നീ വരുവോളം: ഭാഗം 18

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

ബാല.....''" ജോയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു, ഹൃദയതാളം വേഗതയിൽ മിടിച്ചു എന്തോ തന്നിൽ നിന്നു കൈഎത്തും ദൂരെ നിന്നു നഷ്ടപെടുന്നത് അറിഞ്ഞു അവൻ, നിരനിര ആയി പോകുന്ന വാഹനങ്ങളുടെ ഇടയിലൂടെ കണ്ണുകൾ ചലിപ്പിച്ചു. നാലുവശവും വെപ്രാളത്തോടെ നോക്കി ജോ. അവന്റെ പരവേശവും വെപ്രാളംവും കണ്ടു നീങ്ങി കൊണ്ടിരുന്ന കാർ സൈഡ് ആക്കി ഒതുക്കി നിർത്തി, ആൽബി കാർ നിർത്തിയതും door തുറന്നു ചാടി ഇറങ്ങി ജോ, തലയിൽ കൈ വേച്ചു ആ ആൾക്കൂട്ടത്തിൽ പരതി അതിയായ വേദന യോടെ. ജോ.... നീ ആരായാ നോക്കുന്നെ.... വാ..... നല്ല തിരക്ക്... ഉണ്ട്.... ""Albie ..... my mind says she's here .....""

പറയുകയും കണ്ണുകളാൽ പരതുകയും ചെയ്യ്തു അവൻ. Who are you talking about.?... എന്റെ..... ബാല..... ആൽബി അവൾ..... ഒരു നിമിക്ഷം ഒരു ഞെട്ടൽ തോന്നി ആൽബിക്കു, നോവും. തന്റെ അനിയന്റെ ഹൃദയം പ്രണയത്താൽ ഇത്ര മാത്രം മുറിവേറ്റത്തിൽ അതിൽ കുറച്ചു പങ്ക് തനിക്കും ഉണ്ടല്ലോ എന്ന് ഓർത്ത്. ജോ..... ബാല ഇവിടെ എങ്ങനെ വരാൻ ആണ്..... നീ വന്നു കാറിൽ കയറു..... ഇവിടെ no parking..... ആണ്...... അതും പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു കാറിൽ കയറ്റി. ആ യാത്രയിൽ പിന്നെ അവർ പരസ്പരം മിണ്ടി ഇല്ല കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടക്കുന്നവനെ ചെറു നോവോടെ നോക്കി ഇരുന്നു

ആൽബി. ഓഫ് വൈറ്റ് കളറിൽ നേവി ബ്ലൂ work ഉള്ള ഒരു ടോപ് എടുത്തു ബാലയുടെ ദേഹത്തു വേച്ചു നോക്കി സായു. അച്ചു..... ഇതു സൂപ്പർ അല്ലേടി... അശ്വതി യോട് ആയി ചോദിച്ചു സായു. കിടു.... ബലക്ക് ചേരും മൂന്നു, നാലെണ്ണം കൂടി എടുക്കു ബാല..... വേണ്ട സായു എനിക്ക് വേണ്ട..... നമ്മുക്ക് പോകാം...... കണ്ണ് നിറച്ചു പറഞ്ഞു ശ്രീബാല. നീ എന്തിനാ..... ബാല കരയുന്നെ..... നിന്റെ മൂഡ് മാറാനാ.... ഷോപ്പിങ്ങിനു വന്നത് .... ""പോകാം....സായു....""പറഞ്ഞതെ വിതുമ്പി അവൾ. സായു വിനെ ഒന്ന് നോക്കിയിട്ട് വെളിയിലേക്ക് നടന്നു ശ്രീ ബാല. സായു..... നീ വിഷമിക്കാതെ..... അത്രമേൽ അവർ പ്രണയിച്ച കാരണം ആണ് അവൾക്കു മറക്കാൻ കഴിയാത്തത്......

നമ്മുക്ക് എന്തെങ്കിലും ജോലി തരപ്പെടുത്താം ശ്രീ ക്ക്..... അപ്പോൾ മറന്നു തുടങ്ങിക്കോളും അതിനു പറ്റുന്ന ജോലി നോക്കിയാൽ മതി....... അതും പറഞ്ഞു അശ്വതി അവളെ ആശ്വസിപ്പിച്ചു. അതിനു ഒന്ന് മൂളുക മാത്രം ചെയ്യ്തു സായു. രണ്ടു മാസം കഴിഞ്ഞു ശ്രീബാല ബാംഗ്ലൂരിൽ വന്നിട്ട് സായു ഡ്യൂട്ടി ക്ക് പോകുമ്പോൾ ആരെങ്കിലും കാണും അവൾക്കു കൂട്ടിനായി. കസേരയിൽ ചാരി ജനലിലൂടെ പുറത്തേക്കു നോക്കി ഇരിക്കുന്ന വളുടെ അടുത്തേക് ചെന്നു ചിഞ്ചു. ( സായു വിന്റെ friend ) ""ശ്രീ..... ചില പ്രണയങ്ങൾ ഇങ്ങനെ ആടോ... നമ്മളെ കൊതിപ്പിച്ചു അങ്ങ് പോകും ഒരിക്കലും തിരിച്ചു വരാൻ ആകാതെ...... മറക്കാൻ ഞാൻ പറയില്ല പക്ഷെ അതിൽ കുരുത്തു ശ്വാസം മുട്ടരുത്.....

നമ്മളെ സ്നേഹിക്കുന്ന കുറച്ച് പേർക്ക് വേണ്ടി എങ്കിലും നമ്മള്....... ചിരിച്ചു ജീവിക്കണം...... ദെ എന്നെ പോലെ....... അതും പറഞ്ഞു കൈയിൽ ഇരുന്ന ചായ ഗ്ലാസ്‌ ശ്രീ ബാലയുടെ കൈയിലേക്ക് കൊടുത്തു ചിഞ്ചു. ഒന്നും മനസിലാക്കാതെ ചിഞ്ചു വിനെ നോക്കി ശ്രീബാല. ""എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം...... പറയാത്ത പ്രണയം പതിമൂന്നാം വയസ്സിൽ തോന്നിയത്......എന്റെ വീടിനു അടുത്തുള്ള ഒരു ഏട്ടൻ എന്നെക്കാളും പത്തു വയസ്സിനു മൂത്തത് ആയിരുന്നു ഒരു പാവം.......പറയാൻ പറ്റിയില്ല,പല പ്രാവശ്യം ശ്രമിച്ചു പരാജയ പെട്ടു പേടി കാരണം നടന്നില്ല.... പിന്നെ നഴ്സിങ്ങിന് പഠിക്കാൻ ഇങ്ങോട്ട് പോന്നു അപ്പോഴും മനസ്സിൽ ഏട്ടൻ ആയിരുന്നു.

എല്ലാം തുറന്നു പറയാൻ അവന്റെ പിറന്നാളിന്റെ അന്ന് ഇവിടെ നിന്നു വണ്ടി കയറി, മനസ്സ് നിറയെ പ്രണയവും ആയി വണ്ടി ഇറങ്ങിയ ഞാൻ കാണുന്നത് വീടിന്റെ അങ്ങോട്ട്‌ തിരിയുന്ന റോഡിൽ പോസ്റ്റിൽ ഒട്ടിച്ചിരിക്കുന്ന അവന്റെ ഫോട്ടോ യിൽ ആദരാഞ്ജലികൾ എന്ന് എഴുതി ഇരിക്കുന്നു. ഒരു ആസിഡന്റ് ആയി വന്നു അവൻ പോയി.ആ നിമിക്ഷം മരിച്ചിരുന്നു എങ്കിൽ എന്ന് തോന്നി എനിക്ക് കുറെ മാസം ആരോടും ഒന്നും മിണ്ടാതെ ഒരു റൂമിൽ , ഒരു വർഷം ആകുന്നു ഇപ്പോഴും പറയാതെ പോയ പ്രണയത്തെ ഓർത്ത് ഓരോ നിമിക്ഷവും നീറുവാണ് ഞാൻ ശ്രീബാല...... എന്റെ വീട്ടു കാരെ ഓർത്ത് മാത്രം ആണ് ഞാൻ ജീവിച്ചത്...

അത്രമേൽ ഭ്രാന്തമായി പ്രണയിക്കുന്നു ഞാൻ അവനെ......ഇപ്പോഴും..... പറഞ്ഞതും വിതുമ്പി പോയിരുന്നു ചിഞ്ചു. കരച്ചിലോടെ ചിഞ്ചു വിന്റെ നെഞ്ചിലേക്ക് വീണു ശ്രീബാല, പ്രണയത്താൽ വേദനിച്ച രണ്ടു പേര് അവരുടെ ദുഃഖം പരസ്പരം പങ്ക് വെച്ചു. 🍂 🍂 🍂 🍂 ആ ഫ്ലാറ്റിന്റെ മുമ്പിൽ ഓട്ടോ ക്ക് കാശ് കൊടുത്തു ഇറങ്ങി സായു, ഇറങ്ങാതെ ഇരിക്കുന്നവളെ ഒന്ന് നോക്കി. ""ശ്രീ... ഇറങ്ങു നിന്നെ ഇവിടെ ആക്കിയിട്ട് വേണം എനിക്ക് ഡ്യൂട്ടി ക്ക് പോകാൻ...... ഓട്ടോ യിൽ നിന്നു ഇറങ്ങി ചുറ്റും നോക്കി ശ്രീബാല ഇരുവശവും ഉയർന്നു നിൽക്കുന്നവലിയ കെട്ടിടങ്ങൾ കണ്ടതും പരിഭ്രാമത്തോടെ സായു വിന്റെ കൈയിൽ മുറുകെ പിടിച്ചു. പേടിക്കണ്ട.... ശ്രീ.... ഇതൊരു ജോലി ആയി കരുതണ്ട.....

നീ നോക്കിക്കോ ഇതു നിനക്ക് ഒരു പുതിയ തുടക്കം ആയിരിക്കും..... നിനക്ക് എന്ത് ബുദ്ധി മുട്ട് ഉണ്ടങ്കിലും പറയണം...... പറയുന്ന കൂടെ അവളെയും പിടിച്ചു നടന്നു സായു. കാളിങ് ബെൽ അടിച്ചു കാത്തു നിന്നു അവർ. അപ്പോഴും ശ്രീബാല യുടെ ചിന്തകൾ മറ്റെങ്ങോ ആയിരുന്നു. Door തുറന്നതും നിറ ചിരി യോടെ അവരെ നോക്കി രമ്യ. ആ.... സ്വാതി ... ഞാൻ നോക്കി ഇരിക്കുവായിരുന്നു...... കയറി വാ..... ഇതാണോ ശ്രീബാല..... രമ്യ അവളെ പിടിച്ചു സോഫയിൽ ഇരുത്തി. കൈകളിൽ മുറുക്കെ പിടിച്ചു ""സ്വാതി പറഞ്ഞു എല്ലാം അറിയാം......ഞങ്ങൾ ജോലിക്ക് പോയി കഴിയുമ്പോൾ വീട്ടുകാര്യങ്ങൾ നോക്കാനും മോളുടെ കാര്യം നോക്കാനും ഒരു ചേച്ചി വരും......

ബാല മോളെ പഠിപ്പിക്കുക, കഥ കൾ പറഞ്ഞു കൊടുക്കുക ഞങ്ങളുടെ മോള് ചിരിക്കണം അത്ര...മാത്രം മതി.... അവളെ സ്കൂളിൽ വിടാൻ പറ്റാത്ത സാഹചര്യം ആണ് സ്വാതി പറഞ്ഞില്ലേ..... ഞങ്ങൾ പോകുമ്പോൾ അവൾ ഈ വീട്ടിൽ വല്ലാണ്ട് ബുദ്ധിമുട്ടുന്നുണ്ട്.......പിന്നെ ഞങ്ങൾ അന്യർ ആണന്നു കരുതല്ലു ബാല...... ചേച്ചി എന്നെ ശ്രീ എന്നു വിളിക്കാമോ....... ബാല എന്ന്..... പറഞ്ഞതും ജോയുടെ ഓർമ്മയിൽ കണ്ണ് നനഞ്ഞു. അത്... ചേച്ചി..... ഇവളെ ബാല..... എന്ന് വിളിച്ചിരുന്നത്...... സായു വാക്കുകൾ പൂർത്തി ആക്കാതെ ശ്രീബാല യെ നോക്കി. എനിക്ക് മനസിലാകും..... സായു.... രമ്യ ചിരി യോടെ പറഞ്ഞു. ""അമ്മ.... ഇതാണോ എന്റെ പുതിയ teacher......

നല്ല ഒരു ചിരി യോടെ കല്ലുമോൾ വീൽ ചെയറിൽ അങ്ങോട്ട്‌ വന്നു. ശ്രീബാലയുടെ അടുത്തായി ഇരുന്നു വാ നിറച്ചു ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു അതിൽ ശ്രേദ്ധിച്ചു ശ്രീ യും, അവൾ ഇടക്ക് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ... വരാം നിന്നെ കൂട്ടാൻ.... അതും പറഞ്ഞു ഇറങ്ങി സായു. രമ്യ ചേച്ചി യും ഡ്യൂട്ടി ക്ക് ആയി ഇറങ്ങി. മോളെ കുറച്ചു നേരം പഠിപ്പിച്ചു പിന്നെ കഥ യും പാട്ടും ആയി സമയം പോയി കൊണ്ടിരുന്നു. ""ആന്റി...താഴെ ചെറിയ ഒരു garden ഉണ്ട് നമ്മുക്ക് അങ്ങോട്ട് പോകാം......"" കല്ലുമോൾ പറഞ്ഞതും ചിരി യോടെ തല ആട്ടി ശ്രീബാല. ഡോർ അടച്ചു മോളുമായി ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോറിൽ എത്തിയതും മോളുടെ വീൽ ചെയ്റും ഉന്തി വെളിയിലേക്ക് കടന്നു,

ഗാർഡനിലേക്ക് ചെന്നു മോളെ ചെയറിൽ നിന്നു എടുത്തു പച്ച വിരിച്ച നിലത്തു ഇരുത്തി. ഒരു കുഞ്ഞി ചിരിയോടെ ശ്രീബാലയുടെ കവിളിൽ അമർത്തി മുത്തി kallu മോൾ. നിലത്തു ഇരുന്നു. ചുറ്റിനും നോക്കി ശ്രീബാല ആ വലിയ കെട്ടിടങ്ങൾ അതിശയം ആയിരുന്നു ശ്രീബാല ക്ക്. ചിലർ ബാൽകാണിയിൽ നിന്നു ചെടികൾ നനക്കുന്നുണ്ട് ചിലർ ഫോണും നോക്കി ഇരിക്കുന്നു,. രണ്ടാം നിലയിലെ ബാൽകാണിയിൽ tea കപ്പ്‌ പിടിച്ചു നീട്ടി വെച്ചിരിക്കുന്ന കൈയിലേക്ക് കണ്ണുകൾ പായിച്ചു ശ്രീബാല. ആ കൈകൾ കപ്പിൽ താളം പിടിക്കുന്നുണ്ട്. ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് അറിഞ്ഞു അവൾ.കണ്ണുകൾ ആ കൈ യിലേക്കും കാറ്റിൽ പറക്കുന്ന മുടി ഇഴ കളിലേക്കും നീണ്ടു പെട്ടന്ന് ആ കൈ മാറ്റിയതും ചാടി എഴുനേറ്റു ശ്രീബാല അടുത്തു കാണാൻ ആരോ ഉള്ളിൽ ഇരുന്നു പറയും പോലെ നടക്കാൻ തുടങ്ങിയതും കൈയിൽ kallu മോളുടെ പിടി വീണു. 🍂 🍂 🍂 🍂

ജോ..... നീ ഇവിടെ നിൽക്കുവാനോ..... മമ്മ സ്നാക്ക്സ് എന്തോ ഉണ്ടാക്കിയിട്ടുണ്ട് നിന്നെയും വിളിച്ചു.... വരാൻ പറഞ്ഞു... ആൽബി അവന്റെ തോളിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി. ഞാൻ... വെറുതെ വെളിയിലെ കാഴ്ച ഒക്കെ കണ്ടു........ അവൻ താഴേക്കു നോക്കി പറഞ്ഞു. ഗാർഡനിൽ പ്രായം ഉള്ളവരും കുട്ടികളും എല്ലാം ഉണ്ട് അവർ കളിയും ചിരിയും ആയി ഇരിക്കുന്ന കാഴ്ചയിലേക്ക് നോക്കി ജോ. നിലത്തു ഇരിക്കുന്ന ഒരു കുട്ടിയുടെ അടുത്തു മുട്ട് കുത്തി തിരിഞ്ഞു ഇരിക്കുന്ന പെൺകുട്ടിയിൽ കണ്ണ് ഉടക്കി ജോ യിൽ. ഒരു നിമിക്ഷം കണ്ണ് മാറ്റാതെ നോക്കി നിന്നു പ്രിയപ്പെട്ട എന്തോ ഒന്നിൽ തറഞ്ഞ പോലെ കൊരുത്തു നിന്നു. എടാ.. നീ എന്ത് ആലോചിക്കുവാ.......

അവനെയും ചേർത്തു പിടിച്ചു നടന്നു പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കാൻമറന്നില്ല ജോ. 🍂 🍂 🍂 🍂 ആന്റി.... എവിടെ പോകുവാ..... കല്ലുമോളുടെ ചോദ്യം കേട്ടതും എന്ത് പറയണം എന്ന് അറിയാതെ നിന്നു ശ്രീബാല, പിന്നെ തിരിഞ്ഞു നോക്കി അപ്പോഴേക്കും ആ കൈകൾ പിൻവലിച്ചിരുന്നു. പെട്ടന്ന് നടന്നു നേരെ മുകളിലേക്കു നോക്കി അവൾ രണ്ടു പേർ തിരിഞ്ഞു പോകുന്നത് കണ്ടതും അറിയാതെ കണ്ണുകൾ നിറഞ്ഞു. എന്താ.... ആന്റി എന്ത് പറ്റി....... ഒന്നുമില്ല നമ്മുക്ക് പോകാം മോളെ......... മോളെയും കൂട്ടി ഫ്ലാറ്റിലേക്ക് പോകുമ്പോൾസ്വയം പല ചോദ്യങ്ങളും അവളെ കുത്തി നോവിച്ചു. നിനക്ക് എന്താ പറ്റിയെ ശ്രീബാല നീ ആരായാ നോക്കിയേ....

ഹൃദയം എന്ത് കൊണ്ട് ആണ് അത്രെയും മിടിച്ചത്..... ആ കൈകളിൽ നീ ആരെ ആണ് തിരഞ്ഞത് .....എന്റെ ജോ ഇല്ല പോയി ശ്രീബാല യെ വിട്ടു പോയി..... ( ഈ ഭാഗം എഴുതാൻ ഒരു പാട് പോലെ എങ്ങനെ എഴുതും എന്ന് അറിയില്ല ഞാൻ മനസ്സിൽ കാണുന്നത് വായിക്കുന്ന നിങ്ങളിൽ എത്തി പെടുമോ എന്ന് ഒരു തോന്നൽ തെറ്റുകൾ പൊറുക്കുക ❤) രമ്യ യും ആദ്യത്യനും തിരിച്ചു വന്നതും ചിരിച്ചു കളിക്കുന്ന തങ്ങളുടെ മകളെ കണ്ടതും രണ്ടു പേരുടെയും മിഴികൾ സന്തോഷത്താൽ ഈറൻ ആയി. സായു വന്നിരുന്നു അവളെ കൂട്ടാൻ, ശ്രീബാലയുടെ മുഖത്തെ ചെറു വെട്ടം സായുവിലും ഒരു ആശ്വാസം ആയിരുന്നു.

ഫ്ലാറ്റിൽ നിന്നു ഇറങ്ങി സായുവിന്റെ പുറകെ നടക്കുമ്പോഴും ശ്രീബാലയുടെ കണ്ണുകൾബാൽകാണിയിൽ ആരയോ പരതി വെറുതെ. 💞 ദിവസങ്ങൾ കുറച്ചു മുന്പോട്ട് പോയി.എന്നും രാവിലെ സായു അവളെ കൊണ്ട് ആക്കും , എന്നും ആ ബാൽകാണിയിലേക്ക് നോക്കാൻ മറക്കില്ല അവൾ എന്തിനാണ് എന്ന് സ്വയം ചോദിക്കാൻ പോലും മറന്നിരുന്നു അവൾ. സായു വിന്റെ കൂടെ ലിഫ്റ്റിലേക്ക് കയറി തിരിഞ്ഞതും എതിരായിട്ട് ഉള്ള ലിഫ്റ്റിൽ നിന്നു ഇറങ്ങി തിരിഞ്ഞു നടക്കുന്ന രണ്ടു പേരിൽ ഒരാളിൽ കണ്ണുടക്കി ഒരു നിമിക്ഷം അനങ്ങാൻ ആകാതെ നിന്നു ശ്രീബാല, ശ്വാസം പോലും എടുക്കാൻ മറന്നു നിന്നു അവൾ,അടയാൻ തുടങ്ങിയ വാതിലിലൂടെ പുറത്തേക്കു ചാടി ഇറങ്ങി ശ്രീബാല. """ശ്രീ..... നീ എന്താ ഈ കാണിക്കുന്നേ....... അപ്പോഴേക്കും നടന്നു അകന്നു പോയവരുടെ പുറകെ ഓടി ഇരുന്നു ശ്രീബാല.

""ജോ..... ജോ...... " അവളുടെ ശബ്‌ദം തൊണ്ട കുഴിയിൽ വന്നു അടഞ്ഞു നിന്നു. അപ്പോഴേക്കുംഅവർ കയറിയ കാർ അവിടെ നിന്നു പോയിരുന്നു. ആ സ്വരം കേൾക്കാതെ , അവളെ അറിയാതെ അകന്നു പോയിരുന്നു അവൻ. നിലത്തേക്കു കരഞ്ഞു ഇരിക്കുന്നവളെ വന്നു ചേർത്തു പിടിച്ചു സായു. ശ്രീ എന്താ പറ്റിയെ നിനക്ക്..... ലിഫ്റ്റിൽ നിന്നു അങ്ങനെ ഇറങ്ങരുത് ശ്രീ........ സായു...സായു...... ജോ.. എന്റെ ജോ.... ഞാൻ കണ്ടു..... അത്...... സായു വിന്റെ കൈ യിൽ അമർത്തി പിടിച്ചു കരഞ്ഞു അവൾ. ജോ യോ ഇവിടയോ... ഭ്രാന്തു പറയരുത്.... ശ്രീ..... അവൻ മരിച്ചു....... ഇല്ല.... നുണയാ.... എന്റെ ജോ മരിച്ചിട്ടില്ല...... എന്റെ മനസ്സ് പറയുന്നു.....

ആ പോയത് എന്റെ ജോ..... ആണ്.....ഞാൻ കണ്ടു...സായു..... അതും പറഞ്ഞു സായു വിനെ വട്ടം പിടിച്ചു അവളുടെ നെഞ്ചോടു അമർന്നു കരഞ്ഞു ശ്രീബാല അവളുടെ കണ്ണുനീർ തന്നെ ചുട്ടു പൊള്ളിക്കുന്നത് അറിഞ്ഞു സായു. അവളുടെ ഓരോ വാക്കും ഞെട്ടലോടെ കേട്ടു സായു. ഇനി ജോ ഇവിടെ കാണുമോ കാനഡ ക്ക് പോയ അവർ എങ്ങനെ ഇവിടെ ..... കുറെ ചോദ്യങ്ങൾ സ്വയം ചോദിച്ചു സായു. നിലത്തു ഇരുന്നു കരയുന്നവളെ പിടിച്ചു എഴുനേൽപ്പിച്ചു സായു. രമ്യേച്ചിയോട് ശ്രീ സ്നേഹിച്ചിരുന്ന ആള് മരിച്ചു പോയി എന്ന് ആണ് പറഞ്ഞിരിക്കുന്നത് . പലതും മറച്ചു വെച്ചിരുന്നു സായു, അവളെ അവിടെ ആക്കി തിരിച്ചു പോരുമ്പോൾ എന്തോ ഒരു ഭയം അവളെ പിടിമുറുക്കി. 💞

ഒന്നും മിണ്ടാതെ പിരിമുറുക്കത്തോടെ സീറ്റിലേക്ക് ചാരി ഇരിക്കുന്നവനെ ഡ്രൈവിങ്ങിന് ഇടയിൽ നോക്കി ആൽബി, അവന്റെ കണ്ണുകൾ വല്ലാണ്ട് പിടയുന്നുണ്ട് ചുണ്ടുകൾ എന്തൊക്കയോ പറയാൻ ആയി വെമ്പുന്ന പോലെ. What about you, Joe?.... ഞാൻ.... കണ്ടു.... ആൽബി..... ആ സ്വരം കേട്ടു...... പറയുമ്പോൾ ആ കുഞ്ഞി കണ്ണുകൾ വിടർന്നു ചിരിക്കാൻ ശ്രമിച്ചു ജോ. ... ആരെ.... കണ്ടു...... "എന്റെ ബാലയെ....... "" അവന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ ആൽബിയുടെ കാൽ ബ്രേക്കിലേക്ക് ആഞ്ഞു അമർന്നു............തുടരും………

നീ വരുവോളം : ഭാഗം 17

Share this story