നവവധു: ഭാഗം 35

navavadhu

A story by സുധീ മുട്ടം

സാഗയിലെ സന്തോഷം മറ്റുളളവരിലേക്കും പടർന്നു..എല്ലാവരും കുഞ്ഞിനെ കയ്യിൽ എടുത്ത ശേഷം തിരികെ കൊടുത്തു... "ഇനിയിപ്പോൾ ആശ്വാസമായല്ലോ..ഞാനിറങ്ങട്ടെ" സച്ചി യാത്ര ചോദിച്ചു...അവളും ഹോസ്പിറ്റൽ ഗേറ്റ് വരെ കൂടെ ചെന്നു.. "താങ്ക്സ് സച്ചി.. " വെൽക്കം ഡിയർ... സച്ചി പോകുന്നതും നോക്കി അങ്ങനെ നിന്നു... 💜💜💜💜💜💜💜💜💜💜💜💜💜💜 അടുത്ത ദിവസം ഇരുപത്തിനാലു മണിക്കൂർ പിന്നിട്ടോടെ സേതുവിനെ വാർഡിലേക്ക് മാറ്റി..ഏഴു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം അവർ വീട്ടിലെത്തി. അമ്മയുടേയും കുഞ്ഞാവയുടേയും പരിചരണം സാഗര ഏറ്റെടുത്തു... നൂലുകെട്ട് ചടങ്ങിനു സാഗര കണ്ടുവെച്ച പേര് കുഞ്ഞിന്റെ കാതിലായി ശേഖരൻ മൂന്നാവർത്തി ചൊല്ലി..

ഒരുഗ്രാമം മുഴുവനും ആ ചടങ്ങിലും പങ്കു ചേർന്നു... ദിവസങ്ങൾ മാസങ്ങളായി വളർന്നു...റിസൽട്ട് വന്നതോടെ സാഗ നല്ല മാർക്കു വാങ്ങി പാസ്സായി.. കുഞ്ഞാവയുടെ ഒന്നാം പിറന്നാളും അവർ ആഘോഷിച്ചു...പാലു കുടിക്കാനും ഉറങ്ങാനും മാത്രമേ കുഞ്ഞാവ അമ്മക്കൊപ്പം ഉണ്ടാകൂ...ബാക്കി ഏത് സമയത്തും സാഗരക്ക് ഒപ്പമാണ്... "ശേഖരേട്ടാ നമുക്ക് മോളുടെ വിവാഹം നടത്തണ്ടേ...ഗൗരിക്ക് എപ്പോഴും ഇതേ പറയാനേ നേരമുള്ളൂ. ഒരുദിവസം രാത്രിയിൽ സേതു ശേഖരനോട് സാഗയുടെ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ചു... " മോളോടും കൂടി സംസാരിച്ചിട്ടു മതി സേതു... "അല്ലെങ്കിലും അത്രയേയുള്ളൂ..എന്റെ മോളോട് ആലോചിക്കാതെ ഒന്നും ചെയ്യില്ല...

" ഓ... ഇപ്പോൾ അമ്മയും മക്കളും ഒന്നായല്ലോ... "അമ്മയും മക്കളും മാത്രമല്ല അച്ഛനും കൂടിയുണ്ട് അതിൽ... സേതു ചിരിയോടെ പറഞ്ഞു.. അടുത്ത ദിവസം സേതു സാഗയുടെ തീരുമാനം അറിയാനായി ചോദിച്ചു... " വിവാഹം കഴിഞ്ഞാലും ജോലിക്ക് പോകാമല്ലോ അമ്മേ..പക്ഷേ എനിക്കതല്ല സങ്കടം കുഞ്ഞാവയേയും അമ്മയേയും അച്ഛനേയും പിരിഞ്ഞു ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ല.... അതുകേട്ടു സേതുവിന്റെ മിഴികൾ നിറഞ്ഞു.. "ഞങ്ങൾ പൊന്നിന്റെ അടുത്ത് തന്നെ ഉണ്ടാകും...അച്ഛനും സമ്മതമാണ് ..സച്ചി പറഞ്ഞതു പോലെ പതിനഞ്ച് നാൾ അവിടെയും ബാക്കി ഇവിടെയും..സന്തോഷായില്ലേ അമ്മേടെ പൊന്നിന്.... "

ഹ്മ്മ്ം...എങ്കിൽ അമ്മയും അച്ഛനും കൂടി ബാക്കി തീരുമാനിച്ചോളൂ... അവൾ സമ്മതം അറിയിച്ചു.... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു... വിവാഹ നിശ്ചയവും കല്യാണ തീരുമാനവും എല്ലാം പെട്ടെന്ന് ആയിരുന്നു... ഗൗരിക്ക് ഇതിൽ കൂടുതൽ സന്തോഷം വേറെ ഇല്ലായിരുന്നു..... വിവാഹം നിശ്ചയം കഴിഞ്ഞു ഒരു ദിവസം സച്ചിയും സച്ചുവും അമ്മയും കൂടി വീട്ടിലെത്തി... "സച്ചുവിനു കൂടി ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ ഒരുമിച്ച് രണ്ടു കൂടിയങ്ങ് നടത്താമായിരുന്നു... ഗൗരി മനസ്സ് തുറന്നു... " സച്ചുവിനായി ഞാനൊരു പെണ്ണിനെ സജസ്റ്റ് ചെയ്യട്ടെ... സാഗയുടെ ചോദ്യം കേട്ടതും അവരുടെ മിഴികൾ അവളിലായി.. "മോളുടെ സിലക്ഷനല്ലേ തെറ്റില്ല... ഗൗരി അഭിമാനം കൊണ്ടു...

" സച്ചൂനു ഗൗതമിയെ അറിയില്ലേ...എന്റെ ക്ലാസിലെ...സച്ചുവിനു നന്നായി ചേരും... "ഏട്ടത്തിയമ്മ കൊള്ളാലൊ ഞാനും മനസ്സിൽ ഗൗതുവിനെ ചിന്തിച്ചതേയുള്ളൂ.. " പാവാ അവൾ.... "എന്തായാലും കൂട്ടുകാരികൾ ഒരുമിച്ച് ഒരു വീട്ടിലേക്ക്... അത് പൊളിച്ചു... സച്ചി പറഞ്ഞതു കേട്ടു സാഗ ചിരിച്ചു... " എങ്കിൽ അടുത്ത ദിവസം നമുക്ക് പോയി ഗീതൂനെ കാണാം... ഗൗരി അഭിപ്രായപ്പെട്ടു.... "എങ്കിൽ പിന്നെ ഇന്നു ഇവിടെ തങ്ങിയിട്ട് രാവിലെ അങ്ങോട്ട് പോകാം... ശേഖരന്റെ തീരുമാനം അവർ അംഗീകരിച്ചു.. അടുത്ത ദിവസം രാവിലെ രണ്ടു കാറിലായി എല്ലാവരും കൂടി ഗീതുവിന്റെ വീട്ടിലേക്ക് പോയി...വീട്ടുവേഷത്തിൽ നിന്നിരുന്ന ഗീതു എല്ലാവരെയും ഒരുമിച്ച് കണ്ടു അന്തം വിട്ടു പോയി..

അവൾ അകത്തേക്ക് പാഞ്ഞു...സാഗര വീട്ടിലേക്ക് കയറി അവരുടെ അച്ഛനോടും അമ്മയോടും വിവരങ്ങൾ ധരിപ്പിച്ചു... " അകത്തു കയറി ഇരുന്നു സംസാരിക്കാം" ഗീതുവിന്റെ അച്ഛൻ ക്ഷണിച്ചതോടെ എല്ലാവരും അകത്തു കയറി... "ഞങ്ങൾക്ക് സന്തോഷമേയുള്ളൂ...എങ്കിലും മോളോടൊരു വാക്ക് ചോദിക്കണം.. " അതങ്ങനെ ആകാവൂ... ശേഖരൻ പറഞ്ഞു.... സാഗര പറഞ്ഞു ഗീതു എല്ലാം അറിഞ്ഞിരുന്നു.. '"ഞാനെങ്ങനാടീ നന്ദി പറയാ... ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞു.. "നീ പോരെടുക്കാതിരുന്നാൽ മതി.. " പോടീ‌...." ഗീതു ഒന്നു ചിരിച്ചു... ആ സമയത്താണ് അച്ഛൻ കയറി വന്നത്.. "എന്താ മോളുടെ അഭിപ്രായം... " എനിക്ക് സമ്മതം ആണ് അച്ഛാ" അതോടെ കാര്യങ്ങൾ എളുപ്പമായി... ഒരേ മുഹൂർത്തത്തിൽ കല്യാണം നടത്താൻ തീരുമാനം ആയി...ചായ കുടി കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു... 💜💜💜💜💜💜💜💜💜💜💜💜💜💜💜

"കുഞ്ഞാവേ ചേച്ചീടെ കല്യാണമാ..ഇനി അമ്മയും അച്ഛനും പറയുന്നത് കേട്ടോണം.. സാഗരികയെ എടുത്തു മേൽപ്പോട്ട് ഉയർത്തി... കുഞ്ഞുപെണ്ണ് ചിരിച്ചു മറിഞ്ഞു... " കുറച്ചു കൂടി നേരത്തെ വരായിരുന്നില്ലേ ചേച്ചീടെ കൂടെ ഒത്തിരി കളിക്കാമായിരുന്നു... തന്റെ പരിഭവം കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞു തീർത്തു...കുഞ്ഞിക്കവിളിൽ മതിവരുവോളം ചുണ്ടുകൾ അമർത്തി... വിവാഹം അമ്പലത്തിൽ വെച്ചു നടത്താനായി തീരുമാനം എടുത്തത്.വിവാഹ ദിവസത്തിനു കുറച്ചു ദിവസം മുമ്പ് ഡ്രസ് എടുക്കാനായി എല്ലാവരും പോയി‌...വീട്ടിൽ സാഗര മാത്രം തനിച്ചായി...സേതുവും കൂടെ നിൽക്കാമെന്ന് പറഞ്ഞതാണു.. സാഗ സമ്മതിച്ചില്ല..അവൾക്ക് ഡേറ്റ് ആയിരുന്നു..

സാഗര കുളി കഴിഞ്ഞു ഡ്രസ് മാറ്റി കുറ്റങ്ങൾ സമയം കിടന്നു..വയറിനു നല്ല പെയിൻ ഉണ്ട്..വയറ്റിൽ കരതലം അമർത്തി കിടന്നു..ഇടക്കൊന്നു മയങ്ങിപ്പോയി..കോളിങ്ങ് ബെൽ നിർത്താതെ ചിലച്ചു.. "ആരാണാവോ ഈ നേരത്ത്..രാമച്ഛനാകും... എന്നു കരുതി വാതിൽ തുറന്നതും ഞെട്ടിപ്പോയി...വൈഗേഷ് ക്രൂരമായ ചിരിയോടെ നിൽക്കുന്നു.. " കല്യാണപ്പെണ്ണ് ആകെ തുടുത്തല്ലോ... "അവനിലൊരു വഷള ചിരി നിറഞ്ഞു.. " നിങ്ങൾ പോകണം മിസ്റ്റർ... അവൾ ദേഷ്യപ്പെട്ടു... "പോകാൻ തന്നെയാടീ വന്നത്...എല്ലാവരുടെ മുമ്പിലും നീയെന്നെ നാറ്റിച്ചില്ലേ ..പകരം നിന്റെ മാനം ഞാനിങ്ങ് എടുക്കുവാ... സാഗര പെട്ടെന്ന് കതക് അടക്കാൻ ശ്രമിച്ചെങ്കിലും വൈഗേഷിന്റെ ശക്തിക്ക് നടന്നില്ല..

അവനകത്തേക്ക് കയറി കതക് ലോക്ക് ചെയ്യുന്നത് ഭീതിയോടെ കണ്ടു... " ഇവിടെ ആരുമില്ല...നിങ്ങൾ പോകണം... "ഇല്ലെന്ന് അറിഞ്ഞു തന്നെയാടീ വന്നത്... നീ സഹകരിച്ചാൽ മാത്രം മതി.. അല്ലാതെ ഞാനൊന്നും ചെയ്യില്ല..നിനക്കൊപ്പം കുറച്ചു മണിക്കൂർ എന്റെ സ്വപ്നമാണു.. " പ്ലീസ് പറയുന്നത് കേൾക്കൂ...എനിക്ക് പിരീഡ്സ് ആണ്... സാഗ കെഞ്ചി പറഞ്ഞെങ്കിലും അവന്റെ മനസ്സ് അലിഞ്ഞില്ല...തന്നെ നാണം കെടുത്തിയതിന്റെ പക മാത്രം ആയിരുന്നവന്റെ മനസ്സിൽ... "പിരീഡ്സ് ആയാലും കുഴ്പ്പമൊന്നും ഇല്ലെടീ.... അവൻ മുന്നോട്ടു വരുന്തോറും അവൾ പിന്നിലേക്ക് നീങ്ങി...അവന്റെ മുഖം കൂടുതൽ ക്രൂരമായി................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story