നവവധു: ഭാഗം 6

navavadhu

A story by സുധീ മുട്ടം

എത്രയൊക്കെ ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാതെ ഉള്ളമൊന്ന് തേങ്ങിപ്പോയി..സ്നേഹിച്ചതാണ്,, ആത്മാർത്ഥമായി പ്രാണനോളം.. എന്തിനാണ് വേണ്ടാത്ത ഒരുവനു വേണ്ടി കണ്ണുനീരൊഴുക്കുന്നതെന്ന മനസാക്ഷിയുടെ ചോദ്യത്തിന് സാഗരയിൽ മറുപടി ഉണ്ടായിരുന്നു.. "ചില പ്രണയങ്ങൾ അങ്ങനെയാണ്.. നെരിപ്പോടായി നെഞ്ചിൽ എരിഞ്ഞു കൊണ്ടിരിക്കും..അത്രയേറെ ആഴത്തിൽ സ്നേഹിച്ചതാകുമ്പോൾ.. " എന്താ മോളേ" മകളുടെ തേങ്ങൽ നെഞ്ചിൽ വന്ന് തട്ടിയിരുന്നു.ശേഖരൻ തിടുക്കത്തിൽ എഴുന്നേറ്റു ചെന്നു. ഭിത്തിയിൽ ചാരി നിന്ന് തേങ്ങിക്കരയുന്ന മകളെ കണ്ടു നെഞ്ഞൊന്ന് വിമ്മിപ്പൊട്ടി. "അയ്യേ അച്ഛന്റെ മകൾ ധൈര്യവതിയല്ലേ ..

വേണ്ടാത്ത ഒരുവനായിട്ട് എന്തിനാടീ പൊട്ടി കരയുന്നത്" ആശ്വസിപ്പിക്കാനായാണ് പറഞ്ഞതെങ്കിലും ഉരുകുന്ന അവളുടെ മനസ്സ് കാണാൻ കഴിയുന്നുണ്ട്. "ഒന്നൂല്ലാ അച്ഛാ..പെട്ടെന്ന് അതു കേട്ടപ്പോൾ ഉൾക്കൊളളാൻ കഴിഞ്ഞില്ല.അതുകൊണ്ടാ" പെട്ടെന്ന് കണ്ണുകൾ തുടച്ചു ചിരിക്കാൻ ശ്രമിച്ചു. എങ്കിലും പഴയാ പ്രസരിപ്പ് അവളിൽ ഇല്ലായിരുന്നു. "മോളേ ..." രാമൻകുട്ടി അവർക്ക് അരികിലെത്തി.. "എനിക്കും രണ്ടു പെൺകുട്ടികളാ..അതിലൊരാളായ മോളേയും കണ്ടിട്ടുള്ളത്. എന്റെ ശേഖരന്റെ കുട്ടിയുടെ കണ്ണ് നിറഞ്ഞത് പോലെ ഹൃദയം തകർന്നു ഒരിക്കലൽ അവൻ നിന്റെ മുമ്പിൽ വരും.ഒരച്ഛന്റെ വേദനയോടാ പറയുന്നത് നശിച്ചു പോവുകയുള്ളൂ അവൻ.ഗുണം പിടിക്കില്ല ഒരിക്കലും"

തലയിൽ കൈകൾ വെച്ച് രാമൻകുട്ടി അമ്പുവിനെ ഉറക്കെ പ്രാകി. "മുടിഞ്ഞു പോവുകയുള്ളൂ" പെണ്മക്കളുളള അച്ഛന്റെ വിലാപമായിരുന്നത്...സ്ത്രീധനമെന്ന ശാപം പേറി വിവാഹം നടക്കാതെയും വിവാഹം നടന്ന ശേഷം സ്വന്തം വീട്ടുകാരെയും നോവിക്കാൻ കഴിയാതെ അടുക്കളയിൽ ഉരുകിയൊലിച്ചു ജന്മം കഴിക്കുന്നവർ..ഗതിയില്ലാതെ വരുമ്പോൾ ഒരു സാരിത്തുമ്പിലോ വിഷത്തുള്ളിയിലോ പ്രാണൻ കളയുന്നവർ... ഉളളതൊക്കെ വിറ്റുപെറുക്കി മോൾക്കായി കൊടുക്കുന്നത് ജീവിതകാലം വരെ അവൾക്കൊരു കുറവും വരരുതെന്ന് കരുതിയാണു വിലപേശലിനു നിന്നു കൊടുക്കുന്നത്.. "വേണ്ടാ അങ്കിളേ ആരെയും പ്രാകണ്ടാ..അവരൊക്കെ നല്ലതു പോലെ ജീവിക്കട്ടെ"

"നിന്റെ മനസ്സിന്റെ നന്മയാണു മോളെയത്..നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകൂ" നിറ കണ്ണുകളോടെ രാമൻകുട്ടി സാഗരയുടെ തലയിൽ കൈകൾ വെച്ചു. "ശേഖരാ...മോളെ കഴിയുന്നത്രയും പഠിപ്പിക്കണം..പെണ്ണാന്നു കരുതി വിവാഹം കഴിപ്പിച്ച് പെട്ടെന്ന് വിടണ്ടാ" "അറിയാം രാമാ..ഇന്നുവരെ അവളുടെ ഇഷ്ടങ്ങൾക്കും ഞാൻ എതിര് നിന്നട്ടില്ല.എനിക്കെന്തെങ്കിലും പറ്റിയാൽ അവൾക്ക് ആരുമില്ല .അതാടാ ഒരു പേടി" മനസ്സിലെ സങ്കടത്തിന്റെ കെട്ടുകൾ സൗഹൃദത്തിനു മുമ്പിൽ അഴിച്ചിട്ടു. "നിനക്കൊന്നും പറ്റില്ല രാമാ...അഥവാ ഞാനുണ്ടാകും മോൾക്ക്...എനിക്ക് മൂന്നു മക്കളാണെന്ന് കരുതും" അയാളുടെ സ്വരമൊന്ന് ഇടറി... സങ്കടത്താൽ വാക്കുകൾ കിട്ടാതെ വന്നു.

"സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയാകട്ടെ മോൾക്ക്..ഒന്നിനും മറ്റുളളവർക്ക് മുമ്പിൽ ഇരക്കാനായുളള അവസ്ഥ വരരുത്..പെണ്മക്കൾ സ്വതന്ത്ര പറവകളായി വാനിൽ പറന്നുയരട്ടെ..ഞാൻ തീരുമാനിച്ചു രാമാ..എന്റെ മകൾക്ക് പഠിക്കാവുന്ന അത്രയും പഠിക്കട്ടെ.ബാക്കി ഈശ്വരൻ തീരുമാനിക്കട്ടെ" സാഗരയെ ചേർത്തണച്ചു ശേഖരൻ അഭിമാനത്തോടെ പറഞ്ഞു.. "ഇനി അച്ഛന്റെ പൊന്നൊന്ന് ചിരിച്ചേ" അച്ഛന്റെ സംസാരം കേട്ടു മുല്ലമൊട്ടുകൾ പോലെയുളള ദന്തനിരകൾ കാട്ടി മനോഹരമായി പുഞ്ചിരിച്ചു. തളർന്നു പോകുന്ന അവസ്ഥയിൽ കിട്ടുന്നൊരു സപ്പോർട്ട് ഉണ്ടല്ലോ അതുമതി ചിറകടിച്ചു പറന്നുയരാൻ... "എനിക്ക് സങ്കടമില്ല അച്ഛാ...അച്ഛന്റെ മോളു കരയില്ല പോരെ"

"കേട്ടാൽ പോരാ.. പ്രവൃത്തിയിലത് തെളിയിക്കണം" "ഉറപ്പായും" പിന്നെയും മുത്തു കിലുങ്ങും പോലെ അവൾ ചിരിച്ചു.. "എന്റെ മോള് എല്ലാം അടക്കിപ്പിടിച്ചു ഒളിപ്പിക്കുവാ ശേഖരാ...അച്ഛൻ വിഷമിക്കാതിരിക്കാൻ" സാഗര അകത്തേക്ക് മറഞ്ഞതും ശേഖരൻ മനസ്സ് തുറന്നു..അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.. "എനിക്ക് അറിയാം ശേഖരാ...സാഗരക്ക് പകരം മറ്റൊരു പെൺകുട്ടിയായിരുന്നെങ്കിൽ തകർന്നു പോയേനെ" ശേഖരനും അതറിയാം...സ്വതവേ മനക്കരുത്തും ധൈര്യവും ഉളളവളാണു തന്റെ മകളെന്ന്.. "പെൺകുട്ടികളെ ആണായി തന്നെ വളർത്തണം...എന്താടീന്നു ചോദിച്ചാൽ എന്താടാന്നു തിരിച്ച് തന്റേടത്തോടെ ചോദിക്കാൻ കഴിയണം..

ആണിനു നഷ്ടപ്പെടാത്ത വിശുദ്ധിയും അശുദ്ധിയും പെണ്ണിനും ഇല്ലെന്ന് അവരെ പഠിപ്പിക്കണം..കാലം മാറിയതു പോലെ നമ്മുടെ പെണ്മക്കളെയും മാറ്റിയെടുക്കണം" രാമൻകുട്ടി പെണ്മക്കളെ അങ്ങനെയാണ് വളർത്തിയത്..ആൺകുട്ടികളുടെ തന്റേടത്തോടെ...പലരും അയാളെ പുച്ഛിച്ചെങ്കിലും അതൊന്നും വക വെച്ചില്ല.. "ഏത് പ്രതിസന്ധിയിലും പ്രതികരിക്കാനും തളരാതെ തന്റേടത്തോടെ നിൽക്കാൻ അവർക്ക് കഴിയണം" അതായിരുന്നു അയാളുടെ പോളിസി.. കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നിട്ടു രാമൻകുട്ടി മടങ്ങിപ്പോയി... ചാരുകസേരയിലിരുന്ന് താടിക്ക് കയ്യും കൊടുത്തു ശേഖരൻ ചിന്തയിലാണ്ടു.. "മാറേണ്ടത് മകളല്ല താനാണു മാറേണ്ടത്" എന്നു അയാൾക്ക് മനസ്സിലായി... 💙💙💙💙💙💙💙💙💙💙💙💙💙💙💙

ദിവസങ്ങൾ വേഗത്തിൽ ഓടിമറഞ്ഞു...പഴയതിൽ നിന്ന് സാഗര പതിയെ മാറിത്തുടങ്ങി..ഒപ്പം ശേഖരനും..മകൾക്കൊരു ശക്തിയായി നിലകൊണ്ടു.. ഒരുദിവസം രാവിലെ എഴുന്നേറ്റു കുളിച്ചു... സെറ്റുസാരിയൊക്കെ ഉടുത്തു..മുടി നിറയെ മുല്ലപ്പൂക്കളാൽ അലങ്കരിച്ചു..കണ്ണാടിക്കു മുമ്പിൽ നോക്കി സ്വയം തൃപ്തിപ്പെട്ടു.. "അച്ഛൻ ഇതുവരെ ഒരുങ്ങിയില്ലേ" "ദാ... വരുന്നു മോളെ" മുണ്ടും ഷർട്ടും ധരിച്ച് ശേഖരനെത്തി...ഇരുവരും വേഗമിറങ്ങി നടന്നു...ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കയറി മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു...

അമ്പലത്തിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞു വേഗമിറങ്ങി.. "ഇനി അച്ഛൻ പൊയ്ക്കോളൂ...എനിക്കൊരു കല്യാണം കൂടാനുണ്ട്..വിളിച്ചില്ലെങ്കിലും പോകണം" ശേഖരന്റെ മുഖം വല്ലാതായി.... "അതുവേണം അച്ഛാ...എനിക്ക് അമ്പുവേട്ടന്റെ വിവാഹം കണ്ണു നിറച്ച് കാണണം.. ഒരിക്കലും ഒന്നും മറക്കാതിരിക്കാൻ...ജീവിച്ചു കാണിക്കാൻ നമുക്കും എന്തെങ്കിലും വാശി തോന്നണ്ടേ അച്ഛാ" ഒരുനിമിഷം നിർത്തി സാഗര തുടർന്നു.. "അച്ഛന്റെ മോള് കരയില്ലാ അച്ഛാ..പക്ഷേ എനിക്കാ വിവാഹത്തിന് പങ്കെടുക്കണം...ഒരു തരം വാശിയാണ്... "അയാൾ ഉപേക്ഷിച്ചിട്ടും കരഞ്ഞു കൂവി നടക്കുവല്ലെന്ന് അയാൾ കാണണം' പുഞ്ചിരിയോടെ അച്ഛനെ യാത്രയാക്കിയട്ട് ബസ് കയറി...

ഒരിക്കൽ അവളുടെ എല്ലാമെല്ലാം ആയിരുന്ന അമ്പുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ.... " തന്നെ ഒരിക്കലും അയാൾ പ്രതീക്ഷിക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.. കാണുമ്പോൾ തെളിയുന്ന കണ്ണിൽ തെളിയുന്ന അമ്പരപ്പ് കണ്ടൊന്ന് ആസ്വദിക്കണം... തന്നെയുമല്ല ജീവിതത്തിൽ അയാൾ വിവാഹ ദിവസം ഓർക്കുമ്പോൾ തന്നെയും കൂടെ ഓർമിക്കണം....അതിനു ഇതിനേക്കാൾ നല്ലൊരു അവസരം വേറെയില്ലെന്ന് അറിയാമായിരുന്നു........................തുടരും………

നവവധു : ഭാഗം  5

Share this story