നീഹാരമായ്: ഭാഗം 22

neeharamayi

രചന: അപർണ അരവിന്ദ്

 " സാറിനോട് അലക്സി സാർ അകത്തേക്ക് വരാൻ പറഞ്ഞു. ഫിഫ്ത്ത് ഫ്ളോറിൽ ഫോർത്ത് കാമ്പിൻ " " Okay thank you " ഹരൻ പുഞ്ചിയോടെ പറഞ്ഞ് ലിഫ്റ്റിൽ കയറി. ശ്വാസം ഒന്ന് ആഞ്ഞ് വലിച്ച് അവൻ അലക്സിയുടെ കാമ്പിൻ ലക്ഷ്യമാക്കി നടന്നു " May I come in"ഹരൻ അനുവാദത്തിനായി കാത്തു നിന്നു. " Yes come in . ഇരിക്കു " അത് കേട്ട് ഹരൻ ഒരു പുഞ്ചിരിയോടെ ചെയറിലേക്ക് ഇരുന്നു. " ഞാൻ ഹര .." " ഹരൻ ഇന്ദ്രജിത്ത് . ന്യൂസ് ഇന്ത്യാ മീഡിയയിലെ ലീഡിങ്ങ് റിപ്പോർട്ടർ " " എന്നേ എങ്ങനെ " " ഞാൻ കല്യാണത്തിന് വന്നിരുന്നു. പിന്നെ കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ഞാനും തന്നെ കുറിച്ച് അന്വേഷിച്ചിരുന്നു. എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ ജീവിത പ്രശ്നം ആണല്ലോ " അലക്സി " എന്നിട്ട് ...ഗുഡ് സർട്ടിഫിക്കറ്റ് ഓർ ബാഡ് സർട്ടിഫിക്കറ്റ് " ഹരൻ ആരെയും മയക്കുന്ന തന്റെ സ്ഥിരം പുഞ്ചിരിയോടെ ചോദിച്ചു. " നാട്ടിൽ എല്ലാവർക്കും അറിയുന്ന ഹരൻ ഇന്ദ്രജിത്തിന് ഞാൻ ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കും. ബട്ട് ബാഗ്ലൂരിൽ പഠിക്കാൻ പോയ ഹരനിൽ ഞാൻ അത്ര സാറ്റിസ് ഫൈഡ് അല്ലാ . ഇറ്റ്സ് ഓക്കെ അത് ആ പ്രായത്തിന്റെ പക്വത കുറവ് അത്രയായിട്ടേ ഞാൻ കാണുന്നുള്ളു. അല്ലാ എന്റെ നമ്പർ എങ്ങനെ കിട്ടി. താൻ ഇന്നലെ കോൾ ചെയ്തപ്പോൾ ഞാൻ ശരിക്കും ഷോക്ക് ആയി പോയി "

" അലക്സി പാലറ്റത്തിന്റെ നമ്പർ കണ്ട് പിടിക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാലോ. എസ്പെഷ്യലി മീഡിയയിൽ വർക്ക് ചെയ്യുന്ന ആൾക്ക് " മറുപടിയായി അലക്സി ഒന്ന് പുഞ്ചിരിച്ചു. " നിച്ചു" കുറച്ച് നേരത്തെ മൗനത്തിനു ശേഷം അലക്സി ചോദിച്ചു. " സുഖമായിട്ട് ഇരിക്കുന്നു " " കുറച്ച് വാശിയും ദേഷ്യവും ഉണ്ടെന്നേ ഉള്ളൂ. പാവമാ . സ്നേഹിക്കാൻ തുടങ്ങിയാ പിന്നെ ജീവൻ തരും " " മ്മ് . അറിയാം " ഹരൻ " എന്നെ കുറിച്ച് തനിക്ക് എങ്ങനെ അറിയാം. ആരാ പറഞ്ഞത് " " നിധിക തന്നെയാ " " ഹരൻ എന്നെ തേടി വന്നതിനു പിന്നിലെ ഉദ്ദേശം എനിക്ക് മനസിലായില്ല. " അലക്സി തുറന്ന് ചോദിച്ചു " പ്രത്യേകിച്ച് ഉദ്ദേശം ഒന്നും ഇല്ലാ. അവൾ എല്ലാം പറഞ്ഞപ്പോൾ ഈ ഇച്ചായനെ ഒന്ന് കാണണമെന്ന് തോന്നി. അത്രയേ ഉള്ളൂ " " ഞാൻ ഈ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. തനിക്ക് അവളെ അസെപ്പ്റ്റ് ചെയ്യാൻ പറ്റുമോ എന്നും അറിയില്ല. അവളെ സങ്കടപ്പെടുത്തരുത്. ഇനി നിങ്ങൾക്ക് എന്നെങ്കിലും അവൾ ഒരു ഭാരമായി തോന്നുകയാണെങ്കിൽ എന്നോട് ഒരു വാക്ക് പറഞ്ഞാ മതി . ഞാൻ കൊണ്ടു പൊക്കോളാം " അലക്സി ഇടറിയ സ്വരത്തിൽ പറഞ്ഞു. " അതിന് അവൾ കൂടെ വരും എന്ന് തനിക്ക് തോന്നുന്നുണ്ടോ " ഹരൻ ചോദിച്ചത് കേട്ട് അലക്സിയുടെ നെറ്റിചുളിഞ്ഞു ശേഷം അതൊരു പുഞ്ചിരിയിലേക്ക് വഴി മാറി.

" ഇനി അവൾ വരാൻ തയ്യാറായാലും ഇയാൾ സമ്മതിക്കില്ലല്ലോ " അലക്സി "എടോ തനിക്ക് എന്നെ നല്ല ഒരു ഫ്രണ്ടായി കാണാം. എനിക്ക് നിങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് മനസിലാവും അതിന്റെ നഷ്ടങ്ങളും. അതിന്റെ പേരിൽ താൻ തന്റെ നല്ല ഒരു ഫ്രൂച്ചർ ഇല്ലാതാക്കരുത്. എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുക " " ശരിക്കും താൻ എന്നെ വിളിച്ചപ്പോൾ ഞാൻ കരുതിയത് ഒന്നെങ്കിൽ നിച്ചുവിനെ എനിക്ക് തിരിച്ച് തരാൻ , അല്ലെങ്കിൽ ഇനി അവളുടെ കൺമുന്നിൽ പോലും കണ്ടു പോകരുത് എന്ന് ഭീഷണിപ്പെടുത്താൻ ആയിരിക്കും എന്നാ " "അങ്ങനെ സ്വന്തം ഭാര്യയെ പഴക കാമുകന് വിട്ട് കൊടുക്കാൻ ഇത് കഥയോ സിനിമയോ ഒന്നും അല്ലാലോ. പിന്നെ അങ്ങനെയൊക്കെ ചെയ്യാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല. പിന്നെ ഭീഷണി. ഞാൻ ഭീഷണിപ്പെടുത്തിയാൽ പേടിച്ചൊടുന്നവനാണ് അലക്സി എന്ന് എനിക്ക് തോന്നുന്നില്ല " " So smart." അലക്സി ചിരിയോടെ പറഞ്ഞു " അപ്പോ എന്നാ ഞാൻ ഇറങ്ങാ . കാണണം ഒന്ന് സംസാരിക്കണം ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കണം എന്ന് തോന്നി. ഇനിയും കാണാം " ഹരൻ പുഞ്ചിരിയോടെ കൈ കൊടുത്തതും അലക്സി അവനെ ഹഗ് ചെയ്തു. " ഹരൻ " പുറത്തേക്ക് ഇറങ്ങാൻ നിന്നവനെ അലക്സി പിന്നിൽ നിന്നും വിളിച്ചു.

"Just tell me. Do you love her" അലക്സി അത് ചോദിച്ചപ്പോൾ നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു അവന്റെ മറുപടി " ഒന്നു പറയടോ " " സ്വന്തം ഭാര്യയെ സ്നേഹിക്കാത്തവർ ഉണ്ടാവുമോടോ " " അത് അവൾക്ക് അറിയുമോ " " Nope. സമയം ആവട്ടെ . പറയാം" " അവൾക്ക് കിട്ടാവുന്നതിൽ വച്ച് നല്ല ഒരു പാർട്ട്ണർ ആടോ താൻ . അവളെ പൊന്നുപോലെ നോക്കിയേക്കണേ എന്റെ പ്രണനാ അത് " അത് പറയുമ്പോൾ അലക്സിയുടെ സ്വരം വല്ലാതെ ഇടറിയിരുന്നു. " എന്നാ ഞാൻ ഇറങ്ങട്ടെ .വിളിക്കാം " " എടോ താങ്ക്സ് " അലക്സി " എന്തിന് " " താൻ ഇന്നലെ വിളിച്ചപ്പോൾ കമ്പനിയിലെ ജോലിയിൽ തിരിച്ച് കയറാനും , അതിനു ശേഷം നമ്മുക്ക് ഒന്ന് മീറ്റ് ചെയ്യണം എന്നും പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ റീ ജോയിൻ ചെയ്തത് " " അലക്സി നല്ല കഴിവുള്ള ആളാണ്. ഇനിയും ഉയരങ്ങളിൽ എത്തണം. ഒരു ഫ്രണ്ടായി ഞാൻ കൂടെ ഉണ്ടാകും" അത് പറഞ്ഞ് ഹരൻ പുറത്തേക്ക് ഇറങ്ങി. കാലങ്ങൾക്ക് ശേഷം ഹരന് അവിടെ പുതിയ ഒരു സുഹൃത്ത് ബന്ധം കിട്ടുകയായിരുന്നു. എകാന്തതയിലേക്ക് തള്ളപ്പെട്ട അലക്സിക്ക് ഒരു പുതിയ തുടക്കവും ** തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി ഓഫീസിൽ കയറിയിട്ടാണ് ഹരൻ പോയത്. കാർ നിർത്തി ഗേറ്റ് അടച്ച് വീട്ടിലേക്ക് വരുമ്പോൾ ആകെ ഒരു നിശബ്ദത ആയിരുന്നു ചുറ്റും.

ഹാളിൽ സെറ്റിയിലായി മാധു ഫോണും നോക്കി ഇരിക്കുന്നുണ്ട്. അവന്റെ അപ്പുറത്തും ഇപ്പുറത്തും ആയി അച്ഛനും അമ്മയും കണ്ണു കൊണ്ട് എന്തോക്കെയോ പറയുന്നു. അച്ഛൻ കൈ കൊണ്ട് സിഗ്നൽ കാണിച്ചതും സ്റ്റയറിനരികിൽ നിൽക്കുന്ന നിധിക പമ്മി പമ്മി മാധുവിന്റെ പിന്നിൽ വന്നു നിന്നു . " മോളേ വെട്ടിക്കോ" മാധുവിന്റെ രണ്ട് കാലും കയ്യും പിടിച്ച് വച്ച് അച്ഛനും അമ്മയും ഒരേ സ്വരത്തിൽ പറഞ്ഞതും കയ്യിലെ കത്രിക കൊണ്ട് മാധുവിന്റെ മുടി ഒറ്റ വെട്ട്. എല്ലാം കൂടി ഒരുമിച്ച് നെറുകയിൽ കെട്ടി വച്ചിരിക്കുന്നതിനാൽ മുടി എറേ കുറേ മുറിഞ്ഞ് വന്നു. " യൂ... യൂ ചീറ്റ് മീ . കുടെ നിന്ന് ചതിച്ചല്ലേടീ യൂദാസി . ഞാൻ ആറ്റ് നോറ്റ് വളർത്തി കൊണ്ടു വന്ന മുടി. ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി എല്ലാവരും കൂടെ " മാധു പറയുന്നതിനനുസരിച്ച് കരയുകയും ചെയ്യുന്നുണ്ട്. " നിനക്ക് ലോങ്ങ് ഹെയർ ഭംഗിയില്ലടാ " അവനെ അനുനയിപ്പിക്കാനായി നിധി പറഞ്ഞു. " നീ എന്നോട് ഒരു അക്ഷരം മിണ്ടിപോവരുത്. ഈ വീട്ടിൽ ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ചത് നിന്നെയാ . ആ നീ തന്നെ എന്നെ കൂടെ നിന്ന് ചതിച്ചു. " അങ്ങനെയല്ലടാ മാധു . നിന്റെ ജീവിതത്തിലെ കൂടുതൽ പ്രശ്നങ്ങൾക്കും കാരണം ഈ മുടിയാ . അന്ന് കണ്ടില്ലേ പോലീസ്ക്കാർ പിടിച്ചത് "

" ഒരു ഇന്ത്യൻ പൗരന് മുടി നീട്ടി വളർത്താനുള്ള അവകാശം ഭരണഘടന നൽക്കുന്നുണ്ട്. എന്റെ മുടി. എനിക്ക് ഇനി ജീവിക്കണ്ടാ " " നിനക്ക് എന്താടാ ചെക്കാ പറഞ്ഞാ മനസിലാവില്ലേ. നിന്നോട് ഇവിടെ ആരും മുടി നീട്ടി വളർത്തണ്ടാ എന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഈ വക കോലം കെട്ടൽ ഇനി ഇവിടെ നടക്കില്ല. എന്റെ ചിലവിൽ കഴിയുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ച് നിന്നോണം " അച്ഛൻ തറപ്പിച്ച് പറഞ്ഞു. " ശരി. ഇനി ഞാൻ ഇവിടെ നിൽക്കില്ലാ . ഞാൻ എവിടെക്കെങ്കിലും ഇറങ്ങി പോവും" മാധു കണ്ണു തുടച്ച് റൂമിലേക്ക് കയറി പോയി. " അവന് നല്ല സങ്കടമായിട്ടുണ്ട് " നിധി " എന്ന് വച്ച് അവന്റെ ഈ കോപ്രായങ്ങൾ സഹിക്കണം എന്നാണോ. അവൻ പോയാൽ തന്നെ എത്ര ദൂരം പോകുമെന്നൊക്കെ എനിക്കറിയാം " അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു. " ഞാൻ അവനെ ഒന്ന് നോക്കിയിട്ട് വരാം " നിധിക മാധുവിന്റെ റൂമിലേക്കും നടന്നു. " നീ എപ്പോഴാ എത്തിയത് " വാതിലിനരികിൽ നിൽക്കുന്ന ഹരനെ കണ്ട് അച്ഛൻ ചോദിച്ചു. " കുറച്ച് നേരായി. അവന് ഇഷ്ടമല്ലാത്ത കാര്യത്തിന് എന്തിനാ അച്ഛാ നിർബന്ധിക്കുന്നേ. അവൻ ഇപ്പോ വലിയ കുട്ടിയല്ലേ . അവനും അവന്റേതായ ഇഷ്ടങ്ങളുണ്ടാകും" " ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ട് . അത് എനിക്ക് അറിയാം. ഈ കാലം വരെയും എന്റെ മൂന്ന് മക്കളുടെയും ചില കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാത്തിനും അവരവരുടെ ഇഷ്ടങ്ങൾക്ക് വിട്ടിട്ടുണ്ട്. " " അതല്ലാ അച്ഛാ ഞാൻ ഉദ്ദേശിച്ചേ "

" എനിക്ക് മനസിലായി ജിത്തു. പക്ഷേ ഞാൻ അവന്റെ അച്ഛൻ അല്ലേ . ഇത്രയും കാലം ഞാൻ തമാശയാക്കി വെറുതെ വിട്ടു. ഇപ്പോ കണ്ടില്ലേ പോലീസ് കേസ് ആയത്. അവന്റെ നാവാണെങ്കിൽ വെറുതെ ഇരിക്കുകയും ഇല്ലാ . ഇന്നത്തെ കാലത്ത് എതെങ്കിലും കേസിൽ പെട്ടാൽ അതിപ്പോ നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ കൂടി നീതി കിട്ടണം എന്നില്ല. ഇത് ഞാൻ നിന്നോട് പറഞ്ഞ് തരേണ്ട കാര്യം ഇല്ലാലോ " ഒന്ന് ചിന്തിച്ചപ്പോൾ അച്ഛൻ പറഞ്ഞതിലും എവിടേയോ ശരിയുള്ള പോലെ അവനു തോന്നി. അവൻ റൂമിലേക്ക് പോവാൻ നിന്നപ്പോഴാണ് മുഖവും വീർപ്പിച്ച് മാധു താഴേക്ക് ഇറങ്ങി വന്നത്. അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി. പിന്നാലെ നിധിനികയും ഉണ്ട്. " അച്ഛാ ഞങ്ങൾ ഒന്ന് പുറത്ത് പോയി വരാം." " വേഗം വരണേ. അധികം വൈകാൻ നിൽക്കരുത് " " ശരി അച്ഛാ . അമ്മയോട് പറഞ്ഞേക്ക് " " മ്മ് " അച്ഛൻ അമ്മയുടെ അരികിലേക്ക് പോയി. " നിച്ചു ഒന്ന് വേഗം വാ " മുറ്റത്ത് നിന്ന് മാധു ഉറക്കെ വിളിച്ചു. " ദാ വരുന്നുടാ " അത് പറഞ്ഞ് നിധി ഹരന്റെ അടുത്തേക്ക് വന്ന് അവന് നേരെ കൈ നീട്ടി. അത് മനസിലായ പോലെ ഹരൻ പേഴ്സ് എടുത്ത് അതിൽ നിന്ന് കാർഡ് എടുത്ത് അവളുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു. " ആഹാ ഞാൻ പറയാതെ തന്നെ മനസിലാക്കിയല്ലോ "

" അതിൽ എന്താ ഇപ്പോ ഇത്ര മനസിലാക്കാൻ . നീ ആകെ എന്നാേട് വാ തുറക്കുന്നത് പൈസ ചോദിക്കാനും തല്ലു കൂടാനും അല്ലേ. ഞാനാണല്ലോ നിന്റെ സഞ്ചരിക്കുന്ന ATM " ഹരൻ അത് പറഞ്ഞ് റൂമിലേക്ക് പോയി. നിധിക പുറത്തേക്കും. ** നിധികയേയും മാധുവിനേയും കാത്ത് അച്ഛനും അമ്മയും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്. കുറച്ച് അപ്പുറത്തായി ഫോണും നോക്കി ഹരനും. . ഒരു മണിക്കൂറിന് ശേഷമാണ് അവർ തിരിച്ച് എത്തിയത്. മാധുവിന്റെ മുടി നല്ല വ്യത്തിയിൽ വെട്ടി ഒരുക്കി കളർ ചെയ്തിട്ടുണ്ട്. " ഈ ജന്മത്തിൽ എന്റെ കുട്ടിയെ മനുഷ്യ കോലത്തിൽ കാണാൻ പറ്റുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ലാ " അത് പറഞ്ഞ് അമ്മ അവന്റെ നെറുകിൽ തലോടി. " മുടി വളർത്തിയാൽ അല്ലേ കഞ്ചാവ് ആവു കളർ ചെയ്താ കുഴപ്പം ഇല്ലാലോ. " മാധു അച്ഛനെ നോക്കി പറഞ്ഞ് അകത്തേക്ക് പോയി. " നിങ്ങൾ വാ ഞാൻ ഫുഡ് എടുത്ത് വക്കാം " അമ്മ അടുക്കളയിലേക്ക് പോയി. "മോൾക്ക് എന്താ പറ്റിയത്. മുഖം വല്ലാതെ ഇരിക്കുന്നു. " അച്ഛൻ നിധിയോടായി പറഞ്ഞു. " എയ് ഒന്നുല്ല അച്ഛാ ഒരു തലവേദന പോലെ " അത് പറഞ്ഞ് അവളും അകത്തേക്ക് പോയി. * " ഇതെന്താ പൊട്ടിയ പപ്പടം. എനിക്ക് പൊട്ടാത്തത് വേണം " " ആകെ ഉള്ള ഒരു പപ്പടം ആണ് ഞാൻ നിനക്ക് തന്നത്. ഇനി വേണെങ്കിൽ വേറെ വറക്കണം "

" എനിക്കിത് വേണ്ടാ " അമ്മ പറഞ്ഞത് കേട്ട് മാധു വാശി പിടിച്ചു. " ഈ ചെക്കന്റെ ഒരു കാര്യം " അമ്മ കഴിക്കുന്നിടത്ത് നിന്നും എണീറ്റതും നിധി തടഞ്ഞു. " ഞാൻ കൊണ്ടുവരാം അമ്മാ" അത് പറഞ്ഞ് നിധി അടുക്കളയിലേക്ക് വന്നു. " ടാ നിച്ചുന്ന് എന്താ പറ്റിയത്. വന്നപ്പോ തൊട്ട് ആകെ ഒരു വിഷമം " " ആവോ അമ്മ അറിയില്ല. ഇവിടേന്ന് ഇറങ്ങുമ്പോൾ തന്നെ ഇങ്ങനെയായിരുന്നു. ഞാൻ ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല. " " ആഹ്" അടിക്കളയിൽ നിന്നും പാത്രം വീഴുന്ന ശബ്ദം കേട്ട് ഹരനാണ് ആദ്യം ഓടിയത്. " എന്താ ... എന്താ പറ്റിയത് " ഹരൻ അടുക്കളയിൽ എത്തുമ്പോൾ തിളച്ച എണ്ണ താഴേ തട്ടി മറഞ്ഞ് വീണിട്ടുണ്ട്. കണ്ണും നിറച്ച് നിധി അടുത്ത് നിൽക്കുന്നു " എണ്ണ തട്ടി വീണു. " " എന്നിട്ട് എന്തേങ്കിലും പറ്റി യോ മോളേ" അമ്മ " എയ് ഒന്നൂല്ല" " ഞാനങ്ങ് പേടിച്ചു പോയി. മോള് വാ. ഇത് ഞാൻ വൃത്തിയാക്കാം " അമ്മ അവളെ വിളിച്ച് ഡെയ്നിങ്ങ് ടേബിളിനരികിലേക്ക് നടന്നു തല കുനിച്ച് അമ്മയുടെ പിന്നാലെ പോവാൻ നിന്ന നിധിയുടെ കയ്യിൽ പിടിച്ച് ഹരൻ നിർത്തി. " നോക്കട്ടെ കൈ പൊള്ളിയോന്ന് " അവൻ അവളുടെ കയ്യിൽ നോക്കി കൊണ്ട് ചോദിച്ചു. " ഇല്യ ഒന്നും പറ്റിയില്ലാ " " പിന്നെ എന്തിനാ നീ കരയുന്നേ " " ഒ.. ഒന്നുല്ല " അവൾ ഹരന്റെ കൈ വിടുവിച്ച് തിരിഞ്ഞ് നടക്കാൻ നിന്നതും ഹരൻ അവളെ പിടിച്ച് നിർത്തി. "

എന്താ നിനക്ക് പറ്റിയത്. മുഖം വല്ലാതെ ഇരിക്കുന്നുണ്ടല്ലോ " " ഒ... ഒന്നുല്യ ഹ ... ഹരാ. " " എന്താടാ എന്താ പറ്റിയത്. നിനക്ക് വയ്യേ " ഹരൻ അവളുടെ മുഖം കൈയ്യിലെടുത്ത് തള്ള വിരൽ കൊണ്ട് കണ്ണീർ തുടച്ച് കൊടുത്തു. " ഞാൻ അത് പിന്നെ ഞാൻ " " അയ്യോ സോറി" നിധിയെ അന്വേഷിച്ച് വന്ന മാധു അവരെ ഒരുമിച്ച് കണ്ടതും കണ്ണ് പൊത്തി തിരിച്ച് ഓടി. " എനിക്ക് തല വേദന പോലെ വേറെ ഒന്നും ഇല്ലാ " അത് പറഞ്ഞ് നിധി ഡെയ്നിങ്ങ് എരിയയിലേക്ക് പോയി. ഹരൻ കഴിക്കാൻ വരുമ്പോൾ മാധുവിന്റെയും അച്ഛന്റേയും അമ്മയുടേയും മുഖത്ത് ഒരു ചിരി നിറഞ്ഞിരുന്നു. * രാത്രി കിടക്കാൻ നേരം ഹരനെ നോക്കി ഇരിക്കുകയാണ് നിധി. ബെഡ് റസ്റ്റിൽ ചാരി ഇരുന്ന് അവൾ എപ്പോഴോ ഉറങ്ങി പോയി . ഒന്നു രണ്ട് ഫോൺ കോൾ ചെയ്ത് കഴിഞ്ഞ് ഹരൻ റൂമിലേക്ക് വരുമ്പോൾ ഇരുന്നുറങ്ങുന്നവളെയാണ് കണ്ടത്. ഫോൺ ടേബിളിൽ വച്ച് ഹരൻ അവളെ ബെഡിലേക്ക് എടുത്ത് കിടത്തി. അവൾ ഒരു ചിണുങ്ങി കൊണ്ട് തലയണയിലേക്ക് മുഖം ചേർത്ത് ചുരുണ്ടു കൂടി . ഹരൻ അവളുടെ കയ്യിലും കാലിലും ഒന്ന് നോക്കി പൊള്ളിയിട്ടില്ലാന്ന് ഉറപ്പു വരുത്തിയ ശേഷം പുതപ്പിച്ചു കൊടുത്തു. ലൈറ്റ് ഓഫ് ചെയ്തു മറുഭാഗത്ത് വന്ന് കിടന്നു. രാവിലെ നിധിക കണ്ണു തുറക്കുമ്പോൾ ഹരൻ ഓഫീസിൽ പോകാൻ റെഡിയാവുകയായിരുന്നു. " ഹരാ " അവൾ ബെഡിൽ എഴുന്നേറ്റ് ഇരുന്നു കൊണ്ട് വിളിച്ചു. " മ്മ് " ഷർട്ടിന്റെ ബട്ടൻ ഇടുന്നതിനിടയിൽ അവൻ മൂളി. "എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. "

" എന്തേ നിനക്ക് വയ്യേ " അവൻ തിരിഞ്ഞ് നോക്കി ചോദിച്ചതും നിധിക എണീറ്റ് അവന്റെ അരികിൽ വന്ന് നിന്നു. " നീ ഇവിടെ ഇരിക്ക്. ഞാൻ പറയാം" അവൾ അവനെ ചെയറിലേക്ക് ഇരുത്തി അവൾ നിലത്ത് മുട്ടുകുത്തി ഇരുന്നു. " ഹരാ " അവന്റെ ഇരു കൈകളും തന്റെ കയ്യിൽ ഒതുക്കി പിടിച്ച് കൊണ്ട് വിളിച്ചു. " എന്തേ " " ഞാൻ ... നിനക്ക് .. അത് അത് പിന്നെ " " നീ കാര്യം എന്താന്ന് വച്ചാ വേഗം പറ . എനിക്ക് ഓഫീസിൽ പോവാൻ ടൈം ആയി. " " നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഹരാ ഞാൻ നിന്റെ പൈസ ആഗ്രഹിച്ചിട്ടാണ് ഇവിടെ നിൽക്കുന്നത് എന്ന് " താൻ ഇന്നലെ പറഞ്ഞത് അവൾക്ക് ഫീൽ ആയി എന്ന് ഹരനും മനസിലായി. " ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ടാണോ ഇന്നലെ മുതൽ നീ സങ്കടത്തിൽ നടന്നേ "ഹരൻ " ഞാൻ ഒരിക്കലും നിന്നെ അങ്ങനെ കണ്ടിട്ടില്ലാ ഹരാ. പിന്നെ ഞാൻ നിന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസ എനിക്ക് ഒരു ജോലി കിട്ടിയാ ഞാൻ തിരികെ തരും . അല്ലാതെ ഞാൻ നിന്നെ കാഷ് തരുന്ന ഒരാളായി മാത്രം കണ്ടിട്ടില്ലാ . നിനക്ക് പക്ഷേ അങ്ങനെ തോന്നിട്ടുണ്ടോ . അതാണോ നീ ഇന്നലെ അങ്ങനെ പറഞ്ഞേ " അവളുടെ കണ്ണുകൾ നിറഞ്ഞു സ്വരം ഇടറി " പറ ഹര . തോന്നിട്ടുണ്ടോ അങ്ങനെ " അവൾ വീണ്ടും ചോദിച്ചതും ഹരൻ അവളുടെ മുഖം കൈയ്യിൽ എടുത്തു. ശേഷം അവളുടെ നെറുകയിലായി ഉമ്മ വച്ച് പുറത്തേക്ക് ഇറങ്ങി പോയി. നിധി ആണെങ്കിൽ ഒന്നനങ്ങാൻ പോലും കഴിയാതെ ഇരുന്നിടത്ത് തന്നെ ഇരുന്നു പോയി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story