നവവധു: ഭാഗം 7

navavadhu

A story by സുധീ മുട്ടം

ബസിറങ്ങി നടക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു...ഒരിക്കലും അമ്പുവേട്ടനും വീട്ടുകാരും തീരെ പ്രതീക്ഷിച്ചുണ്ടായിരിക്കില്ല.. തന്നെ കാണുമ്പോൾ ഉളള ഭാവം എന്തായിരിക്കും? ഞെട്ടലായിരിക്കും...ആ ഭാവമാറ്റങ്ങൾ നേരിട്ടൊന്ന് ആസ്വദിക്കണം..ഇങ്ങനെയെങ്കിലും പകരം വീട്ടാൻ കഴിഞ്ഞില്ലെങ്കിൽ പെണ്ണായി പിറന്നിട്ടെന്ത് കാര്യം... ആഡിറ്റോറിയത്തിൽ ആയിരുന്നു വിവാഹം.. മുഹൂർത്തം ആകുന്നതേയുള്ളൂ..ചെറുക്കനും കൂട്ടരും വന്നട്ടില്ല.പെണ്ണിന്റെ വീട്ടുകാർ വന്നിട്ടുണ്ട്. സാഗരക്ക് പരിചയമുളളവർ ആരുമില്ല..സദസ്സിന്റെ മുൻ നിരയിലുളള ഇരിപ്പടത്തിൽ മദ്ധ്യഭാഗത്തായി ഇരുന്നു..അമ്പുവേട്ടൻ തന്നെ കാണണം..

മുഖത്തെ ഓരോ ഭാവങ്ങളും ആസ്വദിച്ചറിയണം... മനസ്സ് ധൈര്യപ്പെടുത്തി ഇരിപ്പ് ഉറപ്പിച്ചു.. അവിടെവിടെയായി ആളുകൾ ചിതറി ഇരിപ്പുണ്ട്.. പന്ത്രണ്ടിനും പന്ത്രണ്ടരക്കും മധ്യേയുളള മുഹൂർത്തത്തിലാണ് വിവാഹം...സാഗര ക്ഷമയോടെ കാത്തിരുന്നു.. പതിയെ ആളുകൾ വരാൻ തുടങ്ങി... പതിനൊന്നര കഴിഞ്ഞപ്പോൾ ചെറുക്കൻ കൂട്ടർ എത്തിയെന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടു..കതിർമണ്ഡപത്തിൽ ആരവങ്ങളും നാദസ്വരം മേളവും മുഴങ്ങി. പൊടുന്നനെ സദസ്സ് ആളുകളാൽ നിറഞ്ഞു...നവവരനെ ക്ഷണിച്ചു അകത്തേക്ക് ആനയിച്ചു..നവവരന്റെ വേഷത്തിൽ അമ്പു സുന്ദരനായിരുന്നു.. അമ്പുവിന്റെ കണ്ണുകൾ മുന്നിലുള്ള സദസ്സിനു നേരെ അലക്ഷ്യമായി നീണ്ടു...

ഞെട്ടലോടെ അവന്റെ മിഴികൾ സാഗരയിൽ തറച്ചതും അടിവയറ്റിലൊരു ഉരുണ്ടു കയറ്റം ഉണ്ടായി... അവളിൽ തറഞ്ഞ മുഖത്തിന്റെ ഭാവമാറ്റങ്ങൾ ഓരോന്നായി ആസ്വദിച്ചു തുടങ്ങി.. പരിചയമുള്ള പലരും സാഗരയെ കണ്ടു അമ്പരന്നു പോയി..ആരും തീരെ പ്രതീക്ഷിച്ചിരുന്നില്ല... ആദ്യത്തെ ഷോക്കിൽ നിന്നും ഉണർന്ന അമ്പു അമ്മയുടെ കാതിലാ രഹസ്യമോതി...അവരിൽ പടർന്ന വിറയൽ മറ്റുളളവരിലേക്കും വ്യാപിച്ചു.. സാഗരയുടെ ലക്ഷ്യമെന്തെന്ന് അറിയാതെ അവരാകെ കുഴങ്ങിപ്പോയി... അമ്പു ഇരുന്ന് വിയർത്തു തുടങ്ങി.. ഇടക്കിടെ കർചീഫിനാൽ മുഖം തുടച്ചു കൊണ്ടിരുന്നു.. അപ്പോഴും അവളിൽ നിറഞ്ഞൊരു പുഞ്ചിരി തെളിഞ്ഞിരുന്നു..

മുഹൂർത്തം അടുത്തപ്പോൾ വധുവിനെ ആനയിക്കപ്പെട്ടു...സ്വർണ്ണത്തിളക്കത്തിൽ നവവധു ആഭർണത്തിന്റെ മോഡൽ ആണോന്ന് സംശയം ഉളവാക്കി.അത്രയേറെയിൽ അധികവും സ്വർണ്ണങ്ങൾ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു... കല്യാണപ്പെണ്ണു വന്ന് അമ്പുവിനു അരികിലായി ഇരുന്നതും സാഗരയുടെ കണ്ണുകൾ നനഞ്ഞു.. കുറച്ചു നാൾ മുമ്പ് ഇതുപോലെ ഇരിക്കേണ്ടി വന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു... അവളുടെ പ്രണയം സാഫല്യമാകുന്നത് കൊതിച്ചൊരുവൾ..വിൽപ്പനച്ചരക്ക് ആണെന്ന് അറിഞ്ഞ നിമിഷം എല്ലാം വെറുത്തു പോയി... കരയരു....മനസ്സിനെ ശാസിച്ചു..നിന്നെ വേണ്ടാന്നു വെച്ചവർക്കായി എന്തിനാ കരയുന്നത്.. സ്വയം ശാസിച്ചു സമാധാനം കണ്ടെത്തി..

ഓരോന്നും നോവായി നിറഞ്ഞിട്ടും സധൈര്യം പിടിച്ചിരുന്നു.. അമ്പുവും വീട്ടുകാരും ഉമിത്തീയിൽ എരിഞ്ഞ നിമിഷങ്ങൾ... സാഗരയിൽ ഏത് സമയത്തും ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരുന്നു..താലികെട്ട് കഴിഞ്ഞതോടെയാണു ഉള്ളിലെ ആന്തൽ കുറച്ചെങ്കിലും അടങ്ങിയത്..അപ്പോഴും സൗമ്യമായൊരു പുഞ്ചിരിയോടെ എല്ലാം കണ്ടിരുന്നു... വലിയൊരു പ്രസന്റേഷൻ അമ്പുവിനയി കരുത്തിയിരുന്നു...അതുമായി സാഗര അടുത്തേക്ക് വരുന്തോറും അയാളിൽ വീണ്ടും വീർപ്പുമുട്ടൽ ഉയർന്നു... "ഹാപ്പി മാരീഡ് ലൈഫ്..." സ്വരമിടറാതെ ആശംസയും നൽകിയിറങ്ങി വീട്ടിലേക്ക് മടങ്ങി... 💙💙💙💙💙💙💙💙💙💙💙💙💙💙💙 "രാമാ എനിക്കൊരു സമാധാനവും ഇല്ലെടാ...

അവളൊറ്റക്ക് എല്ലാം നേരിടുവോ? എന്റെ കുഞ്ഞ് തകർന്നു പോകില്ലേ..അവളൊരുപട് ആശിച്ചവൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് എങ്ങനെ സഹിക്കും?" സാഗര അമ്പുവിന്റെ വിവാഹം കൂടാനായി പോയതോടെ ശേഖരനിൽ ഉണർന്ന ആധിയാണ്. "എടോ താനൊന്ന് ധൈര്യമായിരിക്ക്..മറ്റ് പെൺകുട്ടികളെ പോലെയല്ല സാഗര.." രാമൻകുട്ടി ഓരോന്നും പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാളിലെ നീറ്റൽ അടങ്ങിയില്ല.. "എന്റെ രാമാ തനിക്കങ്ങനെ പറയാം..എന്റെ നെഞ്ചിലെ നീറ്റൽ അടങ്ങുന്നില്ലടോ" "എനിക്ക് മനസ്സിലാകുമെടോ മറ്റാരെക്കാളും.. എനിക്കും ഇല്ലേ രണ്ടു പെൺകുട്ടികൾ " കുറച്ചു സമയം അയാളൊന്നടങ്ങി...

വീണ്ടും എഴുന്നേറ്റു വഴിയിലേക്ക് നോക്കി നിൽക്കും..വീണ്ടും തിരികെ ചാരു കസേരയിൽ വന്നിരിക്കും... പെൺകുട്ടിയുളള ഏതൊരു അച്ഛന്റെയും പിടച്ചിലായിരുന്നത്..പോകപ്പോകെ അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. "എന്റെ രാമാ താനും കൂടി വാ..നമുക്ക് നോക്കിയട്ട് വരാം" "താനാ ഫോണെടുത്ത് മോളെ വിളിക്ക്" രാമൻകുട്ടി പോം വഴി നിർദ്ദേശിച്ചു.... "എടോ സ്വിച്ച് ഓഫ് ആണ് മൊബൈൽ" ശേഖരൻ വീണ്ടും വീണ്ടും വിളിച്ചു നോക്കിയെങ്കിലും അതേ മറുപടി.. ഇതേ സമയം ബസിലായിരുന്നു സാഗര...മിഴികൾ നനഞ്ഞൊഴുകി ഉണങ്ങിയിരുന്നു... മൊബൈൽ ഓഫ് ചെയ്തു വെച്ചതാണു...ആരും വിളിക്കാതിരിക്കാനായി...

ധൈര്യ സമേതം വിവാഹം കഴിഞ്ഞു ഇറങ്ങിയപ്പോഴേക്കും തളർന്നു പോയിരുന്നു...ഒടുവിൽ കണ്ണീരിനാലാ സങ്കടം മുഴുവനും കഴുകി കളഞ്ഞു.. "രാമാ താൻ വന്നില്ലെങ്കിൽ വരണ്ടാ..ഞാൻ പൊയ്ക്കോളാം" ശേഖരൻ സ്വസ്ഥതയില്ലാതെ പിടഞ്ഞ് എഴുന്നേറ്റു.. "എന്റെ ശേഖരാ മോൾക്കുളള ധൈര്യം പോലും തനിക്ക് ഇല്ലല്ലോടോ...തനിക്ക് അറിയൊ കല്യാണം മുടക്കിയത് ആരാണെന്ന്?" പറഞ്ഞു കഴിഞ്ഞാണ് രാമൻകുട്ടിക്ക് അബദ്ധം പിണഞ്ഞത്...ശേഖരനിലേക്ക് ആ ചോദ്യം മിന്നലായി പാഞ്ഞുകയറി.. "ആരാടോ പറയെടോ..എന്റെ മോളുടെ വിവാഹം മുടക്കിയത്..." തകർന്ന ഹൃദയവുമായി അലറിപ്പിടഞ്ഞു എഴുന്നേറ്റു...

"അതു പിന്നെ.. അയാളൊന്ന് മടിച്ചു..നേരത്തെ അറിഞ്ഞതാണു സാഗരമോളാണെന്ന്...അവളുടെ അപേക്ഷ പ്രകാരമാണ് കൂട്ടുകാരനിൽ നിന്നും മറച്ചു വെച്ചത്.. "താൻ കിടന്ന് ഒച്ച വെച്ചു പത്തു പേരെ അറിയിക്കാതെ..ഒന്ന് അടങ്ങ്" "എങ്കിൽ താൻ പറയ്" അയാളുടെ സ്വരം ദയനീയമായി... വിവാഹം മുടക്കിയവരെ പ്രാകത്ത ദിവസങ്ങളില്ല.. "അത് സാഗര മോൾ തന്നെയാ മുടക്കിയത്" വിശ്വസിക്കാൻ കഴിയാതെ അയാൾ തരിച്ചു നിന്നു... "താനെന്താ പറഞ്ഞത്...എന്റെ മോൾ..എന്റെ മോൾ..." "അതേ ശേഖരാ സത്യമാണ്" "വല്ലവന്റേയും കൂടെ രാത്രിയിൽ അഴിഞ്ഞാടി നടന്ന പെണ്ണിനെ എന്റെ മോനു വേണ്ടാ... ഓർക്കുന്തോറും നെഞ്ച് പൊട്ടി പിടയും പോലെ...

പെട്ടെന്ന് നെഞ്ചിലൊരു കൊളുത്തിപ്പിടുത്തം...അവിടേക്ക് കൈകൾ ചേർത്തു ശേഖരൻ പിന്നിലേക്ക് മറിഞ്ഞു.. " ശേഖരാ... രാമൻകുട്ടി സുഹൃത്തിനെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. "അമ്മയില്ലാതെ നെഞ്ചിലിട്ട് വളർത്തിയ കുഞ്ഞാ...എന്നിട്ടും അവൾ പി..ഴ...ച്ചു... പോ..യ..ല്ലോ...ടോ..." വാക്കുകൾ മുറിഞ്ഞ് കണ്ണുകൾ അടഞ്ഞു...ആ സമയമാണ് സാഗര ഓടിവരുന്നത്..അച്ഛനെ താങ്ങിപ്പിടിച്ചു എഴുന്നേൽപ്പിക്കുന്ന രാമൻകുട്ടി... "എന്റെ അച്ഛാ...അച്ഛനെന്ത് പറ്റി..." അലമുറയിട്ടു കരഞ്ഞു ഓടി വന്നു അച്ഛനെ കെട്ടിപ്പിടിച്ചു.. അവളുടെ സങ്കടം കാണാൻ കഴിയാതെ അയാളും കൂടെ കരഞ്ഞു........................തുടരും………

നവവധു : ഭാഗം  6

Share this story