നീഹാരമായ്: ഭാഗം 2

neeharamayi

രചന: അപർണ അരവിന്ദ്

" ദേ അവിടെ ചെന്നിട്ട് അമ്മ എന്റെ ഡ്രസ്സിങ്ങിനേയോ ഫാഷൻ സൈൻസിനെ കുറിച്ചോ പറഞ്ഞാ .." " ഞാൻ പറയും. എനിക്ക് നിന്നേ പേടിക്കേണ്ട കാര്യമൊന്നും ഇല്ല. ആദ്യം നീ മനുഷ്യൻമാരുടെ കോലത്തിൽ നടക്ക്. ഇത് ഒരുമാതിരി അവന്റെ ഒരു പള പള ഷർട്ടും , മുടിയും , കമ്മലും മാലയും , ഒരു കോലവും... നിനക്ക് മനുഷ്യൻമാർ നടക്കുന്ന രീതിക്ക് നടന്നൂടെ മാധു " "ഇതൊക്കെ ഫാഷനാ അമ്മാ. ഈ അമ്മക്ക് ഒന്നും അറിയില്ല. " " നീയും നിന്റെ ഒരു ഫാഷനും. കുളിക്കാതെയും നനക്കാതെ ഉള്ള പെർഫ്യൂം മുഴുവൻ അടിച്ച് നടക്കുന്നതാണോടാ നിന്റെ ഫാഷൻ . നീ ഈ ഷർട്ട് ഒരാഴ്ച്ചയായിലെ ഇടുന്നു. ഒന്ന് അലക്കാൻ ഇട്ടൂടെ " " ഒന്ന് നിർത്തോ അമ്മയും മകനും. കാറിൽ കയറിയപ്പോ തുടങ്ങിയതാ അവരുടെ ഒരു വഴക്ക്. ഒരു നല്ല വഴിക്ക് പോകുമ്പോങ്കിലും അടങ്ങി ഒതുങ്ങി ഇരുന്നുടേ " ഡ്രെവ് ചെയ്യുന്ന അച്ഛൻ പിൻസീറ്റിൽ ഇരിക്കുന്ന അമ്മയേയും മാധുവിനെയും വഴക്ക് പറഞ്ഞതും ഇരുവരും ഒന്ന് അടങ്ങി. " അച്ഛൻ പറഞ്ഞതു കൊണ്ടും, എന്റെ എട്ടന്റെ ആദ്യ പെണ്ണുകാണലിന് പോകുന്നത് കൊണ്ടും ഞാൻ മിണ്ടാതെ ഇരിക്കാ " അത് പറഞ്ഞ് മാധു ഹെഡ് സെറ്റും ചെവിയിൽ വച്ച് സീറ്റിലേക്ക് ചാരി കിടന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മറ്റൊരു ലോകത്തായിരുന്നു ഹരൻ .

കോ ഡ്രെവിങ്ങ് സീറ്റിൽ ഇരുന്ന് പുറത്തേ കാഴ്ച്ചകളിൽ മിഴികളൂന്നി ഇരിക്കുന്നവന്റെ മുഖം കണ്ടാൽ തന്നെ അറിയാം ഇഷ്ടമില്ലാതെയാണ് പോകുന്നത് എന്ന് . * "നിഖി .. നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഈ കടലാസ് കഷ്ണങ്ങൾ മുറ്റത്ത് ഇങ്ങനെ വലിച്ചെറിയരുത് എന്ന് . മര്യാദക്ക് എടുത്ത് കളയടാ " " അത് അവിടെ കിടന്നോട്ടെ അമ്മ. ഇങ്ങനെ ചൂടാവാൻ മാത്രം എന്താ ഉള്ളത്. അത് കടലാസ് അല്ലേ. അല്ലാതെ കഞ്ചാവ് ഒന്നും അല്ലാലോ " " കുരുത്തം കെട്ടവനെ നിന്റെ നാവ് കുറച്ച് കൂടുന്നുണ്ട്. ഉള്ള രണ്ടിനും ഒരു പോലത്തെ സ്വഭാവം തന്നെ കൊടുത്തപ്പോഴോ എന്റെ ദൈവമേ. ഒന്നിനെങ്കിലും ഇത്തിരി നല്ല സ്വഭാവം കൊടുത്തിരുന്നെങ്കിൽ ഈ കുടുംബം എന്നേ രക്ഷപെട്ടേനേ " "അങ്ങനെ പറയല്ലേ അമ്മാ. ഞാൻ പാവം അല്ലേ. എന്നേ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന മകനെ അമ്മക്ക് എവിടേയും കിട്ടില്ല. " " എന്നേ കൊണ്ട് പറയിപ്പിക്കാതെ കയറി പോടാ അകത്ത് . ഒരു സ്നേഹമുള്ള മകൻ വന്നിരിക്കുന്നു. " "അമ്മേ ..അമ്മക്ക് ഞാൻ ഈ ലോകത്തുള്ള എല്ലാ സ്വർണവും കൊണ്ടു തരും" നിഖി അമ്മയുടെ കയ്യിൽ പിടിച്ച് പറഞ്ഞതേ ഉള്ളൂ നടും പുറത്ത് ആഞ്ഞ് ഒരു അടി വന്നു വീണു. "ഇനി നിന്നെ കൊണ്ട് കള്ളൻ എന്ന പേരു കൂടിയേ കിട്ടാൻ ഉണ്ടായിരുന്നുള്ളു. ഇനി അതും വാങ്ങി തരുമോ നീ "

"എന്റെ ദൈവമേ നീ എന്നേ അങ്ങോട്ട് വിളിച്ചേക്ക് . ഈ സിനിമാ സെൻസ് ഇല്ലാത്തവരുടെ ഇടയിൽ കിടന്ന് എന്റെ യൗവനം നശിക്കത്തെ ഉള്ളൂ..... എന്റെ പൊന്നമ്മേ. ഇതൊരു സിനിമാ ഡയലോഗാ . റോക്കി അവന്റെ അമ്മക്ക് കൊടുത്ത വാക്ക് .. " അത് പറഞ്ഞു തീരും മുൻപേ അടുത്ത അടിയും പുറത്ത് വന്ന് വീണിരുന്നു. " അവന് ബുക്കിലുള്ളത് പഠിക്കാൻ വയ്യാ . കണ്ണി കണ്ട സിനിമാ ഡയലോഗ് കാണാ പാഠമാ. " അത് പറഞ്ഞ് അമ്മ തിരിഞ്ഞതും ഗേറ്റിനരികിൽ തങ്ങളെ അന്തം വിട്ടു നോക്കുന്നവരെ കണ്ട് ഒന്ന് ഞെട്ടി. അവരുടെ മുന്നിൽ നിന്ന് അമ്മയുടെ അടി കൊണ്ട ചളിപ്പിൽ നിഖി അകത്തേക്ക് ഓടി. "രാമ.. രാമചന്ദ്രന്റെ വീടല്ലേ ഇത്. ഞാൻ ജിതേന്ദ്രൻ .. പെണ്ണുകാണാൻ .. "ആദ്യത്തെ ഒരു അമ്പരപ്പ് മാറിയതും ഹരന്റെ അച്ഛൻ പറഞ്ഞു. "അയ്യോ എനിക്ക് പെട്ടെന്ന് മനസിലായില്ല. പിന്നെ ഇത്ര നേരത്തെ വരും എന്നും കരുതിയില്ലാ. നിങ്ങൾ കയറി ഇരിക്കും . എട്ടൻ പാടത്ത് പോയിരിക്കാ . അവിടെ കൊയ്ത്ത് നടക്കാണേ . പണിക്കാരെ നിർത്തിയിട്ടുണ്ട് " അമ്മ അവരെ ബഹുമാന പൂർവ്വം അകത്തേക്ക് ക്ഷണിച്ചു. "അമ്മേ .... അമ്മടെ രണ്ടാമത്തെ ആൾ പോകുന്നു. " അവർ പോകുന്നത് നോക്കി മാധു പറഞ്ഞു. "എന്ത് "അമ്മ " ഒരാളെ പോലെ ഒൻപത് പേർ ഉണ്ട് എന്നാലോ.

അമ്മയുടെ അതെ പോലെയാ ആ ആന്റിയും. ഡയലോഗുകൾ വരെ സെയിം ടു സെയിം ആണ് " മാധു കളിയാക്കി കൊണ്ട് അകത്തേക്ക് കയറി. കുറച്ച് കഴിഞ്ഞതും നിഖിയുടെ അച്ഛൻ പാടത്ത് നിന്ന് വന്നു. "രാമചന്ദ്രന് രണ്ട് മക്കൾ അല്ലേ " ഹരന്റെ അച്ഛൻ ചോദിച്ചു. "അതെ. മൂത്തത് മോള് . രണ്ടാമത്തത് മോൻ . നിഖി ഒന്നിങ്ങ് വന്നേ" അച്ഛൻ റൂമിലേക്ക് നോക്കി വിളിച്ചതും അവൻ ഒരു പരുങ്ങലോടെ പുറത്തേക്ക് വന്നു. അല്പം മടിയോടെ എല്ലാവരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്റെ അവസ്ഥയും ഇതൊക്കെയാണ് എന്ന രീതിയിൽ മാധുവും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "മോള് ഡിഗ്രി കഴിഞ്ഞു. ഇവൻ പിന്നെ എഞ്ചിനിയറിങ്ങ് ആണ് . സെക്കന്റ് ഇയർ " അച്ഛൻ അത് പറഞ്ഞതും മാധുവിന്റെ മുഖം വിടർന്നു. " ഞാനും എഞ്ചിനിയറിങ്ങ് ആണ്. സെക്കന്റ് ഇയർ " " പക്ഷേ വലിയ കാര്യമൊന്നും ഇല്ലാ . "അമ്മയുടെ ആ ഒറ്റ ഡയലോഗിൽ മാധുവിന്റെ സർവ ഇമേജും പോയി. അതോടെ അവൻ ഫോണും എടുത്ത് ഓരോന്ന് കുത്തി കൊണ്ട് ഇരുന്നു. ഹരൻ ആണെങ്കിൽ ആ വീടും മറ്റും ശ്രദ്ധിക്കുകയായിരുന്നു. ഒരു മിഡിൽ ക്ലാസ് ഫാമിലി ആണെന്ന് കാണുമ്പോൾ തന്നെ മനസിലായി. " നിനക്ക് കുറച്ച് നേരെമെങ്കിലും അതിൽ കളിക്കാതെ ഇരുന്നുടെ മാധു " അച്ഛന്റെ ശാസന കേട്ടതും മാധു കണ്ണുരുട്ടി ഫോൺ പോക്കറ്റിൽ വച്ചു. "ഇപ്പോഴത്തെ കുട്ടികൾ അല്ലേ. ഒരോരോ ശിലങ്ങൾ. ഇവിടേയും ഇങ്ങനെയൊക്കെയാ " നിഖിയുടെ അച്ഛൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"പക്ഷേ ഇവിടെ അങ്ങനെയല്ലാ. ലോകത്ത് ആർക്കും ഇല്ലാത്ത ഓരോ വേഷം കെട്ടലുകൾ ആണ്. കണ്ടില്ലേ തലയിൽ പെയ്ന്റ് അടിച്ച് വച്ചിരിക്കുന്നത് "അമ്മ പറഞ്ഞതും മാധു അമ്മയുടെ കൈയ്യിൽ കയറി പിടിച്ചു. " എന്നേ ഒന്ന് വെറുതെ വീട്ടുടെ അമ്മേ . ഞാൻ കാല് പിടിക്കാം " മാധു പറഞ്ഞു. " ഇതൊക്കെ ഇപ്പോഴത്തെ ഫാഷൻ അല്ലേ. ഒരു പ്രായം കഴിഞ്ഞാ കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുന്നതാണ് നല്ലത് " അച്ഛൻ പറയുന്നത് കേട്ട് നിഖിയുടെ കിളികൾ ഇന്ത്യ വിട്ടു. കഴിഞ്ഞ മാസം ടൂറു പോവുന്നതിന് മുൻപ് ചെറുതായി ഒന്ന് ഹെയർ കളർ ചെയ്യാൻ പൈസ ചോദിച്ചതിന് ഇനി പറയാനൊന്നും ബാക്കി ഉണ്ടായിരുന്നില്ല. നിഖിയുടേയും മാധുവിന്റെയും അച്ഛൻമാർ പിന്നീട് കൃഷിയേ കുറിച്ചും കാലാവസ്ഥയെ കുറിച്ചും ഗംഭീര ചർച്ച തുടങ്ങി. അവരുടെ സംസാരത്തിൽ നിന്നും മുൻപരിചയമുള്ളവരെ പോലെ മറ്റുള്ളവർക്ക് തോന്നി. "ഈ അഗ്രികൾച്ചർ ക്ലാസ് കഴിഞ്ഞു എങ്കിൽ പെൺകുട്ടിയെ വിളിക്കാൻ പറയ് അമ്മാ. വീട്ടിൽ പോയിട്ട് എനിക്ക് വേറെ പണികൾ ഉള്ളതാ " മാധു പറഞ്ഞതും അമ്മ അച്ഛനെ കണ്ണു കൊണ്ട് കാണിച്ചു. " എന്നാ ഇനി പെൺകുട്ടിയെ വിളിച്ചാലോ " " ആഹ്... രാധു ...മോളേ വിളിക്ക് " " ദാ. ചായ കൊണ്ടു കൊടുക്ക്" അമ്മ അവളുടെ കൈയ്യിലേക്ക് ചായ അടങ്ങിയ ട്രെ വച്ചു കൊടുത്തു

. "ഈ കല്യാണം നടക്കും എന്ന് അമ്മക്ക് തോന്നുന്നുണ്ടോ. ഞാൻ സമ്മതിക്കില്ല. ഇനി ഒരിക്കൽ കൂടി എന്റെ ഇച്ഛൻ വന്ന് വിളിച്ചാ ഞാൻ കൂടെ പോകും. നിങ്ങളുടെ കണ്ണീർ നാടകത്തിനു മുന്നിൽ ഞാൻ വീഴില്ല. നിധിക ഇച്ചായന്റെ കൂടെ പോയിരിക്കും " വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു കൊണ്ട് അവൾ ചായയുമായി ഹാളിലേക്ക് നടന്നു. എല്ലാവർക്കും ചായ കൊടുത്ത് നിഖിയുടെ അരികിൽ വന്ന് നിന്നു. "മോളുടെ പേരെന്താ " അമ്മ " നിധിക " " ഡിഗ്രി ഏതാ പഠിച്ചത് " " ബി.എ ആയിരുന്നു. " പിന്നീട് അവർ അച്ഛനോടും അമ്മയോടും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. അവസാനം പറഞ്ഞു വന്നപ്പോൾ ഇരു കൂട്ടരും അകന്ന ബന്ധുക്കൾ ആണെന്ന് മനസിലായി. "എടി ചേച്ചി exo ആണോ സർഫെക്സൽ ആണോ " നിഖി പതിയെ അവളോട് ചോദിച്ചു. "ചായയിൽ ഈ സോപ്പും സോപ്പുപൊടിയുമൊക്കെ കലക്കുന്നത് 18ാം നൂറ്റാണ്ടിലെ ഐഡിയയാ. നമ്മൾ ന്യൂജനറേഷൻ അല്ലേ. അപ്പോ ഐഡിയകൾ കുറച്ച് അപ്ഡേറ്റഡ് ആയിരിക്കും " "എന്താ നീ ഉദേശിക്കുന്നേ " " ഒന്നും ഇല്ല. നേരെ ആയാളോട് എന്റെ കാര്യങ്ങൾ തുറന്ന് പറയുന്നു. കല്യാണത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ പറയുന്നു. ദാറ്റ്സ് ഓൾ " " ചെക്കനും പെണ്ണിനും ഒന്നും സംസാരിക്കാനില്ലാത്ത സ്ഥിതിക്ക് ബാക്കി കാര്യങ്ങൾ ... " " എനിക്ക് സംസാരിക്കാനുണ്ട് " അച്ഛൻ പറയുന്നത് കേട്ടതും ഹരനും നിധിയും ഒരേ സ്വരത്തിൽ പറഞ്ഞു. "ആഹ് ബെസ്റ്റ് . എന്നാ നമ്മുക്ക് ഇറങ്ങാം അമ്മാ" മാധു പതിയെ ചോദിച്ചു. "

എന്നാ പോയി സംസാരിക്കട്ടെ " നിഖിയുടെ അച്ഛൻ പറഞ്ഞതും ഹരൻ തന്റെ അച്ഛനെ ഒന്ന് നോക്കി. അച്ഛൻ സമ്മതം എന്ന പോലെ കണ്ണു കൊണ്ട് കാണിച്ചതും അവൻ എണീറ്റ് പുറത്തേക്ക് നടന്നു. നിധിക്ക് പിന്നെ അത്തരം ശീലങ്ങൾ ഇല്ലാത്തത് കൊണ്ട് നേരെ ആരെയും ശ്രദ്ധിക്കാതെ പുറത്തേക്ക് ഇറങ്ങി. ഇത് തന്റെ രണ്ടാമത്തെ ചെറുക്കൻ കാണൽ ആയതിനാൽ നിധിക്ക് കാര്യങ്ങളെ കുറിച്ച് ഏകദേശ ധാരണകൾ ഉണ്ടായിരുന്നു. ഹരൻ നേരെ പുറത്തേക്ക് ഇറങ്ങി. മുറ്റത്തെ ഒരു ഭാഗത്തായി പടർത്തി വിട്ടിരിക്കുന്ന അമരയുടെ താഴേക്ക് നടന്നു. "ഇന്നലെ ഇവിടെ നിന്നും ഒരു പാമ്പിനെ തല്ലി കൊന്നേ ഉള്ളൂ " അവനെ ഒന്ന് പേടിപ്പിക്കാനായി നിധി പറഞ്ഞു. എന്നാൽ ഹരൻ വലിയ ഭാവ വ്യത്യസം ഒന്നും ഇല്ലാതെ തലക്ക് മുകളിലായി വലയിൽ പടർന്നു കിടക്കുന്ന അമര വള്ളിയിലേക്ക് നോക്കി ശേഷം കൈ കെട്ടി അകലേക്ക് നോക്കി നിന്നു. "ഇയാൾ എന്താ പേടിക്കാതെ . കഴിഞ്ഞ ആഴ്ച്ച കാണാൻ വന്ന ആളോട് ഈ കാര്യം പറഞ്ഞപ്പോൾ അയാൾ പേടിച്ച് പിന്നിലേക്ക് ഓടിയതാണല്ലോ. ഇയാൾ ഇനി വല്ല പൊട്ടനും ആണോ. അതോ ഞാൻ പറഞ്ഞത് കേട്ട് കാണില്ലേ " നിധികയുടെ മനസിലൂടെ ഒരുപാട് ചിന്തകൾ ശരവേഗത്തിൽ കടന്നു പോയി. "എനിക്ക് ഈ കല്യാണത്തിന് തീരെ താൽപര്യം ഇല്ല. അതുകൊണ്ട് ഇയാൾ എന്നേ ഇഷ്ടപ്പെട്ടില്ലാ എന്ന് പറയണം . ഇയാൾക്കും ഇതിൽ താൽപര്യമില്ലാ എന്ന് എനിക്ക് മനസിലായി" ഹരൻ പറയുന്നത് കേട്ട് നിധി ആകെ ഞെട്ടി.

ശേഷം മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. "സമാധാനം... ഞാൻ ഇത് എങ്ങനെ പറഞ്ഞു തുടങ്ങും എന്ന ചിന്തയിൽ ആയിരുന്നു. എനിവേ താങ്ക്സ് ... " " വെൽക്കം " പ്രത്യേകിച്ച് ഭാവ വ്യത്യസമില്ലാതെ അവൻ പറഞ്ഞു. "ഇയാളുടെ പേര് എന്താ . എന്താ ചെയ്യുന്നേ " "ഹരൻ ഇന്ദ്രജിത്ത് . ജേണലിസ്റ്റ് ആണ് . ന്യൂസ് ഇന്ത്യാ മീഡിയയിൽ വർക്ക് ചെയ്യുന്നു. " " നിച്ചു.. കഴിഞ്ഞില്ലേ . അച്ഛ വിളിക്കുന്നു. " നിഖി പുറത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു. " വരു" നിധി ഹരനെ നോക്കി പറഞ്ഞ് മുന്നോട്ട് നടന്നു. ശേഷം പെട്ടെന്ന് എന്താേ ആലോചിച്ച പോലെ തിരിഞ്ഞു. "തനിക്ക് ഇതിന് മുൻപ് എന്നേ പരിചയം ഉണ്ടാ" " ഇല്ലാ " " പക്ഷേ തന്നെ ഞാൻ എവിടേയോ കണ്ട പോലെ . ഓർമ കിട്ടുന്നില്ല. " അവൾ അത് പറഞ്ഞ് അകത്തേക്ക് പോയി. അധികം വൈകാതെ തന്നെ അവർ ഇറങ്ങി. അവർ പോയി കഴിഞ്ഞതും അച്ഛനും അമ്മയും തമ്മിൽ നല്ല ചർച്ചയിലാണ്. ജാതകം നോക്കിയതിനു ശേഷമാണ് അവർ പെണ്ണ് കാണാൻ വന്നത്. പത്തിൽ എട്ട് പൊരുത്തമുള്ളത് കൊണ്ടും, അവരുടെ സംസാരവും പെരുമാറ്റവും ഇഷ്ടമായതു കൊണ്ടും അച്ഛനും എകദേശം ഉറപ്പിച്ച മട്ടാണ്. ഇതെല്ലാം കണ്ട് നിധി ഒരു പുഛ ചിരിയോടെ റൂമിലേക്ക് പോയി * ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉറങ്ങിയ മാധു വൈകുന്നേരം ആണ് എണീറ്റത്. "അമ്മാ ചായ " അവൻ അടുക്കളയിലേക്ക് വന്നു. "ദാ ഇരിക്കുന്നു. എടുത്ത് കുടിക്ക് " " എട്ടൻ എവിടെ അമ്മാ" " അവൻ ആ മുറ്റത്ത് ഉണ്ട് " " ഓഹ് ഇന്ന് ഞായറാഴ്ച്ചയാണല്ലോ. ആ പുരാവസ്തു തൂത്തു തുടക്കുകയായിരിക്കും "

" ഡാ " "അയ്യോ സോറി . എട്ടന്റെ പുണ്യ നിധി തുടക്കുകയായിരിക്കും അല്ലേ " അവൻ കൈ കൂപ്പി കൊണ്ട് പുറത്തേക്ക് ഇറങ്ങി. "എട്ടനോട് ഞാൻ എത്ര കാലമായി ഈ കുടു കുടു വണ്ടി മാറ്റി വല്ല സൂപ്പർ ബൈക്ക് എടുക്കാൻ പറയുന്നു. KTM മതി. ഇപ്പോ അതാ ട്രെൻഡ് .. " മാധു അത് പറഞ്ഞതും ഹരൻ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി . " അല്ലെങ്കിൽ ഈ ബുള്ളറ്റ് എനിക്ക് താ. എട്ടൻ എന്തായാലും ഇത് യൂസ് ചെയ്യുന്നില്ലാലോ. ഞാൻ കോളേജിൽ കൊണ്ടുപോയി ഒന്ന് ഷെൻ ചെയ്യട്ടെ . എന്റെ സ്കൂട്ടിക്ക് ഇപ്പോ പഴയ പോലെ പുള്ളിങ്ങ് ഇല്ലാ . മൈലേജും കുറവാ " " തരില്ലാ . നിനക്കും ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നതല്ലേ . എന്നിട്ട് ഇപ്പോ അത് എവിടെ . ആ വർക്ക് ഷോപ്പിൽ ആക്രിയായി കിടക്കുകയല്ലേ " " അത് എന്റെ കുറ്റം അല്ലാലോ എട്ടാ . എന്റെ ഫ്രണ്ട് കാരണം അല്ലേ. ഒരു റൗണ്ട് ഓടിക്കാൻ ചോദിച്ചപ്പോൾ തരില്ലാ എന്ന് പറയാൻ പറ്റുമോ " " എന്ന് വച്ച് കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവന്റെ കൈയിലേക്ക് ആരെങ്കിലും സ്വന്തം വണ്ടി കൊടുക്കുമോ " " അന്ന് അങ്ങനെ പറ്റി പോയി. പോയ ബുദ്ധി ഇനി എലിഫന്റ് വലിച്ചാലും വരില്ലാലോ. എട്ടന് ഈ വണ്ടി എനിക്ക് തരുമോ ഇല്ലയോ " " ഇല്ല. " അവൻ വണ്ടിയുടെ സീറ്റ് തുടച്ചു കൊണ്ട് പറഞ്ഞു. "എട്ടൻ എല്ലാ ഞായറാഴ്ച്ചയും ഇതിങ്ങനെ തുടച്ചു വൃത്തിയാക്കും എന്നല്ലാതെ ഓടിക്കാറിലാല്ലോ . അപ്പോ എനിക്ക് തന്നു കൂടെ " " ഇത് ഒഴിച്ച് വെറെ എന്ത് ചോദിച്ചാലും തരും " " അല്ലെങ്കിലും ആർക്ക് വേണം ഈ പഴഞ്ചൻ വണ്ടി .

റോയൽ എൻഫീൽഡ് ഒക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനാ. വെറുതെ സൗണ്ട് പോലുഷൻ ഉണ്ടാക്കാൻ . ഒരു പത്ത് കിലോമീറ്റർ ദൂരത്ത് നിന്ന് തന്നെ വണ്ടി വരുന്നത് മനസിലാവും.. കുടു കുടു കുടു" മാധു ആവശ്യത്തിലധികം പുഛം വരുത്തി കൊണ്ട് പറഞ്ഞു. "നീ അധികം പുഛിക്കണ്ട . ഹൃദയം ഉള്ളത് കൊണ്ടാണത്രേ ബുള്ളറ്റിന് ഈ കുടു കുടു ശബ്ദം. ഇനി നീ എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ പുഛിച്ചാലും ഇതിലെ യാത്ര അത് വേറെ ഒരു ഫീലാ. വെറെ ഒരു വൈബാ " അവൻ ബുള്ളറ്റ് ഒന്ന് സ്റ്റാർട്ട് ചെയ്ത ശേഷം അത് പോർച്ചിന്റെ ഒരു ഭാഗത്തേക്ക് വച്ചു കവർ ഇട്ട് മൂടി. "എന്നിട്ട് എന്താ എട്ടൻ ഇപ്പോ ഇത് ഓടിക്കാത്തെ . " മറുപടിയായി ഹരൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "അതെക്കെ വിട്ടേക്ക്. ആ ചേച്ചി എങ്ങനെയുണ്ട്. എന്തായിരുന്നു ആ ചേച്ചീടെ പേര് " " ആവോ എനിക്കറിയില്ല " ഹരൻ താൽപര്യമില്ലാതെ പറഞ്ഞു. "നിച്ചു എന്നാ വിളിക്കാ . കാണാൻ കുഴപ്പമില്ല. ചെറിയ ചേച്ചിയാ . എട്ടനേക്കാൾ ഹൈറ്റും തടിയും കുറവാ. പിന്നെ ആ ചേച്ചിടെ ബ്രവുണിഷ് ഐസ് ആണ് .എന്നാലും നിനക്ക് ചേരും എട്ടാ " " എനിക്ക് ഇഷ്ടമായില്ല. അത് ചെറിയ ഒരു കുട്ടിയാ. എനിക്ക് ചേരില്ലാ " " അതിനു ഇപ്പോ എന്താ. ഷോട്ട് ഗേൾ അല്ലേ ഇപ്പോഴത്തെ ട്രെൻന്റ്..നല്ല കുട്ടിയാ "

" അത്രക്ക് ഇഷ്ടായിച്ചാ നീ അങ്ങ് കെട്ടിക്കോ" ഹരൻ " എനിക്ക് കുഴപ്പമൊന്നും ഇല്ലാ . എന്നേക്കാൾ രണ്ട് വയസ് കൂടുതലാണെങ്കിലും ഇന്നത്തെ കാലത്ത് വയസ് ഒരു പ്രശ്നമല്ലാ. പക്ഷേ അച്ഛനും അമ്മയും സമ്മതിക്കോ " " കയറി പോടാ അകത്ത്. അവന് സ്വന്തം കാര്യം നോക്കാൻ കഴിവില്ല. എന്നിട്ടാ ഒരു പെണ്ണിനെ കൂടെ " വണ്ടി തുടച്ചിരുന്ന തുണി എടുത്ത് ഹരൻ അവനെ എറിഞ്ഞതും മാധു അകത്തേക്ക് ഓടി. " എടാ എട്ടാ. അമ്മയും അച്ഛനും എതാണ്ട് എല്ലാം ഉറപ്പിച്ച മട്ടാ. നീയങ്ങ് സമ്മതിച്ചേക്ക്. അത് ഒരു പാവം ചേച്ചിയാ . കാണുമ്പോൾ തന്നെ അറിയാം. സ്നേഹിക്കാൻ മാത്രമേ അറിയൂ. ഒരു ട്ടിപ്പിക്കൽ അമ്പല വാസി ചേച്ചി . ഉറക്കെ സംസാരിക്കാൻ പോലും അറിയില്ലാ തോന്നുന്നു. " ഹരനോട് വിളിച്ച് പറഞ്ഞ് മാധു അകത്തേക്ക് ഓടി. ** " ഇല്ലാ ഞാൻ സമ്മതിക്കില്ലാ " ഒരേ സമയം അഞ്ചാറ് ഗ്ലാസുകൾ താഴെ വീണ് ഉടഞ്ഞു . ഒപ്പം അവളുടെ ശബ്ദം ആ വീട്ടിൽ മുഴങ്ങി. "നിച്ചു . ശബ്ദം താഴ്ത്ത് അപ്പുറത്ത് വീടുകൾ ഉള്ളതാണ് എന്ന വിചാരം വേണം " അച്ഛൻ ദേഷ്യത്തിൽ പറഞ്ഞതും നിധിയുടെ ദേഷ്യവും ഉയർന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story