നീഹാരമായ്: ഭാഗം 19

neeharamayi

രചന: അപർണ അരവിന്ദ്

" കണ്ടോ നീ ഇത്രയെ ഉള്ളൂ " നിധിക പുഛത്തിൽ പറഞ്ഞു. അത് കേട്ട് ഹരന് ദേഷ്യം വരുന്നുണ്ടായിരുന്നു എങ്കിലും അവൻ കണ്ണുകൾ അടച്ച് സ്വയം നിയന്ത്രിച്ചു. " നിനക്ക് ദേഷ്യം വരുന്നുണ്ടല്ലേ ഹരാ. നീ കളിയാക്കുമ്പോൾ എനിക്കും ഇതേ ദേഷ്യമാ വരാറുള്ളത്. " അത് പറഞ്ഞ് അവൾ പുഛത്തോടെ കബോഡിനരികിലേക്ക് നടന്നു. ഒപ്പം അവനെ കളിയാക്കാൻ എന്ന വണ്ണം മൂളിപ്പാടും പാടുന്നുണ്ട്. Vaseegara En Nenjinika Un Pon Madiyil Thoonginaal Pothum Atheyganam En Kannuranga Mun Jenmangalin Yekkangal Theerum പാട്ടും പാടി കബോഡിൽ നിന്ന് ഇടാനുള്ള ഡ്രസ് എടുത്ത് തിരിഞ്ഞും ഹരന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു. നിധിക ഒരു നിമിഷം അനങ്ങാൻ പോലും കഴിയാതെ നിശ്ചലയായി നിന്നു. "ഹ.. ഹരാ " " മമ്.." അവൻ ഒരു പ്രത്യേക താളത്തിൽ മൂളി . " എന്നെ വി.. വിട്. എ..എനിക്ക് പോവ... പോവണം" " വിട്ടിലെങ്കിലോ " അത് പറഞ്ഞ് ഹരൻ പതിയെ അവളുടെ കാതിനരികിലേക്ക് മുഖം അടുപ്പിച്ചു. " വേ.. വേണ്ടാ പ്ലീസ് " അവൾ അപേക്ഷ പോലെ പറഞ്ഞതും ഹരൻ ഉറക്കെ ചിരിച്ചു. " കണ്ടോ ഇത്ര ഉള്ളൂ നീയും . എന്നാേട് കളിക്കാൻ നിൽക്കുമ്പോൾ ഇനി മോള് ഒന്ന് ശ്രദ്ധിച്ചേക്ക് "

അത് പറഞ്ഞ് അടുത്ത നിമിഷം അവൻ അവളെ ബെഡിലേക്ക് തള്ളിയിട്ടു. ശേഷം ബാത്ത്റൂമിലേക്ക് കയറി പോയി. രണ്ട് മിനിറ്റ് കഴിയേണ്ടി വന്നു നിധികക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലാവാൻ . അവൾ ബെഡിൽ നിന്നും ചാടി എണീറ്റു. ഉയർന്ന ശ്വാസനിശ്വാസം വരുതിയിലാക്കാൻ അവൾ നെഞ്ചിൽ കൈ വച്ച് ഇരുന്നു. ബാത്ത് റൂമിലേക്ക് കയറി പോയ ഹരന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവൻ ഡോറിൽ ചാരി നിന്ന് നെഞ്ചിൽ കൈ വച്ചു. അവളെ പേടിപ്പിക്കാനായി ആണ് അങ്ങനെ ചെയ്തത് എങ്കിലും സത്യത്തിൽ നിധികയെക്കാൾ കൂടുതൽ പേടിച്ചതും ഹരനായിരുന്നു. ഹരൻ കുളി കഴിഞ്ഞ് ഇറങ്ങുന്നതിന് മുൻപേ നിധിക ഡ്രസ്സ് മാറ്റി താഴേക്ക് പോയി. മെഴുക്കു തിരിയുമായി സ്റ്റയർ ഇറങ്ങി വന്നതും കറണ്ട് വന്നു. അവൾ മെഴുക്കു തിരി കെടുത്തി വച്ചു ഡെയ്നിങ്ങ് ടേബിളിൽ ഹരൻ കൊണ്ടുവന്നു വച്ച ഫുഡ് എടുത്ത് അടുക്കളയിലേക്ക് പോയി. ശേഷം തിരികെ വന്ന് ടി വി ക്ക് മുന്നിലായി ഇരുന്നു. നിധികയെ ഫെയ്സ് ചെയ്യാനുള്ള മടി കാരണം അവൻ റൂമിൽ തന്നെ കുറെ നേരം ഇരുന്നു.

കുറേ കഴിഞ്ഞ് നിധിക റൂമിന് പുറത്ത് ചുറ്റി തിരിയുന്നത് കണ്ട് ഹരൻ പുറത്തേക്ക് വന്നു. " എന്താ " അവൻ ഗൗരവത്തിൽ ചോദിച്ചു. " അത് . മാ.. മാധു ഇത്ര നേരായിട്ടും തിരികെ വന്നില്ല. " " അമ്മ വിളിച്ചിരുന്നു. അവൻ ഇന്ന് തറവാട്ടിൽ നിൽക്കാണത്രേ ." " എന്നാ ഫുഡ് എടുത്ത് വക്കട്ടെ " " മ്മ് " അവൻ മൂളിയതും നിധിക താഴേക്ക് നടന്നു. " എടാ ചതിയൻ മാധു . ഇപ്പോ വരാം എന്ന് പറഞ്ഞ് പോയിട്ട് നീ എന്നെ പറ്റിച്ചുലെ. ഇതിന് ഞാൻ പലിശയും ചേർത്ത് തിരികെ തന്നിരിക്കും " പിറുപിറുത്തു കൊണ്ട് നിധിക ഫുഡ് എടുത്തു വച്ചു. അപ്പോഴേക്കും ഹരൻ കൈ കഴുകി വന്നിരുന്നു. അവന് വിളമ്പി കൊടുത്ത ശേഷം അവളും ഇരുന്നു. * ഭക്ഷണം കഴിച്ച് കഴിഞ്ഞ് ടി വി ക്ക് മുന്നിൽ ഇരിക്കുകയാണ് നിധിക. ടി വി വച്ചിട്ടുണ്ടെങ്കിലും ആള് ഹരന്റെ ഫോണിൽ നോക്കി ഇരിക്കായിരുന്നു. സെറ്റിക്ക് മുന്നിലുള്ള ടിപ്പോയിൽ കാലും കയറ്റി വച്ച് ഫോണിൽ നല്ല ചാറ്റിങ്ങ് ആണ് കക്ഷി. മറുഭാഗത്ത് വൈദു ആണ് . ഞായറാഴ്ച്ച കല്യാണം ഉള്ള ഭൂമിയുടെ തേപ്പു കഥകളും കുറ്റങ്ങളും ആണ് പ്രധാന ചർച്ചാ വിഷയം മെയിൽ ഡോർ ലോക്ക് ചെയ്ത് നിധികയുടെ അടുത്തേക്ക് നടന്ന് വന്ന ഹരൻ അവളുടെ തൊട്ട് അടുത്ത് എത്തി കുനിഞ്ഞതും നിധിക ഇരുന്നിടത്ത് നിന്നും ചാടി എണീറ്റു. " എ. എന്താ "

" എന്ത് " അവനും ഒന്നും മനസിലായില്ല. " നി... നിങ്ങൾ എ..എന്തിനാ എന്റെ അടു.. അടുത്തേക്ക് വന്നത് " " നിന്റെ അടുത്തേക്കോ . ഞാൻ ഈ റിമോട്ട് എടുക്കാൻ വന്നതാ. അല്ലെങ്കിലും അടുത്തേക്ക് വരാൻ പറ്റിയ ഒരു ചളുക്ക് " അവൻ റിമോട്ട് എടുത്ത് പുഛത്തോടെ പറഞ്ഞ് അപ്പുറത്തുള്ള സെറ്റിയിൽ പോയി ഇരുന്നു.നിധിക അവനെ നോക്കി പേടിപ്പിച്ചു " എന്താടി യക്ഷി നോക്കി പേടിപ്പിക്കുന്നേ " " യക്ഷി നിന്റെ മറ്റവളാടാ മാക്രി " അത് പറഞ്ഞ് അവൾ വീണ്ടും ഫോൺ നോക്കാൻ തുടങ്ങി. ഹരൻ ടി വിയും കണ്ടിരുന്നു. * രാവിലെ പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന അമ്മ സെറ്റിയിൽ കിടന്നുറങ്ങുന്ന ഹരനേയും നിധികയേയും കണ്ട് മാധുവിനെ ഒരു നോട്ടം നോക്കി. " ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവന്റെ സീരിയൽ ഐഡിയ കേട്ട് ഒന്നിനും നിൽക്കണ്ടാ എന്ന് . ഇപ്പോ എങ്ങനെയുണ്ട്. " അത് പറഞ്ഞ് അച്ഛൻ റൂമിലേക്ക് കയറി പോയി. " എന്റെ പൊന്നു മോനുള്ളത് അമ്മ തരാം ട്ടോ " അമ്മ ഓടി കൊണ്ടിരിക്കുന്ന ടി വി ഓഫ് ചെയ്തു റൂമിലേക്ക് പോയി. മാധു ഒരു ഭാഗത്ത് കിടന്നുറങ്ങുന്ന നിധികയേയും മറുഭാഗത്ത് കിടക്കുന്ന ഹരനേയും മാറി മാറി നോക്കി. " എന്നാലും ഇങ്ങനെ സംഭവിക്കേണ്ടതല്ലാ ലോ . എന്റെ ഐഡിയ എവിടേയാ പിഴച്ചു പോയത് " " നിങ്ങൾ എപ്പോഴാ വന്നത് "

ഹരന്റെ ശബ്ദമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. " ഇപ്പോ എത്തിയേ ഉള്ളൂ എട്ടാ . നിങ്ങൾ ഇവിടേയാണോ ഇന്നലെ കിടന്നുറങ്ങിയത് " " മ്മ് " അവൻ ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് സ്റ്റയർ കയറി പോയി. " എടീ നിച്ചു എണീക്ക്.... എണീക്കാൻ " മാധു അവളെ തട്ടി വിളിച്ചു. " നീ എപ്പോഴാ വന്നേ. ഇന്നലെ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയില്ലേടാ ദുഷ്ടാ " " അതൊക്കെ ഞാൻ പിന്നെ പറയാം. ഇന്നലെ ഇവിടെ കറണ്ട് പോയോ" അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് മാധു ആകാംഷയോടെ ചോദിച്ചു. " പോയിലോ " " എന്നിട്ട് " " എന്നിട്ടെന്താ അര മണിക്കൂർ കഴിഞ്ഞപ്പോൾ വന്നു. " " അപ്പോ എട്ടൻ ഇവിടെ ഉണ്ടായിരുന്നില്ലേ . കറണ്ട് പോയപ്പോൾ നീ പേടിച്ചില്ലേ. ആ സമയം എട്ടൻ വന്ന് നിന്നെ രക്ഷിച്ചില്ലേ " " രക്ഷിക്കേ . രക്ഷിക്കാൻ നിന്റെ എട്ടൻ ആരാ ഡിങ്കനോ . നിനക്ക് എന്താ പറ്റിയേ ചെക്കാ . നിന്റെ തല എവിടേയെങ്കിലും ഇടിച്ചോ " " അപ്പോ ഇന്നലെ ഇവിടെ ഒന്നും ഉണ്ടായില്ലേ " " എന്ത് ഉണ്ടാകാൻ " " ഒന്നുല്ല. ഞാൻ ഒരു ആത്മഗധം പറഞ്ഞതാ . ഇവരെ സെറ്റാക്കി ബൈക്ക് വാങ്ങിക്കാൻ നടക്കുന്ന എന്നേ പറഞ്ഞാ മതിയല്ലോ. ഇതിനേക്കാൾ നല്ലത് സ്വന്തമായി വല്ല വാർക്കപ്പണിക്കും പോയിട്ട് ബൈക്ക് വാങ്ങുന്നതാ" മാധു പിറുപിറുത്തു

" ഇവന് ഇതെന്താ പറ്റിയേ ആവോ " നിധി സെറ്റിയിൽ കിടക്കുന്ന ഫോണ് എടുത്തു ഫോണിൽ ഭൂമികയുടെ ഹൽദി ഫങ്ങ്ഷന്റെ ഫോട്ടോസ് വൈദു അയച്ചു തന്നിട്ടുണ്ട്. " ഇത്രയും ചുള്ളൻ ചെക്കൻന്മാരെ ഇവൾക്ക് എവിടെ നിന്നു കിട്ടുന്നോ എന്താേ. ചെക്കൻ കോളേജ് ലെക്ച്ചററാ. ഇവളേ പോലെ ഒരു തേപ്പിസ്റ്റിനെ കെട്ടേണ്ടാ ഇയാളുടെ ഒരു അവസ്ഥ " " താ നോക്കട്ടെ നിച്ചു. " മാധു ഫോൺ വാങ്ങിച്ചു കൊണ്ട് പറഞ്ഞു " ഇത് .. ഇത് ഭൂമി ചേച്ചി അല്ലേ. ഈ ചേച്ചീടെ കല്യാണം ആയോ " മാധു സംശയത്തോടെ ചോദിച്ചു. " നിനക്ക് ഇവളെ അറി.. " പെട്ടെന്ന് എന്തോ ഓർമ കിട്ടിയ പോലെ അടുത്ത നിമിഷം ഫോണും വാങ്ങി നിധിക ഹരന്റെ റൂമിലേക്ക് ഓടി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story