നീഹാരമായ്: ഭാഗം 52

neeharamayi

രചന: അപർണ അരവിന്ദ്

അവളെ ബെഡിലേക്ക് കിടത്തി ഹരൻ ഡോർ ലോക്ക് ചെയ്ത് വന്ന് കിടന്നു. അവളുടെ നെറ്റിയിലും കണ്ണിലും കവിളിലും ചുണ്ടിലും ഒന്ന് ഉമ്മ വച്ച് അവൻ അവളെ ചേർത്ത് പിടിച്ച് കിടന്നു " എനിക്കറിയാം നിന്റെ മനസ് . പക്ഷേ നീയായി എന്നോട് സത്യം തുറന്ന് പറയാതെ ഞാനായി ഒന്നിലും ഇടപെടില്ല" അവളുടെ നെറ്റിയിൽ തലോടി ഹരനും പതിയെ കണ്ണുകൾ അടച്ചു. * " ഇന്നെന്താ നീ ക്ലാസിൽ പോവുന്നില്ലേ " ഓഫീസിലേക്ക് പോകാൻ നിൽക്കുന്ന ഹരൻ അടുക്കളയിൽ തന്നെ ചുറ്റി പറ്റി നിൽക്കുന്ന നിധികയെ കണ്ട് ചോദിച്ചു. " പോവണം" " പിന്നെന്താ റെഡിയാവാത്തത് . വേഗം പോയി റെഡിയാവ്. ഞാൻ പോകുന്ന വഴി കോളേജിൽ ആക്കി തരാം " " എയ് അതൊക്കെ ബുദ്ധിമുട്ടാവും ഹരാ. ഞാൻ ഒറ്റക്ക് പൊയ്കെള്ളാം. " " എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല . നീ പോയി റെഡിയായി വാ " അത് പറഞ്ഞ് ഹരൻ സെറ്റിയിലേക്ക് ഇരുന്നു. ഇനിയും റെഡിയാവാതെ ഇരുന്നാൽ ഹരൻ സംശയിക്കും എന്നതിനാൽ നിധിക വേഗം റൂമിലേക്ക് പോയി.

കുളിച്ച് റെഡിയായി വരുമ്പോഴേക്കും ഹരൻ ഫുഡ് കഴിക്കാൻ ഇരുന്നിരുന്നു. " വേഗം വന്ന് കഴിക്കാൻ നോക്ക് നിധിക. നീ വേണം വച്ച് സമയം വൈകിക്കാൻ നോക്കാണോ " പ്ലേറ്റിലേക്ക് ഫുഡ് വിളമ്പി ഹരൻ ചോദിച്ചതും അവൾ അതെ എന്നും അല്ലാ എന്നും തലയാട്ടി. ശേഷം ഫുഡ് കഴിക്കാൻ വന്നിരുന്നു. " ഇന്ന് എന്തെങ്കിലും സ്പെഷ്യൽ ക്ലാസ് ഉണ്ടോ " ഹരൻ ചോദിച്ചതും നിധിക കുടിച്ചു കൊണ്ടിരുന്ന വെള്ളം തലയിൽ കയറി ചുമക്കാൻ തുടങ്ങി. "എന്താ യക്ഷി ഇത്. നിനക്ക് വെള്ളം കുടിക്കാൻ പോലും മര്യാദക്ക് അറിയാതെ ആയോ " ഹരൻ ശാസനയോടെ പറഞ്ഞ് അവളുടെ നെറുകയിൽ തട്ടി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഹരൻ റൂമിലേക്ക് നടന്നു. " എന്റെ ഭഗവാനെ ഞാൻ ഇനി എന്താ ചെയ്യാ . വീട്ടിൽ നിന്നും ആളെ വിളിച്ചിട്ട് അല്ലാതെ പ്രിൻസി ക്ലാസിൽ കയറ്റില്ല. ഇന്ന് ക്ലാസിൽ പോവണ്ടാ എന്ന് കരുതിയതാ . ഇനി എന്താ ചെയ്യാ " നിധി ടെൻഷനടിച്ചു കൊണ്ട് ഹാളിലൂടെ അങ്ങാേട്ടും ഇങ്ങോട്ടും നടന്നു. " യക്ഷീ .. "

അപ്പോഴേക്കും റൂമിൽ നിന്നും ഹരന്റെ വിളി വന്നിരുന്നു. " ദാ വരുന്നു. " അവൾ തോളിലെ ബാഗ് അഴിച്ച് സെറ്റിയിൽ വച്ച് റൂമിലേക്ക് നടന്നു. " എന്താ ഹരാ " " നീ റെഡിയായില്ലേ. ഇറങ്ങുകയല്ലേ " " മമ് ഇറങ്ങാം " അവൾ താൽപര്യമില്ലാതെ തിരിഞ്ഞ് നടന്നതും കൈയ്യിൽ ഹരന്റെ പിടി വീണു. " അങ്ങനെ അങ്ങ് പോവാതെ എന്റെ യക്ഷി . എനിക്ക് തരാനുള്ളത് തന്നിട്ട് പോ" ഹരൻ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞതും അത്രയും നേരം ടെൻഷനോടെ നിന്നിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൾ പെരുവിരലിൽ കാൽ ഊന്നി ഒന്ന് ഉയർന്ന് ഹരന്റെ നെറ്റിയിലായി ഉമ്മ വച്ചു. ഹരൻ അവളുടെ കവിളിലും . " ഇറങ്ങാം " ഹരൻ ലാപ്പ്ടോപ്പും എടുത്ത് മുന്നിൽ ഇറങ്ങി. പിന്നാലെ നിധികയും. അവളെ കോളേജ് ഗേറ്റിന് മുന്നിൽ ഇറക്കി കൊടുത്ത് ഹരൻ പോയി. കോളേജിലേക്ക് പോകുന്ന വഴി നിധിക ഹരനോട് പല തവണ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അതെല്ലാം പാളി പോയി.. നിധികയുടെ മുഖഭാവങ്ങളും മറ്റും ഹരൻ ശ്രദ്ധിച്ചു എങ്കിലും അവൻ അറിയാത്ത പോലെ തന്നെ ഇരുന്നു.

നിധി കുറച്ച് നേരം കോളേജിന് മുന്നിൽ തന്നെ നിന്നു. വീട്ടിലേക്ക് തിരികെ പോയാലോ എന്ന് ചിന്തിച്ചു എങ്കിലും ഹരൻ എങ്ങാനും അറിഞ്ഞാൽ പ്രശ്നമാകും എന്ന് കരുതി അവൾ രണ്ടും കൽപ്പിച്ച് കോളേജിനകത്തേക്ക് നടന്നു. * " സാധാരണ ആൺ പിള്ളേർ അടിയുണ്ടാക്കുന്നത് പിന്നേയും പോട്ടെ എന്ന് വക്കാം. ഇതിപ്പോ നിധികയാണ് ഈ അടി പിടിയിൽ മുൻപന്തിയിൽ നിന്നിരുന്നത്. ഈ കുട്ടി ക്ലാസിൽ വരാൻ തുടങ്ങിയിട്ട് ഒരു മാസം തികച്ച് ആയിട്ടില്ലാ എന്നിട്ടാണ് ഈ അവസ്ഥ . ഡിഗ്രിക്ക് അത്യവശ്യം മാർക്ക് ഉള്ളത് കൊണ്ടാണ് ഇത്തിരി ലേറ്റ് ആയിട്ടും ഇവിടെ നിധികക്ക് അഡ്മിഷൻ കൊടുത്തത്. ഇനി ഇത് ആവർത്തിക്കരുത്. ഇത് നിധികക്ക് തരുന്ന ഫസ്റ്റ് ആന്റ് ലാസ്റ്റ് വാണിങ്ങ് ആണ് . നിധിയ്ക്ക് മാത്രമല്ലാ നിങ്ങൾക്ക് കൂടിയുള്ള അവസാന വാണിങ്ങ് ആണ് " നിധികേയും കൂട്ടരേയും നോക്കി പ്രിൻസിപ്പിൾ പറഞ്ഞതും എല്ലാവരും ഒരുമിച്ച് തലയാട്ടി.

" എന്നാ നിങ്ങൾക്ക് പോകാം. മക്കൾക്ക് വേണ്ടി പ്രിൻസിപ്പിളിന്റെ റൂമിൽ ഇങ്ങനെ കയറി ഇറങ്ങുന്നത് കുറച്ച് കഷ്ടമുള്ള കാര്യമാണ്. പക്ഷേ എന്ത് ചെയ്യാനാ പുന്നാര മക്കളുടെ കൈയ്യിലിരിപ്പ് തന്നെയല്ലേ കാരണം. നിധികയും ഗാഡിയനും മാത്രം ഒന്നിവിടെ നിൽക്കു ." അത് കൂടെ കേട്ടതും എല്ലാവരും പുറത്തേക്ക് ഇറങ്ങി. " ഇയാൾ നിധികയുടെ ആരാ എന്നാ പറഞ്ഞത് " പ്രിൻസി ചെയറിൽ ഇരിക്കുന്ന ആളോടായി പറഞ്ഞു. " ഇവളുടെ എട്ടനാ" ശബ്ദം കടുപ്പിച്ച് മാധു പറഞ്ഞതും നിധിക്ക് പെട്ടെന്ന് ചിരി വന്നു എങ്കിലും അവൾ അടക്കി പിടിച്ചു. " ഇവിടെ നിധികയുടെ ഗാഡിയന്റെ സ്ഥാനത്ത് അച്ഛന്റെ പേരാണ് കൊടുത്തിരിക്കുന്നത്. അദേഹം സ്ഥലത്തിലാ എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരിളവ് തന്നത്. സാധാരണ ഇവിടത്തെ റൂൾ വച്ച് ലോക്കൽ ഗാഡിയൻ നേരിട്ട് വന്നാലെ ക്ലാസിൽ കയറ്റു " " ഞാൻ പറഞ്ഞല്ലോ സാർ ഡാഡി ഒരു ബിസിനസുമായി ബന്ധപ്പെട്ട് ഫിയോഡൽഫി വരെ പോയിരിക്കുകയാണ് "

" മ്മ്. പിന്നെ നിധികയെ കുറിച്ച് വേറെ ഒരു കാര്യം പറയാനുണ്ട്. നിധികയുടെ ഇവിടത്തെ കൂട്ട് കെട്ട് അത്ര ശരിയല്ല. എല്ലാം ആൺ കുട്ടികളാണ് ഫ്രണ്ട്സ് . അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. നിധിയ അത്ര ചെറിയ കുട്ടി ഒന്നും അല്ലാലോ. കല്യാണം കഴിഞ്ഞ കുട്ടി അല്ലേ " " മ്മ്. ഞാൻ ഇവളെ കാര്യമായി ഒന്ന് ഉപദേശിക്കാം . പ്രിൻസി പറഞ്ഞത് നീ കേട്ടല്ലോടീ. ഇനി നീ ചെക്കന്മാരോട് കൂട്ട് കൂടുന്നത് പോയി സംസാരിക്കാൻ പോലും നിൽക്കരുത്. ഇനി അങ്ങനെ വല്ലതും അറിഞ്ഞാൽ നിന്റെ കാല് തല്ലിയൊടിച്ചു വീട്ടിൽ ഇരുത്തും " മാധുവിന്റെ ഓവർ ആക്റ്റിങ്ങും സംസാരവും നിധികയിൽ ചെറിയ ഒരു പേടി തോന്നിയിരുന്നു. " നിധികയുടെ ഹസ്ബന്റ് എവിടെയാണ് " " എട്ടൻ ദുബായിയിൽ ആണ് " മാധു ഇനി എന്തെങ്കിലും പറഞ്ഞ് ചളമാക്കും എന്ന് അറിയാവുന്നത് കൊണ്ട് നിധിക ഇടയിൽ കയറി പറഞ്ഞു. " എന്നാ ശരി ഞങ്ങൾ ഇറങ്ങിക്കോട്ടെ സാർ . കുറച്ച് തിരക്കുകൾ ഉണ്ട്. എനിക്ക് ഒരു ബിസിനസ് ഡീലുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കുള്ള ഫ്ളയ്റ്റിൽ പാരിസ് വരെ പോകണം "

" നിധികയുടെ എട്ടന് എന്ത് ബിസിനസാ " " ചെമ്മീൻ കൃഷി " പെട്ടെന്നുള്ള വെപ്രാളത്തിൽ മാധു പറഞ്ഞതും പ്രിൻസിപ്പാളിന്റെ മുഖം ഭാവം മാറി എന്തോ സംശയം നിറഞ്ഞു. " എക്സ്പോട്ടിങ്ങ് ആണ് എട്ടന് . ചെമ്മീൻ ആണ് മെയിൻ ആയിട്ട്. അതിന് പുറമേ വേറെ കുറച്ച് കോസ്റ്റിലി പ്രൊഡക്റ്റ്വും ഉണ്ട് " നിധിക പറഞ്ഞതും പ്രിൻസിയുടെ മുഖമൊന്ന് തെളിഞ്ഞു. " എന്നാ ഞങ്ങൾ ഇറങ്ങുകയാ" അത് പറഞ്ഞ് മാധുവും നിധികയും പുറത്തേക്ക് ഇറങ്ങി. " നീ എന്താടാ ഫാൻസി ഡ്രസ്സ് കോമ്പന്റീഷനു വേണ്ടി വന്നതാണോ . അവനും അവന്റെ ഒരു കോട്ടും സൂട്ടും. ഒരു കണ്ണടയുടെ കുറവ് കൂടിയെ ഉള്ളൂ. കറക്റ്റ് പാടത്തെ കോലം " " ഇത് തന്നെ ഒപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ. എന്നെ കണ്ടാൽ നിന്റെ എട്ടനെ പോലെ തോന്നണ്ടേ . അതിനാ കുറച്ച് പ്രായം തോന്നാൻ ഈ വേഷം കെട്ടിയത് അതും വാടകക്ക് എടുത്തതാ . ഒരു ദിവസം ഇടാൻ 500 രൂപ " " മൊത്തത്തിൽ ഓവറായിട്ടുണ്ട്. നിന്റെ ശബ്ദം അതിലും ബോർ .

പാറ പുറത്ത് ചിരട്ട വച്ച് ഉരക്കുന്ന പോലെ ഉണ്ടായിരുന്നു. " " ഞാൻ കുറച്ച് ഗാംഭീര്യം തോന്നാൻ വേണ്ടി ശബ്ദം മാറ്റിയത് അല്ലേ. " " അപ്പോ ഫിലാേഡൽഫിയോ അത് എവിടെയാ എന്ന് നിനക്ക് അറിയോ . അവന്റെ ഒരു ചെമ്മീൻ ബിസിനസും , പാരീസിലെ മീറ്റിങ്ങും എല്ലാം കൂടെ പൊളിയേണ്ടതായിരുന്നു. " നിധിക മാധവിനെ വഴക്ക് പറഞ്ഞ് മുന്നിൽ നടക്കുന്നുണ്ട്. കുറച്ച് ദൂരം മുന്നോട്ട് പോയിട്ടും മാധുവിന്റെ മറുപടിയൊന്നും കേൾക്കാതായതും നിധിക തിരിഞ്ഞ് നോക്കി. " നീയെന്താടാ പന്തം കണ്ട പെരുചാഴിയെ പോലെ നിൽക്കുന്നേ. ഒന്നു വേഗം വാടാ . ഹരൻ വരുമ്പോഴേക്കും ഫ്ളാറ്റിൽ എത്തണം " നിധിക മാധുവിനെ നോക്കി ചോദിച്ചതും മാധു കുറച്ച് അപ്പുറത്തായി നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് കൈ ചൂണ്ടി. നിധിക സംശയത്തോടെ തിരിഞ്ഞതും കാറിന്റെ ബോണറ്റിൽ ചാരി നിന്ന് കൈ കെട്ടി തങ്ങളെ നോക്കി നിൽക്കുന്ന ഹരൻ . മുഖത്ത് നിറഞ്ഞ ഗൗരവമാണ്. അത് കണ്ട് നിധിക ഒന്ന് ഉമിനീരിറക്കി. "

ഇതു വഴി ചാടി പോകാൻ വല്ല മതിലും ഉണ്ടോ നിച്ചു. " മാധു അവളോയി ചോദിച്ചു. " അങ്ങനെ എന്നെ ഒറ്റക്ക് ആക്കിയിട്ട് നീ രക്ഷപ്പെടണ്ട " നിധിക ചെറിയ ഭയത്തോടെ മാധുവിന്റെ കൈയ്യും പിടിച്ച് വലിച്ച് ഹരന്റെ അരികിലേക്ക് നടന്നു. " അപ്പോ എങ്ങനെയാ പോവല്ലേ " ഹരൻ ഗൗരവത്തിൽ തന്നെ ചോദിച്ചു. "അതെ പോവാം. നിങ്ങൾ രണ്ടാളും ഫ്ളാറ്റിലേക്ക് പോക്കോ . ഞാനും ഇറങ്ങാ . ഇപ്പോ പോയാ രാത്രി ആവുമ്പോഴേക്കും വിടെത്താം. എന്നാ ഒക്കെ ബയ് . പിന്നെ എന്നെങ്കിലും കാണാൻ " മാധു വേഗം പോക്കറ്റിൽ നിന്നും തന്റെ ബുള്ളറ്റിന്റെ ചാവി എടുത്ത് പോകാൻ നിന്നതും അവന്റെ കോട്ടിന്റെ കോളറിൽ ഹരന്റെ പിടി വീണിരുന്നു. " വീട്ടിലേക്കല്ലാ ഫ്ളാറ്റിലേക്ക്. മോൻ കുറെ അഭിനയിച്ച് ക്ഷീണിച്ചതല്ലേ എന്തായാലും കുറച്ച് റസ്റ്റ് എടുത്തിട്ടിനി പോയാ മതി" "അയ്യോ അത് പറ്റില്ലാ. ഞാൻ കോളേജിൽ നിന്നും ഉച്ചക്ക് ശേഷം ക്ലാസ് കട്ട് ചെയ്ത് വന്നതാ. എന്നെ സമയത്തിന് വീട്ടിൽ കണ്ടില്ലെങ്കിൽ അമ്മ പേടിക്കും. പിന്നെ നെഞ്ചത്തടിയായി കരച്ചിലായി പിഴിച്ചിലായി സീൻ ആകെ കോട്ര .

അതോണ്ട് നിങ്ങൾ പോയ്ക്കോ " " മര്യാദക്ക് കാറിന്റെ പുറകെ വന്നോണം " താക്കീത് പോലെ പറഞ്ഞ് ഹരൻ നിധിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ നേരെ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി. " നിന്റെ കെേട്ട്യോന് എന്തിന്റെ സൂക്കടാടി " " എനിക്ക് അറിഞ്ഞൂടാ നീ നേരിട്ട് ചെന്ന് ചോദിക്ക് .." " അതിനുള്ള ധൈര്യമുണ്ടെങ്കിൽ ഞാൻ ഇങ്ങനെ നിൽക്കോ . പണ്ടാരം ഈ കോട്ട് ഇട്ടിട്ടാണെങ്കിൽ മനുഷ്യന് ചൊറിഞ്ഞിട്ട് നിൽക്കാനും വയ്യാ " " നീ വാ എന്തായാലും. ഇനി വരുന്നിടത്ത് വച്ച് കാണാം എന്തായാലും " അത് പറഞ്ഞ് നിധി കാറിൽ കയറിയതും ഹരൻ വണ്ടി എടുത്തു. പിന്നാലെ മാധുവും തന്റെ ബുള്ളറ്റിൽ വന്നു. പോകുന്ന വഴിയിൽ ഹരൻ നിശബ്ദനായിരുന്നു. അവന്റെ ആ മൗനം നിധികയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതേ സമയം ഹരൻ എങ്ങനെ അവിടെ എത്തി എന്ന ചിന്തയും മനസിലേക്ക് വന്നിരുന്നു. ഇനി എങ്ങാനും തന്നോടുള്ള ദേഷ്യത്തിൽ നന്ദൻ വിളിച്ച് പറഞ്ഞതായിരിക്കുമോ " അവൾ ഓരോന്ന് ആലോചിച്ച് സീറ്റിലേക്ക് തല ചായ്ച്ച് വച്ച് കിടന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story