നീ വരുവോളം: ഭാഗം 19

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

ഒന്നും മിണ്ടാതെ പിരിമുറുക്കത്തോടെ സീറ്റിലേക്ക് ചാരി ഇരിക്കുന്നവനെ ഡ്രൈവിങ്ങിന് ഇടയിൽ നോക്കി ആൽബി, അവന്റെ കണ്ണുകൾ വല്ലാണ്ട് പിടയുന്നുണ്ട് ചുണ്ടുകൾ എന്തൊക്കയോ പറയാൻ ആയി വെമ്പുന്ന പോലെ. What about you, Joe?.... ഞാൻ.... കണ്ടു.... ആൽബി..... ആ സ്വരം കേട്ടു...... പറയുമ്പോൾ ആ കുഞ്ഞി കണ്ണുകൾ വിടർന്നു ചിരിക്കാൻ ശ്രമിച്ചു ജോ. ... ആരെ.... കണ്ടു...... "എന്റെ ബാലയെ....... "" അവന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ ആൽബിയുടെ കാൽ ബ്രേക്കിലേക്ക് ആഞ്ഞു അമർന്നു. അവന്റെ വാക്കുകൾ വിശ്വസിക്കാൻ ആകാതെ ആ മുഖത്തേക്ക് നോക്കി ഇരുന്നു ആൽബി. ശ്രീ ബാലയോ..... എവിടെ.... നീ എന്താ ജോ പറയുന്നേ...... അവൾ.....

എന്റെ പെണ്ണ്‌ ആ മുഖം ആ സ്വരം എന്റെ കണ്ണുകളും കാതുകളും മറക്കില്ല ഒരിക്കലും ഈ ജോ...... നമ്മുടെ പുറകെ ഉണ്ടായിരുന്നു എന്നെ വിളിച്ചു കൊണ്ട്..... ഈ ഒരാഴ്ച്ച ആയി എന്നും ഞാൻ കാണുന്നുണ്ടായിരുന്നു ആൽബി എന്റെ ബാലയെ........ ഓർത്തതും ആ ചുണ്ടിൽ ചിരി വിടർന്നു നോവിന്റെ നിറം ഉള്ള ചിരി. പുറകിൽ നിന്നു വലിയ ഒച്ചയിൽ ഹോൺ അടികൾ കേട്ടു, ട്രാഫിക് പോലീസ് വന്നു ഗ്ലാസിൽ വാടി കൊണ്ട് അടിച്ചു കന്നഡയിൽ എന്തൊക്കയോ പറഞ്ഞതും ആൽബി കാർ മുന്പോട്ട് എടുത്തു അപ്പോഴും ആൽബിയിൽ ഞെട്ടൽ മാറി ഇരുന്നില്ല. ഡ്രൈവിങ്ങിന്റെ ഇടയിലും അവനെ നോക്കി അന്തളിച്ചു കൊണ്ട് ഇരുന്നു. ജോ....

നീ മമ്മ ക്ക് കൊടുത്ത വാക്കിനു വേണ്ടി ആണോ ശ്രീബാല യെ..... കണ്ടിട്ടും........ ആൽബിയുടെ വാക്കുകൾ പൂർത്തി ആക്കാൻ ആകാതെ മുറിഞ്ഞു. അതിനു ഉത്തരം ആയി നോവാർന്ന ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു ജോ. "Can you forget her, Joe?... അവന്റെ കൈ തണ്ടയിൽ പിടിച്ചു ചോദിച്ചു ആൽബി. """Even death cannot defeat my love ...... പറഞ്ഞു കൊണ്ട് അവനു ഒരു പുഞ്ചിരി നൽകി. എല്ലാ പ്രണയവും ഒന്നാകറില്ലല്ലോ ആൽബി, പിന്നെ പ്രണയിക്കാൻ ഒരേ മനസ് ആയാൽ മതി..... അത് ഞങ്ങൾക്ക് ഉണ്ട്..... ഈ ലൈഫിൽ ജോ ക്ക് ഒരു പ്രണയമേ ഉള്ളൂ അത് എന്റെ ബാല ആണ്......

പിന്നെ ഒന്നാകുന്നത് അവൾ എനിക്ക് ഉള്ളത് ആണെങ്കിൽ ഞങ്ങൾ ഒന്നാകും പക്ഷെ അതിനായി മമ്മ ക്ക് കൊടുത്ത വാക്ക് മാറ്റില്ല ഈ ജോ....... അവൻ പറയുന്നത് മനസിലാകാതെ അവനെ നോക്കി ഇരുന്നു ആൽബി. തന്റെ ബാലയുടെ ഓർമയിലേക്ക് കണ്ണുകൾ അടച്ചു ജോ യും. അന്ന് ഇവിടെ വെച്ച് ആദ്യം ആയി കണ്ടത് പുറം തിരിഞ്ഞു ഇരിക്കുന്ന വളെ കണ്ടതും തന്റെ ബാല ആണന്നു ആ നിമിക്ഷം അറിഞ്ഞിരുന്നു. സായുവിനെയും കൂടി കണ്ടതോടെ ഉറപ്പിച്ചു പിന്നെ കാത്തു ഇരിപ്പായിരുന്നു അവൾ പോലും അറിയാതെ മറഞ്ഞു ഇരുന്നു അവളുടെ മുമ്പിൽ പെടതെ പാട് പെട്ടു,ഈ കുറച്ചു ദിവസം. അറിയാമായിരുന്നു ഒരിക്കൽ ഈദിവസം വരും എന്ന് അതിനായി താനും കാത്തു ഇരുന്നില്ലേ പക്ഷെ കഴിയുനില്ല ഇനിയും ആ പാവത്തിനെ നോവിക്കാൻ..... ഇതിന്റെ അവസാനം രണ്ട് പേർക്കും നൽകുന്നത് വലിയ വേദന ആയിരിക്കാം.....

ഇത് എവിടെ പോയി അവസാനിക്കും ജോ........ സ്റ്റിയറിങ്ങ് തിരിക്കുന്നതിനു ഇടക്ക് പറഞ്ഞു ആൽബി. അതിനു ഒരു ഉത്തരവും ഇല്ലായിരുന്നു ജോ ക്ക് ദയനീയ ഭാവം അല്ലാതെ. 🍂 🍂 🍂 🍂 കല്ലു മോളെയും കൊണ്ട് ഗാർഡനിൽ പോയി ഇരുന്നു ശ്രീബാല.ആ ബാൽകാണിയുടെ നേരെ താഴെ ആയി. നിറ കണ്ണുകളും ആയി കാത്തിരുന്നു ആ കൈ കൾക്കായി, ശ്രീ ബാലയുടെ മനസ് മുറവിളി കൂട്ടി അത് ജോ ആണ് എന്ന് അവളുടെ ഹൃദയം അലറി വിളിച്ചുപറഞ്ഞു. അവൾ നിറഞ്ഞു വരുന്ന കണ്ണീരിനെ പുറം കൈ യാൽ തൂത്തു. കണ്ണിലേക്കു തുളച്ചു കയറുന്ന സൂര്യ പ്രകാശത്തെ വക വെയ്ക്കാതെ മുഖം അങ്ങോട്ട്‌ തന്നെ വെച്ച് ഇരുന്നു തന്റെ പ്രിയപ്പെട്ട വനായി. ശ്രീയേച്ചി....

നമുക്ക് പോകാം.. നല്ല വെയില്..... കല്ലുമോൾ അവളുടെ കൈയിൽ പിടിച്ചു വലിച്ചു. കല്ലുമോളു ടെ വീൽ ചെയ്റും ഉന്തി നടക്കുമ്പോഴും തിരിഞ്ഞു നോക്കി നടന്നു ശ്രീബാല, പെട്ടന്ന് ഒരു കാർ വന്നു അവരുടെ മുമ്പിൽ ബ്രേക്ക്‌ ഇട്ടു അതിൽ ഇരുന്നവർ മുന്പോട്ട് ആഞ്ഞു. ശ്രീബാല ഒരു അലർച്ച യോടെ കല്ലുമോളെ വട്ടം കെട്ടി പിടിച്ചു അവളുടെ നെഞ്ചിലൂടെ മിന്നൽ പിണറുകൾ മിന്നി പാഞ്ഞു.കല്ലു മോൾ ശ്രീ യെ വട്ടം കെട്ടി പിടിച്ചുകരഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ നിന്നു അവൻ ചാടി ഇറങ്ങി. ""Are you ok...... "" കുനിഞ്ഞു ഇരിക്കുന്ന ശ്രീബാലയുടെ തോളിൽ കൈ വെച്ചു ആൽബി.

തല ഉയർത്തി നോക്കി ശ്രീബാല വിറ കൊള്ളുന്ന ചുണ്ടുകളും പേടിയോടെ പിടക്കുന്ന അവളുടെ കണ്ണുകളിലേക്കും നോക്കി ആൽബി , പിന്നെ ഒരു ഞെട്ടലോടെ കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു ഇരിക്കുന്നവനിലേക്കും ദൃഷ്ടി മാറ്റി. ആ കാറിനുള്ളിൽ വരാൻ പോകുന്ന വലിയ പ്രളയത്തിനു മുന്നോടിയായി മനസിനെ പാക പെടുത്തുക ആയിരുന്നു ബാലയുടെ ജോ. വലം കൈ സീറ്റിൽ അമർത്തി സീറ്റിനെ ഞെരിച്ചു. മനസ്സിൽ പലതും കണക്ക് കൂട്ടി, മനസിന്‌ തോന്നിയ പതർച്ച മുഖത്തു തോന്നാതിരിക്കാൻ പരിശ്രമിച്ചു ജോ . ജോ യുടെ സാമിപ്യം അറിഞ്ഞതും ഒരു പിടപ്പോടെ എഴുനേറ്റു അവൾ. ഗ്ലാസിന്റ ഇടയിലൂടെ നോക്കി അവൾ ആ ചുണ്ടിൽ പുഞ്ചിരി വിടർന്നു,

ചുണ്ടുകൾ വിറകൊണ്ടു,Door തുറന്നു ഇറങ്ങി തന്റെ അടുത്തേക്ക് വരുന്നവനെ നിറ കണ്ണുകളാൽ നോക്കി നിന്നു, കണ്ണുകൾ തിളങ്ങി ഹൃദയമിടിപ്പ് കൂടുന്നത് അറിഞ്ഞു ശ്രീബാല, വേച്ചു പോകാൻ തുടങ്ങിയ തും കാറിന്റെ ബൊണറ്റിൽ കൈ താങ്ങി, കണ്ണീരിന്റെ അകമ്പടിയോടെ ചിരിച്ചു ശ്രീബാല. ആൽബിയുടെ കണ്ണുകൾ ജോയിൽ തന്നെ ആയിരുന്നു, എന്താകും അവന്റെ പ്രതികരണം എന്ന് അറിയാതെ. രണ്ടു കൈയും പാന്റിന്റെ പോക്കറ്റിൽ ഇട്ടാണ് ജോ നിൽക്കുന്നത്. അവന്റെ കുഞ്ഞി കണ്ണുകളിലേക്കു ഇമ വെട്ടാതെ നോക്കി നിന്നു ബാല. അവനിലേക്ക് ഓരോ കാലടി യും ഉയരുന്ന ഹൃദയമിടിപോടെ നടന്നു ശ്രീ ബാല.

അവന്റെ മാറിലേക്ക് ഊക്കോടെ ചാഞ്ഞു പെട്ടന്നു അവൾ അങ്ങനെ കാണിച്ചതും ഒന്ന് പുറകോട്ടു വേച്ചു പോയിജോ, കാറിന്റെ ബോണറ്റിൽ വീഴാതെ പിടിച്ചു നിന്നു അവൻ അവളെ ചേർത്തു പിടിക്കാൻ ആയി പൊക്കിയ കൈ താത്തിഇട്ടു, നെഞ്ചിൽ മഞ്ഞു പെയ്യുന്ന പോലെ തോന്നി ജോക്ക്, അവളുടെ കണ്ണ് നീരിന്റെ ചൂട് അവനെ നനച്ചു ഒഴുകി. ജോ...... ജോ.... എനിക്ക് അറിയാരുന്നു ജോ എന്റെ ജോ.....എന്നെ വിട്ടു പോകില്ല എന്ന്.......എന്നെ എന്തിനാ പറ്റിച്ചത്....... ബാല മരിച്ചു പോയേനെ ജോ....... അവനെ വരിഞ്ഞു മുറുക്കിയ കൈ മെല്ലെ അയച്ചു അവന്റെ മുഖം കൈയികുളിൽ ആക്കി ആ കുഞ്ഞി കണ്ണുകളിലേക്കുനോക്കി അവളുടെ നോട്ടം താങ്ങാൻ ആകാതെ മിഴികൾ താത്തി.

അവന്റ മുഖം ആകെ കൈ ഓടിച്ചു, ഉണങ്ങിയ മുറിവിലൂടെയും ഓടി നടന്നു കണ്ണ് നിറഞ്ഞു ഒഴുകി ശ്രീബാലയുടെ. അവന്റ രണ്ടു കൈയും കൂട്ടി പിടിച്ചു മുഖത്തോട് ചേർത്തു ശ്രീബാല, തന്റെ കൈയിലെ അവളുടെ പിടി അയച്ചു ജോ. ""ശ്രീ ബാല എന്താ ഈ കാണിക്കുന്നേ തൻ എന്താ ഇവിടെ.......എങ്ങനെ വന്നു..... അവന്റ ശ്രീ ബാല എന്ന വിളിയിൽ ഒരു നിമിക്ഷം പകച്ചു നിന്നു ബാല. ജോ.... ഞാൻ.. എനിക്ക് എല്ലാവരും എന്നോട് നുണ പറഞ്ഞു എന്റെ.....ജോ...... എന്നെ വിട്ടു പോയി എന്നു........ അതും പറഞ്ഞു അവന്റ മാറിലേക്കു പിന്നെയും വീണു രണ്ട് കൈ കൊണ്ടും അവനെ അമർത്തി പിടിച്ചു. .കണ്ണുകൾ കൂട്ടി അടച്ചു ജോ കണ്ണുകൾ നിറയാതെ ഇരിക്കാൻ പാട് പെട്ടു .

അവളുടെ കൈകൾ ബലത്തോടെ തട്ടി മാറ്റി. What are you showing......ശ്രീ ബാല ആളുകൾ ശ്രെദ്ധിക്കുന്നു.....ഛെ... അവളെ തള്ളി മാറ്റി മാറി നിന്നു. അവന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി ശ്രീബാല . കണ്ടു കൊണ്ട് നിന്ന ആൽബി യുടെ മനസ്സും നീറി ഓരോ നിമിക്ഷവും ഉരുകി തീരുന്ന തന്റെ അനിയനെ ഓർത്തു. ഇതു എല്ലാം കണ്ടു കല്ലു എല്ലാവരെയും മാറി മാറി നോക്കി ഒന്നും മനസിലാകാതെ. ആളുകൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങി ഇരുന്നു. ജോ... ഞാൻ.... എന്റെ.... എന്താ ഇങ്ങനെ പറയുന്നേ..... ഞാൻ ഇത്രെയും മാസം നീറുക ആയിരുന്നു ജോ...... എന്നെ വിട്ടു പോകരുതേ ജോ..... അവളുടെ ഓരോ വാക്കുകളും, അവനെ കുത്തി നോവിച്ചു. കരഞ്ഞു വീർത്ത കൺ പോളയും വിറക്കുന്ന ചുണ്ടുകളും വാടി കൂമ്പിയ കണ്ണും കാണും തോറും അവനെസ്വയം നീറ്റി കൊണ്ട് ഇരുന്നു. Plese... ശ്രീബാല താൻ ഒന്ന് പോയി താ.....

എനിക്ക് പഴയത് ഒന്നും ഓർക്കാൻ താല്പര്യം ഇല്ല........ഇവിടെ ഒരു സീൻ create ചെയ്യരുത്....... ജോ..... ഇങ്ങനെ ഒന്നും പറയല്ലേ...... എന്താ പറ്റിയെ.... ജോ..... അവന്റെ രണ്ടു കൈയിലും പിടിച്ചു ഉലച്ചു . തന്റെ നെഞ്ചിൻ കൂടു തകരുന്ന വേദന യിലും അവളെ വലിച്ചു അകറ്റി. വീഴാൻ തുടങ്ങിയ അവളെ രണ്ടു കൈകൾ ചേർത്തു പിടിച്ചു സായുവിന്റെ , കണ്ടത് വിശ്വസിക്കാൻ ആകാതെതറച്ചു നിന്നു അവൾ,. സ്വാതി...... ഇയാളെ കൂട്ടി കൊണ്ട് പോ...... എനിക്കു താല്പര്യം ഇല്ല..... എല്ലാം മറന്നത് ആണ് പിന്നെയും ഓർമിപ്പിക്കാൻ ആയിട്ട്..... ഒന്ന് പോയി തരുമോ....... അവന്റെ ഓരോ വാക്കുകളും ചാട്ടുളി പോലെ കാതിൽ തുലച്ചു കയറി മരവിച്ച പോലെ നിന്നു ശ്രീബാല. സായുവിൽ നിന്നു ഒരു കാറ്റ് പോലെ അവനിലേക്ക് അടുത്തു. നുണ..... നുണയാ..... എന്തിനാ ഇങ്ങനെ പറയുന്നേ ഞാൻ ജോയുടെ ബാല അല്ലെ...... ജോ...... സായു നീ പറയു.....

ജോ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന് പറ സായു....... സായുവിന്റെ മുഖത്തേക്കു ദയനീയം ആയി നോക്കി ശ്രീ ബാല. ഒന്നും പറയാൻ ആകാതെ രണ്ടു പേരെയും നോക്കി നിന്നു സായു ഇടക്ക് ആൽബിയെയും നോക്കി അവൾ, നിസ്സഹായ അവസ്ഥയിൽ പരസ്പരം നോക്കി അവർ. ഒച്ചയും ബഹളവും കേട്ടു ആളുകൾ കൂട്ടമായി തീർന്നിരുന്നു. രമ്യ യും ഒന്നും മനസിലാകാതെ നിന്നു.ആ കൂട്ടത്തിൽ നിന്ന ഈറൻ ആയ രണ്ടു കണ്ണുകൾ ശ്രീ ബാല യെ കണ്ണിമ ക്കാതെ നോക്കി നിന്നു പാർവതി ജോ യുടെ അമ്മ. തന്റെ മക്കളുടെ ദുഃഖത്തിനു കാരണം താൻ ആണലോ എന്ന അറിവ് ആ അമ്മ യെ തകർത്തു. നമ്മുടെ പ്രണയം സ്വപ്നം എല്ലാം... മറന്നോ... ജോ... ""എന്ത് പ്രണയം ശ്രീബാല, എനിക്ക് അത് വെറും time pass ആയിരുന്നു......നീ എന്നെ അടിച്ചതിനു ഉള്ള പ്രതികാരവും.....നിനക്ക് എന്നോട് ആയിരുന്നു പ്രണയം എനിക്ക് ആയിരുന്നില്ല....

താൻ തിരിച്ചു നാട്ടിൽ പോകാൻ നോക്ക്.....എന്നിട്ട് വല്യച്ഛൻ തീരുമാനിക്കുന്നത് ആളെ കല്യാണം കഴിച്ചു ജീവിക്കാൻ നോക്ക്......ഇനി എന്റെ മുമ്പിൽ വരരുത്....... അതും പറഞ്ഞു തിരിഞ്ഞു നടന്നു. Albie, aren't you coming?..... ആൽബിയുടെ നേരെ തിരിഞ്ഞു നോക്കി പറഞ്ഞു. തന്നിൽ നിന്നു അകന്നു പോകുന്നവനെ കാണാൻ ആകാതെ കണ്ണ് നീർ കാഴ്ചയെ മറച്ചു. നിലത്തേക്കു ഊർന്നു ഇരുന്നു അവൾ കരച്ചിൽ വെളിയിലേക്ക് വരത്തെ ഇരിക്കാൻ രണ്ട് കൈ കൊണ്ടും വാ പൊത്തി പിടിച്ചു. സായു അവളെ നെഞ്ചോടു ചേർത്തു പിടിച്ചു. കാറ്റിന്റെ വേഗതയിൽ നടന്നു ജോ പുറകെ ആൽബിയും ലിഫ്റ്റിൽ കയറാൻ തുടങ്ങിയതും അവന്റെ കൈയിൽ പിടിത്തം വീണു. തിരിഞ്ഞു നോക്കാതെ അറിഞ്ഞു അവൻ അത് ആര് ആണന്നു. ജോ.... മമ്മ..... മമ്മ യോട്...

. I 'm ok mom........leave me alone.. പറയുകയും ആൽബി കയറുന്നതിനു മുന്പേ ലിഫ്റ്റ് ഉയർന്നു പൊങ്ങി ഇരുന്നു. കരച്ചിലോടെ ആൽബിയുടെ നെഞ്ചിലേക്ക് വീണു പാർവതി. ഞാൻ ചെയ്യ്ത തെറ്റിന് എന്റെ കുഞ്ഞിനെ..... ശിക്ഷിക്കരുതേ മഹാദേവ....... 🍂 🍂 🍂 🍂 ബാല വാ നമുക്ക് പോകാം...... ബാല.....എഴുനേല്ക്ക്.... അവളെ പിടിച്ചു എഴുനേൽപ്പിച്ചു സായു, രമ്യയും കൂടി. അവന്റെ വാക്കുകളാൽ മുറി വേറ്റ് തളർന്നു പോയിരുന്നു അവൾ. അത്..... എന്റെ ജോ അല്ലെ... സായു.. എനിക്ക് തെറ്റി..... ശ്രീബാല ക്ക് തെറ്റി.... പൊട്ടിയാ പൊട്ടി....... പറഞ്ഞതും ചിരിച്ചു ഉറക്കെ, പിന്നെ ആ ചിരി ഒരു അലറി കരച്ചിലായി ആയി മാറി. .. സായു നമ്മുക്ക് എന്റെ ഫ്ലാറ്റിലേക്ക് പോകാം ശ്രീബാല ഒന്ന് ok ആയിട്ട് പോകാം......

രമ്യ പറഞ്ഞു. വേണ്ട..... ചേച്ചി...... ഇനി ഇവിടെ നിന്നാൽ...... നാളെ ഞാൻ വരാം...... പിന്നെ സോറി ചേച്ചി പലതും മറച്ചു...... അത്.... പറയാൻ കുറച്ചു........ പറയാൻ ആകാതെ മുഖം താത്തി സ്വാതി. സാരമില്ലടോ....... നീ ശ്രീ യെയും കൊണ്ട് ചെല്ല് ആ കുട്ടി യുടെ മാനസിക അവസ്ഥ ശരി അല്ല ശ്രദ്ധിച്ചോണം സ്വാതി..... .നിലത്തേക്ക് തളർന്നു ഇരിക്കുന്നവളെ നോക്കി പറഞ്ഞു രമ്യ. അവളെ പിടിച്ചു എഴുനേൽപ്പിച്ചു ഗേറ്റിനു വെളിയിലേക്ക് നടന്നു, ഒന്നു നിന്നു ബാല ആ ബാൽകാണിയിലേക്ക് തിരിഞ്ഞു നോക്കി അവൾ അവന്റ ഒരു നോട്ടത്തിനായി കൊതിച്ചു വെറുതെ ,ഒരു ഓട്ടോ ക്ക് കൈ കാണിച്ചു നിർത്തി അതിൽ കയറി അവർ. അപ്പോൾ ആ ബാൽകാണിയുടെ ചുവരിനോട് ചേർന്നു അവളെ മാത്രം നോക്കി നെഞ്ച് പിടഞ്ഞു അവളുടെ ജോ നിന്നത് കണ്ടില്ല ശ്രീബാല............തുടരും………

നീ വരുവോളം : ഭാഗം 18

Share this story