നവവധു: ഭാഗം 37

navavadhu

A story by സുധീ മുട്ടം

അച്ഛനേയും അമ്മയേയും കണ്ടു സാഗ ഓടി വന്നു.. അമ്മയിലേക്ക് വീണൊന്നു വിങ്ങിക്കരഞ്ഞു.. "സാരല്യാടീ.. ന്റെ കുട്ടിക്കൊന്നും പറ്റിയില്ലല്ലോ..കരയാതെ" നെഞ്ഞ് പിഞ്ഞിക്കീറിയെങ്കിലും സാഗമോളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. അവരുടെ ഉള്ളിൽ വലിയൊരു തിരമാല ആഞ്ഞു വീശി.. "സാഗമോൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ സഹിക്കാൻ കഴിയില്ല... അവർ സ്നേഹപൂർവ്വം രാമൻകുട്ടിയെ നോക്കി.. ഒരച്ഛന്റെ സ്നേഹവാത്സ്യലാത്താൽ അയാളുടെ മുഖം തിളങ്ങി. സാഗരേയും കൂട്ടി ശേഖരനും സേതുവും വീട്ടിലേക്ക് വന്നു...ആരോ പണിക്കാരെ കൂട്ടി കതകൊക്കെ പഴയത് പോലെ ആക്കിയിരുന്നു...

സാഗര കുളി കഴിഞ്ഞു അമ്മക്കൊപ്പം ചെന്നിരുന്നു കുഞ്ഞാവയെ കളിപ്പിച്ചു..കിടന്നാൽ മനസ്സ് ഓരോന്നും ഓർത്തു നീറുമെന്ന് അറിയാം..സേതു അവളെ കൂടെ കൂട്ടി..ഇനിയൊരു പരീക്ഷണത്തിനു വിട്ടു കൊടുക്കാൻ കഴിയില്ല.. " മോള് സച്ചിയെ വിളിച്ചു പറഞ്ഞോ .. "ഇല്ലമ്മേ..വിളിക്കണം" "പറഞ്ഞേക്ക് മോളേ..മറ്റൊരാൾ പറഞ്ഞു അറിയിക്കുന്നതിനേക്കാൾ നല്ലത് നീ തന്നെ പറയുന്നതാ..ഇല്ലെങ്കിൽ നാളെയതൊരു കരടായി മാറും...മനുഷ്യനാണ് ..എപ്പോഴും ഒരുപോലെ ആകില്ല.. " ഞാൻ വിളിക്കാം അമ്മേ" സേതു പറഞ്ഞതാണു ശരിയെന്ന് സാഗക്ക് മനസ്സിലായി...അവളും അതുതന്നെയാണ് ചിന്തിച്ചത്... തന്റെ മുറിയിലെത്തിയ ഉടനെ സച്ചിയെ വിളിച്ചു...

"സച്ചീ... അവളൊന്ന് ഏങ്ങലടിച്ചു.. " എന്തിനാടോ കരയുന്നത്" ആശങ്ക നിറഞ്ഞ സ്വരം ഫോണിലൂടെ കേട്ടു...നിറഞ്ഞ മിഴികളോടെ നടന്നതെല്ലാം വിവരിച്ചു... മറുവശത്ത് അൽപ്പ സമയം നിശബ്ദമായെങ്കിലും മറുപടി കിട്ടി.. "സാരമില്ലെടോ അവനു കിട്ടേണ്ടത് കിട്ടിയില്ലേ..അതു നന്നായി...പിന്നെ താൻ കരയാതെ ഏത് പ്രതിസന്ധിയിലും കൂടെയുണ്ട് ഞാൻ... അവൾക്ക് അത്രയും കേട്ടാൽ മതി..നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു... " ആ രാമച്ഛൻ ഇല്ലേ...അൾ ശരിക്കും തന്റെ ഭാഗ്യാമാ..കർമ്മത്താൽ കിട്ടിയ ഒരു അച്ഛൻ‌.തന്റെ നല്ല മനസ്സിന്..ദി റിയൽ ഹീറോ... സച്ചിയുടെ മറുപടി സാഗയുടെ മനസ്സിനെ സന്തോഷിപ്പിച്ചു...

"അച്ഛാ....രാമൻകുട്ടി.. തനിക്ക് കിട്ടിയ മറ്റൊരു പുണ്യം... അവളിൽ അഭിമാനം നിറഞ്ഞു... രാത്രിൽ അച്ഛനും അമ്മക്കും കുഞ്ഞാവക്കും ഒപ്പമാണു സാഗ കിടന്നത്.. " ഇനി പൊന്ന് ഒറ്റക്ക് കിടക്കണ്ടാ...നമുക്ക് ഒരുമിച്ച് കിടക്കാം" അമ്മയുടെ സ്നേഹം സാഗയുടെ ഉളളം തണുപ്പിച്ചു.... അടുത്ത ദിവസം രാവിലെ രാമൻകുട്ടി ശേഖരന്റെ വീട്ടിലെത്തി.. "എവിടേടാ എന്റെ ആൺകുട്ടി.." ശേഖരനോട് ചിരിയോടെ ചോദിച്ചു..അച്ഛയുടെ ശബ്ദം കേട്ട് സാഗ ഓടി വന്നു കെട്ടിപ്പിടിച്ചു.. "നന്ദി പറയാനാണെങ്കിൽ നിന്റെ കയ്യിൽ വെച്ചേക്ക്" "അതിനാരാ അങ്ങനെ പറഞ്ഞത് അച്ഛേ" നിഷ്കളങ്കമായി അവളങ്ങനെ ചോദിച്ചതും രാമൻകുട്ടി ഉറക്കെ ചിരിച്ചു... അവർ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ സേതുലക്ഷ്മി ചായയുമായി വന്നു..

"എവിടെ കുഞ്ഞാവ... " അവൾ ഉറക്കമാ ഏട്ടാ... സേതു മറുപടി നൽകി... "പിന്നെ ശേഖരാ... വിവാഹം വിളിച്ചു തുടങ്ങണ്ടേ...അധികം ദിവസങ്ങളില്ല... "നാളെ മുതൽ താനും കൂടി വാ..നമുക്ക് ഒരുമിച്ച് ഇറങ്ങാം... " അതൊക്കെ ഞാനേറ്റു.. "അച്ഛാ ഞാനൊരു അഭിപ്രായം പറഞ്ഞോട്ടെ.. സാഗ അവരെ നോക്കി.. " നിനക്കെന്തിനാ മോളെ ആമുഖം " "നമുക്ക് ഒരുമിച്ച് ഇറങ്ങിയാലൊ..അച്ഛന്മാരും അമ്മയും കുഞ്ഞാവയും ഞാനും കൂടി ‌.നമ്മുടെ ഗ്രാമത്തെ മുഴുവനും ക്ഷണിക്കണം...സമയം ഉണ്ടല്ലോ... സാഗ മനസ്സ് തുറന്നു... " നമ്മൾ ഒരുമിച്ച് ചെന്നാൽ എല്ലാവർക്കും അതൊരു സന്തോഷമാ... "മോള് പറഞ്ഞതാ നല്ലത്... രാവിലെയും വൈകിട്ടും രണ്ടു മണിക്കൂർ ചിലവഴിച്ചാൽ മതി... "

ശരി എങ്കിൽ അങ്ങനെ മതി... ശേഖരൻ സമ്മതിച്ചു.. അടുത്ത ദിവസം രാവിലെ ഏഴരക്ക് അവരെല്ലാം കൂടി വിവാഹം ക്ഷണിക്കാനായി ഇറങ്ങി..സാഗയുടെ കണക്കു കൂട്ടലുകൾ ശരിയായിരുന്നു...എല്ലാവരെയും ഒരുമിച്ച് കണ്ടതും ഗ്രാമവാസികൾക്ക് വലിയ സന്തോഷമായി... എന്നും രാവിലെയും വൈകിട്ടും ഈ രണ്ടു മണിക്കൂർ കൊണ്ട് ഒരുവിധപ്പെട്ട ആൾക്കാരെയെല്ലാം ക്ഷണിച്ചു... ഒടുവിൽ തിരികെ മടങ്ങി വരുന്ന വഴി അമ്പുവിന്റെ വീടിനു മുമ്പിലായി ഒരുനിമിഷം നിന്നു... ഇനിയുള്ളത് അമ്പുവിന്റെ വീടാണു..ക്ഷണിച്ചാൽ കുഴപ്പമാകുമോ എന്നൊരു ആശങ്ക നിഴലിച്ചു.. അവിടെയും സാഗരയുടെ അഭിപ്രായം ശരി വെക്കപ്പെട്ടു.. "പറയേണ്ടത് നമ്മുടെ കടമയാണ്...

അവർ വരികയോ വരാതിരിക്കുവോ ചെയ്യട്ടെ... എല്ലാവരും കൂടി അമ്പുവിന്റെ വീടിനു മുറ്റത്തേക്ക് കയറി... എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു അമ്പുവിന്റെ അച്ഛനും അമ്മയും അവരെ അകത്തേക്ക് ക്ഷണിച്ചു.. " ഒരുപാട് സന്തോഷം മാത്രമേയുള്ളൂ.. ഒരു പിണക്കവും ഇല്ല..തെറ്റുകൾ ഞങ്ങളുടെ ഭാഗത്തായിരുന്നു..ഇന്നത് ഞങ്ങൾ തിരുത്തി ജീവിക്കുന്നു... അതുകേട്ടതും സന്തോഷത്താൽ മുഖം തിളങ്ങി.. "അമ്പുവേട്ടൻ... സാഗര ആശങ്കയോടെ തിരക്കി.. " അവൻ ജോലി സ്ഥലത്താ മോളെ...അവനെ മനസ്സിലാക്കി ഒരു കൊച്ചു വന്നു..സന്തോഷത്തോടെ ഞങ്ങളത് നടത്തി കൊടുത്തു " സാഗരക്ക് സമാധാനമായി... തെറ്റുകൾ ചെയ്തിട്ടാണു അമ്പുവേട്ടൻ ശിക്ഷിക്കപ്പെട്ടത്..

ഇന്ന് തെറ്റുകൾ തിരുത്തി സന്തോഷത്തോടെ ജീവിക്കുന്നു എന്നത് കേട്ടപ്പോൾ മനസ്സിനൊരു സമാധാനം.. "ഞങ്ങൾ എല്ലാവരും വരും സാഗമോളുടെ വിവാഹം കണ്ണു നിറയെ കാണാൻ... അമ്പുവിന്റെ അമ്മ പറഞ്ഞു... ചായയും കുടിപ്പിച്ചിട്ടാണു അവർ പറഞ്ഞു വിട്ടത്... " അല്ലെങ്കിലും മോളുടെ നിഗമനങ്ങൾ തെറ്റാറില്ല.. രാമൻകുട്ടി പറഞ്ഞതു കേട്ട് അവളൊന്ന് പുഞ്ചിരിച്ചു.. 💜💜💜💜💜💜💜💜💜💜💜💜💜💜💜 ദിവസങ്ങൾ പിന്നെയും ഓടി മറഞ്ഞു... അങ്ങനെ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി...എല്ലാവരും തിരക്കിൽ അലിഞ്ഞു ചേർന്നു.

.എല്ലാത്തിനും നേതൃത്വം കൊടുത്തു രാമൻകുട്ടി മുന്നിൽ നിന്നത് ശേഖരനെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെ ആയിരുന്നു... സന്തത സഹചാരി,,,ഏറ്റവും പ്രിയപ്പെട്ട സൗഹൃദം,കൂടെപ്പിറക്കാത്ത കൂടപ്പിറപ്പ്.. അങ്ങനെ എല്ലാം ആയിരുന്നു പരസ്പരം രാമൻകുട്ടിയും ശേഖരനും... ചിലപ്പോൾ ചില സമയത്ത് അങ്ങനെയാണ് രക്തബന്ധങ്ങളെക്കാളും ശക്തമാണു ചില ബന്ധങ്ങൾ... രാമൻകുട്ടിയും ശേഖരനും തമ്മിലുള്ള സൗഹൃദവും സേതു എന്ന അമ്മയും സാഗര എന്ന മകളും തമ്മിലുള്ള അടുപ്പവും ഉദാഹരണങ്ങൾ മാത്രം..................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story