നീ വരുവോളം: ഭാഗം 2

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

പാന്റിന്റെ പോക്കറ്റിൽ കൈകൾ കേറ്റി വെച്ചു തന്നെ നോക്കി നിൽക്കുന്ന ആളെ അതിശയത്തോടെ നോക്കി, അവൾ ആറടി ക്ക് മേലെ പൊക്കം കുറുകിയ കുഞ്ഞി കണ്ണുകൾ, വൈറ്റ് വാഷ് അടിച്ച പോലത്തെ വെളുപ്പ് നല്ല കട്ടി പുരികം എന്തോ പരിസരം മറന്നു നോക്കി ശ്രീ ബാല. ""I'm Sorry....... I didn't notice ...... വളരെ നേർത്ത ഒതുങ്ങിയ ശബ്‌ദം കേട്ടതും ബോധം വീണ്ടു എടുത്തു. തനിക്കു എന്താടോ..... കണ്ണ് കണ്ടു കൂടെ.... അല്ല എങ്ങനെ കാണും.... ഈ കീറി വെച്ച കണ്ണും മോന്തയിൽ വെച്ചു നടക്കുവല്ലേ എന്നിട്ട് ഒരു sorry.....ദേ ഇതു മുഴുവനും തുടച്ചു വൃത്തി ആകിയതാ ഞാൻ......... ""I don't understand... what you saying.......?"

പറഞ്ഞതും എന്തോ ഓർത്ത പോലെ തലക്കിട്ടു കൊട്ട് കൊടുത്തു ശ്രീ ബാല. എന്റെ കൃഷ്ണ....... ഇയാളെ എങ്ങനെ പറഞ്ഞു മനസിലാകും....... കോപ്പ്....... അതേ...... You.... Dont see.... Why you kick....me..... ഭഗവാനെ ഇങ്ങനെ ഒക്കെ ആണോ......കോപ്പ് പഠിക്കാൻ വിട്ടപ്പോൾ നേരാവണ്ണം പഠിച്ചേക്കാമായിരുന്നു....... ഇതു ഇപ്പോൾ തിരിച്ചു പറയാൻ പറ്റുന്നില്ലല്ലോ........അല്ല നന്നായി തെറി പറഞ്ഞാലും മനസിലാകില്ല......... പറഞ്ഞതും ചിരി വന്നു ശ്രീ ക്ക്. പക്ഷെ താൻ പറയുന്നത് ശ്രദ്ധിക്കാതെ നാല് പാടും നോക്കുനുണ്ട് അയാൾ. കസേരയിൽ കിടന്ന തോർത്ത്‌ എടുത്തു കുനിഞ്ഞുഅയാളെ പോലെ തന്നെ ഇരിക്കുന്ന വെളുത്ത ഷൂ വിൽ പറ്റിയ വെള്ളം തുടക്കാൻ തുടങ്ങി.

അവന്റെ കൈയിൽ നിന്നു തോർത്ത്‌ തട്ടി പറിച്ചു മേടിച്ചു ശ്രീ. എടോ...... താൻ എന്താ..... ഈ കാണിച്ചേ ഇതു എന്റെ പുതിയ തോർത്താ..... അയ്യേ വൃത്തി കെട്ടത്..... അത് എങ്ങനെ യാ കുളിക്കുന്ന വർഗം ആണോ...... പറഞ്ഞു കൊണ്ട് തോർത്ത്‌ ചുരുട്ടി കൈയിൽ പിടിച്ചു. അവൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് നീങ്ങി വന്നു. നീണ്ട കട്ടി പുരികവും ഉയർത്തി ആ കുഞ്ഞി കണ്ണുകളിലൂടെ ഉള്ള അയാളുടെ ആ രൂക്ഷ മായ നോട്ടം കണ്ടതും ഉമിനീര് നല്ലത് പോലെ ഒന്ന് ഇറക്കി ശ്രീ. അയാൾ മുന്പോട്ട് വരുന്നതിനു അനുസരിച്ചു പുറകോട്ടു കാലുകൾ വെച്ചു കൊണ്ടിരുന്നു അവൾ. ""എന്റെ.... കൃഷ്ണ.... ഈ ഇംഗ്ലീഷ് പടത്തിൽ ഒക്കെ കാണുന്ന പോലെ ഇയാള് എന്നെ...,.. ഉമ്മിക്കുവോ.......

(തലയ്ക്കു മുകളിൽ ആയി ഒരു വട്ടത്തിന്റെ അകത്തു കണ്ടു ശ്രീ ചുണ്ടുകൾ തമ്മിൽ കോർത്ത താനും അയാളും ) കണ്ണുകൾ ഇറുക്കി അടച്ചു ഭിത്തിയോട് ചേർന്നു നിന്നു. ""പെട്ടു താൻ പെട്ടു "" അയാളുടെ കൈ വന്നു തോളിൽ അമർന്നതും ഒറ്റ അലർച്ച ആയിരുന്നു ശ്രീ. അയാളുടെ കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു. "എടി.... ശ്രീ...... നീ എന്തിനാ കാറുന്നെ......... പരിചയം ഉള്ള സ്വരം കേട്ടതുംകണ്ണ് വലിച്ചു തുറന്നു. ആകെ വിരണ്ടത് പോലെമുമ്പിൽ നില്കുന്നുണ്ട് സിദ്ധു ഏട്ടൻ.അപ്പോഴും അതേ ഭാവത്തിൽ നിൽക്കുവാന് ആ വെളുത്ത പിശാച്, പാന്റിൽ കൈയും തിരുകി വലിഞ്ഞു മുറുകിയ മുഖത്തോടെ. ശ്രീകുട്ടി ..... ഇതു എന്താടോ താൻ ഇങ്ങനെ നിൽക്കുന്നേ.....

എന്ത് പറ്റി നീ എന്തിനാ ....... അത്..... അത് ഇയാൾ എന്നെ.......ഇയാൾ ശരി അല്ല സിദ്ധു ഏട്ടാ......കണ്ടില്ലേ ആ നോട്ടം...... സിദ്ധുഏട്ടൻ വന്നില്ലായിരുന്നങ്കിൽ...... പുറകിലേക്ക് തിരിഞ്ഞു നോക്കി സിദ്ധു ഒരു കൂസലും ഇല്ലാതെ നിൽക്കുവാന് ജോ. ""Joe ...whats.... the... problam ".... അവൻ എന്തങ്കിലും പറയുന്നതിന് മുന്പേ അവരുടെ ഇടയിലേക്ക് കയറി നിന്നു ശ്രീ. ഇയാൾ ആണ് പ്രോബ്ലം...... നോക്ക് ഞാൻ തുടച്ചു വൃത്തി ആക്കിയിട്ട മുറി ആണ്..... കണ്ടോ കിടക്കുന്നതു...... ഈ വെള്ളപ്പാറ്റ...... കുളം ആക്കി......തുടച്ച മുറിയിൽ ഷൂ ഇട്ടു കയറി......നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ...... എടി.... നീ മിണ്ടാതെ ഞാൻ തുടച്ചോളാം...... അവൻ ചുണ്ടിൽ വിരൽ വെച്ചു മിണ്ടാതെ എന്ന് കണ്ണുകൊണ്ടു കാണിച്ചു. മിണ്ടിയാൽ എന്താ......

ഞാൻ മിണ്ടും.... പിന്നെ ഇയാൾക്ക് മലയാളം അറിയില്ലല്ലോ എനിക്ക് ആണേൽ ഇംഗ്ലീഷ് അത്ര വശം ഇല്ല..... പിന്നെ എന്താ......... നീ ചെല്ല് കഴിക്കാൻ എന്തങ്കിലും ഉണ്ടാക്ക് അല്ലങ്കിൽ അമ്മ ഉപ്പ് വാരി ഇടും......... അവളുടെ തോളിൽ പിടിച്ചു വെളിയിലേക്ക് നടന്നു. അതേ ഇവിടെ എന്നും രാത്രി കഞ്ഞിയും പയറുമാ..... മുത്തശ്ശി ക്കും വല്യച്ഛനും അതാ ഇഷ്ട്ടം...... കൂട്ടുകാരനോട് ഇന്ന് അത് കഴിക്കാൻ പറ..... എന്റെ എല്ലാ മൂടും പോയി ഇനി ഒന്നും ഉണ്ടാക്കാൻ വയ്യ....... എന്റെ ഫോണിന്റെ നെറ്റും തീർന്നു യൂ ട്യൂബിൽ തപ്പാൻ........

അത്രെയും പറഞ്ഞതും ആഞ്ഞു ശ്വാസം വിട്ടു. അവളുടെ സംസാരം കേട്ട് സിദ്ധു കണ്ണ് മിഴിച്ചു നിന്നു. പറഞ്ഞിട്ട് ബക്കറ്റും മോപ്പും എടുത്തു മുറിയിൽ നിന്നു ഇറങ്ങി. ""അതേ.....കുട്ടി എനിക്കും കഞ്ഞി മതി, ചമ്മന്തിയും കൂടി ഉണ്ടാക്കു...... അല്ലെ സിദ്ധു...... ഇംഗ്ലീഷ് ചുവയുള്ള മലയാളത്തിൽ അയാൾ പറഞ്ഞതും നിന്ന നിൽപ്പിൽ മായയായി പോയിരുന്നു എങ്കിൽ എന്ന് തോന്നിശ്രീ ക്ക് . ഉള്ള ഉമിനീര് ഒറ്റ വിഴുങ്ങിന് വിഴുങ്ങി, സിദ്ധുനെ നോക്കിയതും എളിയിൽ കൈ കുത്തി നിന്നു ചിരിക്കുന്നുണ്ട്. സിദ്ധു വിന്റെ കൈയിൽ പിടിച്ചു ഒറ്റ വലി ആയിരുന്നു ശ്രീ, അവനെ മുറിക്കു വെളിയിലേക്ക് കൊണ്ട് വന്നു ഭിത്തിയിൽ ചാരി നിർത്തി. അയാൾ.....അയാൾക്ക്‌.......മലയാളം അറിയാമോ........

ശ്വാസം വിടാതെ ചോദിച്ചു അവൾ. ""അറിയാം...... നിനക്ക് അറിയില്ലായിരുന്നോ .....ഇവിടെ എല്ലാവർക്കും അറിയാല്ലോ........അവന്റെ അമ്മ മലയാളിയാ......അച്ഛൻ കാനഡ കാരനും..... Love marriage ആയിരുന്നു........ വലിയ കാര്യം പറയുന്ന പോലെ പറഞ്ഞു സിദ്ധു. എന്നിട്ട് എന്താ എന്നോട് പറയാതെ ഇരുന്നത്...... ഈശ്വരാ ഞാൻ എന്തൊക്കെയാ പറഞ്ഞെ........ അതിനു നീ പറയാൻ സമ്മതിച്ചോ....... കത്തികസറുവല്ലായിരുന്നോ നിനക്ക് ഇത്രെയും നാക്ക് ഉണ്ടായിരുന്നോ...... ഹോ... മൂക്കത്തു വിരൽ വെച്ചു പറഞ്ഞു അവൻ. എന്നാലും അയാള് മലയാളം എങ്ങനെ....... നുണയാ അല്ലെ അയാൾക്ക്‌.... അറിഞ്ഞു കൂടല്ലലോ .....അല്ലേ.... പിന്നെയും ഒരു സംശയത്തോടെ ചോദിച്ചു അവൾ. എന്തോന്ന്...... നീ കേട്ടില്ലേ....

അവൻ നല്ല വെള്ളം പോലെ പറയും, പിന്നെ ഇടക്ക് ഒരു തട്ടലും മുട്ടലും ഉണ്ടന്നെ ഉള്ളു.....പകുതി ക്രെഡിറ്റ്‌ എനിക്കാടി......ഞാനാ പഠിപ്പിച്ചേ...... ചിരിച്ചു കൊണ്ടുള്ള അവന്റെ വർത്താനം കേട്ടതും ദേക്ഷ്യം കൊണ്ട് വലിഞ്ഞു മുറുകി മുഖം ശ്രീബലയുടെ. ഓ..... നന്നായി..... ഇനിയും ഇതുപോലെ കുറെ ഇറക്കും മതികളെ കൊണ്ടുവാ...... എന്നിട്ട് പഠിപ്പിച്ചു കൊടുക്ക്‌.....ഒരു വാദ്യര്..... വന്നിരിക്കുന്നു....... ദേക്ഷ്യ ത്തോടെ ചവിട്ടി തുള്ളി പോകുന്നത് കണ്ടതെ ചിരി വന്നു സിദ്ധുവിന്. "I like it.........."" പുറകിൽ നിന്നു ജോ യുടെ ഒച്ച കേട്ടതും സിദ്ധു ചിരിയോടെ തിരിഞ്ഞു. കൈയും കെട്ടി ചിരിയോടെ നിൽക്കുന്ന ജോ നീയെന്താ പറഞ്ഞെ......... """നല്ല അനുസരണ ഉള്ള കുട്ടി ആണന്നു പറയവായിരുന്നു.........

"" എടാ.... ജോ... സോറി അവള് കുറച്ചു വായാടിയാ പക്ഷെ ആള് പാവം..... ആണ്......ഞാൻ പറഞ്ഞിട്ടില്ലേ........ ശ്രീ.... ""Sreebaala ...... Right......."" അവൾ പോയ വഴിയേ കുസൃതി ചിരിയോടെ നോക്കി നിന്നു ജോ. പുറകിലത്തെ മുറ്റത്തെ പൈപ്പിന്റെ ചുവട്ടിലേക്കു ബക്കറ്റ് കൊണ്ട് ഒരു കുത്ത് ആയിരുന്നുഅവൾ. ഛെ..... നാണക്കേട് ആയി, എങ്ങനെ അയാളുടെ മുഖത്തു നോക്കും...... നാശം... എല്ലാത്തിനും കാരണം സിദ്വേട്ടനാ........എന്നാലും സായിപ്പൻ മാര് മലയാളം പറയുമോ...... എനിക്ക് ഇതുപോലെ ഇംഗ്ലീഷ് പറയാൻ പറ്റിയിരുന്നങ്കിൽ...........

ചേച്ചി എന്താ തനിയെ വർത്താനം പറയുന്നേ........ എന്ത് പറ്റി..... മാളു അലക്കു കല്ലി ന്റെ മുകളിൽ ഇരുന്നു ചോക്ലേറ്റ് തിന്നുന്നുണ്ട്. അത്.....അയാൾക്കു മലയാളം അറിയാം....... ആ.... അറിയാം എന്നോടും വർത്താനം പറഞ്ഞു നല്ല കിടു ആയിട്ട് കേൾക്കാൻ ഒരു പ്രത്യേക രസം ഉണ്ട് ചേച്ചി........ ""എടി.......ശ്രീ..... തുടച്ചു കഴിഞ്ഞങ്കിൽ ഈ മാങ്ങാപഴം ഒന്ന് പൂളിക്കെ..... ആ കൊച്ചനും കൊടുക്കാം...... എന്നിട്ട് കുറച്ചു ഇല അട ഉണ്ടാക്ക്....... വേഗംണ് ആകട്ടേ....... ഭദ്രഅടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു. ഞാൻ എന്താ കുപ്പിയിൽ നിന്നു ഇറങ്ങിയ ഭൂതം ആണോ ഇങ്ങനെ ഉത്തരവ് ഇടാൻ..... ഒരു ഇലഅട.......എല്ലാത്തിന്റെയും വായിൽ കുത്തി കേറ്റും ഞാൻ.... ചേച്ചി ഞാൻ മാങ്ങ പൂളാം......... വാ......

വേണ്ട മാളു ഇനി അതിന്റെ shape ശരി ആയില്ല എന്ന് പറഞ്ഞു തലയിൽ കയറും.....അപ്പച്ചി .... നീ അഴയിൽ കിടക്കുന്ന തുണി എടുക്ക് ഞാൻ അങ്ങ് ചെല്ലട്ടെ..... മാങ്ങ കഷ്ണം പ്ലേറ്റിൽ ആക്കിഹാളിലേക്ക് കൊണ്ട് ചെന്നു ശ്രീബാല. സോഫയിൽ ഇരിപ്പുണ്ട് എല്ലാവരും മാളുവിനെയും,മുത്തശ്ശിയെയും അപ്പച്ചിയേയും ഫോണിൽ എന്തൊക്കയോ കാണിക്കുന്നുണ്ട് ജോ,യും സിദ്ധുവും,എന്തൊക്കയോ പറഞ്ഞു ചിരിക്കൂന്നും ഉണ്ട് എല്ലാവരും. മുഖം താത്തി ആണ് ചെന്നത് ശ്രീ,.നെഞ്ച് എന്തിന് എന്ന് അറിയാതെ പിടക്കുന്നു.മുഖം ചെരിച്ചു ഒന്ന് നോക്കി അവൾ ഒരു ബ്ലാക്ക് ടീഷർട് ആണ് അയാൾ ഇട്ടിരിക്കുന്നത് തന്നെ കണ്ടിട്ടും ഒന്ന് നോക്കുന്ന പോലും ഇല്ല

അപ്പോൾ നല്ലത് പോലെ പറഞ്ഞത് മനസിലായി കാണില്ല ആശ്വാസം എന്നപോലെ നെഞ്ചിൽ കൈ വെച്ചു ശ്രീ ബാല. എടി..... ശ്രീ കുട്ടി ഇങ്ങു...വാ .....ഞങ്ങൾ കാനഡയിൽ വെച്ചു എടുത്ത photos കാണാം....... അതും പറഞ്ഞു അവളുടെ കൈയിൽ പിടിച്ചു സിദ്ധു പ്ലേറ്റ്മേടിച്ചു ടീപോയിലേക്ക് വെച്ചു അവളെ മാളുവിന്റെയും ജോയുടെയും നടുക്ക് ആയി സോഫയിലേക്ക് ഇരുത്തി,. അയാളുടെ അടുത്തു ഇരുന്നതും ശരീരം ഒതുക്കി ശ്വാസം പിടിച്ചു ഇരുന്നുഎന്ത് എന്നു അറിയാത്ത ആകെ മൊത്തം ഒരു വിറയൽ ബാധിച്ചു ശ്രീയെ. ""വേണ്ട സിദ്ധു ഏട്ടാ ഞാൻ പിന്നെ കണ്ടോളാം...... എനിക്ക് അടുക്കളയിൽ....... അവൾ ചാടി എഴുനേറ്റു. അവിടെ ഇരിക്കടി.... നിന്റെ ഒരു അടുക്കള.......

ഇതു കണ്ടിട്ട് നീ പോയാൽ മതി...... "അതേ ചേച്ചി നല്ല രസം ഉണ്ട് കാണാൻ........" മാളു അവളുടെ കൈ പിടിച്ചു ചേർത്തു ഇരുത്തി. ഇഷ്ടപെടാതെ ദേക്ഷ്യ ത്തോടെ എഴുനേറ്റു സിദ്ധുവിന്റെ അമ്മ ഭദ്ര. ""സിദ്ധു നീ എന്താ ഈ കാണിക്കുന്നേ.....അവൾക്കു അടുക്കളയിൽ പണി കാണും...... അമ്മ.... അവള് ഇതു കണ്ടിട്ട് പൊക്കോളും..... ആ... ശ്രീ.... ഇതാണ് എന്റെ ബെസ്റ്റ് friend ജോ എഡ്രിക്ക് ജോൺ..........പാതി മലയാളി ആണ് കേട്ടോ..... വേരുകൾ തപ്പി ഇറങ്ങിയതാ........ സാറ്.... അവളെ ചേർത്തു പിടിച്ചു ആണ് പറയുന്നത് സിദ്ധു. കണ്ണുകൾ കുറുക്കി ഒരു ചിരി ആയിരുന്നു ഉത്തരം, ചിരിക്കുമ്പോൾ ആ പുരികം വില്ല് പോലെ വളയുന്നത് നോക്കി നിന്നു ശ്രീബാല. ജോ..... ഇതാണ് ശ്രീബാല എന്റെ പെങ്ങൾ ആണ് ....

. നിങ്ങൾ കാര്യം ആയിട്ട് പരിചയപെട്ടു എന്ന്അറിയാം എങ്കിലും ........ ഭദ്ര ചാടി എഴുനേറ്റു """ അതേ മോനെ ഇവന്റെ പെങ്ങൾ ഒന്നുമല്ല കേട്ടോ അകന്ന ബന്ധത്തിൽ ഉള്ളതാ ഒരു ഗതിയും ഇല്ലാത്തതു കാരണം ഇങ്ങോട്ട് കൂട്ടിയതാഅമ്മ ......... ഞങ്ങളുടെ മോള് ഇവന്റെ ഇളയത് സ്വാതി അവള് നഴ്സിങ്ങിന് പഠിക്കുവാ..... ബാംഗ്ലൂരിൽ....... അമ്മ മതി അവനു എല്ലാം അറിയാം പ്രത്യകം പറയണ്ട........ പിന്നെ ശ്രീയും മാളുവും എനിക്ക് സ്വാതിയെ പോലെ തന്നെ ആണ്....... അവർ ഒരു പുച്ഛത്തോടെ മുഖം തിരിച്ചു. "അത് നിനക്ക് അല്ലേ...... ബാക്കി ഉള്ളവർക്ക് അങ്ങനെ അല്ല........"" അവരുടെ വാക്കുകൾ ആയിരുന്നില്ല ശ്രീയെ നോവിച്ചത് അന്യൻ ആയ ഒരാളുടെ മുമ്പിൽ വെച്ചു പറഞ്ഞത് അവളെ നോവിച്ചു.

ജോ യുടെ കണ്ണുകൾ മുഖം കുനിച്ചു വേദനയോടെ നിൽക്കുന്നവളിൽ ആയിരുന്നു.മാളുവിന്റെ കൈയും പിടിച്ചു അവൾ അവിടെ നിന്നു പോകുന്നത് നോക്കി നിന്നു അവൻ. ഭദ്ര യും അകത്തേക്ക് പോയി രുന്നു. മുത്തശ്ശി അങ്ങ് ചെല്ല്..... ശ്രീ വല്ലാതെ ആയി....... കരയുക ആയിരിക്കും....... ഏയ്‌ എന്റെ കുട്ടി..... നല്ല മനകട്ടി ഉള്ളവൾ ആണ് കരയില്ല, വർഷങ്ങൾ ആയി നിന്റെ അമ്മയുടെ കുത്ത് വാക്ക് കേൾക്കുന്നു...... അതിനു അത് ശീലമായി........മാമ്പഴം എടുത്തു മോനു കൊടുക്ക്‌..... ഞാൻ അങ്ങ് ചെല്ലട്ടെ അട ഉണ്ടാക്കുവായിരിക്കും അവള്...... Jo....Sorry, അമ്മക്ക് ചില നേരത്തു സംസാരിക്കേണ്ട രീതി അറിഞ്ഞു .....കൂടാ....... സിദ്ധു ജോയുടെ അടുത്തു വന്നു പറഞ്ഞു.

സോറി പറയേണ്ടത് ആ കുട്ടിയോട് അല്ലെ,not me, Sidhu....... It' s ok... നീ വാ.....നീ പറഞ്ഞു കുറച്ചു കാര്യങ്ങൾ എനിക്ക് അറിയാം.,..... എല്ലാം ശരി ആകും.....സിദ്ധു..... ടീപോയിൽ ഇരുന്ന പ്ലേറ്റിൽ നിന്നു ഒരു മാങ്ങ കഷ്ണം എടുത്തു കടിച്ചു ജോ. "Wow..... Super..... സിദ്ധു..... " അവനെയും കൂട്ടി വെളിയിലേക്ക് പോകുമ്പോൾ കണ്ണുകൾ ഒന്ന് പായിച്ചു ജോ അടുക്കളയിലേക്ക്. പാടത്തിലേക്കു ഇറങ്ങുന്ന സ്റ്റെപ്പിൽ ഇരുന്നു സിദ്ധു, മതിലിനോട് ചാരി ജോയും. നിനക്ക് ഇഷ്ട്ടം ആയോ ജോ എന്റെ നാട്........ വളരെ ഇഷ്ട്ടം ആയി..... എന്റെ അമ്മയുടെയും നാട് അല്ലേ........ഇവിടെ ഉള്ള എല്ലാം നല്ല ഭംഗി ആടാ,...... പറഞ്ഞു കൊണ്ട് നാല് പാടും നോക്കി അവൻ, എന്തോ കണ്ടതും കണ്ണുകൾ തിളങ്ങി ഒരു ചിരി ചുണ്ടിൽ വിരിഞ്ഞു കുസൃതിയുടെ പുഞ്ചിരി............തുടരും………

നീ വരുവോളം : ഭാഗം 1

Share this story