നവവധു: ഭാഗം 29

navavadhu

A story by സുധീ മുട്ടം

രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ഞായറാഴ്ച വന്നു..അന്നത്തെ ദിവസം യാത്രക്കായി തിരഞ്ഞെടുത്തത്.സന്ദർശിക്കേണ്ട പുണ്യ സ്ഥലങ്ങളുടെ ലിസ്റ്റ് സാഗര തയ്യാറാക്കി... തലേന്ന് രാത്രി എല്ലാവരും കൂടി ഒരുമിച്ച് കൂടി..രാമൻകുട്ടി വന്നതോടെ ചർച്ചകൾക്ക് ചൂടു പിടിച്ചു... "ഏതൊക്കെ ക്ഷേത്രങ്ങളാണ് മോളെ... രാമൻ കുട്ടി സാഗരയെ നോക്കി.. " ഞാനിപ്പോൾ പറയാമേ" സാഗര കയ്യിലിരുന്ന മൊബൈലിൽ നെറ്റ് ഓൺ ചെയ്തു... നേരെ പ്രതിലിപിയിൽ കയറി സുധീ മുട്ടം എന്ന എഴുത്തുകാരന്റെ പ്രൊഫൈൽ തിരഞ്ഞു...മുമ്പെന്നോ അവൾ ഫേസ് ബുക്കിലെ സാഹിത്യ ഗ്രൂപ്പായ വർണ്ണത്തൂലികയിൽ സുധീ മുട്ടം എഴുതിയ "നയനം" എന്നൊരു സ്റ്റോറി വായിച്ചിരുന്നു..

അതിൽ കിഴക്കിന്റെ വെനീസായ ആലപ്പുഴയിലെ പ്രധാനപ്പെട്ട ചില ക്ഷേത്രങ്ങളെ പരാമർശിച്ചിരുന്നു.കഥ വായിച്ചപ്പോൾ ആ ക്ഷേത്രങ്ങളിലൊക്കെ ഒന്നു പോയാൽ കൊളളാമെന്നു മനസ്സാ ആഗ്രഹിച്ചിരുന്നു... മറ്റൊരു മോഹം കൂടിയന്ന് മനസ്സിൽ പതിഞ്ഞിരുന്നു..എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട സിനിമയായ മണിച്ചിത്രത്താഴിന്റെ ഓർമ്മകൾ ഉറങ്ങുന്ന ആലുംമൂട്ട് മേട കാണണം. പറ്റിയാൽ സിനിമക്ക് കഥയും തിരക്കഥയും എഴുതിയ മധുമുട്ടത്തെയും കാണണം... "നീയെന്താ മോളെ തിരയുന്നത്" ശേഖരന്റെ ശബ്ദം അവളുടെ ചിന്തകളെ കീറിമുറിച്ചു.. "അച്ഛാ ഞാനൊരു കഥ എഫ്ബിയിൽ വായിച്ചിരുന്നു...അത് പ്രതിലിപിയിലും കണ്ടിരുന്നു..അതൊന്നു നോക്കുവാ"

"അതെന്നാടീ മോളെ പ്രതി,,ലിപി ആയത്... " എന്റെ അച്ഛേ പ്രതി,, ലിപി ആയതല്ല..പ്രതിലിപി.. രണ്ടു പേരും കൂടി ചേർത്തു പറയണം... രാമന്റെ സംസാരവും സാഗയുടെ മറുപടിയും കേട്ടു എല്ലാവരും ഒന്നു ഉറക്കെ ചിരിച്ചു. "പ്രതിലി എന്നു പറഞ്ഞാൽ കഥകൾ വായിക്കാനുളള ഓൺലൈൻ പ്ലാറ്റ്ഫോം ആണ്... നമ്മുടെ വായനശാല പോലെ ഒരു ഓൺലൈൻ ലൈബ്രറി.. പതിയിരത്തിൽ പരം എഴുത്തുകാരും അവരുടെ എണ്ണമറ്റ രചനകളും കോടികണക്കിനു വായനക്കാരു അടങ്ങിയതാ ഈ പ്രതിലിപി... " പ്രതിലിപിയും നമ്മുടെ യാത്രയും തമ്മിലുള്ള ബന്ധം... രാമന്റെ സംശയം അങ്ങോട്ട് മാറിയിരുന്നില്ല.. "ഓ..അതോ അതിൽ നയനം എന്നൊരു മനോഹരമായ തുടർക്കഥ ഉണ്ട്..

അതിൽ ആലപ്പുഴയിലെ കുറച്ചു ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നുണ്ട്.. അവിടെ പോകണമെന്നാ എന്റെ ആഗ്രഹം... സാഗ മനസ്സ് തുറന്നു... " ആലപ്പുഴയിലാണോ...എങ്കിൽ ഇവിടുന്നു മൂന്നാലു മണിക്കൂർ യാത്രയെങ്കിലും കാണുമല്ലോ.. "അതേ ശേഖരാ...എന്തായാലും രണ്ടു ദിവസം എടുക്കും..മടങ്ങി എത്താനായി..." "ങ്ങും🙂... ശേഖരൻ കുറച്ചു സമയം ആലോ ചനയിലായി.. " എന്തോന്നാടാ..ഇത്ര ആലോചിക്കാൻ..മോളുടെ ആഗ്രഹം നമ്മൾ സാധിച്ചു കൊടുക്കുന്നു.. അത്ര തന്നെ... രാമൻകുട്ടി തീർത്തു പറഞ്ഞു.. "അല്ലെടാ ഇത്ര ദൂരം യാത്ര... " അതിനെന്താ ശേഖരേട്ടാ നമ്മുടെ പൊന്നിന്റെ സന്തോഷമല്ലേ വലുത്.. സേതുവും കൂടി സപ്പോർട്ട് ചെയ്തതും ശേഖരനും മനസ്സാൽ യാത്രക്ക് തയ്യാറെടുത്തു....

"എങ്കിൽ അച്ഛ രാത്രിയിൽ ഇങ്ങു പോരെ...പന്ത്രണ്ട് മണിക്ക് ഇറങ്ങിയാൽ പുലർച്ചെ അങ്ങെത്താമല്ലോ... " എങ്കിൽ അങ്ങനെയാകട്ടെ മോളെ... രാമൻകുട്ടി പോകാനിറങ്ങി...രാത്രിയിലെ ഭക്ഷണം കഴിഞ്ഞു മൂവരും പഴയത് പോലെ ഒത്തുകൂടി... "അച്ഛാ അമ്മ ഇന്ന് എന്റെ കൂടെ കിടന്നോട്ടെ... സാഗ അച്ഛനെ നോക്കി.. " അതിനെന്താ മുത്തേ നീ ഞങ്ങൾക്കൊപ്പം വാ" മകളുടെ മനസ്സ് അറിഞ്ഞു സേതു പറഞ്ഞു...അവൾക്കൊന്നു തുള്ളിച്ചാടാൻ കൊതി തോന്നി...മുറിയിൽ നിന്നു ബെഡ് ഷീറ്റ് ആയിട്ട് അവരുടെ മുറിയിലേക്ക് ചെന്നു.. സേതു കട്ടിലിന്റെ വലത് ഭാഗത്തും ശേഖരൻ ഇടത് ഭാഗത്തും കിടന്നു... "ഞാനെവിടെ കിടക്കാ" "അച്ഛന്റെയും അമ്മയുടെയും നടുക്ക്"

"സത്യം... അവളമ്മയെ സന്തോഷത്തോടെ നോക്കി.. " സത്യം...ന്റെ പൊന്നു വന്നു കിടക്ക്... സാഗര കൊച്ചു കുട്ടികളെ പോലെ സന്തോഷത്തോടെ തുള്ളിച്ചാടി.. എത്രയോ കൊതിച്ചിട്ടുണ്ട് അച്ഛനും അമ്മക്കും ഇടയിലൊന്നു കിടക്കാൻ.. മതി വരുവോളം സംസാരിക്കാൻ..വൈകിയാണെങ്കിലും ആ ഭാഗ്യം കൈ വന്നു... ശേഖരന്റെ കണ്ണുകളിൽ നനവ് പടർന്നു...മോളൊരു അമ്മയെ എത്രമാത്രം അഗ്രഹിച്ചിരുന്നെന്ന് ഓരോന്നും കാണുമ്പോഴൊക്കെ അയാൾ ഓർത്തു പോയി... അച്ഛന്റേയും അമ്മയുടേയും നടുക്ക് രാജകുമാരിയായി അവളങ്ങനെ കിടന്നു..ഒരു കൈ എടുത്തു ഇരുവരും അവളെ ചുറ്റിപ്പിടിച്ചു... "ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതി ആരെന്ന് അറിയോ അച്ഛനും അമ്മക്കും...??"

ഉത്തരം അറിയാമായിരുന്നിട്ടും രണ്ടു പേരും കണ്ണടച്ചു കാണിച്ചു.. "തോൽവി സമ്മതിച്ചോ" അവൾ കുറുമ്പു കാട്ടി.. "ഞങ്ങൾ തോറ്റു" ഇരുവരും ഒരുമിച്ച് പറഞ്ഞു.. "ഈ ഞാൻ.. ഞാനെന്നാൽ ശേഖരന്റേയും സേതുലക്ഷ്മിയുടേയും ഒരേയൊരു മകൾ സാഗര... " അതേലൊ..." രണ്ടു പേരും മകളുടെ ഇരുകവിളിലും ഉമ്മ വെച്ചു... ഓരോന്നും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല..ശേഖരൻ എത്തിയപ്പോൾ മണി ഒന്നു കഴിഞ്ഞു.. "കാറ് വരാൻ ലേറ്റായി... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. വേഗം ഒരുങ്ങി ഇറങ്ങി..പുറപ്പെടുമ്പോൾ സമയം രണ്ടു മണി ആയി... രാമൻകുട്ടി മുൻ സീറ്റിൽ ഇടത് ഭാഗത്തും പിന്നിലെ സീറ്റിൽ അമ്മയുടെയും അച്ഛന്റെയും നടുക്ക് അവരുടെ രാജകുമാരിയായി സാഗര ഞെളിഞ്ഞ് ഇരുന്നു........................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story