നീഹാരമായ്: ഭാഗം 5

neeharamayi

രചന: അപർണ അരവിന്ദ്

ഹരൻ ജോഗിങ്ങ് കഴിഞ്ഞ് വരുമ്പോൾ ഹാളിൽ നിധികയും മാധുവും ഇരുന്ന് ടി വി കാണുന്നുണ്ട്. ടിപ്പോയ്ക്ക് മുകളിൽ വച്ചിരിക്കുന്ന ന്യൂസ് പേപ്പർ എടുത്ത് ഹരൻ നിധികയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് നടന്നു. പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും ഹരൻ തിരികെ വന്ന് ഫോൺ നിധികയുടെ മടിയിലേക്ക് ഇട്ട് റൂമിലേക്ക് പോയി. അത് കണ്ട് മാധുവും നിധികയും തമ്മിൽ തമ്മിൽ നോക്കി. അവൾ മടിയിൽ നിന്നും ഫോൺ എടുത്തു. നമ്പർ മാത്രമേ ഉള്ളു. പിന്നീട് ഒന്നുകൂടി നമ്പർ ശ്രദ്ധിച്ചതും തനിക്ക് ഏറെ പരിചിതമായ ആ നമ്പർ കണ്ട് അവളുടെ മുഖത്ത് സംശയം നിറഞ്ഞു. " ഞാൻ ഇപ്പോ വരാം മാധു " അവൾ ഫോണുമായി പുറത്തേക്ക് ഇറങ്ങി. അമ്മക്ക് എങ്ങനെ അയാളുടെ നമ്പർ കിട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ എന്റെ ഫോണിലേക്ക് വിളിച്ചു കൂടെ. നിധിക വേഗം കോൾ അറ്റന്റ് ചെയ്തു. " ഹലോ " " മോളേ നിച്ചു. നീ എന്താ ഫോൺ ഓഫ് ചെയ്ത് വെച്ചിരിക്കുന്നത്. ഞാൻ എത്ര നേരമായി വിളിക്കുന്നു. " അമ്മയുടെ ആവലാതി കേട്ടപ്പോൾ ആണ് ഇന്നലെ രാവിലെ ഓഫ് ചെയ്ത് വച്ച ഫോണിന്റെ കാര്യം അവൾ ഓർത്തത്. "

ഈ നമ്പർ അമ്മക്ക് എവിടെ നിന്നാ കിട്ടിയത് " " നിന്നെ ഇന്നലെ രാവിലെ മുതൽ വിളിക്കുന്നതാ.വിളിച്ച് കിട്ടാതെ ആയപ്പോൾ ജിത്തു മോന്റെ അച്ഛന്റെ നമ്പറിൽ വിളിച്ചു. മാഷ് പുറത്താണ് ജിത്തുവിനെ വിളിച്ചാ മതി എന്ന് പറഞ്ഞു. ജിത്തുവിനെ വിളിച്ചപ്പോൾ മോനും പുറത്താണ്. അതുകൊണ്ട് ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാൻ പറഞ്ഞു. എന്നിട്ടാ ഞാൻ ഇപ്പോ വിളിച്ചത്. ജിത്തു മോൻ പറഞ്ഞു നിന്റെ ഫോൺ കംപ്ലയിന്റ് ആയി അതാ വിളിച്ചാ കിട്ടാഞ്ഞത് എന്ന് " " അല്ലാ . ഞാൻ വേണം വച്ച് ഫോൺ ഓഫ് ചെയ്തതാ. ആരും വിളിക്കാതെ ഇരിക്കാൻ " നിധികയുടെ എടുത്തടിച്ച പോലുള്ള സംസാരം കേട്ട് അമ്മ നിശബ്ദയായി. പിന്നീട് അവൾക്കും തോന്നി അങ്ങനെ പറയണ്ടായിരുന്നു എന്ന്. " അച്ഛനും നിഖിയും എവിടെ " " അവർ അപ്പുറത്തുണ്ട് " കരച്ചിൽ അടക്കി പിടിച്ചാണ് അമ്മയുടെ സംസാരം എന്ന് നിധികക്ക് മനസിലായി. " അമ്മ കഴിച്ചോ " " ഇല്ലാ . നീ കഴിച്ചോ " " ഇല്ലാ കഴിക്കാൻ പോവാ . എന്നാ ശരി. അവരോട് അന്വോഷിച്ചു എന്ന് പറഞ്ഞേക്ക് " ഒരു പക്ഷേ ഇനിയും സംസാരിച്ചാൽ താനും കരഞ്ഞു പോകും എന്ന് നിധിക്ക് അറിയാമായിരുന്നു. " നിച്ചു " " മമ് " " ഞങ്ങളോടുള്ള ദേഷ്യവും വാശിയും അമ്മടെ കുട്ടി ഒരിക്കലും അവിടെ ഉള്ളവരോട് കാണിക്കരുത് " " മ്മ് " "

എന്നാ ശരി വച്ചോ. ഭക്ഷണം നന്നായി കഴിക്കണം ട്ടോ . "അമ്മ ഫോൺ കട്ട് ചെയ്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത്രയും കാലം എന്ത് സങ്കടം വന്നാലും കരയാതെ പിടിച്ച് നിൽക്കാൻ കഴിയുമായിരുന്നു. ഇപ്പോ അതിനും കഴിയുന്നില്ല. അവൾ ഫോണുമായി നേരെ ഹരന്റെ റൂമിലേക്ക് നടന്നു. ഫോൺ ടേബിളിൽ വച്ചപ്പോൾ അതിനടുത്തായി തേച്ചു വച്ച ഷർട്ടും പാന്റും അവന്റെ ഐഡി കാർഡും ഉണ്ട് . അവൾ അതൊന്ന് എടുത്തു നോക്കി. " Haran indrajith Reporter of news India" അവൾ അത് ടേബിളിൽ വച്ച് തിരിഞ്ഞതും ഹരൻ കുളി കഴിഞ്ഞിറങ്ങിയതും ഒരുമിച്ചാണ്. പ്രതീഷിക്കാതെ അവളെ കണ്ടതു കൊണ്ട് ഹരൻ ഒന്ന് പരുങ്ങി വേഗം ബാത്ത്റൂമിലേക്ക് തന്നെ കയറി. എന്നാൽ നിധിക വലിയ ഭാവ വ്യത്യസം ഇല്ലാതെ പുറത്തേക്ക് നടന്നു. * അമ്മ വീട്ടിൽ നിന്നും വിളിച്ചതിൽ പിന്നെ നിധികക്ക് ചെറിയ ഒരു കുറ്റബോധം ഉണ്ട്. ഹരനോടുള്ള ദേഷ്യം ഈ വീട്ടിലുള്ളവരോട് കാണിക്കുന്നത് ശരിയല്ലലോ . അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ അവൾക്കായി ദോശ ഉണ്ടാക്കുകയാണ്.

"മോൾ എത്ര ദോശ കഴിക്കും " കല്ലിലെ ദോശ മറിച്ചിട്ടു കൊണ്ട് അമ്മ ചോദിച്ചു. " ഞാൻ ഒരു കാര്യം പറഞ്ഞാ അമ്മ വഴക്ക് പറയുമോ " " എന്തേ " " ഞാൻ ഇഡ്ലി കഴിക്കും. ശരിക്കും എനിക്ക് ദോശയെക്കാൾ ഇഷ്ടം ഇഡ്ലിയാ " " അതിന് ഇപ്പോ എന്താ . മോൾ ഇഷ്ടമുളളത് കഴിച്ചോ . " " സോറി .... . അച്ഛൻ എവിടെ " " മാഷ് കൂട്ടുക്കാരന്റെ കൂടെ ഗുരുവായൂർ വരെ പോയിരിക്കാ . എല്ലാ മാസവും പോവാറുണ്ട്. പിന്നെ മോളെ ഇത് ഡെയ്നിങ്ങ് ടേബിളിലേക്ക് വച്ചേക്ക് " അമ്മ തന്ന പാത്രവുമായി അവൾ ഡെയ്നിങ്ങ് എരിയയിലേക്ക് നടന്നു അവിടെ കഴിക്കാനായി മാധുവും ഹരനും വന്നിരുന്നു. " ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കാറുള്ളത്. മോളും ഇരുന്നോ " പിന്നിലായി വന്ന അമ്മ പറഞ്ഞതും ഹരന്റെ ഓപ്പോസിറ്റായി നിധകയും ഇരുന്നു. "എട്ടത്തിടെ അനിയൻ എന്നേ പോലെ എൻഞ്ചിനിയറിങ്ങ് സ്റ്റുഡന്റ് ആണല്ലേ " " എഞ്ചിനിയറിങ്ങ് ആണ് . പക്ഷേ നിന്നെ പോലെ അല്ലാ . മോൾക്ക് അറിയോ ഇവന് എത്ര സപ്ലിയാ വാരി കൂട്ടിയിരിക്കുന്നത് എന്ന് " ഇടയിൽ കയറി അമ്മ പറഞ്ഞു. " പഠിക്കുമ്പോൾ ഒന്ന് രണ്ട് സപ്ലിയൊക്കെ കിട്ടിയെന്ന് വരും .

ചേച്ചി ഡിഗി ആയിരുന്നു അല്ലേ " " മമ്" ഇടക്ക് മാധു ഓരോന്ന് ചോദിച്ചു എങ്കിലും നിധി ഒന്നോ രണ്ടോ വാക്കിൽ മാത്രം ഉത്തരം നൽകി. അത് മനസിലാക്കിയ മാധുവും അധികം സംസാരിക്കാൻ നിന്നില്ല. " അച്ഛൻ എപ്പോഴാ വരുക അമ്മാ" തന്റെ മൗനം മറ്റുള്ളവരെ ബാധിക്കുന്നുണ്ട് എന്ന് മനസിലായ നിധിക പ്ലേറ്റിലേക്ക് കറി ഒഴിച്ചു കൊണ്ട് ചോദിച്ചു. "വൈകുന്നേരം എത്തും " നിധിക തലയാട്ടി കൊണ്ട് കയ്യിലെ സ്പൂൺ പാത്രത്തിലേക്ക് ഇട്ടതും ആ ശബ്ദം കേട്ട് അമ്മയും മാധുവും അവളുടെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി. അവരുടെ മുഖത്തെ ഭയവും പതർച്ചയും കണ്ട് ഹരന്റെ മുഖത്തേക്ക് നോക്കിയതും അവിടെ നോക്കി പേടിപ്പിക്കുകയാണ്. " ഈശ്വരാ ഇത്തിരി സാമ്പാർ എടുത്തതിനാണോ ഇവർ മൂന്നുപേരും എന്നെ ഇങ്ങനെ നോക്കുന്നെ . എനിക്കൊന്നും വേണ്ടാ നിങ്ങളുടെ സാമ്പാർ . നിങ്ങൾ തന്നെ കഴിച്ചോ " നിധിക ആത്മ . ഹരൻ വേഗം കഴിച്ച് എഴുന്നേറ്റു. പിന്നീട് സാമ്പാർ എടുക്കാനുള്ള പേടി കൊണ്ട് അവളും അധികം കഴിച്ചില്ല. ഗ്ലാസിലെ ചായ മുഴുവൻ കുടിച്ച് ടേബിളിലേക്ക് വച്ചതും വീണ്ടും മൂന്നുപേരും അതെ നോട്ടം. " സമയം കിട്ടുമ്പോൾ അമ്മ ഇടക്ക് മോൾക്ക് ടേബിൾ മാനേഴ്സ് പഠിപ്പിച്ച് കൊടുക്ക്" ഹരൻ അമ്മയെ നോക്കി പറഞ്ഞ് കാറിന്റെ കീ എടുത്ത് പുറത്തേക്ക് പോയി. "

എട്ടന് ഫുഡ് കഴിക്കുമ്പോൾ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് ഒന്നും ഇഷ്ടമല്ലാ. പ്രത്യേകിച്ച് ഈ പാത്രങ്ങളുടെ തട്ടലും മുട്ടലും " മാധു അന്തം വിട്ട് ഇരിക്കുന്ന നിധികയെ നോക്കി പറഞ്ഞു. " എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ " അവൾ കാര്യമായി ചോദിച്ചു. " നിച്ചു... " അപ്പോഴേക്കും അമ്മയുടെ നീട്ടിയുള്ള വിളി വന്നിരുന്നു. "പിന്നല്ലാതെ ഇങ്ങനെയും ഉണ്ടാേ ആളുകൾ . ശബ്ദം ഉണ്ടാക്കരുത് പോലും . അങ്ങനെ നോക്കുകയാണെങ്കിൽ അവിടത്തെ വീട്ടിൽ ഞാൻ ദിവസവും എറിഞ്ഞ് ഉടക്കുന്ന പ്ലേറ്റിനും ഗ്ലാസിനും കണക്കില്ലാ " അത് പറഞ്ഞ് കഴിച്ച പ്ലേറ്റും എടുത്ത് നിധിക അടുക്കളയിലേക്ക് പോയി * നിധികക്ക് ആ വീടിനകത്ത് വല്ലാത്ത ഒരു വീർപ്പു മുട്ടൽ തോന്നിയിരുനു. വൈകുന്നേരം അമ്മ അമ്പലത്തിൽ പോവാൻ പറഞ്ഞിരുന്നതിനാൽ കുളിച്ച് റെഡിയായി താഴേക്ക് വന്ന്. ഹാളിൽ മാധുവും റെഡിയായി നിൽക്കുന്നുണ്ട്. " ഇത് എന്ത് കോലമാടാ ചെക്കാ . നിന്റെ ഈ ന്യൂജൻ ലുക്കിന് ഈ മുണ്ടും ഷർട്ടും ഒട്ടും ചേരില്ല. " " എനിക്കും അങ്ങനെ തോന്നിയിരുന്നു. പക്ഷേ സാധാരണ കല്യാണം കഴിഞ്ഞ ചേച്ചിമാർ പുറത്ത് പോവുമ്പോൾ സാരി വാരി ചുറ്റി ഉള്ള സ്വർണം എല്ലാo ഇട്ട് വല്ല ജ്വലറി പരസ്യത്തിനു പോകുന്ന പോലെ അല്ലേ പോവുക. അതാ ഞാൻ എട്ടത്തിക്ക് ഒരു മാച്ചാവൻ ഇത് ഇട്ടത്.

ചേച്ചി ചുരുദാർ ഇട്ട സ്ഥിതിക്ക് ഞാൻ പോയി മാറി വരാം. അത് പറഞ്ഞ് മാധു റൂമിലേക്ക് ഓടി പോയി. ഒറ്റ ദിവസം കൊണ്ട് തന്നെ നിധിക്ക് മാധുവിനെ വളരെ ഇഷ്ടമായിരുന്നു. നിഖിയുടെ അതേ സ്വഭാവം തന്നെയാണ് മാധുവിനും . അതുകൊണ്ട് തന്നെയാണ് അവൻ പിന്നാലെ നടന്ന് ചേച്ചി എന്നാെക്കെ വിളിച്ചപ്പോൾ എല്ലാം മറന്ന് നിധി മാധുവിനോട് വേഗം അടുത്തതും. അമ്മ പറഞ്ഞതനുസരിച്ച് ഹരൻ അമ്പലത്തിൽ പോവാനായി വർക്ക് കഴിഞ്ഞ് നേരത്തെ വന്നിരുന്നു. ഹാളിലിരിക്കുന്ന നിധികയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ റൂമിലേക്ക് കയറി പോയി.. " ഇവൾ ഏത് സമയവും എന്താ എന്റെ കൺമുന്നിൽ. ആ തിരുമോന്ത കാണുമ്പോൾ തന്നെ കാല് മടക്കി ഒന്ന് കൊടുക്കാൻ തോന്നും പിന്നെ അച്ഛനേയും അമ്മയേയും ആലോചിച്ചാ ഒതുങ്ങി നടക്കുന്നത്. ആ മറുതക്ക് ഈ ഹരൻ ആരാണെന്ന് ശരിക്കും അറിയില്ലാ. ഈ ഒരു മാസം അതിനെ സഹിച്ചാ മതിയല്ലോ എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം " ഹരൻ പിറുപിറുത്തു കൊണ്ട് റൂമിലേക്ക് നടന്നു. ഹരൻ ഇപ്പോ വർക്ക് ചെയ്യുന്നത് ചാനലിലെ ആഴ്ച്ചയിൽ മൂന്നു ദിവസം ഉള്ള ഒരു പ്രോഗ്രാമിലാണ്. കേരളത്തിൽ തെളിയാതെ കിടക്കുന്ന മർഡർ കേസുകൾ തിരഞ്ഞെടുത്ത് ആ കേസ് ഫയൽ ജനങ്ങൾക്കു മുൻപിൽ എത്തിക്കുന്ന FIR എന്ന പ്രോഗ്രാമിന്റെ അവതാരകനാണ് ഹരൻ അത് കൊണ്ട് ആഴ്ച്ചയിൽ 3 ദിവസം ആണ് ഷൂട്ട്. ആ ദിവസങ്ങളിൽ ഏർണാകുളത്തെ മെയിൽ ഓഫീസിൽ പോയി വരും.

ബാക്കി ഉള്ള ദിവസങ്ങളിൽ ആ പ്രോഗ്രാമിന്റെ ഡീറ്റെയിൽ കളക്റ്റ് ചെയ്യും. എന്നാൽ ഈ മാസത്തോടു കൂടി ഈ പ്രോഗ്രാം അവസാനിക്കും. അടുത്ത മാസം മുതൽ ലൈവ് പ്രോഗ്രാം ആണ്. നിർബന്ധമായും മെയിൻ ഓഫീസിൽ ദിവസവും എത്തണം. അതിനാൽ അവിടെ അടുത്ത് ഒരു ഫ്ളാറ്റ് എടുത്ത് മാറാനുള്ള പ്ലാനിലാണ് ഹരൻ . അവൻ വേഗം കുളിച്ച് ഡ്രസ്റ്റ് മാറി താഴേക്ക് വന്നു. അവിടെ അവനെ കാത്ത് നിധികയും മാധുവും ഉണ്ട്. ഒരു മുണ്ടും ഷർട്ടുമാണ് ഹരന്റെ വേഷം അത് കണ്ട് നിധി പുഛത്തോടെ മുഖം തിരിച്ചു. " മോളേ അമ്മ പറഞ്ഞ വഴിപാടുകൾ മറക്കണ്ട . അമ്പലം ഇവിടെ അടുത്താണ് നിങ്ങൾ എങ്ങനാ പോവുന്നേ." അമ്മ ചോദിച്ചു. " കാറിൽ " ഹരൻ " അല്ലാ നടന്നിട്ടാ . അല്ലേ മാധു " നിധിക മാധുവിനെ നോക്കി. " ആണോ " മാധു " അതെ . ലോകത്തിന്റെ പോക്ക് ഇത് എവിടേക്കാ. വായു മലിനീകരണത്തെ കുറിച്ച് ആരും ചിന്തിക്കുന്നില്ല. ഇങ്ങനെ പോയാൽ അന്തരീക്ഷ താപ നില ഉയർന്ന് മഞ്ഞ് മല ഉരുകി വെള്ളപ്പൊക്കം വരും" മാധുവിന്റെ കൈയ്യും പിടിച്ച് ഓരോന്ന് പറഞ്ഞ് നിധിക പുറത്തേക്ക് ഇറങ്ങി.

"ഇവൾ എന്ത് തേങ്ങയാ ഈ പറയുന്നേ "ഹരൻ അമ്മയെ നോക്കി. " ആ കുട്ടി വെറുതെ ഒരു തമാശക്ക് . മാധവിനോട് മാത്രമേ ഇങ്ങനെ സംസാരിക്കു. നമ്മൾ എന്തെങ്കിലും ചോദിച്ചാ ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറയും. നിങ്ങൾ വേഗം പോയി വരാൻ നോക്ക് അധികം ഇരുട്ടാവണ്ട. പിന്നെ വെറുതെ ഓരോന്ന് പറഞ്ഞ് വഴക്കിടാൻ നിൽക്കരുത് " " ഞാനാണോ അമ്മാ. അവൾ അല്ലേ വെറുതെ .." " നീ അത് കാര്യമാക്കണ്ട . അത് വന്ന് കയറിയ കുട്ടിയല്ലേ . എല്ലാവരേയും അംഗീകരിക്കാൻ കുറച്ച് സമയമെടുക്കും. നീ ഒന്ന് ക്ഷമിച്ചേക്ക് " " അതെ എല്ലാം മറ്റുള്ളവർക്കുവേണ്ടി സഹിക്കേണ്ടതും ക്ഷമിക്കേണ്ടതും വിട്ടു കൊടുക്കേണ്ടതും ഞാൻ മാത്രമാണല്ലോ. ഇങ്ങനെ ഒരു ജന്മം " അവൻ പുറത്തേക്ക് ഇറങ്ങി പോയി. * " വരൂ മാധു കുട്ടാ . ഒന്നിച്ച് നമ്മുക്ക് പോകാം. ഒന്നിച്ച് നമ്മൾ പോയാൽ ശ്രമിച്ചാൽ വിജയം നമ്മുക്ക് . നമ്മൾ എങ്ങോട്ടാ പോകുന്നേ ഹരന്റെ കുടുംബ ക്ഷേത്രത്തിലേക്ക് .. നമ്മൾ എങ്ങോട്ടാ പോകുന്നേ... ഹരന്റെ കുടുംബ ക്ഷേത്രത്തിലേക്ക് .... നിച്ചുവിനും മാധുവിനും ഹരന്റെ കുടുംബ ക്ഷേത്രത്തിലേക്ക് പോകാനായി വഴിയേതാണ് ഹരന്റെ വീട്, ഹരന്റെ റോഡ്, ഹരന്റെ അമ്പലം . " മാധവും നിധികയും മുന്നിൽ ആണ് നടക്കുന്നത്. ഇതെല്ലാം കേട്ട് ഹരൻ തൊട്ട് പിന്നിലും.

" ഈ കുരിപ്പിന്റെ അന്ത്യം എന്റെ കൈ കൊണ്ട് ആയിരിക്കും " ഹരൻ ദേഷ്യത്തിൽ മുണ്ട് മടക്കി കുത്തി പാട വരമ്പിലേക്ക് ഇറങ്ങി. വയല് വഴി നടന്നാൽ അമ്പലത്തിന്റെ പിൻവശത്ത് ചെന്ന് കയറാൻ പറ്റും. " ചേച്ചിയും അനിയനും വഴിയെല്ലാം കണ്ടുപിടിച്ച് റോഡ് വഴി വരട്ടെ . രണ്ടും കണക്കാ . നാശം " ഹരൻ ദേഷ്യത്തിൽ പാട വരമ്പിലുടെ നടന്നു " അയ്യോ മാധു your ettan is missing daa" നടുറോഡിൽ നിന്ന് നിധിക അലറി. "എട്ടൻ പാടം വഴി പോയിട്ടുണ്ടാകും. ആൾക്ക് ഇങ്ങനെ കലപില സംസാരിച്ചു കൊണ്ട് നടക്കുന്നതൊന്നും ഇഷ്ടമല്ലാ " " ഓഹോ . നിന്റെ എട്ടന് പിന്നെ എന്താ ഇഷ്ടം . ഇങ്ങനെ ഉണ്ടോ മനുഷ്യൻമാര് " " ശരിക്കും എട്ടൻ പാവമാ ചേച്ചി . ഈ കാണുന്ന നോക്കി പേടിപ്പിക്കൽ മാത്രമേ ഉള്ളൂ. ഒരു ദുശീലം പോലും ഇല്ല. അച്ഛനും അമ്മയും പറയുന്നതിന് മറുത്ത് ഒരു വാക്ക് പറയില്ല. " " വെരി ഗുഡ്. ഞാൻ ഇതിന് നേരെ ഓപ്പോസിറ്റാ. ഇങ്ങോട്ട് വിളിച്ചാ അങ്ങോട്ട് പോകും. എന്ത് ചെയ്യരുത് എന്ന് പറഞ്ഞോ ആ കാര്യമേ ചെയ്യു . ഈ കല്യാണ കാര്യത്തിൽ മാത്രം എന്നെ അവർ തോൽപ്പിച്ചു. " അവർ അമ്പലത്തിൽ എത്തുന്നതിന് മുൻപേ ഹരൻ എത്തിയിരുന്നു. അവനെ കണ്ട് രണ്ട് പേരും ആലിൻ ചുവട്ടിലേക്ക് നടന്നു. " എട്ടൻ പാടം വഴി വന്നുലെ " " മ്മ് " ഫോണിൽ നോക്കി ഹരൻ ഒന്ന് മൂളി.

" നിങ്ങള് പോയി തൊഴുതിട്ട് വാ. ഞാൻ ഇവിടെ ഇരിക്കാം "നിധിക ആൽത്തറയിൽ കയറി ഇരുനു. " അതെന്താ ചേച്ചി വരുന്നില്ലേ " " ഇല്ല. ഞാൻ പറയുന്ന കാര്യങ്ങളൊന്നും ഇങ്ങേർ നടത്തി തരുന്നില്ല. പിന്നെ എന്തിനാ വെറുതെ പ്രാർത്ഥിക്കുന്നേ. നിങ്ങൾ പോയി വാ." "അത് പറ്റില്ല. അമ്മ കുറെ വഴിപാടുകൾ ഏൽപ്പിച്ചിട്ടുണ്ട് " " എന്റെ പൊന്നു മാധു കുട്ടനല്ലേ . അതൊക്കെ ഒന്ന് ചെയ്യ്തിട്ട് വാ" " എനിക്ക് വയ്യാ ഒറ്റക്ക് പോവാൻ " " നീ ഒറ്റക്ക് പോവണ്ടാ . ഇയാളും കൂടെ വരും" ഹരനെ ചൂണ്ടി അവൾ പറഞ്ഞു. " ഏട്ടൻ അമ്പലത്തിൽ കയറില്ലാ. നിരിശ്വരവാദിയാ " " നീ രാവിലെ പറഞ്ഞില്ലേ മാധു നിനക്ക് nike ന്റെ ഒരു ഷൂ വേണമെന്ന് . അത് വാങ്ങി തരാം. ഇപ്പോ ഇത് പോയി ചെയ്യ്" " ഉറപ്പാണോ " " Pinky promise..." അത് കേട്ട് അമ്പലത്തിലേക്ക് നടന്ന മാധു വീണ്ടും തിരിച്ച് വന്നു. " അതിന് ചേച്ചിയുടെ കയ്യിൽ പൈസയുണ്ടോ " " ഇല്ലാ . പക്ഷേ ഇങ്ങേര് പൈസ തരും . നീ ചെല്ല് " അത് കേട്ട് മാധു അമ്പലത്തിലേക്ക് പോയി. അത് മനസിലായ ഹരൻ ഫോണിൽ നിന്നും തല ഉയർത്തി. "നീ ചോദിക്കുമ്പോൾ പൈസ എടുത്തു തരാൻ ഞാൻ ആരാ നിന്റെ മറ്റവനോ . പോയി നിന്റെ തന്തയോട് ചോദിക്കടി " അടുത്ത നിമിഷം ഹരൻ അലറി ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story