ഛൻ എനിക്കും രാമച്ഛക്കും വിട്ടേക്ക്..ഞങ്ങൾ നോക്കിക്കൊള്ളാം... മകളും സുഹൃത്തും കൂടി പറഞ്ഞതോടെ ശേഖരനു സമ്മതിക്കാതിക്കാൻ കഴിയില്ലെന്നായി.. " ഇന്നൊരു ദിവസം അച്ഛനും ഞാനും രാമച്ഛനും കൂടി അറിയാവുന്നവരുടെ ലിസ്റ്റ് തയ്യാറാക്കും...എന്നിട്ട് നാളെ രാവിലെ മുതൽ ഉച്ചവരെ മൂന്നു പേരും മൂന്നിടങ്ങളിലായി നേരിട്ടു ചെന്നു വിളിക്കും..

കുറി കൊടുക്കുന്നതിനു പകരം നേരിട്ടാകും ക്ഷണിക്കുക.. "സാഗമോളുടെ ഐഡിയ കൊള്ളാം... രാമൻ കുട്ടി അവളെ പ്രശംസിച്ചു... " എന്റെ വലിയ ആഗ്രഹമാ അച്ഛന്റെ വിവാഹം... അമ്മക്കും അച്ഛനും ഒപ്പം എനിക്ക് അടിച്ചു പൊളിക്കണം .. തന്റെ ആഗ്രഹം സാഗര വെളിപ്പെടുത്തി...ഒപ്പം അവളുടേയും അവരുടേയും കണ്ണുകൾ നനഞ്ഞു... സാഗയേ പോലൊരു മകൾ ഏത് മാതാപിതാക്കളാണ് കൊതിക്കാത്തത്...രാമൻകുട്ടിയും ശേഖരനും അഭിമാനത്തോടെ അവളെ ചേർത്തു പിടിച്ചു... "ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാ ഞങ്ങളുടെ മോൾ" സാഗയുടെ മനസ്സ് നിറഞ്ഞു.... ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു വിളിക്കണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി... ആളും വീതം ആരെയൊക്കെ ആർക്കൊക്കെ എന്നു തീരുമാനിച്ചു...

"രാമാ നീ വേണം എല്ലാത്തിനും മുന്നിട്ടു നിൽക്കാൻ.. " ഞാനല്ല നമ്മുടെ മോളാണു എല്ലാത്തിനും കടിഞ്ഞാൺ വലിക്കുന്നത്... രാമൻകുട്ടി ശേഖരൻ പറഞ്ഞത് തിരുത്തി....അയാളത് തല കുലുക്കി സമ്മതിച്ചു... സാഗാര മുറിയിലേക്ക് കയറി ഫോൺ എടുത്തു സേതുലക്ഷ്മിയെ വിളിച്ചു.. കുറച്ചു സമയം കഴിഞ്ഞാണു കോൾ എടുത്തത്.. "എന്തുപറ്റി അമ്മേ താമസിച്ചത്...എന്തെങ്കിലും ബുദ്ധിമുട്ട് ണ്ടാ... സ്വരത്തിൽ ആശങ്ക നിറഞ്ഞു.. " ഒന്നൂല്ലാ കണ്ണാ അമ്മ ജോലിയിൽ ആയിരുന്നെടാ... അതോടെ അവൾക്ക് സമാധാനമായി... അമ്മയോട് എല്ലാവരെയും ക്ഷണിക്കുന്നതിനെ കുറിച്ച് പറഞ്ഞു.. "അതൊക്കെ വേണോ മോളെ... അവരിലെ ആശങ്ക അവൾ തിരിച്ചറിഞ്ഞു..

" വേണം അമ്മേ...നാടും വീടും നാട്ടാരും അറിഞ്ഞു വേണം അമ്മ ഇങ്ങടേക്ക് വരാൻ...ശേഖരന്റെ ഭാര്യയായി...എന്റെ അമ്മയായി..രണ്ടാം വിവാഹം എന്നാൽ പുനർജ്ജന്മം എന്നല്ല അർത്ഥം... ശേഷിച്ച ജീവിതം കൂടി സന്തോഷകരമായി ജീവിച്ചു തീർക്കുന്നു... "അമ്മേടെ കണ്ണന്റെ ഇഷ്ടം അതാ അമ്മക്ക്... " എന്റെ അമ്മക്ക് ചക്കരയുമ്മ... "അമ്മേേടെ പൊന്നിനു പൊന്നുമ്മ.. " എന്നാൽ വെയ്ക്കട്ടെ അമ്മേ... അമ്മയുടെ അനുവാദത്തിനായി കാത്തു... "സച്ചി മോൻ അടുത്തുണ്ട്...കൊടുക്കട്ടെ... " സച്ചി....മഞ്ഞു തുള്ളിയായി ആ പേര് കാതിലേക്ക് വീണു.. "കൊടുക്കമ്മേ... തെല്ലൊരു നാണത്തോടെ പറഞ്ഞു... " ഹലോ.... സച്ചിയുടെ സ്വരം കാതിലേക്ക് ഒഴുകി വീണു.

. "ഹലോ ... കുറച്ചു സമയത്തിനു ശേഷം മറുപടി കൊടുത്തു.. " എന്താടോ മറുപടിക്ക് താമസം.. "അതു പിന്നെ.... പിന്നെ.. " പിന്നെ...പിന്നെ.. "പ്രണയിക്കുന്ന ആള് വിളിക്കുമ്പോഴങ്ങനാ... " എങ്ങനെ... അപ്പുറത്ത് സച്ചിയുടെ സ്വരം മുഴങ്ങി... "ഒന്നും പറയാതെ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കാം‌.. " എങ്കിൽ നമുക്ക് അങ്ങനെ സംസാരിക്കാം... ഇരുവശവും നിശബ്ദമായെങ്കിലും പരസ്പരമുള്ള ഹൃദയമിടിപ്പ് അവരറിഞ്ഞു... പ്രണയം എന്ന മൂന്ന് അക്ഷരത്തിന്റെ നിർവചിക്കാൻ കഴിയാത്ത അനുഭൂതി ഹൃദയമിടിപ്പിലൂടെ .................................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story