നീഹാരമായ്: ഭാഗം 28

neeharamayi

രചന: അപർണ അരവിന്ദ്

അച്ഛൻ ബെഡിലേക്ക് കിടന്നപ്പോഴാണ് വാതിൽ തുടരെ തുടരെയുള്ള തട്ടൽ കേട്ടത്. അച്ഛൻ എഴുനേറ്റ് വാതിൽ തുറന്നു. " എങ്ങനെയാണെന്ന് എനിക്കറിയണ്ടാ. ഞാൻ ഇവിടെ നിന്നും ഏർണാകുളത്തേക്ക് പോകുമ്പോൾ എന്റെ കൂടെ എന്റെ ഭാര്യയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ എല്ലാവരും ഹരന്റെ തനി സ്വഭാവം കാണും " ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് ചവിട്ടി തുള്ളി ഹരൻ റൂമിലേക്ക് കയറി പോയി. അത് കണ്ട് അച്ഛനും അമ്മയും പരസ്പരം നോക്കി. * ഹരൻ റൂമിൽ എത്തുമ്പോൾ നിധി ഉറങ്ങിയിട്ടുണ്ടായിരുന്നു. ഒപ്പം ഫോണിൽ എതോ വീഡിയോ പ്ലേ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഹരൻ ഫോൺ ഓഫ് ചെയ്യ്ത് ടേബിളിനു മുകളിൽ വച്ച് നിധിയുടെ അടുത്തായി കിടന്നു. " എന്റെ കഷ്ടപ്പാട് വല്ലതും നീ അറിയുന്നുണ്ടോ എന്റെ യക്ഷി പെണ്ണേ " അവളുടെ മുഖത്ത് നോക്കി അവൻ ചോദിച്ചു. ശേഷം അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തി എങ്കിലും പിന്നീട് അത് വേണ്ടെന്ന് വച്ച് തിരിഞ്ഞ് കിടന്നു. * " ഞാനും ഇന്ദിരയും കൂടി ചില കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് ഒരു കാര്യം ഓർത്തത്. ജിത്തു എങ്ങനാ അവിടെ ഒറ്റക്ക് താമസിക്കുക. " രാവിലെ ഭക്ഷണം കഴിക്കുന്ന സമയം അച്ഛൻ സംസാരത്തിനു തുടക്കം കുറിച്ചു. " അതിനെന്താ . ഒരു കൊല്ലം മുൻപ് എട്ടൻ അവിടെ ആയിരുന്നില്ലേ വർക്ക് ചെയ്യ്തിരുന്നത്. അപ്പോഴും എട്ടൻ ഒറ്റക്ക് ആയിരുന്നല്ലോ " മാധു "

വലിയവർ സംസാരിക്കുന്നിടത്ത് നിനക്ക് എന്താ മാധു കാര്യം. മിണ്ടാതെ കഴിച്ച് എണീറ്റ് പോവാൻ നോക്ക്" മാധു തനിക്ക് ഒരു പാരയാകുമോ എന്ന് ഭയന്ന ഹരൻ പറഞ്ഞു. " അന്നത്തെ പോലെയാണോ ഇപ്പോ . ഇവൻ അവിടേയും മോള് ഇവിടേയും. അത് ശരിയാവില്ല. നിച്ചു മോളുടെ വീട്ടുക്കാർ എന്ത് കരുതും " അമ്മ " അവർ പ്രത്യകിച്ച് ഒന്നും കരുതില്ലാ അമ്മാ. ഞാൻ പറഞ്ഞോളാം വീട്ടിൽ " നിധിക " അങ്ങനെയല്ലാ മോളേ . മാധു ക്ലാസിൽ പോവും. പിന്നെ ഞാനും ഓരോ ആവശ്യങ്ങൾക്ക് പുറത്ത് പോകും. ഇന്ദിരയും അവളുടെ ഓരോ ജോലികളിൽ ആയിരിക്കും. മോൾക്ക് ആകെ ബോറടിക്കും ഇവിടെ ഒറ്റക്ക്" അച്ഛൻ " അതിനെന്താ അച്ഛാ . നിച്ചുവിനെ ഇവിടെ എതെങ്കിലും കോളേജിൽ ചേർത്താ പോരെ " മാധു ഇവനെ ഞാനിന്ന് . ഹരൻ പല്ലുകടിച്ചു. " ഇവിടത്തെക്കാൾ നല്ലത് ഏർണാകുളം ആണ് . പിന്നെ ജിത്തുവിനും ഒരു കൂട്ടാകുമല്ലോ മോൾ ആലോചിക്ക് " അച്ഛൻ കഴിച്ചെണീറ്റു. ഒപ്പം ഹരനും. നിധിക ആ സമയം അച്ഛൻ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു. എനിക്ക് ഒരിക്കലും ഹരനെ ഭർത്താവായി അംഗീകരിക്കാൻ കഴിയില്ല. ഹരനും തിരിച്ച് അങ്ങനെ തന്നെയാണ് . ഇന്നലെങ്കിൽ നാളെ ഞങ്ങൾ പിരിയും. അപ്പോഴും തനിക്ക് ജീവിക്കണ്ടേ . അത് ഒരു ജോലിയും വേണം.

അപ്പോ പഠിക്കണം. അതുപോലെ ഇവരുടെ മുന്നിൽ ഹരന്റെ നല്ല ഭാര്യ അഭിനയവും മടുത്തു. ഏർണാകുളത്ത് പോയാൽ പിന്നെ ആരും ഒന്നും അറിയാൻ പോകുനില്ല. കോളേജിൽ അഡ്മിഷൻ കിട്ടിയാൽ ഹോസ്റ്റലിലേക്ക് മാറുകയും ചെയ്യാം. ഹരനെ കാണുമ്പോൾ കുറ്റബോധം തോന്നാ . പാവം ഞാൻ കാരണം നല്ല ഒരു ജീവിതം ഇല്ലാതായി. ഒപ്പം വേറെ ചില കാര്യങ്ങളും മനസിൽ കണക്ക് കൂട്ടി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് നിധിക ഹാളിലേക്ക് നടന്നു. " ഈ നാടിന്റെ പോക്ക് ഇതെവിടേക്കാ. നമ്മുടെ MLA രാജശേഖരനെ പോലീസ് ഭൂമി കയ്യേറ്റത്തിന് അറസ്റ്റ് ചെയ്യ്തു എന്ന് " അച്ഛൻ പത്രം വായിച്ചു കൊണ്ട് അടുത്തിരിക്കുന്ന അമ്മയോട് പറഞ്ഞു. നിധികയുടെ മനസിലേക്ക് പെട്ടെന്ന് രണ്ട് ദിവസം മുൻപുള്ള കാര്യങ്ങൾ ഓർമ വന്നു. "എന്താ മോളേ അവിടെ തന്നെ നിൽക്കുന്നേ വന്നിരിക്ക്. " അമ്മ അവളെ അരികിലേക്ക് വിളിച്ചു. " അച്ഛൻ പറഞ്ഞ കാര്യം ഞാൻ ആലോചിച്ചു. ഞാനും ഹരന്റെ കൂടെ പോവുകയാ . പക്ഷേ ഒരു കണ്ടിഷൻ ഉണ്ട് " അവളുടെ ആവശ്യം കേൾക്കാൻ അച്ഛനും അമ്മയും അവളെ തന്നെ നോക്കി. " ഞാൻ പറയുന്ന കോളേജിൽ എനിക്ക് അഡ്മിഷൻ റെഡിയാക്കി തരണം. പിന്നെ എന്റെ ലോക്കൽ ഗാഡിയന്റെ സ്ഥാനത്ത് അച്ഛന്റെ പേരായിരിക്കണം "

" അത്രയേ ഉള്ളേ. അതിനെന്താ അച്ഛന് നൂറ് വട്ടം സമ്മതം " അച്ഛനും അമ്മയും സന്തോഷത്തോടെ തലയാട്ടി. കാരണം ഹരന്റെ കൂടെ പോകാൻ നിധിക സമ്മതിക്കുമോ എന്ന സംശയം അച്ഛനും അമ്മക്കും ഉണ്ടായിരുന്നു. " വൈദു . ഐം കമിങ്ങ് " അവൾ മനസിൽ പറഞ്ഞ് റൂമിലേക്ക് നടന്നു. നിധികയുടെ കൂട്ടുക്കാരി വൈദേഹി പഠിക്കുന്ന കോളേജിൽ ചേരാം എന്ന ഉദേശത്തിലാണ് കക്ഷി. പക്ഷേ നിധിക ഒരു വർഷം വീട്ടിൽ ഇരുന്നതിനാൽ വൈദേഹി പി ജി സെക്കന്റ് ഇയർ ആയിരിക്കും. എന്നാലും അവളെ കാണാം എന്ന സന്തോഷം നിധികക്ക് ഉണ്ടായിരുന്നു. * നിധിക കൂടെ വരാം എന്ന് സമ്മതിച്ചത് ഹരനും അത്ഭുതമായിരുന്നു. ഒന്നും കാണാതെ നിധിക സമ്മതം അറിയിക്കില്ലാ എന്ന് മറ്റാരെക്കാളും നന്നായി ഹരന് അറിയാം. എന്നാൽ ഇതറിഞ്ഞ മാധുവിന് സങ്കടവും. " മോള് പറഞ്ഞ കോളേജിൽ അച്ഛൻ എന്റെ ഒരു ഫ്രണ്ട് വഴി അഡ്മിഷൻ ശരിയാക്കി തരാം. അതിന് മോളുടെ സർട്ടിഫിക്കറ്റ്സ് ഒന്ന് അയച്ചു കൊടുക്കണം. മോൾക്ക് ഡിഗ്രിക്ക് എത്ര പേർസെന്റേജ് മാർക്ക് ഉണ്ട് " രാത്രി എല്ലാവരും ഒരുമിച്ചിരിക്കുന്ന സമയത്ത് അച്ഛൻ ചോദിച്ചു. "90 % ഉണ്ടായിരുന്നു. " " Oh my God. Are you a padippi nichu" മാധു അത്ഭുതത്തോടെ ചോദിച്ചു. അതിന് അവൾ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

ഹരനും അവളുടെ മാർക്ക് കേട്ട് ഞെട്ടിയിരുന്നു. " ക്ലാസ് തുടങ്ങീട്ട് ഒരു മാസം ആയി. എന്നാലും കുഴപ്പമില്ല. ഞാൻ ശരിയാക്കാം. എന്തായാലും നിങ്ങൾ പോവാറായില്ലേ അതിനു മുൻപ് മോളുടെ വീട്ടിൽ ഒന്ന് പോയിട്ട് വാ രണ്ടു പേരും" " ഞാനും കൂടെ പോവും ട്ടോ . എനിക്ക് ആരതിയേയും ആതിരയേയും അല്ലാ എന്റെ നിഖിയെ കാണാൻ കൊതിയാവാ. അതുപോലെ ആന്റിയേയും അങ്കിളിനേയും കാണണം" മാധു. " നാളെയും മറ്റന്നാളും എനിക്ക് ലീവാ . അപ്പോ പോയി വരാം " അത് പറഞ്ഞ് ഹരൻ റൂമിലേക്ക് പോയി. " രണ്ടും ഇനി എന്ത് നോക്കി ഇരിക്കാ . പോയി കിടന്ന് ഉറങ്ങാൻ നോക്ക്" അമ്മ അത് പറഞ്ഞ് റൂമിലേക്ക് നടന്നു. * റൂമിൽ എത്തിയ ഹരൻ ചാർജിനിട്ട ഫോൺ എടുത്തപ്പോൾ ഒരു മിസ് കോൾ. അലക്സിയുടെ കോൾ ആണെന്ന് മനസിലായതും അവൻ ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. "ഹലോ" " എടോ ഫോൺ റൂമിലായിരുന്നു അതാ കോൾ എടുക്കാഞ്ഞത് "ഹരൻ " അത് കുഴപ്പമില്ല. ഞാൻ മറ്റേ ഫ്ളാറ്റിന്റെ കാര്യം പറയാൻ വിളിച്ചതാ . ഡേവിഡ് അവിടെ ഏർണാകുളത്താണല്ലോ. ഞാൻ താൻ പറഞ്ഞ ഫ്ളാറ്റ് ഒന്ന് പോയി കാണാൻ പറഞ്ഞു. അവൻ പറഞ്ഞത് ഹരൻ പറഞ്ഞ ആ എമൗണ്ടിനുള്ള ഫെസിലിറ്റി ഒന്നും ആ ഫ്ളാറ്റിന് ഇല്ലാ എന്നാ " " ഇനി ഇപ്പോ വേറെ നോക്കാനുള്ള ടൈം ഇല്ലാലോ " ഹരൻ

"എന്തായാലും അഡ്വാൻസ് കൊടുക്കാൻ വരട്ടെ . ഞാൻ ഡേവിയോട് അവന്റെ ഫ്രണ്ട്സ് വഴി നല്ല വീടോ ഫ്ളാറ്റോ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. അഞ്ച് ദിവസം കൂടി ഉണ്ടല്ലോ നമ്മുക്ക് ശരിയാക്കാം. " " അലക്സിക്ക് ബുദ്ധിമുട്ടാവില്ലേ " " പിന്നെ എനിക്ക് നല്ല ബുദ്ധിമുട്ടാണല്ലോ. ഒന്ന് പോയേടോ വെറുതെ ഓരോ ഫോർമാലിറ്റി. പിന്നെ ഇന്നലത്തെ തന്റെ പ്രോഗ്രാം ഞാൻ കണ്ടിരുന്നു. MLA രാജശേഖരനെ കസേരയിൽ നിന്നും ഇറക്കുന്ന ലക്ഷണം ഉണ്ടല്ലോ " " ഒരു സാമൂഹ്യ സേവനം അത്രയേ ഉള്ളൂ " " താൻ മാത്രമാണോ ഏർണാകുളത്തേക്ക് പോകുന്നുള്ളോ അതോ ഫുൾ ഫാമിലിയും ഉണ്ടോ " " ഇല്ല ഞാനും നിധികയും മാത്രമേ ഉള്ളു. അവൾക്ക് അവിടെ കോളേജിൽ അഡ്മിഷൻ നോക്കണം. അതൊക്കെ അച്ഛൻ ശരിയാക്കാം എന്നാ പറഞ്ഞിരിക്കുന്നത്. " " മമ്. അവൾക്ക് സുഖമല്ലേ " " സുഖമല്ലേ ചോദിച്ചാ ഞാൻ എന്താ പറയാ. ഞാൻ അവൾക്ക് കൊടുക്കാം താൻ തന്നെ ചോദിക്ക് " " എയ് അത് വേണ്ടാ. അവൾക്ക് പിന്നെ എന്റെ ശബ്ദം കേട്ടാ സങ്കടം വരും" " അപ്പോ തനിക്ക് സങ്കടം ഉണ്ടാവില്ലേ. നിങ്ങൾ എത്രക്കാലം പരസ്പരം സംസാരിക്കാതെ കാണാതെ ഇങ്ങനെ ഒളിച്ച് കളിക്കും. ജീവിതത്തിൽ എപ്പോഴേങ്കിലും പരസ്പരം കണേണ്ട ഒരു അവസരം വരും. അപ്പോ എന്ത് ചെയ്യും.

ഇപ്പോ കുറച്ച് സങ്കടം ആയാലും പിന്നെ അത് മാറുമെടോ" " എടോ ഹരാ തനിക്ക് എങ്ങനാ ഇത്ര ഓപ്പൺ ആയി ചിന്തിക്കാനും സംസാരിക്കാനും പറ്റുന്നത്. എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പണ്ട് സ്നേഹിച്ചിരുന്നവരല്ലേ . എന്നിട്ടും ഇങ്ങനെയൊക്കെ " " Because you are my friend. Not only a friend. My best friend. And nidhika .she is my wife. I trust her. wait a minute alaxi"ഹരൻ ഫോൺ ചെയറിനു മുകളിൽ വച്ച് അകത്തേക്ക് നടന്നു. " നിധിക ഒന്ന് വന്നേ" ബെഡിലിരിക്കുന്ന നിധിയെ പിടിച്ച് വലിച്ച് ഹരൻ ബാൽക്കണിയിലേക്ക് നടന്നു. " എന്താ ഹരാ " " നീ വാ ഞാൻ പറയാം. " ഹരൻ ചെയറിൽ നിന്നും ഫോൺ എടുത്ത് അവളെ ചെയറിലേക്ക് ഇരുത്തി. ശേഷം ഫോൺ അവൾക്ക് നേരെ നീട്ടി. " ആരാ . വീട്ടിൽ നിന്നാണോ " " അല്ല എന്റെ ഒരു ഫ്രണ്ടാ. സംസാരിക്ക് " അവൾക്കടുത്തായി റീലിൽ ചാരി അവൻ കൈകൾ കെട്ടി നിന്നു. നിധി സംശയത്തോടെ നെറ്റിചുളിച്ച് ഫോൺ ചെവിയിലേക്ക് വച്ചു. " ഹലോ " " നിച്ചു " മറുഭാഗത്തുള്ള വിളി കേട്ട് അവൾ ഞെട്ടി കൊണ്ട് ഹരനെ നോക്കി. അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി. " കേൾക്കുന്നില്ലേ നിച്ചു " " മ്മ് " അവൾ ഒന്ന് മൂളി. ഒപ്പം കൺകോണിൽ ഒരു നനവ് പടർന്നു. " സുഖമല്ലേ നിനക്ക് " " മമ്. ഇ.. ഇച്ചായനോ " " മമ് സുഖം . ഫുഡ് കഴിച്ചോ നീ " " മമ് കഴിച്ചു. "

" ഹരൻ പറഞ്ഞു ഏർണാകുളം പോകുന്ന കാര്യം. വൈദേഹിയും അവിടെയല്ലേ . സെയിം കോളേജിലാണോ നീയും ജോയിൻ ചെയ്യുന്നേ " " അതെ " " അത് നന്നായി ഒരു കൂട്ടാവുമല്ലോ നിനക്ക് " " മ്മ് " " ഹരൻ എവിടെ " " ഇവിടെ ഉണ്ട് " നിധിക ഫോൺ ഹരന് നേരെ നീട്ടി. ഹരൻ ഫോൺ വാങ്ങി. " പറ അലക്സി " " അവൾക്ക് സംസാരിക്കാൻ എന്താേ ബുദ്ധിമുട്ട് പോലെ. ഇനിയും വിഷമിപ്പിക്കണ്ടാ ഞാൻ പിന്നെ വിളിക്കാം. ഫ്ളാറ്റിന്റെ കാര്യം ഞാൻ അന്വോഷിച്ചിട്ട് പറയാം" " ഓക്കെ ഡോ. എന്നാ ശരി" ഹരൻ കോൾ കട്ട് ചെയ്യ്ത് നിധികയെ നോക്കി. തല താഴ്ത്തിയാണ് ഇരിക്കുന്നത്. ഹരനും അലക്സിയും തമ്മിൽ പരിചയത്തിലാണെന്ന് നിധികക്കും മനസിലായിരുന്നു. പക്ഷേ തന്നെ കൊണ്ട് അക്സിയോട് സംസാരിപ്പിച്ചതിന്റെ അർത്ഥം മാത്രം അവൾക്ക് മനസിലായില്ല. " നിധിക " ഹരൻ അവളുടെ മുഖം ഉയർത്തിയതും നിധിക കരയാൻ തുടങ്ങി. " അയ്യേ എന്റെ യക്ഷി പെണ്ണ് കരയാ . ഇവിടെ വന്നതിന്റെ പിറ്റേന്ന് എന്റെ നെറ്റി എറിഞ്ഞ് പൊട്ടിച്ചവളല്ലേ നീ. അപ്പോ ഞാൻ കരുതി ഝാൻസി റാണിയായിരിക്കും എന്ന് .

അതൊക്കെ വെറുതെ ഷോ ഓഫ് ആയിരുന്നുല്ലേ . ഇതാണോ ശരിക്കും ഉള്ള എന്റെ യക്ഷി പെണ്ണ് " അവൻ മുഖം കെയ്യിലെടുത്ത് കൊണ്ട് ചോദിച്ചതും നിധിക കരഞ്ഞു കൊണ്ട് അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു. അവളെ ആശ്വാസിപ്പിക്കാനായി ഹരൻ പുറത്ത് പതിയെ തട്ടി കൊടുത്തു. കുറച്ച് കഴിഞ്ഞ് കരച്ചിൽ ഒന്ന് അടങ്ങിയതും ഹരൻ അവളെ തന്നിൽ നിന്നും വേർപ്പെടുത്തി കണ്ണുകൾ തുടച്ച് കൊടുത്തു. " മതി കരഞ്ഞത്. ബാക്കി ഇനി നാളെ . വന്ന് കിടക്കാൻ നോക്ക്" ഹരൻ അത് പറഞ്ഞ് അകത്തേക്ക് നടന്നതും നിധിക അവന്റെ കയ്യിൽ കയറി പിടിച്ചു. " എന്നേ നിനക്ക് ഇഷ്ടമാണോ ഹരാ " അവൾ ചോദിച്ചും ഹരൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "എന്നേ സ്നേഹിക്കല്ലേ ഹരാ. ഒരാളെ സ്നേഹിച്ചതിന് തന്നെ ഞാൻ ഒരോ നിമിഷവും സ്വയം നീറുകയാ . ഇനി നീ കൂടി .... എനിക്ക് വയ്യാ . കഴിയില്ലാ എനിക്ക് " അവൾ ഇരു കൈകളും കൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story