നവവധു: ഭാഗം 28

navavadhu

A story by സുധീ മുട്ടം

പാലുമായി മുറിയിലേക്ക് കയറി വന്ന സേതുവിനെ കണ്ടതും ശേഖരൻ മെല്ലെ എഴുന്നേറ്റു... "മോളുടെ പണിയാ ശേഖരേട്ടാ" അയാളൊരു പുഞ്ചിരിയോടെയത് വാങ്ങി പാതി കുടിച്ചിട്ട് അവർക്ക് നേരെ നീട്ടി.. മടിയില്ലാതെ ശേഷിച്ച പാൽ കുടിച്ചിട്ട് ഗ്ലാസ് മാറ്റി വെച്ചു.. സേതുവിന് ആശങ്ക ഒന്നും ഇല്ലായിരുന്നു.. കുറച്ചു നാളുകൾ കൊണ്ട് സാഗരയും ശേഖരനും അവരുടെ ജീവിതത്തിന്റെ ഭാഗമായി തീർന്നിരുന്നു.. "പാവാടോ അവൾ" സാഗയെ ഓർത്തു കൊണ്ട് ശേഖരൻ പറഞ്ഞത്.. "എനിക്കറിയാം ശേഖരേട്ടാ ന്റെ കുട്ടിയെ..ആ മനസ്സ്..അതുകൊണ്ട് അല്ലേ എനിക്കൊരു ജീവിതം കിട്ടിയത്..എന്റെ പൊന്നുമോൾ അത്രയേറെ നല്ല കുട്ടിയാ" തേങ്ങലോടെ ശേഖരന്റെ ചുമലിലേക്ക് അവർ തല ചായിച്ചു...

അയാളുടെ കണ്ണുകളും നിറഞ്ഞു.. "ഒരർത്ഥത്തിൽ രണ്ടു പേരും ഒരുപാട് സങ്കടപ്പെട്ടവരാ..ഞാൻ കാരണം സേതുവിന്റെ മിഴികൾ നനയില്ല കേട്ടോ" "ഹ്മ്മ്.." അവരൊന്ന് മൂളി...വർഷങ്ങൾക്കു മുമ്പേയുളള ജീവിതം മനസ്സിലൊന്നു തെളിഞ്ഞതും ആട്ടിപ്പായിച്ചു.. കഴിഞ്ഞതിനെ ഓർത്തു സങ്കടപ്പെടാനില്ല..എനിക്കായി ജീവിക്കുന്ന മോളുടെ,അവളുടെ അച്ഛന് മാത്രമായി ബാക്കിയുള്ള കാലം ജീവിക്കണം. മനസാലൊരു തീരുമാനം അവരെടുത്തു.. "സേതു കിടന്നോളൂ...രാവിലെ മുതലുള്ള അലച്ചിലല്ലേ" അയാളുടെ സാന്ത്വനം കാതിലേക്ക് വീണു..കിടക്കയുടെ മറുവശത്തേക്ക് മാറി കിടന്നു...പകലിന്റെ ക്ഷീണം മിഴികളെ പതിയെ തലോടിയതോടെ പാവം ഉറങ്ങിപ്പോയി...

കുറച്ചു കഴിഞ്ഞു ശേഖരനും കിടന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜💜 പതിവിലും നേരത്തെ സാഗര എഴുന്നേറ്റു..സാധാരണ അഞ്ചുമണിക്കാണു ഉണരുക..അമ്മ വന്നതോടെ മൊബൈലിൽ അലാറം വെച്ചിട്ട് നാലരക്ക് എഴുന്നേറ്റു... നേരെ ചെന്നു കുളിച്ചിട്ട് അടുക്കളയിലേക്ക് കയറി ചായയിട്ടു ഫ്ലാസിക്കിൽ എടുത്തു വെച്ചു.അമ്മയെ കാത്തു കിച്ചണിൽ ഇരുന്നു.. "ഇനി അമ്മ വേണം അച്ഛനു ചായ കൊടുക്കാൻ... അഞ്ചുമണി ആയതോടെ എന്നെത്തേയും പോലെ സേതുലക്ഷ്മി ഉണർന്നു...എഴുന്നേൽക്കാൻ ഭാവിച്ച അവരെ കണ്ണുകൾ തുറന്നിരുന്ന ശേഖരൻ തടഞ്ഞു.. " കിടന്നോളൂ സേതു... ക്ഷീണം മാറട്ടെ.. "പുലർച്ചേ എഴുന്നേറ്റു ശീലമായി പോയി ശേഖരേട്ടാ..മോളു ഉണരും മുമ്പേ ചായ ഇടട്ടെ..

അയാൾ ഉറക്കെയൊന്ന് ചിരിച്ചു.. " എന്റെ സേതു അവൾ എഴുന്നേറ്റു ഇപ്പോൾ ചായയിട്ടു നിന്നെയും കാത്തിരിക്കുന്നുണ്ടാവും... "അയ്യോ..ശേഖരേട്ടാ ഞാനുളളപ്പോൾ എന്റെ മോൾ കുറച്ചു സമയം കൂടി കിടക്കട്ടെ.ഞാൻ പറയാം..." ചാടിപ്പിടഞ്ഞു സേതു എഴുന്നേറ്റു.. കുളി കഴിഞ്ഞു കിച്ചണിലേക്ക് ചെന്നു..അമ്മയുടെ വരവും പ്രതീക്ഷിച്ചു സാഗര അവിടെ കാത്തിരിപ്പുണ്ട്.. "എന്തിനാ മോളെ വെളുപ്പിനെ എഴുന്നേറ്റത്..കിടന്ന് ഉറങ്ങായിരുന്നില്ലേ" മറുപടി കൊടുക്കാതെ പുഞ്ചിരി സമ്മാനിച്ചു രണ്ടു കപ്പു ചായ അമ്മക്ക് നേരെ നീട്ടി.. "നാളെ മുതൽ അമ്മ ചെയ്തോളാം കേട്ടോ" "സാരല്യാ അമ്മേ...എന്റെ അമ്മ റെസ്റ്റ് എടുക്ക്...മക്കളുടെ കടമയെക്കൾ ഉപരി എന്റെ സന്തോഷമാണു മാതാപിതാക്കൾക്കായി ഞാൻ ചെയ്യുന്നത്" സാഗയുടെ സംസാരം കേട്ടു കണ്ണു നിറഞ്ഞു പോയി സേതുവിന്റെ...

"ഇന്നത്തെ കാലത്തെ മക്കളിൽ നിന്നും ഒരുപാട് വ്യത്യസ്തയാണ് അമ്മയുടെ പൊന്ന്" ആത്മാർത്ഥമായി മകളെ ചേർത്തണച്ചു പിടിച്ചു... "അമ്മ ചായ കൊണ്ട് പോയി കുടിക്ക്..ഞാനാ രാമച്ചയെ ഉണർത്തട്ടെ... ചിരിയോടെ ഒരു കപ്പ് ചായയുമായി രാമൻകുട്ടി കിടന്ന മുറിയിലെത്തി അയാളെ കുലുക്കി വിളിച്ചു.. " അച്ഛേ എഴുന്നേറ്റെ നേരം വെളുത്തു.. രാമൻകുട്ടി ചാടി എഴുന്നേറ്റു... മുന്നിൽ സാഗമോൾ ചിരിയോടെ നിൽക്കുന്നു... അയാൾ കയ്യിലെ വാച്ചിലേക്കു നോക്കി..സമയം അഞ്ച് നാല്പത്.. "എവിടേടീ കുറുമ്പി നേരം വെളുത്തത്" അവളൊരു കളളച്ചിരിയോടെ നിന്നു.. "അച്ഛേ..ഡയലോഗ് അടിക്കാതെ മുഖം കഴുകി വാ..എന്നാലെ ചായ തരൂ..." രാമൻകുട്ടി കൈ നീട്ടിയെങ്കിലും അവൾ ചായ കൊടുത്തില്ല..ഒടുവിൽ തോൽവി സമ്മതിച്ചു വായും മുഖവും കഴുകി വന്നു.. "ഇനി കുടിച്ചോളൂ ട്ടൊ... ചായ കൊടുത്തു ചിരിയോടെ മുറിവിട്ടിറങ്ങി... 💜💜💜💜💜💜💜💜💜💜💜💜💜💜

"ശേഖരേട്ടൻ പറഞ്ഞതു ശരിയാ..ഞാൻ ചെല്ലുമ്പോൾ ചായയിട്ടു എന്നെയും നോക്കി ഇരുപ്പാ പൊന്ന്" ശേഖരനു ചായ കൊടുത്തിട്ട് അയാൾക്ക് അരികിലായി സേതു ഇരുന്നു.. "അവളങ്ങനാ സേതു...സ്നേഹിക്കുന്നവരെ ജീവനാ ... സേതു അത് ശരി വെയ്ക്കും പോലെ തലയാട്ടി...ചായ കുടിച്ചു കഴിഞ്ഞു അവർ അടുക്കളയിലേക്ക് ചെന്നു.. സാഗര ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാനുളള തിരക്കിലാണു.. " മോളു മാറിക്കോ അമ്മ ചെയ്തോളാം" "അമ്മ കുറച്ചു ദിവസം കഴിഞ്ഞു ചെയ്താൽ മതി" സാഗര സമ്മതിക്കാതെ ആയതോടെ മുറിയിലേക്ക് പോയി...ഏഴര ആയപ്പോഴേക്കും ചൂട് ഇഡ്ഡിലിയും സാമ്പാറും വിളമ്പി...അപ്പോഴേക്കും രാമൻകുട്ടിയും ശേഖരനും കുളി കഴിഞ്ഞെത്തി..

"നിങ്ങൾ കഴിക്കും മുമ്പേ ഞാനിറങ്ങട്ടെ" "അച്ഛ കഴിച്ചിട്ട് പോയാൽ മതി... സാഗര കൃതൃമമായി ദേഷ്യം ഭാവിച്ചു.. " നിന്റെ ദേഷ്യം കാണാനാ അച്ഛ പറഞ്ഞത്..." ചിരിയോടെ അയാൾ ഇരുന്നു.. '"അതെനിക്ക് അറിയാലൊ... "ഉവ്വ്..." "ഒന്നു പോ അച്ഛേ" കളിയാക്കിയതിനു അവൾ വെറുതെ പരിഭവം കാണിച്ചു.. സേതുവും ശേഖരനും അതു കണ്ടു ഊറിച്ചിരിച്ചു... ഇന്നലെത്തെ പോലെ അമ്മ മോൾക്ക് ഇഡ്ഡിലി സാമ്പാറിൽ മുക്കി നാവിൽ വെച്ചു കൊടുത്തു... അവളും അതുപോലെ അമ്മക്ക് കൊടുത്തു.. "കണ്ടോ അച്ഛേ എനിക്കെന്റെ അമ്മ വാരി തരണത്... അഭിമാനത്തോടെ രാമൻകുട്ടിയെ നോക്കി... അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...

" അച്ഛക്ക് അറിയാടീ ഇതുപോലെ ഒരവസരത്തിനു മോൾ ഒരുപാട് കൊതിച്ചിട്ടുണ്ടെന്ന്... "അച്ഛ എന്നെ കരിയിക്കോ.. അവളുടെ മിഴികൾ ഈറനായി... എല്ലാവരും സന്തോഷത്തോടെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു... രാമൻകുട്ടി വീട്ടിലേക്ക് പോയി... അച്ഛനും അമ്മയും പൂമുഖത്ത് ഇരിക്കുമ്പോൾ സാഗര അങ്ങോട്ട് വന്നു...അമ്മയുടെ അടുത്തായി ഇരുന്നു അച്ഛനെ നോക്കി.. " അച്ഛാ എന്റെ ഒരു ആഗ്രഹമാ..അച്ഛനും അമ്മയും കൂടി ഒരു ദീർഘ ദൂര യാത്ര.. കുറച്ചു ക്ഷേത്രങ്ങൾ സന്ദർശിക്കണം... മനസ്സിലെ ആഗ്രഹം അവൾ തുറന്നു പറഞ്ഞു... "അതിനെന്താ അമ്മയുമായി നമുക്ക് ഒരുമിച്ച് പോകാം..അടുത്ത ആഴ്ച ആകട്ടെ... അച്ഛയും അമ്മയും കൂടി ഒരുമിച്ച് സമ്മതിച്ചതോടെ അവൾക്ക് സന്തോഷമായി... നിറഞ്ഞ മനസ്സോടെ അമ്മയുടെ കവിളിൽ ചുണ്ടുകൾ അമർത്തി.......................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story