നീ വരുവോളം: ഭാഗം 10

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

Do....You love me sreebala........ ശരി അല്ലെ....... ബാല...... അവന്റെ മധുര്മർന്ന പതിഞ്ഞ സ്വരത്തിൽ ഒന്ന് വിറ കൊണ്ട് കള്ളത്തരം പിടിക്ക പെട്ട കുട്ടിയെ പോലെ മുഖം കുനിച്ചു നിന്നു ശ്വാസം പോലും അവനിൽ കുടുങ്ങി കിടന്നു. നെഞ്ച് പൊട്ടുമോ എന്ന് തോന്നിയതും അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി അവൾ. അതേ വേഗതയിൽ ചേർത്തു പിടിച്ചു കവിളിൽ പ്രണയത്തോടെ ചുണ്ടുകൾ ചേർത്തിരുന്നു ജോ. ശരീരത്തെ ലക്ഷകണക്കിന് രോമങ്ങൾ ഉയർന്നു നിന്നു ശ്രീയുടെ. നിമിഷങ്ങൾക്കു ഉള്ളിൽ അവനെയും തള്ളിമാറ്റിനടക്കാൻ തുടങ്ങിയതും വലം കൈയിൽ പിടിത്തം ഇട്ടിരുന്നു ജോ .

ഇന്നലത്തെ മരുന്ന് എനിക്ക് ഇഷ്ട്ടം ആയി...... ട്ടോ ബാല...... നാണത്താൽ പൂത്തുലഞ്ഞു ബാല, അവനിൽ നിന്നു കൈ കുതറിച്ചു ഓടിയതും ആരിലോ തട്ടി നിന്നു അവൾ. മുഖം ഉയർത്തി നോക്കിയതും കണ്ടു കൈയും കെട്ടി തന്നെ നോക്കി നിൽക്കുന്ന സായുവിനെ, ആ മുഖത്തെ ഭാവം തിരിച്ചു അറിയാൻ ആകാതെ നിന്നു ശ്രീബാല. നീ എന്നെ ചതിച്ചു അല്ലെ എന്റെ പ്രണയം നീ തട്ടി എടുത്തു അല്ലെ...... കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ല എന്ന് കരുതിയോ രണ്ടു പേരും....... പിടിക്കപ്പെട്ടതും മുഖം കുനിച്ചു നിന്നു,

കൈ വിരലുകൾ ഞെരടി ശ്രീ ബാല. ഒരു ചിരി കേട്ടതും മുഖം ഉയർത്തി നോക്കി ശ്രീബാല. അവൾ നിന്നു ചിരിക്കുവാന് ജോയെ നോക്കിയപ്പോൾ അവിടേയും ആ ഭാവം ആണ് കുസൃതി ചിരി യോടെ ശ്രീയെ കണ്ണിറുക്കി കാണിച്ചു ജോ. ജോ..... ഇന്നലെ കിട്ടിയത് കൈയോടെ തിരിച്ചു കൊടുത്തോ പൊള്ളലിനു ഉള്ള മരുന്നേ...... അവൾ അത് പറഞ്ഞതും ചമ്മലോടെ മുഖം താത്തി തന്നെ നിന്നു ശ്രീ. ഇന്നലെ പമ്മി പമ്മി ജോയുടെ മുറിയിൽ പോകുന്നത് കണ്ടു...... ഓ..... ജോയുടെ കൺട്രോളിംഗ് സമ്മതിച്ചു..........

കണ്ണും അടച്ചു കിടന്നു മുഴുവനും വാങ്ങി കൂട്ടി ഇല്ലേ കള്ളൻ........എന്നാലേ നിങ്ങൾ കൊടുക്കൽ വാങ്ങല് ഒക്കെ ചെയ്യു എനിക്ക് ഒരു call ചെയ്യണം....... പിന്നെ ആരും കാണണ്ട കുളക്കരയിലെ പ്രണയം........ അതും പറഞ്ഞു ശ്രീ യെ ചേർത്തു പിടിച്ചു സായു അവളുടെ കവിളിൽ തലോടി. എനിക്ക് ഒത്തിരി സന്തോഷം ആയി..... ശ്രീ.... നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലെ ഞാൻ രാവിലെ പൊട്ടി......... അതും വിശ്വസിച്ചു മുഖവും കറുപ്പിച്ചു...... എന്നെ നീ ശപിച്ചോടി..... ശ്രീ തീ മഴ പെയ്യുമോ തലയിൽ........

അതും പറഞ്ഞു കുസൃതി ചിരിയോടെ അവിടെ നിന്നു പോയിരുന്നു സായു. തിരിച്ചു പോകുമ്പോൾ ഒരു ചിരിയോടെ ഓർത്ത് സായു അമ്പലത്തിലെ സംഭവം കഴിഞ്ഞപ്പോഴേ സംശയം ഉണ്ടായിരുന്നു ശ്രീയെ, ഇന്നലെ ത്തെ സംഭവത്തോടെ ഉറപ്പിച്ചു. പ്രണയിക്കുന്നവരുടെ മനസ്സു കാണാൻ തനിക്കു അല്ലാതെ ആർക്കു കഴിയും ശ്രീയുടെ കണ്ണുകൾ പല പ്രാവശ്യം വിളിച്ചു പറയുന്നുണ്ടായിരുന്നു ജോയോടുള്ള പ്രണയം. എന്റെ വിധി ആകരുത് അവൾക്കു ആഷിച്ചത് കിട്ടണം, മനസ്സിൽ തോന്നിയ പ്രണയം കുഴിച്ചു മൂടാൻ ഉള്ളത് അല്ല......

ഓർത്തതും മിഴികൾ നിറഞ്ഞിരുന്നു, ഒരു ചിരിയോടെ തൂത്തു കളഞ്ഞു സായു. 💞 അപ്പോൾ എങ്ങനെയാ........ ബാല....... അതും പറഞ്ഞു കൊണ്ട് കുഞ്ഞി കണ്ണുകൾ വിടർത്തി പുരികം വില്ല് പോലെ വളച്ചു. അവളുടെ അടുത്തേക്ക് കാലുകൾ ചലിപ്പിച്ചു ജോ.അവൾ പുറകോട്ടും ഹൃദയത്തിൽ തായംബക കൊട്ടി കയറുന്നുണ്ടായിരുന്നു ശ്രീ ബാലയുടെ .സ്വപ്നം ആണോ എന്ന് പോലും തോന്നി അവൾക്കു. അല്ല..... ശ്രീ ബാല കണ്ട പെൺകുട്ടികളെ ഒക്കെ കയറി ഉമ്മ വെയ്ക്കുന്ന എന്നെ തനിക്കു എങ്ങനെ ഇഷ്ട്ടം ആയടോ..........

അവന്റ വാക്കുകൾ കേട്ടതും സങ്കടത്തോടെ മിഴികൾ താത്തി യതും താടി തുമ്പിൽ പിടിച്ചു ഉയർത്തി അവൻ. Tell me...... Sreebala...... എങ്ങനെ....... പെട്ടന്ന് അവനെ യും അതിശയിപ്പിച്ചു വട്ടം കെട്ടിപിടിച്ചു ശ്രീ ബാല.ഒന്ന് വേച്ചു പോയി അവൻ വീഴാതെ ഇരിക്കാൻ മതിലിനോട് ചാഞ്ഞു നിന്നു ജോ,ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ചുണ്ടുകൾ അമർത്തിശ്രീബാല , മതിവരുവോളം,..... പെരുവിരലിൽ കുത്തി ഉയർന്നു നിന്നു തന്റെ കൈകൾ പതിഞ്ഞ കവിളിൽതുരുതുരെ ചുണ്ടുകൾ അമർത്തി, അത്യാധികം പ്രണയത്തോടെ കണ്ണീർ കലർന്ന ചുംബനം. അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു ജോ, നിറഞ്ഞു ഒഴുകുന്ന കണ്ണുനീരിനെ ചുണ്ടുകളാൽ ഒപ്പി എടുത്തു. Sorry..... Sorry........

ആയിരം വട്ടം സോറി പറഞ്ഞിട്ടുണ്ട് ഞാൻ മനസ്സിൽ ഇട്ടു...... പറഞ്ഞതും കരഞ്ഞു പോയിരുന്നു അവൾ. അവനിൽ നിന്നു അകന്നു മാറിനിന്നു അവൾ. ജോ യ്ക്ക് എന്നെ സത്യയിട്ടും ഇഷ്ട്ടം ആണോ.... ...... ഒരു ചിരിയിലൂടെ ആണ് ഉത്തരം തു ടങ്ങിയത്അവൻ. ""നമ്മുടെ first മീറ്റിംഗിൽ എന്റെ ഈ നെഞ്ചിൽ ഒരു spark ഉണ്ടാക്കിയവൾ ആണ് ബാല നീ........നിന്നെ വെറുക്കാൻ വെറുതെ ശ്രമിച്ചു, എന്റെ കൂട്ടുകാരന്റെ പെങ്ങൾ ആണല്ലോ എന്ന സത്യം അവനോട് ചെയ്യുന്ന ചതിആണോ എന്ന് പലവട്ടം മനസു പറഞ്ഞു.

മൂന്നു പെൺകുട്ടികൾ ഉള്ള വീട്ടിൽ എന്നോടുള്ള വിശ്വാസം കൊണ്ട് അല്ലെ അവൻ എന്നെ നിർത്തിയത് അങ്ങനെ ഉള്ള വന്റെ പെങ്ങളെ....... തന്റെ കണ്ണുകളിൽ ഞാൻ പല വട്ടം കണ്ടിരുന്നു എന്നോടുള്ള പ്രണയം മനഃപൂർവം സങ്കടപെടുത്തിയതാ.... പക്ഷെ പറിച്ചു എറിയാൻ പറ്റിയില്ല... സായു കള്ളത്തരം കണ്ടു പിടിച്ചു....... പറഞ്ഞതും ചിരിച്ചു പോയിരുന്നു ജോ. താൻ അറിയാതെ എന്റെ കണ്ണുകൾ തന്നിലേക്ക് നീളുന്നത് അവൾ കണ്ടു പിടിച്ചു. നമ്മൾ രണ്ടു പേരും ഒരേ മനമോടെ ഒഴുകുമ്പോൾ ഇനിയും തന്നെ നോവിപ്പിക്കരുത് എന്നു തോന്നി.......പിന്നെ ഇന്നലെ ഞാൻ ഉറങ്ങി ഇരുന്നില്ല...... ബാല.... ശ്വാസം അടക്കി കിടക്കുവായിരുന്നു.... നിന്നിൽ കുടുങ്ങി നിന്റെ പ്രണയത്തിൽ കുടുങ്ങി.........

ഒന്ന് അനങ്ങാൻ ആകാതെ...... പറഞ്ഞതും അവളെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു ആ മതിലിനോട് ചേർന്നു അങ്ങനെ നിന്നു മിനിട്ടുകളോളം, ആ നെഞ്ചോടു ചേർന്നു നിൽക്കുമ്പോൾ മനമാകെ പൂത്തുലയുന്നത് അറിഞ്ഞു അവൾ വിട്ടുപോകാൻ ആകാതെ അങ്ങനെ നിന്നു രണ്ടു പേരും ഇനിയുള്ള എല്ലാ ജന്മങ്ങളും അങ്ങനെ നിൽക്കാൻ കൊതിച്ചു. ഒന്നായി ചേർന്നു പോകുന്ന ശ്വാസ നിശ്വാസങ്ങളിലൂടെയും, മധുരമർന്ന പ്രണയ സംഗീതം പോലെ മിടിക്കുന്ന ഒന്നായ ഹൃദയ താള ത്തിലൂടെയും മതിവരാതെ ചേർന്നു നിന്നു.

ശ്രീ ബാല പോകണ്ടേ നമ്മുക്ക്..... ആരങ്കിലും തിരക്കി വരും...... ഇപ്പോൾ ആരും ഒന്നും അറിയണ്ട....... സമയം ആകട്ടേ.....ആദ്യം അറിയേണ്ടത് എന്റെ അമ്മ ആണ്......... വിടീക്കൻ ജോ നോക്കി എങ്കിലും, വിടാൻ ആകാതെ ആ നെഞ്ചോടു ചേർന്നു അങ്ങനെ നിന്നു ശ്രീബാല. ആരുടയോ കാൽ പെരുമാറ്റം കേട്ടതും ഞെട്ടി മാറി ഇരുന്നു ശ്രീ. തിരിഞ്ഞു നോക്കിയതും കണ്ടു തന്നെയും നോക്കി നിൽക്കുന്ന മാളുവിനെ, പേടിച്ചു അരണ്ടു ഉമിനീര് ഇറക്കി. ചേച്ചി എന്താ കണ്ണും മിഴിച്ചു നോക്കുന്നെ...... ഇതുവരെ അലക്കിയില്ലേ തുണി.......

നിലത്തു വീണു കിടക്കുന്ന തുണിയിൽ നോക്കി പറഞ്ഞു മാളു. മാളുവിന്റെ ഭാവവും പുറകിൽ നിന്നു ഒച്ച കേൾക്കാത്തതും കൂടി ആയപ്പോൾ പുറക്കോട്ടു മുഖം ചെരിച്ചു നോക്കി ശ്രീ. ജോ യെ അവിടെ കാണാതെ വന്നതും ശ്വാസം നേരെ വിട്ടു. ചേച്ചി എന്ത് നോക്കി നിൽക്കുവാ..... ഇരുട്ടി മുത്തശ്ശി തിരക്കുന്നു...... ഇതു എന്താ അലക്കാതെ ഇരുന്നേ എന്ത് പറ്റി..... അത്..... അത്.... പാമ്പ്..... ഇവിടെ........ അതാ..... ""പാമ്പോ...... എവിടെ........ മാളു നാലു പാടും നോക്കി, മുബോട്ട് നടന്നതും ശ്രീബാല കൈയിൽ പിടിച്ചു വലിച്ചിരുന്നു അവളെ. നമ്മുക്ക് പോകാം നാളെ അലക്കാം, അതും പറഞ്ഞു മാളുവിന്റെ കൈ പിടിച്ചു നടന്നിരുന്നു ശ്രീബാല,

നടക്കുന്ന വഴി തിരിഞ്ഞു നോക്കി മതിലിനോട് തോളു ചായിച്ചു തന്നെയും നോക്കി ചിരിച്ചു നിൽക്കുന്നവനിൽ കണ്ണുടക്കിയതും നാണത്താൽ ചിരിച്ചു. ഇതു എന്താ ശ്രീ കുട്ടി നീ ഇത്ര താമസിച്ചേ ഇരുട്ടിയത് കണ്ടില്ലേ നീ........ അത് മുത്തശ്ശി ഞാൻ...... അത് പാമ്പ്.... അവിടെ...... നിന്നു വിക്കി ശ്രീ. ആ ഇനി എന്നും പാമ്പിനെ കാണൽ ആയിരിക്കും....... അല്ലെ ശ്രീ....... സായു വാണ് അത് പറഞ്ഞത്. ഞെട്ടലോടെ അത് കേട്ടതും മുഖം താത്തി നിന്നു ശ്രീ. അല്ല ഒന്ന് കണ്ടത് അല്ലെ..... അപ്പോൾ ഇനി അവിടെ സ്ഥിരം കാണും....... സാറ്..... അല്ല പാമ്പേ........ പറഞ്ഞതും ശ്രീയെ നോക്കി ഒന്ന് ചിരിച്ചു സായു. ആ രാമനോട് പറഞ്ഞു പള്ള ഒക്കെ ഒന്ന് വെട്ടി..,.. പാമ്പിനെ കൊല്ലാൻ പറയാം......

അത് വേണ്ട മുത്തശ്ശി പള്ള ഉള്ളതാ നല്ലത് അല്ലെ ശ്രീ,..... പിന്നെ പാമ്പ്..... പാവം അതിനും ജീവിക്കണ്ടേ....... അവൾ അത് പറഞ്ഞതും കണ്ണ് ഉരുട്ടി അവളെ ഒന്ന് നോക്കിയിട്ട് അകത്തേക്കു കയറി പോയി ശ്രീ. മുറിക്ക് അകത്തേക്ക് കയറി കതകു കുറ്റി ഇട്ടു ബാത്‌റൂമിൽ കയറി ബക്കറ്റിൽ വെള്ളം പിടിച്ചു, shower on ആക്കി അതിനു മുമ്പിൽ തുടി കൊട്ടുന്ന മനസ്സോടെ നിന്നു ചുണ്ടിൽ അപ്പോഴും പുഞ്ചിരി തത്തി കളിച്ചു. കുളി കഴിഞ്ഞു മുടി തോർത്തിട്ടു ചുറ്റി കെട്ടി വെച്ചു അടുക്കളയിൽ കയറി ചപ്പാത്തി ക്ക് ഉള്ള മാവ് കുഴച്ചു വെച്ചു വെജിറ്റബിൾ കുറുമ ക്കുള്ള കഷ്ണം നുറുക്കി വെച്ചു.

അപ്പോഴെല്ലാം മനസ്സ് അവനിൽ തളഞ്ഞു കിടക്കുവായിരുന്നു, ഇടക്ക് കണ്ണുകൾ പാളി ഹാളിലേക്കു നോക്കും, ചുണ്ടിൽ സ്ഥായി ആയി നിന്ന പുഞ്ചിരിയെ മറയ്ക്കാൻ പാട് പെട്ടു ശ്രീബാല. ഹാളിൽ ചെല്ലുമ്പോൾ എല്ലാവരും സീരിയൽകാണുവാണ്. മാളു റൂമിൽ ഇരുന്നു പഠിക്കുന്നു, സായു സിറ്റൗട്ടിൽ തൂണും ചാരി ഫോണിൽ നോക്കി ഇരിപ്പുണ്ട് സിദ്ധു വേട്ടൻ ഫോണിൽ ആരോടോ ഇംഗ്ലീഷിൽ എന്തൊക്കയോ പറയുന്നു, നോക്കിയ ആളെ കാണാഞ്ഞതും സങ്കടം ആയി, ഇടക്ക് മിഴികൾ സ്റ്റെപ് കയറി മുകളിലേക്കു പോയി,

പിന്നെ നിരാശ യോടെ കണ്ണുകൾ താത്തി. കുറെ നേരം വെറുതെ ടീവി യിലേക്ക് കണ്ണുകൾ നാട്ടിഇരുന്നു. അവനെ കാണുവാനും നെഞ്ചും മിഴികളും തുടിച്ചു. ശ്രീ.... ജോ ക്കു ഒരു green tea കൊണ്ട് കൊടുക്കാമോടി..... അതോ പിണക്കം മാറി ഇല്ല എങ്കിൽ സായുന്റെ കൈയിൽ കൊടുത്തേക്കു...... ഞാൻ കൊടുത്തോളം സിദ്ധുയേട്ടാ........ പറഞ്ഞതും ചാടി എഴുനേറ്റു അടുക്ക്കളയിലേക്ക് പോയിരുന്നു. അവളുടെ പോക്കും നോക്കി മിഴിച്ചു നിന്നു സിദ്ധു. പിന്നെയും ഫോണിലേക്കു കണ്ണ് നട്ടു. തുടി കൊട്ടുന്ന മനസോടെ ഓരോ സ്റ്റെപ്പും കയ്യറി. ചാരി കിടക്കുന്നവാതിലിനു മുമ്പിൽ ശ്വാസം അടക്കിപിടിച്ചു നിന്നു,

ശ്രീബാല വാതിൽ തുറന്നു അകത്തു കയ്യറി. ആ മുറി ആകെ തന്നെ മൊത്തം പൊതിഞ്ഞിരുന്ന തന്റെ പ്രിയപെട്ടവന്റെ മണം തിരിച്ചു അറിഞ്ഞു.ഇരുകൈകൾ തന്റെ വയറിനെ പൊതിയുന്നതും കഴുത്തിടുക്കിൽ ശ്വാസം പടരുന്നതും ഒരു കുളിരോ ടെ അറിഞ്ഞു ശ്രീബാല.അവളുടെ വിറ കൊണ്ട കൈയിൽ നിന്നു ഗ്ലാസ് മേടിച്ചു ടേബിളിൽ വെച്ചു ജോ. തോളിൽ പിടിച്ചു നേരെ നിർത്തി കണ്ണുകൾ അടച്ചു വിറ കൊണ്ട് നിൽക്കുന്നവളുടെ കണ്ണുകളിൽ ഊതി ജോ. കണ്ണ് തുറക്ക് ബാല...... തന്നെ സ്നേഹിക്കുന്നു എന്നപേരിൽ ഒരിക്കലും സന്ദർഭം മുതൽ എടുക്കില്ല ഈ ജോ....... നിനക്ക് എന്നെ വിശ്വാസം ഇല്ലേ.......

ഉം...... നിറയെ........ എന്നെക്കാളും........ പറഞ്ഞതും അവനെ വട്ടം കെട്ടി പിടിച്ചിരുന്നു ശ്രീബാല. എനിക്ക് എപ്പോഴും കാണാൻ തോന്നുവാ...... ജോ...... എന്തോ ഒരു പേടി പോലെ ഈ സ്നേഹം നഷ്ടപെടുമോ എന്നുള്ള പേടി...... വാക്കുകൾ പൂർത്തി ആക്കാൻ സമ്മതിക്കാതെ,അവളുടെ ചുണ്ടുകളിൽ തന്റെ വിരൽ ചേർത്തിരുന്നു ജോ, ആ വിരലോടു ചേർത്തു തന്നെ ചുണ്ടുകളും ചേർത്തു അവൻ. ഇരു ശ്വാസങ്ങൾ ഒന്നായി അത്രെയും ചേർന്നുഒന്നായി കുടുങ്ങി കിടന്നു. ( ആരും തെറ്റിദ്ധരിക്കരുത് ഫ്രഞ്ച് അല്ല 😉😉😜😜 എന്റെ ജോ ഡീസന്റ് ആണ് 😎)............തുടരും………

നീ വരുവോളം : ഭാഗം 9

Share this story