നീഹാരമായ്: ഭാഗം 25

neeharamayi

രചന: അപർണ അരവിന്ദ്

" ഇന്ദ്രൻ എവിടെ " നന്ദൻ കൂട്ടത്തിൽ ഹരനെ കാണാതെ ചോദിച്ചു. " അവൻ ഇപ്പോ വരും. ദേ വന്നല്ലോ " അകത്തേക്ക് കയറി വരുന്ന ഹരനേയും അവന്റെ കയ്യിൽ പിടിച്ച് വരുന്ന നിധികയേയും ചൂണ്ടി സൂരജ് പറഞ്ഞു. അത് കണ്ട് നന്ദന്റെ മുഖത്ത് ഒരു പുഛ ചിരി വിരിഞ്ഞപ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ഭൂമി നിധികയെ കണ്ട് ഞെട്ടുകയാണ് ചെയ്യ്തത്. അവൾക്ക് ഒരു നിമിഷം തന്റെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല. ** " എവിടെ ആയിരുന്നു ഇന്ദ്രാ നീ . ഇവൻ എത്ര നേരായിന്നറിയോ നിന്നെ അന്വേഷിക്കുന്നു " സൂരജ് പറഞ്ഞതും ഹരൻ ഒന്ന് പുഞ്ചിരിച്ചു. അവരുടെ അരികിലേക്ക് എത്തിയതും ഹരൻ നിധികയേ തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു. " After a long time നമ്മൾ വീണ്ടും കണ്ടു മുട്ടി അല്ലേ . നീ വരും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല." ഹരനെ ഹഗ് ചെയ്ത് കൊണ്ട് നന്ദൻ പറഞ്ഞു. " എന്റെ ആത്മാർത്ഥ സുഹ്യത്തിന്റെ കല്യണത്തിന് ഞാൻ വരാതെ ഇരിക്കുമോ " ഹരനും അവനെ തിരിച്ച് ഹഗ് ചെയ്തു. പുറമേ നിന്നും കാണുന്നവർക്ക് അത് സുഹ്യത്തുക്കളുടെ സ്നേഹ പ്രകടനങ്ങളായി തോന്നുമ്പോൾ ഇരുവർക്കും ഇടയിൽ പക ആളി കത്തുകയായിരുന്നു. " എന്റെ വൈഫിനെ പരിചയപ്പെടുത്തിയില്ലലോ .

ഇത് എന്റെ സ്വീറ്റ് വൈഫീ ഭൂമിക. നിനക്ക് പ്രത്യേകം പരിചയപ്പെടുത്തി തരേണ്ട കാര്യം ഇല്ലാലോ " നന്ദൻ പുഛത്തോടെ പറഞ്ഞതും ഹരൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. എല്ലാവരും ഫോട്ടോ എടുത്ത് തിരികെ സ്റ്റേജിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും നന്ദൻ ഹരനെ അവിടെ പിടിച്ച് നിർത്തി. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും നിധിക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. " ഇതാണോ നിധിക നിന്റെ ഹസ്ബന്റ് " അടുത്തത് ഭൂമിയുടെ ഊഴം ആയിരുന്നു. നിധിക ആരെയും കല്യണത്തിന് വിളിക്കാത്തതു കൊണ്ട് ഹരനെ ആർക്കും പരിചയം ഉണ്ടായിരുന്നില്ല. " എന്റെ ഹസ്ബന്റിനെ പരിചയപ്പെടുത്തിയില്ലലോ . ഇത് എന്റെ സ്വീറ്റ് ഹസ് ഹരൻ ഇന്ദ്രജിത്ത്. നിനക്ക് പ്രത്യേകം പരിചയപ്പെടുത്തി തരേണ്ട കാര്യം ഇല്ലാലോ " നന്ദന്റെ അതേ ഡയലോഗ് എടുത്ത് നിധിക പറഞ്ഞതും ഭൂമിയുടെ മുഖ ഭാവം മാറി. " അപ്പോ നിന്റെ ആ ഇച്ഛായൻ എവിടെ . അയാളെ അല്ലേ നീ കല്യാണം കഴിച്ചത് " നിധിയുടെ കാര്യങ്ങൾ എല്ലാം അറിഞ്ഞു എങ്കിലും അവളെ കുത്തി നോവിക്കാനായി ഭൂമി ചോദിച്ചു. " ഇത് തന്നെയാണ് എന്റെ ഇച്ചായൻ . 4 years of love" നിധി ഹരന്റെ അരയിലൂടെ ചുറ്റി പിടിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ട് ഭൂമിയും നന്ദനും ഹരനും ഞെട്ടിയിരുന്നു.

" അപ്പോ അലക്സി " ഭൂമി പതർച്ച മറച്ച് വച്ച് ചോദിച്ചു. " അതെന്ത് വർത്തമാന എന്റെ ഭൂമി മോളേ നീ പറയുന്നേ. ഒരേ സമയം ഒന്നിൽ കൂടുതൽ ആളുകളെ പ്രേമിച്ചുടെ . ഇപ്പോ നീ തന്നെ എത്ര പേരെ പ്രേമിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു തെറ്റാണോ " നിധികയുടെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് ഭൂമി വിളറി വെളുത്തു. ഹരനാണെങ്കിൽ ചിരി കടിച്ച് പിടിച്ച് നിൽക്കുകയാണ്. " അപ്പോ കിട്ടണ്ടേതെല്ലാം കിട്ടിയ സ്ഥിതിക്ക് ഞങ്ങൾ എന്നാ അങ്ങോട്ട് " നിധിക ചോദിച്ചതും ഭൂമി തലയാട്ടി. " ഇനി ഞാൻ കേരളത്തിൽ തന്നെ ഉണ്ട് കുറച്ച് കാലം. നമ്മുക്ക് ഇനിയും കാണാം. പഴയ ചില കണക്കുകൾ ഒക്കെ പൊടി തട്ടി എടുക്കണ്ടേ " നന്ദൻ അത് പറഞ്ഞതും ഹരൻ പുഞ്ചിരിച്ചു കൊണ്ട് സ്റ്റേജിൽ നിന്നും ഇറങ്ങി. " അയാൾ അങ്ങനെയൊക്കെ പറഞ്ഞിട്ടും നീ എന്താ ഒരു അക്ഷരം മിണ്ടാഞ്ഞത്. നിന്റെ വായിൽ എന്താ കൊഴക്കട്ട തിരുകി വച്ചിരിക്കായിരുന്നോ " ഹരൻ നന്ദനോട് തിരിച്ച് ഒന്നും പറയാത്തതിന് നിധിക്ക് ആകെ ദേഷ്യം വന്നിരുന്നു. "വാ നമ്മുക്ക് ഭക്ഷണം കഴിക്കാം. അവിടെ എല്ലാവരും നമ്മുക്ക് വേണ്ടി വെയ്റ്റ് ചെയ്യാ " " ഞാൻ എന്താ പറയുന്നേ നീ എന്താ ചെയ്യുന്നേ. മണ കൊണാഞ്ചൻ" നിധി ദേഷ്യത്തിൽ അവന്റെ പിന്നാലെ നടന്നു.

ഭക്ഷണം കഴിക്കാൻ ഹരന്റെ ഫ്രണ്ട്സിനൊപ്പമാണ് അവർ ഇരുന്നത്. കോളേജിലെ പഴയ കാര്യങ്ങൾ ആയിരുന്നു അവർക്ക് കൂടുതൽ സംസാരിക്കാനുണ്ടായിരുന്നത്. അതിൽ നിന്നെല്ലാം താൻ കാണുന്ന ഹരന് മറ്റൊരു പാസ്റ്റ് ഉണ്ടെന്ന് അവൾക്ക് മനസിലായിരുന്നു. അതിനെക്കാൾ ഉപരി ഇവിടെ എത്തിയാൽ താൻ ഫ്രണ്ട്സിന്റെ കൂടെ ബിസി ആയിരിക്കും എന്റെ കൂടെ നിന്നേക്കണം എന്നൊക്കെ ജാഡ കാണിച്ച് പറഞ്ഞപ്പോൾ ഇവിടെ വന്ന് ശരിക്കും ബിസി ആയി പോയത് ഹരനാണല്ലോ എന്നോർത്ത് അവൾക്ക് ചമ്മൽ തോന്നി " എന്നാ ഞങ്ങൾ ഇറങ്ങട്ടെടാ " ഹരൻ സുരജിനോടായി പറഞ്ഞു. " ഞാൻ ഇടക്ക് വിളിക്കാം. നീ ഇനി നമ്പർ മാറ്റാതിരുന്നാ മതി" സുരജ് അവന്റെ തോളിൽ അടിച്ചു കൊണ്ട് പറഞ്ഞു. പുറത്ത് ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. " നിധിക നീ ഇവിടെ നിന്നാ മതി ഞാൻ കാർ എടുത്തിട്ട് വരാം " അത് പറഞ്ഞ് ഹരൻ ചെറിയ ചാറ്റൽ മഴയിലേക്ക് ഇറങ്ങി മുന്നോട്ട് നടന്നു എങ്കിലും വീണ്ടും തിരികെ വന്നു. " അല്ലെങ്കിൽ വേണ്ടാ. നീയും വാ . ഇവിടെ ഒറ്റക്ക് നിൽക്കണ്ടാ . ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ അത് മതി കിടന്ന് മോങ്ങാൻ " നിധിയുടെ ദേഷ്യം മാറിയിരുന്നില്ല. അതിന്റെ കൂടാെ ഹരൻ പറഞ്ഞത് കൂടി കേട്ടതും അവളുടെ മുഖം ഒന്ന് കൂടി വീർത്തു.

" എന്നേ നോക്കി പേടിപ്പിക്കാതെ വാ എന്റെ യക്ഷി പെണ്ണേ " ഹരൻ അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി. " ചളിയുണ്ട് നോക്കി നടക്ക് " ഹരൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് മറ്റേ കൈ അവൾക്ക് മഴ കൊള്ളാതിരിക്കാൻ തലക്ക് മുകളിലായി വച്ച് കാറിനടുത്തേക്ക് നടന്നു. ഡോർ തുറന്ന് അവളെ കോ ഡ്രെവർ സീറ്റിലേക്ക് കയറ്റിയ ശേഷം ഹരനും കാറിൽ കയറി. വണ്ടി മുന്നോട്ട് പോകും വഴി അവൻ ഫ്രണ്ട്സിനെ കൈ വീശി കാണിച്ചു. നിധി ദേഷ്യത്തിൽ സീറ്റ് ബൽറ്റ് വലിച്ചിട്ടു " ഇപ്പോ എല്ലാം കൂടി പൊളിച്ചടുക്കുമോ നീ " അവളുടെ ഭാവം കണ്ട് ഹരൻ ചോദിച്ചു. . " ഇയാൾക്ക് അല്ലെങ്കിലും എന്നോട് വായിട്ടലക്കാൻ ആണല്ലോ കഴിവുള്ളൂ. അയാള് അത്രയും പറഞ്ഞിട്ട് ഇളിച്ചോണ്ട് നിന്നല്ലേ ഉള്ളൂ . " അവൾ ദേഷ്യം തീരാതെ കാറിലെ ഡാഷ് ബോഡിൽ ആഞ്ഞടിച്ചു. " ഡീ " " എന്താടാ " " എന്താ നിന്റെ പ്രശ്നം " " എന്താ പ്രശ്നം എന്നോ . തനിക്ക് നട്ടെല്ലാണോ അതോ റബ്ബർ ആണോ . കുന്തം വിഴുങ്ങിയ പോലെ നിന്നോളും. നീ അയാൾക്കിട്ട് ഒന്നു പൊട്ടിക്കുകയെങ്കിലും ചെയ്യുമെന്ന് കരുതി. ഇങ്ങനെ ഒരു മണ കൊണാഞ്ചനെ ആണല്ലോ എന്റെ ദേവി എനിക്ക് നീ തന്നത് " ദേഷ്യത്തിൽ അവൾ വായിൽ വരുന്നതെല്ലാം വിളിച്ച് പറഞ്ഞു. " അല്ലാ ഞാൻ ഒരു കാര്യം പറയട്ടെ " അവൾ അത് പറഞ്ഞതും ഹരൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതും ഒരുമിച്ചാണ്. "അമ്മേ" സീറ്റ് ബെൽറ്റ് ശരിക്ക് ഇടാത്തത് കൊണ്ട് തല മുന്നിൽ പോയി ഇടിച്ചു.

" നിനക്കെന്താ ഭ്രാന്തായോ " അവൾ നെറ്റി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു. " നിന്റെ കണ്ണിലെന്താ കുരുവാണോ. മുന്നിൽ വണ്ടി വന്ന് നിൽക്കുന്നത് കണ്ടില്ലേ " അപ്പോഴാണ് മുന്നിൽ ഒരു കാർ അവരുടെ വണ്ടിക്ക് മുന്നിലായി നിർത്തിയത് കണ്ടത്. അതിൽ നിന്നും വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരു മധ്യവയസ്കനും അയാളുടെ പിന്നാലെ ഗുണ്ടകളെ പോലെ തോന്നിക്കുന്ന രണ്ട് പേരും ഇറങ്ങി വന്നു. " ഒന്നിങ്ങ് ഇറങ്ങി വാ സാറേ" അയാൾ കാറിന്റെ ഗ്ലാസിൽ തട്ടി പറഞ്ഞു. അത് കേട്ട് ഹരൻ സീറ്റ് ബെൽറ്റ് അഴിച്ച് ഇറങ്ങാൻ നിന്നതും നിധിക തടഞ്ഞു. " വേണ്ടാ ഹരാ. പോവണ്ടാ . എനിക്ക് പേടിയാവാ " " അതാരാ സാറേ . ഭാര്യയാണോ . ഭാര്യ പേടിക്കണ്ടാ കേട്ടോ സാറിനോട് ഒരു കാര്യം പറയാനാ വേറെ ഒന്നും അല്ലാ " അയാൾ പരിഹാസത്തിൽ പറഞ്ഞു. " നീ പേടിക്കണ്ടാ. അത് ഇവിടത്തെ MLA ആണ് , രാജശേഖരൻ " അവളുടെ കവിളിൽ തട്ടി പറഞ്ഞ് ഹരൻ പുറത്തിറങ്ങി. അത് കണ്ട് നിധിയും ഇറങ്ങി. മഴ ചാറ്റൽ അപ്പോഴേക്കും നിന്നിരുന്നു. " ഞാൻ ആരാണെന്നും . ഇപ്പോ വന്നതിന്റെ ഉദേശം എന്താ എന്നും സാറിന് പ്രത്യേകം പറഞ്ഞ് തരേണ്ട കാര്യം ഇല്ലാലോ. " " എനിക്ക് അറിയില്ലല്ലോ MLA സാർ വന്നതിന്റെ ഉദ്ദേശം. ഒന്ന് വിശദീകരിച്ച് തന്നാൽ നന്നായിരുന്നു. " ഹരൻ ഷർട്ടിന്റെ സ്ലീവ്സ് ഒന്നുകൂടി മടക്കി ബോണറ്റിൽ ചാരി നിന്നു. " നീ അടുത്ത ആഴ്ച്ച ടെലികാസ്റ്റ് ചെയ്യാൻ നിൽക്കുന്ന ആ ഭൂമി കയ്യേറ്റത്തിന്റെ പ്രോഗ്രാം നിർത്തി വക്കണം "

" അത് പറഞ്ഞാ എങ്ങനാ സാറേ ആയിരക്കണക്കിന് ആളുകളുടെ ജീവിത പ്രശ്നം അല്ലേ " " വെറുതെ വേണ്ടാ. ചോദിക്കുന്നത് തരും " " എന്തും തരുമോ " " ഈ രാജശേഖരൻ വാക്ക് പറഞ്ഞാ വാക്കാണ്. കോടി കളുടെ പ്രൊജക്റ്റ് ആണ് അവിടെ വരാൻ പോകുന്നത്. അതിന്റെ ഇടയിൽ കുറച്ച് ചാവാലി പട്ടികളുടെ വീടും കുടിയും നഷ്ടപ്പെടുമായിരിക്കും. നീ പറ എന്ത് വേണമെങ്കിലും ഞാൻ തരും " " എന്നാ നിങ്ങൾ അനധികൃതമായി പിടിച്ചെടുത്ത ആ ഭൂമി അതിന്റെ ഉടമസ്ഥർക്ക് തിരിച്ച് കൊടുക്കണം. " " ദേ കൊച്ചനെ ഈ ചെറുപ്പത്തിന്റെ ചോര തളപ്പിൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ഉള്ള ജീവിതം നശിപ്പിക്കണോ . നല്ല പ്രായത്തിൽ ഭർത്താവിനെ നഷ്ടപ്പെടണ്ടെങ്കിൽ ഈ ചെറുക്കന് കാര്യങ്ങൾ ഒന്ന് പറഞ്ഞ് മനസിലാക്കി കൊടുക്ക് മോളേ" അയാൾ നിധിയെ നോക്കി പറഞ്ഞ അടുത്ത നിമിഷം ഹരൻ അയാളുടെ ഷർട്ടിന് കുത്തി പിടിച്ച് കാറിന്റെ ബോണറ്റിലേക്ക് മുഖം ചേർത്തു. " ടാ " കൂടെ ഉള്ളവൻമാർ മുന്നോട്ട് വന്നു. " രണ്ട് കാലിൽ നടന്ന് പോകണമെങ്കിൽ രണ്ടും ഒതുങ്ങി നിന്നോണം. നിനക്കൊന്നും എന്നെ അറിയില്ല. " അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞ് ഹരൻ MLA ക്ക് നേരെ തിരിഞ്ഞു. " മറ്റുള്ളവർക്ക് കൈ കൂലി കൊടുത്തും ഭീഷണിപ്പെടുത്തിയും നിന്റെ താളത്തിന് നിർത്തുന്ന പോലെ ഈ ഹരനെ നിർത്താൻ നോക്കിയാൽ നീ വിവരം അറിയും. നിന്റെ ഭൂമി കൈയ്യേറ്റം മാത്രമല്ലാ മറ്റു പല കേസുകളും ഞാൻ നോട്ട് ചെയ്യ്ത് വച്ചിട്ടുണ്ട്.

അതുകൊണ്ട് MLA കസേരയിൽ അധികകാലം ഞെളിഞ്ഞിരിക്കാം എന്ന മോഹം പൊന്നു മോൻ അങ്ങ് കളഞ്ഞേക്ക് " ഹരൻ അയാളുടെ ഷർട്ടിൽ നിന്നും കൈ എടുത്ത് പിന്നിലേക്ക് ഉന്തി. " നിനക്ക് എന്നെ ശരിക്ക് അറിയില്ല. നിന്റെ ജോലി തെറിപ്പിച്ചിരിക്കും ഞാൻ. എന്നിട്ട് എല്ലാം നഷ്ടപ്പെട്ട് എന്റെ കാൽക്കൽ വന്ന് വീഴും നീ " അയാൾ പകയോടെ പറഞ്ഞു. " താൻ തനിക്ക് പറ്റുന്നത് ചെയ്യടാ. ഇതിലും വലിയ വമ്പൻമാരെ കണ്ട് വന്നവനാ ഈ ഹരൻ . പിന്നെ എന്റെ ജോലി. ആ ജോലി പോയാ വെറെ ജോലി അത്രയേ ഉള്ളൂ എനിക്ക്. എന്തായാലും ഇത്രയും ദൂരം വന്ന് ഭീഷണിപ്പെടുത്തിയ സ്ഥിതിക്ക് ഈ കാര്യം കൂടി കേട്ടോ. അടുത്ത ആഴ്ച്ചക്ക് മാറ്റി വച്ച ഷോ നാളെ ടെലികാസ്റ്റ് ചെയ്യതിരിക്കും. വിത്ത് ഓൾ എവിടെൻസ് . നിനക്ക് രക്ഷപ്പെടാൻ ഒരു ലൂപ് ഹോൾ പോലും ഉണ്ടാകില്ല. ഇനി കുറച്ച് കാലം പത്രങ്ങളിലും ചാനലിലും ഈ ചിരിക്കുന്ന മുഖം നിറഞ്ഞ് നിൽക്കും " ഹരൻ തന്നെ അയാളെ പിടിച്ച് വലിച്ച് കാറിൽ കയറ്റി കൊടുത്തു. " അപ്പോ എല്ലാം പറഞ്ഞ പോലെ. നാളെ രാത്രി കൃത്യം 8 മണിക്ക് . " " ഇതിനുള്ളതെല്ലാം മുതലും പലിശയും ചേർത്ത് തിരിച്ച് തന്നിരിക്കും " അയാൾ പകയോടെ പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്തു. ഹരൻ തന്റെ ഫോൺ എടുത്ത് ആരേയോ വിളിച്ചു "

എടോ സുമേഷേ നമ്മൾ അടുത്ത സൺഡേ സെറ്റ് ചെയ്യ്ത പ്രോഗ്രാം നാളെ തന്നെ ടെലികാസ്റ്റ് ചെയ്യണം. അതും കൃത്യം എട്ട് മണിക്ക്. നീ എഡിറ്റ് ടീമിനെ വിളിച്ച് എല്ലാം കോഡിനേറ്റ് ചെയ്യാൻ പറ . ചാനൽ ഹെഡിനെ വിളിച്ച് ഞാൻ പറഞ്ഞോളാം. നീ ബാക്കി കാര്യം ചെയ്യ് " അത് കഴിഞ്ഞ് അവൻ വേറെ ആരെയോ വിളിച്ചു. അവന്റെ സംസാരത്തിൽ നിന്നും അത് ഹെഡാണെന്ന് മനസിലായി. ചന്ദ്രശേഖരൻ വന്നതും ഭീഷണിപ്പെടുത്തിയതും എല്ലാം അവൻ പറയുമ്പോൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. " ഇനിയും നീട്ടി കൊണ്ട് പോവാൻ പറ്റില്ല സാർ. ഒരു മന്ത്രി കസേര കിട്ടിയാൽ അത് വച്ച് എന്ത് തന്തയില്ലായ്മ തരവും കാണിക്കാം എന്നായോ. ചോദിക്കാനും പറയാനും ഒരു #"*£ &_££ ഉണ്ടാവില്ലാ എന്ന ധൈര്യത്തിലാ ഇവൻമാരെല്ലാം നെഗളിക്കുന്നത് " "****** " " ഓക്കെ സാർ താങ്ക്യു " അവൻ കോൾ കട്ട് ചെയ്ത് കാറിൽ കയറി. ഒപ്പം നിധികയും. കുറച്ച് മുൻപ് സീറ്റ് ബെൽറ്റ് വലിച്ചിട്ടത് വഴക്ക് പറഞ്ഞ ആൾ ഇപ്പോ ഡോർ വലിച്ചടച്ച ശബ്ദം കേട്ട് നിധികയും ഞെട്ടി. ഹരനെ ഇത്തരത്തിൽ ആദ്യമായി കാണുന്നത് കൊണ്ട് നിധികയും ചെറുതായി ഭയന്നിരുന്നു. അവന്റെ ദേഷ്യം മൊത്തം ഡ്രെയ്‌വിങ്ങിലും പ്രകടമായിരുന്നു. ഹരൻ കാർ ഒരു റെസ്റ്റോറന്റിന് മുന്നിൽ നിർത്തി.

" മാധുവിന് എന്തെങ്കിലും വാങ്ങിയിട്ട് വാ" അവൻ പേഴ്സ് അവളുടെ കൈയിലേക്ക് കൊടുത്ത് വണ്ടിയിൽ ഇരിക്കുന്ന വെള്ള കുപ്പിയുമായി പുറത്തേക്ക് ഇറങ്ങി മുഖം കഴുകി. അവനെ ഒന്ന് നോക്കിയ ശേഷം നിധിക റെസ്റ്റോറന്റിലേക്ക് കയറി പോയി. മാധുവിനുള്ള ബിരിയാണി വാങ്ങി തിരിച്ച് വരുമ്പോൾ കാറിന്റെ ഡോറിൽ ചാരി നിന്ന് കാര്യമായ ആലോചനയിൽ ആണ് ഹരൻ " പോവാം" അവൾ വിനയ കുലീനയായി ചോദിച്ചു. " മമ്" അവൻ മൂളി കൊണ്ട് കാറിൽ കയറി. " അല്ലാ നീ എന്താേ കാര്യം പറയാം എന്ന് പറഞ്ഞിട്ട് " ഹരൻ അവളെ നോക്കി ചോദിച്ചു. " ഞാനോ ഇല്ലാലോ " നിന്റെ നട്ടെല്ല് റബ്ബറാണോ അതാേ വാഴ പിണ്ടിയാണോ . ഇതിൽ ഏത് ആയാലും ഭൂമിയുടെ സ്വഭാവത്തിന് മാച്ച് ആയിരുന്നു. നിനക്ക് അവളെ കെട്ടാമായിരുന്നില്ലേ എന്ന് ചോദിക്കാൻ തോന്നിയ നിമിഷം അവൾ ഒന്ന് സ്മരിച്ചു. "എന്തായാലും ചോദിക്കാത്തത് നന്നായി. എന്തിനാ വെറുതെ മുഖത്തിന്റെ ഷേപ്പ് മാറ്റുന്നേ " " നീ എന്തെങ്കിലും പറഞ്ഞായിരുന്നോ " ഹരൻ " ഇല്ല. നാമം ജപിച്ചതാ " അവൾ സീറ്റിലേക്ക് ചാരി കിടന്നു. പിന്നീട് വീട് എത്തുന്ന വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ലാ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story