നീഹാരമായ്: ഭാഗം 8

neeharamayi

രചന: അപർണ അരവിന്ദ്

" അയ്യോ ഇഗ്ലീഷോ . നമ്മുക്ക് മലയാളം മതി " നിധിക കയ്യിലെ ഇഗ്ലീഷ് ന്യൂസ് പേപ്പർ താഴേ വച്ച് മലയാളം പേപ്പർ എടുത്തു. " ഇതിൽ മൊത്തം വെട്ടും കുത്തും പീഡനവും മാത്രമേ ഉള്ളല്ലോ " അവൾ പേപ്പർ വായിച്ചു കൊണ്ട് പറഞ്ഞു. അത്ര സമയം ഒരു പെട്ടി ഓട്ടോ നിറയെ വാഴയുമായി ഗേറ്റ് കടന്ന് മുറ്റത്ത് വന്ന് നിന്നു. അതിൽ നിന്നും ഒരു ന്യൂജൻ പയ്യൻ ഇറങ്ങി വന്ന് മുഖത്തെ സ്പെക്സ് അഴിച്ചു. " എടാ ക്ലോസറ്റ് ബ്രഷേ ... ഇറങ്ങി വാടാ " ആ പയ്യൻ അകത്തേക്ക് നോക്കി വിളിച്ചു. അവനെ പോലെ മറ്റൊരു ന്യൂജൻ പയ്യനും കൂടി പെട്ടിയോട്ടോയുടെ പിന്നിൽ നിന്നും ചാടി ഇറങ്ങി. " നിച്ചു അല്ലേ " അവർ രണ്ടു പേരും നിധികയുടെ അരികിലേക്ക് വന്നു. " അതെ " " ഹായ് ഞാൻ ജിതേഷ് ജിബ്രുട്ടൻ എന്ന് എല്ലാവരും വിളിക്കും " " ഹായ് ഞാൻ സിദ്ധാർത്ഥ് . എല്ലാവരും സുടു മോൻ എന്ന് വിളിക്കും " രണ്ടു പേരും നിധികക്ക് കൈ കൊടുത്തു. " ആഹ് നിങ്ങൾ വന്നോ. ഞാൻ പറഞ്ഞ കാര്യം സെറ്റാക്കിയോ " മാധു ബാഗും തോളിൽ തൂക്കി ഉമ്മറത്തേക്ക് വന്നു. " പിന്നല്ലാതെ ഈ ജിബ്രു ഒരു വാക്ക് പറഞ്ഞാ വാക്കാ. കൈയ്യോടെ സാധനം കൊണ്ടു വന്നിട്ടുണ്ട് " " എത്രയെണ്ണം കിട്ടി. " മാധു " 70" " നിങ്ങൾ ഈ വാഴ കുട്ടികളുമായി രാവിലെ തന്നെ എങ്ങോട്ടാ " നിധി " ഈ ചേച്ചിടെ ഒരു കാര്യം. ഇത് സാമൂഹ്യ സേവനത്തിനാ.

പരിസ്ഥിതി ദിനത്തിന് കോളേജിൽ നടാനായി വാങ്ങിയതാ" " അതിന് environment day ഒക്കെ കഴിഞ്ഞില്ലേ " " അതെ കഴിഞ്ഞു. അന്ന് ഞങ്ങൾക്ക് സസ്പെൻഷൻ ആയിരുന്നല്ലോ. അതുകൊണ്ട് പറ്റിയില്ല. പകരം ഇന്ന് നടുന്നു. " " നീ ഒരു സംഭവമാ മാധു . നിന്നെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അഭിമാനം തോന്നു . "നിധിക അവന്റെ തോളിൽ തട്ടി പറഞ്ഞു. " ഡാ പൊട്ടാ അതിന് പരിസ്ഥിതി ദിനത്തിന് ആരെങ്കിലും വാഴ വക്കുമോ " ബഹളം കേട്ട് വന്ന അമ്മ ചോദിച്ചു. " അതെന്താ വാഴ മരമല്ലേ . മാത്രമല്ലാ പഴം കിട്ടുകയും ചെയ്യും" ജിബ്രു ആണ് അത് ചോദിച്ചത്. "നമ്മുക്ക് തെറ്റി ജിബ്രു. വാഴ മരമല്ലാ " കുറച്ച് നേരത്തെ ആലോചനക്ക് ശേഷം മാധു താടി തടവി കൊണ്ട് പറഞ്ഞു. " എന്നാ നമ്മുക്ക് തെങ്ങ് വക്കാം. ഈ വാഴ കുട്ടി കൊണ്ടുവന്ന ജോണിച്ചന്റെ അടുത്ത് തെങ്ങിൻ കുട്ടിയും ഉണ്ട് . " സുടു പറഞ്ഞു. " എന്നാ വാ ഇത് അവിടെ കൊണ്ടുപോയി തെങ്ങ് എടുത്തിട്ട് നേരെ കോളേജിലേക്ക് പോകാം " ജിബ്രു അത് പറഞ്ഞ് പെട്ടി ഓട്ടോയുടെ ഡ്രെവിങ്ങ് സീറ്റിലേക്ക് കയറി. " രണ്ട് വാഴ എന്റെ കൈയ്യിൽ ഇരിക്കട്ടെ . ഇത് എന്ന മരവാഴ എന്ന് വിളിച്ചാ ആ പ്രിൻസിയുടെ ഓഫീസ് റൂമിന് മുന്നിലായി തന്നെ കൊണ്ടു വക്കണം " മാധു രണ്ട് ചെറിയ വാഴ കുട്ടികൾ എടുത്ത് തന്റെ സ്കൂട്ടിയിലേക്ക് വച്ചു.

"അച്ഛാ ഒരു പത്ത് മണിയാവുമ്പോൾ ആ ജോണിച്ചൻ വരും. അപ്പോ ഈ വാഴയുടേയും, ഇനി എടുക്കാൻ പോകുന്ന തെങ്ങിന്റെയും പൈസ ഒരു 5000 ബഡ്സ് അയാൾക്ക് കൊടുത്തേക്ക് " മാധു ഉറക്കെ വിളിച്ച് പറഞ്ഞ് സ്കൂട്ടിയുമായി പുറത്തേക്ക് പോയി. പിറകെ ഓട്ടോയിൽ അവന്റെ ഫ്രണ്ട്സും . " പുന്നാര മകൻ അടുത്ത സസ്പെൻഷനുള്ള വക ഒപ്പിക്കാനുള്ള പോക്കാ. വാഴ വക്കാൻ അവന് പ്രിൻസിയുടെ ഓഫീസ് റൂമേ കിട്ടിയുള്ളു. ഇതിനെയൊക്കെ ഏത് സമയത്താണാവോ ..." അച്ഛൻ പിറുപിറുത്ത് കൊണ്ട് അകത്തേക്ക് പോയി. " ചെക്കന്റെ പോക്കും വേഷവും കണ്ട് കഞ്ചാവാണെന്ന് പറഞ്ഞ് വല്ല പോലീസും പിടിക്കുമോ എന്നാ എന്റെ പേടി. അവന്റെ ആ കൂറ മുടി ആദ്യം വെട്ടണം " അത് പറഞ്ഞ് അമ്മയും അകത്തേക്ക് പോയി. അവസാനം അവിടെ ഹരനും നിധിയും മാത്രമായി. അവരും പരസ്പരം ഒന്ന് നോക്കി പുഛിച്ച് ഇരുവരും അകത്തേക്ക് കയറി പോയി. * "അമ്മേ ഞാൻ സഹായിക്കാം " നിധി അടുക്കളയിലേക്ക് വന്നും ചപ്പാത്തി ചുടുന്ന അമ്മയോടായി പറഞ്ഞു. " വേണ്ടാ മോളേ ഇത് കഴിഞ്ഞു. "

" എന്നാ ഞാൻ ഈ പാത്രങ്ങൾ കഴുകാം " അവൾ സിങ്കിലുള്ള പാത്രങ്ങൾ കഴുകാൻ തുടങ്ങി. "മോളേ പിന്നെ ജിത്തുവിന് അധികം ലീവ് എടുക്കാൻ പറ്റില്ലാ എന്ന്. അതോണ്ട് നിങ്ങൾ ഇന്ന് വൈകുന്നേരം വീട്ടിൽ പോയിട്ട് മറ്റന്നാ രാവിലെ തിരിച്ച് വാ. നാളെ ഒരു ദിവസം അവൻ ലീവ് എടുത്തോട്ടെ " " അതിന്റെ ആവശ്യമൊന്നും ഇല്ല അമ്മാ. ഞങ്ങൾ ഇന്ന് വൈകുനേരം പോയി നാളെ രാവിലെ തിരികെ വരാം. അപ്പോ ഹരന് ലീവ് എടുക്കുകയും വേണ്ടാ " " അതെങ്ങനാ മോളേ. കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് പോവുന്നത് അല്ലേ. രണ്ട് ദിവസം അവിടെ ചെന്ന് നിന്നിട്ട് വാ" " മമ്" അവൾ ഒന്ന് മൂളി കൊണ്ട് പാത്രങ്ങൾ കഴുകി വച്ചു. ശേഷം റൂമിലേക്ക് നടന്നു. * ഹരൻ കുളിക്കാനായി ജോഗിങ്ങിനു പോയ ഡ്രസ്സ് മാറ്റി ഒരു ടവൽ എടുത്ത് ഉടുത്തു. " എടോ എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് " പെട്ടെന്ന് ഡോർ തള്ളി തുറന്ന് വന്ന് നിധി പറഞ്ഞു. " നിനക്ക് ഒരു മാനേഴ്സ് ഇല്ലേ . ഇങ്ങനെ തള്ളി കയറി വരാതെ ഡോർ ഒന്ന് നോക്ക് ചെയ്തുടെ" പെട്ടെന്നുള്ള പതർച്ച മറച്ച് വച്ച് ഹരൻ പറഞ്ഞു. " അതിന് നോക്ക് ചെയ്യ്ത് അനുവാദം ചോദിച്ച് വരാൻ ഇവിടെ ആരുടേയും ഫസ്റ്റ് നൈറ്റ് ഒന്നും നടക്കുന്നില്ലാലോ " കൂസലില്ലാതെ പറയുന്ന നിധിയെ ഒന്ന് തറപ്പിച്ച് നോക്കി അവൻ ബാത്ത് റൂമിലേക്ക് നടന്നു.

"എടോ തനിക്ക് ചെവി കേൾക്കില്ലേ. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. " " പറ്റില്ല. എനിക്ക് നിന്റെ ലൂസ് ടോക്ക് കേൾക്കാൻ സമയവും ഇല്ല. താൽപര്യവുമില്ലാ " അവൻ ബാത്ത് റൂമിന്റെ വാതിൽ അടച്ചു കൊണ്ട് പറഞ്ഞു. "താൻ കേട്ടാ മതി ഞാൻ പറയാം" " വേണ്ടാ " അവൻ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു. " എന്നിക്ക് ഒരു 3500 രൂപ വേണം " അവൾ ഡോറിൽ തട്ടി കൊണ്ട് പറഞ്ഞു. " അയ്യോടാ ഇപ്പോ തന്നെ വേണോ. ഇന്നലെ അച്ചടിച്ച നോട്ടിന്റെ മഷി ഉണങ്ങിട്ടില്ല. അത് വെയിലത്തിട്ട് ഉണക്കി കുറച്ച് കഴിച്ച് പൈസ തന്നാ മതിയോ" ഹരൻ ബാത്ത്റൂമിന്റെ വാതിൽ തുറന്ന് പുറത്തു നിൽക്കുന്ന നിധികയെ നോക്കി ചോദിച്ചു. "ഈ രാവിലെ തന്നെ തന്റെ ജാമ്പുവാന്റെ കാലത്തെ തമാശ കേൾക്കാൻ എനിക്ക് തീരെ താൽപര്യം ഇല്ല. അതുകൊണ്ട് വേഗം പെസ തരാൻ നോക്ക്" " നിനക്ക് പൈസക്ക് അത്ര ആവശ്യമാണെങ്കിൽ പോയി പിച്ച എടുക്കടി. നീ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ പൈസ തരുകയല്ലേ എന്റെ പണി" അത് പറഞ്ഞ് അവൻ വാതിൽ അടച്ചു. " തരണം . അത് തന്റെ ഉത്തരവാദിത്വമാ . കൈയ്യിൽ പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാ എന്നെ കെട്ടിയത്. കാലൻ " അവൾ വാതിലിൽ ദേഷ്യത്തിൽ ഒന്ന് തല്ലി . ഹരൻ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നിധിക ബെഡിൽ ഇരിക്കുന്നുണ്ട്.

അവൻ അവളെ മൈന്റ് ചെയ്യാതെ ഓഫീസിലേക്ക് പോകാൻ റെഡിയായി. അത് കണ്ട നിധി പുറത്തേക്ക് നടന്നു. ഡോറിന്റെ അരികിൽ എത്തിയതും അവൾ നിന്നു. "ഡോ തനിക്ക് കാഷ് തരാൻ പറ്റുമോ ഇല്ലയോ " " ഇല്ല " " ഉറപ്പാണോ. അവസാനമായി ചോദിക്കാ " " തരാൻ പറ്റില്ലാ എന്ന് പറഞ്ഞാ പറ്റില്ല. " ഹരൻ തറപ്പിച്ച് പറഞ്ഞു " എടാേ കാലാ. തന്നോട് മര്യാദക്ക് പൈസ ചോദിച്ചാൽ തരാൻ പറ്റില്ലാ അല്ലേ. അതോണ്ട് എനിക്ക് ആവശ്യമുള്ള പൈസ ഞാൻ എടുത്തു. താങ്ക്സ് . പിന്നെ ഇത് എനിക്ക് വേണ്ടിയല്ല. മാധുവിന് വേണ്ടിയാ. ഇന്നലെ വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ ഷൂവിന്" അത് പറഞ്ഞ് അവൾ പുറത്തേക്ക് ഓടി. "ഡീ ... നിക്കടി ശവമേ" " താൻ പോടോ " അവൾ അപ്പോഴേക്കും താഴേ എത്തിയിരുന്നു. "ഇവൾ എന്തിന്റെ ജന്മമാണോ എന്താ . നാശം " ഹരൻ വേഗം ജോലിക്ക് പോകാൻ റെഡിയായി. * അമ്മ പറഞ്ഞതനുസരിച്ച് ഉച്ച കഴിഞ്ഞതും നിധിക വീട്ടിലേക്ക് പോകാൻ റെഡിയായി. മൂന്ന് മണി ആയപ്പോഴേക്കും ഹരനും വന്നിരുന്നു. അവൻ റൂമിലേക്ക് വരുമ്പോൾ നിധിക കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കെട്ടുകയായിരുന്നു. " ഐശ്വര്യ റായ് ഇവിടെ ഉണ്ടായിരുന്നോ ." അവൻ പിറുപിറുത്തു കൊണ്ട് കുളിക്കാനായി പോയി. കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ നിധിക റൂമിൽ അവനെ കാത്ത് നിൽക്കുന്നുണ്ട്. "

തനിക്ക് വേണ്ട ഡ്രസ്സ് ദാ ഈ ബാഗിൽ ആക്കിക്കോ. എന്നിട്ട് വരുമ്പോ താഴേക്ക് കൊണ്ട് വാ" തന്റെ ബാഗിലേക്ക് ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു. ഹരൻ ഒന്നും മിണ്ടാതെ റെഡിയാവാൻ തുടങ്ങി. നിധിക താഴേക്കും നടന്നു. " ഇയാൾ എന്താ ഇങ്ങനെ ഒരു പാവത്തെ പോലെ . എന്നെ ഈ സഹിക്കേണ്ട വല്ല കാര്യവും ഉണ്ടോ . അന്നേ കല്യാണത്തിൽ നിന്നും ഒഴിഞ്ഞു മാറായിരുന്നില്ലേ . " അവൾ പിറുപിറുത്ത് താഴേക്ക് പോയി. " ഞാൻ എന്താ അവളുടെ അടിമയോ പറഞ്ഞത് എല്ലാം ചെയ്യാൻ . എന്നെ ശരിക്കും അവൾക്ക് അറിയില്ല. അച്ഛനേയും അമ്മയേയും ആലോചിച്ച് മാത്രമാ എല്ലാം ഞാൻ സഹിക്കുന്നേ. എനിക്ക് ഒരു അവസരം കിട്ടുമെടി അന്ന് നിന്നെ ഭിത്തിയിൽ പടമാക്കി വക്കും ഞാൻ ... യക്ഷി " അവൻ കബോഡിൽ നിന്നും രണ്ട് മൂന്ന് ജോഡി ഡ്രസ്സ് എടുത്ത് ബാഗിലേക്ക് വച്ച് മേശ പുറത്തിരിക്കുന്ന ഫോണും വാലറ്റും എടുത്ത് ബാഗുമായി താഴേക്ക് വന്നിരുന്നു. " മാധു വന്നാ പറയണേ . ഞാൻ നാളെ വരും എന്ന് പറഞ്ഞേക്ക് " അമ്മയോട് അത്രമാത്രം പറഞ്ഞ് നിധി കാറിലേക്ക് കയറി. ഹരൻ അമ്മയെ നോക്കി ഒന്ന് തലയാട്ടി കാർ മുന്നോട്ട് എടുത്തു. പരസ്പരം ഒന്നും സംസാരിക്കാതെ അവരുടെ കാർ മുന്നോട്ട് സഞ്ചരിച്ചു കൊണ്ടിരുന്നു. കുറച്ച് ദൂരം മുന്നോട്ടു പോയതും ഹരൻ ഒരു ഷോപ്പിനു മുന്നിൽ കാർ ഒതുക്കി.

" അമ്മ നിന്റെ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങി കൊണ്ടു പോകാൻ പറഞ്ഞു. പോയി വാങ്ങിയിട്ട് വാ" അത് കേട്ടതും അവൾ പുറത്തേക്ക് ഇറങ്ങി ഷോപ്പിലേക്ക് കയറി. " കാഷ് വാങ്ങാതെ ഇവൾ എങ്ങോട്ടാ ഈ കാവടി തുള്ളി പോകുന്നേ. അവളുടെ തന്ത വന്നു പൈസ കൊടുക്കുമോ . എന്തെങ്കിലും ആവട്ടെ നാശം " അവൻ കാറിൽ തന്നെ ഇരുന്നു. കുറച്ച് കഴിഞ്ഞ് കയ്യിൽ കുറച്ച് കവറുമായി അവൾ ഷോപ്പിൽ നിന്നും ഇറങ്ങി വന്നു. ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്നതും ഹരൻ ഫോണെടുത്തു നോക്കി. നിധിക കയ്യിലെ കവറുകൾ ബാക്ക് സീറ്റിലേക്ക് വച്ച് കോ ഡ്രെവർ സീറ്റിൽ കയറി ഇരുന്നു. ഹരൻ ഫോണിൽ ആരോടോ ദേഷ്യപ്പെട്ട് സംസാരിക്കുകയാണ്. " നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് മാധു എന്നോട് ചോദിക്കാതെ എന്റെ കാർഡ് യൂസ് ചെയ്യരുത് എന്ത്. അയ്യായിരം രൂപക്ക് എന്ത് ചിലവാ നിനക്ക് ഉള്ളത് " " ഞാൻ എടുത്തിട്ടില്ലാ എട്ടാ . എന്റെ കയ്യിൽ ഇല്ല. " മാധു " പിന്നെ എങ്ങനെ എനിക്ക് ബാങ്കിൽ നിന്നും മെസേജ് വന്നു. വെറുതെ കളളം പറയണ്ടാ " " അല്ല ചേട്ടാ സത്യം. ഞാൻ അല്ലാ " " വച്ചിട്ട് പോ മാധു നീ " അത് പറഞ്ഞ് ഹരൻ കോൾ കട്ട് ചെയ്ത് കാർഡ് തിരയാൻ തുടങ്ങി. " എടോ എന്താ കാര്യം " നിധിക ചോദിച്ചു. " ഒന്ന് മിണ്ടാതെ ഇരിക്കുമോ മനുഷ്യന്റെ സമാധാനം കളയാതെ "

അവൻ കാറിലും വാലറ്റിലും മറ്റും തിരയാൻ തുടങ്ങി. " ഓഹ് ഷിറ്റ് " എത്ര തിരഞ്ഞിട്ടും കാണാതെ അവൻ സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. " കഴിഞ്ഞോ " നിധിക അവനെ പുഛത്തോടെ നോക്കി. ഹരൻ ആണെങ്കിൽ അവളെ നോക്കി നെറ്റി ചുളിച്ചു. "ഇതാണോ അന്യോഷിക്കുന്നത് " അവൾ കൈയ്യിലെ കാർഡ് അവന് നേരെ നീട്ടി. " ഇത് നിനക്ക് എവിടുന്ന് കിട്ടി " അവൻ അവളുടെ കയ്യിലെ കാർഡ് തട്ടി വാങ്ങി. " നിങ്ങളുടെ പേഴ്സിൽ നിന്ന് . അമ്മ പറഞ്ഞിരുന്നു വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിക്കണം എന്ന് . രാവിലെ മാധുവിന് വേണ്ടി രണ്ടായിരം രൂപ ചോദിച്ചപ്പോൾ നിങ്ങൾക്ക് തരാൻ വയ്യാ. അപ്പോ എനിക്ക് വേണ്ടി തരും എന്ന് എന്താ ഉറപ്പ്. അതുകൊണ്ട് താൻ വൈകുന്നേരം കുളിക്കാൻ കയറിയപ്പോൾ തന്റെ കാർഡ് ഞാൻ പൊക്കി.." "അപ്പോ പിൻ നമ്പർ നിനക്ക് എങ്ങനെ കിട്ടി " " കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ മാധു തന്റെ ഫോണിന്റെ ലോക്ക് മുതൽ കാർഡിന്റെ നമ്പർ വരെ എനിക്ക് പറഞ്ഞ് തന്നിരുന്നു. " " നിനക്ക് നാണം ഇല്ലേടി . രാവിലെ എന്റെ പൈസ. ഇപ്പോ ഇതാ കാർഡും കട്ടെടുത്തിരിക്കുന്നു. പെരും കള്ളി "

" ചോദിച്ചിട്ട് തരാത്തതു കൊണ്ട് അല്ലേ. രാവിലെ പൈസ എടുത്തപ്പോൾ ഞാൻ അത് നിങ്ങളോട് പറഞ്ഞിരുന്നു. അപ്പോ അത് കട്ടെടുക്കൽ അല്ല. പിന്നെ നിങ്ങളുടെ അമ്മയാ പറഞ്ഞത് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ തന്റെ കയ്യിൽ നിന്നും പൈസ എടുത്തോളാൻ . SO ഞാൻ എടുത്തു. " " അമ്മ അങ്ങനെ പറഞ്ഞോ " ഹരൻ " മമ് പറഞ്ഞു. പിന്നെ ഞാൻ വാങ്ങിക്കുന്ന പൈസക്ക് ഒക്കെ താൻ കണക്ക് എഴുതി വച്ചോ. എനിക്ക് ജോലി കിട്ടുമ്പോൾ ഞാൻ തിരികെ തരും " അത് പറഞ്ഞ് അവൾ സീറ്റിലേക്ക് ചാരി കിടന്നു. "യക്ഷി ... " അവൻ പതുക്കെ പറഞ്ഞു കൊണ്ട് കാർ മുന്നോട്ട് എടുത്തു. ഒന്നര രണ്ടു മണിക്കൂറുകൾക്ക് ശേഷം അവർ ഒറ്റപ്പാലത്ത് എത്തി. സമയം 5 മണി കഴിഞ്ഞിരുന്നു. കാർ മുറ്റത്ത് വന്ന് നിന്നതും അച്ഛനും അമ്മയും നിഖിയും പുറത്തേക്ക് ഇറങ്ങി വന്നു. " ഈ കവറുകൾ ഒക്കെ എടുക്കാൻ ഇനി നിന്റെ മറ്റവൻ വരുമോ " കാറിൽ നിന്നും ഇറങ്ങിയവളെ നോക്കി ഹരൻ പതിയെ ചോദിച്ചു. നിധിക അവനെ ഒന്ന് കണ്ണുരുട്ടി നോക്കി ബാക്ക് ഡോർ തുറന്ന് കവറുകൾ എല്ലാം എടുത്ത് അവന്റെ അരികിലേക്ക് വന്നു. " ഇതെല്ലാം തന്റെ കാഷ് കൊണ്ട് വാങ്ങിയത് അല്ലേ. അപ്പോ താൻ തന്നെ കൊടുത്താ മതി" കയ്യിലെ കവർ എല്ലാം അവന്റെ കൈയ്യിലേക്ക് വച്ച് നിധിക അകത്തേക്ക് കയറി പോയി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story