നീഹാരമായ്: ഭാഗം 18

neeharamayi

രചന: അപർണ അരവിന്ദ്

ഷൂട്ടിന് ഇനി അര മണിക്കൂർ കൂടി ഉള്ളത് കൊണ്ട് ഹരൻ കളക്റ്റ് ചെയ്ത് വച്ച ഡാറ്റകൾ എല്ലാം ഒരിക്കൽ കൂടി റിവേഴ്സ് ചെയ്യുകയായിരുന്നു. " സാർ .. സാറിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട് " ഓഫീസ് സ്റ്റാഫ് വന്ന് പറഞ്ഞതും ഹരൻ സംശയത്തോടെ പുറത്തേക്ക് നടന്നു. ലിഫ്റ്റിൽ താഴെ എത്തിയതും റിസപ്ഷൻ എരിയയിലെ ചെയറിൽ മാധു ഇരിക്കുന്നുണ്ട്. " എന്താടാ ഇവിടെ . എന്താ പറ്റിയത്" ആകെ ക്ഷീണിച്ച് ഇരിക്കുന്ന മാധുവിനെ കണ്ട് ഹരൻ ടെൻഷനിൽ ചോദിച്ചു. " അടുക്കളയിൽ പൂച്ച കയറി എട്ടാ " " ഇത് പറയാനാണോടാ തെണ്ടി ഇവിടേക്ക് വന്നത്. മനുഷ്യൻ പേടിച്ചു പോയി. " എനിക്ക് വിശക്കുണു എട്ടാ . ഇത്രയും ദൂരം നടന്ന് വന്ന് എന്റെ നടുവൊടിഞ്ഞു. ഒപ്പം ഒടുക്കത്തെ വെയിലും " " നിന്റെ വണ്ടി എവിടെ " " പോലീസ് കൊണ്ടുപോയി " മാധു നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു കഴിഞ്ഞതും ഹരൻ താടിക്കും കൈ കൊടുത്ത് ഇരുന്ന് പോയിരുന്നു. " എന്നിട്ട് ആ യക്ഷി എവിടെ "ഹരൻ ചുറ്റും നോക്കി ചോദിച്ചു. " എട്ടനെ ഫെയ്സ് ചെയ്യാനുള്ള മടി കാരണം നിച്ചു ദാ അവിടെ നിൽക്കാ " അവൻ വെയ്റ്റിങ്ങ് എരിയയിലെ ഡോറിനരികിലേക്ക് നോക്കി പറഞ്ഞു. " അവളോട് ഇവിടേക്ക് വരാൻ പറ " ഹരൻ ഗൗരവത്തിൽ പറഞ്ഞതും മാധു അവളെ വിളിച്ചു. നിച്ചു അടുത്തേക്ക് വന്നതും ഹരൻ അവളെ കളിയാക്കുന്ന പോലെ ഒന്ന് ആക്കി ചിരിച്ചു

" കണ്ടില്ലേ മാധു ഇയാൾ എന്നേ കളിയാക്കുന്നത്. ഞാൻ അപ്പോഴേ പറഞ്ഞതാ ഇവിടേക്ക് വരണ്ടാ എന്ന് " നിധിക മുഖം കൂർപ്പിച്ചു. "എന്താടി യക്ഷി നോക്കി പേടിപ്പിക്കുന്നേ.സ്വയം വരുത്തി വച്ചതല്ലേ അനുഭവിച്ചോ ." അവൻ വീണ്ടും കളിയാക്കിയതും നിധികക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു. " നീ വരുന്നുണ്ടെങ്കിൽ വാ മാധു. ഞാൻ പോവാ " അവൾ തിരിഞ്ഞ് നടന്നു. " എന്നെ കൊണ്ട് ഇനി ഒരടി നടക്കാൻ വയ്യാ നിച്ചു. എനിക്ക് ഫുഡ് വേണം. അത് വാങ്ങി തരാൻ നിന്റെ കൈയ്യിൽ പൈസയും ഇല്ലല്ലോ " അത് കേട്ടതും നിധിക പെട്ടെന്ന് നിന്നു. ശേഷം തിരികെ നടന്ന് വന്നു. " എന്താടി നീ ഈ കാണിക്കുന്നേ " തന്റെ കൈയ്യിൽ പിടിച്ച നിധികയെ നോക്കി ഹരൻ ചോദിച്ചു. " ഫുഡ് വാങ്ങാനും , സ്റ്റേഷനിൽ പോയി സ്കൂട്ടി തിരിച്ചെടുക്കാനും പൈസ വേണം. " " അതിന് എന്റെ കൈ പിടിച്ച് വലിച്ചിട്ട് എന്താ കാര്യം " " ഇത് എന്റെ വീട്ടുക്കാരുടെ പൈസ കൊണ്ട് വാങ്ങിച്ച റിങ്ങല്ലേ . ഇത് എനിക്ക് വേണം. ഇത് പണയം വച്ചിട്ട് ഞാൻ കാശ് ഒപ്പിച്ചോളാം " നിധിക ഹരന്റെ വിരലിൽ കിടക്കുന്ന തന്റെ പേരെഴുതിയ മോതിരം അഴിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. "അയ്യടി മോളേ . എന്താ അവളുടെ മനസിലിരിപ്പ്. അത്ര ദാരിദ്രമാണെങ്കിൽ നിന്റെ കയ്യിൽ കിടക്കുന്ന മോതിരം എടുത്ത് വിൽക്കടി. "

" ഇത് നിങ്ങളുടെ പൈസ കൊണ്ട് വാങ്ങിയത് അല്ലേ. അത് ഈ നിധികക്ക് വേണ്ടാ. മര്യാദക്ക് എന്റെ റിങ്ങ് ഊരി താടോ . എന്റെ അച്ഛൻ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ പൈസ കൊണ്ട് വാങ്ങിയതാ ഇത്. അപ്പോ ഇത് എന്റെയാ " " ഒന്ന് നിർത്തോ രണ്ടും . മനുഷ്യൻ ഇവിടെ വിശന്ന് ചാവാറായി കിടക്കുമ്പോഴാ അവരുടെ ഒരു വഴക്ക്. രണ്ടും ഇനി ഒരക്ഷരം മിണ്ടി പോവരുത് " ഹരന്റെയും നിധികയുടേയും കൈ പിടിച്ച് മാധു കാന്റീനിലേക്ക് നടന്നു. * " എട്ടാ എനിക്ക് ബിരിയാണി മതി. നിനക്ക് എന്താ നിച്ചു വേണ്ടത് " ചെയർ വലിച്ചിട്ട് ഇരുന്നു കൊണ്ട് മാധു ചോദിച്ചു. " എനിക്കൊനും വേണ്ടാ." അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു. " വെറുതെ വാശി കാണിച്ച് ഇരിക്കണ്ടാ നിച്ചു. വീട്ടിൽ ഒന്നും കഴിക്കാനില്ലാ എന്ന ഓർമ വേണം " " ഒരു നേരം കഴിച്ചില്ലാന്ന് വച്ച് ചത്ത് പോവത്തൊന്നും ഇല്ലാലോ. നിനക്ക് വേണങ്കിൽ വേഗം കഴിക്ക്. " അപ്പോഴേക്കും വെയിറ്റർ ഓഡർ എടുക്കാൻ വന്നിരുന്നു. ഹരൻ രണ്ട് ബിരിയാണി ഓഡർ ചെയ്തു. " ഞാൻ കൈ കഴുകീട്ട് വരാം " മാധു വാഷ് റൂമിലേക്ക് പോയി. ഹരൻ ഫോണും നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞതും ബിരിയാണി വന്നു. " നീ എന്താ കഴിക്കുന്നില്ലേ " ഹരൻ ഫോണിൽ നിന്നും തല ഉയർത്തി ചോദിച്ചു " എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ " " കഴിക്കടി "

ഹരന്റെ സ്വരത്തിൽ അത്രയേറെ ഗൗരവം നിറഞ്ഞതും നിധിക തല ചരിച്ച് അവനെ നോക്കി. അവന്റെ ദേഷ്യത്തിൽ വലിഞ്ഞ് മുറുകിയ മുഖം കണ്ട് നിധികയും ഒന്ന് ഭയന്നിരുന്നു. " നീ മര്യാദക്ക് എടുത്ത് കഴിക്കുന്നോ . അതോ ഞാൻ തല്ലി തീറ്റിക്കണോ " അതു കൂടി കേട്ടതും കൈ പോലും കഴുകാതെ നിധി വേഗം കഴിക്കാൻ തുടങ്ങി. " That's my girl" അവളുടെ മുഖത്തേക്ക് പാറി വീണ മുടിയിഴകൾ ഒതുക്കി വച്ച് പറഞ്ഞ് ഹരൻ വീണ്ടും ഫോണിലേക്ക് മിഴി നട്ടു. " നിനക്ക് വേണ്ടാന്ന് പറഞ്ഞിട്ട് " കൈ കഴുകി വന്ന മാധു നിധിയെ നോക്കി ചോദിച്ചു. അതിന് രൂക്ഷമായ നോട്ടമായിരുന്നു മറുപടി. അതോടെ മാധു ഫുഡ് കഴിക്കുന്നതിൽ ശ്രദ്ധ ചെലത്തി. * " ഞാൻ വീട്ടിലേക്ക് വരുന്ന വഴി സ്റ്റേഷനിൽ പോയി ഫൈൻ അടച്ച് സ്കൂട്ടി എടുത്തിട്ട് വരാം. നിങ്ങൾ എന്റെ കാറിൽ പോയ്ക്കോ " ഹരൻ കാറിന്റെ കീ എടുത്ത് നിധികക്ക് നീട്ടി നിധി കാറിന്റെ കീയിലേക്കും മാധുവിനേയും മാറി മാറി നോക്കി. " എനിക്ക് കാർ ഓടിക്കാൻ അറിയില്ലാ " മാധുവിനെ നോക്കിയാണ് അവൾ പറഞ്ഞത്. " എന്നാ നിങ്ങൾ ഓട്ടോ വിളിച്ച് പൊക്കോ. " മാധുവിന്റെ കയ്യിൽ പൈസയും കൊടുത്ത് ഹരൻ തിരക്കിട്ട് ഓഫീസിലേക്ക് കയറി പോയി. * ഓട്ടോ പിടിച്ച് അവർ വീട്ടിൽ എത്തി.

വൈകുന്നേരം ആയതും മാധുവിന്റെ കൂട്ടുക്കാർ വീട്ടിലേക്ക് വന്ന് അവനെ വിളിച്ചു കൊണ്ടു പോയി. വേഗം പോയി വരാം എന്ന് പറഞ്ഞത് കൊണ്ട് നിധികയും അത് സമ്മതിച്ചു. അവൻ പോയതും നിധിക വീട്ടിലെ ചെറിയ പണികൾ എല്ലാം ചെയ്യാൻ തുടങ്ങി. നല്ല മഴ വരുന്നതിന്റെ ഭാഗമായി അന്തരീക്ഷം കാർമേഘത്താൽ മൂടി. നിധിക ടെറസിൽ ഉണങ്ങാനിട്ട തുണികൾ എടുക്കാൻ മുകളിലേക്ക് ഓടി. മുഴുവൻ തുണികളും എടുക്കുന്നതിനു മുൻപേ മഴ അവളെ നനച്ചു. മഴയെ പ്രാകി കൊണ്ട് തുണികൾ എല്ലാം എടുത്ത് വച്ച് അവൾ നന്നഞ്ഞ ഡ്രസ് മാറ്റാൻ റൂമിലേക്ക് പോയി. ** ഓഫീസിൽ നിന്നും തിരിച്ചു വരുന്ന വഴിക്കാണ് അമ്മയുടെ കോൾ വന്നത്. ഹരൻ കാർ സൈഡിൽ ഒതുക്കി കൊണ്ട് കോൾ എടുത്തു. " ജിത്തു നീ വീട്ടിൽ എത്തിയോ" " ഇല്ല അമ്മ " " എന്നാ വേഗം ചെല്ല്. അവിടെ മോള് ഒറ്റക്കാണ് " " അപ്പോ മാധു എവിടെ " " അവൻ ഇവിടെ തറവാട്ടിൽ ഉണ്ട്. കൂട്ടുക്കാരുടെ കൂടെ ഇതു വഴി വന്നപ്പോ കയറിയതാ . മഴ കാരണം തിരിച്ച് വരാൻ പറ്റില്ല. നീ അതോണ്ട് വേഗം വീട്ടിൽ എത്താൻ നോക്ക് " മറുപടിക്ക് നിൽക്കാതെ അമ്മ കോൾ കട്ട് ചെയ്തു. " ഇത് വല്ലതും നടക്കുമോ ചെക്കാ " അമ്മ തന്റെ അടുത്തായി ഇരിക്കുന്ന മാധുവിനോട് ചോദിച്ചു

. " പിന്നെ നടക്കാതെ . നമ്മൾ എല്ലാവരും ഉള്ളപ്പോൾ അല്ലേ ഈ അടിയും വഴക്കും. ഇതിപ്പോ അവർ ഒറ്റക്ക് ആണല്ലോ. അതോണ്ട് ഇന്നത്തോടെ അവരുടെ വഴക്കും പിണക്കവും തീരും" " അതെങ്ങനെ " " കണ്ടില്ലേ അമ്മാ മഴ പെയ്യുന്നത്. മിക്കവാറും വീട്ടിൽ കറണ്ട് പോയി കാണും . മിക്കവാറും ഇരുട്ടത് ഒറ്റക്ക് നിച്ചു പേടിക്കും. പേടിച്ച് വിറച്ചിരിക്കുന്ന അവളുടെ അടുത്തേക്ക് എട്ടൻ ഒരു ദേവ ദൂതനെ പോലെ വരും. അങ്ങനെ നിച്ചുവിന് എട്ടനോട് സ്നേഹം തോന്നും അങ്ങനെ അവർ സെറ്റാവും " " എടാ ഇത് മറ്റേ സീരിയൽ കഥയല്ലേ .. " അച്ഛൻ " ഇത് സീരിയലും സിനിമയൊന്നും അല്ലാ. ഇത് എന്റെ സ്വന്തം ബുദ്ധിയാ. എന്റെ രേഷമു ഓൺലൈനിൽ വന്നോ എന്തോ " മാധു ഫോണും നോക്കി അവരുടെ അടുത്ത് നിന്നു എണീറ്റ് പോയി. * ഹരൻ വീട്ടിൽ എത്തുമ്പോൾ മൊത്തത്തിൽ ഇരുട്ടായിരുന്നു. അവൻ ഫോണിന്റെ ഫ്ളാഷ് ഓണാക്കി സ്പെയർ കീ വച്ച് ഡോർ തുറന്നു. താഴേ മുഴുവനും നിധികയെ നോക്കി എങ്കിലും കാണാത്തതു കൊണ്ട് അവൻ റൂമിലേക്ക് നടന്നു. റൂമിലേക്ക് കയറിയതും ടേബിളിനു മുകളിലായി മെഴുകുതിരി കത്തിച്ചു വച്ചിട്ടുണ്ട്. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതും നിധിക അവിടെയാണെന്ന് മനസിലായി. " ഈ മഴയത്ത് കുളിക്കാൻ ഇവൾക്ക് വട്ടുണ്ടോ " ഹരൻ മനസിൽ ആലോചിച്ച് ലാപ്പ്ടോപ്പും മറ്റും ടേബിളിൽ വച്ചു. രാത്രിയിലേക്കുള്ള ഫുഡ് വാങ്ങിക്കാൻ റസ്റോറന്റിൽ കയറിയ കാരണം കുറച്ച് മഴ നന്നഞ്ഞിരുന്നു.

അവൻ നനഞ്ഞ ഷർട്ട് അഴിച്ച് താഴേയായി ഇട്ട് തിരിഞ്ഞതും തൊട്ടുപിന്നിൽ നിധിക ഹരനെ പേടിപ്പിക്കാനായി ടേബിളിനു മുകളിലെ ഹരന്റെ ഫോൺ എടുത്ത് ഫോണിലെ ഫ്ളാഷ് മുഖത്തേക്ക് അടിച്ച് കാണിച്ചാണ് അവൾ നിന്നത്. പക്ഷേ ഹരൻ ഭാവ വ്യത്യസമൊന്നും ഇല്ലാതെ ഇരു കൈകളും കെട്ടി നിന്നു. " നീ പേടിച്ചില്ലേ " അവൾ അത്ഭുതത്തോടെ ചോദിച്ചു. " ഇല്ല പേടിക്കണോ " അവൻ കളിയാക്കി - " അയ്യടാ ഒരു വലിയ തമാശ " അത് പറഞ്ഞ് അവൾ പുഛിച്ചു. " നിനക്ക് മര്യാദക്ക് തുണി ഉടുത്തോടേടി " അവളുടെ ടി ഷർട്ടും ഹാവ് ഷോട്ട്സും കണ്ട് ഹരൻ ചോദിച്ചു. " ഞങ്ങളുടെ നാട്ടിൽ ഇതിനെ തുണി എന്നാണ് പറയുക. പിന്നെ ഞാൻ കുളിച്ചിറങ്ങുന്ന ടൈമിൽ നിങ്ങളോട് ആരാ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത് " " ഭവതി ഇവിടെ നീരാടി കൊണ്ടിരിക്കുന്ന കാര്യം അടിയൻ അറിഞ്ഞില്ല. ഇനി ഇപ്പോ അറിഞ്ഞിരുന്നാലും കുഴപ്പമില്ല. ഈ കണ്ടത്തിൽ വക്കുന്ന നോക്കുകുത്തിയെ എന്ത് കാണാനാ " ഹരൻ പുഛത്തിൽ മുഖം തിരിച്ചു. അവൻ പറയുന്നത് കേട്ട് അവൾക്ക് ദേഷ്യം വന്നു എങ്കിലും അത് പെട്ടെന്ന് മറഞ്ഞ് ചുണ്ടിൽ ഒരു കുബുദ്ധി ചിരി വിരിഞ്ഞു.

" ഇന്ദ്രേട്ടാ " അവൾ ഹസ്കി വോയ്സിൽ വിളിച്ചു കൊണ്ട് ഹരന്റെ നഗ്നമായ നെഞ്ചിലൂടെ വിരലോടിച്ചു. അവളുടെ ആ പ്രവൃത്തിയിൽ ഒന്ന് പകച്ച് കൊണ്ട് ഹരൻ രണ്ടടി പിന്നോട്ട് നീങ്ങി. " കണ്ടോ നീ ഇത്രയെ ഉള്ളൂ " നിധിക പുഛത്തിൽ പറഞ്ഞു. അത് കേട്ട് ഹരന് ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അവൻ കണ്ണുകൾ അടച്ച് സ്വയം നിയന്ത്രിച്ചു. " നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ ഹരാ. നീ കളിയാക്കുമ്പോൾ എനിക്കും ഇതേ ദേഷ്യമാ വരാറുള്ളത്. " അത് പറഞ്ഞ് അവൾ പുഛത്തോടെ കബോഡിനരികിലേക്ക് നടന്നു. ഒപ്പം അവനെ കളിയാക്കാൻ എന്ന വണ്ണം മൂളിപ്പാടും പാടുന്നുണ്ട്. Vaseegara En Nenjinika Un Pon Madiyil Thoonginaal Pothum Atheyganam En Kannuranga Mun Jenmangalin Yekkangal Theerum പാട്ടും പാടി കബോഡിൽ നിന്ന് ഇടാനുള്ള ഡ്രസ് എടുത്ത് തിരിഞ്ഞും ഹരന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story