നീഹാരമായ്: ഭാഗം 11

neeharamayi

രചന: അപർണ അരവിന്ദ്

" ഇന്ദ്രേട്ടാ ഇതാ ചായ " അവൾ കപ്പിലെ ചായ അവന്റെ മുന്നിലേക്ക് വച്ചതും അവളുടെ വിളി കേട്ട് കഴിച്ചു കൊണ്ടിരുന്ന ഹരന്റെ നെറുകയിൽ കയറി. " അയ്യോ ഇന്ദ്രേട്ടാ നോക്കി കഴിക്കണ്ടെ. ദാ വെള്ളം കുടിക്ക് ഇന്ദ്രട്ടാ" അവൾ അവന്റെ നെറുകയിൽ തട്ടി കൊണ്ട് വെള്ളമെടുത്തു കൊടുത്തു. " കുടിക്ക് ഇന്ദ്രേട്ടാ " അത് കേട്ട് ഹരൻ ഒരു നിമിഷം ഗ്ലാസിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി. ശേഷം ഒറ്റ വലിക്ക് ഗ്ലാസിലെ വെള്ളം മുഴുവൻ കുടിച്ച് തീർത്തു. അവന്റെ മുഖഭാവം കണ്ട് നിധികക്ക് ശരിക്കും ചിരി വന്നു. അവൾ കഴിച്ചു കഴിഞ്ഞ അച്ഛന്റെ പ്ലേറ്റും എടുത്ത് സിങ്കിനരികിലേക്ക് നടന്നു. " കിട്ടിയ അവസരം മുതലാക്കുകയാണല്ലേടി ശവമേ" അവൾക്കു പിന്നാലെ വന്ന ഹരൻ പതിയെ ചോദിച്ചു. " അതെ മോനേ ഹരൻ ഇന്ദ്രജിത്തേ... " അവൾ പ്ലേറ്റ് കഴുകി സ്റ്റാൻന്റിലേക്ക് വച്ചു കൊണ്ട് പറഞ്ഞു. " അയ്യോ സോറി സോറി" കൈ കഴുകാൻ വന്ന നിഖി അവർ അടുത്തടുത്ത് നിൽക്കുന്നത് കണ്ട് നാണത്തോടെ തിരിഞ്ഞു നടന്നു. " അടിപൊളി . സമാധാനമായല്ലോ നിനക്ക് " ഹരൻ അവളെ നോക്കി പേടിപ്പിച്ച് കൈകഴുകി പുറത്തേക്ക് പോയി. * " ഇന്ന് തന്നെ പോവണോ നിച്ചു. നാളെ രാവിലെ പോയാൽ പോരെ " ഉച്ചക്കുള്ള കറി വക്കുന്നതിനിടയിൽ അമ്മ ചോദിച്ചു.

" പറ്റില്ല അമ്മാ. നാളെ രാവിലെ ഹരന് അല്ലാ സോറി ഇന്ദ്രേട്ടന് ഓഫീസിൽ പോവേണ്ടത് ആണലോ. അതു കൊണ്ട് ഇന്ന് തന്നെ പോവണം" " മമ്... എന്നാ മോൾ പോയി കൊണ്ടുപോവാനുള്ളതൊക്കെ എടുത്ത് വച്ചോ ഇത് ഞാൻ ശരിയാക്കാം " കറിക്ക് അരിയുന്ന കത്തി വാങ്ങി അമ്മ പറഞ്ഞതും അവൾ റൂമിലേക്ക് നടന്നു. " എടോ ഇന്ന് വെകുനേരം നമ്മൾ പോകും " " മമ് "ഹരൻ ഫോണിൽ നോക്കി ഒന്ന് മൂളി. " ഇവിടെ നിൽക്കുമ്പോൾ അല്ലേ താൻ ഓരോന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടു ത്തന്നത് " എന്നാൽ ഹരൻ അത് ശ്രദ്ധിക്കാതെ ഫോണിൽ തന്നെ നോക്കി ഇരുന്നു. "ഇയാൾ എന്താ സീരിയൽ നായകനോ . എന്ത് പറഞ്ഞാലും വടി വിഴുങ്ങിയ പോലെ ഇങ്ങനെ ഇരുന്നോളും. പാവം നല്ല ഒരു പെണ്ണിനെ കെട്ടി കുട്ടികളും മക്കളുമായി ജീവിക്കേണ്ട ആളാണ്. പക്ഷേ എല്ലാവരും കൂടി പാവത്തിന്റെ തലയിൽ എന്നേ കെട്ടിവച്ചു കൊടുത്തു. " ഹരൻ ഇരിക്കുന്നത് നോക്കി അവൾ തനിക്ക് കൊണ്ടുപോവാനുള്ളതെല്ലാം പാക്ക് ചെയ്തു. ശേഷം അടുക്കളയിലേക്ക് തന്നെ പോയി നിധികയുടെ ആ സ്വഭാവമാറ്റം അമ്മയെ ഒരു പാട് സന്തോഷിപ്പിച്ചിരുന്നു. സാധാരണ അടുക്കള ഭാഗത്തേക്ക് പോലും വരാതെ എത് സമയവും മുറി അടച്ചിട്ട് ഇരിക്കുന്നവൾ ഇന്ന് അമ്മക്കൊപ്പം സഹായിക്കാൻ നിൽക്കുന്നു.

ഒരുപാട് സംസാരിക്കുന്നു. " നിച്ചു.. പോയി അവരെ കഴിക്കാൻ വിളിക്ക്. അപ്പോഴേക്കും ഞാൻ പോയി വാഴ ഇല മുറിച്ചിട്ട് വരാം " അമ്മ കത്തിയുമായി പറമ്പിലേക്ക് നടന്നു. " ഇന്ദ്രേട്ടാ ഭക്ഷണം കഴിക്കാൻ വരൂ" അവൾ ഡോറിനരികിൽ നിന്ന് വിളിച്ചു. ഹരൻ നിഖിക്ക് റെക്കോഡ് എഴുതാൻ സഹായിക്കുകയായിരുന്നു. അവൻ അടുത്ത് ഇരിക്കുന്നത് കൊണ്ട് ഹരനും ഒന്നും പറയാൻ കഴിഞ്ഞില്ല. " നോക്കി ഇരിക്കാതെ വാ ഇന്ദ്രട്ടാ. വരുമ്പോൾ കൂടെ ഉള്ള ആളെ കൂടെ വിളിച്ചേക്ക് " അത് പറഞ്ഞ് അവൾ പോയി. " നിച്ചു എന്നോട് മിണ്ടില്ലാ തോന്നുന്നു. എട്ടൻ ഒന്നു പറഞ്ഞ് സെറ്റാക്കി തരണേ . എട്ടൻ പറഞ്ഞാ അവൾ കേൾക്കും. " " പിന്നേ എന്നാേട് അവൾക്ക് എന്തൊരു സ്നേഹമാണെന്ന് അറിയോ . അതുകൊണ്ട്. ഞാൻ പറയുന്നത് അതേ പോലെ അവൾ കേൾക്കും. നീ സങ്കടപ്പെടേണ്ടാ നിഖി" ഹരൻ അവനേയും വിളിച്ച് ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു. * " ഇതൊക്കെ ഏറ്റി കൊണ്ടുവാൻ നിനക്ക് വട്ടുണ്ടോ നിച്ചു. " അവൾ കാറിലേക്ക് എടുത്തു വക്കുന്ന സാധനങ്ങൾ കണ്ട് നിഖി ചോദിച്ചു. " ഇതെന്റെ സാധനങ്ങൾ, എന്റെ ഭർത്താവിന്റെ കാറ്, ഞങ്ങളുടെ വീട് . അപ്പോ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും. നീ ഇടപെടേണ്ടാ." തന്നോടുള്ള ദേഷ്യം കൊണ്ടാണ് നിധിക അങ്ങനെ പറഞ്ഞതെന്ന് നിഖിക്ക് അറിയാമായിരുന്നു.

" അവളെ ദേഷ്യം പിടിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടോടാ... ഇത് കുറച്ച് പലഹാരമാ. വീട്ടിൽ എല്ലാവർക്കും കൊടുത്തേക്ക് " അമ്മ കയ്യിലെ കവർ ബാക്ക് സീറ്റിലേക്കായി വച്ചു. " എന്നാ ഞങ്ങൾ ഇറങ്ങാ . അച്ഛാ അമ്മാ നിഖി .. എന്നാ ശരി" എല്ലാവരോടും യാത്ര പറഞ്ഞ് ഹരൻ കാറിലേക്ക് കയറി. " അച്ഛാ ഞങ്ങൾ പോയി വരാം " നിധിക അച്ഛനെ കെട്ടി പിടിച്ച് പറഞ്ഞു. അവളുടെ ഭാഗത്തു നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രവ്യത്തി ആയതിനാൽ അച്ഛന്റെ കണ്ണ് നിറഞ്ഞു. " ഞാൻ ഒരു പാട് വിഷമിപ്പിച്ചിട്ടുണ്ട് എന്നെനിക്ക് അറിയാം. എല്ലാം എന്റെ തെറ്റാണ്. നിങ്ങൾ രണ്ടു പേരും എന്നോട് ക്ഷമിക്കണം " നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ കാറിലേക്ക് കയറി. "എടാ നിഖി നന്നായി പഠിച്ചോണം " മുഖം വീർപ്പിച്ചു നിൽക്കുന്ന നിഖിയെ നോക്കി പറഞ്ഞതും അവൻ ചിരിച്ചു. എല്ലാവരോടും യാത്ര പറഞ്ഞ് അവരുടെ കാർ ഗേറ്റ് കടന്ന് പോയി. * വൈകുന്നേരം അവർ വീട്ടിൽ എത്തുമ്പോൾ ഉമ്മറത്തു തന്നെ എല്ലാവരും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.കാർ മുറ്റത്ത് വന്ന് നിന്നതും മാധു ഓടി വന്നു. " എട്ടാ ഞാൻ ബാഗ് പാക്ക് ചെയ്തിട്ടുണ്ട്.

നമ്മൾ എന്നാ പോവുന്നത്. ഇന്നാണോ നാളെയാണോ . ഞാൻ ജിബ്രുവിനേയും സുടുവിനേയും വിളിച്ച് പറഞ്ഞിട്ടുണ്ട്. അവർ അവിടെ എല്ലാം സെറ്റാക്കും. എട്ടൻ ഒന്ന് കൂടെ വന്നാ മതി" " എങ്ങോട്ട് " ഹരൻ ചോദിച്ചു. " ഹോസ്റ്റലിലേക്ക്. എട്ടനല്ലേ പറഞ്ഞത് എന്നോട് റെഡിയാവാൻ " " ഞാനോ എപ്പോ. എനിക്കൊന്നും ഓർമയില്ലാ " " അല്ലാ എട്ടൻ പറഞ്ഞു. " " നീ വല്ല സ്വപ്നവും കണ്ടതായിരിക്കും. ഡെയ്ലി പോയി വരാൻ ഉള്ള ദൂരമല്ലേ കോളേജിലേക്ക് ഉള്ളു. പിന്നെ എന്തിനാ നിനക്ക് ഹോസ്റ്റൽ . " " എട്ടൻ എന്തിനാ കള്ളം പറയുന്നേ. എട്ടൻ എന്നോട് പറഞ്ഞതാ പോവാൻ റെഡിയാവാൻ .നിച്ചു നിന്റെ കൂടെ എട്ടൻ ഉണ്ടായിരുന്നില്ലേ . നീ പറ . എട്ടൻ എന്നാേട് പറഞ്ഞില്ലേ ഹോസ്റ്റലിലേക്ക് മാറി കൊള്ളാൻ " " എപ്പോ.. ഹരൻ അല്ലാ ഇന്ദ്രേട്ടൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലാ " " ഇന്ദ്രേട്ടനോ . ഇതൊക്കെ എപ്പോ " മാധു ആകെ അന്തം വിട്ട് നിന്നു. " നിന്ന് സ്വപ്നം കാണാതെ സാധനങ്ങൾ ഇറക്കാൻ കൂട് മാധു " അവൾ ബാക്ക് ഡോർ തുറന്ന് ഡ്രസ്സുകൾ വച്ച ബാഗ് എടുത്തു. " ഇതു നമ്മുടെ റൂമിലേക്ക് വച്ചേക്ക് എട്ടാ " അവൾ ബാഗ് ഹരന്റെ കയ്യിലേക്ക് വച്ചു. അവളുടെ പുതിയ ഭാവമാറ്റത്തിൽ നിന്നും തനിക്കുള്ള പണികൾ ഓൺ ദ വേ ആണെന്ന് ഹരനും മനസിലായി. " ഇതെന്താ നിച്ചു teddy bear. " അവൻ ബാക്ക് സീറ്റിൽ നിന്നും വലിയ പാവയെ എടുത്തു കൊണ്ട് ചോദിച്ചു.

" ഇത് എന്റെയാ . ഞാൻ വരുമ്പോൾ കൂടെ കൊണ്ടു വന്നു. എന്റെ വേറെ ചില സാധനങ്ങൾ കൂടി ഉണ്ട് . " അവൾ കാറിൽ നിന്നും രണ്ട് ബിഗ് ഷോപ്പറുകൾ കൂടി പുറത്തേക്ക് എടുത്തു. " ഇത് കുറച്ച് പലഹാരമാ. അമ്മ തന്നയച്ചതാ " കയ്യിലെ ഒരു കവർ അമ്മക്ക് കൊടുത്ത് അവൾ അകത്തേക്ക് നടന്നു. " ഇതിൽ എന്താണ് എന്ന് ഞാൻ പറയട്ടെ നിച്ചു " മാധു കയ്യിലെ പാവ ഹരന്റെ കയ്യിൽ വച്ചു കൊടുത്തു കൊണ്ട് നിധികയുടെ അരികിൽ വന്നിരുന്നു. " ഇതിൽ നിന്റെ ചെറുപ്പത്തിലെ ഉടുപ്പ്, മയിൽ പീലി, മഞ്ചാടി, കുന്നികുരു, വളപ്പൊട്ട് ഒക്കെ അല്ലേ " " അല്ലാ " " എയ് അങ്ങനെ വരാൻ സാധ്യത ഇല്ലാലോ. സാധാരണ പെൺകുട്ടികൾ ഇതൊക്കെ അല്ലേ കൊണ്ടുവരാറുള്ളത് . ഇങ്ങ് തന്നെ ഞാൻ തന്നേ നോക്കാം " അത് പറഞ്ഞ് മാധു കവർ വാങ്ങി ഓരോന്നായി പുറത്തെടുത്തു. അത്രയും നേരം ചിരിച്ചു കൊണ്ടിരുന്നവരുടെ മുഖത്ത് അത് കണ്ടതോടെ മറ്റു ചില ഭാവങ്ങൾ നിറയാൻ തുടങ്ങി. " പ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, സോപ്പുപെട്ടി, കപ്പ് , ബെഡ് ഷീറ്റ്, പുതപ്പ്.... ഇതെന്താ പാത്രകടയോ " " ഇതെല്ലാം എന്റെ സ്വന്തം സാധനങ്ങളാ. ഇതെന്റെ സ്വന്തം പ്ലേറ്റ്. ഇതിലെ ഞാൻ ഫുഡ് കഴിക്കു . ഇതെന്റെ സ്വന്തം ഗ്ലാസ് ഇതിലെ ഞാൻ വെള്ളം കുടിക്കു . ഇതെന്റെ ബെഡ് ഷീറ്റ് ഇതിലെ ഞാൻ കിടക്കൂ. ഇതൊക്കെ എന്റെയാ "

" അപ്പോ നീ ഇവിടെ കഴിഞ്ഞ രണ്ട് ദിവസം എന്താ ചെയ്തത് " " എനിക്ക് ഇവരെ ഒരുപാട് മിസ് ചെയ്തു. അതല്ലേ ഞാൻ ഇവിടേക്ക് കൊണ്ടുവന്നത്. അച്ഛനും അമ്മ കുഴപ്പമില്ലാലോ " അവൾ അത് ചോദിച്ചതും അവർ രണ്ടുപേരും യാന്ത്രികമായി തലയാട്ടി ഹരനെ ഒന്ന് നോക്കി. അവനും ആകെ കിളി പോയ അവസ്ഥയിൽ ആണ്. അവൾ teddy യെ കാറിൽ കയറ്റുന്നത് കണ്ടു എങ്കിലും ഈ കവറിലെ സാധനങ്ങൾ ഒന്നും അവനും കണ്ടിട്ടുണ്ടായിരുന്നില്ല. " സ്വയം വരുത്തി വച്ചതല്ലേ . രണ്ടു പേരും അനുഭവിച്ചോ എന്ന രീതിയിൽ ഹരൻ അവരെ ഒന്ന് നോക്കിയിട്ട് സ്റ്റയർ കയറി മുകളിലേക്ക് പോയി. ഒരു കൈയിൽ ബാഗും മറ്റേ കയ്യിൽ നിധികയുടെ വലിയ പാവയേയും ഏറ്റി പടികൾ കയറി പോകുന്ന ഹരനെ കണ്ട് അവർക്കും ചിരി വന്നിരുന്നു. " ഞാൻ ഇത് അടുക്കളയിൽ വച്ചിട്ട് വരാം " നിധി പ്ലേറ്റു ഗ്ലാസ്സും മറ്റു എടുത്ത് അടുക്കളയിലേക്ക് നടന്നു. " ജീവിതത്തിൽ എട്ടന് കിട്ടാവുന്നതിൽ വച്ച് എറ്റവും വലിയ പണിയാണ് നിങ്ങൾ രണ്ടു പേരും കൂടി കൊടുത്തത്. അത് എന്തായാലും എനിക്ക് ഇഷ്ടമായി. ഞാൻ പോയി എന്റെ പാക്ക് ചെയ്ത് വച്ച സാധനങ്ങൾ എല്ലാം പുറത്തെടുത്തു വക്കട്ടെ . വെറുതെ ഹോസ്റ്റലിൽ പോവാമെന്ന് മന കോട്ട കെട്ടി " മാധു ഒരു ദീർഘ നിശ്വാത്തത്തോടെ അവന്റെ റൂമിലേക്ക് കയറി പോയി. * രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് വന്നതാണ് നിധിക. ഹരൻ വൈകുന്നേരം ആരെയോ കാണണം എന്ന് പറഞ്ഞ് പോയിട്ട് ഇതുവരെ തിരികെ വന്നിട്ടില്ല. "

നിച്ചു " വാതിലിനരികിൽ നിന്നുള്ള വിളി കേട്ട് നിധിക നോക്കി. മാധു കൈയ്യിൽ എന്താേ പിടിച്ച് വാതിലിനു പുറത്ത് തന്നെ നിൽക്കുകയാണ്. " എന്താടാ അവിടെ നിൽക്കുന്നേ. അകത്തേക്ക് വാ" " എട്ടൻ ഉണ്ടാേ അവിടെ " " എയ് ഇല്ല. ഹരൻ ഇതു വരെ വന്നിട്ടില്ല. " " ഹാവു ഭാഗ്യം " അവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു. " ഞാൻ ഷൂ വാങ്ങിട്ടോ . അത് കാണിക്കാൻ വന്നതാ" അവൻ കയ്യിലെ ഷൂ കാണിച്ചു കൊണ്ട് പറഞ്ഞു. " നന്നായിട്ടുണ്ടല്ലോ. പൈസ തികഞ്ഞോ " " മമ്. കാറക്റ്റ് ആയിരുന്നു. അല്ലാ എട്ടൻ എവിടെ " " അറിയില്ലാ പുറത്ത് പോയിരിക്കാ " " നിങ്ങളുടെ കല്യാണത്തിന്റെ ബാക്ക് ഫോട്ടോസ് കിട്ടിയിട്ടുണ്ട്. ഞാൻ നിന്റെ ഫോണിലേക്ക് അയക്കാം " " അത് അയച്ചിട്ടും കാര്യമില്ലാ . ഫോൺ എന്റെ കയ്യിൽ നിന്നും താഴേ വീണു. അതിനി ഉപയോഗിക്കാൻ പറ്റില്ല. നീ ഹരന്റെ ഫോണിലേക്ക് സെന്റ് ചെയ്തിട്ടേക്ക് ഞാൻ ഒഴിവ് പോലെ നോക്കി കൊള്ളാം " " മമ് " " നിനക്ക് നാളെ ക്ലാസ് ഇല്ലേ " " ഉണ്ട് . നിനക്ക് കുടിക്കാൻ വെള്ളം വല്ലതും വേണോ നിച്ചു " " എയ് വേണ്ടാ " " ഒരു ദിവസം വീട്ടിൽ പോയി നിന്നപ്പോഴേക്കും നീ വല്ലാതെ ക്ഷീണിച്ച പോലെ . നിനക്ക് ജ്യൂസ് കൊണ്ടുവന്നു തരട്ടെ " " കുറച്ച് മുൻപ് ഫുഡ് കഴിച്ചല്ലേ ഉള്ളൂ. വേണ്ടാ " " എന്നാ കുറച്ച് ഫ്രൂട്ട്സ് കൊണ്ടു വരാം "

" മോനേ മാധു. എന്റെ കിഡ്ണി വല്ലതും വേണോ നിനക്ക് . സത്യം പറ എന്താ കാര്യം " " അത് അത് പിന്നെ " " ഏത് പിന്നെ " " എനിക്ക് ഒരു കാര്യം അറിയാനാ " " എന്ത് കാര്യം " " നിനക്ക് കിടക്കാറായില്ലേ മാധു . സമയം കുറേ ആയല്ലോ. " അകത്തേക്ക് കയറി വന്ന ഹരൻ ചോദിച്ചു. " ആഹ് എട്ടാ ഞാൻ നിച്ചുനോട് ഒരു കാര്യം പറഞ്ഞിട്ട് പോവാൻ നിൽക്കായിരുന്നു. " " മ്മ് "അവൻ ഒന്ന് മുളി കൊണ്ട് ടവലും എടുത്ത് ബാത്ത് റൂമിലേക്ക് പോയി. " എന്താ മാധു കാര്യം. രഹസ്യം ആണോ " നിധിക പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു " ദേ ഈ കുട്ടി നിന്റെ ആരെങ്കിലും ആണോ " മാധു ഫോണിലെ കല്യാണ ഫോട്ടേയിലെ ഒരു കുട്ടിയെ കാണിച്ചു കൊണ്ട് ചോദിച്ചു. " അറിയാലോ . വീടിന്റെ അടുത്തുള്ള കുട്ടിയാ. ആതിരാ " " ആണോ. ഈ കുട്ടി എന്താ ചെയ്യുന്നേ. എത്ര വയസായി " " ഇപ്പോ ഡിഗ്രി കഴിഞ്ഞു. രണ്ട് മാസം കഴിഞ്ഞാ ഇവളുടെ കല്യാണമാ " " ആണോ ശ്ശേ. ജസ്റ്റ് മിസ് . അപ്പോ ഈ കുട്ടിയോ " " ഇത് നിഖിയുടെ ഫ്രണ്ടാണ്. അതുല്യ . " " സിംഗിൾ ആണോ " " അതെ " " അപ്പോ ഈ കുട്ടിയോ " " ഇത് രേണുക . വീടിന്റെ അടുത്തുള്ള കുട്ടിയാ" " അപ്പോ ഇതോ " " ഇത് ആരതി. കുറച്ച് മുൻപ് പറഞ്ഞ ആതിരയുടെ അനിയത്തി" " അപ്പോ ഈ നീല ചുരിദാർ "

" മോനേ മാധു എങ്ങോട്ടാ നിന്റെ ചാട്ടം. നീയെന്താ എന്റെ നാട്ടിലെ പെൺപിള്ളേരുടെ സെൻസസ് എടുക്കാനാണോ " " അതിനല്ലടി ചേച്ചി . ഇതിൽ എതെങ്കിലും രണ്ട് മൂന്ന് പെൺപിള്ളേരെ എനിക്കൊന്ന് സെറ്റാക്കി തരുമോ " " എന്ത് " നിധിക ബെഡിൽ നിന്നും ചാടി എണീറ്റു. " പ്ലീസ് ടീ . നല്ല ചേച്ചി അല്ലേ. " " മാധു നീ ഇത് വരെ പോയില്ലേ " കുളി കഴിഞ്ഞ് വന്ന ഹരൻ വീണ്ടും ചോദിച്ചു. " ഇപ്പാേ പോവാം ... ഡീ ചേച്ചി പറ. സെറ്റാക്കി തരുമോ " അവൻ പതിയെ ചോദിച്ചു. " ഒന്നു പോ മാധു . ഞാൻ എന്താ നിന്റെ മാമനോ . അതും ഒന്നല്ലാ . മൂന്ന് പേരെയാ . എനിക്കൊന്നും പറ്റില്ല. " " എന്നാ വേണ്ടാ ഒരാളെ മതി. " " അപ്പോ നിന്റെ ക്ലാസിലെ ലൈനോ " " അതും ഇണ്ട്. പിന്നെ ഇതും കൂടി " " നീ പോയേ പോയേ. കള്ള കോഴി " " മാധു " വീണ്ടും ഹരന്റെ വിളി വന്നതും മാധു പുറത്തേക്ക് നടന്നു. "രണ്ട് ലൈൻ കമ്പിയിൽ പിടിച്ച ഒരു കാക്കയും ഇതു വരെ ജീവിച്ചിരുന്നിട്ടില്ലാ എന്ന് ലൈൻ സെറ്റാക്കാൻ നടക്കുന്ന അനിയനും സെറ്റാക്കി തരാൻ നോക്കുന്ന ചേച്ചിയും ഓർത്താൽ നന്ന് " അത് പറഞ്ഞ് ഹരൻ ഫോണും എടുത്ത് ബാൽക്കണിയിലേക്ക് നടന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story