നീഹാരമായ്: ഭാഗം 27

neeharamayi

രചന: അപർണ അരവിന്ദ്

പാട്ട് നിന്നതും വാതിലിനരികിൽ നിന്നുള്ള പൊട്ടിചിരി കേട്ട് മാധുവും നിധിയും ഒരുപോലെ ഞെട്ടി. " നിച്ചു ദേ എ.. എട്ടൻ ചിരിക്കുന്നു. " മാധു ആകെ അന്തം വിട്ടു. ഹരന്റെ മറ്റാരും കാണാതെ ഭാവങ്ങൾ പലതും താൻ കണ്ടിട്ടുള്ളത് കൊണ്ട് നിധിക്ക് പിന്നീട് വലിയ പുതുമ തോന്നിയില്ല. " ഈ പാട്ട് കേട്ട് അവൾ നിന്നെ തല്ലാഞ്ഞത് ഭാഗ്യം " ഹരൻ അവന്റെ അരികിലായി ഇരുന്നു. " നിങ്ങൾക്ക് അങ്ങനെയൊക്കെ പറഞ്ഞ് കളിയാക്കാം. എന്റെ സങ്കടം എനിക്കേ അറിയൂ " " സെഡ് ആവാതെ മോനുനേ. ഒരു ലൈൻ പോയ വെറെ ലൈൻ . നീ കേട്ടിട്ടില്ലേ ഒരു ബസ് പോയ വേറെ ബസ് കിട്ടുന്ന പോലെയെ ഈ ലൗവ് എന്ന് പറയുന്നത്. ശാലി പോയാ മേരി അത്രയേ ഉള്ളൂ " നിധി അവനെ ആശ്വസിപ്പിച്ചു. " അത് തെറ്റാ. എല്ലാവരും പറയും ഒരു ബസ് പോയാ അല്ലെങ്കിൽ ഒരു പെണ്ണ് പോയാ അടുത്ത ബസ് വരുന്ന പോലെ പെണ്ണും വരും എന്ന് . പക്ഷേ അത് ശരിയല്ലാ. ചിലപ്പോ നമ്മൾക്ക് പോവേണ്ട റൂട്ടിൽ ചിലപ്പോ ആ ഒരു ബസേ കാണൂ. അതും ആ ഒരു സമയത്തെ കാണു . അതോണ്ട് കൃത്യ സമയത്ത് കൃത്യമായി പോയാ ഓടാതെ കൃത്യമായ ബസ് കിട്ടും. "ഹരൻ അവന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു. "കെട്ട്യോനും കെട്ടിയോളും കൂടി അപ്പുറവും ഇപ്പുറവും ഇരുന്ന് ശവത്തിൽ കുത്തുകയാണെല്ലേ .

നോക്കിക്കോ ഇനി ഈ മാധുവിന് ഈ ജീവിതത്തിൽ ഒരു പെണ്ണില്ല. ഇനി മുതൽ വണ്ടിയെ സ്നേഹിക്കുന്ന റൈഡർ ആണ് ഞാൻ. എട്ടൻ വേഗം എനിക്ക് ഒരു വണ്ടി എടുത്ത് താ . KTM മതി. വിത്ത് കാമറ ഉള്ള ഹെൽമെറ്റും " മാധു ഇടം കണ്ണിട്ട് ഹരനെ ഒന്ന് നോക്കി. " ഒരു ഗ്യാപ്പ് കിട്ടുമ്പോൾ ഗോളടിക്കുന്നത് നല്ലതാ. പക്ഷേ ഒരു മയത്തിൽ . KTM സ്വപ്നം കണ്ട് എന്റെ പുന്നാര അനിയൻ സ്വപന കോട്ട കെട്ടണ്ടാ " " അല്ലെങ്കിലും എട്ടന് കല്യാണം കഴിഞ്ഞതിൽ പിന്നെ എന്നോട് ഒരു സ്നേഹവും ഇല്ല. എട്ടന് ഇപ്പോ നിച്ചുവിനെ മാത്രം മതിയല്ലോ. " " ഡാ വെറുതെ ഓരോന്ന് പറയണ്ടാട്ടോ. എന്താ ഇപ്പോ നിന്റെ പ്രശ്നം രേഷ്മ നിന്നെ തേച്ചു അത്രയല്ലേ ഉള്ളു . ഞാൻ മൂന്ന് ടിപ്പ് പറഞ്ഞ് തരാം. അത് ഫോളോ ചെയ്താ നിനക്ക് ലൈൻ സെറ്റ് " നിധിക പറഞ്ഞതും ഹരൻ ഒന്നു പുഛിച്ചു. " പിന്നെ ടിപ്പ് പറഞ്ഞ് പഠിപ്പിച്ച് ലൈൻ സെറ്റാക്കി കൊടുക്കുന്നതിൽ പോസ്റ്റ് ഗ്രാജുവേഷൻ എടുത്ത ആളാണല്ലോ " ഹരൻ പറഞ്ഞതും നിധിക തിരിച്ച് ഒന്ന് പുഛിച്ച് മാധുവിന് നേരെ തിരിഞ്ഞു. " ആദ്യം തന്നെ നീ നിന്റെ ഈ കോഴി സ്വഭാവം നിർത്തണം. ഒരു പെൺകുട്ടി . ഒരേ ഒരു പെൺകുട്ടി അത് മതി. അത് കഴിഞ്ഞാൽ നീ 3 കാര്യങ്ങൾ ശ്രദ്ധിക്കണം. No 1. ആദ്യം ഒരു പെൺകുട്ടിയെ കണ്ടെത്തുക No 2. പെൺക്കുട്ടിയുടെ ബാക്ക് നോക്കുക.

ഐ മീൻ ബാക്ക്ഗ്രൗണ്ട് നോക്കുക. അതായത് ചേട്ടൻ ജിം, അച്ഛൻ പോലീസ്, ഗുണ്ട മാമൻമാർ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആ വഴിക്ക് പോവാതിരിക്കുക No 3. ബെസ്റ്റി ഉണ്ടാേ എന്ന് ശ്രദ്ധിക്കുക. നല്ല ബസ്റ്റിക്കളും ഉണ്ട് ട്ടോ . " നന്നായി ഇവരെ വിളിക്കാൻ പറഞ്ഞയച്ചിട്ട് നീയും ഇവരുടെ കൂടെ കൂടിയോ ജിത്തു " അമ്മ കുറേ നേരമായിട്ടും അവരെ കാണത്തതു കൊണ്ട് റൂമിലേക്ക് വന്നതാണ്. " ടാ ചെറുക്കാ നിനക്ക് ചായ ഒന്നും വേണ്ടേ. വന്ന് ചായ കുടിച്ചേ . മോളേ നീയും വാ " അത് കേട്ടതും അമ്മയുടെ ഒപ്പം മാധു താഴേക്ക് പോയി. " നീ വരുന്നില്ലേ ഹരാ " മുന്നോട്ട് നടന്ന നിധി തിരിഞ്ഞ് നോക്കി ചോദിച്ചു. " ഇപ്പോഴെങ്കിലും എന്നെ ഒന്ന് അന്വോഷിക്കാൻ തോന്നിയല്ലോ ഭാഗ്യം " അവൻ അത് പറഞ്ഞ് തന്റെ റൂമിലേക്ക് നടന്നു. അവനെ നോക്കി കോക്രി കിട്ടി നിധി താഴേക്കും. " എടീ യക്ഷി .." വിളി കേട്ട് നിധി തിരിഞ്ഞ് നോക്കി. " മഴ നനഞ്ഞ് വന്ന് നീ തല തോർത്തിയോ" " ഇല്ലെങ്കിൽ " " ഇല്ലെങ്കിൽ പനിച്ച് വിറച്ച് കിടക്കേണ്ടി വരും. ഞാൻ തിരിഞ്ഞ് നോക്കില്ലാ അത്ര തന്നെ " ഹരൻ കണ്ണുരുട്ടി പറഞ്ഞ് റൂമിലേക്ക് പോയി. ** രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ഹരൻ ഏർണാകുളത്തേക്ക് പോകുന്ന കാര്യം സൂചിപ്പിച്ചു. താൻ പോകുന്നതിൽ എല്ലാവർക്കും ചെറിയ സങ്കടം ഒക്കെ ഉണ്ടായിരുന്നു. " എന്നാ നമ്മുക്ക് എല്ലാവർക്കും കൂടി അവിടേക്ക് പോയാലോ . എനിക്കും ഈ എഞ്ചിനിയറിങ്ങ് മടുത്ത് . ഇനി അവിടെ പോയി നല്ല ഒരു കോളേജിൽ ഡിഗ്രിക്ക് ചേരാം "

" ആ മോഹം മോൻ നാലാക്കി മടക്കി പോക്കറ്റിൽ വച്ചേക്ക്. ഇവിടെന്ന് ആരും എവിടേക്കും പോകുന്നില്ല. " അച്ഛൻ " അപ്പോ എട്ടന്റെ കൂടെ നിച്ചുവും പോവുന്നില്ലേ " " അതെന്തിനാ . അവൻ എല്ലാ ആഴ്ച്ചയും വരുമല്ലോ. പിന്നെ മോള് അവിടെ പോയിട്ട് എന്ത് ചെയ്യാനാ. ഇവൻ രാവിലെ പോയാ എപ്പോ തിരികെ വരും എന്ന് വച്ചിട്ടാ " അമ്മ " മോൾക്ക് പോവണം എന്നുണ്ടോ " അച്ഛൻ നിധികയോടായി ചോദിച്ചതും ഹരന്റെ മനസിൽ ആയിരം ലഡു പൊട്ടി " ഇല്ല അച്ഛാ ഞാൻ ഇവിടെ നിന്നോളാം " അത് കേട്ടതും ഹരൻ കഴിക്കൽ നിർത്തി എണീറ്റ് പോയി. അതു കണ്ട് അച്ഛൻ അമ്മയെ ഇടം കണ്ണിട്ട് ഒന്ന് നോക്കി. * " നീ എന്താ ഹരാ ഉറങ്ങുന്നില്ലേ . " റൂമിലൂടെ എന്താേ ആലോചിച്ച് വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഹരനെ കണ്ട് നിധി ചോദിച്ചു. " ഞാൻ എനിക്ക് തോന്നുമ്പോൾ ഉറങ്ങും അതിന് നിനക്കെന്താ " അവൻ അവൾക്ക് നേരെ അലറി . " എന്താ ഹരാ നിനക്ക് പറ്റിയത്. നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് " " നിന്റെ വിചാരം നീ ആരാ എന്നാ . മനുഷ്യൻ ക്ഷമിക്കുന്നതിലും ഒരു അതിര് ഉണ്ട് . എല്ലാവരും കൂടി എന്നെ ഭ്രാന്തനാക്കും. #@£*" അവൻ ദേഷ്യത്തിൽ ബാൽക്കണിയിലേക്ക് നടന്നു. നിധികയാണെങ്കിൽ അവന്റെ പരസ്പര ബന്ധമില്ലാത്ത സംസാരം കേട്ട് അന്തം വിട്ടു. പുറത്തേക്ക് ഇറങ്ങിയ ഹരൻ ബാൽക്കണിയിലെ ഒരു സൈഡിലായി വച്ചിരിക്കുന്ന ചെടി ചട്ടിക്ക് പിന്നിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സിഗരറ്റ് പുറത്തെടുത്തു.

റൂമിൽ എന്ത് എവിടെ വച്ചാലും മാധു അതൊക്കെ കണ്ട് പിടിക്കും. അതാണ് ഇത് ഇവിടെ ഒളിപ്പിച്ചത്. മാത്രമല്ലാ തന്റെ ദുശീലങ്ങളെ കുറിച്ചൊന്നും വീട്ട്ക്കാർക്ക് അറിയുകയും ഇല്ല. ഹരൻ സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് അത് കത്തിച്ചു. രണ്ട് മൂന്ന് പഫ് എടുത്ത് മുകളിലേക്ക് ഊതി. അപ്പോഴാണ് പുറത്ത് ലോണിലൂടെ അച്ഛൻ നടക്കുന്നത് അവൻ കണ്ടത്. ഹരൻ മനസിൽ എന്താേ തിരുമാനിച്ചുറപ്പിച്ച് തിരിഞ്ഞതും ബാൽക്കണി ഡോറിൽ ചാരി കയ്യും കെട്ടി നിൽക്കുകയാണ് നിധി. " എന്താടി യക്ഷി നോക്കി പേടിപ്പിക്കുന്നേ " ഹരൻ ഒരു പഫ് കൂടി എടുത്ത് കൊണ്ട് ചോദിച്ചു. " അന്ന് കള്ളു കുടിയും , വലിയും, പെണ്ണുകേസും , കഞ്ചാവും എല്ലാം ഉണ്ടെന്ന് പറഞ്ഞത് സത്യമാണല്ലേ " " കള്ളു കുടിയും വലിയും ഉണ്ട് . പിന്നെ പെണ്ണും കഞ്ചാവും ഇത് വരെ ട്രൈ ചെയ്തിട്ടില്ല. സമയം ഉണ്ടല്ലോ നോക്കാം " " എടോ ഇങ്ങനെ വലിച്ചാ തന്റെ ശ്വാസകോശത്തിന്റെ പണി കഴിയും. പിന്നെ കള്ള് കുടിച്ചാൽ ലിവർ അടിച്ച് പോവും " അത് കേട്ട് ഹരൻ സിഗരറ്റിലെ തീ കെടുത്തി ചെടിയുടെ ചുവട്ടിലായി ഇട്ട് നിധികയുടെ അടുത്തേക്ക് നടന്നു. " ഇനി ലിവർ എങ്ങാനും അടിച്ച് പോയാ നിന്റെ കരളിന്റെ പകുതി തന്നാ മതി ഞാൻ അഡ്ജസ്റ്റ് ചെയ്യ്തോളാം. കേട്ടോടി ഭാര്യേ " അവളുടെ കവിളിൽ തട്ടി പറഞ്ഞ് ഹരൻ താഴേക്ക് നടന്നു. *

മുറ്റത്തു കൂടെ നടക്കുന്ന അച്ഛൻ ഹരൻ ഇടക്ക് ഉമ്മറത്ത് വരെ വരുന്നതും ശേഷം തിരിച്ച് അകത്തേക്ക് പോകുന്നതും ശ്രദ്ധിച്ചിരുന്നു. അഞ്ചാറ് വട്ടം അത് തന്നെ അവർത്തിച്ചതും അച്ഛന് ചിരി വരാൻ തുടങ്ങിയിരുന്നു. " എന്താ ജിത്തു കുറേ നേരം ആയല്ലോ ഇവിടെ കിടന്ന് കറങ്ങുന്നു. ഉറങ്ങാറായില്ലേ നിന്നക്ക് " " എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു അച്ഛാ" അവൻ ഒരു പരുങ്ങലോടെ പറഞ്ഞു. " എന്ത് കാര്യം " " അത് അത് പിന്നെ . ഞാൻ ഒറ്റക്ക് ഏർണാകുളത്തേക്ക് പോകില്ല. " " അതിനെന്താ . നിനക്ക് ഒറ്റക്ക് പോവാൻ മടിയാണെങ്കിൽ നിന്റെ കൂടെ ഞാൻ വരാം. നിന്നെ അവിടെ ആക്കീട്ട് ഞാൻ തിരിച്ച് വന്നോളാം." " അതല്ലാ അച്ഛാ . അവിടെ ഒരു ഫ്ളാറ്റ് നോക്കുന്നുണ്ട്. അവിടെ താമസിക്കാം എന്നാ കരുതുന്നത്. അപ്പോ ഞാൻ എവിടെ എങ്ങനാ ഒറ്റക്ക്" " നീ ഓഫീസിൽ പോകുമ്പോൾ കൂടെ വർക്ക് ചെയ്യുന്നവരൊക്കെ കിട്ടുമല്ലോ. അപ്പോ ആരെയെങ്കിലും കൂടെ കൂട്ടിക്കോ. ബാച്ചിലേഴ്സായ ബോയ്സ് ഉണ്ടാവുമല്ലോ " " അങ്ങനെ അല്ലാ അച്ഛാ ഞാൻ ഉദേശിച്ചത് നിധികയെ കൂടെ കൊണ്ടുപോകുന്ന കാര്യമാ " " അതിന് മോള് വരുന്നില്ലാ എന്നല്ലേ പറഞ്ഞത് " " അച്ഛൻ പറഞ്ഞാ അവൾ കേൾക്കും " " നിനക്കെന്താ ജിത്തു . ഞാൻ എങ്ങനെയാ നിർബന്ധിക്കാ. " " നിങ്ങൾ ഉറങ്ങാറായില്ലേ. എനിക്ക് വാതിലടക്കണം "

അമ്മ ഉമ്മറത്തേക്ക് വന്നു. " ദാ വരുകയാ ഇന്ദിരേ . വാതിൽ ഇവൻ അടച്ചോളും" അത് പറഞ്ഞ് അച്ഛൻ അമ്മക്ക് പിന്നാലെ അകത്തേക്ക് നടന്നു. " അവൻ എന്താ പറയുന്നത് " " നമ്മൾ വിചാരിച്ച കാര്യം തന്നെ. നിച്ചു മോളേ കൂടേ കൂട്ടണം എന്ന് " അച്ഛൻ റൂമിന്റെ വാതിൽ അടച്ചു. " എന്തായാലും അവന് നല്ല മാറ്റം ഉണ്ട് " അമ്മ ഒരു നിശ്വാസത്തോടെ പറഞ്ഞു. " നിച്ചു മോളുമായുള്ള കല്യണം നടന്നപ്പോൾ എന്റെ തീരുമാനം തെറ്റി പോയോ എന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ ഇപ്പോ ഒരു ആശ്വാസം " അച്ഛൻ ബെഡിലേക്ക് കിടന്നതും വാതിൽ തുടരെ തുടരെയുള്ള തട്ടൽ കേട്ടത്. അച്ഛൻ എഴുനേറ്റ് വാതിൽ തുറന്നു. " എങ്ങനെയാണെന്ന് എനിക്കറിയണ്ടാ. ഞാൻ ഇവിടെ നിന്നും ഏർണാകുളത്തേക്ക് പോകുമ്പോൾ എന്റെ കൂടെ എന്റെ ഭാര്യയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ എല്ലാവരും ഹരന്റെ തനി സ്വഭാവം കാണും " ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ചവിട്ടി തുള്ളി ഹരൻ റൂമിലേക്ക് കയറി പോയി. അത് കണ്ട് അച്ഛനും അമ്മയും പരസ്പരം നോക്കി...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story