നീഹാരമായ്: ഭാഗം 4

neeharamayi

രചന: അപർണ അരവിന്ദ്

" നിർത്ത് ഹരൻ . എനിക്ക് ആ വിളി കേൾക്കുന്നത് ഇഷ്ടമല്ലാ " അവൾ ചെവി പൊത്തി പറഞ്ഞു. എന്നാൽ അതെ സമയം അവളുടെ വീക്ക്നെസ് മനസിലായ ഹരൻ നിഗൂഡമായ ഒരു ചിരി ചിരിച്ചു. " അപ്പോ നിനക്ക് യക്ഷി എന്ന് വിളിക്കുന്നത് ഇഷ്ടമല്ലാ അല്ലേ. എന്നാ ഇനി ഞാൻ അങ്ങനെ വിളിക്കൂ.. യക്ഷി .. യക്ഷി .. യക്ഷി ... യ.." പറഞ്ഞ് മുഴുവനാക്കും മുൻപേ നെറ്റിയിൽ എന്താേ വേദന അനുഭവപ്പെട്ടു. ഒപ്പം കൺപീലിയിലൂടെ മുഖത്തേക്ക് രക്തം ഒഴുകി ഇറങ്ങി. " അമ്മാ.." അലറി കൊണ്ടുള്ള ആ വിളിയിൽ ആ വീട് വരെ ഒന്ന് കുലുങ്ങി പോയി. ആ ശബ്ദം കേട്ട് ഹരനും നിധികയും ഒരുമിച്ച് ഡോറിനരികിലേക്ക് നോക്കി. കയ്യിൽ കോഫി കപ്പുമായി പേടിച്ച് വിറച്ചു നിൽക്കുന്ന മാധു. അവന്റെ നോട്ടം ഹരന്റെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന രക്തത്തിലേക്കാണ്. നിധികക്കും അപ്പോഴാണ് സ്ഥലക്കാല ബോധം വന്നത്. ദേഷ്യം വന്നപ്പോൾ താൻ കൈയ്യിൽ കിട്ടിയ ഫോണിന്റെ ചാർജർ എടുത്താണ് ഹരനെ എറിഞ്ഞത്. അത് കറക്റ്റ് അവന്റെ നെറ്റിയിലായി തന്നെ തട്ടി. ചാർജറിന്റെ പിൻ കൊണ്ട് മുറിയായി നിർത്താതെ രക്തം ഒഴുകുന്നുണ്ട്. "അയ്യോ മോനേ ... അമ്മയും അച്ഛനും അവന്റെ അരികിലേക്ക് ഓടിയെത്തി. "എന്താ ജിത്തു പറ്റിയത്.. " അമ്മ അവന്റെ അടുത്തേക്ക് വന്നു.

" ഇനിയെന്ത് പറ്റാനാ . മനുഷ്യന്റെ നെറ്റി എറിഞ്ഞ് പൊട്ടിച്ചിട്ട് ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ. പിശാശ് "ഹരൻ നിധികയെ രൂക്ഷമായി ഒന്ന് നോക്കി. തല താഴ്ത്തിയാണ് അവളുടെ ഇരുപ്പ്. " വാ . അമ്മ മരുന്ന് വയ്ച്ച് തരാം." "വേണ്ടാ... ഈ വീട്ടിൽ ഇത്തിരി മനസമാധാനം കിട്ടിയിരുന്നത് ഈ റൂമിൽ ആയിരുന്നു ഇപ്പോ അതും പോയി കിട്ടി. " അത് പറഞ്ഞ് അവൻ പുറത്തേക്ക് നടന്നു. " മോള് എന്ത് പണിയാ ഈ കാണിച്ചത് "അമ്മ ശാസനയോടെ ചോദിച്ചതും വാതിലിനരികിൽ എത്തിയ ഹരൻ ഒന്ന് തിരിഞ്ഞു. "ജാതകപ്പൊരുത്തവും, ജാതിയും, മതവും കുടുംബവും, പദവിയും എല്ലാം നോക്കി എന്റെ തലയിൽ കെട്ടി വച്ച് തന്നതല്ലേ . ഇനി എല്ലാവരും കൂടി അനുഭവിച്ചോ . പിന്നെ അമ്മയുടെ ആ ജോത്സ്യനോട് എന്റെ കൺമുന്നിൽ വന്ന് പോകരുത് എന്ന് പറഞ്ഞേക്ക് . അല്ലെങ്കിൽ കവടി നിരത്താൻ അയാൾക്ക് കൈ കാണില്ല. അയാളുടെ പത്തിൽ എട്ട് പൊരുത്തവും, ഒരു ഉത്തമ ജാതകവും.. കോപ്പ് " അവൻ പുറത്തേക്ക് പോയി. നിധിക ഒന്നും മിണ്ടാതെ ബെഡിൽ നിന്നും ഇറങ്ങി ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു. " എട്ടാ .. എട്ടൻ കണ്ടില്ലേ. നമ്മുടെ ജിത്തു ദേഷ്യപ്പെട്ട് സംസാരിക്കുന്നു.

" അമ്മ അത്ഭുതത്തോടെ പറഞ്ഞു. " നിങ്ങളൊക്കെ ഒരു അമ്മയാണോ . സ്വന്തം മകനെ മരുമകൾ അടിച്ച് നെറ്റി പൊട്ടിച്ച് പ്രതികാരിക്കാതെ വടി വിഴുങ്ങിയ പോലെ ഇരിക്കുന്നു.നിങ്ങളുടെ സ്ഥാനത്ത് ചന്ദനമഴയിലെ ഊർമിള ചേച്ചിയാണെങ്കിൽ മരുമോളേ അടിച്ച് പുറത്താക്കിയേനേ " മാധു "ഡാ ... എരിതീയിൽ എണ്ണ ഒഴിക്കാതെ പോടാ" അച്ഛന്റെ ശബ്ദം ഉയർന്നു. " രാവിലെ നേരത്തെ എണീറ്റ് എട്ടത്തിയ ഇംബ്രസ് ചെയ്യാൻ ചായയായി വന്നതാ. ഇനി ഇത് വേസ്റ്റായല്ലോ. സാരില്യ ഞാൻ ഒരു അഞ്ച് മിനിറ്റ് മുൻപാട് വന്നിരുന്നത് എങ്കിൽ ആ ഏറ് എനിക്ക് കിട്ടിയേനേ... ത്യക്കോട്ട് ഭഗവതി കാത്തു " മാധു സ്വയം പറഞ്ഞ് പുറത്തേക്ക് പോയി ഒപ്പം അമ്മയും അച്ഛനും . * ബാത്ത്റൂമിൽ കയറി വാതിൽ അടച്ച നിധിക ഡോറിൽ ചാരി നിന്നു. ശ്വാസം പോലും എടുക്കാൻ കഴിയാത്ത അവസ്ഥ. " താൻ ഇപ്പൊ എന്താ ചെയ്തത്. പലരുമായും വഴക്ക് ഇടും എങ്കിലും ഇന്ന് വരെ ആരെയും ഉപദ്രവിച്ചിട്ടില്ല. പക്ഷേ ഇന്ന് ഹരനെ താൻ. വേണം വച്ച് ചെയ്തത് അല്ല. ദേഷ്യം വന്നപ്പോ അറിയാതെ ചെയ്തതാ." അവള് തല താങ്ങി നിലത്തേക്ക് ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അവൾക്ക് പോലും അറിയില്ല. കുറെ കഴിഞ്ഞതും അവള് താഴെ നിന്നും എഴുന്നേറ്റു. നേരെ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.

കണ്ണാടിയിലെ തൻ്റെ പ്രതിബിംബം കണ്ട് ഒരു നിമിഷം അവൾ അൽഭുത പെട്ടു. " ഞാൻ കരഞ്ഞോ. പക്ഷേ എന്തിന്. ഇതിലും വലിയ സങ്കടം വന്നിട്ട് കരയഞ്ഞട്ടില്ലാത്ത ഞാൻ എന്തിനാ ഇപ്പൊ കരയുന്നത്." അവള് വേഗം ടാപ്പ് തുറന്നു മുഖത്തേക്ക് വെള്ളം ആക്കി. ** " ഞാൻ എന്തിനാ എല്ലാവരോടും ദേഷ്യ പെട്ടത്.അതും അവളുടെ പേരിൽ..." തനിക്ക് എന്താ സംഭവിച്ചത് എന്ന് മനസ്സിലാവാതെ ഹരൻ കണ്ണാടിയിലെ തൻ്റെ പ്രതിബിംബം നോക്കി നിന്നു നെറ്റി നന്നായി മുറിഞ്ഞിട്ടുണ്ട്. വീട്ടിൽ നിന്നും നേരെ ഇറങ്ങി വന്നത് ഇന്നലത്തെ ഹോട്ടൽ റൂമിലേക്കാണ്. വരുന്ന വഴി തന്റെ നെറ്റിയിലെ മുറിവ് കണ്ടിട്ടാണെന്ന് തോന്നുന്നു എല്ലാവരും അത്ഭുത ജീവിയെ പോലെ നോക്കിയിരുന്നു ഹരൻ കണ്ണാടിക്ക് മുന്നിൽ നിന്ന് പഞ്ഞികൊണ്ട് നെറ്റിയിലെ ചോര തുടച്ചെടുത്തു. ചെറിയ മുറിവാണ് പക്ഷേ ഒരുപാട് ബ്ലഡ് പോയി. അവൻ മുറിവ് ക്ലീൻ ചെയ്ത് മരുന്ന് വച്ച് ബെഡിലേക്ക് കിടന്നു. പിന്നെ ഉച്ചക്കാണ് എണീറ്റത്. ഒന്ന് ഫ്രഷായ ശേഷം റൂം ബോയ്നെ വിളിച്ച് ഭക്ഷണം വരുത്തിച്ചു. വീണ്ടും കിടന്നുറങ്ങി. ഫോൺ എടുക്കാതെയാണ് വന്നത്. അതു കൊണ്ട് വീട്ടിൽ എല്ലാവരും തന്നെ കാണാതെ പേടിക്കുന്നുണ്ടാകും എന്ന് ഹരനും അറിയാം. * അവൻ തിരിച്ച് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സമയം രാത്രി പത്ത് മണി കഴിഞ്ഞിരുന്നു.

ഹാളിൽ അച്ഛനും അമ്മയും ടിവി കാണുന്നുണ്ട്. മാധു ഫോണിൽ നോക്കി ഇരിക്കുന്നുണ്ട്. " ശ്ശേ... രാവിലെ മുല്ലപ്പെരിയാർ ഡാം തുറന്ന പോലെ ബ്ലഡ് വരുന്നത് കണ്ടപ്പോൾ ഞാൻ കരുതി എട്ടൻ തലയിൽ ഒരു വലിയ കെട്ടുമായിട്ടൊക്കെ കയറി വരും എന്ന്. ഇതാ കെ ഒരു ബാന്റേഡ് ഓട്ടിക്കാനുള്ള മുറിവേ ഉള്ളൂലോ " മാധു അവന്റെ നെറ്റിയിൽ നോക്കി പറഞ്ഞു. " മാധു മിണ്ടാതെ ഇരിക്ക്. നീ വല്ലതും കഴിച്ചോ ജിത്തു. "അമ്മ " മ്മ് " അവൻ ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് നടന്നു. " യക്ഷി നല്ല പള്ളിയുറക്കത്തിൽ ആണല്ലോ " തല വഴി പുതപ്പിട്ടു ഉറങ്ങുന്നവളെ നോക്കി ഹരൻ ബാത്ത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ഒരു ടവൽ മാത്രം ഉടുത്ത് അവൻ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു . ശേഷം നെറ്റിയിലെ ബാന്റേജ് അഴിച്ച് വേറെ ഒന്ന് ഒട്ടിച്ചു. " ഇവൾ വെറും യക്ഷിയല്ലാ. വടയക്ഷിയാ .. ശവം" അവൻ ദേഷ്യത്തിൽ ഡ്രസ്സ് മാറ്റി ബെഡിൽ വന്ന് കിടന്നു. " ഇ... ഇച്ചായ.. ന്നെ വിട്ട് പോ .. പോവല്ലേ ...നീ ഇല്ലാതെ എ..എനിക്ക് പറ്റില്ലാന്ന് അ..അറിഞ്ഞു കൂടെ " നിധകയുടെ ശബ്ദം കേട്ട് ഹരൻ അവളുടെ മുഖത്തെ പുതപ്പ് മാറ്റി. " ഓഹ് ഇനി ഇതിന്റെ കുറവ് കൂടിയെ ഉള്ളൂ. ഉറക്കത്തിൽ സംസാരം മാത്രമല്ലാ ഇനി വല്ല അടിയും തോഴിയും കൂടി ഉണ്ടാവുമോ. റിസ്ക് എടുക്കണ്ടാ." അവൻ തങ്ങളുടെ നടുവിലായി രണ്ടു മൂന്ന് തലയണകൾ വച്ച് അറ്റത്തേക്ക് തിരിഞ്ഞ് കിടന്നു.

* പിറ്റേ ദിവസം ആദ്യം എണീറ്റതും ഹരൻ ആണ്. ഫ്രഷായി വന്ന് ടി ഷർട്ട് മാറ്റി ഒരു ഹുഡി എടുത്തിട്ടു. ഫോണും ഹെഡ് സെറ്റും എടുത്ത് ഡോർ ചാരി പുറത്തേക്ക് ഇറങ്ങി. " എട്ടത്തി എവിടെ എട്ടാ " ഹരൻ ഇറങ്ങി വരുന്നത് കണ്ട് താഴെ ഹാളിൽ ഇരിക്കുന്ന മാധു ചോദിച്ചു. " എണീറ്റിട്ടില്ല. " " നീ എന്താടാ ഇന്ന് ചായയും കൊണ്ട് പോയി ഇബ്രസ് ചെയ്യാൻ നോക്കുന്നില്ലേ " അമ്മ " അയ്യോ വേണ്ടാ എനിക്ക് പേടിയാ " " നീ എന്താടാ അങ്ങനെ പറയുന്നത്. അത് ഒരു പാവം ചേച്ചിയല്ലേ . കാണുമ്പോൾ തന്നെ അറിയാം സ്നേഹിക്കാൻ മാത്രമേ അറിയൂന്ന്. ഒരു ട്ടിപ്പിക്കൽ അമ്പല വാസി ചേച്ചി . ഉറക്കെ സംസാരിക്കാൻ പോലും അറിയില്ലാ തോന്നുന്നു. " മാധു അന്ന് പറഞ്ഞതിനെ കളിയാക്കി ഹരൻ പറഞ്ഞു. "അന്ന് ഞാൻ അങ്ങനെയാ കരുതിയത്. പക്ഷേ എന്തോ എവിടേയോ ഒരു തകരാറ് പോലെ . ചേച്ചി തലക്കിട്ടാെക്കെ അടിക്കണം എങ്കിൽ എട്ടൻ എന്തെങ്കിലും ചെയ്തു കാണും. എനിക്ക് നിങ്ങളെ വലിയ വിശ്വാസമാെന്നും ഇല്ല. സത്യം പറ എട്ടാ എന്താ ചേച്ചിയെ ചെയ്തേ " " മാധു. ചെറിയ വായിൽ വലിയ വർത്താനം നിനക്ക് കുറച്ച് കൂടുന്നുണ്ട്. പോയി കുളിക്കടാ നാറി "

അമ്മ അലറിയതും മാധു അകത്തേക്ക് ഓടി. ജോഗിങ്ങിനായി ഹരൻ പുറത്തേക്കും. * നിധിക എഴുന്നേറ്റ് ബ്രഷ് ചെയ്ത് താഴേക്ക് വന്നു. കുളിക്കണം എന്ന് കരുതിയെങ്കിലും പിന്നെ അത് വേണ്ടാന്ന് വച്ചു. ഇവിടത്തെ നല്ല മരുമകൾ ആവാനല്ലാ താൻ വന്നിരിക്കുന്നത്. ഇവിടെ നിന്നും ഇറക്കിവിടണം എങ്കിൽ ആദ്യം ഇവിടത്തെ അമ്മയെ വെറുപ്പിക്കണം. അവൾ നേരെ അടുക്കളയിലേക്ക് ചെന്നു. " ആഹ് മോള് എണീറ്റോ " " മ്മ് " " കുളിച്ചില്ലേ " " ഇല്ല. " " അത് സാരില്യ. മഞ്ഞല്ലേ . വെയിൽ വന്നിട്ടാെക്കെ കുളിച്ചാ മതി . ചായ തരട്ടെ " " അയ്യാേ ഞാൻ രാവിലെ പാലെ കുടിക്കൂ " " ആണോ എന്നാ ഞാൻ ഇപ്പോ എടുത്ത് തരാം " അമ്മ അവൾക്ക് പാല് കൊടുത്തു. "മോൾ എപ്പോഴാ കഴിക്കുക. ഇഡ്ലി ഉണ്ട് . എടുക്കട്ടെ " " എനിക്ക് ഇഡ്ലി ഇഷ്ടമല്ലാ. എനിക്ക് ദോശയാ ഇഷ്ടം" " ആണോ . കുറച്ച് മാവ് ഇരുപ്പുണ്ട് അതു കൊണ്ട് ഉണ്ടാക്കി തരാം ട്ടോ " " ഇവർ എന്താ ഇങ്ങനെ . സീരിയലിൽ ഒന്നും ഇങ്ങനെ അല്ലാലോ " നിധിക ആത്മ " അമ്മ സീരിയൽ കാണാറില്ലേ " " ഉണ്ട് എന്തേ " " എയ് ഒന്നുല്ല. " അവൾ ഗ്ലാസ് കഴുകി വച്ച് ഹാളിലേക്ക് നടന്നു.

അവൾ പോകുന്നത് കണ്ട് അമ്മ ഇന്നലെ അച്ഛൻ പറഞ്ഞ കാര്യം ഓർത്തു. " നിച്ചുവിന്റെ അച്ഛനും അമ്മയും പറഞ്ഞത് നീ മറക്കണ്ടാ. നമ്മളെ വെറുപ്പിക്കാൻ അവൾ പലതും ചെയ്തു കൂട്ടും. " " നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ "അമ്മ ചിരിയോടെ തന്റെ പണികളിലേക്ക് മുഴുകി. ** ഹരൻ ജോഗിങ്ങ് കഴിഞ്ഞ് വരുമ്പോൾ ഹാളിൽ നിധികയും മാധുവും ഇരുന്ന് ടി വി കാണുന്നുണ്ട്. ടിപ്പോയ്ക്ക് മുകളിൽ വച്ചിരിക്കുന്ന ന്യൂസ് പേപ്പർ എടുത്ത് ഹരൻ നിധികയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് നടന്നു. പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും ഹരൻ തിരികെ വന്ന് ഫോൺ നിധികയുടെ മടിയിലേക്ക് ഇട്ട് റൂമിലേക്ക് പോയി. അത് കണ്ട് മാധുവും നിധികയും തമ്മിൽ തമ്മിൽ നോക്കി. അവൾ മടിയിൽ നിന്നും ഫോൺ എടുത്തു. നമ്പർ മാത്രമേ ഉള്ളു. പിന്നീട് ഒന്നുകൂടി നമ്പർ ശ്രദ്ധിച്ചതും തനിക്ക് ഏറെ പരിചിതമായ ആ നമ്പർ കണ്ട് അവളുടെ മുഖത്ത് സംശയം നിറഞ്ഞു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story