നീഹാരമായ്: ഭാഗം 24

neeharamayi

രചന: അപർണ അരവിന്ദ്

" എന്റെ ജാതകത്തിൽ എനിക്ക് ഒരു യക്ഷിയുടെ കൂടെ ജീവിക്കേണ്ടി വരും എന്ന് പെട്ടെന്ന് ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ദൈവം ഒരു ഉൾവിളി തന്നു .അതോണ്ട് അന്ന് തന്നെ ഞാൻ അവളെ ഉപേക്ഷിച്ചു. ദൈവം പറഞ്ഞ യക്ഷി ഇപ്പോ എന്റെ അടുത്തു കിടക്കുന്നും ഉണ്ട് " ആദ്യം കാര്യമായി ശ്രദ്ധിച്ചിരുന്ന നിധിയുടെ മുഖം മാറി. "വെറുയല്ലടോ തന്നെ അവൾ തേച്ചത് തനിക്ക് അങ്ങനെ തന്നെ വേണം " അത് പറഞ്ഞ് ദേഷ്യത്തിൽ അവൾ തല വഴി പുതപ്പിട്ട് തിരിഞ്ഞ് കിടന്നു. ചിരിയോടെ ഹരനും കിടന്നു. ** പിറ്റേ ദിവസം രാവിലെ ഹരൻ ഓഫീസിലേക്ക് ഇറങ്ങി. നിധികക്ക് ആണെങ്കിൽ മാരേജ് ഫങ്ങ്ഷന് പോകാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. ഹരനും വരില്ലാ എന്ന് തന്നെയാണ് അവൾ കരുതിയത്. പക്ഷേ അവൻ റെഡിയായി നിൽക്കാൻ പറഞ്ഞതോടെ അതും ഇല്ലാതായി. ഉച്ച കഴിഞ്ഞതും നിധിക പോകാൻ റെഡിയാവാൻ തുടങ്ങി. * ഉച്ച കഴിഞ്ഞ് അമ്മയുടെ കോൾ വന്നപ്പോഴാണ് ഫങ്ങ്ഷന് പോകേണ്ട കാര്യം ഹരന് ഓർമ വന്നത്. അതുകൊണ്ട് ജോലികൾ എല്ലാം തീർത്ത് ഇറങ്ങി. ഏർണാകുളത്തേക്ക് പോകാനുള്ള ദിവസങ്ങൾ അടുത്തു വരുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോ കുറച്ച് ദിവസങ്ങളായി വർക്ക് കൂടുതൽ ആണ്.

ഹരൻ വീട്ടിൽ എത്തിയതും സമയം നാല് കഴിഞ്ഞിരുന്നു. അവൻ കാർ ലോക്ക് ചെയ്ത് റൂമിലേക്ക് നടന്നു. ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ കണ്ണാടിക്ക് മുന്നിലായി നിധി നിൽക്കുന്നുണ്ട്. ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞ് നോക്കിയത്. " നിങ്ങൾ ആരെയാ തിരയുന്നത് " ഹരൻ ചുറ്റും നോക്കുന്നത് കണ്ടവൾ ചോദിച്ചു. " രാവിലെ ഞാൻ ഓഫീസിലേക്ക് പോകുമ്പോൾ എന്റെ ഭാര്യ എന്ന് പറയുന്ന ഒരു സാധനം ഇവിടെ ഉണ്ടായിരുന്നു ഇപ്പോ കാണാനില്ല. " " ആഹാ നല്ല കോമഡി. പക്ഷേ ഒരു പത്ത് പതിനഞ്ച് വർഷത്തെ പഴക്കമുണ്ടെന്ന് മാത്രം " " നിന്നോടല്ലേ ഇത്രയൊക്കെ മതി" ഹരൻ ലാപ്പും ഫോണും ബെഡിൽ ഇട്ട് ടവലുമായി ബാത്ത് റൂമിലേക്ക് കയറി കുളി കഴിഞ്ഞിറങ്ങുമ്പോൾ നിധി റെഡിയായിട്ടുണ്ടായിരുന്നു. അവൾ ഹരന്റെ ഫോണും നോക്കി ബെഡിൽ ഇരിക്കുകയാണ്. അവൻ കബോഡിൽ നിന്നും വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ട് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ അവൻ നിധികയെ നോക്കി. നേവി ബ്ലൂ കളർ ലഹങ്കയാണ് വേഷം. ചെറുതായി മേക്കപ്പ് ഇട്ടിട്ടുണ്ട്. കഴുത്തിൽ താലിയും കയ്യിൽ വളയും കാതിൽ വലിയ കമ്മലും അത്യവശ്യം നല്ല രീതിയിൽ തന്നെ ഒരുങ്ങിയിട്ടുണ്ട്. കല്യാണത്തിന് ശേഷം അവളെ അത്രയും ഒരുങ്ങി ഹരനും ആദ്യമായാണ് കാണുന്നത്. "

എന്താടോ " അവൾ ഫോണിൽ നിന്നും തല ഉയർത്താതെ തന്നെ ചോദിച്ചു. " ഇത് എന്ത് കോലമാടി . പാടത്ത് കാക്കയെയും കൊറ്റിയേയും പേടിപ്പിക്കാൻ കോലമായി വക്കാം " " ആണോ നന്നായി പോയി. ഞാൻ സഹിച്ചു. " അവൾ ദേഷ്യത്തിൽ ഫോൺ ബെഡിലേക്ക് ഇട്ട് പുറത്തേക്ക് പോയി. അവൾക്ക് പിന്നാലെ ഹരനും ഫോണും പേഴ്സും കാറിന്റെ കീയും ആയി താഴേക്ക് നടന്നു. " കുറച്ചെങ്കിലും സ്വർണം ഇടായിരുന്നു മോളേ" " അമ്മ അങ്ങനെയൊക്കെ പറയും ഇതാ നിച്ചു നല്ലത്. ഉള്ള സ്വർണം മൊത്തം വലിച്ച് വാരിയിട്ട് പോവാൻ ഇത് സ്വർണ കടയുടെ പരസ്യമൊന്നും അല്ലാ " മാധു പറഞ്ഞു. " ഇറങ്ങാം " താഴേക്ക് വന്ന ഹരൻ പറഞ്ഞതും നിധിക പുറത്തേക്ക് നടന്നു. " എട്ടാ വരുമ്പോൾ എനിക്ക് എന്തെങ്കിലും വാങ്ങി കൊണ്ടു വരണം ട്ടോ " മാധു പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. നിധി കൂടി കാറിൽ കയറിയതും ഹരൻ കാർ മുന്നോട്ട് എടുത്തു. " അതേയ് അവിടെ പോയാൽ ഞാൻ ചിലപ്പോ തിരക്കിൽ ആയി പോവും. അവിടെ എന്റെ ഒപ്പം പഠിച്ച എല്ലാവരും കാണും . എന്റെ കൈ വിട്ട് പേവാതെ കൂടെ നിന്നാേണം. എനിക്ക് നിന്നെ ശ്രദ്ധിക്കാൻ പറ്റി എന്ന് വരില്ല " ചെറിയ ജാഡ ഇട്ട് നിധി പറഞ്ഞതും ഹരൻ ഒന്ന് പുഛിച്ചു. " ഞാൻ അടുത്ത ആഴ്ച്ച ഏർണാകുളം പോകും " കുറച്ച് കഴിഞ്ഞതും ഹരൻ പറഞ്ഞു.

" അതിനെന്താ പോയി വാ " " ഞാൻ ടൂർ പോവുകയല്ലാ. എനിക്ക് അങ്ങോട്ട് ട്രാൻസ്ഫർ ആയി " " അപ്പോ നീ പോവാണോ " " മ്മ് " " അത് നന്നായി. തല്ലു കൂടൽ അത്രയും കുറയുമല്ലോ സമാധാനം " അത്രയും പറഞ്ഞ് അവൾ സീറ്റിലേക്ക് ചാരി കിടന്ന് കണ്ണടച്ചു. ഇവളോടല്ലാതെ ഞാൻ പറയുമോ എന്ന ഭാവത്തിൽ ഹരൻ ഡ്രെയ്‌വിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നീ ഇവിടെ ഇറങ്ങിക്കോ ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം." ഓഡിറ്റോറിയത്തിനു മുന്നിൽ കാർ നിർത്തി കൊണ്ട് അവൻ പറഞ്ഞു. " നിനക്ക് സങ്കടം ഉണ്ടാേ ഹരാ. നിന്റെ എക്സ് ഇന്ന് മറ്റൊരാളുടെ കൈ പിടിച്ച് " അവൾ കളിയാക്കി ചോദിച്ചു. " ഇറങ്ങി പോവടി തവള കണ്ണി ശവമേ" ഹരന്റെ ശബ്ദം കാറിനുള്ളിൽ അലയടിച്ചതും അവൾ കാറിൽ നിന്ന് ചാടി ഇറങ്ങി. ഹരൻ കാർ പാർക്ക് ചെയ്യാൻ പോയതു കൊണ്ട് നിധി അവനായി കാത്തു നിന്നു. " എടാ നിധി " ഒരു പെൺകുട്ടി ഓടി വന്ന് അവളെ കെട്ടിപിടിച്ചു. " ശ്രുതി. " അവളും തിരികെ കെട്ടിപിടിച്ചു. " നീ വരും എന്ന് ഞാൻ കരുതിലാ . നിന്റെ കല്യാണം കഴിഞ്ഞുലെ. നീ ആരെയും വിളിച്ചില്ലാലോ " " സോറി ടി . പറ്റിയില്ലാ. എല്ലാം പെട്ടെന്ന് ആയിരുന്നു. " അതേ സമയം രണ്ട് മൂന്ന് വണ്ടികൾ അവിടെ വന്നു നിന്നു . അതിൽ നിന്നും കുറച്ച് ആളുകൾ ഇറങ്ങി. അവരിൽ ചിലരെ കാണുമ്പോൾ തന്നെ നോർത്ത് ഇന്ത്യൻസ് ആണെന്ന് മനസിലാവും. "

കല്യാണ ചെക്കന്റെ ഫ്രണ്ട്സ് ആണ് തോന്നുന്നു. ബാഗ്ലൂർ ടീം. ഭൂമിക എപ്പോഴോ പറഞ്ഞ ഓർമ " " മമ്" നിധിക ഒന്ന് മൂളി. ഭൂമികയുടെ ചങ്കത്തി ആണ് ശ്രുതി. പക്ഷേ അവൾക്ക് ഭൂമിയുടെ പോലുള്ള സ്വഭാവം ഒന്നും ഇല്ല. ക്ലാസിലെ എല്ലാവർക്കും താനും ഇച്ചായനും ആയുള്ള റിലേഷൻ അറിയാം. ശ്രുതിയുടെ സ്ഥാനത്ത് ഇപ്പോ ഭൂമി ആയിരുന്നെങ്കിൽ ഇച്ചായന്റെ പേര് പറഞ്ഞ് തന്നെ കുത്തി നോവിപ്പിക്കുമായിരുന്നു. എന്നാൽ ശ്രുതി അബദ്ധത്തിൽ പോലും അങ്ങനെ ഒരു ടോപ്പിക്ക് തങ്ങളുടെ ഇടയിൽ വരാതെ ഇരിക്കാൻ ശ്രമിച്ചു. " എന്നിട്ട് നിന്റെ ഹസ്ബന്റ് എവിടെ " " ഹരൻ അല്ലാ ഇന്ദ്രേട്ടൻ ഇപ്പോ വരും കാർ പാർക്ക് ചെയ്യാൻ പോയിരിക്കാ. ആഹ് ദേ വരുന്നു " അകലെ നിന്നും നടന്നു വരുന്ന ഹരനെ ചൂണ്ടി അവൾ പറഞ്ഞു. " ഇന്ദർ " കുറച്ച് മുൻപ് വന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഹരന്റെ അടുത്തേക്ക് ഓടിയെത്തി അവനെ മൊത്തത്തിൽ വളഞ്ഞു. " അയ്യോ എന്റെ ഹരൻ " നിധിക അവന്റെ അടുത്തേക്ക് ഓടിയെങ്കിലും അവന്റെ അരികിൽ എത്താൻ കഴിഞ്ഞില്ല. " എത്ര കാലാമായിടാ ഇന്ദ്രാ കണ്ടിട്ട്. നീ ഇത്രയും കാലം എവിടെ ഒളിച്ചിരിക്കായിരുന്നു. " " എടാ എന്നേ ഒന്ന് ആദ്യം താഴേ ഇറക്ക് ഞാൻ പറയാം" " ഇല്ല. ഞങ്ങൾ എല്ലാവരും എല്ലാ വർഷവും തമ്മിൽ കാണും സംസാരിക്കും.

നിന്റെ മാത്രം ഒരു അഡ്രസ്സും ഇല്ല. എന്തിന് ഒരു ഫോൺ നമ്പർ പോലും . " " നണ്ടൻ വിലിച്ചപ്പോ നീ വറും എന്ന് പലഞ്ഞതേ ഇല്ല ലോ ഇന്ദർ .. " കൂട്ടത്തിൽ ഒരു നോർത്ത് ഇന്ത്യക്കാരി തപ്പി പിടിച്ച് മലയാളത്തിൽ ചോദിച്ചു. " ബാക്കി ഒക്കെ അകത്ത് പോയിട്ട് . വാടാ" ഒരുത്തൻ പറഞ്ഞതും എല്ലാവരും കൂടി അവനേ അതേ പോലെ ഉയർത്തി അകത്തേക്ക് പോയി. എന്നാൽ ഇതെല്ലാം കണ്ട് നിധി ആകെ ഭയന്ന് പോയിരുന്നു. " എടാ നിന്റെ ഹസ്ബന്റ് അവരുടെ ഫ്രണ്ട് ആയിരുന്നോ . വാ നമ്മുക്ക് അകത്തേക്ക് പോവാം . അവിടെ എല്ലാവരും ഉണ്ട്" ശ്രുതി അവളെയും വിളിച്ച് അകത്തേക്ക് നടന്നു. " പറയടാ ഇന്ദ്രാ എവിടായിരുന്നു ഇത്രക്കാലം . നീ ഇപ്പോ എവിടേയാ വർക്ക് ചെയ്യുന്നേ " ഒരുത്തൻ അവനെ ചെയറിലേക്ക് ഇരുത്തി. " ഞാൻ ഇവിടെ നാട്ടിൽ ഉണ്ടായിരുന്നു. ചില പേർസണൽ ഇഷ്യൂസ് കാരണം ആരുമായി കോണ്ടാക്റ്റ് കൺഡിന്യൂ ചെയ്യാൻ പറ്റിയില്ലാ അതാ . ഞാൻ ഇപ്പോ ഇവിടെ ന്യൂസ് ഇന്ത്യയിലാ വർക്ക് ചെയ്യുന്നേ " " നീയും നന്ദനും ആയി കോണ്ടാക്റ്റ് ഉണ്ടല്ലേ . പക്ഷേ അവനോട് ചോദിച്ചപ്പോൾ ഇല്ലാ എന്നാ പറഞ്ഞത്. പക്ഷേ എനിക്ക് അറിയാമായിരുന്നു അവൻ കള്ളം പറഞ്ഞതാ എന്ന് . കാരണം പഠിക്കുന്ന കാലത്ത് കൂട പിറപ്പുകളെ പോലെ കഴിഞ്ഞവർ അല്ലേ നിങ്ങൾ " അത് കേട്ട് ഹരന്റെ മുഖത്ത് ഒരു പുഛ ചിരി വിരിഞ്ഞു. അവൻ സ്റ്റേജിൽ നിൽക്കുന്നവരെ നോക്കി ഇരുന്നു. "Nandhan weds bhoomika "അവൻ ആ പേരുകളിലൂടെ വെറുതെ കണ്ണോടിച്ചു. "

ഇന്ദർ ആകെ മായിപോയല്ലോ. പണ്ടത്തേക്കാർ ഹാൻസം ആയി . I am still waiting for you" നോർത്ത് ഇന്ത്യക്കാരി ചിരിയോടെ പറഞ്ഞു. " ഇനിയെങ്കിലും അവളോട് ഒരു യെസ് പറയടാ ഇന്ദ്രാ കുറേ കാലം നിന്റെ പിന്നാലെ നടന്നത് അല്ലേ. നിനക്ക് വേണ്ടിയല്ലേ പാവം അറിയാത്ത മലയാളം വരെ പറയുന്നത്. " അപ്പോഴാണ് അവൻ നിധിയെ കുറിച്ച് ഓർത്തത്. അവളെ മറന്ന നിമിഷത്തെ ഓർത്ത് അവന് കുറ്റബോധം തോന്നി. അവൻ ചുറ്റും നിധിയെ തിരഞ്ഞു. കൂട്ടുക്കാരികൾക്കിടയിൽ സംസാരിച്ചു നിൽക്കുന്നവളെ അവൻ കണ്ടു. സംസാരിക്കുന്നതിനിടയിലും അവളുടെ നോട്ടം തന്നെ തേടി വരുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. " ഞാൻ ഇപ്പോ വരാം. ഒരു മിനിറ്റ് " തന്റെ ഫ്രണ്ട്സിനോട് പറഞ്ഞ് ഹരൻ അവളുടെ അരികിലേക്ക് വന്നു. " ഹരാ. എന്താ നിനക്ക് പറ്റിയത്. അവർ ഒക്കെ ആരാ " അവനെ കണ്ടതും അവന്റെ കയ്യിൽ പിടിച്ച് ഭയത്തോടെ ആണ് അവൾ ചോദിച്ചത്. " വാ ഞാൻ പറയാം" അവളുടെ തോളിലൂടെ ചേർത്ത് പിടിച്ച് ഹരൻ തന്റെ ഫ്രണ്ട്സിനിടയിലേക്ക് വന്നു. " Meet my wife nidhika. " അവളെ ചേർത്ത് പിടിച്ച് പറഞ്ഞതും മറ്റുള്ളവരുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. " അമ്പട കള്ളാ. ഇതിനിടയിൽ കല്യാണവും കഴിഞ്ഞോ "

കുറച്ച് മുൻപ് അവനോട് സംസാരിച്ചിരുന്ന ചെറുപ്പക്കാരൻ അവന്റെ വയറ്റിനിട്ട് ഇടിച്ച് കൊണ്ട് പറഞ്ഞു. " പെങ്ങളേ ഞങ്ങൾ എല്ലാവരും ഇവന്റെ ബാഗ്ലൂരിലെ ഫ്രണ്ട്സ് ആണ്. ഞങ്ങളെ ടീമിന്റെ ലീഡർ ആയിരുന്നു. പണ്ടത്തെ കോളേജിലെ വലിയ പുള്ളിയാ . പിന്നെ കോഴ്സ് കംപ്ലീറ്റ് ആയപ്പോൾ ആള് ഒരു മുങ്ങൽ മുങ്ങിയതാ. പിന്നെ ദാ ഇപ്പോഴാ പൊങ്ങുന്നേ. ഒരു മൂന്നാല് കൊല്ലമായി കാണും ഇവനെ ഞങ്ങൾ കണ്ടിട്ട് " ഒന്നും മനസിലാവാതെ അന്തം വിട്ട് നിൽക്കുന്ന നിധിയോടായി അയാൾ പറഞ്ഞു. " നിധി അവിടെ നിന്നെ എല്ലാവരും അന്വോഷിക്കുന്നു. ഒന്നിങ്ങ് വന്നേ" ശ്രുതി വന്ന് വിളിച്ചു. " ഭൂമിക എന്റെ ക്ലാസ്മേറ്റാണ്. നിങ്ങൾ സംസാരിക്ക് ഞാൻ അവിടേക്ക് ചെല്ലട്ടെ " എല്ലാവരോടും പുഞ്ചിരിയോടെ പറഞ്ഞ് നിധി തന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് നടന്നു. തന്റെ കൂട്ടുക്കാരികൾ എല്ലാം ഹരനെ പരിചയപ്പെടുത്താൻ അന്വോഷിച്ചു എങ്കിലും താൻ വിളിച്ചാൽ അവന് ബുദ്ധിമുട്ടാവുമോ എന്ന ചിന്തയിൽ അവൾ അത് വേണ്ടാന്ന് വച്ചു. പക്ഷേ അത് മനസിലാക്കിയ പോലെ ഹരൻ അവളുടെ അരികിലേക്ക് വന്നു. നിധിക അവളുടെ ഫ്രണ്ട്സിന് ഹരനെ പരിചയപ്പെടുത്തി കൊടുത്തു. ഹരനും എല്ലാവരോടും നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്. * " എന്നാലും എന്റെ ദൈവങ്ങളെ ഇവളുടെ എത്രമത്തെ കാമുകനാ. അഞ്ചോ ആറോ " മരിയ ശ്രുതിയോടായി ചോദിച്ചു. " അവളുടെ അഞ്ചോ ആറോ ആവട്ടെ അത് നിന്നെ ബാധിക്കുന്ന കാര്യമല്ലാലോ.

ആദ്യം സ്വയം നന്നാവ് എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാം" ശ്രുതി അത് പറഞ്ഞതും മരിയയുടെ വാ അടഞ്ഞു. അതോടെ മരിയ ഭൂമി ഗോസിപ്പ്സ് നിർത്തി നിധികക്ക് നേരെ തിരിഞ്ഞു. " അല്ലാ നിധി നിന്റെ ആ പഴയ ഇച്ഛായൻ ഇപ്പോ എന്താ ചെയ്യുന്നേ. ആള് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ. അതോ നിരാശ ബാധിച്ച് മരിച്ചോ " " നീ ഒന്ന് നിർത്തുമോ മരിയേ" ശ്രുതി ഇടയിൽ കയറി. " ഞാൻ ഉള്ളതല്ലേ ചോദിച്ചേ . വലിയ ദിവ്യ പ്രണയമൊക്കെ ആയിരുന്നല്ലോ. ഒടുക്കം ഇവൾ വേറെ ഒരുത്തനെ കെട്ടിയില്ലേ." അതു കൂടി കേട്ടതും നിധിക കരച്ചിൽ അടക്കി പിടിച്ച് വാഷ് ഏരിയയിലേക്ക് ഓടി * " തിരക്ക് ഒന്ന് കുറഞ്ഞു. വാ നമ്മുക്ക് സ്റ്റേജിലേക്ക് പോകാം " " ഞാൻ ഇല്ല സൂരജേ. നിങ്ങൾ പോയിട്ട് വാ" " അതെന്താടാ അങ്ങനെ നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ കല്യാണത്തിന് വന്നിട്ട് അവനെ കാണാതെ പോവുകയോ . " സൂരജ് അവനെ നിർബന്ധിച്ച് എല്ലാവരുടേയും ഒപ്പം കൊണ്ടുപോയി. " നന്ദേട്ടൻ അല്ലേ പറഞ്ഞത് അയാൾ കല്യാണത്തിന് വരില്ല എന്ന് " സ്റ്റേജിലേക്ക് വരുന്ന ഹരനെ കണ്ട് ഭൂമി അടുത്ത് നിൽക്കുന്ന നന്ദനോടായി ചോദിച്ചു. " അവൻ വരില്ലാ എന്ന് തന്നെയാണ് ഞാനും കരുതിയത്. എന്തായാലും വന്നത് നന്നായി. എല്ലാവരുടേയും മുൻപിൽ ഒന്ന് നാണം കേടുത്തി വിടാം . നീയും കൂടെ നിന്നോണം "

" അത് പറയാനുണ്ടോ എട്ടാ . ഇത്രയും കാലം അങ്ങനെ തന്നെ ആയിരുന്നില്ലേ " ഭൂമി അവന്റെ കയ്യിൽ ചുറ്റി പിടിച്ചു. " എടാ ഒരു മിനിറ്റ് . നിധികയെ കാണുന്നില്ല. ഞാൻ അവളേയും വിളിച്ചിട്ട് വരാം " ഹരൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. " ശ്രുതി നിധിക എവിടെ " അവളെ എത്ര തിരഞ്ഞിട്ടും കാണാതെ ഹരൻ ശ്രുതിയുടെ അരികിൽ എത്തി. "അവൾ ഇവിടെ ഉണ്ടായിരുന്നു. ചിലപ്പോ പുറത്ത് കാണും " " മമ്" ഹരൻ നേരെ പുറത്തേക്ക് നടന്നു. ചുറ്റും നോക്കിയപ്പോൾ കുറച്ച് അകലെയായി അവൾ നിൽക്കുന്നത് കണ്ട് ഹരൻ ആശ്വാസത്തോടെ അവളുടെ അടുത്തേക്ക് നടന്നു. " നിധിക " ഹരൻ വിളിച്ചതും അവൾ കണ്ണുകൾ തുടച്ച് തിരിഞ്ഞ് നോക്കി. " നീയെന്താ കരയാണോ " അവൾ ചുണ്ടുകൾ കൂട്ടി പിടിച്ച് കരച്ചിൽ അടക്കി ഇല്ലാ എന്ന് തലയാട്ടി. " എന്താടാ " അവളുടെ മുഖം കൈയ്യിലെടുത്ത് അവൻ ചോദിച്ചതും നിധിക കരഞ്ഞു പോയിരുന്നു. അന്നാദ്യമായി ഹരൻ തന്റെ പാതിയെ സ്നേഹത്തോടെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. നിധികക്കും അപ്പോൾ ഒരു താങ്ങ് ആവശ്യമായിരുന്നു. അവൾ കരച്ചിലോടെ അവനെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചു. " ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ " " മമ്" " അലക്സിയെ കുറിച്ചാണോ " " മ്മ് "

" ഞാനും വഞ്ചകി അല്ലേ ഹരാ. ഞാനും ഒരാളെ സ്നേഹിച്ച് ചതിച്ചിട്ട് മറ്റൊരാള വിവാഹം ക " അവളെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ നിധിയെ തടഞ്ഞു. " എന്റെ യക്ഷി പെണ്ണ് ആരെയും ചതിച്ചിട്ടില്ല. അത് മറ്റാരെക്കാളും ഈ ഹരന് അറിയുകയും ചെയ്യാം. പിന്നെ എന്തിനാ ഈ സങ്കടം. മറ്റുള്ളവർ പറയുന്നത് കേട്ട് കരയാൻ നിന്നാ അതിനെ സമയം കാണു. " അവളുടെ കണ്ണ് തുടച്ച് കൊണ്ട് ഹരൻ പറഞ്ഞു. " എന്നെ വിട്ട് എവിടേയും പോവരുത്. എന്റെ മുന്നിൽ വച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉത്തരം ഞാൻ കൊടുത്തോളാം. വാ " അവളുടെ കൈയ്യും പിടിച്ച് ഹരൻ ഹാളിലേക്ക് നടന്നു. " എന്നാലും നിനക്ക് ഇത്തിരി പോലും സങ്കടം ഇല്ലേ ഹരാ എക്സിന്റെ കല്യണത്തിന് വരാൻ " അവൾ കളിയോടെ കണ്ണ് അമർത്തി തുടച്ച് കൊണ്ട് ചോദിച്ചു. " മിണ്ടാതെ ഇരിക്കടി വടയക്ഷി " അവൻ നോക്കി പേടിപ്പിച്ചു. ** " ഇന്ദ്രൻ എവിടെ " നന്ദൻ കൂട്ടത്തിൽ ഹരനെ കാണാതെ ചോദിച്ചു. " അവൻ ഇപ്പോ വരും. ദേ വന്നല്ലോ " അകത്തേക്ക് കയറി വരുന്ന ഹരനേയും അവന്റെ കയ്യിൽ പിടിച്ച് വരുന്ന നിധികയേയും ചൂണ്ടി സൂരജ് പറഞ്ഞു. അത് കണ്ട് നന്ദന്റെ മുഖത്ത് ഒരു പുഛ ചിരി വിരിഞ്ഞപ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ഭൂമി നിധികയെ കണ്ട് ഞെട്ടുകയാണ് ചെയ്യ്തത്. അവൾക്ക് ഒരു നിമിഷം തന്റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story