നീ വരുവോളം: ഭാഗം 3

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

അടുക്കള വശത്തു നിന്നു വാഴയില വെട്ടുന്ന വളിലേക്കു കണ്ണ് നാട്ടി ജോ. പൊക്കം കുറവായ്‌തു കൊണ്ട് ഇലയിൽ പിടിക്കാൻ ചാടുന്നുണ്ട് ശ്രീ.കമ്പ് എടുക്കാൻ ആയി കുനിഞ്ഞു പൊങ്ങിയതും ഇല താന്നു വന്നിരുന്നു, തല പൊക്കി നോക്കി അവൾ ഇലയും ചായിച്ചു നിൽക്കുന്നവനെ അതിശയത്തോടെ നോക്കി ശ്രീ.അത്ര അടുത്തായി നില്കുന്നു പുഞ്ചിരിയോടെ. അവനിൽ നിന്നു ഇലയുടെ തുമ്പു മേടിച്ചു കത്തിക്ക് കണ്ടിച്ചു എടുത്തു.ഒന്നും മിണ്ടാതെ നടന്നു ശ്രീ "..Why don't you thank me......bala...."" അവളുടെ മുമ്പിൽ കൈയും നീട്ടി നിന്നു ജോ. അവന്റെ ബാല എന്നുള്ള വിളിയിൽ അതിശയം തോന്നി അവൾക്കു അച്ഛൻ മാത്രം ആണ് അങ്ങനെ വിളിച്ചിരുന്നത്,

എന്തോ ഒരു കുളിർമ്മ തോന്നി യെങ്കിലും മുഖത്തു അത് കാണിച്ചില്ല. "എന്താ..... പറഞ്ഞത്....... ഇയാൾക്ക് മലയാളം അറിയാമല്ലോ...... ആളെ കളിയാക്കുവാ...... ഒരു നന്ദി പറയടോ........ എന്തിന്..... ഈ ഇല ഒന്ന് താത്തി തന്നതിനോ....... തന്നോട് ഞാൻ പറഞ്ഞോ എന്നെ സഹായിക്കാൻ........ഒന്ന് പോടോ..... അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു, ഒരു കൂസലും ഇല്ലാതെ പറഞ്ഞിട്ട് പോകുന്നവളെ ചിരി യോടെ നോക്കി നിന്നു ജോ, തിരിഞ്ഞതും കണ്ടു നെഞ്ചിൽ കൈയും കെട്ടി ഒരു പ്രത്യേക ഭാവം ഇട്ടു നിൽക്കുന്ന സിധുവിനെ. എന്താടാ ..... ഒരു ഇളക്കം...... അവള് കാണും പോലെ അല്ല പടക്കമാ പൊട്ടും....... ഈ വെളുത്ത മോന്ത കറുക്കണോ...... ""If.....she's a firecracker, I'm a bomb .......""

കണ്ണ് അടച്ചു,കുസൃതി ചിരിയോടെ പറഞ്ഞു ജോ. ""ആ.....എന്നാൽ ഇവിടെ എന്തെങ്കിലും നടക്കും......"" അതും പറഞ്ഞു ഒരു ചിരിയോടെ അവന്റെ തോളിൽ കൈ ഇട്ടു നടന്നു സിദ്ധു. അപ്പോഴും വെറുതെ ഒന്ന് തിരിഞ്ഞു നോക്കി അവൻപുറകോട്ട്. മാളു..... സിദ്ധുനോടും, ആ.. കൊച്ചനോടും അട കഴിക്കാൻ വരാൻ പറയു..... വിശപ്പ് കാണും...... നമ്മുടെ വീട്ടിൽ വന്നിട്ട്....... നല്ലതു പോലെ നോക്കണ്ടേ ആ പയ്യനെ...... മാളു ചെല്ലുമ്പോൾ അവർ കുളത്തിന് അരികിലായി നിൽപ്പുണ്ട്. ഇവിടെ ഇപ്പോൾ ആരും കുളിക്കാറില്ലേ.... മാളു.... കാട് പിടിച്ചു കിടക്കുന്നു....... സിദ്ധു അവിടമാകെ നോക്കി കൊണ്ട് പറഞ്ഞു. ജോ മൊബൈലിൽ video എടുക്കുന്നുണ്ട്. അതേ...... ചേട്ടാ step സൂക്ഷിച്ചു ഇറങ്ങണേ തെന്നും ശ്രീയേച്ചി വീണതാ ഒരു ദിവസം......

ഞാനും ശ്രീയേച്ചിയും മാത്രേ ഇവിടെ കുളിക്കു....... ""Sidhu .....I want to swim......"" കൈകൾ ഉയർത്തി ശ്വാസം ഉള്ളിലേക്ക് എടുത്തോണ്ട് പറഞ്ഞു ജോ. ""എന്റെ ജോ ഇതു കാനഡയിലെ സ്വിമ്മിംഗ് പൂൾ അല്ല നാട്ടിൻ പുറത്തെ കുളം ആണ്..... പാമ്പും മറ്റും കാണും.....എനിക്ക് വയ്യ.... കടി കൊള്ളാൻ..... """സിദ്ധു ഏട്ടാ ഇതിന്റെ അകത്തു പാമ്പും ഒന്നുമില്ല ഞാനും ചേച്ചിയും കുളിക്കുന്നത് അല്ലേ നല്ല തണുത്ത വെള്ളമാ....... അതേ മാളുട്ടി പറയുന്നത് കേട്ടില്ലേ സിദ്ധു..........common man..... എടാ നാളെ ആകട്ടേ സന്ധ്യ ആയി...... പോകാം..... അല്ലങ്കിലും ചേച്ചി കുളിക്കാൻ വരുന്ന നേരമായി..... പോകാം ഭദ്ര കാളി തുള്ളും.,.... മാളു ചിരിച്ചു കൊണ്ട് പറഞ്ഞു. ജോ മുന്പേ നടന്നു പുറകെ സിദ്ധുവും. സിദ്ധുവിന്റെ കൈയിൽ മുട്ടിൽ പിടിച്ചു നിർത്തി മാളു. അതേ സിദ്ധു ഏട്ടാ.......

എനിക്ക് ഒരു ആശ...... ആ ചേട്ടനെ ഒന്നു തൊട്ടോട്ടെ...... എന്ത് വെളുപ്പാ..... ഏട്ടാ......നല്ല മണവും....... കുസൃതി യോടെ ചിരിച്ചു കൊണ്ട് പറഞ്ഞു മാളു. അവളുടെ സംസാരം അവനിൽ ചിരി ഉണർത്തി. എടാ..... ജോ.... ദെ ഇവിടെ ഒരാൾക്ക് ഒരു ആഗ്രഹം....... നിന്നെ ഒന്ന് തൊടണം എന്ന്....... നടപ്പ് നിർത്തി ചിരിയോടെ അവളെ നോക്കി ജോ, ചമ്മിയ മുഖത്തോടെ നിലത്തേക്ക് നോക്കി നിന്നു മാളു. അവളുടെ അടുത്തേക്ക് വന്നു നെഞ്ചോടു ചേർത്തു കെട്ടി പിടിച്ചു, വാത്സല്യത്തോടെ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ മുത്തി. ""വിടടാ എന്റെ മാളുനെ .......... അലർച്ച യോടെ ഉള്ള ഒച്ച കേട്ടതും മൂന്ന് പേരും നോക്കി, ദേക്ഷ്യ ത്തോടെ step ഇറങ്ങി വരുന്ന ശ്രീ ബാല യെ ആണ് വന്നതും മാളുവിന്റെ കൈയിൽ പിടിച്ചു വലിച്ചു അവന്റെ കവിളിൽ അടിച്ചതും ഒരുമിച്ചു ആയിരുന്നു. ശ്രീ.... നീ എന്താ ഈ കാണിച്ചേ.......

സിദ്ധു അവളുടെ കൈയിൽ പിടിച്ചു നിർത്തി അവളെ. ജോ യുടെ മുഖം വലിഞ്ഞു മുറുകി. "Why did you hit me ....? ജോ അവളുടെ മുമ്പിൽ നിന്നു ചോദിച്ചു. എന്റെ അനിയത്തി യെ ഇനി തൊട്ടാൽ അടിക്കും ... അത് ആര് ആയാലും........ അവന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു അവൾ. മാളുവിന്‌ നേരെ തിരിഞ്ഞു ശ്രീ. കണ്ടവൻ മാരെ..ഒക്കെകെട്ടിപിടിച്ചു നിൽക്കുന്നോടി..... അസത്തെ...... ചേച്ചി.....ഉദ്ദേശിച്ചത് പോലെ അല്ല ഈ ചേട്ടൻ പാവമാ........ അവളുടെ കൈയിൽ പിടിച്ചു വലിച്ചു ശ്രീ. ശ്രീ ഇത്ര തരം താന്നു പോകരുത്....... ഇതു ശരി അല്ല......ഒന്നു കെട്ടിപിടിച്ചു എന്നു കരുതി അതിനു ചീത്ത രീതിയിൽ അർത്ഥം കാണരുത്......

"എനിക്ക് അറിയാം ഞാൻ പൊട്ടി അല്ല ഇങ്ങനെ ഉള്ളവരെ അറിയാം എനിക്ക് ഇവനെ പോലുള്ളവർക്ക് ഉള്ള അസുഖം ആണ് ഏതു പെണിനെ കണ്ടാലും കെട്ടി പിടിത്തവും ഉമ്മ വെപ്പും...... നാണമില്ലെടോ തനിക്കു....... അവളുടെ വാക്കുകൾ ജോയ്ക്ക് സ്വയം നിയന്ത്രിക്കാൻ ആയില്ല. "...... Bala mind your words......"" ജോ വേണ്ട..... അവള് ബോധം ഇല്ലാതെ......ഓരോന്നും....നീ ചെല്ല് മാളു ...... സിദ്ധു ജോയെ പിടിച്ചു മാറ്റി. മാളു എങ്ങൽ അടിച്ചു കരഞ്ഞു. അവളെയും പിടിച്ചു കൊണ്ട് നടന്നു പോയിരുന്നു ശ്രീ. ""Why did she say that?.... എനിക്ക് സ്ത്രീകളോട് behave ചെയ്യേണ്ടത് എങ്ങനെ എന്ന് അറിയാൻ മേല എന്നു അല്ലെ ...... സിദ്ധു..... ജോ..... സോറി,

അവൾക്കു മാളു മാത്രേ ഉള്ളു കുറച്ചു caring കൂടുതൽ ആണ് പിന്നെ ഇതു നാട്ടിൻ പുറം അല്ലേ അതിന്റെ ഓരോ മണ്ടത്തരങ്ങൾ അത്രേ ഉള്ളൂ അവള് പാവമാടാ........ വന്നപ്പോൾ മുതൽ തുടങ്ങിയതാ അവളുടെ ഈ പെരുമാറ്റം.....ജോ ആരാണെന്നു അറിയില്ല അവൾക്കു........ഇനി അവൾ അറിയും എന്താണ് ജോ എന്ന്........ കവിളിൽ തലോടി കൊണ്ട് പറഞ്ഞു അവൻ.അതും പറഞ്ഞു നടന്നിരുന്നു അവൻ പുറകെ സിദ്ധുവും. എടാ..... വേണ്ടാത്ത പണി ക്കു പോകല്ലേ...... എന്റെ പെങ്ങള് ആണേ........ സിദ്ധു പറയുന്നത് അവൻ കേൾക്കുന്നുണ്ടായിരുന്നില്ല നീട്ടമുള്ള കാലുകൾ വലിച്ചു വേഗതയിൽ നടന്നു ജോ. അവർ ചെന്നു കയറുമ്പോൾ ചാരു കസേരയിൽ ചാഞ്ഞു ഇരിപ്പുണ്ടായിരുന്നു,

സിദ്ധുവിന്റെ അച്ഛൻ പ്രഭാകരൻ. ""ആ അച്ഛൻ പാലക്കാട്നിന്ന് എപ്പോൾ വന്നു, ..... ഇപ്പോൾവന്നതേ ഉള്ളു കമ്പനി ആവശ്യത്തിന് പോയത് ആണ് നീയെന്താ ഒരു അറിയിപ്പ് ഇല്ലാതെ........ അത് എല്ലാവർക്കും ഒരു സർപ്രൈസ്‌ ആയിക്കോട്ടെ എന്ന് വിചാരിച്ചാ......... ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ. കസേരയിൽ നിന്നു എഴുനേറ്റു അവന്റെ അടുത്തേക്ക് വന്നു അയാൾ, സിദ്ധുവിന്റെ പുറകിൽ നിൽക്കുന്ന ജോയെ നോക്കി. ഇതാണോ..... നിന്റെ കാനഡ യിൽ ഉള്ള friend...... ആ uncle ഞാൻ ജോ എഡ്രിക്ക്...... പറഞ്ഞതും അവൻ അയാളുടെ കാലുകൾ തൊട്ടു തൊഴുതിരുന്നു. അവന്റെ സംസാര വും പെരുമാറ്റവും കണ്ടതും അതിശയത്തോടെ സിധുവിനെ നോക്കി പ്രഭാകരൻ. അവന്റെ അമ്മ മലയാളി ആണ്........അച്ഛാ...

രണ്ടു കൈ കൊണ്ടും അവനെ എഴുനേൽപ്പിച്ചു. അമ്മയുടെ നാട് എവിടെയാ......... സ്നേഹത്തോടെ അവന്റെ തോളിൽ കൈ വെച്ചു ചോദിച്ചു. ഉത്തരം നൽകാൻ ആവാതെ സിദ്ധു വിനെ നോക്കി ജോ. അത് തൃശൂർ...... അല്ലേ ജോ..... അവിടെ അങ്ങനെ ആരും ഇല്ല എല്ലാവരും കാനഡയിൽ ഒക്കെ ആണ്.......ഇവൻ എന്റെ കൂടെ കേരളം കാണാൻ ആയി പോന്നത് ആണ്..... ആ....അതേ.......അങ്കിൾ ഈ നാടും ഇവിടെ ഉള്ളവരും ഒത്തിരി നല്ലത് ആണ് ......I realy like it..,.. "വലിയച്ച..... അട......"" മാളു ഒരു പാത്രത്തിൽ അടയും ആയി വന്നു. ജോയുടെ മുഖം നോക്കാൻ ആകാതെ മുഖം താത്തി നിന്നു അവൾ. അവളുടെ കരഞ്ഞ മുഖം കണ്ടതും ദേക്ഷ്യവും സങ്കടവും വന്നു ജോ ക്ക്.

""നിങ്ങൾ ചെല്ല് അമ്മ കുറച്ചു ആയി നിങ്ങളെ തിരക്കുന്നുഅട എടുത്ത് വെച്ചിട്ടുണ്ട്.......പോയി കഴിക്കു രണ്ടു പേരും മാളു എടുത്തു കൊടുക്ക്‌........ പ്രഭാകരൻ അതും പറഞ്ഞു പ്ലേറ്റിലെ അടയും ആയി കസേരയിലേക്ക് ഇരുന്നു. മുത്തശ്ശി യുടെ കൂടെ ടേബിളിനോട് ചേർന്നു ഇരുന്നു രണ്ടു പേരും.ഇല മാറ്റി അട എടുത്തു വെച്ചിട്ടുണ്ട് അവർ, കൈയിൽ എടുത്തു സ്വാതോടെ കഴിച്ചു ജോ. ""It tastes very good.......നല്ല രുചി super മുത്തശ്ശി....."" അതും പറഞ്ഞു അവരുടെ കൈയിൽ മുത്തി ജോ. ശ്രീക്കുട്ടി ഉണ്ടാക്കിയതാ...... അവളോട്‌ പറഞ്ഞാൽ മതി..... എന്റെ കുഞ്ഞു എന്ത് വെച്ചാലും അത്ര രുചിയാ....... ബലയുടെ പേര് കേട്ടതും കഴിച്ചു കൊണ്ട് ഇരുന്നത് പ്ലേറ്റിലേക്ക് തിരിച്ചു ഇട്ടിരുന്നു ജോ. എന്താ പറ്റിയത് മോനു വേണ്ടേ.......

അത് മുത്തശ്ശി വയറു full ആയി അതാ......എനിക്ക് കുറച്ചു mail ചെക്ക് ചെയ്യാൻ ഉണ്ട്....... ""സിദ്ധു..... I am going to the room .... ആ ശരി ടാ നീ ചെല്ല് ഞാൻ വന്നോളാം...... Step കയറി മുകളിലത്തെ റൂമിലേക്ക്‌ പോയി ജോ. പാതി ചാരി ഇട്ടിരുന്ന room തുറന്നു അകത്തു കയറിയതെ കണ്ടു bedsheet വിരിക്കുന്നവളെ.തിരിഞ്ഞതും ശ്രീ കണ്ടു രൂക്ഷ മായി തന്നെ നോക്കി നിൽക്കുന്നവനെ, നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയതായി തോന്നി അവൾക്കു, അവനെ കടന്നു പോകാൻ തുടങ്ങിയതും കൈയിൽ പിടിത്തം ഇട്ടിരുന്നു അവൻ, വലിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തി അവളെ ഒന്ന് വിറച്ചു ശ്രീ. അവന്റ ആയ കുജി കണ്ണുകളിൽ ക്രോധം നിറയുന്നത് കണ്ടു അവൾ. നീ ആരാണെന്നു ആടി നിന്റെ വിചാരം.....

ഏഹ്..... രണ്ടു കൈകളും ഭിത്തിയിൽ ചേർത്തു പിടിച്ചിരുന്നു, കൈയിൽ കിടന്ന വളയോട് ചേർത്തു അമർത്തി പിടിച്ചിരുന്നു അവൻ. നീ അല്ലെ പറഞ്ഞത് ഞാൻ ഏത് പെണ്ണിനെ കണ്ടാലും കയറി പിടിച്ചു ഉമ്മ വെയ്ക്കും എന്ന് എന്നിട്ട് നീ വെറുതെ അങ്ങ് പോയാലോ....... കുതറി മാറാൻ ശ്രമിച്ചു അവൾ, പക്ഷെ അവന്റ കൈ കരുത്തിൽ ഒന്നും ചെയ്യാൻ ആയില്ല, അവന്റെ നെഞ്ചോളമേ ഉണ്ടായിരുന്നുള്ളൂ ബാല. വിട്.... എന്നെ ഞാൻ ഒച്ച വെയ്ക്കും..... അവൻ ചിരിച്ചു. ഒച്ച വെളിയിൽ വരാതെ നീ പറഞ്ഞ ആ kiss ഇല്ലേ അത് അങ്ങ് ആയല്ലോ എന്താ....... അത് പറഞ്ഞതും കുനിഞ്ഞു അവളുടെ മുഖത്തോട്, മുഖം അടുപ്പിച്ചു.

""I want tokissyou...... പറഞ്ഞതും മുഖം അടുപ്പിച്ചിരുന്നു അവൻ, അവന്റെ പ്രത്യേക മണം ഉള്ള ശ്വാസം തന്നെ പൊതിയുന്നത് അറിഞ്ഞു ശ്രീ, കണ്ണുകൾ ഇറുകി അടച്ചു ശ്വാസഗതി ഉയർന്നു. കുറെ നേരം ആയി അനക്കം ഒന്നുമില്ല എന്ന് അറിഞ്ഞതും പേടിയോടെ കണ്ണ് തുറന്നു അവൾ, ഒരു പുച്ഛ ചിരിയോടെ നോക്കി നിൽക്കുന്നവനെ ആണ് കണ്ടത്.അവളിൽ ഉള്ള പിടിത്തം അയച്ചു അവൻ. നീ എന്താ വിചാരിച്ചതു നിന്നെ പോലെ culture ഇല്ലാത്ത ഒരു പെണ്ണിനെ കേറി ഞാൻ kiss ചെയ്യുമെന്നോ...... ജോയുടെ ലെവലിൽ ഉള്ള പെണ് അല്ല നീ... """ girls in Canada also more beautiful and educated than you........" പറഞ്ഞതുംഅവളെ ഒന്നു നോക്കിയിട്ട് ആ മുറി വിട്ടിരുന്നു അവൻ, ഭിത്തിയിലേക്ക്കരഞ്ഞു കൊണ്ട് ഊർന്നു ഇരുന്നു ശ്രീബാല. ............തുടരും………

നീ വരുവോളം : ഭാഗം 2

Share this story