നീലാംബരം: ഭാഗം 1

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അമ്മ എന്താ ഈ പറയുന്നത്???.. ഇത്.. ഇതൊരിക്കലും നടക്കില്ലമേ.... എന്തുകൊണ്ട്??? എന്താണെന്നമ്മക്കറിയില്ലേ??? അതുമാത്രമല്ല... അമ്മ ഇപ്പോൾ കണ്ടുപിടിച്ചു കൊണ്ടുവന്നിരിക്കുന്നത്.... അമ്മക്ക്.. അമ്മക്ക് അവളെയല്ലാതെ വേറാരെയും കിട്ടിയില്ലേ... എന്താ അനന്താ ഞാൻ പറഞ്ഞതിൽ നീ കാണുന്ന തെറ്റ്??... ഇത്‌ നടന്നെ പറ്റുള്ളൂ... എത്രനാളായി നീയിങ്ങനെ... ഇനി നിന്റെ വാക്കുകേൾക്കാൻ ഞാൻ ഒരുക്കമല്ല.... നീ ഞാൻ പറയുന്നത് അനുസരിച്ചേ പറ്റു... അല്ലാച്ചാൽ എന്താ വേണ്ടതെന്നെനിക്കറിയാം. അതുമല്ല എന്താ നീലുമോൾക് ഉള്ള കുറ്റം??? അമ്മേ അവൾ കുട്ടിയല്ലേ...വെറും പതിനെട്ടോ പത്തൊമ്പതോ വയസുമാത്രം... അതുമാത്രമല്ലല്ലൊ.. അമ്മയ്ക്കും അറിയാവുന്നതല്ലേ പത്തുവയസിന്റെ പോലും പാകത അവൾക്കില്ലന്ന്... എനിക്ക് പറ്റില്ലമേ... പിന്നെ ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല...അമ്മ അവളുടെ പേര് പറഞ്ഞതുകൊണ്ടാണ് ഞാന് അത് പറഞ്ഞത്....നീലാംബരിയല്ല.. ഇനി മറ്റാരെങ്കിലും ആണേൽ പോലും എനിക്ക് പറ്റില്ലമേ.. പിന്നെ എന്റെ മോന് ആരെയാ പറ്റുന്നെ??? അതുകൂടി അമ്മക്കൊന്നു പറഞ്ഞതാ.... വയസ് 32 കഴിഞ്ഞു.... എനിക്ക് നീയല്ലാതെ ആരുമില്ല മോനെ.. അതുമല്ല ബാലേട്ടൻ പോകുമുന്നേ എന്നോട് ഒന്നുമാത്രേ ആവശ്യപ്പെട്ടുള്ളു... അത് നീലു മോളെ നോക്കിക്കോണമേ എന്നുമാത്രമ...അതിനും വേറാരും ഇല്ല മോനെ.. എന്താമ്മേ ഇത്‌??

അമ്മ എന്നെയൊന്നു മനസിലാക്കാൻ ശ്രമിക്കു.. എനിക്ക് പറ്റില്ലമേ.. അമ്മക്കറിയില്ലേ അശ്വതി... മിണ്ടരുത് നീ... നിനക്കെന്താ കുഞ്ഞേ... ഇത്രയും.. ഇത്രയുമൊക്കെയായിട്ടും ഒന്നും മതിയായില്ലേ.... അതെങ്ങിനെ അവളെമാത്രം മനസിലിട്ടോണ്ട് നടന്നിട്ട് മറ്റെല്ലാത്തിനോടും നീ കണ്ണടച്ചിരുട്ടക്കുവല്ലേ... നിനക്കുവേണ്ടി ജീവിച്ച എന്നെപോലും നീ... ഇല്ല ഞാനിനി ഒന്നും പറയുന്നില്ല.. നീ എന്താന്നുവച്ചാൽ... എങ്ങിനെന്നു വച്ചാൽ ജീവിച്ചോ... ഞാൻ എങ്ങോട്ടുന്നു വച്ചാൽ പൊക്കോളാം... എനിക്കിനിയും നിന്നെയിങ്ങനെ കാണാൻ വയ്യ.... ഒഴുകിയിറങ്ങിയ കണ്ണുനീർ സാരിത്തുമ്പാൽ തുടച് മാറ്റികൊണ്ട് അവർ അടുക്കള ലക്ഷ്യമാക്കി നടന്നു.... അമ്മയുടെ വാക്കുകളിൽ ഒരക്ഷരം പോലും മിണ്ടാൻ കഴിയാതെ നിസ്സഹായനായി നിൽക്കാൻ മാത്രമേ അനന്തന് കഴിഞ്ഞുള്ളു.... **************** എല്ലാം കഴിഞ്ഞിട്ട് വർഷം പലതു കഴിഞ്ഞിരിക്കുന്നു...പക്ഷെ അവളുടെ മുഖം ഈ ഇടനെഞ്ചിൽ ഇന്നും അല്പംപോലും മങ്ങൽ ഏൽക്കാതെ നിൽക്കുമ്പോൾ എങ്ങിനാണ് താൻ അവിടേക്കു മറ്റൊരു പെൺകുട്ടിയെ... അതും അവളുടെ തന്നെ അനിയത്തിയെ... ഇല്ല ഒരിക്കലും കഴിയില്ല.. ഒരു ഫോൺ കാളിലൂടെ അശ്വതി പ്രണയത്തിനു ഫുൾ സ്റ്റോപ്പ്‌ ഇട്ടപ്പോൾ തകർന്നുപോയത് താനല്ലേ... ഇന്നും എന്റെ ഹൃദയം അവളെന്നെ ബിന്ദുവിൽത്തന്നെ ഭ്രമണം ചെയ്യുവല്ലേ... പിന്നെങ്ങിനെ ഞാൻ???

അതോ ഇനി എല്ലാവരും പറയുംപോലെ അവൾ തന്നെ ഒഴിവാക്കി ബെറ്റർ ചോയ്സ് തേടിപോയെന്നു താനും വിശ്വസിക്കണോ???തലച്ചോർ അങ്ങിനെ വിശ്വസിക്കാൻ പറയുമ്പോളും ഹൃദയം അതിന് തയ്യാറാകുന്നില്ല എന്നതായിരുന്നു സത്യം ... ഇല്ല... ഒരിക്കലുമില്ല... അവൾക്കത്തിനു കഴിയില്ല... അത്രമേൽ... അത്രമേൽ പ്രണയിച്ചതല്ലേ.... ഇവിടത്തെ ഓരോ പുല്കൊടികൾക്കുപോലും പരിചിതമായിരുന്നില്ലേ തങ്ങളുടെ പ്രണയം.. പിന്നെ.. പിന്നെ അവൾക്കെന്താണ് പറ്റിയത്?? ഇന്നും തനിക്കറിയില്ല..... ഒന്നുമാത്രം..... ഇനി തന്റെ ഹൃദയത്തിലേക് ആർക്കും ഇടം നൽകാൻ കഴിയില്ല. തുറന്നിട്ട ജാലകവാതിലിലൂടെ കടന്നെത്തിയ ഇളമ്തെന്നൽ ഓർമകളിൽ ഊളിയിട്ടിരുന്ന അനന്തന്റെ ചുരുളൻ തലമുടികളിൽ തഴുകി കടന്നുപോയി.... ****************

ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടയിലും അനന്തൻ സുഭദ്രാമ്മയെ ഇടയ്ക്കിടെ നോക്കുന്നുണ്ട്.... എന്നാൽ അവനവശ്യമുള്ളതൊക്കെ പത്രങ്ങളിലേക് വിളമ്പുന്നുണ്ടെന്നല്ലാതെ അവനൊന്നൊരാൾ അവിടെ ഉണ്ടെന്നുപോലും ശ്രദ്ധിക്കുന്നില്ല.... ഇടയ്ക്കിടെ സാരിയുടെ കോന്തലകൊണ്ട് കണ്ണ് തുടക്കുന്നുമുണ്ട്... എല്ലാം വിളമ്പികഴിഞ്ഞശേഷം... അവർ അടുക്കളയിലേക് തന്നെ തിരികെ നടന്നു... അങ്ങനൊരു പതിവ് അവിടെ ഇല്ലാത്തതാണ്.... എപ്പോളായാലും അമ്മയും മകനും ഒരുമിച്ച് ഇരുന്നാണ് ഭക്ഷണം കഴിക്കാറ്.... ഇന്നിതാധ്യമായാണ് അമ്മയുടെ ഇതരത്തിലൊരു പെരുമാറ്റം.... ഇതിനു മുന്പും വിവാഹത്തെചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും.... ഇതുപോലൊരു പ്രതികരണം ഉണ്ടായിട്ടില്ല... അനന്തൻ ആകെ ധർമ്മസങ്കടത്തിലായി..... ഒരുവറ്റുപോലും ഇറക്കാൻ അവന് കഴിഞ്ഞില്ല....സുഭദ്രമ്മ പോയ വഴിയേ നോക്കിയിരുന്നശേഷം അനന്തൻ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു.. അടുക്കളയിൽനിന്നും പുറത്തേക്കിറങ്ങുന്ന വാതില്പടിയിൽ ഇരുന്നു എന്തൊക്കെയോ പതപറഞ്ഞു കരയുന്ന അമ്മയെകണ്ടു അനന്തൻ എന്തുവേണമെന്നറിയാതെ ഒരുനിമിഷം നിന്നു..... ഇടയ്ക്കിടെ കണ്ണുകൾ തുടച്ചുമാറ്റുന്നുമുണ്ട്.. അവൻ മെല്ലെ അവർക്കടുത്തേക്ക് ചെന്ന്. അമ്മേ....

അവന്റെ വിളികെട്ടിട്ടും അവർ പ്രതികരിച്ചില്ല അമ്മേ... എന്താ അമ്മേ ഇങ്ങിനെ??? നിനക്കെന്തുവേണം അനന്ത??? നീ എന്നോട് സംസാരിക്കാൻ വരണ്ട. സ്വരം നന്നേ കടുത്തിരുന്നു അമ്മേ... അമ്മയിങ്ങനെ തുടങ്ങിയാൽ ഞാനെങ്ങിനെ സമാധാനമായി ഇരിക്കും??? എന്നും നമ്മൾ ഒരുമിച്ചല്ലേ ഭക്ഷണം കഴിക്കുക... ഇന്നുമാത്രം എന്താ??? ഇന്ന് മാത്രമല്ല അനന്ത... ഇനി എന്നും അങ്ങോട്ട്‌ ഇങ്ങിനെ തന്നെയാ.... നീ പറഞ്ഞല്ലോ നിനക്ക് സമാധാനം വേണമെന്ന്... കഴിഞ്ഞ 4 വർഷമായിട്ട് എനിക്കെന്ത് സമാധാനമാണ് അനന്ത നീ തരുന്നത്??? നിന്റെ അച്ഛൻ ഉണ്ടായിരുന്നേൽ എനിക്കിങ്ങിനെ ഒരു അവസ്ഥ വരില്ലായിരുന്നു.... അദ്ദേഹം അങ്ങുപോയില്ലേ... നീ ഇങ്ങിനെ നടക്കുന്നതുകണ്ടു ഞാൻ ഉരുകുന്നത് വല്ലതും അറിയുന്നുണ്ടോ??? ആഹ്ഹ്... ഇനി അധികം വൈകാതെ ഞാനും അങ്ങുപോകും അപ്പോൾ നീ എന്താന്ന് വച്ചാൽ ഇഷ്ടംപോലെ ചെയ്‌തോ... അമ്മേ.... എന്തിനാ അമ്മേ ഇങ്ങിനൊക്കെ പറയുന്നേ.. അമ്മയല്ലാതെ ഈ അനന്ദന് വേറെ ആരാ ഉള്ളെ??? സുഭദ്രമ്മക്ക് അടുത്തായി വാതിൽപടിക്കൽ അവനും വന്നിരുന്നുകൊണ്ട് പറഞ്ഞു. പിന്നെ ഞാൻ എങ്ങിനെ പറയണമെന്ന??? അനന്തൻ ഒരുനിമിഷം വിദൂരതയിലേക്കൊന്നു നോക്കി ഒന്നാലോചിച്ചു അമ്മക്കിപ്പോ എന്താ വേണ്ടേ... ഞാൻ വിവാഹത്തിന് സമ്മതിക്കണം അത്രയല്ലേ ഉള്ളു....

പിന്നെ പതിയെ സമ്മതമെന്നോണം തല ചലിപ്പിച്ചു... സമ്മതം എന്തെന്ന് മനസിലാകാതെ സുഭദ്രമ്മ അവനെത്തന്നെ നോക്കി. പുഞ്ചിരിയോടെ സുഭദ്രാമ്മയുടെ കൈ ചേർത്തുപിടിച്ചു... അതെയമ്മേ എനിക്ക് സമ്മതം.. പക്ഷെ ഇങ്ങിനെ മിണ്ടാതേം കഴിക്കാതെയും ഇരുന്നെന്നെ വിഷമിപ്പിക്കല്ലേ മോനെ..... എന്താ... സമ്മതിക്കണ്ടേ??? എനിക്ക്... എനിക്കിത് വിശ്വസിക്കാമോ??? അവർക്ക് സന്തോഷംകൊണ്ട് വാക്കുകൾ പുറത്ത് വരുന്നുണ്ടായിരുന്നില്ല... എന്റമ്മയെ ഇനി ഞാൻ വിഷമിപ്പിക്കുന്നില്ല... ഇനി ഞാൻ വിവാഹത്തിന് സമ്മതിക്കുന്നില്ലന്നും പറഞ്ഞു എങ്ങോട്ടും പോകാനും നിക്കണ്ട കെട്ടോ... മോനെ....അനന്ത.. അമ്മ വന്നേ...ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം എനിക്ക് നല്ല വിശപ്പുണ്ട്.. നമുക്കെന്തേലും കഴിക്കാം... അവൻ സുഭദ്രമ്മയേം കൂട്ടി അകത്തേക്ക് നടന്നു. **************** എടി.......... എടി നീലാംബരീ..... ഈ നശൂലംപിടിച്ചതവിടെ എന്തോ ചെയ്യുവാണോ എന്തോ???? ഒരുവക പറഞ്ഞാൽ അതുപോലെ ചെയ്യില്ല കഴുത പെണ്ണ്.. എടി.... അലർച്ചെയോടൊപ്പം ജോലിചെയ്തു തഴമ്പിച്ച കൈ അവളുടെ മേല്പതിച്ചപ്പോളാണ് ഉറക്കത്തിൽനിന്നും നീലാംബരി ഞെട്ടി ഉണർന്നത്.. നീ ഇവിടെ കിടന്നുറങ്ങുവാണോ???

എത്ര തവണ പറഞ്ഞിട്ടുണ്ട് ഇവിടെ ഇങ്ങിനെ ഇതുപോലെ കിടന്നുറങ്ങരുതെന്നു.... അതെങ്ങിനെ വല്ലതും പറഞ്ഞാൽ മനസ്സിലാവുവോ.....എടി പെണ്ണെ.. ദേ ഞാൻ മര്യധക്ക് പറഞ്ഞേക്കാം ഇവിടെ കഴിയാണേൽ ഞാൻ പറയുന്നതൊക്കെ അനുസരിച്ചോണം അല്ലാച്ചാൽ വന്നതെവിടെനിന്നാണോ അങ്ങോട്ട്‌ തന്നെ പൊയ്ക്കോണം കേട്ടല്ലോ....അല്ല... അതിന് വന്നതെവിടെനിന്നാണെന്നു തമ്പുരാട്ടിക്ക് വല്ല നിശ്ചയവും ഉണ്ടോ ആവോ???? മുമ്പിൽ ഉറഞ്ഞു തുള്ളുന്ന മാലതിയെ കണ്ടിട്ടും ആ മുഖത്ത് വല്യ ഭവ വ്യത്യാസമൊന്നുമില്ല... ഉറക്കം മുറിഞ്ഞതിലുള്ള സങ്കടം മാത്രം... അവളുടെ കൂസലില്ലായിമ അവരെ കുറച്ചുകൂടി ചൊടിപ്പിച്ചു... എന്തുപറഞ്ഞാലും കുന്തം വിഴുങ്ങിയ്ക്ക്കൂട്ടു ഒരു നിൽപ്പാ.. ഹോ ഇതിനൊക്കെണ്ടു തോറ്റു.. എടികൊച്ചേ ഞാൻ പറയുന്നതെന്തേലും നിനക്ക് മനസിലാവുന്നുണ്ടോ??? അവൾ ഒന്നുകൂടി ചുണ്ടുപിളർത്തി അവരെ നോക്കി.... പിന്നെ മുഖം കോട്ടി തിരിഞ്ഞു.. ഹോ.. ഇങ്ങനൊരു സാധനം.... മര്യധക്കു ദേ ഈ പാലൊക്കെ വീടുകളിൽ കൊണ്ട് കൊടുത്തിട്ടു വന്നേ.... രണ്ടര മണിയായി.. ഞാൻ ഈ പാൽ മിൽമയിലെത്തിക്കട്ടെ...അല്ലെങ്കിലേ വണ്ടിപ്പോയാൽ പിന്നെ കാര്യമില്ല... ഞാൻ കുറച്ചൂടി ഉറങ്ങിക്കോട്ടെ അമ്മേ...

അവൾ ചിണുങ്ങി പറഞ്ഞു.. ദേ പെണ്ണെ നീ എന്റെ കൈക്കു ജോലിയുണ്ടാക്കരുത് കേട്ടല്ലോ.... നിന്നോട് എത്ര പറഞ്ഞിട്ടും കാര്യമില്ല... വയസാംകാലത്തു മനുഷ്യന് പണിയുണ്ടാക്കാനായിട്ട് അങ്ങേരു കൊണ്ടുവന്നത്... ഹോ പെണ്ണെ ദേ ഞാൻ മര്യാദക് പറഞ്ഞേക്കാം ഞാൻ പോയിട്ടു വരുമ്പോളേക്കും എല്ലാവീട്ടിലും പാൽ എത്തിച്ചേക്കണം കേട്ടല്ലോ..... പിന്നെ ആ വഴി കണ്ട പിള്ളേരുടെകൂടെ മാങ്ങാ പറിക്കാനോ ചക്ക കളിക്കാനോ പോയാലാണ്ടല്ലോ തൊലിയുരിക്കും ഞാൻ.. ങും... പറഞ്ഞതിഷ്ടായില്ലെന്നോണം വീണ്ടും ചിറി കോട്ടി മുഖം തിരിച്ചു പെണ്ണ്... ഹോ... എന്തുപറഞ്ഞാലും പെണ്ണിന്റൊരു അഹമ്മതി കണ്ടില്ലേ... അവർ പിറുപിറുത്തുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി.. അവിടെ കരുതിയിരുന്ന പാൽ നിറച്ച ക്യാനുമായി വേഗത്തിൽ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു... കവലയിൽ നിന്നും 3 സ്റ്റോപ്പ്‌ അപ്പുറമാണ് മിൽമ അവിടെ സമയത്തിന് പാൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് മാലതി. മാലതി പോയെന്ന് കണ്ടതും പെണ്ണ് നേരെ കണ്ണാടിക്ക് മുന്നിൽ വന്നുനിന്നു...

ഒന്ന് തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി... ആ കുഞ്ഞ് വട്ടമുഖത്തൊക്കെ ഒന്ന് തപ്പി നോക്കി.. പിന്നെ ഒന്ന് വെളുക്കെ ചിരിച്ചു... ദാവണി പിടിച് ഒന്ന് വട്ടംകറങ്ങി.. പിന്നെ നേരെ അടുക്കളയിലേക്കോടി.... അവിടെ സ്ലബ്ബിന്റെ പുറത്ത് പാൽനിറച്ചു വച്ചിരുന്ന കുപ്പികളൊക്കെ ഒരു സഞ്ചിയിലാക്കി ഇറങ്ങി... വീട് പൂട്ടി താക്കോൽ ഉമ്മറത്ത് വച്ചിട്ടുള്ള നിലവിളക്കിനടിയിലേക്ക് ശ്രദ്ധയോടെ വെച്ചു... പിന്നെ സ്ഥിരം പോകാറുള്ള വഴിയേ ഒരു പുഞ്ചിരിയോടെ നടന്നു. **************** മോനെ... അമ്മയോട് ദേഷ്യം തോന്നുന്നുണ്ടോ കുഞ്ഞന്??? ഊണെല്ലാം കഴിഞ്ഞ് അമ്മയുടെ മടിയിൽ തലവച്ചു ഉമ്മറത്തെ സോപനത്തിൽ കിടക്കവേയാണ് സുഭദ്രാമ്മയുടെ ചോദ്യം.. എന്തിനാമ്മേ??? നീലു മോളെ മോനിഷ്ടല്ലേ???... പാവം കുട്ടിയല്ലേ കുഞ്ഞാ അവൾ??? ബാലേട്ടന്റെകൂടെ ഇവിടെ വന്ന നാൾ മുതൽ അതിന് കഷ്ടകാലവ... മാലതിയും മോളും അതിനെ എന്തോരം കഷ്ടപ്പെടുത്തി... ബാലേട്ടൻ ഉണ്ടായിരുന്നിട്ടുപോലും... അപ്പോൾ ഏട്ടൻ ഇല്ലാത്തപ്പോലുള്ള അതിന്റെ അവസ്ഥ എന്തായിരിക്കും മോനെ??? ഇതിപ്പോ ഞാൻ കല്യാണം കഴിക്കാഞ്ഞിട്ടാണോ അതോ നീലാംബരിയെ അമ്മായി കഷ്ടപ്പെടുത്തുന്നു പേടിച്ചിട്ടാണോ ഇങ്ങനൊരു നീക്കം.. അവൻ കുസൃതിയോടെ ചോദിച്ചു.. ദേ ചെക്കാ... അടി.. അമ്മേ... അവൾ ചെറിയകുട്ടിയല്ലേ.. പത്തൊൻമ്പത് വയസാകുന്നല്ലേ ഉള്ളു...

എനിക്കോ 32 കഴിഞ്ഞു... എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്??? അതൊന്നും സാരൂല്യ കുഞ്ഞാ... സാരമുണ്ടമ്മേ... അമ്മ നീലാംബരിയെ ഒഴിച് വേറാരെവേണേൽ കെട്ടാൻ പറഞ്ഞോ... ഞാൻ ശ്രമിക്കാം... അവൾ.. അവളെ വേണമെങ്കിൽ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം.. അപ്പോൾ അമ്മായി ഉപദ്രവിക്കുമെന്ന പേടിയും വേണ്ടല്ലോ... ന്താ??? പിന്നെ അവളെ പഠിപ്പിക്കേം ചെയ്യാല്ലോ... അത് പറഞ്ഞതും സുഭദ്രമ്മയുടെ മുഖം മാറി... അമ്മേ.... ശെരിക്കും അവൾ ബാലമ്മമ്മയുടെ മോളാണോ??? അതെന്തേ അനന്ത ഇപ്പൊ അങ്ങനൊരു ചോദ്യം?? അല്ല... അവളെകണ്ടാൽ തന്നെ ഒരു ബംഗാളി ലുക് അല്ലെ.. അതുകൊണ്ട് ചോദിച്ചതാ... കയ്യിലൊക്കെ ഏതാണ്ട് വളച്ചിട്ടിട്ടുണ്ടല്ലോ .. പിന്നൊരു വല്ല്യ ഒരു മൂക്കുത്തിയും... പാറിപറന്ന തലമുടിയും... ആകെയൊരു കോലം ദേ... അനന്താ.... നീ മേടിക്കും കേട്ടോ... എന്റെ കുഞ്ഞിനെ വല്ലതും പറഞ്ഞാൽ ഓഹ്... ദേഷ്യപ്പെടാൻ പറഞ്ഞതല്ലമേ... അവളെ എന്തോ പണ്ടേ എനിക്കത്ര.... എന്തോ പറയാൻവന്നതും അവൻ പകുതിക്ക് വച്ചു നിർത്തി. സുഭദ്രമ്മയുടെ മുഖത്തേക്കൊന്നു പാളി നോക്കി... ഒരു കൂർത്ത നോട്ടം അവന് തിരികെ കിട്ടി... അനന്തൻ വേഗം നോട്ടം മാറ്റി കളഞ്ഞു എന്തേയ്...

പഴയകാമുകിക്ക് അവളോടുള്ള ദേഷ്യമാകുമല്ലേ അതിന്റെ കാരണം... അനന്തൻ ദയനീയമായി അമ്മയെ നോക്കി.. നീ നോക്കണ്ട അനന്ത... മാലതിയോടൊപ്പം ചേർന്ന് അശ്വതി യും അതിനെ നന്നായി ഉപദ്രവിക്കുമായിരുന്നതൊക്കെ അമ്മക്കറിയാം... അതുമാത്രല്ല.. കാമുകിയുടെ വാക്കുക്കെട്ട് നീയും അതിനെ വേദനിപ്പിക്കില്ലായിരുന്നോ... അനന്തൻ മറുപടിയേതുമില്ലാതെ അകലെ വിളഞ്ഞു നിൽക്കുന്ന നെല്പാടങ്ങളിലേക്ക് നോക്കി.. അവിടൊരു പൊട്ടുപോലെ കാണാം കയ്യിൽ ഒരു സഞ്ചിയും തൂക്കി കാറ്റിൽ പറക്കുന്ന പാവാടയും ഇരുവശവും മെടഞ്ഞിട്ടമുടിയുമായി ദവാണിത്തുമ്പും കറക്കി... മുഖത്ത് നിറഞ്ഞ ചിരിയോടെ ഓടി വരുന്നവളെ... (തുടരും )

Share this story