നീഹാരമായ്: ഭാഗം 33

neeharamayi

രചന: അപർണ അരവിന്ദ്

ക്ലാസിലേക്ക് നടക്കുന്തോറും നിധികയുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അവൾ കണ്ണടച്ച് ശ്വാസം ഒന്ന് ആഞ്ഞ് വലിച്ചതും മനസിലേക്ക് ആദ്യം ഓടിയെത്തിയത് ഹരന്റെ ചിരിക്കുന്ന മുഖമാണ്. "മെ ഐ കം ഇൻ സാർ " അവൾ ധൈര്യം സംഭരിച്ച് ക്ലാസ്സിന് അകത്ത് നിൽക്കുന്ന സാറിനെ വിളിച്ചു നിധികയുടെ ശബ്ദം കേട്ട് കുട്ടികൾ അടക്കം എല്ലാവരും അവളെ നോക്കാൻ തുടങ്ങി. തനിക്ക് നേരെ തിരിഞ്ഞ സാറിനെ കണ്ട് നിധിക ഒരു നിമിഷം നിശ്ചലയായി " യെസ് കം ഇൻ " സാർ പറഞ്ഞതും അവൾ അകത്തേക്ക് നടന്നു. " ന്യൂ അ... അഡ്മിഷൻ ആണ് " " ഓക്കെ . വാട്ട്സ് യുവർ നെയിം " അയാൾ ചോദിച്ചു. " നി... നിധിക " " ലിസൺ സ്റ്റുഡൻസ് . ഇത് നമ്മുടെ ക്ലാസിലേക്കുള്ള പുതിയ അഡ്മിഷനാണ്. പേര് നിധിക. " കുട്ടികളെ നോക്കി പറഞ്ഞ ശേഷം അയാൾ നിധികക്ക് നേരെ തിരിഞ്ഞു. " മൈ നെയിം ഈസ് നന്ദൻ . നന്ദഗോപൻ . നിധിക പോയി ഇരുന്നോളു. ഫസ്റ്റ് ഡേ ആയതു കൊണ്ടാണ് ലേറ്റ് ആയാലും ക്ലാസിൽ കയറ്റിയത്. ഇനി ഇതാവർത്തിക്കരുത് " നിധി തലയാട്ടി ലാസ്റ്റ് ബെഞ്ചിനരികിലേക്ക് നടന്നു. "

ഇയാൾക്ക് ശരിക്കും ഇനി എന്നേ മനസിലായില്ലേ. അതോ അറിയാത്ത പോലെ അഭിനയിക്കുകയാണോ . പക്ഷേ എന്തിന്. കല്യാണത്തിന് ഒരുപാട് പേര് വന്ന കാരണം ചിലപ്പോ ഓർമ കാണില്ല. പക്ഷേ ബീച്ചില് വച്ചും അന്ന് കണ്ടതല്ലേ .എന്തായാലും എന്നെ തിരിച്ചറിഞ്ഞിട്ടില്ല രക്ഷപ്പെട്ടു. ഇനി ഇയാൾ ഇവിടെ ഉള്ള സ്ഥിതിക്ക് ഭൂമികയും ഇവിടെ ഉണ്ടാവുമോ .. " അവൾ ക്ലാസിൽ മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു. ഇല്ല അവൾ ഇല്ലാ. അപ്പോഴേക്കും നന്ദൻ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു. ഏത് സബ്ജക്റ്റ് ആണെന്ന് പോലും നിധിക്ക് അറിയുന്നുണ്ടായിരുന്നില്ല. അവൾ തൊട്ടടുത്തിരിക്കുന്ന കുട്ടിയോട് പതിയെ ചോദിച്ചു. ആ കുട്ടി ബുക്കിന്റെ പുറം ഭാഗം കാണിച്ചു കൊടുത്ത് വീണ്ടും ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി. " അഹങ്കാരി. ഒന്ന് വാ തുറന്ന് പറഞ്ഞാ മുത്ത് കൊഴിഞ്ഞ് വീഴുമോ "നിധി ബാഗിൽ നിന്നും ബുക്ക് എടുത്ത് പുറത്ത് വച്ചു. സാർ നിർത്താതെ ക്ലാസ് എടുക്കുന്നുണ്ട്. കുട്ടികൾ ലക്ച്ചർ നോട്ട് എഴുതി എടുക്കുന്നുണ്ട്. നിധിക്ക് ഒന്നും മനസിലായില്ലാ എങ്കിലും എന്തൊക്കെയോ എഴുതിയെടുത്തു. ആ ഹവർ കഴിഞ്ഞതും സാർ പുറത്തേക്ക് പോയി. ബ്രേക്ക് ആയ കാരണം അവൾ പുറത്തേക്ക് നടന്നു. വൈദുവിന്റെ ക്ലാസ് അറിയാത്ത കാരണം നിധിക പുറത്തെ മര ചുവട്ടിലായി വന്നിരുന്നു .

അധികം കുട്ടികൾ ഒന്നും ഇല്ലാ ആ ഭാഗത്ത്. " ഹരൻ എന്ത് ചെയ്യാണോ എന്തോ. നന്ദന്റെ കാര്യം അവനോട് പറയണോ " " ഡീ " പെട്ടെന്നുള്ള അലർച്ച കേട്ട് അവൾ ഒന്ന് ഞെട്ടി. തല ഉയർത്തി നോക്കിയപ്പോൾ കെയ്യും കെട്ടി രണ്ട് മൂന്ന് പെൺപിള്ളേർ മുന്നിൽ നിൽക്കുന്നു. " ഞങ്ങളുടെ സീറ്റിൽ വന്നിരിക്കാൻ മാത്രം നീ ആരാടി" ആ കുട്ടി ദേഷ്യത്തിൽ ചോദിച്ചു. " ഞാൻ ഇവിടേക്ക് വന്നപ്പോൾ ഇതിൽ ആരുടേയും പേരൊന്നും എഴുതി വച്ച് കണ്ടില്ലാ. അതുകൊണ്ടാ ഇരുന്നത് " " ഞങ്ങളുടെ സ്ഥലത്ത് വന്നിരുന്നതും പോരാ അധിക പ്രസംഗം പറയുന്നോടീ " " ദേ എടീ പോടീന്നൊക്കെ നീ നിന്റെ വീട്ടിലുള്ളവരെ പോയി വിളിച്ചാ മതി . അപ്പോഴേക്കും വൈദു അവരുടെ ഇടയിലേക്ക് വന്നിരുന്നു. " സോറി മറിയ . ഇവൾ കോളേജിലെ ന്യൂ അഡ്മിഷനാ. അതുകൊണ്ട് ഇവിടത്തെ കാര്യങ്ങൾ ഒന്നും അറിയില്ലാ " അത് പറഞ്ഞ് നിധിയയുടെ കൈ പിടിച്ച് വൈദേഹി മുന്നോട്ട് നടന്നു. ** " നീ എന്ത് പണിയാ കാട്ടിയത് പെണ്ണേ . നിന്നോട് അവിടെ പോയിരിക്കാൻ ആരാ പറഞ്ഞേ " " അതിന് ഇപ്പോ എന്താ " " എന്താന്നോ . കുറച്ച് മുൻപ് കണ്ടില്ലേ ഒരു പെണ്ണ്. മരിയ. അവളുടെ ഒരു ചേട്ടനുണ്ട്. സണ്ണി . അവന് ഒരു ഗ്യാങ്ങ് ഉണ്ട്. അവരുടെ സ്ഥലമാ അത്. അവിടെ കയറിയാ നീ ഇരുന്നത്. അവന്മാര് ഇന്ന് കോളേജിൽ വരാഞ്ഞത് നിന്റെ ഭാഗ്യം . നീ വന്നേ. എത്ര കാലമായി കണ്ടിട്ട്. എന്തൊക്കെ വിശേഷങ്ങൾ പറയാനുണ്ടെന്നോ " വൈദു അവളുടെ കൈയ്യും പിടിച്ച് കാന്റീനിലേക്ക് നടന്നു.

ഇത്രയും ദിവസത്തെ വിശേഷങ്ങൾ വാ തോരാതെ ചോദിക്കുകയാണവൾ. ഹരനെ കുറിച്ചായിരുന്നു കൂടുതൽ ചോദ്യങ്ങൾ. " ഭൂമിയുടെ ഹസ്ബന്റ് ഇവിടെ ഉള്ള കാര്യം നീ എന്താ പറയാഞ്ഞത് " പെട്ടെന്ന് ഓർമ വന്നതും നിധിക ചോദിച്ചു. " ഭൂമികയുടെ ഹസ്ബന്റോ . ഇവിടേയോ . ഞാൻ അറിഞ്ഞില്ലാലോ. എനിക്ക് അയാളുടെ മുഖം പോലും ഓർമയില്ലാ. അന്ന് കല്യാണത്തിന് ഫോട്ടോയിലോ മറ്റോ കണ്ടതാണ്. " " ആടി അയാൾ ഈ കോളേജിൽ ഉണ്ട്. എനിക്ക് പഠിപ്പിക്കുന്നുണ്ട്. " " എന്നിട്ട് നീ ഇത് ഇപ്പോഴാണോ പെണ്ണേ പറയുന്നത്. വാ നമ്മുക്ക് ഇപ്പോ തന്നെ പോയി പരിചയപ്പെടാം. ഭൂമിയുടെ ക്ലാസ്മെയ്റ്റ്സ് ആണെന്ന് പറയാം" " ഏയ് അത് വേണ്ടാ. ചിലപ്പോ എനിക്ക് ആള് മാറിയത് ആണെങ്കിലോ " ഹരനും നന്ദനും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് അറിയാവുന്നത് കൊണ്ട് നിധിക മനപൂർവ്വം ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു. " അതിനെന്താ . പോയാ ഒരു വാക്ക് " " എയ് വേണ്ടടി . നമ്മുക്ക് പിന്നെ ഒരു ദിവസം ചോദിക്കാം. എനിക്ക് കുറെ നോട്ട്സ് എഴുതിയെടുക്കാൻ ഉണ്ട് . ഞാൻ ക്ലാസിൽ പോവാണേ " " ശരിയെടി . ലഞ്ച് ബ്രേക്കിന് കാണാം " നിധിക ക്ലാസിൽ എത്തിയപ്പോൾ പുതിയ അഡ്മിഷൻ ആയതിനാൽ പലരും അവളോട് സംസാരിക്കാൻ വന്നു. എന്നാൽ നിധിക ഒന്നോ രണ്ടാ വാക്കിൽ മാത്രം ഉത്തരം നൽക്കി തന്റെ സീറ്റിൽ വന്നിരുന്നു. " തന്റെ നോട്ട്സ് ഒന്ന് തരുമോ. എഴുതാൻ " അവൾ അടുത്തിരിക്കുന്ന കുട്ടിയോടായി ചോദിച്ചു. അവൾ മറുപടി പറയാതെ ബാഗിൽ നിന്നും ബുക്ക് എടുത്ത് കൊടുത്തു. "

ഓഹ് വലിയ ജാടക്കാരി " അവൾ മനസിൽ പറഞ്ഞ് നോട്ട് വാങ്ങി എഴുതാൻ തുടങ്ങി. പിന്നിട് എപ്പോഴോ തല ചരിച്ച് നോക്കിയപ്പോൾ അപ്പുറത്തിരിക്കുന്നവൾ എന്താേ ചോദിച്ചപ്പോൾ ചിരിച്ച് കൊണ്ട് തലയാട്ടുന്നവളെ കണ്ട് നിധികക്ക് ദേഷ്യം തോന്നി. " ഓഹ് എന്നോട് എന്തെങ്കിലും പറയാൻ മാത്രമേ മഹാറാണിക്ക് ബുദ്ധിമുട്ടുള്ളു. ഞാനും ഇനി മിണ്ടില്ല. ഹും " അവൾ വീണ്ടും നോട്ട്സ് എഴുതാൻ തുടങ്ങി. * ഉച്ചക്ക് ഫുഡ് കൊണ്ടുവരാത്ത കാരണം വൈദുവിന്റെ കൂടെ കാന്റീനിൽ പോയിട്ടാണ് ഫുഡ് കഴിച്ചത്. പണ്ടത്തെ പോലെയല്ലാ. ഇപ്പോ പഠിക്കാൻ ഒന്നും വല്യ താൽപര്യം തോന്നുന്നില്ല. ആദ്യത്തെ ദിവസം ആയിരുന്നിട്ട് കൂടി ക്ലാസ് ബോറായിരുന്നു. തിരക്കുള്ള ബസിൽ ആയിരുന്നു തിരിച്ചുള്ള വരവ്. എല്ലാം കൂടി ആയതും നിധികക്ക് ഏർണാകുളത്തേക്ക് വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നി പോയി. വാതിൽ തുറന്ന് അകത്ത് കയറി അവൾ ബാഗ് റൂമിൽ കൊണ്ടു പോയി വച്ചു. കിച്ചണിൽ നിന്നും ഹരന്റെ ശബ്ദം കേൾക്കുന്നുണ്ട്. അവൾ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. ഹരൻ കാര്യമായ എന്തോ പണിയിലാണ്. ഫോണിൽ അമ്മയുടെ സംസാരവും കേൾക്കുന്നുണ്ട്. ഹരൻ ഫ്രിഡ്ജ് അടക്കുന്ന ശബ്ദം കേട്ട് നോക്കിയതും നിധിക. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

തിരികെ വേണോ വേണ്ടയോ എന്ന രീതിയിൽ നിധികയും. ഹരൻ അവളെ കൈ കാട്ടി വിളിച്ചതും അവൾ ചെറിയ മടിയോടെ അടുത്തേക്ക് ചെന്നു. ചായ വക്കുകയായിരുന്നു ഹരൻ " നീയെന്തായാലും അവനെ ഒന്ന് പറഞ്ഞ് മനസിലാക്ക് ജിത്തു. ഇത്ര ചെറുപ്പത്തിൽ തന്നെ അവൻ ഇങ്ങനെ തുടങ്ങിയാൽ കുറച്ചു കൂടി കഴിഞ്ഞാൽ അവനെ പിടിച്ചാ കിട്ടില്ലാ." " അമ്മ ഇങ്ങനെ ടെൻഷൻ ആവാതെ. അവന്റെ പ്രായത്തിന്റെ കളിയായി കണ്ടാ മതി" " കളിയായോ ഇതാേ. ഇന്നലെ എന്താ ഉണ്ടായത് എന്നറിയോ. ഇന്നലെ വൈകുന്നേരം അവനും അവന്റെ വാലുകളും കൂടി പതിവില്ലാതെ അമ്പലത്തിൽ പോയി. ഞാൻ കരുതി അവൻ നന്നാവാൻ തിരുമാനിച്ചു എന്ന്. അവൻ പോയിട്ട് അര മണിക്കൂർ കഴിഞ്ഞില്ലാ അപ്പോഴേക്കും അച്ഛന്റെ ഫോണിലേക്ക് കോൾ വന്നിരിക്കുന്നു. അമ്പലത്തിൽ പോയപ്പോൾ അവൻ പുറത്ത് അഴിച്ചിട്ട ചെരുപ്പിൽ ആരോ കയറി ചവിട്ടി എന്ന് പറഞ്ഞ് ചെരുപ്പിൽ ചവിട്ടിയവനെ പിടിച്ച് തല്ലിയത്രേ. ആ പയ്യന്റെ വീട്ടു ക്കാർ പോലീസിൽ കംപ്ലയിന്റ് കൊടുക്കാൻ നിന്നതാ . അവസാനം അച്ഛൻ പോയി ഇടപ്പെട്ടിട്ടാ പ്രശ്നം പരിഹരിച്ചത്. അത് കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ഞാൻ എന്തിനാ വെറുതെ തല്ലുണ്ടാക്കിയത് എന്ന് ചോദിച്ചപ്പോ അവൻ പറയാ പോയി അന്യൻ കാണാൻ .

എനിക്ക് ശരിക്കും പേടിയാവാ ജിത്തു. അവന് ആകെ നിന്നെയാണ് പേടിയുള്ളത്. നീ പോയപ്പോൾ അവന് ഒരെല്ല് കൂടി " " അവൻ തല്ലുമാല കാണാൻ പോവാ എന്ന് പറഞ്ഞപ്പോഴേ ഞാൻ കരുതിയതാ ഒരടി കേസ് ഉടനെ ഉണ്ടാകും എന്ന് " നിധിക ചിരിച്ച് കൊണ്ട് പറഞ്ഞു. " നിധി മോളും അവിടെ ഉണ്ടായിരുന്നോ " " ആഹ് അമ്മ . ക്ലാസ് കഴിഞ്ഞ് ഞാൻ എത്തിയതേ ഉള്ളൂ " " എങ്ങനെയുണ്ട് പുതിയ കോളേജ് " " കുഴപ്പമില്ലാ " " മമ്. ജിത്തു പിന്നെ ഇന്ദു വരുന്നുണ്ടെന്ന് . കല്യാണം കഴിഞ്ഞ അന്ന് പോയതല്ലേ . അഭിമന്യുവിന് ലീവ് ഉണ്ടത്രേ അതോണ്ട് വീട്ടിലേക്ക് വരുന്നുണ്ടെന്നാ പറഞ്ഞത് " " മമ്" ഹരൻ അലസമായി ഒന്ന് മൂളി കൊണ്ട് കപ്പിലേക്ക് ചായ പകർത്തി നിധികക്ക് നീട്ടി. നിധി കപ്പിലേക്കും ഹരനേയും മാറി മാറി നോക്കി. " കുടിക്കെടി" ഹരൻ കപ്പ് അവളുടെ ചുണ്ടിലേക്ക് ചേർത്ത് വച്ചു. നിധി വേഗം അവന്റെ കയ്യിൽ നിന്നും പരിഭ്രമത്തോടെ കപ്പ് വാങ്ങി. " ശനിയാഴ്ച്ച നിങ്ങൾ വരില്ലേ ജിത്തു. " " വരാം അമ്മാ" " എന്നാ ശരി. ഞാൻ ഫോൺ വക്കാ . നിച്ചു ശരി ട്ടോ മോളേ " അമ്മ അത് പറഞ്ഞ് കോൾ കട്ട് ചെയ്തു. നിധികയും കല്യാണത്തിന്റെ അന്ന് മാത്രമാണ് ഇന്ദുവിനെ കണ്ടിട്ടുള്ളു. ഹരന്റെ അനിയത്തിയായിട്ട് കൂടി കല്യാണ ദിവസം ആ കുട്ടി ഒരു ഭാഗത്ത് ഒതുങ്ങി കൂടിയാണ് നിന്നത്.

ആ നാട്ടിലെ പൂച്ചയേയും പല്ലിയേയും കുറിച്ച് പറയുന്ന മാധു വരെ അവന്റെ ചേച്ചിയെ കുറിച്ച് ഒരു വാക്കു പോലും പറയാറില്ല. അതെന്താ അങ്ങനെ " അവൾ സ്വയം ചോദിച്ചു. ഹരൻ അടുക്കളയിൽ എന്തൊക്കെയാേ ചെയ്യുന്നുണ്ട്. നിധിക ചായ കുടിച്ച് കപ്പ് കഴുകി വച്ച് റൂമിലേക്ക് പോയി. നോട്ട്സ് കുറെ എഴുതാൻ ഉള്ളത് കൊണ്ട് കൂടെയുള്ള കുട്ടിയുടെ നോട്ട്സ് വാങ്ങി കൊണ്ടുവന്നിരുന്നു. പക്ഷേ തന്നെ മൈന്റ് പോലും ചെയ്യാതെ ഇരിക്കുന്നവളുടെ മുഖം ആലോചിക്കുന്തോറും അവൾക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു. * നോട്ട്സ് എഴുതി ക്ഷീണിച്ച നിധി പതിയെ പുറത്തേക്ക് ഇറങ്ങി വന്നു. ഹരൻ ബാൽക്കണിയിൽ എതോ ബുക്ക് വായിച്ചിരിക്കുകയാണ്. നിധിക ടി വി വച്ച് സെറ്റിയിൽ വന്നിരുന്നതും ഹരനും അവളുടെ അരികിൽ വന്നിരുന്നു. " കഴിക്കാൻ എടുത്ത് വക്കട്ടെ യക്ഷി " " ന്നിക്ക് വേണ്ടാ " " അതെന്താ വേണ്ടാത്തെ " " വേണ്ടാന്ന് പറഞ്ഞാ വേണ്ടാ അത്ര തന്നെ. നീ നിന്റെ കാര്യം നോക്കിയാ മതി. എന്റെ കാര്യത്തിൽ ഇടപെടണ്ടാ " അവൾ ടിവിയിൽ നോക്കി പറഞ്ഞു. " ഡീ *#@₹ മോളേ . നീ നിന്റെ വീട്ടുക്കാരോട് കാണിക്കുന്ന വാശിയും ദേഷ്യവും എന്റെ അടുത്ത് കാണിക്കാൻ നിന്നാ നീ വിവരമറിയും. നീ ചെയ്യുന്നതെല്ലാം കേട്ട് നിന്റെ വീട്ടു ക്കാർ നിന്റെ താളത്തിന് തുള്ളുമായിരിക്കും പക്ഷേ ആ കൂട്ടത്തിൽ നീ ഈ ഹരനെ കൂട്ടണ്ടാ. വീട്ടുക്കാരെയും നാടും വിട്ട് അകലെ വന്ന് നിൽക്കുന്നതല്ലേ എന്ന് കരുതി ഞാൻ ഒന്ന് താഴ്ന്ന് തന്നപ്പോൾ എന്റെ തലയിൽ കയറാനാണ് ഭാവം എങ്കിൽ എന്റെ തനി സ്വഭാവം നീ കാണും കേട്ടോടി പുല്ലേ "

ഹരൻ അവളുടെ കൈയ്യിൽ പിടിച്ച് തിരിച്ച് കൊണ്ട് പറഞ്ഞതും വേദന കൊണ്ട് നിധിയുടെ കണ്ണ് നിറഞ്ഞ് പോയി. " വേദ... വേദനിക്കുന്നു ഹരാ.. " അത് കേട്ടതും അവൻ കൈ വിട്ടു. " ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അടുത്ത ആഴ്ച്ച ഞാൻ ജോലിക്ക് കയറുന്നവരെ ഇവിടത്തെ കിച്ചണിലെ കാര്യങ്ങൾ ചെയ്യും. അത് കഴിഞ്ഞാ എന്നും നീ കൂടി കിച്ചണിൽ കയറി കൊള്ളണം. പിന്നെ ഇനിയും വാശി കാണിച്ചിരിക്കാനാണ് ഭാവം എങ്കിൽ കൈയ്യും കാലും ഒടിച്ച് ഒരു മൂലയിൽ ഇടും ഞാൻ . നിന്റെ അഹങ്കാരം കുറക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ " നിധിക പേടിച്ച് കൊണ്ട് സെറ്റിയിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു. ഒപ്പം കണ്ണിൽ നിന്നും കണ്ണീർ ഒഴുക്കുന്നുണ്ട്. " വന്ന് കഴിക്കാൻ നോക്ക്" അവൻ ഗൗരവത്തിൽ പറഞ്ഞതും നിധിക വിതുമ്പി കൊണ്ട് ഇരുന്നിടത്ത് നിന്നും എണീറ്റു . അത് കണ്ട് ഹരൻ ഒരു ദീർഘ നിശ്വാസത്തോടെ അവളെ സെറ്റിയിലേക്ക് തന്നെ ഇരുത്തി. ശേഷം അവളുടെ അരികിലായി ഇരുന്ന് അവളുടെ മുഖം കയ്യിലെടുത്തു. " കരച്ചിൽ നിർത്ത് യക്ഷി പെണ്ണേ " അവൻ ശാന്തമായി പറഞ്ഞു. അവൾ കരച്ചിൽ അടക്കാൻ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല. " നീ വെറുതെ വാശി കാണിക്കുന്നത് കൊണ്ടല്ലേ യക്ഷി എനിക്ക് ദേഷ്യം വരുന്നത്. എന്റെ മുഖത്തേക്ക് നോക്കടി " തല താഴ്ത്തിയ അവളുടെ മുഖം ഉയർത്തി ഹരൻ പറഞ്ഞു. " എന്നെ സ്നേഹിക്കണ്ടാ ഹരാ " " അതെന്താ സ്നേഹിച്ചാ " അത് ചോദിക്കുമ്പോൾ അവന്റെ സ്വരത്തിൽ നിറഞ്ഞ കുസ്യതിയായിരുന്നു.

" അവസാനം നിനക്ക് സങ്കടപ്പെടേണ്ടി വരും" " സങ്കടപ്പെടാൻ ഞാൻ തയ്യാറാണെങ്കിലോ " " പക്ഷേ എന്തിനാ . എന്തിനാ എന്നെ സ്നേഹിക്കുന്നേ. ഞാൻ നിനക്ക് ചേരില്ല." " നീ എന്നോട് ചോദിച്ചില്ലേ. എന്തിനാ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നതെന്ന് . എനിക്കറിയില്ലാ അതെന്ത് കൊണ്ടാണെന്ന് . പക്ഷേ നിന്നെ കാണുന്ന ഓരോ നിമിഷവും നിന്നെ ഓർക്കുന്ന ഓരോ സെക്കന്റിലും നിന്നോടുള്ള പ്രണയം ഇങ്ങനെ എന്താ പറയാ എന്നെ തന്നെ ഇല്ലാതാക്കുന്ന പോലെ തോന്നാ. എനിക്ക് നിന്നെ അത്രക്കും ഇഷ്ടമാ യക്ഷി . എന്റെ ജീവനാ പെണ്ണേ നീ " തന്റെ നെറ്റിയിൽ ഉമ്മ വച്ച് പറയുന്ന ഹരനെ അവൾ ഒരു നിമിഷം നോക്കി ഇരുന്നു. " എന്റെ സ്നേഹം ഇതുവരെ ഞാൻ നിന്നോട് തുറന്ന് കാണിച്ചിട്ടില്ല. പക്ഷേ എന്നെ നീ മനസിലാക്കുന്ന ദിവസം നീ അറിയും എന്റെ പ്രണയവും. പക്ഷേ അതെന്റെ യക്ഷി പെണ്ണിന് താങ്ങാൻ പറ്റുമോ " തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് ഹരൻ പറഞ്ഞതും നിധിക ഒന്ന് വിറച്ചു പോയി. " വാ . വന്ന് കഴിക്കാൻ നോക്ക്" അവളിൽ നിന്നും അകന്ന് മാറി ഹരൻ കൈ കഴുകി ടേബിളിൽ വന്നിരുന്നു. ഓപ്പോസിറ്റായി നിധിയും വന്ന് ഇരുന്നു. അവൾ വേഗം തന്നെ കഴിച്ച് എണീറ്റു. പാത്രങ്ങൾ കഴുകി വച്ച് വേഗം റൂമിൽ കയറി വാതിൽ അടച്ചു. അവളുടെ പരിഭ്രമം കണ്ട് ഹരനും ചിരി വന്നിരുന്നു. * പിറ്റേ ദിവസം കിച്ചണിൽ നിന്നുള്ള ശബ്ദം കേട്ടാണ് ഹരൻ ഉറക്കം ഉണർന്നത്. ബാത്ത്റൂമിൽ പോയി ഫ്രഷായി അവൻ അടുക്കളയിലേക്ക് നടന്നു.

നിധിക നേരത്തെ എണീറ്റ് കിച്ചണിൽ കയറിയിട്ടുണ്ട്. ഒപ്പം ഫോണിൽ എതോ കുക്കിങ്ങ് വീഡിയോ പ്ലേ ആയി കൊണ്ടിരിക്കുന്നു. ഇന്നലെ അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു എങ്കിലും പെണ്ണ് നന്നായി പേടിച്ചിട്ടുണ്ട്. നിധി പാൻ ഗ്യാസിന് മുകളിൽ വച്ച് എണ്ണ ഒഴിച്ചു. എണ്ണ ചൂടായതും കൈയ്യിൽ ഉള്ള കടുകും കറിവേപ്പിലയും എണ്ണയിലേക്ക് ഇട്ട് തിരിഞ്ഞ് ഒരു ഓട്ടമായിരുന്നു. പിന്നിൽ നിന്നിരുന്ന ഹരന്റെ മേൽ ചെന്നിടിച്ച് രണ്ടും കൂടി താഴേക്ക് വീണു. " എന്റെ നടു ഒടിച്ചോടി പണ്ടാരമേ " " നീ എന്റെ പിന്നിൽ വന്ന് നിന്നത് ഞാൻ അറിഞ്ഞോ " " നിന്ന് കഥാ പ്രസംഗം പറയാതെ എന്റെ മേൽ നിന്നും എണീക്കടി " അതൊരു അലർച്ചയായിരുന്നു. അപ്പോഴേക്കും പാനിൽ ഉള്ള കടുക് കരിഞ്ഞ് പോയിരുന്നു. " നീ കാരണമാ ഇത് കുളമായത്. പോയി ഉപ്പുമാവ് ഉണ്ടാക്കാനുള്ള മൂഡ് പോയി " ഹരനെ ഒന്ന് തറപ്പിച്ച് നോക്കി നിധിക റൂമിലേക്ക് കയറി പോയി. * കോളേജിലേക്ക് പോവാൻ റെഡിയായി നിധിക ഇറങ്ങിയപ്പോഴേക്കും ഹരൻ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു. ഇന്നലത്തെ കാര്യം ഓർമയുള്ളതിനാൽ അവൾ കഴിച്ചിട്ടാണ് കോളേജിലേക്ക് പോയത്. ഇന്നലെ നേരം വൈകിയതിനാൽ നിധി ഇന്ന് കുറച്ച് നേരത്തെ ഇറങ്ങിയിരുന്നു. അവളെ കാത്ത് വൈദു കോളേജിനു മുന്നിൽ ഉണ്ടായിരുന്നു. അവൾ വന്നതും രണ്ടു പേരും അകത്തേക്ക് നടന്നു. നിധിക ക്ലാസിലേക്ക് എത്തിയതിന് പിന്നാലെ നന്ദനും എത്തിയിരിന്നു. നിധിക ബാഗിൽ നിന്നും ബുക്ക് എടുത്ത് അടുത്ത് ഇരിക്കുന്നവൾക്ക് കൊടുത്തു. "ശ്രീദേവി എന്നാലെ പേര് " നിധിക ചോദിച്ചതും ആ കുട്ടിയുടെ മുഖത്ത് ഒരു അത്ഭുതം നിറഞ്ഞു.

" ഞാൻ നോട്ട് ബുക്കിലെ പേര് കണ്ടിരുന്നു. അങ്ങനെയാ പേര് മനസിലായത് " " നിധിക സ്റ്റാന്റ് അപ്പ് " അപ്പോഴേക്കും നന്ദന്റെ ശബ്ദം ഉയർന്നു. " ഞാൻ ഇപ്പോ എടുത്ത് തുടങ്ങിയ ടോപ്പിക്ക് എതാ " അത് കേട്ട് നിധിക ഉത്തരം ഇല്ലാതെ നിന്നു. " ഇന്നലെ ക്ലാസിലേക്ക് വന്നേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ . ഇനി ഇത് ആവർത്തിച്ചാ തന്റെ സ്ഥാനം ക്ലാസിന് പുറത്തായിരിക്കും. സിറ്റ് ഡൗൺ " അവൾ സീറ്റിലേക്ക് ഇരുന്നു. ഇന്നലെ ഇതേ ക്ലാസിൽ പല കുട്ടികളും സംസാരിക്കുന്നത് താൻ കണ്ടിരുന്നു. എന്നിട്ട് അവരെ ഒന്നും പറയാതെ തന്നെ മാത്രം വഴക്ക് പറയുന്നു. മാത്രമല്ലാ അന്നത്തെ ക്ലാസിൽ മുഴുവൻ വെറുതെ ഓരോ കാരണങ്ങൾ ഉണ്ടാക്കി നന്ദൻ അവളെ വഴക്ക് പറഞ്ഞിരുന്നു. അതാേടെ നിധി ഒരു കാര്യം ഉറപ്പിച്ചിരുന്നു. താൻ ആരാ എന്ന് നന്ദന് അറിയാം. അത് അറിഞ്ഞ് വച്ച് കൊണ്ട് തന്നെയാണ് ഈ വഴക്ക് പറച്ചിലും. ബ്രേക്ക് ടൈം ആയതും നിധിക വേഗം പുറത്തേക്ക് ഇറങ്ങി. കാന്റീനിൽ ഉണ്ടാകും എന്ന് വൈദുവിന് മെസേജ് അയച്ച് അവൾ കാന്റീനിലേക്ക് നടന്നു ചുറ്റും നോക്കി ഒരു ഭാഗത്ത് ഒഴിഞ്ഞ് കിടക്കുന്ന ടേബിളിൽ പോയി തലക്ക് കൈയ്യും കൊടുത്ത് ഇരുന്നു. " വഴിയിലൂടെ പോകുന്ന മാരണങ്ങൾ എല്ലാം എന്റെ തലയിലാണല്ലോ ഈശ്വരാ . ഏത് സമയത്താണാവോ ഇവിടേക്ക് വരാൻ തോന്നിയത് " " ഡീ " പിന്നിൽ നിന്നുള്ള അലർച്ച കേട്ട് നിധി തല ഉയർത്തി തിരിഞ്ഞ് നോക്കി. ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു. മറു ഭാഗത്ത് ദേഷ്യത്തോടെ നിന്ന ആളും നിധിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. ആ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story