നവവധു: ഭാഗം 33

navavadhu

A story by സുധീ മുട്ടം

"സാരമില്ല എന്റെ അമ്മ കരയാതെ എനിക്ക് മനസ്സിലാകും എന്റെ അമ്മയേ" തേങ്ങിക്കരയുന്ന സേതുവിനെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു.. അവരിലൊരു മഞ്ഞു തുള്ളിയായി സാഗയുടെ വാക്കുകൾ പെയ്തിറങ്ങി... "എനിക്ക് വേണം എന്റെ വാവയെ.." അമ്മയെ കെട്ടിപ്പിടിച്ചു കവിളിൽ മാറി മാറി ചുംബിച്ചു അവളും കരഞ്ഞു...നിമിഷം കടന്നുപോയി ശിലയായി നിന്നിരുന്ന രാമൻകുട്ടിയും ശേഖരനും നിറഞ്ഞ മിഴികളുമായി അവർക്ക് അരികിലെത്തി.. "ക്ഷമിക്കണം മോളേ...." കൈകകൾ ഉയർത്തിയപ്പോഴേക്കും ശേഖരൻ കരഞ്ഞു പോയി... "ക്ഷമിക്കില്ല അച്ഛാ..ഇതുമാത്രം എനിക്ക് ക്ഷമിക്കാൻ കഴിയില്ല" സാഗയുടെ വാക്കുകൾ ദൃഢമായിരുന്നു...ശേഖരന്റെ നെഞ്ച് കലങ്ങിപ്പോയി..

"മോളേ നിന്നോടുളള സ്നേഹം പകുത്ത് പോകരുതെന്ന് കരുതി മാത്രമാണ്.. വയസ്സു കാലത്ത് വീണ്ടുമൊരു കുഞ്ഞു കൂടി വന്നാൽ നിനക്ക് നാണക്കേട് ആകുമെന്ന് കരുതിയാ...മോള് അവനെ വെറുക്കരുത്... " അച്ഛേ... അവൾ രാമൻകുട്ടിക്ക് നേരെ തിരിഞ്ഞു.. "അച്ഛക്ക് എങ്കിലും പറഞ്ഞു മനസ്സിലാക്കാമായിരുന്നു... നെഞ്ചിലെ അഗ്നി മുഴുവനും അവർക്ക് നേരെ വർഷിച്ചിട്ട് അമ്മയെ മുറിയിലേക്ക് കൊണ്ടുപോയി... " അരുതാതാത്ത മോഹങ്ങളൊക്കെയും മനസ്സിൽ നിന്ന് നുള്ളി കളഞ്ഞേക്ക് അമ്മേ..നാട്ടുകാരും ആരും കളിയാക്കില്ല.അഥവാ അങ്ങനെ വന്നാലും മൈൻഡ് ചെയ്യണ്ടാ...എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ എന്നോട് പറഞ്ഞാൽ മതി... കണ്ണീരൊഴുക്കി സേതു തലയാട്ടി..

അവരിൽ കുറ്റബോധം നിറഞ്ഞു..കുഞ്ഞിനെ നശിപ്പിക്കാൻ ഒരുങ്ങിയതിന്... "മോളേ അച്ഛനോട് ക്ഷമിക്കണം... ആ മനസ്സ് വല്ലാതെ നൊന്തിരിക്കുവാ..മോള് പിണങ്ങിയാൽ സഹിക്കില്ല" വേദനയോടെ മോളെ നോക്കി...സാഗരക്ക് സങ്കടം വന്നു.. അന്നേരത്തെ ദേഷ്യത്തിനു പറഞ്ഞതാണ്...അവൾ പൂമുഖത്തേക്ക് ചെന്നു...തളർന്നിരിക്കുന്ന രണ്ടു ശരീരങ്ങൾ നിശ്ചലമായി ഇരിക്കുന്നത് കണ്ടു..ശ്വാസം എടുക്കുന്നത് മാത്രമാണ് ജീവനുണ്ടെന്ന് ശേഷിപ്പിക്കുന്ന അടയാളം.. "അച്ഛാ.... സങ്കടത്തോടെ രണ്ടു പേരുടെയും കാൽക്കൽ വീണു.. "

ക്ഷമിക്കണം എന്നോട് അറിയാതെ അപ്പോഴത്തെ സങ്കടത്തിൽ പറഞ്ഞു പോയതാ" കണ്ണുനീരിനാൽ അച്ഛന്റെ പാദങ്ങളിൽ അവൾ അശ്രുപൂജ ചെയ്തു.. മകളുടെ കരച്ചിൽ ശേഖരനു വല്ലാതെ നൊന്തു.. "ഞങ്ങൾക്ക് സങ്കടം ഒന്നൂല്ലെടീ..നിന്റെ സ്ഥാനത്ത് ഞങ്ങൾ ആയാലും ഇങ്ങനെ പറയൂ... രാമൻകുട്ടി സാഗയെ പിടിച്ചു എഴുന്നേൽപ്പിച്ചു...അവൾ ശേഖരനെ നോക്കി... " അവനു ദേഷ്യമൊന്നും ഇല്ലെടീ...എനിക്ക് അറിയാം ആ മനസ്സ്..ഉള്ളിൽ നിറയെ കുറ്റബോധമാ" "സാരമില്ല അച്ഛാ വാ..." സാഗ ശേഖരനെ പിടിച്ചു എഴുന്നേൽപ്പിച്ചതും അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.. "അച്ഛനു സാഗയെന്ന മകളെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല..ക്ഷമിക്കെടീ മുത്തേ"

"അച്ഛൻ ക്ഷമയൊന്നും പറയേണ്ടാ..എനിക്ക് മനസ്സിലാകും ആ മനസ്സ്... അച്ഛനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു.. " പിന്നെ ഇങ്ങനെ കരഞ്ഞിരുന്നാൽ മതിയോ..കുഞ്ഞാവ വരുവാ..നമുക്കിതൊന്ന് ആഘോഷിക്കണം.." അവൾ അവരുടെ സംഘർഷം ലഘൂകരിക്കാനായി പറഞ്ഞു.. "എന്താടാ നോക്കി നിൽക്കുന്നത്.. മോള് പറഞ്ഞതു കേട്ടില്ലേടാ... രാമൻകുട്ടി സുഹൃത്തിനെ തോണ്ടി... " കേട്ടെടാ എനിക്ക് സന്തോഷമായി.. നമുക്കിത് ആഘോഷമാക്കണം... അയാൾ സമ്മതം മൂളി... സാഗര മുറിയിലേക്ക് കയറി... ഫോൺ എടുത്തു സച്ചിയെ വിളിച്ചു... "എന്താടോ പതിവില്ലാതെ" സച്ചിയുടെ സ്വരം അവളുടെ കാതിൽ വീണു.. "സന്തോഷം ഉണ്ടാകുമ്പോൾ പതിവുകൾ തെറ്റിക്കേണ്ടി വരും...

" ആഹാ കൊള്ളാലൊ...എന്താ വിശേഷം... "എനിക്കൊരു കുഞ്ഞാവ വരാൻ പോണൂ... അവളുടെ സ്വരത്തിലെ സന്തോഷം സച്ചിയുടെ കാതിലേക്ക് ഒഴുകി ഇറങ്ങി.. " സത്യമാണോ സാഗേ.. "അല്ല നുണ... അവൾ മുഖം വീർപ്പിച്ചു... വീണ്ടും സച്ചിയുടെ സ്വരം കാതിലേക്ക് വീണു.. " എങ്കിലിന്ന് ആഘോഷരാവാ...സച്ചുവിനേയും അമ്മയേയും കൂട്ടി വൈകുന്നേരം ഞാനങ്ങെത്താം... "ശരി സച്ചി.... സംസാരം അവസാനിപ്പിച്ചു സാഗര അമ്മയുടെ മുറിയിലേക്ക് വന്നു... "ഇന്നു മുതൽ അമ്മ അധികം പണിയൊന്നും എടുക്കണ്ടാ...മൂന്നുമാസത്തെ റെസ്റ്റ്..അതുവരെ ഞാനെല്ലാം ചെയ്തോളാം..കേട്ടല്ലോ".. വാത്സല്യം കലർന്ന ശാസനയോടെ പറഞ്ഞു.. സേതു അവളെ തന്നിലേക്ക് അണച്ചു....

സാഗ അമ്മയുടെ സാരി പതിയെ മാറ്റി വയറിന്മേൽ ചുണ്ടമർത്തി... " പത്തുമാസം ആകും മുമ്പേ ഇങ്ങ് പോരണം കുഞ്ഞാവേ..ചേച്ചിക്കൊപ്പം കളിക്കാൻ ആരുമില്ല" ഒറ്റക്ക് വളർന്നതിന്റെ സങ്കടം വാക്കുകളിൽ നിറഞ്ഞു...എല്ലാവരും കൂടപ്പിറപ്പുകളുമായി സന്തോഷത്തോടെ ചിരിച്ചു ഉല്ലസിച്ചു നടക്കുമ്പോൾ താൻ മാത്രം ഏകെയായി ഒറ്റക്ക് വളർന്നു..കൂട്ടിനു അച്ഛൻ മാത്രം..ഇപ്പോഴാണ് അമ്മയെ കിട്ടിയത്..ഇനി കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ കുഞ്ഞാവയും..സാഗരക്ക് സന്തോഷമായി..അവൾക്കൊന്നു തുള്ളിച്ചാടി തോന്നി... "താമസിച്ചാണെങ്കിലും ഈശ്വരൻ പ്രാർത്ഥന കേട്ടൂലൊ... സാഗരയുടെ പ്രവർത്തികൾ സേതുവിൽ അമ്പരപ്പ് നിറച്ചില്ല...

കൂടപ്പിറപ്പ് ഇല്ലാതിരുന്നപ്പോൾ കൂട്ടിനൊരു കുഞ്ഞാവ വരണതിന്റെ സന്തോഷമാണ്.. രാമൻകുട്ടി വഴിയിൽ കണ്ടവരോടൊക്കെ സന്തോഷം പങ്കുവെച്ചു...വാർത്ത പതിയെ ഗ്രാമം മുഴുവനും അറിഞ്ഞു.... അയാൾ തിരികെ എത്തുമ്പോൾ അമ്പരന്നു പോയി..മുറ്റം നിറയെ ഗ്രാമവാസികൾ..എല്ലാവരും പരിചയക്കാർ..വീണ്ടും തിരിച്ചോടി കൂടുതൽ ലഡുവിനു ഓർഡർ കൊടുത്തു.. സ്ഥിരമായി വാങ്ങുന്ന ബേക്കറിയിൽ ലഡു തീർന്നതോടെ ഫോൺ ചെയ്തു അവർ തന്നെ മറ്റിടങ്ങളിൽ നിന്നും ഓർഡർ കൊടുത്തു മുഴുവനും ശേഖരിച്ചു വീട്ടിലെത്തിച്ചു...

തങ്ങളുടെ പ്രിയപ്പെട്ട സാഗരക്ക്,അവളുടെ കുഞ്ഞാവയെ പ്രസവിക്കാൻ പോകുന്ന സേതുലക്ഷ്മിക്ക് ആശംസകൾ നേർന്നു തങ്ങളാൽ കഴിയുന്ന സമ്മാനങ്ങൾ നൽകി... " കണ്ടോ അച്ഛനും അമ്മയും... കളിയാക്കുമെന്ന് കരുതിയവർ സന്തോഷം കൊണ്ടു മൂടുന്നത്... സാഗര അച്ഛന്റേയും അമ്മയുടേയും കാതിലടക്കം ചൊല്ലി...അവരുടെ കണ്ണുകൾ നിറഞ്ഞു... ഒരുഗ്രാമം മുഴുവനും ഉണ്ട് കൂടെ...കല്യാണം ഉത്സവം ആക്കിയവർ തന്നെ അവരുടെ പ്രിയപ്പെട്ടവർക്ക് വീണ്ടും സമ്മാനങ്ങൾ നൽകി...

"ഞങ്ങൾ കൂടി ആഘോഷിച്ച കല്യാണമാ...വരുന്ന കുഞ്ഞാവ ഈ ഗ്രാമത്തിന്റെ കണ്ണിലുണ്ണി കൂടിയാണ്... ആരോ വിളിച്ചു കൂവിയത് ഗ്രാമം മുഴുവനും ഏറ്റുചൊല്ലി... സന്തോഷത്താൽ സേതുവിനും ശേഖരനും പലപ്പോഴും വാക്കുകൾ കിട്ടാതെ വന്നു... സാഗയെ ഇരുവരും സ്നേഹത്തോടെ ചേർത്തു നിർത്തി അഭിമാനം കൊണ്ടു.... ഇങ്ങനെ പുണ്യം ചെയ്തൊരു മകളുടെ മാതാപിതാക്കൾ ആകാൻ കഴിഞ്ഞതിൽ.................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story