നീഹാരമായ്: ഭാഗം 29

neeharamayi

രചന: അപർണ അരവിന്ദ്

 " മതി കരഞ്ഞത്. ബാക്കി ഇനി നാളെ . വന്ന് കിടക്കാൻ നോക്ക്" ഹരൻ അത് പറഞ്ഞ് അകത്തേക്ക് നടന്നതും നിധിക അവന്റെ കയ്യിൽ കയറി പിടിച്ചു. " എന്നേ നിനക്ക് ഇഷ്ടമാണോ ഹരാ " അവൾ ചോദിച്ചും ഹരൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. "എന്നേ സ്നേഹിക്കല്ലേ ഹരാ. ഒരാളെ സ്നേഹിച്ചതിന് തന്നെ ഞാൻ ഒരോ നിമിഷവും സ്വയം നീറുകയാ . ഇനി നീ കൂടി .... എനിക്ക് വയ്യാ . കഴിയില്ലാ എനിക്ക് " അവൾ ഇരു കൈകളും കൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു. ഹരന്റെ ഉറക്കെ ഉള്ള ചിരി കേട്ട് നിധി തല ഉയർത്തി നോക്കി. അവൻ ചുമരിൽ ചാരി നിന്ന് വാ പൊത്തി ചിരിക്കുകയാണ്. " എന്തിനാ ചിരിക്കണേ" അവൾ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു. " പിന്നെ ചിരിക്കാതെ . നീ എന്താ കരുതിയത് എനിക്ക് നിന്നോട് മുടിഞ്ഞ പ്രേമമാണെന്നോ . അല്ലാ ഇത്രയും ദിവസത്തിനിടക്ക് ഞാൻ എപ്പോഴേങ്കിലും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ " അവൻ ചോദിച്ചതും അവൾ ഇല്ലാ എന്ന് തലയാട്ടി. " അല്ലെങ്കിലും ചില പെൺപിള്ളേർ ഇങ്ങനെയാ . ഒന്ന് അടുത്തിടപഴകിയാലോ സംസാരിച്ചാലോ അപ്പോ കരുതും പ്രേമമാണെന്ന്. നിന്നെ വിശ്വസിച്ച് ഞാൻ എങ്ങനെ ഒരു മുറിയിൽ കിടക്കും. ഇന്ന് പ്രേമമാണെന്ന് തോന്നി .

നാളെ ഇനി വെറെ വല്ലതും തോന്നി നീ എന്നേ എന്തെങ്കിലും ചെയ്താ ഞാൻ ഇത്രയും കാലം കാത്ത് സൂക്ഷിച്ച എന്റെ ചാരിത്ര്യം . Oh god" " അതേയ് മതി ഡയലോഗടിച്ചത്. ഒരബദ്ധം ആർക്കും പറ്റും. അല്ലെങ്കിലും ചാരിത്രം നശിപ്പിക്കാൻ പറ്റിയ ഒരു ചളുക്ക് . കണ്ടാലും മതി കുമ്പളങ്ങക്ക് കയ്യും കാലും വച്ച പോലുണ്ട്. " " ഡീ " ഹരൻ അവളെ അടിക്കാനായി കൈ ഓങ്ങിയതും അവൾ വേഗം അകത്തേക്ക് ഓടി . ഹരൻ പുഞ്ചിരിയോടെ ഗ്ലാസ് ഡോർ ക്ലോസ് ചെയ്ത് റൂമിലേക്ക് വന്നു. ലൈറ്റ് ഓഫാക്കി ടേബിൾ ലാമ്പ് ഓൺ ചെയ്യ്ത് അവൻ നിധികയുടെ അപ്പുറത്തായി വന്ന് കിടന്നു. അത്ര നേരം മുഖത്ത് നിറഞ്ഞ് നിന്ന പുഞ്ചിരി പതിയെ മാഞ്ഞു. " നിധിക... ഇവൾ ഇല്ലാതെ എനിക്കിനി ജീവിക്കാൻ കഴിയോ . പക്ഷേ എന്റെ സ്വാർസ്ഥതക്ക് വേണ്ടി ഞാൻ ഇവളെ സങ്കടപ്പെടുത്തണോ. എന്താ ചെയ്യേണ്ടത് ഒന്നും അറിയുന്നില്ല. നിധി തിരിച്ച് ചെന്നാൽ അലക്സി എന്തായലും സ്വീകരിക്കും. സ്നേഹിക്കുന്നവർ തമ്മിൽ അല്ലേ ഒരുമിക്കേണ്ടത് " ഹരൻ ഓരോന്ന് കണക്ക് കൂട്ടി എപ്പോഴോ ഉറങ്ങി. **

പിറ്റേ ദിവസം എന്നത്തെയും പോലെ രാവിലെ എണീറ്റ ഹരൻ കാണുന്നത് തന്റെ മേലെ കൈയ്യും കാലും കയറ്റി വച്ച് നെഞ്ചിൽ തല വച്ച് ഉറങ്ങുന്നവളെയാണ്. ഇന്നലെ രാത്രി അവൻ ചിന്തിച്ച് കൂട്ടിയ കാര്യങ്ങളും തിരുമാനങ്ങളും ഒരു മഞ്ഞുമല പോൽ ഉരുകി ഇല്ലാതെയായി. "ഇനി ആരൊക്കെ എന്തെക്കെ പറഞ്ഞാലും നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ലാ എന്റെ യക്ഷി പെണ്ണേ . നീ എന്റെ മാത്രമാണ് " ഹരൻ അവളുടെ നെറുകിലായി പതിയെ ഉമ്മ വച്ചു. " അവളുടെ ടെഡിയാണെന്ന് കരുതി ആയിരിക്കും ഇങ്ങനെ കയ്യും കാലും കയറ്റി വച്ചിരിക്കുന്നത്. എന്താ സുഖം. പൊന്നു മോള് സുഖിച്ച് കിടക്കാലെ " ഹരൻ അവളുടെ കൈയ്യും കാലും എടുത്ത് മാറ്റി എണീക്കാൻ നിന്നതും പെട്ടെന്ന് എന്തോ ഓർത്തു. " അല്ലെങ്കിൽ പൊന്നു മോൾ ഒന്നും അറിയാതെ കിടന്നുറങ്ങണ്ടാ. നീ എന്നെ കെട്ടിപിടിച്ച കാര്യം നീയും അറിയണം ഇല്ലെങ്കിൽ ഞാൻ അറിയിക്കും " ഹരൻ മനസിൽ ഊറി ചിരിച്ച് കണ്ണടച്ച് കിടന്നു. അര മണിക്കൂർ കൂടി കഴിഞ്ഞാണ് നിധിക ഉറക്കം ഉണർന്നത്. അവൾ ഹരനെ കണ്ട് ഒന്ന് ഞെട്ടി. " അയ്യോ ഹരാ എന്ത് പറ്റി. " അവൾ അവന്റെ നെറ്റിയിൽ കൈ വച്ച് കൊണ്ട് ചോദിച്ചു. " എന്ത് പറ്റാൻ " ഹരൻ നെറ്റിചുളിച്ചു. "നീ നേരത്തെ എണീക്കുന്നതല്ലേ . ഇന്ന് ഇത്ര നേരമായിട്ടും എണീറ്റില്ലാ. നിനക്ക് വയ്യേ. തലവേദനയാണോ . പനിയാണോ "

അവളുടെ മുഖത്തെ ടെൻഷൻ ഹരൻ ഒരു നിമിഷം നോക്കി കിടന്നു. " ഒന്ന് വായ തുറന്ന് പറ ഹരാ. എന്താ പറ്റിയത് " " എനിക്ക് ഒന്നും പറ്റിയിട്ടില്ല. ഈ കയ്യും കാലും തലയും എന്റെ മേലേ നിന്ന് എടുത്ത് മാറ്റിയാൽ അല്ലേ എനിക്ക് എണീക്കാൻ പറ്റു. " " അതിനെന്താ നിനക്ക് മാറ്റി വക്കാമായിരുന്നില്ലേ എന്റെ കയ്യും കാലും " നിധികയുടെ മുഖത്ത് നാണം പ്രതീക്ഷിച്ച ഹരൻ പ്ലിങ്ങി പോയി. ഇവൾ സിനിമയൊന്നും കാണാറില്ലേ. സിനിമയിൽ ഇങ്ങനെയല്ലാലോ നാണം വരുന്നു .കവിൾ ചുവക്കുന്നു. മിഴികൾ പിടക്കുന്നു . വിയർക്കുന്നു. കോപ്പാണ് . ഈ യക്ഷിക്ക് ഈ വക ഫീലിങ്ങ്സ് ഒന്നും ഇല്ലാ തോന്നുന്നു. " താൻ എന്താടാേ കണ്ണ് തുറന്ന് സ്വപ്നം കാണുകയാണോ " നിധി തട്ടി വിളിച്ചു. " കയ്യും കാലും മാറ്റി വക്കാൻ ഞാൻ കുറേ നോക്കി. പക്ഷേ പറ്റണ്ടേ. അട്ട പറ്റി പിടിച്ച പോലെ കിടക്കുകയല്ലേ . ശവം" " ശവം നിന്റെ മറ്റവളാടോ . ഉറക്കത്തിൽ അറിയാതെ കയറ്റി വച്ചതായിരിക്കും. " " ഇനി വീണിടഞ്ഞ് കിടന്ന് ഉരുണ്ടോ. നീ വേണം വച്ചാ എന്നെ കെട്ടിപിടിച്ചത്. ഇത് കാര്യം ഞാൻ ഇന്നലെ പറഞ്ഞത് തന്നെ. എന്റെ ചാരിത്ര്യം നശിപ്പിക്കാൻ . ഛേ മോശം " " അയ്യേ . ഒന്നു പോടോ "അത് പറഞ്ഞ് അവൾ എണീറ്റ് ബാത്ത്റൂമിലേക്ക് നടന്നു. അത് കണ്ട് ഹരൻ ചിരിയോടെ ബെഡിലേക്ക് മലർന്ന് കിടന്നു. *

" ഈ അച്ഛൻ പെട്ടെന്ന് പറഞ്ഞ കാരണമാണ്. നിന്റെ വീട്ടിൽ പോകുന്ന കാര്യം ഒരു രണ്ട് ദിവസം മുൻപേങ്കിലും പറഞ്ഞിരുന്നെങ്കിൽ എനിക്ക് പാർലറിൽ പോയി ഒന്ന് ഫേഷ്യൽ ചെയ്യാമായിരുന്നു. " കണ്ണാടിയിൽ നോക്കി കൊണ്ട് മുടി ശരിയാക്കി ബാക്ക് സീറ്റിൽ ഇരിക്കുന്ന നിധിയെ തിരിഞ്ഞ് നോക്കി മാധു പറഞ്ഞു. " മാധു കൺട്രോൾ യുവർ കോഴിത്തരം . ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞിരുന്നു ഒതുങ്ങി ഇരിക്കാൻ . ഈ നാലഞ്ച് ലൈനുകളെ ഒരേ സമയം കൊണ്ടു നടക്കുന്നത് അത്ര നല്ല കാര്യമൊന്നും അല്ലാ " " ഇല്ല നിച്ചു. എല്ലാം ഞാൻ നിർത്തി. ഇനി മാധുവിന്റെ ജീവിതത്തിൽ ഒരേ ഒരു പെൺകുട്ടിയെ ഉണ്ടാകു . ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ. സത്യം " " അയ്യോ വേണ്ടാ. എന്നിട്ട് നിന്റെ കള്ള സത്യം ഇട്ട് എനിക്ക് എന്തെങ്കിലും പറ്റട്ടെ അല്ലേ " നിധി തന്റെ തലയിൽ തൊട്ട് സത്യം ഇടാൻ വന്ന മാധുവിന്റെ കൈ തട്ടി മാറ്റി " നിനക്ക് എന്നെ വിശ്വാസം ഇല്ലാലേ . എന്നാ ശരി ഞാൻ എന്റെ എട്ടന്റെ തല തൊട്ട് സത്യം ചെയ്യാം. എന്റെ ജിത്തുവേട്ടനാണേ സത്യം ഇനി ഞാൻ ആരെയും ടൈം പാസിന് ലൈനടിക്കില്ല.

" ഡ്രൈവ് ചെയ്യുന്ന ഹരന്റെ തലയിൽ മാധു കൈ വച്ചു " എന്റെ പൊന്നു മോനേ . നീ എന്നെ ഇത്ര ചെറുപ്പത്തിലെ വിധവയാക്കല്ലേ . ആ തലയിൽ തൊട്ടുള്ള കളി വേണ്ടാ. നീ വേണെങ്കിൽ എന്റെ തലയിൽ തന്നെ തൊട്ട് സത്യമിട്ടോ " നിധി മാധുവിനെ തടഞ്ഞു. " എനിക്ക് സ്വന്തമായി ഒരു തലയുണ്ട്. അതിൽ തൊട്ട് ഞാൻ സത്യമിടാം. ഇനി ഞാൻ കോഴിത്തരം കാണിക്കില്ലാ. ഇത് സത്യം സത്യം സത്യം " * പന്ത്രണ്ട് മണിയോടെ അവർ നിധികയുടെ വീട്ടിൽ എത്തി. വിളിച്ച് പറയാത്തതു കൊണ്ട് തന്നെ അച്ഛനും അമ്മയും നിഖിയും അവരെ കണ്ട് ഞെട്ടിയിരുന്നു. " നിന്നക്കെങ്കിലും ഒന്ന് വിളിച്ച് പറയാമായിരുന്നില്ലേ നിച്ചു. ഞങ്ങൾ ഒന്നും ഒരുക്കിയത് കൂടി ഇല്ല " അമ്മ പരിഭവത്തിൽ പറഞ്ഞ് നിധികയുടെ കൈയ്യിൽ നിന്നും ബാഗ് വാങ്ങിച്ചു. " ഞാനാ ആന്റി പറഞ്ഞേ വിളിച്ച് പറയണ്ടാ എന്ന് . നിങ്ങൾക്ക് ഒരു സർപ്രെയ്സ് തരാം എന്ന് കരുതി " മാധു ചിരിയോടെ പറഞ്ഞു. " ആന്റി അല്ലാ . അമ്മാ. അങ്ങനെ വിളിച്ചാ മതിട്ടോ മോൻ " അമ്മ മാധുവിന്റെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു. അത് കണ്ട് എല്ലാവരുടേയും മുഖത്ത് പുഞ്ചിരി വിരിഞ്ഞപ്പോൾ നിഖിയുടെ മുഖം മാത്രം മങ്ങി. " എന്താ നിഖി ഒന്നും മിണ്ടാതെ നിൽക്കുന്നേ. ക്ലാസോക്കെ എങ്ങനെ പോകുന്നു. "

ഹരൻ നിഖിയുടെ തോളിലൂടെ കൈ ഇട്ട് അകത്തേക്ക് നടന്നു. അതോടെ അവന്റെ മുഖം തെളിഞ്ഞു. പിന്നീട് അമ്മയും അച്ഛനും ആകെ തിരക്കിൽ ആയിരുന്നു. വിളിച്ച് പറയാതെ വന്നത് കൊണ്ട് ഉച്ചക്ക് പ്രത്യേകിച്ച് ഒന്നും ഉണ്ടാക്കിയിരുന്നില്ല. അമ്മ വേഗം ഒരു ലിസ്റ് എഴുതി നിഖിയെ ഷോപ്പിലേക്ക് പറഞ്ഞു. ** " അപ്പോ ഇതാണല്ലേ നിച്ചു നിന്റെ റും " മാധു ബെഡിലേക്ക് മലർന്ന് കിടന്നു. "മ്മ്.നിങ്ങൾ ഡ്രസ്സോക്കെ മാറ്റ് . ഞാൻ അമ്മയുടെ അടുത്ത് പോയിട്ട് വരാം." നിധിക തിരിഞ്ഞ് നടന്നതും മാധു അവളുടെ കൈ പിടിച്ച് നിർത്തി. " നിച്ചു ഒരു ഇംപോർട്ടന്റ് കാര്യം. ഫുഡ് കഴിക്കുന്ന സമയത്ത് അമ്മ ഓരോന്ന് വിളമ്പുമ്പോൾ ഞാൻ ജാഡയിട്ട് വേണ്ടാ അമ്മാ കുറച്ച് മതി എന്നൊക്കെ പറയും. അപ്പോ നീ പറയണം മാധു നീ കഴിക്ക് നമ്മുടെ സ്വന്തം വീടല്ലേ എന്ന്. പറഞ്ഞാ മാത്രം പോരാ ഞാൻ കണ്ണു കൊണ്ട് കാണിച്ച് തരുന്ന കറികൾ എന്റെ പ്ലേറ്റിലേക്ക് വിളമ്പി തരണം" " അതെന്തിനാ . അമ്മ വിളമ്പി തരുമ്പോൾ നിനക്ക് കഴിച്ചു കൂടെ " " എയ് അത് പറ്റില്ല. അതെന്റെ സ്റ്റാസ്റ്റസിനെ ബാധിക്കും. നീ ഞാൻ പറഞ്ഞ പോലെ ചെയ്താമതി " " മമ്" അവൾ ഒന്ന് തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു. * " എന്താ അമ്മ ചെയ്യുന്നേ " അടുക്കളയിലേക്ക് വന്ന ഹരൻ ചോദിച്ചു. " ഉച്ചക്ക് ഉള്ള ചിക്കൻ കറിക്ക് ഉള്ളി അരിയുകയാ . മോന് വേറെ എന്തെങ്കിലും സ്പെഷ്യലായി വേണോ " " വേണ്ടാ അമ്മാ. അമ്മ മാറി നിൽക്ക് ഞാൻ സഹായിക്കാം. " " എയ് അതൊന്നും വേണ്ടാ മോനേ .ഞാൻ ചെയ്തോളാം.."

" അതിനെന്താ അമ്മാ. പണ്ട് ഞാനും വീട്ടിൽ അമ്മയെ ഹെൽപ്പ് ചെയ്യാറുണ്ട്. പിന്നെ ജോലിയൊക്കെ ആയപ്പോ ഒന്നിനും സമയം കിട്ടാറില്ലാ " ഹരൻ അമ്മയുടെ കയ്യിൽ നിന്നും കത്തി വാങ്ങി സവാള അരിയാൻ തുടങ്ങി. " ഞാൻ ഈ മീൻ ഒന്ന് വൃത്തിയാക്കിട്ട് വരാം ട്ടോ " അമ്മ അത് പറഞ്ഞ് മീൻ ചട്ടിയുമായി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞതും നിധിക ചവിട്ടി തുള്ളി അടുക്കളയിലേക്ക് വന്നു. " നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടാേ ഹരാ. അവിടെ എങ്ങാനും വെറുതെ ഇരുന്നാ പോരെ . വെറുതെ മറ്റുള്ളവരെ കൂടി ചീത്ത കേൾപ്പിക്കാൻ " " അതിന് ഇപ്പോ എന്താ ഉണ്ടായത്. " " എന്താന്നോ . അമ്മ നിന്നെ സഹായിക്കാൻ പറഞ്ഞു. " " എന്റെ യക്ഷി പെണ്ണ് എന്നെ സഹായിക്കാൻ വന്നതാണോ . എന്നാ ഐശ്വര്യമായി ഈ കത്തി അങ്ങ് വാങ്ങിച്ചേ . എന്നിട്ട് ഈ സവാള ചെറുതായി കട്ട് ചെയ്തേ" " ഞാനോ " " പിന്നല്ലാതെ ഞാനോ " അത് പറഞ്ഞ് ഹരൻ ഗ്യാസിന് മുകളിലുള്ള കറികൾ നോക്കാൻ തുടങ്ങി. ഓരോന്നിന്റെയും വേവും മറ്റും നോക്കി പാകത്തിന് ഉപ്പും മുളകും ചേർക്കുന്നുണ്ട്. അതിൽ നിന്നും ഹരന് കുറച്ച് പാചകം അറിയാം എന്ന് അവൾക്ക് മനസിലായി. " എന്നെ വായ നോക്കി സവാള കട്ട് ചെയ്യ്ത് കൈ മുറിക്കണ്ടാ " ഹരൻ പറഞ്ഞതും നിധിക പുഛത്തോടെ മുഖം തിരിച്ചു.

" അയ്യോ എന്റെ കൈ " " നിന്നോട് ഞാൻ പറഞ്ഞതല്ലേ കൈ മുറിക്കണ്ടാ എന്ന്. നിന്നെ അല്ലാതെ ഞാൻ ഒരു പണി ഏൽപ്പിക്കോ "ഹരൻ ദേഷ്യത്തിൽ പറഞ്ഞു. " തന്റെ സംസാരം കേട്ടാ തോന്നും ഞാൻ വേണം വച്ച് കൈ മുറിച്ചതാണെന്ന് " " എന്താ ... എന്താ പറ്റിയത്. " ബഹളം കേട്ട് അമ്മ വന്നു. " എന്റെ കൈ മുറിഞ്ഞു അമ്മാ" അവൾ കൈ അമ്മക്ക് നേരെ നീട്ടികൊണ്ട് വിതുമ്പി "അയ്യോ . നീ എവിടെ നോക്കിയാ നിച്ചു ജോലി ചെയ്യുന്നത്. മതി ബാക്കി ഞാൻ ചെയ്തോളാം " " വേണ്ടാ അമ്മാ. അത്ര വലിയ മുറിവാെന്നും ഇല്ലാ . അതവൾ തന്നെ ചെയ്തോളും. അമ്മ വേറെ വല്ല പണി ഉണ്ടെങ്കിൽ നോക്കിക്കെ. അവളുടെ ആട്ടത്തിന് നിന്നാ അതിനെ സമയം കാണു" ഹരൻ തറപ്പിച്ചു പറഞ്ഞു. മാത്രമല്ലാ അവളെ കൊണ്ട് മുഴുവൻ കട്ട് ചെയ്തിട്ടേ ഹരൻ അവളെ വിട്ടയച്ചുള്ളു. പാചകം ഒക്കെ കഴിഞ്ഞ് ഫുഡ് കഴിക്കുമ്പോഴേക്കും സമയം മൂന്നു മണി ആയിരുന്നു. മാധു കൊടുത്ത സിഗ്നലുകൾക്ക് അനുസരിച്ച് നിധിക അവന് ഓരോ കറികളും വിളമ്പി കൊടുത്തു. മാധുവിന്റെ അമിത വിനയും സ്നേഹവും നിഖിക്ക് ഒരു പാരതന്നെയായിരുന്നു. വൈകുന്നേരം ഹരനും മാധുവും നിഖിയും നടക്കാൻ ഇറങ്ങി. പാടവും പുഴയും റബ്ബർ തോട്ടവുമൊക്കെ കണ്ട് തിരിച്ച് വരുമ്പോഴേക്കും നേരം ഇരുട്ടായിരുന്നു. *

രാത്രിയിലെ ഭക്ഷണമെല്ലാം കഴിച്ച് കഴിഞ്ഞ് അടുക്കള ഒതുക്കാൻ അമ്മയെ സഹായിച്ച ശേഷം നിധിക റൂമിലേക്ക് വന്നു. സിനിമ കാണുകയാണെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ച് കഴിഞ്ഞതും മൂന്നും റൂമിനുള്ളിൽ കയറിയതാണ്. ചാരിയിട്ട വാതിൽ തുറന്ന് നിധിക അകത്തേക്ക് കയറുമ്പോൾ മൂന്നുപേരും നല്ല ഉറക്കത്തിലാ ബെഡിന്റെ അറ്റത്ത് നിഖി കിടക്കുന്നുണ്ട്. അതിന്റെ അപ്പുറത്ത് അവനെ കെട്ടിപിടിച്ച് മാധുവും. ഏറ്റവും അറ്റത്ത് കമിഴ്ന്ന് ഹരനും കിടക്കുന്നുണ്ട്. " നിഖി . ചേച്ചിക്കും കുറച്ച് സ്ഥലം താടാ . "നിധിക ഉറങ്ങുന്ന നിഖിയെ തട്ടി വിളിച്ചു എങ്കിലും അവൻ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞ് കിടന്നു. അത് കണ്ട് തലയിൽ കൈ വെച്ച് പുറത്തേക്ക് നടന്നു. " ഡീ ... " ഹരന്റെ വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കി. " നിനക്ക് ഉറങ്ങാറായില്ലേ. എവിടേക്കാ ഈ രാത്രി " " ഞാൻ ഉറങ്ങാൻ പോവുകയാ " നിധി " എവിടേക്ക് " " അവിടെ എവിടെയെങ്കിലും " " ഇങ്ങ് വന്നേ." ഹരൻ അടുത്ത് കിടക്കുന്ന മാധുവിന്റെ കൈയ്യും കാലും ഒതുക്കി വച്ച് അവനെ കുറച്ച് നീക്കി കിടത്തി.

" ആ ഡോർ ലോക്ക് ചെയ്തേക്ക് " ഹരൻ പറഞ്ഞു. അവൾ നെറ്റിചുളിച്ച് ഡോർ ലോക്ക് ചെയ്ത് അവന്റെ അടുത്തേക്ക് വന്നു. " എന്ത് നോക്കി നിൽക്കാ കിടക്കാൻ നോക്ക്" " ഇവിടെയോ " " അല്ലാ എന്റെ തലയിൽ . കിണുങ്ങാതെ കിടക്കാൻ നോക്ക് പെണ്ണേ " അവൾ ഹരന്റെ അരികിലായി കിടക്കുന്നതും ഹരൻ അവളുടെ വയറിലൂടെ കൈ ചേർത്ത് തന്നിലേക്ക് ചേർത്ത് പിടിച്ചു. " ഹ ... ഹരാ " "എന്താടി " " എന്തിനാ ... നീ .. " " ഇനി അറ്റത്ത് കിടന്ന് ഉറക്കത്തിൽ താഴേക്ക് തലയും കുത്തി വീഴണ്ടാ എന്ന് കരുതിയാ. അല്ലാതെ വേറെ ഒന്നും അല്ലാ " ചിരി ഒളിപ്പിച്ച് വച്ച് ഹരൻ ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ചു. പിന്നീട് എപ്പോഴോ അവളും ഉറങ്ങിയിരുന്നു. ഉറക്കത്തിൽ അവളുടെ കൈകൾ ഹരനെ ചുറ്റി പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story