നീ വരുവോളം: ഭാഗം 5

nee varuvolam

എഴുത്തുകാരി: നിള കാർത്തിക

 സിദ്ധുവിന് ഡോർ തുറന്നു കൊടുത്തിട്ടു സോഫയിലേക്ക് ചാഞ്ഞു കിടന്നു, ജോ. "Jo.... are you ok...... " അവന്റെ തോളിൽ തട്ടി ചോദിച്ചു സിദ്ധു. Ya..... I' am fine........ എടാ...... അവള് ഒരു പാവം ആടാ.... ഒത്തിരി അനുഭവിച്ചു ഇപ്പോഴും എന്റെ അമ്മ അവൾക്കു സ്വൈര്യം കൊടുക്കാറില്ല....... ഈ വീടും നാടും വിട്ട് ഒരു ലോകം കണ്ടിട്ടില്ല അവൾ..... അതിന്റ ഓരോ വിവരഇല്ലായ്മ ആണ്.... ക്ഷമിക്കടാ....... ഏയ്‌..... Iam ok man..... ഈ ചെറിയ ഒരു കാര്യത്തിന് തളരുന്ന ആള് അല്ല ജോ..... അവളും അവളുടെ ചിന്തകളും എന്നെ ബാധിക്കില്ല....I hate girls like that...... അവനിലെ മാറ്റത്തെ ശ്രേദ്ധിച്ചു സിദ്ധു. ""എന്നാൽ ശരി നീ കിടന്നോ രാത്രി കുറച്ചു ആയി സമയം......

ഉറക്കം വരാൻ കുറച്ച് നാള് പാട് ആയിരിക്കും...... പിന്നെ ok ആയിക്കോളും....... എന്ത് ആവശ്യം ഉണ്ടങ്കിലും വിളിക്കണം...... ഞാൻ അടുത്ത മുറിയിൽ ഉണ്ട്........ അതും പറഞ്ഞു അവന്റ തോളിൽ തട്ടി ചിരിച്ചു സിദ്ധു. 🍂🍂🍂🍂🍂🍂🍂🍂 നിർത്താതെ ഉള്ള ബെൽ അടി കേട്ടിട്ട് ആണ് ശ്രീബാല കണ്ണ് തുറന്നത്. മുടി മാടി കെട്ടി എഴുനേറ്റു ലൈറ്റ് ഇട്ടു phonil സമയം നോക്കി ""അഞ്ചേമുക്കാൽ ഈ നേരത്തു ആരാണ്,....... പെട്ടന്ന് എന്തോ ഓർത്ത പോലെ കതകു തുറന്നു വേഗത്തിൽ നടന്നു ലൈറ്റ് ഇട്ടു മുൻവാതിൽ തുറന്നു. വെളിയിലേക്ക് നോക്കി ആരയും കാണാതെ വന്നതും ഒരു ചെറിയ പേടിയോടെ തിരിഞ്ഞതും ആരോ വന്നു വട്ടം കെട്ടി പിടിച്ചു, കവിളിൽ മുത്തി ഇരുന്നു. സായു......

വേണ്ട....... വട്ടം പിടിച്ചിരുന്ന കൈയ്യിൽ വേദനിക്കാതെ കിള്ളി ശ്രീ. ഛെ..... നീ പേടിച്ചില്ലേ...... ശ്രീയേച്ചി...... ഛെ...... എളിയിൽ കൈ കുത്തി മുഖത്തു ഒരു കൃത്രിമ ദേക്ഷ്യവും ഫിറ്റ്‌ ചെയ്തു നിന്നു ശ്രീ. ഒരു ബ്ലാക്ക് ടൈറ്റ് ജീൻസും, സ്ലീവിലസ് വൈറ്റ് കോട്ടൺ short ടോപ്പും മുടി poni ടൈൽ കെട്ടി ഉയർത്തി കെട്ടിയിരിക്കുന്നു, നെറ്റിയിൽ കറുത്ത ഒരു കുഞ്ഞി പൊട്ടും മുഖത്തു ഒരു കണ്ണട യും വെച്ചിരിക്കുന്ന ഒരു പെൺകുട്ടി അവളെ നോക്കി ചുണ്ട് കൊട്ടി ചിരിച്ചു, ശ്രീയെ വട്ടം കെട്ടി പിടിച്ചു കവിളിൽ മുത്തി. നീ തന്നെ പൊന്നോ...... എട്ടുമണി ആകും എന്ന് പറഞ്ഞിട്ടോ നീ നേരത്തെ .....എങ്ങനെ വന്നു..... എന്റെ ഫ്രണ്ട്സും ഉണ്ടായിരുന്നു എല്ലാവരും കൂടി പോന്നു.......

എനിക്ക് കുറച്ചു നാളത്തേക്ക് ഇവിടെ കാണും........ ഇവിടെ ആരും ഏറ്റില്ലേ....... അല്ല എന്റെ ശ്രീ കുട്ടിക്ക് മാത്രം ഉറക്കം ഇല്ലേ....... ഇന്ന് ഞായർ അല്ലേ ആരും ഏറ്റില്ല.... നീ വാ ഞാൻ ചായ എടുക്കാം....... ശ്രീ അവളുടെ കൈയിൽ നിന്ന് ബാഗ് മേടിച്ചു ടേബിളിന്റെ മുകളിൽ വെച്ചു, എന്നിട്ട് അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു. എനിക്ക് വിശക്കുന്നു ശ്രീ....... വയറും തടവി സ്ലാബിലേക്ക് ഇരുന്നു. എന്റെ സായു നീ ഇതു എന്ത് വേഷം ആണ് ഇട്ടിരിക്കുന്നത് കീറിയ പാന്റോ......വല്യച്ഛൻ കാണണ്ട...... വേഗംണ് ഊരി ഇട്ടു ചുരിദാർ ഇടു...... ഞാൻ ചപ്പാത്തി ചൂടാക്കം....... ഓ...... ശരി തമ്പുരാട്ടി...... ഞാൻ പല്ലും തേച്ചു ഇല്ല....... എന്നും പറഞ്ഞു എഴുനേറ്റു നടന്നു, പിന്നെ തിരിഞ്ഞു വന്നു, അവളുടെ കാതിന് അടുത്ത് വന്നു ചോദിച്ചു. അതേ...... ആ ഇറക്കുമതി എങ്ങനെ ഉണ്ട് hot ആണോ..... എന്ത്...... ആര്.......

അവളുടെ ചോദ്യത്തിൽ ഒന്ന് നെഞ്ച് പാളി. എടി...... ആ made in canada...... എങ്ങനെ ഉണ്ട് എന്ന് ഒന്നു കൊത്തി നോക്കാൻ ആയിരുന്നു.... ആ പ്രതിശയിൽ വന്നതാ ഞാൻ....... അതും പറഞ്ഞു ശ്രീയുടെ കവിളിൽ നുള്ളിയിട്ടു ബാഗും എടുത്തു പോയിരുന്നു അവൾ. ഉള്ളൊന്നു കാളി എവിടെ ഒക്കെയോ വേദനിച്ചപോലെ വേണ്ടപെട്ട എന്തിനയോ നഷ്ടപെടാൻ പോകുന്ന പോലെ. എന്തോ കരിയുന്ന മണം വന്നതും നോക്കി, ചായ തിളച്ചു സ്റ്റവിന്റെ മേൽ വീണിരുന്നു.തുണി കൂടാതെ പാത്രത്തിൽ കയറി പിടിച്ചു, വിരൽ തുമ്പു പൊള്ളിയതും കൈ വലിച്ചു. കണ്ണ് നിറഞ്ഞു ഒഴുകി പൊള്ളലിന്റെ വേദന ആയിരുന്നില്ല മനസിന്റെ വേദന ആണ് തന്നെ കരയിച്ചത് എന്നു അറിയാൻ കഴിഞ്ഞില്ല ശ്രീക്ക്. 🍂🍂🍂🍂🍂🍂🍂🍂

എടി.... ശ്രീയേച്ചി നിന്റെ ചിക്കൻ കറി എന്ത് taste ആടി....... വിരൽ വടിച്ചു നക്കി കൊണ്ടിരുന്നു സ്വാതി. സായു.... യേച്ചി ഇതു എപ്പോൾ വന്നു........ മാളു വട്ടം കെട്ടി പിടിച്ചു അവളെ. ദെ..... ദാ വന്നു......നിന്റെ പഠിത്തം എങ്ങനെ പോകുന്നു എന്നെ കടത്തി വിടുമോ മാർക്കിന്റെ കാര്യത്തിൽ...... ""പിന്നെ ഉറപ്പായിട്ടും......... രണ്ടു പേരും ഓരോന്നും പറഞ്ഞു ചിരിച്ചു കൊണ്ടിരിന്നു. എല്ലാവർക്കും ഉള്ള ചായ എടുത്തു ഗ്ലാസുകളിൽ ആക്കി ശ്രീ. എല്ലാവരും ഏറ്റു വന്നു സ്വത്തിയുടെ അടുത്തു ആണ് മുത്തശ്ശി യുടെ മടിയിൽ തല വെച്ചു കിടക്കുവാണ് സ്വാതി മുത്തശ്ശി മുടിയിൽ തലോടുന്നുണ്ട്. ശ്രീ...... ഒരു green tea ഉണ്ടാക്ക് ട്ടോ ജോ അതേ കുടിക്കൂ എനിക്ക് പാൽ ചായ മതി.......

അതും പറഞ്ഞു ബ്രെഷ് ചെയ്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി. എന്നിട്ട് ആള് എന്തിയെ സിദ്ധു ഏട്ടാ എന്നെ ഒന്ന് പരിചയപെടുത്തു ഏട്ടാ....... സ്വാതി കൊഞ്ചി കൊണ്ട് അവന്റെ പുറകെ ചെന്നു. "അവൻ ജോഗിംഗിന് പോയി..... ഇപ്പോൾ വരും..... Tea വന്നിട്ട് വെച്ചാൽ മതി...... ശ്രീ ചൂലും ആയി മുറ്റം അടിക്കാൻ തുടങ്ങി കരിയില കൾ അടിച്ചു സ്റ്റെപ്പിന്റെ അങ്ങോട്ട്‌ അടിച്ചു ഇട്ടു.. """What is this.......തനിക്കു കണ്ണു ഇല്ലെടോ..... ഛെ..... മുഖം ഉയർതി നോക്കിയതും കണ്ടു step കയറി വരുന്ന ജോ യെ, ദേഹത്തു വീണ കരിയിലയും മണ്ണും തൂത്തു കളയുന്നുണ്ട്, കണ്ണും തൂക്കുന്നുണ്ട്. എന്താ ജോ എന്ത് പറ്റി............ സിദ്ധു ഓടി വന്നു. ""ഈ പെണ്ണ്‌ മനഃപൂർവം ചെയ്യുവാണ് എന്നെ ദ്രോഹിക്കാൻ.......

ദേക്ഷ്യ ത്തോടെ അവളെ നോക്കി പറഞ്ഞു ജോ. ഇല്ല... ഞാൻ കണ്ടില്ല സോറി...... എന്ത് കാണിച്ചാലും ഒരു സോറി........അത് ഉണ്ടല്ലോ പറയാൻ ആയിട്ട്.....ediot..... . നീ എന്ത് സ്വപ്നം കണ്ടു കൊണ്ട് ആടി അടിച്ചു വാരുന്നേ..... അസത്തെ..... അത് എങ്ങനെ ആ സ്വപ്നം കണ്ടു അല്ലേ നടക്കുന്നെ..... ഭദ്ര അവളുടെ തോളിലേക്ക് വലിച്ചു അടിച്ചു. വേച്ചു പോയി ശ്രീ,ഞെട്ടലോടെ നോക്കി നിന്ന് എല്ലാവരും. അമ്മ എന്താ ഈ കാണിച്ചേ.... അവൾ കണ്ടില്ല എന്നു പറഞ്ഞില്ലെ...... സ്വാതി വന്നു അവളെ പിടിച്ചു. മുഖം ചെരിച്ചു നോക്കി അവനെ, ആ ഭാവം എന്താണ് എന്ന് അറിയാൻ ശ്രമിച്ചു ശ്രീബാല. അവളെ ഒന്നു നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയിരുന്നു ജോ. ബാത്‌റൂമിൽ കയറി മുഖം കഴുകി,

കുളിച്ചു ഇറങ്ങി ജോ. കണ്ണാടിയുടെ മുമ്പിൽ വന്നു മുടി ചീവി. രണ്ട് നിറഞ്ഞ കണ്ണുകൾ അസ്വസ്ഥത പെടുത്തുന്നത് പോലെ തോന്നി അവനു കണ്ണുകൾ ഇറുക്കി അടച്ചു മുഖം തൂത്തു.താഴേക്കു ചെല്ലുമ്പോൾ അവനെയും കാത്തു ടേബിളിൽ ഇരിപ്പുണ്ടായിരുന്നു എല്ലാവരും. ജോ..... കരട് പോയോടാ...... ഞാൻ നോക്കണോ...... ..... Is ok...... I'am all right...... ഒരു ചിരിയോടെ വന്നിരുന്നു, ഹലോ...... ബ്രോ......ഞാൻ സ്വാതി, ഈ മുതലിന്റെ അനിയത്തി...... ജോയ്ക്ക് നേരെ ചിരിയോടെ കൈ നീട്ടി സ്വാതി. ചിരിയോടെ അവളുടെ കൈ തന്റെ കൈ ക്കുള്ളിൽ ആക്കി. "I know ........ " "Let me call you joe......."" അവനോടു ചേർന്നു ഇരുന്നു ചോതിച്ചു സ്വാതി. Definitely call me jo .........

നിറഞ്ഞ ചിരിയോടെ പറഞ്ഞു അവൻ, ശ്രീ നോക്കി കാണുക ആയിരുന്നു ആ കുഞ്ഞി കണ്ണുകളിലെ പ്രകാശം, ആ ചിരി. എല്ലാവരോടും ചിരിക്കുന്നു സംസാരിക്കുന്നു തന്നോട് മാത്രം ഇല്ല, അതേ തെറ്റ് ചെയ്തത് ഞാൻ ആണ്...... "" ഭിത്തിയോട് ചാരി അവനിലേക്ക് കണ്ണുകൾ നിറച്ചു നിന്നു ശ്രീബാല തന്നിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാതെ. എന്തൊരു soft ആണ് കൈ..... അതേ ഈ വെളുപ്പിൽ നിന്ന് കുറച്ചു എനിക്ക് തരുമോ..... എന്തൊരു വെളുപ്പാ.....jo........ സ്വാതി തന്റെ കൈയും അവന്റെ കൈയും തമ്മിൽ വേച്ചു നോക്കി പറഞ്ഞു അവന്റെ കൈയിൽ പിടിച്ചു കൊണ്ടിരുന്നു സ്വാതി ചിരിയോടെ ജോയും. എന്റെ സ്വാതി നീ അവനെ വിട്..... രണ്ട് മാസം ഇവിടെ കാണും.... ജോ..... അവൻ കഴിക്കട്ടെ...........

സിദ്ധു അവളുടെ തലക്കിട്ടു കൊട്ടി. ഇഡ്ഡലി അവന്റെ പ്ലേറ്റിലേക്ക് വേച്ചു കൊടുത്തു മാളു. മാളുട്ടി താനും ഇരിക്ക്...... ജോ അവളുടെ കൈയിൽ പിടിച്ചു അടുത്തു കിടന്ന കസേരയിലേക്ക് ഇരുത്തി. വേണ്ട ഏട്ടാ ഞാൻ ചേച്ചിയുടെ കൂടെ ഇരുന്നോളാം...... "നീ അവിടെ ഇരിക്ക് എന്റെ മാളു, ശ്രീകുട്ടി യും ഇരിക്കും എല്ലാവരും കൂടെ ഇരിക്കുമ്പോൾ മനസിന്‌ ഒരു സന്തോഷം മുത്തശ്ശി ക്ക്......,.അല്ലേ പ്രഭാകരാ....... അവർ മകനെ നോക്കി പറഞ്ഞു. അതേ അമ്മേ......നേരാണ് വളരെ സന്തോഷം തോന്നുന്നു.......ഭദ്രേ ശ്രീമോളോട് കൂടി വരാൻ പറ...... അതിനു എല്ലാവർക്കും കൂടി ഇരിക്കാൻ ഇടയുണ്ടോ......അവൾ അടുക്കളയിൽ ഇരുന്നോളും.......

അമ്മയുടെ വർത്താനം ഇഷ്ട്ടം ആയില്ല സ്വാതിക്കു അവരെ ഒന്ന് നോക്കിയിട്ട്,, സ്വാതി അവളുടെ കൈയിൽ പിടിച്ചു കസേരയിൽ ഇരുത്തി, ജോയുടെ മുഖത്തേക്ക് നോക്കി,ശ്രീബാല ഒന്ന് നോക്കുന്നു പോലും ഇല്ല തന്റെ സാമിപ്യം അവനിൽ അസ്വസ്ഥത ഉണ്ടാക്കുന്നത് അറിഞ്ഞു അവൾ,മുഖം ചുളിച്ചു അത് പ്രകടം ആകുന്നുണ്ട് അവൻ.ശ്വാസം എടുത്തു കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു എഴുനേറ്റു ശ്രീബാല. ""ഞാൻ..... എനിക്ക്.... വിശപ്പു ഇല്ല..... പിന്നെ കഴിച്ചോളാം...... അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു. അവൾ പോയതും കസേരയിലേക്ക് ഒന്നും കൂടി ഉറച്ചു ഇരുന്നു ജോ. ""ആഹാ..... ഇഡ്ഡലി..... My.... Fav...."" ചട്ണി ഒഴിച്ചു കുറേശെ ആയി കഴിച്ചു തുടങ്ങി ജോ. ശ്രീമോളെ.... ആ ചമ്മന്തി ഇങ്ങു എടുക്ക് മോനു കൊടുക്ക്‌.......

മുത്തശ്ശി വിളിച്ചു പറഞ്ഞതും ജോയുടെ അടുത്തേക്ക് വന്നു ശ്രീ ചമ്മന്തി ഒഴിക്കാൻ തുടങ്ങിയതും അവൻ കൈ എടുത്തു തടഞ്ഞു. I' ll take myself........ അതും പറഞ്ഞു പാത്രം മേടിച്ചു തനിയെ എടുത്തു. ജോയുടെ പെരുമാറ്റം അവളിൽ വേദന നിറച്ചു, തുളുമ്പി വന്നമിഴികളെ മറച്ചു അടുക്കളയിലേക്ക് പോയി പത്രങ്ങളോട് മല്ലിട്ടു പൈപ്പ് തുറന്നിട്ട്‌ പത്രങ്ങൾ അനക്കി കൊണ്ടിരുന്നു വെറുതെ ആരും കേൾക്കാതിരിക്കാൻ തന്റെ കരച്ചിൽ. ""എനിക്ക് എന്താ പറ്റിയത്.....അറിയില്ല "" എല്ലാവരുംതമാശ പറയുന്നതും ചിരിക്കുന്നതും കേൾക്കാം എന്ത് കൊണ്ട് ആണ് ഞാൻ മാത്രം ഒറ്റപ്പെടുന്നത്. "അതേ.... ശ്രീയേച്ചി ബുധൻ ആഴ്ച ആതിരപ്പള്ളിക്ക് ടൂർ പോകാന്ന് പറഞ്ഞു സിദ്ധു ഏട്ടൻ,നമ്മൾ എല്ലാവരും പോകുന്നുണ്ട്........

കഴിച്ചപ്ലേറ്റ് വെച്ചുകൊണ്ട് സന്തോഷത്തോടെ ശ്രീയെ വന്നു കെട്ടി പിടിച്ചു പറഞ്ഞു മാളു. "ഞാൻ ഇല്ല മാളു......... അവളുടെ മുഖം നോക്കാതെ പറഞ്ഞു ശ്രീ. എന്താ പറഞ്ഞെ.....അത് മനസ്സിൽ വെച്ചാൽ മതി നമ്മൾ എല്ലാവരും പോകുന്നു,..... നീയും വരുന്നു......... സിദ്ധു അവളുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അത് സിദ്ധുയേട്ടാ എനിക്ക് ലീവ് കിട്ടില്ല അതാ..... ഞാൻ ഇല്ല...... Leave ഞാൻ മേടിച്ചു തരാം ജോലി മേടിച്ചു തന്നത് ഞാൻ അല്ലേ അന്നേരം ഒരു ലീവ് ആണോ പാട്...... അവളുടെ ഓരോ ന്യായങ്ങൾ...... നീ നാളെ മുതൽ ഒരാഴ്ച്ച തേക്ക് leave ആണ്....... എന്റെ friend ന്റെ ഹോസ്പിറ്റൽ അല്ലേ ഞാൻ ശരി ആക്കിക്കോളാം...... നാളെ കുറച്ചു ഷോപ്പിങ്....... സിദ്ധു അവളുടെ തോളിൽ പിടിച്ചു നേരെ നിർത്തി,

താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി. ജോയുടെ പിണക്കം നമ്മുക്ക് മാറ്റമടി.......അവൻ .. കുറച്ചു അഭിമാനി ആണ് അതാ....... അവളുടെ കവിളിൽ തട്ടി യിട്ട് അവിടെ നിന്നു പോയി സിദ്ധു. "നീ....കഴിക്കു വേഗംണ് ഞാൻ പാത്രം കഴുകാം, എല്ലാവർക്കും എന്തങ്കിലും കത്തി അടിച്ചു ഇരിക്കാടി,.... അതും പറഞ്ഞു അവളെ മാറ്റി നിർത്തിയിട്ടു പാത്രം കഴുകാൻ തുടങ്ങി സ്വാതി. കഴിക്കാൻ എടുത്തിട്ടു തൊണ്ണയിൽ നിന്നു ഇറങ്ങാത്ത പോലെ എന്തോ തടഞ്ഞു ഇരിക്കുന്ന പോലെ, പാത്രത്തിൽ വരച്ചു കൊണ്ട് ഇരുന്നു അവൾ. ടൂർ പോകുന്നതിനെ കുറിച്ചു വാ തോരാതെ പറയുന്നുണ്ട് സ്വാതിയും മാളുവും, സിദ്ധുയേട്ടനും ജോയും അതൊക്കെ കേട്ടു ചിരിക്കുന്നുണ്ട്. ശ്രീബാല എന്ന ഒരാൾ അവിടെ ഇരിപ്പുണ്ട് എന്നു പോലും അറിയുന്നില്ല ആരും കുറച്ചു നേരം ഇരുന്നിട്ടു എഴുനേറ്റു ശ്രീ.വെറുതെ പോയി കിടന്നു ഉറങ്ങാതെ പിടിവിട്ട മനസ്സുമായി.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 രാവിലത്തെ പണികൾ കുറച്ചു ഒതുക്കി കുളത്തിലേക്കു നടന്നു, കുറെ തുണി അലക്കാൻ ഉണ്ട് എല്ലാം വരികെട്ടി എടുത്തു പടികൾ ഇറങ്ങുമ്പോഷേ കേട്ടുസംസാരവും പൊട്ടിച്ചിരികളും, മാളു സ്റ്റെപ്പിൽ ഇരിപ്പുണ്ട് സ്വാതി യും ജോയും സിദ്ധുയേട്ടനും വെള്ളത്തിൽ നിൽക്കുവാന് ജോ നീന്തുവാണ്, വെള്ളത്തിലൂടെ ഒരു മത്സ്യ തെ പോലെ ഊളി ഇടുന്നവനെ നോക്കി നിന്നു ശ്രീ,ഒരു ഷോർട്സ്മാത്രം ആണ് വേഷം, സൂര്യ പ്രകാശത്തിൽ തിളങ്ങി നിന്നു ആ വെളുത്ത ശരീരം, കണ്ണ് എടുക്കാതെ നോക്കി നിന്നു ശ്രീബാല.സ്വാതി അവനോടു ചേർന്നു നിൽക്കുന്നത് കണ്ടതും മിഴികൾ നിറയുന്നതും, നെഞ്ച് വിങ്ങുന്നതും അവൾ അറിഞ്ഞു,അതിയായ വേദന യോടെ.............തുടരും………

നീ വരുവോളം : ഭാഗം 4

Share this story