നീഹാരമായ്: ഭാഗം 59

neeharamayi

രചന: അപർണ അരവിന്ദ്

" വാ ചേച്ചി " മരിയ ശ്രീയുടെ കൈ പിടിച്ച് അകത്തേക്ക് നടന്നു. ലിഫ്റ്റ് കയറി അവർ 6th ഫ്ളോറിൽ എത്തി. മരിയ ഡോർ ബെൽ അടിച്ച് ശ്രീയെ മുന്നിലേക്ക് കയറ്റി നിർത്തി. അടുത്ത നിമിഷം വാതിൽ തുറക്കപ്പെടുകയും പല നിറത്തിലുള്ള വർണ കടലാസുകൾ അവളുടേ മേൽ വന്ന് വീഴുകയും ചെയ്തു. " Happy birthday to you... Happy birthday to you... Happy birthday day dear Devi... Happy birthday to you" മുന്നിൽ നിൽക്കുന്നവരെ കണ്ട് ശ്രീയുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. * നിധികയെ കണ്ടതും ശ്രീ അവളെ ഇറുക്കെ കെട്ടി പിടിച്ചു. " അയ്യേ ഇതെന്താ ബർത്ത്ഡേ ഗേൾ കരയാണോ " അകത്തേക്ക് വന്ന മരിയ കളിയായി ചോദിച്ചതും ശ്രീ അവളിൽ നിന്നും അടർന്ന് മാറി. " ഇനി കണ്ണൊക്കെ തുടച്ച് ഈ ഡ്രസ്സ് ഇട്ട് സുന്ദരി കുട്ടിയായിട്ട് വന്നേ" മരിയ കയ്യിലുള്ള കവർ നിധിക്ക് കൊടുത്തതും നിധി ശ്രീയേയും വിളിച്ച് റൂമിലേക്ക് കയറി പോയി. ഒരു ബേബി പിങ്ക് കളർ ഗൗൺ ആയിരുന്നു അത്. കഴുത്തിലും കയ്യിലും ഗോൾഡൺ സ്റ്റോൺ വർക്ക് വരുന്ന ആ ഡ്രസ്സ് അവൾക്ക് നന്നായി ചേർന്നിരുന്നു.

അതിനൊടൊപ്പം തന്നെ വെള്ള കല്ലുകൾ പതിപ്പിച്ച സിമ്പിൾ ഡിസൈൻ നെക്ലസും മാച്ചായ കമ്മലും നിധിക അവൾക്ക് അണിയിച്ചു കൊടുത്തു. മുടി ഭംഗിയിൽ കെട്ടി കൊടുത്തു. കണ്ണെഴുതി പൊട്ട് വച്ച് നല്ല ഭംഗിയിൽ ഒരുക്കി. " ഇപ്പോ ശരിക്കും ഒരു ദേവിയെ പോലെ ഉണ്ടല്ലോ " റൂമിലേക്ക് കയറി വന്ന മരിയ പറഞ്ഞതും ശ്രീയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. " വാ നമ്മുക്കിനി കുറച്ച് ഫോട്ടോസ് എടുക്കാം " മരിയ ശ്രീയുടെ കൈ പിടിച്ച് മുറിക്ക് പുറത്തേക്ക് വന്നു. പിന്നാലെ നിധികയും. ഹാളിൽ ഡേവിയും കൂടുക്കാരും ഡെക്കറേഷന്റെ തിരക്കിൽ ആണ്. വൈറ്റ് പിങ്ക് കളറിലുള്ള ബലൂണുകൾ കൊണ്ടും വർണ കടലാസുകൾ കൊണ്ടും ഹാൾ ഭംഗിയായി അലങ്കരിക്കുന്നു. നിധികയുടെ കണ്ണുകൾ ഹാളിൽ മുഴുവൻ ഹരനായി തിരഞ്ഞെങ്കിലും എവിടേയും അവനെ കാണാനില്ല. അവൾ ഫോൺ എടുത്ത് അവനെ വിളിച്ചു എങ്കിലും കോൾ എടുക്കുന്നില്ല. " എന്താ മോളൂസേ കാര്യമായ ചിന്തയിൽ ആണല്ലോ. ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ ഈ ബലൂണിൽ ഇത്തിരി കാറ്റ് നിറച്ചേ " മാത്യു കുറച്ച് ബലൂൺ അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു. " മാത്യു ഇന്ദ്രേട്ടനെ കണ്ടോ" " ഞാൻ കണ്ടില്ലാ ചിലപ്പോ പുറത്ത് പോയി കാണും .

നീ ഡേവിയോട് ചോദിച്ച് നോക്ക്" അത് കേട്ടവൾ ഡേവിയുടെ അരികിലേക്ക് നടന്നു. " ഡേവി ഇന്ദ്രേട്ടൻ എവിടേ " " ചേട്ടായി പുറത്ത് പോയിരിക്ക്യാ. ഇപ്പോ വരും" അത് കേട്ടതും അവൾക്ക് പകുതി ആശ്വാസമായി. ഹരനെ കാണാതെ ഇരിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണിപ്പോൾ. ഏത് സമയവും അവൻ കൂടെ തന്നെ വേണം എന്ന ഒരു തോന്നലാണ് . അവൾ ഓരോന്ന് ആലോചിച്ച് ബലൂൺ വീർപ്പിക്കാൻ തുടങ്ങിയതും ഫോട്ടോ എടുക്കാൻ മരിയ വിളിച്ചു. ശ്രീയുടേയും മരിയയുടേയും കൂടെ നിന്ന് ഫോട്ടോ എടുക്കുമ്പോഴാണ് കോണിങ്ങ് ബെൽ അടിച്ചത്. " ഞാൻ പോയി തുറക്കാം " ഹരൻ ആണെന്ന് കരുതി നിധി തിരക്കിട്ട് ചെന്ന് ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി. മറുഭാഗത്ത് നിൽക്കുന്ന ആളുടേയും അവസ്ഥ അത് തന്നെ ആയിരുന്നു. " അലക്സിച്ചൻ വരില്ലാ എന്ന് പറഞ്ഞത് ഇങ്ങനെ സർപ്രെയ്സ് ആയി വരാനായിരുനോ " മാത്യുവിന്റെ ശബ്ദമാണ് ഇരുവരേയും സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. അത് കേട്ട് നിധി ആദ്യം നോക്കിയത് ഡേവിയെയാണ്. അവനാണ് അലക്സി ഇന്ന് വരില്ല എന്ന് പറഞ്ഞത് .

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ അവൻ ഒന്ന് ഇളിച്ച് കാണിച്ചു. അതേ സമയം അലക്സിയും തന്റെ പിന്നിൽ നിൽക്കുന്ന ഹരനെ ഒന്ന് തിരിഞ്ഞ് നോക്കി. നിധികക്ക് വയ്യാ എന്നും അവൾ നാട്ടിൽ പോയിരിക്കുകയാണെന്നും പറഞ്ഞാണ് ഹരൻ അലക്സിയെ വിളിച്ച് കൊണ്ട് വന്നത്. ഹരനും ഒരു നല്ല പുഞ്ചിരി ചിരിച്ചു കൊടുത്തു. " ഇങ്ങനെ നിൽക്കാതെ അകത്തേക്ക് വാ അലക്സിച്ചാ . സ്വന്തം ഫ്ലാറ്റ് പോലെ കണ്ടാ മതി. അയ്യോ സോറി സ്വന്തം ഫ്ളാറ്റ് തന്നെ ആണല്ലോ ലെ" മാത്യു അവനെ അകത്തേക്ക് വിളിച്ചു. " ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തെ " നിധി അകത്തേക്ക് കയറിയതും ഹരനെ പിടിച്ച് നിർത്തി ചോദിച്ചു. " ഞാൻ ഡ്രെവിങ്ങിൽ ആയിരുന്നു. " അവളുടെ മുടി കുറച്ച് മുൻപിലേക്ക് ഇട്ടു കൊണ്ട് അവൻ പറഞ്ഞു. " വേണ്ടാ എന്നെ തൊടണ്ടാ. എന്നോട് പറയാതെ പോയില്ലേ " മുടി പിന്നിലേക്ക് തന്നെയിട്ട് അവൾ പറഞ്ഞു. " ഞാൻ നിന്നെ അന്വേഷിച്ചതാ . പക്ഷേ കണ്ടില്ല. " അവൻ വീണ്ടും വിടർത്തിയിട്ടിരിക്കുന്ന അവളുടെ മുടി മുന്നിലേക്ക് ഇട്ടു.

" ഒന്ന് വിളിക്കാമായിരുന്നില്ലേ നിനക്ക് . ഞാൻ ഉഗാണ്ടയിൽ ഒന്നും അല്ലാലോ. ആ റൂമിൽ ആയിരുന്നില്ലേ " മുടി പിന്നിലേക്ക് ഇട്ട് അവൾ കണ്ണു കൂർപ്പിച്ച് പറഞ്ഞ് അവന്റെ കൈ തട്ടി മാറ്റി ശ്രീയുടെ അരികിലേക്ക് പോയി. * വിവിധ നിറത്തിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുള്ള ഹാളിലെ നടുവിലായാണ് കേക്ക് സെറ്റ് ചെയ്തിരിക്കുന്നത്. ശ്രീയെ കേക്കിന് മുന്നിൽ നിർത്തി എല്ലാവരും ചുറ്റും നിന്നു . ശേഷം അവൾ കേക്ക് കട്ട് ചെയ്യാൻ തുടങ്ങി. കേക്കിന്റെ ആദ്യത്തെ പീസ് എടുത്ത് അവൾ എല്ലാവരേയും മാറി മാറി നോക്കി. ആർക്ക് ആദ്യത്തെ കഷ്ണം കൊടുക്കണം എന്ന വെപ്രാളത്തിലാണ് അവളുടെ നിൽപ്പ്. " ഞാനല്ലേ എറ്റവും ചെറുത് അതോണ്ട് ആദ്യം എനിക്ക് " മരിയ അവൾക്ക് നേരെ വാ കാണിച്ചതും ശ്രീ ഒരു പുഞ്ചിരിയോടെ അവളുടെ വായിലേക്ക് കേക്ക് വച്ച് കൊടുത്തു. കേക്ക് കട്ടിങ്ങ് എല്ലാം കഴിഞ്ഞ് എല്ലാവർക്കും ഫുഡ് അറേഞ്ച് ചെയ്തിരുന്നു. ഡേവിഡിന്റെ ഫ്രണ്ട്സും മരിയയുടെ ഫ്രണ്ട്സും ഉണ്ടായിരുന്നു. മരിയയും ഡേവിയും ശ്രീയും ഹരനും ചേർന്നാണ് അവർക്ക് എല്ലാവർക്കും ഫുസ് വിളമ്പി കൊടുത്തിരുന്നത്. "

അലക്സിച്ചനും നിധിയും എവിടെ " മാത്യു കഴിക്കുന്നതിനിടയിൽ ചോദിച്ചു. " അവർ അപ്പുറത്തുണ്ട് .നിങ്ങൾ കഴിക്ക് " ഹരൻ പറഞ്ഞു. * ബാൽക്കണിയിൽ അകലേക്ക് നോക്കി നിൽക്കുകയാണ് നിധികയും അലക്സിയും "നിച്ചു " കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അലക്സി തന്നെ സംസാരത്തിന് തുടക്കം കുറിച്ചു. " മ്മ് " അവൾ ഒന്ന് മൂളി " സുഖമല്ലേ നിനക്ക് . ക്ലാസ് എങ്ങനെ പോകുന്നു " "മ്മ് നന്നായി പോകുന്നു. അലക്സിച്ചനോ " " മ്മ്. കുഴപ്പമില്ല. " " എന്നോട് ദേഷ്യമുണ്ടോ " മുഖവരയൊന്നും ഇല്ലാതെ തന്നെ നിധി ചോദിച്ചു. " ദേഷ്യമോ . എന്തിന് നിച്ചു. സാഹജര്യങ്ങൾ എല്ലാം നമ്മുക്ക് അറിയുന്നതല്ലേ . ഇങ്ങനെയായിരിക്കും വിധി. അത് നമ്മളെ കൊണ്ട് മാറ്റാൻ കഴിയില്ലല്ലോ. ബട്ട് യൂ ആർ സോ ലക്കി . ഹരനെ പോലെ ഒരു പാർട്ട്ണർ . എനിക്ക് അയാൾ ഇപ്പോഴും ഒരു അത്ഭുതമാണ് " അലക്സി പറഞ്ഞതും നിധിയുടെ മുഖത്ത് ഒരു മനോഹരമായ ചിരി വിരിഞ്ഞു. " ശരിക്കും ഞാൻ ഇന്ന് പാർട്ടിക്ക് വരേണ്ടത് അല്ല. ഹരൻ കളളം പറഞ്ഞ് എന്നെ ഇവിടേക്ക് കൊണ്ട് വന്നതാ. എനിക്ക് നിച്ചുവിനെ ഫേസ് ചെയ്യാൻ ചെറിയ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു.

ഇനി അതെന്തായാലും വേണ്ടാലോ " അലക്സി ചോദിച്ചതും നിധിക വേണ്ടാ എന്ന് തലയാട്ടി. കുറച്ച് നേരം അവർ പരസ്പരം സംസാരിച്ച് നിന്നു " അതേയ് അവരുടെ എല്ലാം കഴിച്ചു കഴിഞ്ഞു ഇറങ്ങി. ഇനി നമ്മൾ മാത്രമേ ഉള്ളൂ. വന്നേ രണ്ടു പേരും കഴിക്കാം " മരിയ വന്ന് വിളിച്ചതും അവർ അകത്തേക്ക് നടന്നു. " ചേട്ടായിടെ ഫോൺ കുറെ നേരമായി ട്ടോ റിങ്ങ് ചെയ്യുന്നു. " ഡേവി പറഞ്ഞതും അലക്സി ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു. " നിങ്ങൾ ഇരിക്ക് ഞാൻ വിളമ്പാം. അപ്പോഴേക്കും അലക്സിച്ചൻ വരും. " മാത്യു അത് പറഞ്ഞ് ഫുഡ് വിളമ്പാൻ തുടങ്ങി. നിധി ശ്രീയുടെ അരികിലായി ഇരുന്നു. അവർക്ക് ഓപ്പോസിറ്റായി ഹരനും ഡേവിയും ഇരുന്നു. ബാക്കി എല്ലാവരും കഴിച്ച് കഴിഞ്ഞ് പോയിരുന്നു. "ചേട്ടായി ഇപ്പോ വരാം . നമ്മളോട് കഴിക്കാൻ തുടങ്ങി കൊള്ളാൻ പറഞ്ഞു. " അലക്സിയെ വീണ്ടും വിളിക്കാൻ പോയ മരിയ തിരികെ വന്ന് നിധിയുടെ അടുത്തായി ഇരുന്നു. " ദേ ചേച്ചീടെ കഴുത്തിൽ എന്താേ കടിച്ച പാട് " മരിയ പെട്ടെന്ന് നിധിയുടെ കഴുത്തിലേക്ക് ചൂണ്ടി പറഞ്ഞതും എല്ലാവരുടേയും നോട്ടം ഹരനിൽ വന്ന് നിന്നു . വെള്ളം കുടിച്ചു കൊണ്ടിരുന്ന ഹരൻ അത് കേട്ട് ഉറക്കെ ചുമക്കാനും തുടങ്ങി. " മരിയ നീ നിന്റെ കാര്യം നോക്കി മിണ്ടാതെ ഇരുന്ന് കഴിച്ചേ "

ചിരി അടക്കി പിടിച്ച് മാത്യു പറഞ്ഞതും നിധിയും ഹരനും ആകെ വല്ലാതായി പോയി. " ഞാ... ഞാൻ കി ..കിച്ചണിൽ നിന്നും അ... അച്ചാർ എടുത്തിട്ട് വരാം " അത് പറഞ്ഞ വെപ്രാളപ്പെട്ട് നിധിക അടുക്കളയിലേക്ക് ഓടിയതും അവിടെ ഒരു കൂട്ട ചിരി ഉയർന്നു ഹരൻ മുടി മുന്നിലേക്ക് ഇട്ട് തന്നതിനുള്ള കാരണം അപ്പോഴാണ് അവൾക്ക് മനസിലായത്. അപ്പോഴേ ഈ കാര്യം വാ തുറന്ന് പറഞ്ഞിരുന്നെങ്കിൽ മനുഷ്യൻ ഇങ്ങനെ നാണം കേടുമായിരുന്നോ . നിധി സ്വയം പിറുപിറുത്തു കൊണ്ട് അച്ചാറുമായി ഡെയ്നിങ്ങ് ടേബിളിലേക്ക് വന്നു. അലക്സി കൂടി വന്നതും എല്ലാവരും കഴിക്കാൻ തുടങ്ങി. * ഭക്ഷണം കഴിച്ച് കഴിഞ്ഞ് മാത്യുവും മരിയയും പോവാൻ ഇറങ്ങി. പിന്നാലെ നിധിയും ഹരനും ശ്രീയും . ഡേവിയും അലക്സിയും അവിടെ ഒരു ദിവസം നിൽക്കാൻ നിർബന്ധിച്ചു എങ്കിലും അവർ അത് സ്നേഹപൂർവം നിരസിച്ചു. അവർ എല്ലാവരേയും യാത്രയാക്കാൻ അലക്സിയും ഡേവിയും താഴേക്ക് വന്നിരുന്നു. ആദ്യം മാത്യുവും മരിയയും അവരുടെ സ്കൂട്ടിയിൽ പോയി .

ഹരൻ ഡ്രൈവിങ്ങ് സീറ്റിൽ കയറി പിന്നിലായി ശ്രീയും നിധിയും കയറി. ഡേവിക്കും അലക്സിക്കും കൈ വീശി കാണിച്ച് അവരുടെ കാർ മുന്നോട്ട് പോയി. "ചേട്ടായി സങ്കടമെല്ലാം മാറിയോ " ഡേവി അലക്സിന്റെ തോളിൽ കൈ ഇട്ട് ചോദിച്ചു. " അതിന് എനിക്ക് എന്ത് സങ്കടം " " എയ് ഒന്നുല്ല. വെറുതെ ചോദിച്ചു എന്നേ ഉള്ളൂ. നമ്മുക്കും വേണ്ടേ ഒരു കൂട്ടൊക്കെ " " എന്ത് " " അല്ലാ ചേട്ടായിക്കും ഇനി ഒരു കല്യാണമൊക്കെ ആവാം എന്ന് പറഞ്ഞതാ " " എനിക്ക് വേണ്ടാ " "അങ്ങനെ ഒറ്റയടിക്ക് പറയാതെ. അമ്പലത്തിലെ ദേവിയെ പോലെ ഒരു കൊച്ചിനെ ഞാൻ എന്റെ ചേട്ടായിക്ക് കണ്ടെത്തി തരും " " എനിക്ക് ഒരു ദേവിയും വേണ്ട മേരിയും വേണ്ടാ. നീ നിന്റെ പണി നോക്ക് ചെക്കാ " അത് പറഞ്ഞ് അലക്സി അകത്തേക്ക് കയറി പോയി. * ശ്രീയെ വീട്ടിൽ ആക്കി തിരിച്ച് വരുന്ന വഴി ഇരുവർക്കിടയിലും ഒരു നിശബ്ദത നിറഞ്ഞു നിന്നു. ബാക്ക് സീറ്റിൽ കണ്ണടച്ച് കിടക്കുന്ന നിധിയെ ഇടക്കിടെ ഹരൻ മിററിലൂടെ നോക്കുന്നുണ്ട്. കാർ പെട്ടെന്ന് നിന്നതും നിധി കണ്ണ് തുറന്ന് ഹരനെ നോക്കി. " മുന്നിൽ വന്ന് കയറ്" ഹരൻ ഫ്രണ്ട് ഡോർ തുറന്നതും നിധി ഇറങ്ങി മുന്നിൽ കയറി. വീണ്ടും സീറ്റിൽ കണ്ണടച്ച് കിടക്കുകയാണ്. അവളുടെ മനസിൽ ആദ്യമായി ഹരനെ കണ്ടതും പിന്നീട് തന്റെ ജീവിതത്തിലേക്ക് വന്നതും തന്റെ സ്വഭാവത്തിൽ അവൻ വരുത്തിയ മാറ്റങ്ങളും എല്ലാം അവളുടെ മനസിലൂടെ കടന്നു പോയി. " എന്തേ യക്ഷി വയ്യേ നിനക്ക് " ഹരന്റെ ശബ്ദമാണ് അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story