നവവധു: ഭാഗം 25

navavadhu

A story by സുധീ മുട്ടം

അടുത്ത ദിവസം രാവിലെ എഴുന്നേറ്റു സാഗര ജോലികൾ പെട്ടന്ന് ഒതുക്കി..ഇന്നലെ തീരുമാനിച്ചത് പോലെ മൂന്ന് പേരും മൂന്നിടങ്ങളിലായി ആളുകളെ ക്ഷണിക്കാനായി പുറപ്പെട്ടു... "എന്റെ അച്ഛന്റെ വിവാഹമാണ് എല്ലാവരും വരണം.. സാഗയെ അറിയാവുന്നവരെല്ലാം നിറഞ്ഞ മനസ്സോടെ ആശീർവദിച്ചു.. " മകളായാൽ സാഗരയെ പോലെ വേണം.. ഓരോത്തരും അനുഗ്രഹിച്ചതോടെ മനസ്സ് നിറഞ്ഞു.. തന്റെ തീരുമാനം ശരിയാണെന്ന് ഉറപ്പായി.. രണ്ടുമണിയോടെ മൂവരും തിരികെയെത്തി.. "ഇനി ഊണ് കഴിച്ചിട്ട് മതി സംസാരം..." എല്ലാവരും കുറച്ചു സമയം വിശ്രമിച്ചു..സാഗര ഭക്ഷണം വിളമ്പി..സംതൃപ്തിയോടെ കഴിച്ചു.. ഊണ് കഴിഞ്ഞു മൂവരും കൂടി ഒത്തുകൂടി വിശേഷങ്ങൾ പങ്കുവെച്ചു...

"മോളേ...നീ ആയിരുന്നെടീ ശരി...എല്ലാവർക്കും സന്തോഷമായി" ശേഖരൻ മകളെ അഭിമാനത്തോടെ ചേർത്തു പിടിച്ചു... സന്തോഷത്താൽ മനം തുടിച്ചു.. "മോളുടെ ബുദ്ധി നന്നായി.. അല്ലെങ്കിൽ കല്യാണം എത്ര ദിവസം വിളിച്ചാലും തീരില്ല" അവളൊന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് കയറി... അമ്മക്ക് ഉടുക്കാനുളള തുണികളും കല്യാണ പുടവയും എടുത്ത് നോക്കി സംതൃപ്തിപ്പെട്ടു... "അമ്മക്കെല്ലാ കളറും നന്നായി ഇണങ്ങും... കട്ടിലേക്ക് കിടന്നതും മയങ്ങിപ്പോയി..രാവിലെ മുതലുള്ള അലച്ചിലായിരുന്നു..നല്ല ക്ഷീണവുമുണ്ട്.. വൈകുന്നേരം എഴുന്നേറ്റു അച്ഛനു പതിവ് ചായ കൊടുത്തു.. രാമൻകുട്ടി വീട്ടിലേക്ക് മടങ്ങിയിരുന്നു...അച്ഛനും മകളും അടങ്ങിയ പകൽ രാത്രിയിലേക്ക് കൊഴിഞ്ഞു വീണു... 💜💜💜💜💜💜💜💜💜💜💜💜💜💜💜

" അച്ഛാ വൈകിട്ട് അമ്മയുടെ വീട്ടിലേക്കൊന്നു പോകണ്ടേ" ഉച്ചക്കത്തെ ഊണും കഴിഞ്ഞു ശേഖരൻ പൂമുഖത്ത് കസേരയിൽ ഇരിക്കുകയായിരുന്നു..കൂടെ രാമൻകുട്ടിയും ഉണ്ട്.. "അതു വേണോ മോളേ" "വേണം അച്ഛാ...ആഘോഷങ്ങളില്ല കാര്യം.. നമ്മൾ അവിടെ വരെ ചെന്നാലത് അമ്മക്കൊരു സന്തോഷമാണ്".. " അതന്നെ ശേഖരാ..നമുക്ക് വൈകുന്നേരം ഒന്നു പോകാം" രാമൻ കുട്ടിയും അഭിപ്രായപ്പെട്ടതോടെ പോകാമെന്ന് അയാൾ സമ്മതിച്ചു.. വൈകുന്നേരം ആയതോടെ രാമൻകുട്ടി കാറുമായെത്തി...എല്ലാവരും സേതുലക്ഷ്മിയുടെ വീട്ടിലേക്ക് യാത്രയായി.. നാളെ വിവാഹമാണ്...ബഹളങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ പതിവ് പോലെ ആയിരുന്നു അവിടം‌..

ശേഖരനും രാമൻകുട്ടിയും സാഗരയും കൂടി കയറി വരുമ്പോൾ സച്ചിയും സച്ചുവും അവരുടെ അമ്മയും സേതുവും കൂടി സംസാരിച്ചു ഇരിക്കുകയായിരുന്നു..കയറി വന്നവരെ അവർ ക്ഷണിച്ചു ഇരുത്തി... സാഗയുടെ മിഴികൾ സച്ചിയിൽ പതിഞ്ഞതും ഒരു പുഞ്ചിരി വിടർന്നു... അവൾ അമ്മയുടെ മുറിയിലേക്ക് കയറിയതോടെ അവനും പിന്നാലെ എത്തി.. "ഫോൺ വിളിച്ചാൽ മിണ്ടാനെന്താടോ ഇത്രമടി.. സാഗയൊന്നു ചിരിച്ചു.. "എനിക്ക് മടിയൊന്നും ഇല്ല.. " പിന്നെന്താ മിണ്ടാതിരുന്നത്... "അതുപിന്നെ എനിക്കങ്ങനെ തോന്നി.. " എങ്ങനെ... " "മിണ്ടാതെ ഹൃദയമിടിപ്പിന്റെ താളം കേട്ടു മൗനമായി പ്രണയിക്കുന്നതാണെന്ന്.. " താൻ കൊള്ളാവല്ലോടോ ... സച്ചി പൊട്ടിച്ചിരിച്ചു..

"കൊള്ളാഞ്ഞിട്ടാണോ എന്നെ കെട്ടാൻ പോകുന്നത്... " എടീ കാന്താരി.. നിന്നെ ഞാൻ.. "പോടാ... കുറുമ്പോടെ അവളൊന്ന് ചുണ്ട് വക്രിച്ചു... സച്ചി അവൾക്ക് അരികിലേക്ക് വരുന്നതിനു അനുസരിച്ച് സാഗര പിന്നോക്കം ചുവടുകൾ വെച്ചു...ഒടുവിൽ പിന്നിലെ ഭിത്തിയിൽ തട്ടി അവൾ നിന്നു.. " ഇനി എങ്ങോട്ട് പോകും... രണ്ടു കൈകളും നീട്ടി ഭിത്തിയിൽ വെച്ചു... സച്ചിയുടെ മുഖം കൂടുതൽ അടുത്തേക്ക് വന്നു...അവളുടെ ചുടുനിശ്വാസങ്ങൾ അവന്റെ മുഖത്ത് പതിച്ചു...മിഴികൾ തമ്മിൽ കോർത്തു...അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു തുടങ്ങി.. "പറയെടീ കാന്താരി.. എങ്ങോട്ടു പോകും.. " ദാ ഇങ്ങോട്ട്... കുനിഞ്ഞ് അവൾ തെന്നി മാറിയിട്ട് കുലുങ്ങി ചിരിച്ചു...

നുണക്കുഴികൾ വിരിഞ്ഞ പുഞ്ചിരിക്ക് മാഴവിൽ ചാരുത നിറഞ്ഞിരുന്നു.. "സാഗേ" "എന്തോ... അവൻ നീട്ടി വിളിച്ചതോടെ അവൾ വിളി കേട്ടു.. " നാളെ എന്റെ അമ്മയെ കൊണ്ടു പോകുവാ അല്ലേ" സ്വരത്തിൽ വേദന കലർന്നത് സാഗര തിരിച്ചറിഞ്ഞു...അവനെത്രമാത്രം സേതുവിനെ സ്നേഹിച്ചിരുന്നെന്ന് മനസ്സിലായി..അവളൊരു നോവോടെ അവനെ നോക്കി.. "പാവാമാ എന്റെ അമ്മ സേതുലക്ഷ്മി.. പഞ്ച പാവം..സ്നേഹിക്കാൻ മാത്രം അറിയാവുന്നൊരു സ്ത്രീ..ഞാനിതൊന്നും പ്രത്യേകം പറഞ്ഞു തരേണ്ട ആവശ്യമില്ലെന്ന് അറിയാം..സാഗക്ക് അറിയാവുന്നതാണു എല്ലാം... സാഗര മെല്ലെ തലയാട്ടി.. " സന്തോഷം എന്തെന്ന് പാവം അറിഞ്ഞത് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ ആണ്..

അത്രക്കും ദുഷ്ടനായിരുന്നു അയാൾ... അവനിൽ മിഴിനീര് പൊടിഞ്ഞു.. "അമ്മ പ്രസവിക്കാഞ്ഞത് അമ്മയുടെ കുഴപ്പം കൊണ്ടല്ലെടോ..അയാളുടെ കഴിവുകേടുകൾ അമ്മയുടെ പുറത്ത് കെട്ടിവെച്ചു അയാൾ മാന്യത ചമയുകയായിരുന്നു... അവളൊന്ന് നടുങ്ങി പിടഞ്ഞു.. അമ്മ അനുഭവിച്ച വേദനകൾ മനസ്സിലൂടെ കടന്നു പോയതോടെ ഇടനെഞ്ച് പകുത്ത് മാറി.. " അമ്മ ഇങ്ങനെ ആകില്ല പറഞ്ഞതെന്ന് എനിക്ക് അറിയാം...അതുകൊണ്ട് ആണ് ഞാനെല്ലാം തുറന്നു സംസാരിക്കുന്നത്... സാഗയെ ശ്രദ്ധിച്ചു കൊണ്ട് സച്ചി സംസാരം തുടർന്നു... "വിവാഹം കഴിഞ്ഞു അമ്മക്കൊരു കുഞ്ഞവാവ ഉണ്ടായാൽ വെറുക്കരുത് നീ അവരെ.... ഒരുമിന്നൽ പിണർ പാദം മുതൽ ഉച്ചിവരെ പാഞ്ഞു കയറി....

അവളാകെ ഉലഞ്ഞു പോയി.. ഒറ്റക്ക് വളർന്ന നാൾ മുതൽ ഒരുപാട് ആഗ്രഹിച്ചതാണൊരു കുഞ്ഞുവാവയെ..ഒരനിയനയോ അനിയത്തിയേയോ...എല്ലാവർക്കും കൂടപ്പിറപ്പ് ഉണ്ടെന്ന് മനസ്സിലായതോടെ അച്ഛനോടും സങ്കടം പറഞ്ഞു. അമ്മ പോയതോടെ ഇനി കുഞ്ഞാവയെ കിട്ടില്ലെന്ന് അറിഞ്ഞു ഒരുപാട് വിഷമിച്ചു.. കാലം കടന്നു പോകെ തനിക്ക് അച്ഛനും,,, അച്ഛനു താനും മാത്രമേ ഉള്ളുവെന്നു വിശ്വസിച്ചു ..അതായിരുന്നു സത്യവും..അമ്മ എന്ന സത്യം എപ്പോഴും മനസ്സിലൊരു നോവായി നിറഞ്ഞു നിന്നു..അച്ഛനൊരു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒരമ്മയേയും കുഞ്ഞാവയേയും കിട്ടുമായിരുന്നെന്ന് ആഗ്രഹിച്ചിട്ടുണ്ട്..ഒത്തിരി പ്രാവശ്യം...

" സാഗ വിഷമിക്കാൻ പറഞ്ഞതല്ല..ഇത്രയും ഏജ്ഡ് ആയതിനാൽ സംഭവിക്കില്ല..എന്നാലും ഒന്ന് സൂചിപ്പിച്ചെന്നെയുള്ളൂ... അവളുടെ ഓരോ ഭാവവും ചലനവും സൂക്ഷമതയോടെ നിരീക്ഷിക്കുകയായിരുന്നു സച്ചി..ഉടനെ അവളൊരു പൊട്ടിക്കരച്ചിലോടെ അവനിലേക്ക് ചാഞ്ഞു... "എന്റെ അമ്മക്കൊരു കുഞ്ഞുവാവ ഉണ്ടായാൽ ഞാനാകും സച്ചി ഏറ്റവും കൂടുതൽ സന്തോഷിക്കുക...എപ്പോഴും ഇപ്പോഴും ന്റെ ആഗ്രഹമാ നിക്കൊരു കൂട്ട്... അവളിലെ കണ്ണുനീർ അവനിലേക്ക് ഒലിച്ചിറങ്ങി.. മനസ്സ് നിറഞ്ഞ സ്ംതൃപ്തിയോടെ അവളെ ആശ്ലേഷിച്ചു..............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story