നീഹാരമായ്: ഭാഗം 6

neeharamayi

രചന: അപർണ അരവിന്ദ്

"നീ ചോദിക്കുമ്പോൾ പൈസ എടുത്തു തരാൻ ഞാൻ ആരാ നിന്റെ മറ്റവനോ . പോയി നിന്റെ തന്തയോട് ചോദിക്കടി " അടുത്ത നിമിഷം ഹരൻ അലറി " ഞാൻ ചോദിക്കും. പക്ഷേ എന്റെ തന്തയോട് അല്ലാ നിന്റെ തന്തയോട് " "എന്റെ അച്ഛനെ പറയുന്നോടി പുല്ലേ "ഹരൻ " എന്റെ അച്ഛനിട്ട് നിനക്ക് ഡയറക്റ്റ് ആയി വിളിക്കാമെങ്കിൽ നിന്റെ അച്ഛനെ ഇൻഡയറക്റ്റായി എനിക്കും വിളിക്കാം" "നീ അധികം നെഗളിക്കല്ലേ . എന്നേ നിനക്ക് ശരിക്കും അറിയില്ല. " " ഇനി എന്തറിയാനാ. താൻ ആട്ടിൻ തോലിട്ട കുറുക്കനാ. എല്ലാവരുടേയും മുന്നിൽ നല്ലവനായ ഉണ്ണിയെ പോലെ അഭിനയിക്കും. മാധു എന്താ പറഞ്ഞത് നിനക്ക് ദേഷ്യം എന്താന്ന് പോലും അറിയില്ലാന്ന്. താൻ അവരെയൊക്കെ പറ്റിക്കുകയല്ലേ . തനിക്ക് എന്താെക്കെ ദുശീലം ഉണ്ടെന്ന് ദൈവത്തിന് അറിയാം. " " അതെടി ഞാൻ അഭിനയിക്കാ. എനിക്ക് ഒരുമാതിരിപ്പെട്ട എല്ലാ ദുശീലവും ഉണ്ട് . ഞാൻ കള്ളു കുടിക്കും, സിഗരറ്റ് വലിക്കും, പെണ്ണ് പിടിക്കും, കഞ്ചാവും അടിക്കും. " " എനിക്ക് അറിയാടാ . നീ അതല്ലാ അതിനപ്പുറവും ചെയ്യും. എന്നെയും നീ പറ്റിച്ചതല്ലേ . കള്ളൻ " അമ്പലത്തിലേക്ക് വരുന്നവരും പോകുന്നവരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായതും നിധിക ഒന്ന് ഒതുങ്ങി. അപ്പോഴേക്കും മാധു അമ്പലത്തിൽ നിന്നും വരുന്നുണ്ടായിരുന്നു.

ആരോടോ ഫോണിൽ സംസാരിച്ചാണ് വരവ് " " ഇത് എട്ടന്‌.. ഇത് ചേച്ചിക്ക് " മാധു കൈയ്യിലെ ഇല ചീന്തിലുള്ള ചന്ദനം രണ്ടു പേർക്കും തൊട്ടു കൊടുത്ത് അവരുടെ ഇടയിലായി കയറി ഇരുന്നു. " അമ്മയാ വിളിച്ചത്. വരുന്ന വഴി വല്യച്ചന്റെ വീട്ടിൽ ഒന്ന് കയറീട്ട് വരാൻ പറഞ്ഞു. " മാധു " നമ്മുക്ക് പാടം വഴി പോകാം മാധു " നിധിക " ഞാൻ റോഡ് വഴി പോവാ . വല്യച്ഛന്റെ വീട്ടിന്റെ അവിടത്തെ വളവിൽ ഞാൻ നിൽക്കാം " ഹരൻ ആൽ തറയിൽ നിന്നും എണീറ്റ് കൊണ്ട് മുണ്ടു മടക്കി കുത്തി. അതേ സമയം ആണ് ദാവണി ഉടുത്ത് ഒരു പെൺകുട്ടി അമ്പലത്തിലേക്ക് വരുന്നത്. അത് കണ്ട് മാധു ഹരനെ ഒന്ന് നോക്കി ആക്കി ചിരിച്ചു. " ഇനി ഇത് ഇയാളുടെ പഴയ കാമുകിയോ വൺ സൈഡ് ലൗവറോ ആണോ " നിധി സംശയത്തോടെ നിന്നു . എന്താ എന്ന രീതിയിൽ മാധുവിനെ നോക്കി. "എട്ടന് കൊലുസിന്റെ ശബ്ദം കേൾക്കുന്നത് ഇഷ്" " മാധു വേണ്ടാ " അപ്പോഴേക്കും ഹരൻ അവന്റെ വാ പൊത്തി പിടിച്ചിരുന്നു. എന്നാലും കാര്യം എന്താണെന്ന് മനസിലായ അവൾ കുടിലതയോടെ ചിരിച്ചു. " അപ്പോ അങ്ങനാണ് കാര്യങ്ങളുടെ കിടപ്പ് വശം. ഇതു കുറച്ച് മുൻപേ പറയണ്ടേ എന്റെ മാധു കുട്ടാ" നിധി അവന്റെ കവിളിൽ പിടിച്ച് വലിച്ചു. " ഞാൻ പോവാ " ഹരൻ പുറത്തേക്ക് നടന്നു. " നമ്മുക്കും പോവാം മാധു " നിധിക താഴേക്ക് ഇറങ്ങി.

" അമ്പലം വരെ ഒന്ന് വന്നതല്ലേ. പ്രാർത്ഥിച്ചേക്ക് ചേച്ചി . ദൈവത്തിന് ഒരു ഈഗോ അടിക്കണ്ടാ " മാധു പറഞ്ഞു. " അതിനെന്താ പ്രാർത്ഥിക്കാലോ. ഹര ഹര ഇന്ദ്രദേവാ രക്ഷിക്കണേ ...." അവൾ കൈകൾ കൂപ്പി ഉറക്കെ വിളിച്ച് പറഞ്ഞതും ഹരൻ ദേഷ്യത്തിൽ ചവിട്ടി തുള്ളി മുന്നോട്ട് നടന്നു. "മിസ്റ്റർ ഹരൻ ഇന്ദ്രജിത്ത് . ഈ നിധികയുടെ കളികൾ നീ ഇനി കാണാൻ കിടക്കുന്നതേ ഉള്ളൂ " നിധിക മനസിൽ പറഞ്ഞു. * മാധുവിനേയും നിധികയേയും കാത്ത് ഹരൻ റോഡിൽ നിൽക്കുകയാണ്. അവർ കൂടി വന്നതും മൂന്നുപേരും വല്യച്ഛന്റെ വീട്ടിലേക്ക് നടന്നു. Adv .suriya narayanan LLB. Criminal lawyer MA politics MA criminology MA English literature " മാധു നിന്റെ വല്യച്ഛൻ വലിയ ഒരു സംഭവമാണല്ലോ " വീടിന്റെ മുന്നിൽ എത്തിയ നിധിക നെയിം ബോർഡ് കണ്ടു കൊണ്ട് പറഞ്ഞു. " ഞാൻ ഇവിടെ നിൽക്കാം. നിങ്ങൾ new married couple അല്ലേ. നിങ്ങൾ പോയിട്ട് വാ" " അതെന്താ നീ വരാത്തത് " " കാര്യം എന്റെ വല്യച്ഛനാണെങ്കിലും ഞങ്ങൾ തമ്മിൽ അത്ര വലിയ ടേംസ് ആന്റ് കണ്ടീഷനിൽ അല്ലാ . എന്നെ കണ്ടാ തുടങ്ങും സപ്ലിയുടെ കാര്യം പറഞ്ഞ് ചൊറിയാൻ " " അതൊന്നും സാരില്യ. വാടാ മാധു കുട്ടാ" " ഇല്ല നിച്ചു. എനിക്ക് വയ്യാ നാണം കേടാൻ .

ഇത്രയും ഡിഗ്രികൾ ഉള്ളതിന്റെ അഹങ്കാരമാ അയാൾക്ക്. നമ്മുടെ വീട്ടിൽ എന്നാണോ ഇങ്ങനെ ഒരു നെയിം ബോർഡ് വക്കുക " " അതിനെന്താ നമ്മുക്ക് നാളെ തന്നെ വക്കാം " നിധിക "അത് നല്ലതാ... എന്നിട്ട് അതിൽ തലക്ക് സുഖമില്ലാത്ത ഒരു കുട്ടിയുണ്ട് സൂക്ഷിക്കുക എന്ന് പറഞ്ഞ് ഇവളുടെ ഫോട്ടോ കൂടി വക്കാം " ഹരൻ ഇടയിൽ കയറി പറഞ്ഞു. "തലക്ക് സുഖമില്ലാത്തത് നിന്റെ കുഞ്ഞമ്മക്ക് "നിധിക " ഒന്ന് നിർത്തോ രണ്ട് പേരും. നീ പറ നിച്ചു നമ്മുക്ക് ബോർഡ് വക്കാം. പക്ഷേ നിനക്ക് ഇതു പോലെ കുറെ ഡിഗ്രക്കൾ ഉണ്ടോ" " പിന്നല്ലാതെ . നീ വേണമെങ്കിൽ മറക്കാതെ ഇരിക്കാൻ നോട്ട് ചെയ്ത് വച്ചോ Nidhika ramachandran LKG, UKG SSLC +1 commerce +2 commerce B.com" അവൾ അത് പറഞ്ഞ് ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു. " അമ്മടേം അച്ഛന്റെയും സെലക്ഷൻ കൊള്ളാം അല്ലേ എട്ടാ . എട്ടന്റെ സ്വഭാവത്തിന് നന്നായി ചേരും " മാധു " നീ കുറച്ച് മുൻപ് വരെ ചേച്ചി എന്ന് വിളിച്ചിട്ട് ഇപ്പോ പെട്ടെന്ന് എങ്ങനെ നിച്ചു ആയി " ഹരൻ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. " അത് പിന്നെ ചേച്ചി എന്ന് വിളിക്കുമ്പോൾ ഒരു ഗ്യാപ്പ് തോന്നാ. അതാ നിച്ചു എന്നാക്കിയത്. എട്ടൻ വാ " അവനും നിധികക്ക് പിന്നാലെ അകത്തേക്ക് നടന്നു.

മൂന്നുപേരും അകത്തേക്ക് കയറുമ്പോൾ കാണുന്നത് സെറ്റിയിൽ തല ചാരി കണ്ണടച്ചു കിടക്കുന്ന വല്യച്ഛനേയും അടുത്തിരുന്ന് കരയുന്ന വല്യമ്മയേയും ആണ്. " എട്ടാ വല്യച്ഛൻ തട്ടി പോയീന്ന് തോന്നുന്നു. " മാധു " പാവം നല്ല ഒരു മനുഷ്യനായിരുന്നു. ഇത്ര പെട്ടെന്ന് മരിക്കും എന്ന് കരുതിയില്ലാ " നിധിക " അതിന് നിനക്ക് വല്യച്ഛനെ ഇതിന് മുൻപ് അറിയുമോ " മാധു " ഇല്ലാ പക്ഷേ ആരെങ്കിലും മരിച്ചാ ഇങ്ങനെ പറയുന്നതാണല്ലോ ഒരു നാട്ട് നടപ്പ്" നിധിക " മണ്ടത്തരം എഴുന്നള്ളിക്കാതെ രണ്ടും ഒന്ന് വായ അടച്ച് വക്കുമോ " ഹരൻ അവരെ നോക്കി പേടിപ്പിച്ച് വല്യമ്മയുടെ അരികിലേക്ക് നടന്നു. "വല്യമ്മാ" " മോനേ ജിത്തു " ഹരനെ കണ്ടതും വല്യമ്മ ഒന്നുകൂടി ഉറക്കെ കരയാൻ തുടങ്ങി. " നീ ഒന്ന് കരച്ചിൽ നിർത്ത് ഇന്ദു " കണ്ണടച്ച് കിടന്ന വല്യച്ഛൻ എഴുന്നേറ്റിരുന്നു. " എന്താ വല്യച്ഛ പറ്റിയത് . എന്തിന് വല്യമ്മ കരയുന്നത്. " മാധുവും നിധികയും സെറ്റിയിൽ വന്നിരുന്നു. " ഇവിടുത്തെ കാര്യമൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്. ഇവളെ പറഞ്ഞാ പോരെ . മകളെ ശരിക്ക് വളർത്തിയില്ലാ.." വല്യച്ഛൻ ദേഷ്യത്തോടെ പറഞ്ഞു. " ഇങ്ങനെ ദേഷ്യപ്പെടാതെ കാര്യം പറയു " " നമ്മുടെ മാളു. അവൾ വഴി തെറ്റി പോയി മക്കളെ " " ആരാ ഈ മാളു " നിധിക മാധുവിനോടായി പതിയെ ചോദിച്ചു.

" മാളു ഇവരുടെ മകളാ. ഇപ്പോ ഡിഗ്രി ചെയ്യുന്നു " " മാളുവിന് എന്താ പറ്റിയത് " ഹരൻ " അവൾക്ക് ഒരു കല്യാണ ആലോചന . പയ്യൻ ഡോക്ടർ ആണ്. നല്ല ബന്ധമാ . അവൾക്ക് ഈ കല്യാണം വേണ്ടാന്ന് " " അവൾ ഇപ്പോ പഠിക്കുകയല്ലേ ഇത്ര ചെറുപ്പത്തിൽ കല്യാണമൊക്കെ വേണോ "ഹരൻ " അതിന് അവൾക്കും പഠിക്കാനൊന്നും താൽപര്യമില്ല. അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണ് പോലും . അതും എതോ ഗാനമേളക്ക് പോകുന്ന ചെക്കനെ . " വല്യമ്മ " ഇതിന് ഞങ്ങൾ സമ്മതിക്കില്ല. പാട്ടും കൂത്തുമായി നടക്കുന്നവൻമാർക്ക് കൊടുക്കാനല്ലാ ഞാൻ അവളെ ഇത്രയും വളർത്തി വലുതാക്കിയത് " വല്യച്ഛൻ പറയുന്നത് കേട്ട് നിധികക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. തന്റെ അച്ഛനേയും അമ്മയേയും ഓർമ വരുന്ന പോലെ. അവൾ ദേഷ്യം നിയന്ത്രിക്കാൻ കണ്ണടച്ച് ഇരുന്നു. ഒപ്പം തന്റെ പ്രിയപ്പെട്ടവന്റെ മുഖം മനസിലേക്ക് കയറി വന്നു. " ഞങ്ങൾ അവളെ കുറെ പറഞ്ഞ് മനസിലാക്കാൻ നോക്കി ജിത്തു. പക്ഷേ അവൾ കേൾക്കുന്നില്ലാ. ഇവിടെ ഉള്ള വല്ല പയ്യനാണെങ്കിൽ തരകേടില്ല. ഇത് എവിടേയോ ദൂരത്ത് കിടക്കുന്നത്. കമ്മലും മാലയും ഒക്കെ ഇട്ട ഒരു ഗാനമേള ടീം " വല്യമ്മ " അതിന് ഇപ്പോ എന്താ .

സ്വന്തം മകളുടെ സന്തോഷം അല്ലേ വലുത്. ഇഷ്ടമല്ലാത്ത ഒരാളെ വിവാഹം കഴിച്ച് ജീവിത ക്കാലം മൊത്തം ഉരുകി ജീവിക്കുന്നതിനെക്കാൾ നല്ലത് അവളുടെ ഇഷ്ടമല്ലേ നോക്കേണ്ടത് " അപ്പോഴേക്കും നിധികയുടെ പിടിവിട്ട് പോയിരുന്നു. "നീയിത് എന്ത് അറിഞ്ഞിട്ടാ ഈ തത്ത്വം പറയുന്നത്. മാളുവിന് ഇഷ്ടമാണ് എന്ന് പറഞ്ഞ ആളെ നിനക്ക് അറിയുമോ "ഹരൻ പതിയെ ചോദിച്ചു. " നിങ്ങളുടെ കുടുംബക്കാര്യം എനിക്ക് എങ്ങനെ അറിയാനാ " നിധിക " വല്യമ്മ പറയുന്നത് B T S നെ കുറിച്ചാ . അവൾക്ക് അവരെ കാണാൻ കൊറിയയിലേക്ക് പോവണം . അതിലെ Jung Kook കല്യാണം കഴിക്കണം എന്നാ അവൾ പറയുന്നത്. " മാധു പറയുന്നത് കേട്ട് നിധിക അന്തം വിട്ടു. " അപ്പോ ഇവർ പറയുന്ന ഗാനമേള ടീം BTS ആണോ " നിധിക " അതെ " മാധു " മോള് പറഞ്ഞത് ശരിയാ ജിത്തു. നമ്മൾ മക്കളുടെ ഇഷ്ടവും കൂടെ നോക്കണമല്ലോ. മാളുവിന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അത് നടക്കട്ടെ " കുറച്ച് നേരത്തെ ആലോചനക്ക് ശേഷം വല്യച്ഛൻ പറഞ്ഞതും മാധുവും ഹരനും നിധികയെ നോക്കി. അവളാണെങ്കിൽ ചുമരിന്റെ ഭംഗി നോക്കുന്ന തിരക്കിലും. "മാളുവിന്റെ അടുത്ത് നിന്ന് ഞാൻ ആ പയ്യന്റെ നമ്പർ വാങ്ങാം. നീ ഒന്ന് സംസാരിച്ച് നോക്ക് ജിത്തു " വല്യച്ഛൻ പറഞ്ഞത് കേട്ട് നിധിക ചിരിയടക്കാൻ പാട്പ്പെട്ടു.

"അയ്യോ ഞാൻ ഇപ്പോഴാ ഓർത്തത് അടുപ്പത്ത് പാല് വച്ചിട്ടാ വന്നത്. ഞാൻ വീട്ടിലേക്ക് പോവാണേ " ഇനിയും അവിടെ നിനാൽ കൺട്രോൾ വിട്ട് താൻ ചിരിക്കും എന്നതിനാൽ തിരക്കിട്ട് നിധിക പുറത്തേക്ക് ഓടി " നിച്ചുന്ന് പാല് തിളച്ച് കഴിഞ്ഞാൽ ഗ്യാസിൽ നിന്നും ഇറക്കി വക്കാൻ അറിയില്ല. അതുകൊണ്ട് ഞാനും പോവാ വല്യച്ഛാ" അത് പറഞ്ഞ് ചിരിയടക്കി പിടിച്ച് മാധുവും ഓടി . ഹരൻ ആണെങ്കിൽ ആകെ പെട്ട അവസ്ഥയിൽ ആയി. ഇതിനെല്ലാം തുടക്കം വച്ച നിധികയെ അവൻ മനസിൽ നന്നായി ഒന്ന് സ്മരിച്ചു. കുറേ സമയം എടുത്ത് ഹരൻ വല്യച്ഛനേയും വല്യമ്മയേയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. എല്ലാം അറിഞ്ഞപ്പോൾ താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്ന രണ്ടു പേരെയും കണ്ട് അവനും പാവം തോന്നി. " വല്യച്ഛൻ എന്തായാലും ഇപ്പോ അവൾക്ക് കല്യാണമൊന്നും നോക്കണ്ട . അവൾ കുട്ടിയല്ലേ . പഠിക്കട്ടെ . സമയം ആവുമ്പോൾ നമ്മുക്ക് നല്ല ഒരാളെ കണ്ട് പിടിക്കാം " വല്യച്ഛന്റെ തോളിൽ തട്ടി പറഞ്ഞ് ഹരൻ എഴുന്നേറ്റു. " ആ കുട്ടി എന്ത് കരുതിയോ എന്തോ . കല്യാണം കഴിഞ്ഞ് നിങ്ങൾ ആദ്യമായി ഇവിടേക്ക് വന്നതല്ലേ . ഒരു ഗ്ലാസ് ചായ പോലും തരാൻ പറ്റിയില്ല..." " അതൊന്നും സാരില്യ. എന്നാ ഞാൻ ഇറങ്ങട്ടെ" അവൻ മുറ്റത്തേക്ക് ഇറങ്ങി.

" ആ മോളെ കൂട്ടി ഒരു ദിവസം വാ ജിത്തു. ആ കുട്ടിയുടെ പേര് എന്തായിരുന്നു. " വല്യമ്മ " നിധിക.. നിച്ചൂന്ന് വിളിക്കു " " നിച്ചു നല്ല പേര്. കാണുമ്പോൾ ചെറിയ കുട്ടിയെ പോലെ ഉണ്ട്. കല്യാണത്തിന് കണ്ടതിനെക്കാളും ചെറുതായ പോലെ" മറുപടിയായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഹരൻ പുറത്തേക്ക് നടന്നു. * ഹരൻ ഗേറ്റ് കടന്ന് അകത്തേക്ക് കയറി വരുമ്പോൾ ഉമ്മറത്ത് തന്നെ അമ്മയും അച്ഛനും നിധികയും മാധുവും ഇരിക്കുന്നുണ്ട്. അവനെ കണ്ടതും നാലു പേരും കൂടി ചിരിക്കാൻ തുടങ്ങി. അതിൽ നിന്നും രണ്ടും വന്ന് അച്ഛനും അമ്മക്കും എല്ലാം കൊളുത്തി കൊടുത്തിട്ടുണ്ടെന്ന് ഹരന് മനസിലായി. " കൊറിയയിലേക്ക് വിളിച്ചിട്ട് കല്യാണം ഉറപ്പിച്ചോ എട്ടാ " അകത്തേക്ക് കയറിയ ഹരനെ പിന്നിൽ നിന്നും വിളിച്ച് മാധു ചോദിച്ചു. " ഇതിനുള്ളത് ഞാൻ പലിശയും ചേർത്ത് തിരിച്ച് തന്നിരിക്കും " കൈ ചൂണ്ടി പറഞ്ഞ് അവൻ ദേഷ്യത്തിൽ അകത്തേക്ക് നടന്നു. മാധുവിനെ നോക്കിയാണ് പറഞ്ഞതെങ്കിലും അത് തന്നെ ഉദേശിച്ചാണ് എന്ന് നിധികക്കും മനസിലായിരുന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story