നീഹാരമായ്: ഭാഗം 26

neeharamayi

രചന: അപർണ അരവിന്ദ്

" അല്ലാ നീ എന്താേ കാര്യം പറയാം എന്ന് പറഞ്ഞിട്ട് " ഹരൻ അവളെ നോക്കി ചോദിച്ചു. " ഞാനോ ഇല്ലാലോ " നിന്റെ നട്ടെല്ല് റബ്ബറാണോ അതാേ വാഴ പിണ്ടിയാണോ . ഇതിൽ ഏത് ആയാലും ഭൂമിയുടെ സ്വഭാവത്തിന് മാച്ച് ആയിരുന്നു. നിനക്ക് അവളെ കെട്ടാമായിരുന്നില്ലേ എന്ന് ചോദിക്കാൻ തോന്നിയ നിമിഷം അവൾ ഒന്ന് സ്മരിച്ചു. "എന്തായാലും ചോദിക്കാത്തത് നന്നായി. എന്തിനാ വെറുതെ മുഖത്തിന്റെ ഷേപ്പ് മാറ്റുന്നേ " " നീ എന്തെങ്കിലും പറഞ്ഞായിരുന്നോ " ഹരൻ " ഇല്ല. നാമം ജപിച്ചതാ " അവൾ സീറ്റിലേക്ക് ചാരി കിടന്നു. പിന്നീട് വീട് എത്തുന്ന വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ലാ ** അയിലയുമായി മീൻക്കാരൻ ഹോണടിച്ചു പോം പോം പൂച്ച വന്നു മ്യാവു മ്യാവു പൂച്ചേ നിനക്കിന്ന് മീനില്ലാ പൂച്ചേ അങ്ങോട്ടൊന്ന് മാറി നില്ല് പൂച്ചേ നീയെന്ത് പൂച്ചയാടി അത് കേട്ട് പൂച്ചക്ക് വിഷമമായ് മ്യാവു മ്യാവു മ്യാവു മ്യാവു ഹരന്റെ കാറ് വന്ന് നിന്ന ശബ്ദം കേട്ട് പാട്ട് പാടി ഉമ്മറത്തേക്ക് വന്ന മാധു നിധിയുടെ കൈയ്യിലെ കവറ് പിടിച്ച് വാങ്ങിച്ചു. " ഹായ് ബിരിയാണി ആണല്ലോ. നന്നായി . നിനക്കെന്താ നിച്ചു പറ്റിയത്. മുഖമൊക്കെ പേടിച്ച് വിരണ്ട് " അത് കേട്ട് ഹരൻ ഒന്ന് തിരിഞ്ഞ് നോക്കിയതും നിധി ഒന്നുമില്ലാ എന്ന രീതിയിൽ തോൾ അനക്കി.

" ആഹ് നിങ്ങൾ എത്തിയോ . എങ്ങനെ ഉണ്ടായിരുന്നു ഫങ്ങ്ഷൻ " അകത്തേക്ക് വന്ന അവരെ കണ്ട് അമ്മ ചോദിച്ചു. " നന്നായിരുന്നു അമ്മാ" ഹരൻ " നന്ദനെ കണ്ടോ" " മമ്" " അവൻ എന്താ പറഞ്ഞത് " " ഒന്നും പറഞ്ഞില്ല. " " കള്ളമാ അമ്മാ. ഏതോ പഴയ കണക്ക് തീർക്കുന്ന കാര്യം പറ " ഹരന്റെ ഒറ്റ നോട്ടത്തിൽ നിധി വാ പൊത്തി പിന്നിലേക്ക് രണ്ടടി നീങ്ങി. " എന്താ മോളേ" " അവൻ പഴയ കോളേജ് വിശേഷങ്ങൾ പറഞ്ഞു എന്ന് പറഞ്ഞതാ . മഴ നന്നഞ്ഞതല്ലേ വന്ന് ഡ്രസ്സ് മാറ്റ് " ഹരൻ അവളുടെ കൈയ്യും പിടിച്ച് റൂമിലേക്ക് നടന്നു. " ഇപ്പോ എങ്ങനെയുണ്ട് അമ്മാ. കണ്ടില്ലേ രണ്ടു പേരും കൈ പിടിച്ച് പോകുന്നത്. എല്ലാം എന്റെ പ്രാർത്ഥനയുടേയും ഐഡിയകളുടെയും ഫലം" മാധു അത് പറഞ്ഞ് ബിരിയാണിയുമായി അടുക്കളയിലേക്ക് പോയി. റൂമിൽ എത്തിയതും ഹരൻ ഡോർ ലോക്ക് ചെയ്യ്ത് നിധികക്ക് നേരെ തിരിഞ്ഞു. അത് കണ്ട് അവൾ രണ്ടടി പിന്നിലേക്ക് നീങ്ങി. " എ... എന്താ " അവൾ പതർച്ചയിൽ ചോദിച്ചു. " എന്ത് ... "ഹരൻ പുരികം ഉയർത്തി ചോദിച്ചു. "ഒന്നുല്ല. "അവൾ വേഗം കബോഡിനരികിലേക്ക് നടന്നു. അതിൽ നിന്നും ഒരു ടവൽ എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു എങ്കിലും തിരിച്ച് ഹരന്റെ അടുത്തേക്ക് തന്നെ വന്നു. " നീ ഒരുപാട് നന്നഞ്ഞത് അല്ലേ.

നീ ആദ്യം പോയി കുളിച്ചോ " അവൾ ടവൽ നീട്ടി. " നിനക്ക് എന്താ പറ്റിയത്. ആകെ കൂടി ഒരു മാറ്റം. നീ എന്തിനാ ഇങ്ങനെ വിറക്കുന്നേ " " തണുപ്പ് കൊണ്ടാ . " " എന്നാ നീ ആദ്യം ഫ്രഷായിക്കോ " " വേണ്ടാ. വേണ്ടാത്തോണ്ടാ " അവളുടെ മട്ടും ഭാവവും കണ്ട് അവളെ ഒന്ന് നോക്കി ഹരൻ ബാത്ത് റൂമിലേക്ക് കയറി. അവൻ കുളിക്കാൻ കയറിയതും നിധി തന്റെ മാറാനുള്ള ഡ്രസ്സുകൾ എടുത്ത് ബെഡിൽ ഇട്ടു. ശേഷം തന്റെ ലഹങ്കയുടെ ടോപ്പ് തല വഴി അഴിച്ചെടുത്തു. ആ ഡ്രസ്സിൽ ഹരന്റെ പെർഫ്യൂമിന്റെ മണമാണ് നിറഞ്ഞ് നിന്നത്. അവളുടെ മനസിലൂടെ കഴിഞ്ഞു പോയ കാര്യങ്ങൾ തെളിഞ്ഞു വന്നതും തല കുടഞ്ഞ് അവൾ ഡ്രസ്സ് മാറ്റി. ബാത്ത് റൂമിൽ കയറിയ ഹരൻ ഷവർ ഓൺ ചെയ്യ്ത് ചുമരിലേക്ക് ഇരു കൈകളും കുത്തി നിന്നു. അവന്റെ മനസിലൂടെ ഭൂതകാല ഓർമകൾ ഓടി വരാൻ തുടങ്ങി. തന്റെ കോളേജ് കാലം. ആ സമയത്തൊക്കെ താൻ എത്ര സന്തോഷവാനായിരുന്നു. എല്ലാ കാര്യങ്ങളും ആക്ടീവായി ഓടി നടന്ന് ചെയ്തിരുന്ന എല്ലാവരുടേയും പ്രിയപ്പെട്ട ഇന്ദർ. ചില മലയാളി ഫ്രണ്ട്സ് ഒഴികെ ബാക്കി എല്ലാവരും അങ്ങനെയാണ് വിളിച്ചിരുന്നത്. ആ ഇന്ദ്രനെ തനിക്ക് എവിടെ വച്ചാണ് നഷ്ടമായത്. അവൻ അല്ലേ എല്ലാത്തിനും കാരണം. സ്വന്തം കൂടെ പിറപ്പിനെ പോലെ കൊണ്ടു നടന്നിട്ടും അവൻ അവസാനം ചതിച്ചു.

അവൻ ഒറ്റ ഒരാൾ കാരണം ആണ് എല്ലാവരിൽ നിന്നും ഓടി ഒളിച്ചത്. എന്നിട്ടും അവൻ വിടാതെ പിൻതുടർന്ന് ഭൂമികയിലൂടെ തന്നെ ചതിച്ചു. അതാേടെ പൂർണമായും പഴയ ഇന്ദ്രൻ മരിച്ചു. പക്ഷേ ഇപ്പോ എല്ലാവരേയും കണ്ടപ്പോൾ ആ പഴയ ജീവിതത്തിലേക്ക് പോകാൻ ഒരു ആഗ്രഹം. ഓടി ഒളിച്ചവക്ക് മുന്നിൽ ധൈര്യപൂർവം നേരിടണം. അതിന് അവളും എന്റെ കൂടെ വേണം. എന്റെ മാത്രം യക്ഷി പെണ്ണ് അവൾക്ക് വേണ്ടിയാണ് അലക്സിയെ പോലും ചെന്ന് കണ്ട് ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയത്. ആർക്കും വേണ്ടിയും അവളെ വിട്ടു കൊടുക്കാൻ തയ്യാറല്ലാ . ഇനി അവളെ കൂടി നഷ്ട്ടപ്പെടാൻ വയ്യാ അവന്റെ മനസിലേക്ക് തനിക്ക് ആദ്യമായി നിധികയോട് ഇഷ്ടം തോന്നിയ നിമിഷം മനസിലേക്ക് കടന്നു വന്നു. " ഹരാ ദേ നീ ടിവിയിൽ " ആ സമയം അവളുടെ മുഖത്തെ നിഷ്കളങ്കതയും സന്തോഷവും താൻ ഇത് വരെ ഭൂമികയിൽ പോലും കണ്ടിട്ടില്ല. " പുറത്ത് നിന്നുള്ള ശബ്ദം കേട്ട് അവൻ പെട്ടെന്ന് തന്നെ കുളിച്ചിറങ്ങി. റൂമിൽ മാധുവും നിധിയും കാര്യമായ സംസാരത്തിൽ ആണ്. അത് കണ്ട് ഹരൻ ഡ്രസ്സ് മാറ്റി ലാപ്പും എടുത്ത് ചെയറിൽ ഇരുന്നു

. ബെഡിൽ ചമ്രം പടിഞ്ഞ് നിധിക ഇരിക്കുന്നുണ്ട് അവളുടെ തൊട്ടു മുന്നിൽ മാധുവും. " ഇന്നാണ് നിച്ചു ഞാൻ ആ നഗ്ന സത്യം മനസിലാക്കിയത്. എന്റെ ഉള്ളിൽ ഒരു മെന്റലിസ്റ്റ് ഉറങ്ങി കിടക്കുന്നുണ്ട്. ഞാൻ യൂടുബ് നോക്കി കുറച്ച് ട്രിക്ക് പഠിച്ചിട്ടുണ്ട്. " " നീ ഇന്ന് പ്രേതം സിനിമ കണ്ടു അല്ലേ " " അതെ കണ്ടു . അത് നിനക്ക് എങ്ങനെ മനസിലായി " " അതൊക്കെ അറിയാം " " ഞാൻ നിന്റെ മനസിൽ ഉള്ളത് കണ്ട് പിടിക്കാം. നീ എറ്റവും കൂടുതൽ സ്നേഹിക്കുന്ന ഒരാളുടെ മുഖം മനസിൽ വിചാരിക്ക് " " മ്മ് വിചാരിച്ചു. " " ഇനി അയാളുടെ പേര് മനസിൽ വിചാരിക്ക് " അവൻ അവളുടെ നേരെ കൈ വീശി ഓരോ ആക്ഷൻസ് കാണിക്കുന്നുണ്ട്. " വിചാരിച്ചു. " " ഇനി അയാളുടെ പേരിലെ ഓരോ ലെറ്ററുകൾ മനസിൽ വിചാരിക്ക്. " " മമ് " " അയാളുടെ പേരിൽ N ഇല്ലേ " " ആഹ് ഉണ്ട് " നിധിക കണ്ണുകൾ വിടർത്തി ആകാംഷയിൽ പറഞ്ഞതും മാധുവും ഇത്തിരി പൊങ്ങി . അവൻ വീണ്ടും കൈ കൊണ്ട് ഓരോ അക്ഷൻ കാണിക്കാൻ തുടങ്ങി. " അയാളുടെ പേരിൽ H ഇല്ലേ " " ആഹ് ഉണ്ട് " അതു കൂടി കേട്ടതും മാധു ആകെ അങ്ങ് പൊങ്ങി പറന്നു.

" നീ മനസിൽ വിചാരിച്ച പേര് നിഖിൽ " " പോടാ വേട്ടാ വളിയാ . അതൊന്നും അല്ലാ " " പിന്നെ " " Haran" " അയ്യേ അതായിരുന്നോ . ഓഹ് എന്നാലും രണ്ടെണ്ണം ശരിയായിലോ . ഏത് മെന്റലിസ്റ്റിനും ഒരു അബദ്ധം പറ്റും " " നീ പോടാ . ഓരോ തട്ടി കൂട്ടൽ കൊണ്ട് ഇറങ്ങി കൊള്ളും . മര മണ്ടൻ " " മരമണ്ടൻ നിന്റെ കുഞ്ഞമ്മ .കോമൺ സെൻസ് ഇല്ലാത്ത നിന്റെ അടുത്ത് മെന്റലിസം കൊണ്ട് വന്ന എന്നേ പറഞ്ഞാ മതിയല്ലോ. ഞാൻ നാളെ പോയി എന്റെ രേഷ്മയോട് ചോദിച്ചോളാം " മാധു ഒരു ലോഡ് പുഛം വാരി വിതറി തന്റെ റൂമിലേക്ക് നടന്നു. ഇതെല്ലാം കേട്ടിരുന്ന ഹരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുകയും ചെയ്തു. ** " ഡീ യക്ഷി നിനക്ക് ഉറക്കമൊന്നും ഇല്ലേ " തന്റെ ഒഫീസ് വർക്ക് കഴിഞ്ഞിട്ടും ഫോണിൽ കുത്തി ഇരിക്കുന്ന നിധിയെ കണ്ട് ഹരൻ ചോദിച്ചു. " ദേ ഞാൻ ഉറങ്ങി " അവൾ ഫോൺ ഓഫ് ചെയ്ത് ബെഡിലേക്ക് കിടന്നു. സാധാരണ എന്തെങ്കിലും പറഞ്ഞാ തർക്കുത്തരം പറയാറാണ് പതിവ് പക്ഷേ ഇന്നത്തെ അവളുടെ ഭാവമാറ്റത്തിന് കാരണം ഹരനും മനസിലായില്ല.

അവൻ ലൈറ്റ് ഓഫ് ചെയ്ത് ടേബിൾ ലാമ്പ് ഓൺ ചെയ്യ്ത് വന്ന് കിടന്നു. " നിധിക " " മ്മ് " അവൾ അവന് നേരെ തിരിഞ്ഞ് കിടന്നു. " ഇന്ന് ഫങ്ങ്ഷന് പോയപ്പോഴും തിരിച്ച് വന്നപ്പോഴും ഉണ്ടായ കാര്യങ്ങൾ ഇവിടെ ആരോടും പറയരുത് കേട്ടല്ലോ " " അതെന്താ പറഞ്ഞാല് " " പറയണ്ടാ അത്ര തന്നെ. അമ്മ അറിഞ്ഞാൽ പേടിക്കും " " മ്മ്. ഞാൻ ഒരു കാര്യം ചോദിച്ചാ ദേഷ്യപ്പെടുമോ " " എന്തേ " " നീയും ഭൂമികയുടെ ഹസ്ബന്റും ബെസ്റ്റ് ഫ്രണ്ട്സ് ആണോ " " ആയിരുന്നു. " " പിന്നെ എങ്ങനെയാ നിങ്ങൾ പിരിഞ്ഞത് " " അതിന് ഞങ്ങൾ പിരിഞ്ഞു എന്ന് ആരാ പറഞ്ഞേ " " പിന്നെ എന്തിനാ അയാള് നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത് " അത് കേട്ടതും ഹരൻ അവളെ ഒന്ന് തറപ്പിച്ച് നോക്കി. " അയ്യോ ഹരാ ഞാൻ വെറുതെ ചോദിച്ചതാ . എന്നെ ഒന്നും ചെയ്യല്ലേ " അവൾ കവിൾ രണ്ടും പൊത്തി പിടിച്ച് കുറച്ച് പിന്നിലേക്ക് നീങ്ങി. അത് കണ്ട് ഹരൻ അവളുടെ അരികിലേക്ക് നീങ്ങി കിടന്നു. അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ചു. " നിനക്ക് എന്നേ പേടിയാണോ യക്ഷി പെണ്ണേ " അവൻ കാതിലായി ചോദിച്ചതും അവൾ അതെ എന്നും അല്ലാ എന്നും തലയാട്ടി. " പേടിയില്ലെങ്കിൽ നീ പേടിക്കണം. കാരണം നീ വിചാരിക്കുന്ന പോലെ ഒരാളല്ലാ ഞാൻ . അത് നീയും നേരിട്ട് കണ്ടതാണല്ലോ "

അവൻ ഗൗരവത്തിൽ പറഞ്ഞതും അവൾ പേടിയോടെ തലയാട്ടി. " എന്നാ പൊന്നു മോള് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ നിൽക്കാതെ കിടന്നുറങ്ങാൻ നോക്ക്" അത് പറഞ്ഞ് അവൻ അവളിൽ നിന്നും നീങ്ങി കിടന്നതും നിധിക ആശ്വാസത്തോടെ കണ്ണുകൾ അടച്ചു. *** പിറ്റേ ദിവസം എന്നത്തേക്കാളും നേരത്തെ തന്നെ ഹരൻ ഓഫീസിലേക്ക് പോയി. അവൻ വാക്ക് പറഞ്ഞ പോലെ രാത്രി തന്നെ കൃത്യം 8 മണിക്ക് ചാനൽ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യും അന്ന് അവൻ ഓഫീസിൽ നിന്നും കുറച്ച് നേരത്തെ ഇറങ്ങി. തിരിച്ചുള്ള യാത്രയിൽ അവൻ മനസിൽ ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നു. വീട്ടിൽ എത്തിയതും കാറിന്റെ ശബ്ദം കേട്ട് അമ്മ പുറത്തേക്ക് വന്നു. " ഇന്നെന്താ നീ നേരത്തെ എത്തിയോ" " മമ് നേരത്തെ ഇറങ്ങി. മാധു എവിടെ " നിധികയെ ചോദിക്കാനുള്ള മടി കൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്. " അവന്റെ കാര്യമൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്. മുഖം വീർപ്പിച്ച് ആണ് ക്ലാസ് കഴിഞ്ഞ് വന്നത്. അതിന്റെ കൂടെ നിച്ചു ഇവിടെ ഇല്ലാ എന്ന് കൂടി അറിഞ്ഞതും അവൻ ചവിട്ടി തുള്ളി റൂമിൽ കയറി വാതിലടച്ചിരിക്കാ . ചായ കുടിക്കാൻ പോലും വന്നില്ല. നീ പോയി ഫ്രഷായി വാ. ഞാൻ ചായ എടുക്കാം " അമ്മ അത് പറഞ്ഞ് അടുക്കളയിലേക്ക് പോയി. ഹരൻ നേരെ റൂമിലേക്കും. അവന് വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.

അവൻ കൈയ്യിലെ ബാഗ് ദേഷ്യത്തിൽ ബെഡിലേക്ക് ഇട്ടു. " അവൾ ആരോട് ചോദിച്ചിട്ടാ വീട്ടിലേക്ക് പോയത്. എന്നോട് ഒരു വാക്ക് ചോദിച്ചോ അവള് . അല്ലെങ്കിലും കുറച്ച് ദിവസമായി അവൾക്ക് എന്നെ തീരെ ബഹുമാനം ഇല്ലാ " ഹരൻ ദേഷ്യത്തിൽ ഓരോന്ന് പിറുപിറുത്തു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി. കുളിച്ച് ഫ്രഷായി ഡ്രസ്സ് എടുത്തിട്ടു. സമയം അഞ്ചരയായി. അവൻ നേരെ താഴേക്ക് വന്നു. അമ്മ അടുക്കളയിൽ പണി തിരക്കിലാണ്. " എന്തായാലും അമ്മയോട് ചോദിച്ചിട്ട് തന്നെ കാരണം " ഹരൻ അടുക്കളയിലേക്ക് നടന്നു. " അവൾ ആരോട് ചോദിച്ചിട്ടാ അമ്മാ വീട്ടിൽ പോയത് " അത് കേട്ട് അമ്മ സംശയത്തോടെ തിരിഞ്ഞു. " എന്നാേട് ചോദിച്ചു. " " എന്ന് വച്ച് എന്നോട് ഒന്ന് ചോദിച്ചുടെ . ഞാൻ അവളുടെ ഭർത്താവല്ലേ " " നിനക്ക് എന്താടാ ചെക്കാ . കുറച്ചപ്പുറത്തുള്ള വല്യച്ഛന്റെ വീട്ടിൽ പോകാൻ എന്തിനാ നിന്റെ സമ്മതം " " വല്യച്ഛന്റെ വീട്ടിലോ " ഹരൻ ഞെട്ടി "ഉച്ചക്ക് മാളു വന്നിരുന്നു. അവൾ നിർബന്ധിച്ചപ്പോൾ കൂടെ പോയതാ. മാധുവിനെ കൂട്ടാതെ പോയതിനാ അവൻ അവിടെ പിണങ്ങി കിടക്കുന്നത് "

" എന്നാ ഞാൻ പോയി അവളെ വിളിച്ചിട്ട് വരട്ടെ " " എന്തിന്. അവൾക്ക് വഴി അറിഞ്ഞുടെ " അമ്മ അവനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം ചായ കപ്പ് അവന്റെ കയ്യിലേക്ക് വച്ചു കൊടുത്തു. അത് വാങ്ങി ഹരൻ ഉമ്മറത്തേക്ക് നടന്നതും അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു. ഹരൻ ഫോണും നോക്കിയാണ് ഉമ്മറത്ത് ഇരിക്കുന്നത് എങ്കിലും ശ്രദ്ധ മുഴുവൻ ഗേറ്റിലേക്കായിരുന്നു. " ഇവൾ എന്താ വരാത്തത് ഇത്ര നേരമായിട്ടും. മഴയും ചാറാൻ തുടങ്ങി " അവൻ പിറുപിറുത്തതും ഗേറ്റ് കടന്ന് നിധിക വന്നതും ഒരുമിച്ചാണ് വഴിയിലെ കല്ല് തട്ടി കളിച്ച് മഴയൊന്നും ശ്രദ്ധിക്കാതെ ആടി പാടിയാണ് വരവ്. " ഇതെന്താ കുട്ടി മഴ കൊണ്ടാണോ വരുന്നത് " അവളെ കണ്ട് അമ്മ ഉമ്മറത്തേക്ക് വന്നു. " അവിടെന്ന് ഇറങ്ങുമ്പോൾ മഴ ഉണ്ടായിരുന്നില്ല അമ്മ . മാളു കൂടെ വരാം എന്ന് പറഞ്ഞതാ . ഞാൻ വേണ്ടാന്ന് പറഞ്ഞു. മാധു എവിടെ " താൻ വടി പോലെ മുന്നിൽ നിന്നിട്ടും തന്നെ ഒന്ന് മൈന്റ് കൂടി ചെയ്യാതെ മാധുവിനെ അന്വേഷിച്ചത് കേട്ട് ഹരന് ദേഷ്യം വന്നു. " അവൻ റൂമിൽ ഉണ്ട് പിണങ്ങി ഇരിക്കാ " " ആണോ . ഞാൻ പോയൊന്ന് നോക്കട്ടെ " നിധി മുകളിലേക്ക് നടന്നു. " കണ്ടില്ലേ വട യക്ഷി ..അവൾ എന്നെ ഒന്ന് നോക്കിയത് കൂടി ഇല്ലാ . അഹങ്കാരി. എനിക്കും അവസരം വരും അന്ന് ഞാൻ കാണിച്ച് തരാം..

. അയ്യേ ഹരാ നീ എന്താ ഇങ്ങനെ ചെറിയ കുട്ടികളെ പോലെ . ഈ സ്വഭാവമൊക്കെ നിനക്ക് എവിടെന്നാ കിട്ടിയത്. അവൾ നോക്കിയാലും ഇല്ലെങ്കിലും നിനക്ക് എന്താ " അവൻ തന്നെ സ്വയം തിരുത്തി. കുറച്ച് നേരം മഴ നോക്കി ഇരുന്ന് അവൻ കപ്പുമായി അടുക്കളയിലേക്ക് നടന്നു. " ജിത്തു ആ പിള്ളേരെ ഒന്ന് ചായ കുടിക്കാൻ വിളിച്ചേ " " അവർക്ക് വേണമെങ്കിൽ വന്ന് കുടിച്ചോളും. ചെറിയ കുട്ടിയൊന്നും അല്ലാലോ പിന്നാലെ നടന്ന് ഓരോന്ന് ചെയ്ത് കൊടുക്കാൻ " " ഇവന്റെ ഒരു കാര്യം. മാധു പറയുന്ന പോലെ ഓരോ സമയത്ത് ഓരോ സ്വഭാവാമാ നിനക്ക്. നിച്ചു മഴ കൊണ്ട് വന്ന് തല തോർത്തിയോ എന്തോ " അമ്മ സ്വയം പറഞ്ഞ് തന്റെ ജോലികളിൽ മുഴുകി. " അല്ലെങ്കിലും അവൾക്ക് അതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം. ലോക കാര്യം അന്വേഷിക്കാൻ നടക്കുകയല്ലേ " ഹരൻ മനസിൽ പറഞ്ഞ് മാധുവിന്റെ റൂമിലേക്ക് നടന്നു. " സത്യം പറയടാ നീ അവളോട് വല്ല മണ്ടത്തരവും പറഞ്ഞോ. " " ഇല്ലടി . ഇന്നലെ രാത്രി വരെ എനിക്ക് മെസേജ് അയച്ച ആളാണ്. രാവിലെ ഞാൻ സംസാരിക്കാൻ ചെന്നപ്പോൾ ഒരു ഒഴിഞ്ഞു മാറ്റം. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞാൻ പിടിച്ച് നിർത്തി ചോദിച്ചപ്പാേ പറയാ അവൾക്ക് എന്നേ ഒരു ബ്രദറായിട്ടെ കാണാൻ പറ്റു എന്ന് "

" സാരല്യ പോട്ടെ നിനക്ക് വേറെ ചിഞ്ചുവും മഞ്ചുവുമൊക്കെ ഉണ്ടല്ലോ അവരെ വച്ച് അഡ്ജസ്റ്റ് ചെയ്യ് . രേഷ്മ പോയാൽ പോട്ടെ " " ഒന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ . ഈ രേഷ്മക്ക് വേണ്ടി ഞാൻ മറ്റുള്ളവരെയൊക്കെ നൈസായിട്ട് ഒഴിവാക്കിയതാ . എന്റെ സങ്കടം നിനക്ക് പറഞ്ഞാ മനസിലാവില്ല. " " സാരില്യ മാധു കുട്ടാ . നിന്നെ പോലെ ഒരു തങ്കകുടത്തിനെ അവൾക്ക് വിധിച്ചിട്ടില്ല. " " അത് ശരിയാ . ഇന്നലെ ഉറക്കം വരുന്നില്ലാന്ന് പറഞ്ഞപ്പോ ഞാൻ പാട്ട് വരെ പാടി കൊടുത്തതാ . എന്നിട്ട് ഒരു നല്ല വാക്ക് പോലും അവൾ പറഞ്ഞില്ല. ആ അവളെ ഇനി എനിക്ക് വേണ്ടാ " " പാട്ടു പാടുകയോ . നീയോ " " പിന്നല്ലാതെ . കോളേജ് ഡേക്ക് ജൂനിയർ പെൺപിള്ളേരെ ഇംപ്രസ് ചെയ്യിക്കാൻ ഞാൻ കാണാ പാഠം പഠിച്ചാ പാട്ടാ അവൾക്ക് പാടി കൊടുത്തത് " " ഏത് പാട്ടാ നീ പാടിയത് " നിധി ചോദിച്ചതും മാധു ഫോൺ എടുത്ത് രേഷ്മക്ക് അയച്ച വോയ്സ് ക്ലിപ്പ് ഓൺ ചെയ്യ്തു. "ഹേയ് എൻ ഓമന വാവേ എൻ മണി കൊഴമ്പേ നിൻ കുട്ടി പപ്പി ഞാൻ ടേക്ക് മീ ടേക്ക് മീ ഹേയ് എൻ ചിത്തിര തത്തേ എൻ വെള്ളി ചിലമ്പേ പൂകിന്നാരം ചൊല്ലാം ടോക്ക് മീ ടോക്ക് മീ ഹേയ് മൈ ഡിയർ മച്ചാ നീ അടുത്ത് വന്നാൽ എൻ നെഞ്ചിലെ ഒച്ച അത് ജിക് ജിക് ജാ ഹേയ് മൈ ഡിയർ റാണി എൻ ഡ്രീമില് വാ നീ നമ്മുക്കൊന്നായ് ചേരാം ഉലകറ്റത്ത് പോകാം " പാട്ട് നിന്നതും വാതിലിനരികിൽ നിന്നുള്ള പൊട്ടിചിരി കേട്ട് മാധുവും നിധിയും ഒരുപോലെ ഞെട്ടി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story