നവവധു: ഭാഗം 27

navavadhu

A story by സുധീ മുട്ടം

വൈകുന്നേരത്തോടെ പാർട്ടി കൂടി കഴിഞ്ഞതോടെ സേതുലക്ഷ്മി തളർന്നു പോയി..രാവിലെ മുതൽ മുഴുവനും വെച്ചു കെട്ടും മേക്കപ്പുമാണ്.പതിയെ ഓരോന്നായി അഴിച്ചു വെച്ചു ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു... പാർട്ടി കഴിഞ്ഞയുടനെ സാഗര അമ്മയെ കൂട്ടിക്കോണ്ടു പോയി..അച്ഛന്റെ മുറി തുറന്ന് അവർ അതിലേക്ക് കയറി.. "ഇന്നു മുതൽ അമ്മ ഇവിടെയാണ് ഉറങ്ങുന്നത്... അവൾ പുഞ്ചിരി പൊഴിച്ചു... സേതു ഒരു ചിരിയോടെ വേഷം മാറി തുടങ്ങി.. " എന്റെ പൊന്നേ അമ്മക്ക് ഇതൊന്നും വേണ്ടാന്ന് പറഞ്ഞതല്ലേ..എന്നിട്ടും സമ്മതിക്കുമോ? അമ്മയുടെ മുത്ത്... സ്നേഹത്തോടെ അവളെ തഴുകി.. '"അച്ഛന്റേയും അമ്മയുടേയും കല്യാണം എന്റെ സ്വപ്നമായിരുന്നു...ഈശ്വരൻ അനുഗ്രഹിച്ചു എല്ലാം ഭംഗിയായി നടന്നു..പിന്നെ അമ്മേ വിവാഹത്തിന് വർണ്ണപ്പകിട്ട് കുറഞ്ഞു പോയോന്നാ എന്റെ സംശയം...

ആശങ്കയോടെ നഖം കടിച്ചിട്ട് അമ്മയെ നോക്കി... "ഒട്ടും കുറഞ്ഞില്ല മോളെ...കൂടിയട്ടേയുള്ളൂ...ഒരുഗ്രാമം മുഴുവനും വിവാഹത്തിൽ പങ്കെടുക്കുക..സ്വപ്ന തുല്യമാണ്.. ഒരിക്കലും മറ്റൊരു വിവാഹം അമ്മ പ്രതീക്ഷിച്ചിരുന്നില്ല..എങ്ങനെയാ ന്റെ കുട്ടി ഞാൻ നന്ദി പറയാ... സേതുവൊന്ന് വിങ്ങിപ്പൊട്ടി.. സാഗര അമ്മയെ നെഞ്ചിലക്ക് അണച്ചു പിടിച്ചു.. " നന്ദിയല്ല അമ്മാ വേണ്ടത്..എനിക്കെന്റെ അമ്മയുടെ സ്നേഹവും വാത്സല്യവും മുഴുവനും തരണം... അവരുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി.... അത്രയേറെ കടപ്പാട് സാഗയോട് തോന്നി... "അമ്മ പോയി ഫ്രഷായിട്ട് വാ... നല്ല ക്ഷീണമുളളതല്ലേ" "എവിടെയാ മോളെ ബാത് റൂം... " ഞാൻ കാണിച്ചു തരാം... "

എന്നു പറഞ്ഞു സാഗ ,,സേതുവിനു മാറിയുടുക്കാനുളള തുണിയെടുത്തു കൊടുത്തു.. '"ദാ അമ്മേ അതാ... അകത്തെ മറ്റൊരു മുറിയോടു ചേർന്നുളള അറ്റാച്ച്ഡ് ബാത് റൂം കാണിച്ചു കൊടുത്തു.. "അച്ഛനും ഞാനും മാത്രമല്ലേയുള്ളൂ...വിശ്വസിച്ചു പുറത്തേക്ക് പോകാൻ കഴിയാത്തകൊണ്ടു അടുത്തിടെ ഇതിന്റെ പണി തീർത്തത്.. " അതെന്തായാലും നന്നായി... സേതു ഫ്രഷാകാനായി കയറി.. സാഗ ചെന്ന് കഴിക്കാനുളളത് എടുത്തു വെച്ചു. ആ സമയത്താണ് രാമൻകുട്ടിയും ശേഖരനും കൂടി കയറി വന്നത്.. "എവിടായിരുന്നു രണ്ടു പേരും... അവരെ കണ്ടതും അവൾ പുരികക്കൊടി മുകളിലേയ്ക്ക് ഉയർത്തി... രണ്ടു പേരുമൊന്നു പരുങ്ങി.. " എന്താ രണ്ടിന്റെയും മുഖത്തൊരു കളള ലക്ഷണം...

ഇടുപ്പിൽ കൈ കുത്തി അവർക്ക് നേരെ തിരിഞ്ഞു.. "ഇന്നത്തെ സന്തോഷത്തിനു ഞാൻ കുറച്ചു കഴിച്ചു..ശേഖരൻ എനിക്കൊരു കമ്പിനി തന്നതാ...എന്നു കരുതി ഇവൻ കുടിച്ചത് മിറിൻഡയാ" രാമൻകുട്ടി സറണ്ടറായി.... "ഹും...ഇന്നൊരു ദിവസം ആയതോണ്ട് ഞാൻ ക്ഷമിച്ചു... ഗൗരവത്തിൽ ഒന്നു മൂളി... വല്ലപ്പോഴും രണ്ടും കൂടി കമ്പിനി കൂടുമായിരുന്നു..മിതമായ രീതിയിൽ... ശേഖരനു വയ്യാതായതോടെ അതങ്ങ് നിർത്തി..അത് സാഗക്കും അറിയാം... " അച്ഛേ ഇന്ന് പോണുണ്ടോ... രാമൻകുട്ടിയെ നോക്കി... "ഇല്ല മോളെ ഇവിടത്തെ ഏതെങ്കിലും മുറിയിൽ കൂടാം... " ആം അതാ നല്ലത്..ഇല്ലെങ്കിൽ അമ്മ ചാടിക്കും... പറഞ്ഞിട്ടൊന്നു കുലുങ്ങി ചിരിച്ചു..

"പോടീ കാന്താരി... അയാൾ തമാശയോടെ കൈ വീശി... ആ സമയത്താണ് സേതു കുളി കഴിഞ്ഞു വേഷം മാറി വന്നത്... " ഹാ സേതു ഇത്ര പെട്ടന്ന് കുളിച്ചോ... "രാവിലെ മുതൽ ഒരേ വേഷവും നിൽപ്പും ആയിരുന്നില്ലേ ശേഖരേട്ടാ..അതാ.. " അതെന്തായാലും നന്നായി... ഞാനൊന്ന് മേലു കഴുകി വരാം... അയാൾ കുളിക്കാനായി പോയി.. "നല്ല ക്ഷീണം.. ഞാൻ എവിടെയെങ്കിലും ഒന്നു കൂടട്ടെ... " അച്ഛാ കുളിച്ചിട്ട് വാ ഫുഡ് കഴിക്കാം.. "കുളിച്ചാൽ കെട്ടു പോവെടീ... " എങ്കിൽ ഫുഡ് കഴിക്കാം.. "അതൊക്കെ പാർട്ടിക്ക് കഴിച്ചു... ശുഭരാത്രി ആശംസിച്ചു രാമൻകുട്ടി ഉറങ്ങാനായി പോയി... " പാവാ അമ്മേ...അച്ഛനെ ജീവനാ.എന്നെയും" സാഗരയെ നോക്കി സേതു തലകുലുക്കി...

അവർക്ക് നേരത്തെ മനസ്സിലായതാണു രാമൻകുട്ടി ഒരു സാധുവാണെന്ന്... ശേഖരൻ കുളി കഴിഞ്ഞു എത്തിയതോടെ ഫുഡ് കഴിക്കാനായി ഇരുന്നു..അച്ഛനും അമ്മക്കും വിളമ്പിയിട്ട് അവൾക്കും വിളമ്പി ഒപ്പമിരുന്നു.. "അമ്മേടെ പൊന്ന് വായ് തുറന്നേ.... ആദ്യത്തെ ഉരുള ഉരുട്ടി സേതു മകൾക്ക് നേരെ നീട്ടി... സാഗ ശക്തമായി ഏങ്ങലടിച്ചു കരഞ്ഞു... " കുഞ്ഞും നാളത്തെ മുതലുള്ള ആഗ്രഹമാണ് അമ്മയുടെ കയ്യിൽ നിന്നും ഒരു ഉരുളച്ചോറ്...എത്രയോ അമ്മമാർ മക്കൾക്ക് വാരി കൊടുക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..അപ്പോഴെല്ലാം ആഗ്രഹിച്ചിട്ടുണ്ട് തനിക്കും ഒരമ്മ ഉണ്ടായിരുന്നെങ്കിലെന്ന്... "അമ്മേ കൂടി കരയിക്കാതെ കഴിക്ക് മോളെ...

സാഗമോളുടെ മനസ്സ് ആ അമ്മക്ക് വായിക്കാൻ കഴിഞ്ഞു.. " എന്റെ പൊന്നിനു അമ്മ എന്നും വാരി തരാം.. പറഞ്ഞതും സാഗക്ക് ഒപ്പം അവരും പൊട്ടി ഒഴുകി..എല്ലാം കണ്ടിരുന്നു ശേഖരന്റെ കണ്ണുകളും നനഞ്ഞു... അവൾ വായ് തുറന്നതും ആ നാവിലേക്ക് ആദ്യത്തെ ഉരുള വെച്ചു കൊടുത്തു... അമ്മമണം ആദ്യമായി നാവിൻ തുമ്പിലറിഞ്ഞു.അതിന്റെ സ്വാദ് ഒരു പ്രത്യേക രുചിയാണെന്ന് മനസ്സിലായി....ഓർമ്മകൾ വെച്ച ശേഷം ആദ്യമായാണ്... അമ്മയുടെ വാത്സല്യവും സ്നേഹവും കരുതലും നിറഞ്ഞ ഭക്ഷണത്തിന്റെ സ്വാദ് രുചിച്ച് പിന്നെയും പിന്നെയും കഴിച്ചു...അമ്മക്കും അവളൂട്ടി കൊടുത്തു... എല്ലാം കണ്ടും കേട്ടും ഇരുന്ന ശേഖരന്റെ മനസ്സ് നിറഞ്ഞു...

ഊണു കഴിച്ച ശേഷം ഒരുമിച്ച് ഇരുന്നു കുറച്ചു സംസാരിച്ചു...ശേഖരൻ മുറിയിലേക്ക് പോയതോടെ അമ്മയും മകളും മാത്രമായി.. "അമ്മ കിടന്നോളൂ...രാവിലെ കാണാം... സേതു ശേഖരന്റെ മുറിയിലേക്ക് പോകാനായി എഴുന്നേറ്റു.. " അമ്മ ഒന്ന് നിൽക്ക് ഞാനിപ്പോൾ വരാം.. അവളോടി അടുക്കളയിലെത്തി..കാച്ചി വെച്ചിരുന്ന പാൽ ചൂടാറ്റി കുപ്പി ഗ്ലാസിലാക്കി തിരികെ വന്നു.. " ആരുമില്ലെന്ന് കരുതി പതിവ് ചടങ്ങുകളൊന്നും തെറ്റിക്കേണ്ടാ.. സേതു പുഞ്ചിരിയോടെ അതു വാങ്ങി ..മോളുടെ നെറ്റിയില്ലൊരുമ്മ നൽകി ശുഭരാത്രി ആശംസിച്ച് ശേഖരന്റെ മുറിയിലേക്ക് അവർ പോയി......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story