നീഹാരമായ്: ഭാഗം 30

neeharamayi

രചന: അപർണ അരവിന്ദ്

അവൾ ഹരന്റെ അരികിലായി കിടക്കുന്നതും ഹരൻ അവളുടെ വയറിലൂടെ കൈ ചേർത്ത് തന്നിലേക്ക് ചേർത്ത് പിടിച്ചു. " ഹ ... ഹരാ " "എന്താടി " " എന്തിനാ ... നീ .. " " ഇനി അറ്റത്ത് കിടന്ന് ഉറക്കത്തിൽ താഴേക്ക് തലയും കുത്തി വീഴണ്ടാ എന്ന് കരുതിയാ. അല്ലാതെ വേറെ ഒന്നും അല്ലാ " ചിരി ഒളിപ്പിച്ച് വച്ച് ഹരൻ ഒന്നുകൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ചു. പിന്നീട് എപ്പോഴോ അവളും ഉറങ്ങിയിരുന്നു. ഉറക്കത്തിൽ അവളുടെ കൈകൾ ഹരനെ ചുറ്റി പിടിച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു. * " നിച്ചു. ഡീ എണീക്കടി. സമയം എത്രയായീന്നാ . എണീക്ക് " അമ്മ അവളെ തട്ടി വിളിച്ചു. " നീ അവിടേയും ഈ സമയത്താണോ നിച്ചു എണീക്കുന്നേ " അമ്മ ദേഷ്യത്തിൽ ചോദിച്ചു. അവൾ മറുപടി പറയാതെ ബെഡിൽ എണീറ്റിരുന്നു. " ഹരനും അല്ലാ ഇന്ദ്രേട്ടനും മാധുവും എവിടെ " നിധി മുഖം അമർത്തി തുടച്ചു കൊണ്ട് ചോദിച്ചു. " അപ്പോ അവർ നിന്നോട് ഒന്നും പറഞ്ഞില്ലേ . മുറിയിലേക്ക് വന്ന നിഖി ചോദിച്ചു. " " എന്തേ " " അവര് രണ്ട് പേരും പോയി. അത്യവശ്യമായി ഒരു സ്ഥലത്ത് പോവണത്രേ . നിന്നോട് രണ്ട് മൂന്ന് ദിവസം ഇവിടെ നിന്നിട്ട് പതിയെ വന്നാ മതീന്ന് പറഞ്ഞു. അവര് നിന്നോട് പറയാതെ പോയില്ലേ. കഷ്ടം" മാധു താടിക്ക് കൈയ്യും കൊടുത്ത് അവളുടെ അരികിൽ ഇരുന്നു.

" അതെന്താ എന്നോട് പോലും പറയാതെ പോവാൻ മാത്രം തിരക്ക് " " അത് എനിക്കെങ്ങനെ അറിയാനാ. അവരോട് തന്നെ ചോദിക്കണം " * " എട്ടാ ഈ ബോട്ട് വന്ന് ഷിപ്പിൽ ഇടിച്ചാലും ഷിപ്പ് വന്ന് ബോട്ടിൽ ഇടിച്ചാലും ഷിപ്പിന് ഒന്നും പറ്റില്ലാ. എന്താ കാരണം എന്നറിയോ " പാട വരമ്പിലൂടെ നടക്കുന്ന മാധു പിന്നിൽ വരുന്ന ഹരനെ നോക്കി ചോദിച്ചു. " ഇല്ലാ എന്തേ " " കാരണം അത് ഫ്രണ്ട്ഷിപ്പാണ്. ഹ..ഹ..ഹ " " മിണ്ടാതെ നടന്നോ നീ . അല്ലെങ്കിൽ ഈ ചളിയിൽ നിന്നും പൊക്കി എടുക്കേണ്ടി വരും നിന്നെ. അവനും അവന്റെ ഓരോ ചോദ്യങ്ങളും " " അല്ല എട്ടാ ഞാൻ ഒരു കാര്യം ആലോചിക്കായിരുന്നു. ഞാൻ ഈ ഹരിതയൊക്കെ കണ്ട് ഒരാഴ്ച്ച കഴിഞ്ഞ് വന്നാ പോരെ" " ഹരിതയോ എത് ഹരിതാ " " ഈ പച്ചപ്പും പുഴയും പാടവും ഒക്കെ ഉള്ള ഹരിത " " ഹരിതയല്ലട പൊട്ടാ ഹരിതാഭത " " എന്ത് കുന്തമെങ്കിലും ആവട്ടെ . നിങ്ങൾ പൊയ്ക്കോ ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വരാം." " അതൊന്നും പറ്റില്ല. നിനക്ക് ക്ലാസ് ഇല്ലേ . പിന്നെ രണ്ട് ദിവസം കഴിഞ്ഞ് നീ അച്ഛന്റെ കൂടെ ഏർണാക്കുളം വരെ ഒന്ന് പോവണം. " " പ്ലീസ് എട്ടാ " " ഒരു പ്ലീസും ഇല്ലാ. വീട്ടിലേക്ക് നടക്കാൻ നോക്ക്"ഹരൻ വേഗത്തിൽ മുന്നോട്ട് നടന്നു. രാവിലെ വെറുതെ നടക്കാനിറങ്ങിയതാണ് മാധുവും ഹരനും . നിഖിയെ വിളിച്ചെങ്കിലും നടക്കാനുള്ള മടി കാരണം അവൻ നൈസ് ആയി ഒഴിവായി. ഹരനും മാധുവും വീട്ടിലേക്ക് എത്തുമ്പോൾ നിഖി ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ട്.

" നിച്ചു എണീറ്റില്ലേ " മാധു " മമ്. എണീറ്റതും ബാത്ത്റൂമിൽ കയറി ഇരിക്കുന്നതാ. അര മണിക്കൂറായി . വിളിച്ചിട്ട് തുറക്കുന്നും ഇല്ലാ . പാവത്തിന് വയറിളക്കമാണെന്ന് തോന്നുന്നു. " നിഖി " ഇന്നലത്തെ തീറ്റ കണ്ടപ്പോൾ കരുതിയതാ" മാധു അകത്തേക്ക് നടന്നു പിന്നാലെ ഹരനും. നിധിക മുഖം നന്നായി കഴുകി ബാത്ത് റൂമിൽ നിന്നും ഇറങ്ങുമ്പോൾ ബെഡിൽ മാധു ഇരിക്കുന്നു ഹരൻ മേശക്ക് മുകളിലുള്ള ബുക്കുകൾ എല്ലാം എടുത്തു നോക്കുന്നു. അവരെ കണ്ടതും അവളുടെ മുഖം ഒന്ന് വിടർന്നു. തന്നെ ഒറ്റക്കാക്കി പോയി എന്ന സങ്കടത്തിലാണ് ബാത്ത് റൂമിനുള്ളിൽ കയറി വെറുതെ ഇരുന്നത്. " നിച്ചു നല്ലണം വയറിളകുന്നുണ്ടോ . ഡോക്ടറെ കാണണോ. കട്ടൻ ചായയിൽ കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും നാരങ്ങാ നീരും പിഴിഞ്ഞ് ഒഴിച്ച് തരട്ടെ . വയറിളക്കം ശടേന്ന് നിൽക്കും " " വയറിളക്കമോ ആർക്ക് " നിധി ആകെ അന്തം വിട്ടു. " നിനക്ക് തന്നെ. നിഖി പറഞ്ഞുലോ " " ആ പൊട്ടന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും നാറി. നിങ്ങൾ അപ്പോ എവിടേക്കാ പോയത് " " ഞങ്ങൾ ഹരിതയെ കാണാൻ ഇറങ്ങിയതാ" അപ്പോഴേക്കും മാധുവിന്നെ നിഖി മുറ്റത്ത് നിന്ന് വിളിച്ചു. " ഞാൻ ഇപ്പോ വരാം " മാധു പുറത്തേക്ക് പോയി. " എന്തേ " ഹരൻ കയ്യിലുള്ള ബുക്ക് ടേബിളിന്നു മുകളിലേക്ക് വച്ച് തന്നെ നോക്കി നിൽക്കുന്ന നിധികയെ നോക്കി ചോദിച്ചു. "മ്മ്ച്ചും " അവൾ ഒന്നുല്ല എന്ന രീതിയിൽ തോൾ അനക്കി. "എന്തിനാ നീ കരഞ്ഞേ " ഹരൻ അവളുടെ അരികിലേക്കായി വന്നു.

" ക.. കര. കരയേ ...ഞാനോ. എയ് ഇ.. ഇല്ലാലോ " " അത് കള്ളം . എന്താ പറ്റിയത് " ഹരൻ അവളുടെ കണ്ണിലേക്ക് നോക്കി ചോദിച്ചു. " എന്തിനാ എന്നോട് പറയാതെ പുറത്ത് പോയത്" " നീ ഉറങ്ങായിരുന്നില്ലേ . ഉണർത്തണ്ടാ എന്ന് കരുതി " " നിഖി എന്നോട് പറഞ്ഞു നിങ്ങൾ രണ്ടു പേരും എന്നേ കൂട്ടാതെ വീട്ടിലേക്ക് പോയി എന്ന് . എന്നോട് ഇനി പതിയെ വീട്ടിലേക്ക് വന്നാ മതി എന്ന് " " അതിനാണോ നീ കരഞ്ഞേ " അവളുടെ കവിളിൽ കൈ ചേർത്ത് വച്ചവൻ ചോദിച്ചു. " മ്മ് " " എന്റെ ഈ യക്ഷി പെണ്ണിനെ കൂട്ടാതെ ഞാൻ പോവുമോ. എനിക്ക് അതിന് പറ്റുമോ " അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു പറഞ്ഞ് കൊണ്ട് ഹരൻ കുളിക്കാനായി ബാത്ത്റൂമിലേക്ക് നടന്നു. " ഹരാ " വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി " ആരാ ഹരിത " " ഏത് ഹരിതാ " " നിങ്ങൾ രാവിലെ കാണാൻ പോയ ഹരിത " " ഹരിതാഭതയാണ് ആ പൊട്ടൻ ഉദ്ദേശിച്ചേ വേറെ ഒന്നും അല്ലാ " അത് പറഞ്ഞ് ഹരൻ കുളിക്കാൻ കയറി. * " നീ എത്ര കൊല്ലം ഗിറ്റാർ പഠിച്ചിട്ടുണ്ട് " മാധു " മൂന്നാല് കൊല്ലം. പിന്നെ നിർത്തി " നിഖി " എനിക്ക് ഇതിലൊന്നും ഇന്ററസ്റ്റ് ഇല്ലായിരുന്നു. എനിക്ക് ഒരു ആക്ടർ ആവാനായിരുന്നു ആഗ്രഹം. ആർക്കറിയാം നാളെ ഞാൻ ലോകം അറിയുന്ന ഒരാൾ ആവും എന്ന് " ഗിറ്റാറിന്റെ സ്ട്രിങ്ങ് അഡ്ജസ്റ്റ് ചെയ്യ്ത് കൊണ്ട് മാധു പറഞ്ഞു. " അപ്പോ ഞാൻ പാടാൻ തുടങ്ങാ. വേണെങ്കിൽ ഒരു വീഡിയോ എടുത്തോ സ്റ്റാസ്റ്റസായി ഇടാം " അത് പറഞ്ഞ് ഗിറ്റാർ വായിച്ച് മാധു പാടാൻ തുടങ്ങി. " ഐ കില്ലർ വർഷേ... റൈഡറ് കണ്ണാപ്പി.... ഐ കില്ലർ വർഷേ... റൈഡറ് കണ്ണാപ്പി... എൻ കൂടെ റെയ്ഡിന് പോരുന്നോ നീ നിൻ കൂടെ റെയ്ഡിന് പോരാമെടാ....

ആഹ് പറക്കാം ആഹ് പറക്കാം ആഹ് പറക്കാം ആഹ് പറക്കാം. പറക്കാം പറക്കാം പറക്കാം പറക്കാം" പാട്ട് പാടി നിർത്തി മാധു കണ്ണ് തുറന്നതും നിഖി തൊട്ടടുത്ത് ചെവി പൊത്തി ഇരിക്കുന്നുണ്ട്. അതിനപ്പുറത്തായി അമ്മയും അച്ഛനും നിൽക്കുന്നുണ്ട്. ഡോറിന് പുറത്ത് അന്തം വിട്ട് നിധിയും. ഹരൻ ആണെങ്കിൽ ബഹളം കേട്ട് ബാത്ത്റൂമിൽ നിന്നാണ് ഓടി വന്നിരിക്കുന്നത്. " എല്ലാവരും എന്തിനാ എന്നേ ഇങ്ങനെ നോക്കുന്നേ " മാധു ഗിറ്റാർ താഴേ വച്ചു. " മോൻ പാട്ട് പാടിയതായിരുന്നോ . ഞാൻ പട്ടി അകത്ത് കയറിയതാണെന്ന് കരുതി ഓടി വന്നതാ. മോൻ പാടിക്കോ" അച്ഛൻ അത് പറഞ്ഞ് പുറത്തേക്ക് പോയി " മോന് കുടിക്കാൻ ചായ വല്ലതും വേണോ " അമ്മ " എയ് വേണ്ടാ " " മമ്" അമ്മയും പുറത്തേക്ക് പോയി. " എന്താ എട്ടാ മേല് മൊത്തം സോപ്പ് " ഹരനെ കണ്ട് മാധു ചോദിച്ചു. മറുപടിയായി അവനെ ഒന്ന് തറപ്പിച്ച് നോക്കി ഹരനും നിധിയും പോയി. " എന്തായാലും നീ ഒരു കില്ലാടി തന്നെ മാധു . നിന്റെ പാട്ട് വേറെ ലെവൽ . പിന്നെ എറ്റവും വലിയ പ്രത്യേകത എന്താന്ന് വച്ചാ നിന്റെ പാട്ടും ഗിറ്റാറിന്റെ ട്യൂണിങ്ങും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ലാ എന്നതാണ്. എന്തായാലും പാടി ക്ഷീണിച്ചതല്ലേ . നമ്മുക്ക് പോയി വല്ലതും കഴിക്കാം " നിഖി അവനെ വിളിച്ച് അടുക്കളയിലേക്ക് പോയി *

" എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു നിച്ചു. നിന്നെ കുറിച്ച് ഞാൻ ഇങ്ങനെയെന്നും വിചാരിച്ചില്ല. " ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിൽ ഇരിക്കുന്ന നിധിയുടെ അടുത്തേക്ക് നിഖി പരിഭവത്തോടെ വന്നു. " അതിന് ഞാനിപ്പോ എന്താ ചെയ്തേ . " " എന്താ ചെയ്തേന്നോ . ഞാൻ രാവിലെ നിന്നെ പറ്റിച്ച കാര്യം നീ നേരെ പോയി ജിത്തേട്ടനോട് പറഞ്ഞു കൊടുത്തുലെ " " ഞാനോ " " അല്ലാ നിന്റെ പ്രേതം. നിന്നെ കള്ളം പറഞ്ഞ് കരയിപ്പിച്ചതിന് കാലൻ എന്റെ ചെവി വലിച്ച് പൊന്നാക്കി. കണ്ടില്ലെ. റെഡ് കളർ ഇപ്പോഴും മാറിയിട്ടില്ല. " " ആണോ നന്നായി പോയി. എനിക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന് മനസിലായില്ലേ. ഇനി എന്നോട് കളിക്കുമ്പോൾ സൂക്ഷിച്ചേക്ക് " " നീ പോടീ . പിത്തക്കാളി. ഇതിനൊക്കെ നിന്നോട് ദൈവം ചോദിക്കും " " പിത്തക്കാളി നിന്റെ മറ്റവളാ ടാ " നിധി അവന്റെ മുടി പിടിച്ച് വലിച്ചു. " നീ പോടി പ്രേത കണ്ണി ഡ്രാക്കൂളി. " നിഖിയും അവളുടെ മുടി പിടിച്ച് വലിച്ചു. അധികം വൈകാതെ അവിടെ അടി തുടങ്ങി. "ഹായ് ലൈവ് അടി " ബഹളം കേട്ട് മാധു ഓടി വന്നു. അവരുടെ മുന്നിൽ കൈക്കെട്ടി നിന്നു. " അവനെ മലർത്തി അടിക്ക് നിച്ചു... അവൾ അടിക്കുമ്പോൾ വലത് വെട്ടി ഇടത് മാറി ചവിട്ട് നിഖി " ഒപ്പം നിന്ന് മാധുവും പോത്സാഹിപ്പിക്കുന്നുണ്ട്. " നിച്ചു. നിഖി " ഓടി വന്ന അമ്മ രണ്ട് പേരെയും പിടിച്ച് മാറ്റി. " ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ. പോത്തു പോലെ വളർന്നു രണ്ടെണ്ണവും. എന്നിട്ടും അടി കൂടി നടക്കാ. ഇങ്ങ് വാടാ "

അമ്മ നിഖിയേയും പിടിച്ച് വലിച്ച് പുറത്തേക്ക് പോയി. " ആഹ് എന്റെ കൈ " നിധി കൈയ്യിലെ മുറിയിൽ ഒന്ന് ഊതി. അടിക്കിടയിൽ നിഖിയുടെ നഖം കൊണ്ട് മുറിഞ്ഞതാണ്. " കുഴപ്പമൊന്നുമില്ലല്ലോ നിച്ചു. " രൂക്ഷമായ ഒരു നോട്ടമായിരുന്നു മറുപടി. അതോടെ മധു പുറത്തേക്ക് പോയി. ** ഉച്ചക്ക് ശേഷം അവർ വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴി മാധുവിന്റെ വാശി കാരണം ബീച്ചിലേക്കും പോയി. " ഞാൻ ഐസ്ക്രീം വാങ്ങിയിട്ട് വരാം " മാധു നേരെ ഷോപ്പിലേക്ക് ഓടി. നിധിയും ഹരനും കടലിലേക്ക് നോക്കി നിന്നു. കാറ്റിനനുസരിച്ച് ഇരുവരും മുടിയിഴകൾ മാടി ഒതുക്കി. " നിനക്ക് എന്താ പറ്റിയത് ഉച്ച മുതൽ മുഖം വീർപ്പിച്ച് നടക്കുന്നതാണല്ലോ. " അവൻ ചോദിച്ചതൊന്നും അവൾ കേട്ടിട്ടില്ലാ എന്ന് മനസിലായതും ഹരൻ അവളുടെ കയ്യിൽ തട്ടി വിളിച്ചു. " ആഹ്" അവൾ പെട്ടെന്ന് കൈ വലിച്ചു. " ഇതെങ്ങനെയാ പറ്റിയേ " അവളുടെ കൈയ്യിലെ മുറിയിൽ തൊട്ടു കൊണ്ട് അവൻ ചോദിച്ചു. " നഖം കൊണ്ടതാ " " കൊണ്ടില്ലേങ്കിലെ അത്ഭുതമുള്ളു. കയ്യിലും കാലിലും യക്ഷിയെ പോലെ നീട്ടി വളർത്തിയിരിക്കുകയല്ലേ." " എന്റെ നഖമല്ലാ. തല്ലു കൂടിയപ്പോ നിഖിയുടെ നഖം കൊണ്ടതാ " " നോക്കട്ടെ നല്ല വേദനയുണ്ടോ " " ഇല്ലാ നല്ല സുഖം ഉണ്ട് " " നിന്നോട് ചോദിക്കാൻ വന്ന എന്നേ പറഞ്ഞാ മതിയല്ലോ. " ഹരൻ ദേഷ്യത്തിൽ മുഖം തിരിച്ച് നിന്നു. " ഭാര്യയും ഭർത്താവും കാറ്റു കൊള്ളാനിറങ്ങിയതാണോ "

പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞ് നോക്കി. നന്ദനും അവന്റെ കയ്യിൽ ചുറ്റി പിടിച്ച് നിൽക്കുന്ന ഭൂമികയും. "അല്ലാ ഞങ്ങൾ കുറച്ച് മണല് വാരാൻ ഇറങ്ങിയതാ കടല വറുക്കാൻ . എന്തേ കൂടെ വാരുന്നോ " നിധികയാണ് മറുപടി കൊടുത്തത്. " നിധിക വേണ്ടാ വാ പോകാം "ഹരൻ അവളെ പിടിച്ച് വലിച്ചു. " എന്നേ നിനക്ക് പേടിയാണോ ഇന്ദ്രാ " നന്ദൻ പുഛത്തോടെ ചോദിച്ചു. " എന്റെ എട്ടനെ പേടിപ്പിക്കാൻ മാത്രം നന്ദേട്ടൻ വളർന്നിട്ടില്ല. പഴയതൊന്നും മറന്നിട്ടില്ലാലോ " മാധുവായിരുന്നു അത്. " ആഹ്. ഇതാര് മാധു കുട്ടനോ . നീയങ്ങ് വളർന്നല്ലോ " " അയ്യോ ചേട്ടൻ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എട്ടൻ തിരികെ വരുന്നവരെ ഞാൻ വളരാതെ ഇരിക്കുമായിരുന്നല്ലോ " മാധു " മതി. വന്നേ രണ്ടാളും " ഹരൻ രണ്ട് പേരുടേയും കൈ പിടിച്ച് കാറിനരികിലേക്ക് നടന്നു. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ മാധുവും നിധികയും നല്ല ദേഷ്യത്തിലായിരുന്നു. " അയാളുടെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റമില്ലാലെ. ഇയാൾ ഒക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ " മാധു " അയാളെ പറഞ്ഞിട്ട് എന്താ കാര്യം. ഇവിടെ മതർ തേരെസക്ക് പഠിക്കുന്ന ആളെ പറഞ്ഞാ മതിയല്ലോ " നിധി ** റൂമിലെത്തിയതും നിധിക കൈയ്യിലുള്ള ബാഗ് ദേഷ്യത്തിൽ ബെഡിലേക്ക് വലിച്ചെറിഞ്ഞു. ശേഷം കബോഡിൽ നിന്നും മാറാനുള്ള ഡ്രസ്സ് എടുത്ത് ഡോർ ദേഷ്യത്തിൽ അടച്ചു. " നീ ഇവിടെ മൊത്തത്തിൽ പൊളിച്ചടുക്കുമോ യക്ഷി " " അപ്പോ വായിൽ നാവുണ്ടായിരുന്നു അല്ലേ. "

" ഉണ്ടല്ലോ. അത് നിന്നക്ക് ഇത്രയും കാലം എന്റെ കൂടെ കഴിഞ്ഞിട്ട് അറിയില്ലായിരുന്നോ " ഹരൻ ബെഡിലേക്ക് മലർന്ന് കിടന്നു കൊണ്ട് ചോദിച്ചതും അവൾ ദേഷ്യത്തിൽ ബാത്ത് റൂമിലേക്ക് കയറി പോയി. നിധി ഫ്രഷായി ഇറങ്ങുമ്പോൾ ഹരൻ റൂമിൽ ഉണ്ടായിരുന്നില്ല. അവൾ ബാൽക്കണിയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അവിടെ ലാപ് ടോപ്പും നോക്കി ഇരിക്കുന്നുണ്ട്. കാര്യമായ എന്താേ വർക്കിലാണ്. ഇടക്കിടക്ക് കോളുകളും വരുന്നുണ്ട്. നിധിക ഡോർ ചാരി താഴേക്ക് പോയി. താഴേ അച്ഛനോടും അമ്മയോടും കഴിഞ്ഞ ദിവസങ്ങളിലെ വിശേഷങ്ങൾ പറയുകയാണ് മാധു. ബീച്ചിൽ വച്ച് നന്ദനെ കണ്ടത് ഒഴികെ. രാത്രി ഭക്ഷണം കഴിക്കാൻ നേരമാണ് ഹരൻ താഴേക്ക് വന്നത്. വേഗം കഴിച്ചിട്ട് തിരികെ പോകുകയയും ചെയ്യ്തു. നിധി റൂമിൽ എത്തുമ്പോഴും ഹരൻ വർക്കിലാണ് അവൾ ലൈറ്റ് ഓഫ് ചെയ്ത് ടേബിൾ ലാമ്പ് ഓൺ ചെയ്യ്ത് വന്ന് കിടന്നു. * രാത്രി പന്ത്രണ്ട് മണിയൊക്കെ കഴിഞ്ഞാണ് ഹരൻ ഒന്ന് ഫ്രീയായത്. ഏർണാകുളത്തേക്ക് പോകുന്നതിന് മുൻപ് ഇവിടത്തെ വർക്കുകൾ കുറച്ച് തീർക്കാനുണ്ട്. ഇനി രണ്ട് മൂന്ന് ദിവസവും ഈ തിരക്ക് കാണും. അവൻ ലാപ് ടോപ്പ് ഓഫ് ചെയ്ത് ഫോണും എടുത്ത് അകത്തേക്ക് നടന്നു. ഫോണും മറ്റും ടേബിളിൽ വച്ച് അവൻ നിധികക്ക് നേരെ തിരിഞ്ഞു. അവളുടെ മുന്നിലായി മുട്ടുകുത്തി ഇരുന്ന് അവളുടെ മുഖത്തെ മറച്ച മുടി പതിയെ മാടി ഒതുക്കി. " എന്റെ യക്ഷി പെണ്ണ് ഉറങ്ങിയോടാ "

കണ്ണടച്ചുറങ്ങുന്ന അവളുടെ നെറ്റിയിൽ ഒന്ന് മുത്തമിട്ട് അവൻ എഴുന്നേറ്റ് ബെഡിൽ വന്ന് കിടന്നു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് തിരിഞ്ഞ് കിടന്നുറങ്ങുന്നവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് പിൻകഴുത്തിൽ മുഖം ചേർത്ത് കിടന്നു. നിധിക ഒന്ന് വിറച്ചു എങ്കിലും കണ്ണുകൾ ഇറുക്കി അടച്ച് ശ്വാസം പോലും വിടാതെ കിടന്നു. അവന്റെ അധരത്തിന്റെ തണുപ്പും നിശ്വാസത്തിന്റെ ചൂടും ഇപ്പോഴും നെറ്റിയിൽ തങ്ങി നിൽക്കുന്നുണ്ട്. ഉറങ്ങിയിരുന്നില്ലാ ഇത്ര നേരമായിട്ടും. അവൻ അത് കണ്ടു കൊണ്ടുവന്നാൽ ചീത്ത പറയും എന്ന് കരുതിയാണ് കണ്ണടച്ച് കിടന്നത് പക്ഷേ.... അവൻ ഉറങ്ങി എന്ന് മനസിലായതും നിധി അവന് നേരെ തിരിഞ്ഞ് കിടന്നു. ഉറക്കത്തിലും മുഖത്തെ ഗൗരവം തെളിഞ്ഞ് നിൽക്കുന്നുണ്ട്. " എന്റെ സംശയം ശരിയായിരുന്നു. നിനക്ക് എന്നെ ഇഷ്ടമാണല്ലേ. " അവൾ അവന്റെ മുഖത്തിലൂടെ വിരലോടിച്ചതും അവന്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു. നിധിക തന്റെ വയറിലൂടെ ചേർത്ത് വച്ചിരിക്കുന്ന ഹരന്റെ കൈ എടുത്തു മാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചതും അവൻ ഒന്ന് കൂടി അവളെ ഇറുക്കെ പുണർന്ന് തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. " എന്നെ വിട്ട് പോവല്ലേ യക്ഷി പെണ്ണേ " അവൾ ഒരു നിമിഷം അവന്റെ മുഖത്തെക്ക് തന്നെ നോക്കി കിടന്നു ഉറക്കിലാണ് പറഞ്ഞതെങ്കിലും അവന്റെ മുഖത്തെ ആ ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. * പിറ്റെ ദിവസം രാവിലെ ഹരൻ ഓഫീസിലേക്ക് ഇറങ്ങി.

വൈകുന്നേരം അച്ഛൻ മാധുവിനേയും കൂട്ടി ഏർണാകുളത്തേക്ക് തിരിച്ചു. അലക്സി ഏർപ്പാടാക്കിയ ഫ്ലാറ്റ് അവർ ചെന്ന് കണ്ടു. ഫുൾ ഫർണീച്ചഡ് ഫ്ലാറ്റ് ആയിരുന്നു. ബാൽക്കണി.രണ്ട് ബെഡ് റൂം. ഒരു ഹാൾ . ഹാളിനോട് ചേർന്ന് തന്നെ ഒരു ഓപ്പൺ കിച്ചണും. എഗ്രിമെന്റ് എഴുതി അഡ്വാൻസ് എമൗണ്ടും കൊടുത്തു .ഹരൻ വന്നതിനു ശേഷം രജിട്രേഷൻ . അലക്സിയും നിധികയും തമ്മിലുള്ള കാര്യം അച്ഛന് അറിയാവുന്നത് കൊണ്ട് ഹരൻ താനും അലക്സിയുമായുള്ള ഫ്രണ്ട്ഷിപ്പിന്റെ കാര്യം അച്ഛനോട് പറഞ്ഞിരുനില്ല. അതു കൊണ്ട് തന്നെ ഡേവിയെ അച്ഛന്റേയും മാധുവിന്റെയും കൂടെ സഹായത്തിന് പറഞ്ഞയക്കാം എന്ന് അലക്സി പറഞ്ഞെങ്കിലും ഹരൻ സ്നേഹപൂർവം നിരസിച്ചു. അന്നത്തെ ദിവസം അവിടെ സ്റ്റേ ചെയ്ത് പിറ്റേന്ന് നിധികയുടെ കോളേജിൽ പോയി അഡ്മിഷൻ പ്രോസീജിയേഴ്സിനെ കുറിച്ച് അന്വേഷിച്ച ശേഷമാണ് അച്ഛനും മാധുവും തിരിച്ച് വന്നത്. അന്നത്തെ സംഭവത്തിന് ശേഷം നിധിക ഹരനിൽ നിന്നും അകന്നു മാറാൻ തുടങ്ങി. കഴിവതും അവന്റെ മുന്നിൽ ചെല്ലാറില്ല. ഹരനാനെങ്കിൽ തിരക്കുകൾ കാരണം അത് ശ്രദ്ധിച്ചതും ഇല്ല. ദിവസങ്ങൾ മാറ്റമില്ലാതെ കടന്നു പോയി. ഇന്നാണ് നിധികയും ഹരനും ഏർണാകുളത്തേക്ക് പോകുന്നത്. നിധികക്ക് അഡ്മിഷൻ എടുക്കേണ്ടതിനാൽ അച്ഛനും കൂടെ വരുന്നുണ്ട്. അതിനാൽ ഫ്ളാറ്റും മറ്റും കാണാമെന്ന് പറഞ്ഞ് അമ്മയും വരാൻ ഒരുങ്ങി. കൂടെ മാധുവും. ഉച്ചയോടെയാണ് അവർ ഫ്ളാറ്റിൽ എത്തിയത്. " കണ്ടോ അമ്മാ. . എങ്ങനെയുണ്ട് ഫ്ളാറ്റിന്റെ പേര്. ഞാനാ ഇട്ടത് " വാതിലിലെ നെയിം ബോർഡിൽ വിരലോടിച്ചു കൊണ്ട് മാധു പറഞ്ഞതും നടും പുറത്ത് അമ്മയുടെ അടി വീണിരുന്നു. " ഇത്രയും പൈസ കൊടുത്ത് വാങ്ങിച്ച ഫ്ളാറ്റിന് കണ്ണി കണ്ട പെൺപിള്ളേരുടെ പേരാണോടാ ഇടുന്നേ " അമ്മ ദേഷ്യത്തിൽ ചോദിച്ചതും മാധു അച്ഛന്റെ മുഖത്തേക്ക് നോക്കി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story