നീഹാരമായ്: ഭാഗം 34

neeharamayi

രചന: അപർണ അരവിന്ദ്

" നിച്ചു നീ ഇവിടെയാണോ പഠിക്കുന്നേ " ഡേവിഡ് വിശ്വാസം വരെ മുന്നോട്ട് നടന്നു. "അതെ" അവൾ തല കുലുക്കി. " എന്നിട്ട് ഹരൻ ചേട്ടൻ പറഞ്ഞില്ലാലോ എന്നോട് . ഇന്ന് രാവിലെ കൂടെ വിളിച്ചതാണല്ലേ " ഡേവി പറയുന്നത് കേട്ട് നിധിക നെറ്റി ചുളിച്ചു. " ഞാൻ കുറച്ച് ദിവസം നാട്ടിൽ പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് എത്തിയത്. ചേട്ടായി പോകുമ്പോൾ പ്രത്യേകം പറഞ്ഞതാണ് ഹരൻ ചേട്ടന് എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ ചെയ്തു കൊടുക്കാൻ . " അവൻ അവളുടെ ഓപ്പോസിറ്റായുള്ള ചെയറിലായി ഇരുന്നു. ഇതെല്ലാം കണ്ട് അന്തം വിട്ട് രണ്ടു പേർ നിൽക്കുന്നുണ്ടായിരുന്നു. മരിയയും വൈദേഹിയും. " ഡേവിച്ചാ നിന്നെ ഞാൻ എന്തിനാ ഇവിടേക്ക് വിളിച്ചിട്ട് വന്നത്. ഇവളോട് ചിരിച്ച് സംസാരിക്കാനാണോ " മരിയ മുന്നോട്ട് വന്ന് കൊണ്ട് ചോദിച്ചു. " ഓഹ് സോറി ഞാൻ പറയാൻ മറന്നു. നിച്ചു ഇത് എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണ് മരിയ . മറിയാമ്മേ ഇത് എന്റെ ... " ഡേവിഡ് ഒന്ന് നിർത്തി. " ഞാൻ നിധിക. ഡേവിയുടെ ഫാമിലി ഫ്രണ്ടാണ് " അവൻ പാതി പറഞ്ഞ് നിർത്തിയതും നിധിക തുടർന്നു. " എന്നു വച്ച് നമ്മുടെ സ്ഥലത്ത് കയറി ഇരിക്കാൻ ആരാ അധികാരം കൊടുത്തേ എന്ന് ചോദിക്ക് " " എന്റെ മറിയ കൊച്ചേ നീ ഒന്ന് അടങ്ങ്. ഞാൻ പറഞ്ഞില്ലേ ഇത് നമ്മുക്ക് വേണ്ടപ്പെട്ട ഒരാളാ " ഡേവിഡ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും അവൾ പിണങ്ങി പോയി. " ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം "

അത് പറഞ്ഞ് ഡേവി അവൾക്ക് പിന്നാലെ ഓടി. " എന്താടി സംഭവം. അവനെ നിനക്ക് എങ്ങനെ അറിയാ " വൈദു അവളുടെ അരികിലേക്ക് ഇരുന്നു. " നിനക്ക് മനസിലായില്ലേ. അത് ഇച്ചായന്റെ ബ്രദർ ഡേവിഡ് " " ആര്. നമ്മുടെ അലക്സിച്ചായന്റെയോ . ഞാൻ കണ്ടിട്ടില്ലാലോ. എനിക്ക് അലക്സിച്ചനെ മാത്രമല്ലേ അറിയൂ " " എന്നാലും ഞാൻ ഡേവിഡിനെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല. " " എന്തായാലും നന്നായി വന്നതിന്റെ പിറ്റേന്ന് കോളേജിലെ മെയിൻ ഗാങ്ങിൽ ഒരു ഫ്രീ മെമ്പർഷിപ്പ് കിട്ടിയല്ലോ " വൈദു അത് പറഞ്ഞതും നിധിക ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. " എടീ ഞാൻ പോവാ . എനിക്ക് ലൈബ്രറിയിൽ ഒന്ന് പോവണം . നീ ഉണ്ടോ " " ഇല്ല. നീ പോയിട്ട് വാ" അത് കേട്ട് വൈദു പോയി. കുറച്ച് കഴിഞ്ഞതും ഡേവി അവളുടെ ഓപ്പോസിറ്റായി വന്നിരുന്നു. " ലൈം പറയട്ടെ നിച്ചു " അവൻ ചോദിച്ചതും നിധി തലയാട്ടി. " അല്ലാ നീയെന്താ ഇച്ചായനെ കുറിച്ചൊന്നും ചോദിക്കാതെ " അവൻ അവളെ നോക്കി ചോദിച്ചു. " ഞാൻ രണ്ട് മൂന്ന് ദിവസം മുൻപ് ഇച്ചായനോട് സംസാരിച്ചിരുന്നു. "

" മമ്. ഹരൻ ചേട്ടൻ എങ്ങനെയാ . ആള് നൈസ് ആണെന്ന് സംസാരം കേട്ടപ്പോൾ മനസിലായി " " മ്മ് " അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. " എന്നാ ഞാൻ ക്ലാസിൽ പോവാ . കുറച്ച് വർക്ക് ഉണ്ട് " ലൈം ഒറ്റയടിക്ക് മുഴുവൻ കുടിച്ച് അവൾ വേഗം എണീറ്റു. ക്ലാസിനടുത്ത് എത്തിയതും നിധിക ഒന്ന് നിന്നു. ക്ലാസിനരികിൽ ഉള്ള തൂണിൽ ചാരി ഒരു പയ്യൻ നിൽക്കുന്നുണ്ട്. അവന്റെ മുന്നിലായി തന്റെ അടുത്തിരിക്കുന്ന ആ പെൺകുട്ടിയും. അവൾ അവരെ ഒന്നുകൂടി നോക്കി അകത്തേക്ക് പോയി. സീറ്റിൽ വന്നിരുന്നു. അവൾക്ക് എന്തോ വല്ലാതെ ദേഷ്യം വന്നു. " അവൾക്ക് എന്നോട് സംസാരിക്കാൻ വയ്യാ . കണ്ട ചെക്കമ്മാരോട് സംസാരിക്കാൻ അവൾക്ക് പറ്റും " നിധിക സ്വയം പിറുപിറുത്തു . തനിക്ക് എന്തിന് ഇങ്ങനെ ദേഷ്യം വരുന്നു എന്ന് അവൾക്ക് മനസിലായില്ലാ. " ശ്രീദേവി വന്നില്ലേ നിധിക " മറ്റൊരു കുട്ടി അവളുടെ അരികിൽ വന്നിരുന്നു. " അറിയില്ലാ " അവൾ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. " പാവം . അതിന്റെ ഒരു ഗതികേട്. ആ സീനിയർ ചേട്ടന് അവളോട് ഒടുക്കത്തെ പ്രേമം . അവൾക്കാണെങ്കിൽ അയാളെ ഒടുക്കത്തെ പേടിയും. ഇങ്ങനെ ഇടക്ക് ഇവിടെ വന്ന് ഒരാേന്ന് അവളോട് സംസാരിക്കും. പാവം ഇഷ്ടമല്ലെങ്കിലും എല്ലാം കേട്ട് നിൽക്കും "

" എയ് അത്ര പാവമായിട്ടൊന്നും എനിക്ക് തോന്നിട്ടില്ല. ഇത്തിരി ജാഡയുണ്ട് " " ആർക്ക് ശ്രീദേവിക്കോ . ഈ ക്ലാസിൽ ഏറ്റവും പാവം അവളാ . എന്ത് പറഞാലും ചിരിച്ച് ഇരുന്നോളും. പാവം ഒരു മിണ്ടാപ്രാണി " അത് കേട്ടതും നിധിക നെറ്റിചുളിച്ചു. " ശ്രീദേവിക്ക് സംസാരിക്കാൻ കഴിയില്ല. അതിനെ ഇടക്ക് പിള്ളേർ കളിയാക്കും. എന്നാലും ഒരു പരാധിയും ഇല്ലാതെ മാറി നിന്ന് കരയും " അത് കേട്ടതും നിധി ഇരുന്നിടത്ത് നിന്നും എണീറ്റ് പുറത്തേക്ക് നടന്നു. സീനിയർ അവളോട് വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ട്. അവൾ ആണെങ്കിൽ പേടിച്ച് വിറച്ചാണ് നിൽപ്പ് നിധിക നേരെ അവരുടെ അരികിലേക്ക് നടന്ന് വന്ന് ശ്രീദേവിയുടെ കൈയ്യിൽ പിടിച്ചു. " ശ്രീ എന്റെ ഒപ്പം ഒന്ന് വാ" " ഞാൻ ഇവിടെ സംസാരിക്കുന്നത് കണ്ടില്ലെ. " സീനിയർ നിധികയെ നോക്കി ചോദിച്ചു. " ഇയാൾ ഇവിടെ ഒറ്റക്ക് നിന്ന് സംസാരിച്ചോ ഒരു കുഴപ്പവും ഇല്ല. ശ്രീ വാ " നിധിക അത് പറഞ്ഞ് അവളെ ക്ലാസിനകത്തേക്ക് കൊണ്ട് പോയി....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story