നീഹാരമായ്: ഭാഗം 13

neeharamayi

രചന: അപർണ അരവിന്ദ്

വൈകുന്നേരം ഹരൻ ഓഫീസിൽ നിന്നും വരുമ്പോൾ ഉമ്മറത്ത് തന്നെ മാധുവും നിധികയും ഇരിക്കുന്നുണ്ട്. രാവിലെ ഈ ഗേറ്റ് കടന്ന് പോകുമ്പോൾ താൻ അനുഭവിച്ച ടെൻഷനെ കുറിച്ചാലോചിച്ച് ഹരന് ചിരി വന്നിരുന്നു. അവൾ രാവിലെ പ്രൊഫെയിൽ പിക്ക് മാറ്റി എന്ന് പറഞ്ഞപ്പോൾ അത് തനിക്കിട്ടുള്ള പണിയാണെന്നാണ് ആദ്യം കരുതിയത്. ഫോൺ ഓണായി ആ പിക്ക് കണ്ടപ്പോഴാണ് സത്യത്തിൽ ശ്വാസം പോലും നേരെ വീണത്. കല്യാണത്തിന് എടുത്ത ഫോട്ടോ ആയിരുന്നു അത്. മുണ്ടും ഷർട്ടു ചന്ദനകുറിയുമൊക്കെ ഇട്ട് തനി നാടൻ ലുക്ക്. ഓഫീസിൽ പോയപ്പോൾ കൂടെ വർക്കും ചെയ്യുന്നവരും നല്ല രസമുണ്ട് എന്ന് പറഞ്ഞിരുന്നു. ഹരൻ ഓരോന്ന് ഓർത്തു കൊണ്ട് കാറ് പോർച്ചിൽ നിർത്തി പുറത്തേക്ക് ഇറങ്ങി. എന്നാൽ ഇന്ന് പതിവിന് വിപരീതമായി മാധുവും നിധികയും അവനെ കണ്ടതും ബഹുമാനത്തോടെ എണീറ്റ് നിൽക്കുന്നു. പുഞ്ചിരിക്കുന്നു. ഹരൻ രണ്ടുപേരെയും ഒന്ന് സംശയത്തോടെ നോക്കി അകത്തേക്ക് നടന്നു. " ഇന്ദ്രേട്ടന് ചായ എടുക്കട്ടെ " നിധിക പിന്നിൽ നിന്നും വിളിച്ച് ചോദിച്ചു. " വേണ്ടാ " അവൻ സ്റ്റയർ കയറി മുകളിലേക്ക് പോയതും നിധിക നിരാശയോടെ മാധുവിനെ നോക്കി. " അങ്ങേര് വേണ്ടാന്നൊക്കെ പറയും. നീ വേഗം ചായ ഉണ്ടാക്കി റൂമിലേക്ക് പോ"

" എന്നെ കൊലക്ക് കൊടുത്തേ നീ അടങ്ങുള്ളു " അവൾ വേഗം ചായ ഉണ്ടാക്കി റൂമിലേക്ക് നടന്നു. " ഹരാ ദാ ചായ " അത് കണ്ട് അവൻ നിധികയേയും ചായയിലേക്കും മാറി മാറി നോക്കി. " എനിക്ക് വിഷം കലക്കി തന്ന് കൊല്ലാനാണോ നിന്റെ ഉദേശം " " വിഷമോ ...ഞാൻ അങ്ങനെ ചെയ്യുമോ ഹരാ . എന്നെ അത്രക്കും വിശ്വാസമില്ലേ " " ഇല്ലാ അതുകൊണ്ടാ ചോദിച്ചേ " " ഞാൻ കുടിച്ച് കാണിച്ച് തന്നാ വിശ്വാസമാകുമല്ലോ. ദാ.." അവൾ ചായ ഒന്ന് സിപ്പ് ചെയ്തു. ശേഷം ഹരന് നേരെ നീട്ടി. " മമ്.. കുടിക്ക് ഹരാ. നല്ല ചായയാ " അവൾ വീണ്ടും നിർബന്ധിച്ചതും ഹരൻ മനസില്ലാ മനസോടെ അത് വാങ്ങി കുടിച്ച് കപ്പ് തിരികെ അവൾക്ക് തന്നെ കൊടുത്തു. " ഞാൻ സഹായിക്കാം ഹരാ " ബെഡിൽ ഇരുന്ന് കാലിലെ ഷൂ അഴിക്കുന്ന ഹരനെ കണ്ട് നിധി കയ്യിലെ കപ്പ് ടേബിളിൽ വച്ച് അവന്റെ മുന്നിലായി താഴേ മുട്ടുകുത്തി ഇരുന്നു ഷൂ അഴിക്കാൻ തുടങ്ങി " നിന്റെ തല എവിടെയും ഇടിച്ചിട്ടൊന്നും ഇല്ലാലോ " അവളുടെ ഭാവമാറ്റം കണ്ട് വിശ്വാസം വരാതെ ഹരൻ ചോദിച്ചു. " ഈ ഹരന്റെ ഒരു കാര്യം " അത് പറഞ്ഞ് അവൾ അവന്റെ ഷർട്ടിന്റെ ബട്ടൻ അഴിക്കാൻ നിന്നതും ഹരൻ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു. " നീ എന്താ കാണിക്കുന്നേ " അവൻ പരിഭ്രമത്തോടെ ചോദിച്ചു. " ഷർട്ടിന്റെ ബട്ടൺ അഴിക്കാ. എന്തേ " " അതൊന്നും വേണ്ടാ. ഞാൻ അഴിച്ചോളാം. " ഹരൻ തിരിഞ്ഞ് ബാത്ത് റൂമിലേക്ക് നടന്നു. "എടോ തനിക്ക് നാണമാണല്ലേ.." നിധിക ചിരിയോടെ ചോദിച്ചു.

" നാ... നാണമോ എനി .. എനിക്കോ ... എയ് എ..എന്തിന് " " താൻ വെറുതെ ഉരുണ്ട് കളിക്കണ്ടാ. അന്ന് താൻ ടവൽ ഉടുത്ത് കുളിക്കാൻ കയറുമ്പോൾ ഞാൻ പെട്ടെന്ന് ഈ റൂമിലേക്കു വന്നപ്പോഴും , നിങ്ങളുടെ ബെഡിൽ കിടക്കുമ്പോഴും , ദാ ഇപ്പോഴും നിനക്ക് വല്ലാതെ നാണം വരുന്നുണ്ട്. " " ഒന്നു പോയേടി. നാണം പോലും " അത് പറഞ്ഞ് ഹരൻ ഷർട്ട് അഴിച്ചിട്ട് ടവലും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. നിധിക ചിരിച്ചു കൊണ്ട് പുറത്തേക്കും. " നീ ശരിക്കും പൊട്ടിയാണോ. അതോ പൊട്ടിയെ പോലെ അഭിനയിക്കുകയാണോ നിച്ചു. നിന്നെ ഞാൻ എന്തിനാ ഇവിടേക്ക് പറഞ്ഞയച്ചത് .നീ എന്താ ചെയ്തത് " " അയ്യോ സോറി . ഞാൻ മറന്നു. " നിധിക റൂമിലേക്ക് തിരികെ ഓടി. " എടോ .... നിക്കടോ " അവളുടെ ശബ്ദം കേട്ട് ബാത്ത് റും ഡോർ അടക്കാൻ നിന്ന ഹരൻ നിന്നു. " താഴേ പോർച്ചിൽ കിടക്കുന്ന ബുള്ളറ്റ് തന്റെയാണോ " " ആണെങ്കിൽ " " എന്നെ ഒന്ന് അതിൽ കയറ്റുമോ " " ഇല്ലാ " ഹരൻ അത് പറഞ്ഞി വാതിൽ അടക്കാൻ നിന്നതും നിധിക അത് തടഞ്ഞു. " പ്ലീസ് ഡോ. ഞാൻ തനിക്ക് ചായ കൊണ്ടുവന്ന് തന്നില്ലേ . ഷൂ അഴിച്ച് തന്നില്ലേ. ഇനി വേണെങ്കിൽ കുളിക്കാനും സാഹായിക്കാം " " ആണോ . എന്റെ ഭാര്യക്ക് എന്നോട് അത്രയും സ്നേഹമാണോ " അവൻ വാതിലിൽ ചാരി നിന്ന് ചോദിച്ചതും നിധിക അതെ എന്ന രീതിയിൽ തലയാട്ടി. " എന്റെ മോൾക്ക് ബുള്ളറ്റിൽ കയറാൻ അത്രയും ഇഷ്ടമാണോ " " മമ്" അവൾ വീണ്ടും തലയാട്ടി. " എന്നാ പോയി നിന്റെ തന്തയോട് പറയടി പുല്ലേ " ഹരൻ പെട്ടെന്ന് വാതിൽ അടച്ചു. " എടാ പട്ടി തെണ്ടി നാറി നിനക്ക് ഞാൻ കാട്ടി തരാമെടോ. നീ എന്റെ അച്ഛനെ വിളിക്കും അല്ലേ " അവൾ ഡോറിൽ ദേഷ്യത്തിൽ തല്ലി പുറത്തേക്ക് നടന്നു.

" അവൾക്ക് ബുള്ളറ്റിൽ കയറണം പോലും. ഞാൻ കയറ്റി തരാമെടി വടയക്ഷി " ഹരൻ നിധികയെ ചീത്ത വിളിച്ചു കൊണ്ട് വേഗം കുളിച്ചിറങ്ങി. പെട്ടെന്ന് ബുള്ളറ്റ് സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടതും ഹരൻ ജനലിനരികിലേക്ക് ഓടി. " എടി പാപി. നിന്റെ തന്തക്ക് വിളിച്ചപ്പോൾ നീ എന്റെ അച്ഛനെ കൊണ്ട് തന്നെ വണ്ടി എടുപ്പിച്ചോ " ഗേറ്റ് കടന്ന് ബുള്ളറ്റിൽ പോകുന്ന അച്ഛനും അതിന് പിന്നിൽ ഇരിക്കുന്ന മാധുവും നിധികയും. " ഇനി ഇവിടെ നിൽക്കണ്ടാ. അവൾ തിരികെ വന്നാ പിന്നെ കളിയാക്കി കൊല്ലും ശവം" ഹരൻ വേഗം കബോഡിൽ നിന്നും ഷർട്ടും പാൻസും ഇട്ടു. വാലറ്റും ഫോണും കാറിന്റെ കീയും ഷൂവും എടുത്ത് താഴേക്ക് ഓടി. ഫോണും കീയും വാലറ്റും ഫോണും പോക്കറ്റിൽ ഇട്ട് അവൻ കാറിൽ ചാരി നിന്ന് തിരക്കിട്ട് ഷൂ ഇട്ടതും മുറ്റത്ത് ബുളറ്റ് വന്ന് നിന്നതും ഒരുമിച്ചാണ്. " ഈ സന്ധ്യാ സമയത്ത് നീ എങ്ങോട്ടാടാ " ബുള്ളറ്റ് സ്റ്റാന്റിൽ ഇട്ട് ഇറങ്ങി കൊണ്ട് അച്ഛൻ ചോദിച്ചു. " ഞാൻ ഓഫീസിലേക്ക് ... അല്ലാ വെറുതെ നടക്കാൻ ഇറങ്ങിയതാ" " ഈ വേഷത്തിലോ " " അത് മഴയൊക്കെയല്ലേ . അതുകൊണ്ട് കാറിൽ നടക്കാൻ ഇറങ്ങാം എന്ന് കരുതി കാണും അല്ലേ ഇന്ദ്രേട്ടാ " അത് കേട്ട് ഹരൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. " നല്ല മഴ വരുന്നുണ്ട്. ഈ സമയത്തിനി എങ്ങോട്ടും പോവണ്ടാ .

അകത്തേക്ക് വാ" അത് പറഞ്ഞ് അച്ഛൻ അകത്തേക്ക് പോയി. " ഹര ഹര ഹര ഇന്ദ്രദേവാ ശിവ ശിവ ശിവ ഇന്ദ്രദേവാ ദുരിത സമന നായക മോക്ഷകാമയാ..." കയ്യിൽ കീ കറക്കി കളിയാക്കി പാടി നിധിക അകത്തേക്ക് നടന്നു. പിന്നാലെ മാധുവും. ഹരനും ദേഷ്യത്തിൽ ചവിട്ടി കുലുക്കി റൂമിലേക്ക് കയറി പോയി. ** പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞ് മാധു ഒൻപത് മണി ആയതും റൂമിലേക്ക് പോയി. അമ്മ അടുക്കളയിൽ പാചക പരീക്ഷണത്തിലാണ്. അച്ഛൻ റൂമിൽ എതോ ബുക്കും വായിച്ച് ഇരിക്കുകയാണ്. അതുകൊണ്ട് നിധിക ടിവിയും വച്ച് ഹാളിൽ ഇരുന്നു. ചാനൽ മാറ്റുന്നതിനായിൽ ടി വി യിൽ കണ്ട ആളുടെ മുഖം നിധികക്ക് വിശ്വസിക്കാനായില്ല. " അച്ചാ.. അമ്മാ.. മാധു " മൂന്നുപേരെയും അവൾ മാറി മാറി വിളിച്ചെങ്കിലും ആരും അത് കേട്ടിരുന്നില്ല അവസാനം നിധിക എണീറ്റ് സ്റ്റയറുകൾ ഓടി കയറി. റൂമിനുള്ളിലേക്ക് ഓടി കിതച്ചെത്തുമ്പോൾ ഹരൻ ബാൽക്കണിയിൽ ഇരുന്ന് ഇന്നത്തെ ന്യൂസ് പേപ്പർ നോക്കുകയായിരുന്നു. " ഹരാ.. അ..അവിടെ ... അവിടെ " അവൾ കിതച്ചു കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുകയാണ്. " എന്താ നിധിക. എന്താ പറ്റിയത് " " അവിടെ ..അവിടെ ടി വി യിൽ .. നീ ഒന്ന് വാ ... വരാൻ " അവൾ അവന്റെ കൈയ്യും പിടിച്ച് വലിച്ച് താഴേക്ക് നടന്നു.

" നോക്ക് ഹരാ ടി വിയിൽ നീ " ഈവനിങ്ങ് പ്ലോഗ്രാമിൽ ആങ്കറായുള്ള ഹരനെ ചൂണ്ടി അവൾ കൗതുകത്തോടെ പറഞ്ഞു. അവളുടെ ബഹളം കേട്ട് അപ്പോഴേക്കും മറ്റുള്ളവരും അവിടേക്ക് വന്നിരുന്നു. " അപ്പോ നിച്ചു നീ ന്യൂസ് ഒന്നും കാണാറില്ലേ " മാധു " ഇല്ലാ " " എട്ടനെ എല്ലാ ദിവസവും ഈ ഈവനിങ്ങ് ഷോയിൽ കാണാറുണ്ട് ലോ . അതുപോലെ എട്ടൻ ഏർണാകുളം ആയിരുന്നപ്പോ ലൈവ് ന്യൂസ് പ്രൊഗ്രാമിലും ഉണ്ടായിരുന്നു. " അത് കേട്ട് നിധിക അത്ഭുതത്തോടെ ആണോ എന്ന രീതിയിൽ ഹരനെ നോക്കി. എന്നാൽ അതെ സമയം ഹരൻ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു. തന്നെ ടി വിയിൽ കണ്ടപ്പോൾ അവളുടെ മുഖത്ത് നിറഞ്ഞ സന്തോഷം ആ മുഖത്തെ ആകാംഷ എല്ലാം അവൻ സൂഷ്മതയോടെ നോക്കുകയായിരുന്നു. " ഇത് കാണിക്കാനാണോ നീ ഇങ്ങനെ ഒച്ചയിട്ടത്. ഞാൻ പേടിച്ചു പോയി " മാധു അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു. " ഞാൻ എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിക്കാൻ നിൽക്കായിരുന്നു. എല്ലാവരും വാ " അമ്മ അവരെ കഴിക്കാൻ വിളിച്ചു. നിധികയും അമ്മയും എല്ലാവർക്കും വിളമ്പി കൊടുത്ത് കഴിക്കാനായി ഇരുന്നു. " നിച്ചു മോളേ. വീട്ടിൽ നിന്നും മോളുടെ അച്ഛൻ വിളിച്ചിരുന്നോ " കഴിക്കുന്നതിനിടയിൽ അച്ഛൻ പറഞ്ഞു "

എന്താ അച്ഛാ" " വിശേഷിച്ച് ഒന്നുമില്ല. മോളുടെ ഒരു കൂട്ടുക്കാരി വീട്ടിൽ കല്യാണം ക്ഷണിക്കാൻ വന്നിരുന്നു എന്ന് അത് പറയാനാ . എതാേ ഒരു പേര് പറഞ്ഞിരുന്നു. പക്ഷേ ഞാൻ മറന്നു പോയി " " ആരാ എന്ന് എനിക്ക് മനസിലായി അച്ഛാ . ആ വെള്ള പാറ്റ ആയിരിക്കും. അവൾ എന്റെ കൂട്ടുക്കാരി ഒന്നും അല്ലാ. ക്ലാസ് മേറ്റ് അത്രയേ ഉള്ളൂ " നിധികയുടെ സംസാരവും ആക്ഷനും കണ്ട് അച്ഛന് ചിരി വന്നിരുന്നു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് നിധിക അടുക്കള ഒതുക്കാൻ സഹായിച്ച് ശേഷം റൂമിലേക്ക് വന്നു. ടേബിളിനു മുകളിൽ വച്ചിരുന്ന ഹരന്റെ ഫോൺ എടുത്ത് തന്റെ ഡയറിയിൽ എഴുതി വച്ചിരുന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. റിങ്ങ് ചെയ്ത് കട്ടാവാറായതും മറുഭാഗത്ത് നിന്ന് കോൾ എടുത്തിരുന്നു. " ഹലോ " " ഹലോ ഡീ ഇത് ഞാനാ " " ഞാനോ. ഏത് ഞാൻ " " നിധിയാടി പൊട്ടി" " എടീ നിധി. ഇതെതാ നമ്പർ " " എന്റെ ഫോൺ ഒന്ന് താഴേ വീണു. ഇത് വേറെ നമ്പർ ആണ് " " അല്ലാ നീയെന്താ ഈ സമയത്ത് " " നിന്നെ ആ വെള്ള പാറ്റ ഭൂമിക കല്യാണം വിളിച്ചിരുന്നോ " " ആടി. പിന്നെ നിന്റെ നമ്പറും ചോദിച്ചു. നിന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലാ എന്ന്. ഞാൻ അപ്പോ നിന്റെ അഡ്രസ് കൊടുത്തു എന്തേ " " അവള് വീട്ടിൽ വന്ന് കല്യാണം വിളിച്ചിട്ടുണ്ട് . നീ വരില്ലേ " " ഇല്ലടി . നിന്റെ കല്യാണത്തിന് തന്നെ പാറു മോൾക്ക് പനിയായ കാരണം വരാൻ പറ്റിയില്ല.

പിന്നെ ഭൂമിയുടെ കല്യാണം ഈ വരുന്ന ഞായർ അല്ലേ. അന്ന് സിദ്ധു എട്ടന്റെ കുടുബത്തിൽ ഒരു കല്യാണം ഉണ്ട് . അതിന് എന്തായാലും പോവണം . നീ പോവുന്നില്ലേ " " നീ വരാത്ത സ്ഥിതിക്ക് ഞാൻ പോവുന്നില്ല. പിന്നെ ആ തേപ്പിസ്റ്റിന്റെ കല്യാണത്തിന് പോവാത്തതാ നല്ലത്. എത്ര പയ്യമാരുടെ കണ്ണീരാ പാവം " " ഹസ്ബന്റിനേയും കൂട്ടി കല്യാണത്തിന് പോയി വാടി. അവളും ഒന്ന് ഞെട്ടട്ടെ . നിന്റെ കല്യാണ ഫോട്ടോസ് ഞാൻ കണ്ടു. ആള് സൂപ്പറാണല്ലോ . എങ്ങനെ പോകുന്നു ജീവിതമൊക്കെ ആള് റൊമാന്റിക്ക് ആണോ " " മ്മ്. നല്ല റൊമാന്റിക്കാ. പാറു മോള് എവിടെ " അവൾ വേഗം വിഷയം മാറ്റി " ദാ ഇവിടെ ഉണ്ട്. നാളെ പരീക്ഷയാ . എട്ടൻ വരുമ്പോൾ പുതിയ പാദസരം വാങ്ങി കൊടുത്തു. അതും കിലുക്കി നടക്കാ. ഇനി വേണം ഒന്ന് ഇരുത്തി പഠിപ്പിക്കാൻ " " മ്മ്. നിന്റെ ക്ലാസ് എങ്ങനെ പോകുന്നു. ഏർണാകുളത്തെ ജീവിതം എങ്ങനെയുണ്ട് " " കുഴപ്പമില്ലടി. പിന്നെ ഒരു സഹായത്തിന് എട്ടന്റെ അച്ഛനും കൂടെ ഉണ്ടല്ലോ " " മമ്. എന്നാ ശരി . പിന്നെ വിളിക്കാം ട്ടോ " "ശരിയെടി "

അവൾ കോൾ കട്ട് ചെയ്തു. നിധികയുടെ +1 മുതലുള്ള കൂട്ടുക്കാരിയാണ് വൈദേഹി എന്ന വൈദു . ഡിഗ്രി കഴിഞ്ഞതും അവളുടെ കല്യാണം കഴിഞ്ഞു. ഭർത്താവ് സിദ്ധാർത്ഥ് . ഏർണാകുളത്ത് ഒരു ബാങ്കിൽ വർക്ക് ചെയ്യുന്നു. സിദ്ധാർത്തിന്റെ അനിയത്തിയുടെ മകൾ ആണ് പാറു . പാറുവിന്റെ അച്ഛനും അമ്മയും മൂന്ന് കൊല്ലം മുൻപ് മരിച്ചു. അതിന് ശേഷം സിദ്ധുവും അവന്റെ മാതാപിതാക്കളും ആണ് പാറുവിനെ വളർത്തിയത്. എന്നാൽ കഴിഞ്ഞ കൊല്ലം സിദ്ധുവിന്റെ അമ്മയും മരിച്ചതോടെ പാറുവിന് ഒരു അമ്മയുടെ സ്നേഹം ഇല്ലാതായി. ശേഷം സിദ്ധുവിന്റെ കല്യാണത്തോടെ വൈദേഹി പാറുവിനെ സ്വന്തം മകളെ പോലാണ് നോക്കുന്നത്. പാറു ഇപ്പോ അഞ്ചാം ക്ലാസിലാണ്. വൈദേഹി ഏർണാകുളത്ത് തന്നെ പിജിക്ക് ചേർന്നു. ഹരൻ റൂമിലേക്ക് വരുമ്പോൾ നിധിക കബോഡിൽ കാര്യമായ എന്തോ തിരച്ചിലിൽ ആണ്. അത് കണ്ട ഹരൻ ഒന്നും മിണ്ടാതെ താഴേക്ക് തന്നെ പോയി. ഹാളിൽ അച്ഛനും അമ്മയും ടി വി കാണുന്നുണ്ട്. ഹരനും മാധുവും ഫോണിൽ നോക്കിയും ഇരിക്കുന്നു. " ഹരാ " മുകളിൽ നിന്നും നിധികയുടെ നീട്ടിയുള്ള വിളി കേട്ട് ഹരൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story