നീലാംബരം: ഭാഗം 10

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

പെണ്ണിന്റെ മുഖത്ത് കുറുമ്പ് നിറഞ്ഞു.... അവൾ മെല്ലെ ഒന്നുകൂടി അനന്തന്നോട് ചേർന്ന് കിടന്നു... പിന്നെ കൈകൾ മെല്ലെ ഉയർത്തി അവന്റെ കണ്ണുകളിൽ പതിയെ ഒന്ന് തൊട്ടു.... കുറുമ്പോടെ കണ്ണ് കൂർപ്പിച്ചു ചുണ്ട് അകത്തേക്ക് കടിച് പിടിച് വച്ചിട്ടുണ്ട്... കണ്ണിലും മൂക്കിലും നെറ്റിയിലുമൊക്കെ മെല്ലെ തൊട്ടുനോക്കി പെണ്ണ്... പിന്നെയാ കൈകൾ മെല്ലെ തടിരോമങ്ങൾക്കിടയിൽ എന്തിനെയോ തപ്പി തിരഞ്ഞു... അനന്തന്റെ നുണക്കുഴി കവിള്കളെ തിരഞ്ഞുകൊണ്ട് അവളും പതിയെ ഉറക്കത്തിലേക്കു വീണു.... **************** നന്നേ ക്ഷീണമുണ്ടായിരുന്നതുകൊണ്ട് തന്നെ രണ്ടാളും കുറച്ചധികം നേരം ഉറങ്ങി.... സമയം വൈകുന്നേരം 4 മണിയോടടുത്തു അനന്തൻ പതിയെ കണ്ണുകളൊന്ന് ചിമ്മി തുറന്നു....

കാര്മേഘം മൂടികെട്ടിയ അന്തരീക്ഷം ആയതുകൊണ്ടാകണം പതിവിലും വിപരീതമായി മുറിയിലാകെ ഇരുൾ വീണ പ്രതീതി തോന്നിച്ചു...അനന്തന്റെ തൊട്ടടുത്തുതന്നെ ഉറക്കത്തിലാണ് നീലാംബരി... തണുപ്പും പിടിച് നല്ല ഉറക്കത്തിലാണ് കക്ഷി... അനന്തൻ നീലാംബരിയെ ഒന്ന് തല ചരിച്ചു നോക്കി.... ഒരു പൂച്ചകുഞ്ഞിനെപോലെ അനന്തനോട് പറ്റിച്ചേർന്നാണ് കിടപ്പ്.. ഒരു കൈ അനന്തന്റെ ഷർട്ടിലായി കോരുത് പിടിച്ചിട്ടുമുണ്ട്.... ഒരുനിമിഷം അനന്തൻ അവളുടെ മുഖത്ത് തന്നെ നോക്കി കിടന്നു... പിന്നെ ഒരു പുഞ്ചിരിയോടെ അവളുടെ കയ്യെടുത് മാറ്റാൻ നോക്കിയതും ആൾ നല്ല ബലത്തിലാണ് പിടിച്ചിരിക്കുന്നത് എന്ന് മനസിലായി ....

അനന്തൻ കുറച്ചു ബലംപിടിച്ചുതന്നെ കൈ മാറ്റിച്ചു... ആളിതൊന്നും അറിഞ്ഞിട്ടില്ല പിന്നെ പതിയെ എഴുനേറ്റ് കട്ടിലിൽ ഇരുന്നു... തുറന്ന് കിടക്കുന്ന ജനലിലൂടെ കുളിർക്കറ്റ് അടിച്ചു റൂമിലാകെ വല്ലാതെ തണുപ്പ് പടർന്നിരിക്കുന്നു... അനന്തൻ ജനവാതിലിലൂടെ ഒന്ന് പുറത്തേക് നോക്കി... അന്തരീഷം വീണ്ടും അടുത്ത മഴക്ക് വഴിയൊരുക്കും പോലെ മൂടികെട്ടിയിരിക്കുന്നു... അവൻ എഴുനേറ്റ് ജനാലക്കരികെ കുറച്ച് നേരം ചെന്ന് നിന്നു പിന്നെ ജനാലകൾ വലിച്ചടച്ചു.... തിരിഞ്ഞോന്നു നീലാംബരിയെ നോക്കി.... ഒരു കുഞ്ഞിപ്പെണ്ണ്... തന്നെക്കാൾ ഏറെ പ്രായവ്യത്യാസം ഉള്ളവൾ... പലപ്പോഴും ആട്ടിക്കറ്റിയിട്ടും പരിഭവമേതുമില്ലാതെപുഞ്ചിരിയോടെ പിന്നാലെ വന്നവൾ...... ഇന്ന്‌ തന്റെ ഭാര്യയായി...

ഇന്നമുഖത്ത് കുസൃതിക്കും ഭയത്തിനും അപ്പുറം പ്രണയത്തിന്റെ പല ഭവങ്ങളും കണ്ണിലൊളിപ്പിച്ചു താനറിയാതെ തന്നെത്തന്നെ കൊതിയോടെ നോക്കിനിൽക്കുന്നവൾ ......അനന്തൻ മുഖത്തൊരു നേർത്ത പുഞ്ചിരിയോടെ ആ ജനലഴികളിലേക്ക് ചാരി അവളെത്തന്നെ നോക്കി നിന്നു.....ആര്ക്കും സ്നേഹം തോന്നും... വാത്സല്യം തോന്നും അലിവ് തോന്നും.... അത്രയും നായിർമ്മല്യം ഉള്ളവൾ. അനന്തൻ അവൾക്കടുത്തേക്ക് ചെന്ന് പുതപ്പെടുത് മേൽവഴി പുതപ്പിച്ചു... പിന്നെ ഫ്രഷ് ആവാനായി ബാത്‌റൂമിലേക് കയറി.. **************** കുളിച്ചിറങ്ങി വന്നപ്പോഴും നീലാംബരി നല്ല ഉറക്കത്തിൽ തന്നെ ആയിരുന്നു... അനന്തൻ വേഗം തന്നെ ഒന്ന് റെഡിയായി താഴേക്ക് പോയി ആ നി വന്നോ...

ഞാനങ്ങട് വന്നു വിളിക്കന്നു കരുതിയതേയുള്ളു ഇപ്പൊ... അല്ല... നീലുമോളെവിടെ??? ക്ഷീണംകാരണം ഉറങ്ങിപ്പോയി അമ്മേ... അമ്മയ്ക്കും കിടക്കാമായിരുന്നില്ലേ??? ചോദിച്ചുകൊണ്ട് ഹാളിലെ സോഫയിലേക്കിരുന്നു അനന്തൻ ഞാൻ കിടന്നതാ അനന്താ.... പിന്നെ അധികനേരം ഉറങ്ങീലെന്നെ ഉള്ളു... നീലു എഴുന്നേറ്റില്ല?? ഇല്ലമ്മേ... നല്ല ഉറക്കത്തിലാ അവൾ മ്മ്മ്... ക്ഷീണം കാണും കുട്ടിക്ക്... പതിവില്ലാണ്ട് സാരിയൊക്കെ ചുറ്റി നിന്നതല്ലേ... അതുമല്ല ഉറങ്ങാൻ കിടന്നാൽ പിന്നെ നീലുവിന് ഒരു ബോധവും ഉണ്ടാകില്ല.... സുഭദ്രമ്മ ഒരുചിരിയോടെ പറഞ്ഞു.. മ്മ്മ്മ് അനന്തൻ അതിനെല്ലാം മറുപടി ഒരു മൂലളിൽ ഒതുക്കി... ഒരുപുഞ്ചിരിയോടെ സുഭദ്രമ്മ പറയുന്നതൊക്കെ കേട്ടുനിന്നു ഞാൻ പോയി വിളിക്കട്ടെ കുട്ടിയെ...

സമയം വൈകി.. സുഭദ്രമ്മ ദൃതിപ്പെട്ടു എഴുനേറ്റു ഏയ്... അവളുറങ്ങിക്കോട്ടെ അമ്മേ... നല്ല ഉറക്കത്തിലാ അതാ ഞാൻ വിളിക്കാതെ.. അതല്ല അനന്താ... വിളക്ക് കൊളുത്താനായിവരുന്നു... ഇന്ന് നീലുമോൾ കൊളുത്തട്ടെ... ഇനിം വൈകിയാൽ വിളക് കൊളുത്താൻ താമസിക്കും... ആ ഉറക്കകുടുക്കയിക്കിതൊന്നും ഓർമയുണ്ടാവില്ല... ഞാൻ പോയി വിളിച്ചിട്ട് വരാം മ്മ്മ്... അവനൊന്നു മൂളിക്കൊണ്ട് മുന്നിലെ ടീപ്പൊയിൽ കിടന്ന ന്യൂസ്‌പേപ്പർ കയ്യിലെക്കെടുത്തു **************** ആഹാ... എന്തൊരുറക്ക നീലുവേ ഇത്‌..എഴുനേറ്റെ കുട്ടി... വിളക്ക് കൊളുത്തണ്ടേ... മൂടിപ്പുതച്ചുറങ്ങുന്ന നീലുവിനെ തട്ടിവിളിച്ചുകൊണ്ട് സുഭദ്രമ്മ പറഞ്ഞു....

ഉറക്കത്തിൽ തന്നെ ഒന്ന് മുഖം ചുളിച്ചു പെണ്ണ്.. ദേ നീലുവേ എഴുനേൽക്കിട്ടോ... പ്ലീസ് അപ്പാമ്മ.... ഇന്നും കൊഞ്ചം കൂടി.. കണ്ണുതിരുമിക്കൊണ്ട് കൊഞ്ചി ദേ എഴുനേറ്റ് വന്നോ അല്ലെങ്കിൽ ഞാൻ അനന്തനെ ഇങ്ങോട്ട് പറഞ്ഞു വിടും കേട്ടോ... കടവുളേ വേണ... നീലാംബരി വേഗം ചാടി എഴുനേറ്റു മ്മ്മ്.... അപ്പോൾ എഴുനേൽക്കാൻ അറിയാം അല്ലെ മടിച്ചിപ്പാറു.... അവൾ ചമ്മറംപടിഞ്ഞിരുന്നു അവരെ പരിഭവത്തോടെ നോക്കി ഹാ... ഇവിടിരുന്നു സമയം കളയണ്ട് വേഗം ഒരുങ്ങി താഴേക്കു വാ കേട്ടോ... സുഭദ്രമ്മ അവളുടെ പാറിപറന്ന മുടിയൊക്കെ ചെവിക്കു പിറകിലേക്ക് ഒതുക്കിവച്ചുകൊണ്ട് പറഞ്ഞു നാൻ വരെ... നീങ്ക പോകു അപ്പാമ്മ മ്മ്മ്...

ഇവിടെ മടിച്ചിരുന്നാൽ അനന്തനെ ഇങ്ങോട്ട് പറഞ്ഞയക്കും കേട്ടോ ഞാൻ... സുഭദ്രമ്മ പോകുന്നവഴി അവളോടായി പറഞ്ഞു... പെണ്ണൊന്നു ചുണ്ട് കൂർപ്പിച്ചു അവരെതന്നെ നോക്കി... സുഭദ്രമ്മയും അതുപോലൊരു നോട്ടം തിരികെ കൊടുത്തു... അതുകണ്ടതും പൊട്ടിച്ചിരിച്ചുപോയി പെണ്ണ്.. തൃസന്ത്യ ആയപ്പോളേക്കും നീലാംബരി പൂജമുറിയിൽ കയറി വിളക്ക് കൊളുത്തി... അനന്തനും സുഭദ്രമ്മയും പ്രാർത്ഥനയോടെ അവളുടെ ഒപ്പം തന്നെ നിന്നു...വിളക്കുകൊളുത്തികഴിഞ് നീലാംബരിയും കണ്ണടച്ച് അൽപനേരം പ്രാർത്ഥിച്ചു.. അനന്താ.. ദേ ഈ ചെപ്പിന്നു കുറച്ചു സിന്ദൂരം മോൾക് തോട്ട്കൊടുത്തേ.. സുഭദ്രമ്മ പറഞ്ഞത് കേട്ടതും നീലാംബരി ഒളിക്കണ്ണിട്ട് അനന്തനെ നോക്കി...

അവനതൊന്നും ശ്രദ്ധിക്കാതെ ഒരു നുള്ള് കുംകുമം എടുത്ത് അവളുടെ നെറുകയിൽ നീട്ടി വരച്ചു... അവൾ കണ്ണെടുക്കാതെ അനന്തനെ തന്നെ നോക്കി നിന്നു... അവളുടെ കുസൃതി നിറഞ്ഞ കണ്ണിൽ ഒരുവേള അനന്തന്റെ കണ്ണുകളും ഉടക്കി... വേഗം തന്നെ അനന്തൻ നോട്ടം മാറ്റി ഒന്ന് പ്രാർത്ഥിച്ച് പൂജമുറി വീട്ടിറങ്ങി നീലുവേ... വന്നും കുളികഴിഞ് ഇവിടിരിക്കുന്ന സിന്ദൂരം വേണം തൊടാൻ കേട്ടോ കുട്ടി.. മ്മ്... അവൾ സന്തോഷത്തോടെ തലയാട്ടി മ്മ്.. എങ്കിൽ കുട്ടി വാ നമുക്ക് ഉമ്മറത്തേക്ക് പോകാം.. കുറച്ചുനേരം മൂന്നുപേരും കൂടി ഉമ്മറത്തിരുന്നു... അനന്തൻ പതിവ് പോലെ സോപനത്തിൽ തന്നെ ഇരിപ്പുണ്ട്... തൂണിലേക്ക് ചാരി കാലുകൾ ഉയർത്തി നീട്ടിവച്ചാണ് ഇരുപ്പ്...

നോട്ടം നടവഴിയുംകടന്ന് വെള്ളംകയറി ഒന്നായി നിറഞ്ഞുകിടക്കുന്ന പാടത്തേക്കാണ്.. സുഭദ്രമ്മ നീലുവിനോടൊരോ വാർത്തനങ്ങളൊക്കെ പറഞ്ഞെങ്ങിനെ ഇരിപ്പാണ്... എന്നാൽ പെണ്ണിന്റെ നോട്ടം മുഴുവൻ വേലിക്കപ്പുറത്തേക്കാണ്... അവിടെവിടേലും കുഞ്ഞിമാളു ഉണ്ടോന്നറിയാനുള്ള താത്രപ്പാടിലാണ്... ഒടുവിൽ തിരിഞ്ഞും മറിഞ്ഞും ചരിഞ്ഞും ഒക്കെ നോക്കുന്നത് കണ്ടതും സുഭദ്രമ്മ ചെവിയിലൊരു കിഴുക് കൊടുത്തു.. അആഹ്ഹ് ഹ്... കടവുളേ.... വലിക്കിത് അപ്പാമ്മ... പെണ്ണ് വല്ല്യ വായിൽ അലറി...അവളുടെ ഒച്ചക്കെട്ടു അനന്തൻ പുരികം ചുളിച് എന്താ എന്ന അർത്ഥത്തിൽ ഒന്ന് തിരിഞ്ഞു നോക്കി നോക്കു അപ്പാമ്മ... ഏൻ ചെവി പൊന്നായ്‌ടിച്ചു...

എന്തുകു അപ്പാമ്മ നീങ്ക ഏൻ സെവിയെ കിഴുക്കി വിട്ടേ... എനക്ക് റൊമ്പ വലിക്കിത്... നീലാംബരി ചെവി തൂത്തുകൊണ്ട് അവരോടു പരിഭവിച്ചു.. എന്തിനാന്നറിയില്ലേ നീലുവേ??? നല്ലൊരു ദിവസായിട്ട് വിധ്യെടെ അമ്മേടെ വായിന്നു കേൾക്കനായിട്ടാണോ.... ഇന്നിനി അങ്ങോട്ട് പോകാൻ ഞാൻ വിടില്ല നിന്നെ... കേട്ടോ.. സുഭദ്രമ്മ ഗൗരവത്തിൽ തന്നെ പറഞ്ഞു അതുകേട്ടതും നീലാംബരി മുഖം വീർപ്പിച്ച് പരിഭവിച്ചു...പിന്നെ ചുണ്ടോന്നു കോട്ടി...സുഭദ്രമ്മ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി ഇരുന്നു... അവരുടെ മുഖത്തെ ഭാവം എന്താന്നറിയാൻ പെണ്ണ് ഇടയ്ക്കിടെ ഒളിക്കണ്ണിട്ട് സുഭദ്രാമ്മയെ നോക്കി... എത്ര ചിണുങ്ങിയിട്ടും കാര്യമില്ലെന്റെ നീലുവേ.... ഞാൻ സമ്മതിക്കില്ല...

അതല്ലാച്ചാൽ കുട്ടി അനന്തന്നോട് ചോദിച്ചോളൂ.. അവൻ സമ്മതിക്കുവാണേൽ പൊയ്ക്കോ... ചിരി അമർത്തിപിടിച്ചുകൊണ്ട് സുഭദ്രമ്മ പരന്നു നീലുവിന്റെ കണ്ണ് മിഴിഞ്ഞു വന്നു...പിന്നെ അവളൊന്ന് കണ്ണും ചുണ്ടും കൂർപ്പിച് സുഭദ്രാമ്മയെ നോക്കി... അപ്പോഴുണ്ട് സുഭദ്രമ്മ അയ്യോ പാവം എന്ന കണക്കെ ചുണ്ട് പിളർത്തി കാണിച്ചു... അതൂടി കണ്ടതും പെണ്ണിന് വീണ്ടും ദേഷ്യം വന്നു.. അവളൊന്ന് ചുണ്ട് ചുള്ക്കി മുഖം തിരിച്ചു... നേരെ നോക്കിയത് അവളുടെ കാട്ടികൂട്ടലുകളെല്ലാം കണ്ട് മാറിൽ കയ്യും പിണച്ചുകെട്ടി ചുണ്ടും കടിച് പിടിച്ചിയ്ക്കുന്ന അനന്തന്റെ മുഖത്താണ്... പെട്ടെന്ന് മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തി നീലു...

പിന്നെ ചമ്മലോടെ മുഖം താഴ്ത്തി അനന്തന് അതുകാണെ ചിരിവന്നെങ്കിലും പുറമെ കാണിച്ചില്ല... അതൂടികാണിച്ചാൽ പെണ്ണ് തലേൽ കേറും നീലാംബരി ആണെങ്കിൽ അവനോടെങ്ങിനെ ചോദിക്കുമെന്നറിയാതെ കൈവിരലൊക്കെ തിരിച്ചൊടിക്കുന്നുണ്ട്.. ഇടയ്ക്കിടയ്ക്ക് കണ്ണ് മാത്രം ഉയർത്തി നോക്കുന്നുമുണ്ട്... അനന്തൻ അവളെത്തന്നെ നോക്കിയിരുന്നു... അവൾ അപ്പുറത്ത് പോണകാര്യം ചോദിക്കാൻ തക്കം നോക്കി നിക്കുവാണെന്ന് മനസിലായതും അനന്തന് ഒരു കുസൃതി തോന്നി.. അമ്മേ... മാലതിയമ്മായി അമ്പലത്തിന്നു നേരെ വീട്ടിലേക്കു പോയോ ഇവിടെ കണ്ടില്ലല്ലോ... അശ്വതിയേം കണ്ടില്ലല്ലോ...

ചോദിച്ചിട്ട് അനന്തൻ ഒളിക്കണ്ണിട്ട് നീലുവിനെ ഒന്ന് നോക്കി പതിവില്ലാത്തവിധം ചോദ്യം കേട്ടതും സുഭദ്രമ്മ അനന്തനെ ഒന്ന് നോക്കി... അവൻ നീലാംബരിയെ നോക്കാൻ എന്നവണ്ണം കണ്ണുകൊണ്ടു ആക്ഷൻ കാണിച്ചു. പെണ്ണിന്റെ മുഖം ഇപ്പൊ ഒരു കൊട്ട ഉണ്ട് ദാവാണിയുടെ തുമ്പെല്ലാം കയ്യാലേ പിന്നി വലിക്കുന്നുമുണ്ട് പോരാത്തതിന്ചുണ്ടിനടിയിൽ ഇട്ട് എന്തൊക്കെയോ പിറുപിറുക്കുന്നും ഉണ്ട്.. എന്താ... കേട്ടില്ല.. അനന്തൻ അവളോട് എന്നമട്ടിൽ കുറച്ച് കടുപ്പിച്ചു തന്നെ ചോദിച്ചു പെണ്ണ് ഞെട്ടി വേഗം തല ഉയർത്തി നോക്കി നിന്നോടാ.... എന്തേലും പറഞ്ഞോ നിയ്??? നാൻ യതുവും സൊല്ലലെ.. ഇല്ലെന്നപോലെ തലയിട്ടിക്കൊണ്ട് പറഞ്ഞു മ്മ്മ്മ്..

അനന്തൻ ഒന്ന് കനത്തിൽ മൂളി പിന്നെ മറുപടിക്കെന്നോണം സുഭദ്രമ്മയുടെ മുഖത്തേക്ക് നോക്കി.. അവരാകെ ചിരി കടിച്ചപിടിച്ചിരിക്കുവാണ്.. മാലതിയുടെ സ്വഭാവം നിനക്കറിയില്ലേ അനന്താ... അമ്മയും മോളും കണക്കാ... താലികെട്ട് കഴിഞ്ഞ് സദ്യ പോലും കഴിക്കണ്ട പോയത്... മ്മ്മ്മ്മ്... എന്നാലും അശ്വതിക്കേലും ഇങ്ങോട്ട് വരായിരുന്നു അല്ലെ അമ്മേ... നീലാംബരിയെ ചൊടിപ്പിക്കാനായി അനന്തൻ അവരോടെ ചോദിച്ചു സുഭദ്രമ്മ ശാസനയോടെ അവനെ ഒന്ന് നോക്കി... പിന്നെ ഒന്ന് നീലുവിന്റെ മുഖത്തേക്ക് നോക്കി.. അവിടെ മുഖമൊക്കെ വീർത്തു പൊട്ടാറായി ദേഷ്യം വന്നിട്ട് ആ കുഞ്ഞിമുഖവും മൂക്കിന്റെ തുമ്പുമെല്ലാം ചുവന്നു.

അവർ വല്ലാകാര്യവും ഉണ്ടായിരുന്നോ എന്ന മട്ടിൽ അനന്തനെ ഒന്ന് നോക്കി... അതുകണ്ടതും ചുമ്മാ എന്ന രീതിയിൽ അനന്തൻ രണ്ടുകണ്ണും ചിമ്മി തുറന്നു.. നീലുവായോ.. നമുക്ക് അടുക്കളപുറത്തേക്കു പോകാം.... വിഷയം മാറ്റാനായി സുഭദ്രമ്മ വേഗം പറഞ്ഞു നീലു താല്പര്യമില്ലാത്ത മട്ടിൽ സുഭദ്രാമ്മയെ ഒന്ന് നോക്കി.. ഹാ.... വാ കുട്ടി... നമുക്ക് അങ്ങോട്ട്‌ പോവന്നെ.. വായോ.. മ്മ്മ്മ്... അവളൊന്ന് തലയാട്ടി... അതുകണ്ടപ്പോഴേക്കും സുഭദ്രമ്മ എഴുനേറ്റ് മുന്നേ നടന്നിരുന്നു അവളവിടെ തന്നെ താളംചവിട്ടിനിന്നു...അനന്തൻ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതും ചുണ്ട് പുറത്തേക്കുന്തി പതിയെ അകത്തേക്ക് നടന്നു.

പോകുന്നതിനിടയിലും ഇടയ്ക്കിടെ തിരിഞ്ഞ് ചുണ്ട് പിളർത്തി അനന്തനെ തന്നെ നോക്കുന്നുണ്ടായിരുന്നു പെണ്ണ്.. ആ ഉണ്ടകണ്ണുകൾ കലങ്ങിയിരുന്നു. അവളുടെ നോട്ടവും ഭാവവും കലങ്ങിയ കണ്ണുകളുമൊക്കെ അനന്ദനിൽ കുസൃതി കലർന്നൊരു പുഞ്ചിരി വിരിയിച്ചു. **************** രാത്രിയിൽ അനന്തൻ കോളേജിലേക്കുള്ള എന്തോ നോട്സും മറ്റും പ്രിപയർ ചെയ്യുന്നതിനിടയിലാണ് സുഭദ്രമ്മ അനന്തനെ വിളിക്കാനായി നീലുവിനെ പറഞ്ഞ് വിട്ടത്... അവൾ മടിച് മടിച്ചാണ് റൂമിലേക്കു വന്നത്... മുന്നിൽ ഒരു നിഴലനക്കം തോന്നിയത്തും അനന്തൻ തലയുയർത്തി നോക്കി.... അവളെക്കണ്ടതും വീണ്ടും ജോലി തുടർന്നു മ്മ്???

അവൾ പോകാതെ അവിടെത്തന്നെ നിന്നത് കണ്ടിട്ടെന്നോണം നോട്സ് പകർത്തുന്നതിനിടയിൽ ബുക്കിൽനിന്നും കണ്ണെടുക്കാതെ തന്നെ അനന്തൻ ചോദിച്ചു ഫുഡ്‌ ആയിടിച്...ഉങ്കളെ കൂട്ടിയിട്ട് വര സ്വന്നെ.. കുറച്ച് ഗൗരവത്തിൽ തന്നെ ആയിരുന്നു പറഞ്ഞത് അവളുടെ ശബ്‍ദത്തിലെ മാറ്റം തിരിച്ചറിഞ്ഞതും അനന്തൻ ഒന്ന് തല ഉയർത്തിനോക്കി... മുഖമൊക്കെ വീർപ്പിച്ചു തന്നെ വച്ചിട്ടുണ്ട്...അനന്തനെ നോക്കാതെ മുഖം വേറെങ്ങോ തിരിച്ചാണ് നിൽപ് പെണ്ണിതുവരെ അത് വീട്ടില്ലെന്നകാര്യം അനന്തന് മനസിലായി...അനന്തൻ ഒരു ചിരിയോടെ കസേരയിലേക്ക് അമർന്നിരുന്നു... രണ്ടുകയ്യും മാറിൽ പിണച്ചുകെട്ടി അവളെത്തന്നെ നോക്കി.... അവളെത്തന്നെ നോക്കിയിരിക്കുന്ന അനന്തനെ കണ്ടതും പെണ്ണ് മുഖം ചുളിച്ചു....

ഏ..... നീങ്ക.... ഇപ്പിടി പാക്കിറൈ??? ഇഷ്ടപെടാത്തവണ്ണം അവൾ ചോദിച്ചു കുശുമ്പിതിരി കൂടുതലാണോന്നു ഒരു സംശയം.. പൊട്ടിവന്ന ചിരി കടിച്ചുപിടിച്ചുകൊണ്ട് അനന്തൻ അവളെ നോക്കി കളിയാക്കാണെന്നാവണം പറഞ്ഞു എന്ന??? എന്ന സോൾറെ??? ഓഹ്... ഒന്നുമേ സൊല്ലലെ... നാൻ വരെ നി ഇപ്പൊ പോ... അനന്തൻ അവളെ വീണ്ടും കളിയാക്കി അതുകൂടി കേട്ടതും പെണ്ണിന് കലിയിളകി... അവനെത്തന്നെ കൂർപ്പിച് നോക്കി... ദേഷ്യം വന്നിട്ട് മൂക്കൊക്കെ വിറക്കുന്നുണ്ട്... നാൻ ഉന്നോട് ആയിരം വാട്ടി സൊല്ലവില്ലിയ എന്നെ കളിപറയ കൂടാതെന്നു....അതെ മാട്ടുമെ എനക്ക് പുടിക്കാത്.. ആനാ ഉങ്കിട്ടെ സോൾറെതെക്കു അർത്ഥമെ ഇല്ലൈ...അവൾ സ്വയം തലയ്ക്കു കൈകൊണ്ടു കൊട്ടികൊണ്ട് പറഞ്ഞു നാൻ പൊറേ...

ഉങ്കൾക് ഫുഡ്‌ വേണം നാ കൊഞ്ചം കീഴെ വാങ്കോ... നാൻ പൊറേ ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് മുഖം വെട്ടി തിരിച്ചു താഴേക്കു പോയി പെണ്ണ് അവളുടെ ദേഷ്യതോടെയുള്ള പോക്ക് കണ്ട് അനന്തൻ ഊറി ചിരിച്ചു... കുശുമ്പി പാറു.... അവൻ പതിയെ പറഞ്ഞു **************** ഭക്ഷണം കഴിക്കാനിരിക്കുമ്പോളും പെണ്ണിന്റെ മുഖം വീർതുതന്നെ ഇരുന്നു..അനന്തനും സുഭദ്രമ്മയും കഴിച്ചു കഴിഞ്ഞിട്ടും പെണ്ണ് പതിവ് പോലെ കിള്ളികിള്ളി ഇരിപ്പാണ്... അനന്തൻ കഴിച്ചെഴുനേൽക്കുമുന്നേ അവളെ ഒന്ന് നോക്കി... ആൾ അതൊന്നുമറിഞ്ഞില്ല... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... പിന്നെ കൈകഴുകാനായി തിരിഞ്ഞു നടന്നു അനന്താ..... മ്മ്.. എന്താ അമ്മേ...

കൈ കഴുകി മുഖം മുണ്ടിന്റെ കൊന്തലയിൽ തുടക്കുന്നതിനിടെ അവൻ വിളികേട്ട് എന്തിനാ മോനെ അതിനെ സങ്കടപെടുത്തുന്നെ... സങ്കടപ്പെടുത്താനോ ഞാനോ... പിന്നല്ലാണ്ട് ഞാനോ???... അനന്തൻ ഒന്ന് കുസൃതിയോടെ സുഭദ്രാമ്മയെ നോക്കി ചിരിച്ചു.. വേണ്ടാട്ടോ അനന്താ... അതൊരു പാവം കുട്ടിയ... നി ന്തിനാ ആ അശ്വതിടെ കാര്യം പറഞ്ഞെ... അതാ മുഖവും വീർപ്പിച്ചു നടക്കുന്നെ.. പോരാത്തതിന് നിന്നെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതിനു ശേഷം കുറച്ചുകൂടി വീർത്തിട്ടുണ്ടോന്നൊരു സംശയം... സുഭദ്രമ്മ അനന്തനെ ഒന്ന് കൂർപ്പിച്ചു നോക്കി പറഞ്ഞു അനന്തൻ നിലത്തേക്ക് നോക്കി ഒന്ന് അമർത്തിച്ചിരിച്ചു മ്മ്മ്മ്...

കുറച്ച് കൂടുന്നുണ്ട് അനന്താ നിനക്ക് ഒരു ശാസനയോടെ പറഞ്ഞുകൊണ്ട് സുഭദ്രമ്മ അടുക്കളയിലേക്ക് പോയി... അനന്തൻ റൂമിലേക്ക് പോകാനായി തിരിഞ്ഞു നടന്നു... ഗോവണി കയറുമ്മുന്നേ തിരിഞ്ഞ് നീലാംബരിയെ ഒന്ന് നോക്കി.... അനന്തന്റെ നുണക്കുഴികവിളുകൾ ഒന്ന് വിടർന്നു **************** സുഭദ്രമ്മ ഒരു ഗ്ലാസ്സിലേക്ക് കാച്ചിയ പാൽ പകർന്ന് നീലുവിന് നേർക്ക് നീട്ടി... അവൾ ആണെങ്കിൽ സുഭദ്രമ്മ ചുറ്റികൊടുത്ത സെറ്റ് മുണ്ട് അവിടെയും ഇവിടെയുമൊക്കെ പിടിച് നേരെ ആകുന്നുണ്ട്... തനിക്കു നേരെ നീണ്ട പാൽഗ്ലാസ് കണ്ടതും പെണ്ണൊന്നു അറച് നിന്നു... ഹാ... വാങ്ങിക്ക് കുട്ടി... എന്താ മടിച് നിക്കുന്നെ????

നീലാംബരി ചുണ്ട് പുറത്തേക്കുന്തി പരിഭവിച് അവരെയും പിന്നെ സെറ്റ് മുണ്ടിലേക്കും മാറി മാറി നോക്കി.. എന്താ എന്റെ നീലുവേ.... നിന്നു കളിക്കാതെ ഇതങ്ങോട്ട് വാങ്ങിക്കെന്റെ നീലു നി ഇന്ത സാരീ എനിക്ക് സെറ്റ് അകലെ അപ്പാമ്മ... യെതോ ഒരുമാതിരി ആകുത്.. അതൊന്നും സാരമില്ല നീലുവേ... ഇതൊക്കെ ഒരു ചടങ്ങല്ലേ കുട്ടി തെറ്റിക്കാൻ പറ്റുവോ... എന്റെ മോളോന്നു ക്ഷേമിക്കുട്ടോ ഇന്നോര് ദിവസത്തേക്കല്ലേ.... എന്നിട്ട് ദേ ഈ പാലങ്ങു പിടിച്ചേ.. പെണ്ണ് വീണ്ടും ചുണ്ട് ചുളിച്ചു... പരിഭവത്തോടെ അവരേ നോക്കി മ്മ്മ്??? ഇനിയെന്താ??? അത് മട്ടും അല്ലൈ....എനിക്ക് മേലെ പൊകവേണ്ടാ.....അവർക്.... അവർക്കെന്നെ പുടിക്കലെ അപ്പമാ.... നാൻ ഉങ്കു ടെ തൂങ്കട്ടുമാ..

ആ കുഞ്ഞിപ്പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു.. ദേ... ഇങ്ങോട്ട് നോക്കിയേ... അയ്യേ.. എന്റെ വായാടി കുട്ടി കരയാ???... നോക്കു മോളെ... സുഭദ്രമ്മ അവളുടെ താടിയിൽ പിടിച്ചുയർത്തികൊണ്ട് തുടർന്നു.... അനന്തൻ പാവമാ... മോളെ ഇഷ്ടമില്ലായിക ഒന്നുല്ലാട്ടോ... അങ്ങനാണേൽ കല്യാണത്തിന് അവൻ സമ്മതിക്കുവോ???.. അവൻ ചുമ്മാ മോളെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുന്നതല്ലേ..... ദേഷ്യപെടുമ്പോൾ എന്റെ ചുന്ദരിമണിയെ കാണാൻ എന്ത് സുന്ദരിയാണെന്നറിയുവോ.... അതുകേട്ടതും വാടിയ മുഖം ചെറുതായൊന്നു വിടർന്നു.... പിന്നവിടെ കുഞ്ഞ് നാണം സ്ഥാനം പിടിച്ചു അയ്യടാ... കണ്ടോ പെണ്ണിന്റെ ഒരു നാണം... മതി മതി ചെന്നാട്ടെ...

സുഭദ്രമ്മ പാൽഗ്ലാസ്സെടുത്തു അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു... ഒന്ന് മടിച്ചെങ്കിലും അവൾ അത് മേടിച്ചു... പോകാൻ നേരം സുഭദ്രമ്മ അവളുടെ നെറുകിലൊരു മുത്തം നൽകാനും മറന്നില്ല. **************** അനന്തൻ നീലാംബരിയുടെ കുറുമ്പുകളും പരിഭവം നിറഞ്ഞ മുഖവും ഒക്കെ മനസിലോർത് പുഞ്ചിരിയോടെ കട്ടിലിൽ കിടക്കുമ്പോഴാണ് വാതിക്കലിൽ അവളുടെ നിഴലനക്കം കണ്ടത്.... അവൾ ഉള്ളിലേക്കു കയറാൻ ഒന്ന് മടിച് നിന്നു.... എന്നാൽ അനന്തൻ അവളെ കണ്ടതും കട്ടിലിൽ നിന്നും എഴുനേറ്റിരുന്നു.... അവൾ മടിച് മടിച് അകത്തേക്ക് ചെന്നു ഒരുവേള അവളോട്‌ സഹതാപം തോന്നി അവന്... അവളെക്കൊണ്ട് പറ്റാത്ത ചേലയും ചുറ്റി കയ്യിൽ പാൽഗ്ലാസും ആകെ ബുദ്ധിമുട്ടുന്നുണ്ട് പെണ്ണ്...

അമ്മയുടെ പണിയായിരിക്കണം... അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും അനന്തൻ അവളെ വിളിച്ചു നീലാംബരി..... എന്തെന്നോണം അവളുടെ നോട്ടം അവന്റെ മുഖത്തേക്കായി. ആ വാതിലടക്ക് കുട്ടി.... അവൾ തലകുലുക്കികൊണ്ട് വാതിലടക്കാനായി തിരിഞ്ഞു... എന്നാൽ എന്തോ ഓർത്തപോലെ വീണ്ടും തിരിഞ്ഞ് കയ്യിലിരുന്ന പാൽഗ്ലാസ് അവന് നേരെ നീട്ടി... അവിടുള്ള ടേബിളിൽ വക്കാൻ അനന്തൻ കണ്ണുകൾക്കൊണ്ട് ആഗ്യം കാണിച്ചു... അവളൊന്ന് ആ ടേബിളിലേക്കും പിന്നെ അനന്തനെയും നോക്കി... വച്ചോളു എന്ന രീതിയിൽ അവനൊന്നു കണ്ണടച്ച് തുറന്നു... അവൾ സൂക്ഷിച് ആ പാൽഗ്ലാസ് അവൾ ടേബിലേക്ക് വച്ചു... പിന്നെ തിരിഞ്ഞുപോയി വാതിൽ ചേർത്തടച്ച് സാഷ ഇട്ടു...

തിരികെ നടന്ന് ടേബിളിനടുത് വന്നോന്നു നിന്നു... പിന്നെ വീണ്ടും സംശയത്തോടെ ആ പാൽഗ്ലാസിലും പിന്നെ അനന്തന്റെ മുഖത്തേക്കും നോക്കി.. ഇങ്ങോടുത്തുകൊണ്ട് വാ... അനന്തൻ പറഞ്ഞു നീലു സൂക്ഷിച് പാൽഗ്ലാസ്സെടുത് ആനന്ദനടുക്കലേക്ക് നടന്നു... അവൻ ശാന്തമായി അവളെത്തന്നെ നോക്കി നോക്കി ഇരിപ്പാണ്... അവനടുക്കൽ എത്തിയതും പാൽഗ്ലാസ് അവന് നേരെ നീട്ടി... എന്നാൽ നീലു മുഖം കുനിച്ചു തന്നെ നിന്നു.. അവൾ നീട്ടിയ ഗ്ലാസ്‌ വാങ്ങാതെ അനന്തൻ അതേപോലെ തന്നെ നോക്കിയിരുന്നു... കുറച്ച് നേരംകഴിഞ്ഞും പാൽഗ്ലാസ് വാങ്ങാത്തതുകൊണ്ട് അവൾ മെല്ലെ മുഖം ഉയർത്തി നോക്കി..അവളെ നോക്കിയിരിക്കുന്ന അനന്തനെ കണ്ടതും അവളൊന്ന് പുരികം ചുളിച്ചു...

ഒരു പുഞ്ചിരി അനന്തൻ തിരികെ നൽകി... ഉങ്കൾക് കൊടുക്കാൻ സൊള്ളിയാച്...അവന് അടുത്തേക്ക് ഒന്നുകൂടി പാൽഗ്ലാസ് നീട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.. ആഹാ... എനിക്കാണോ കൊണ്ടുവന്നത്... ഞാൻ കരുതി നമുക്കാണെന്നു...അനന്തൻ കളിയായി പറഞ്ഞു നീലാംബരി ഒന്ന് മിഴിഞ് നോക്കി... പിന്നെ നോട്ടം ഒന്ന് കൂർപ്പിച്ചു.. ഹാ... ദേഷ്യപ്പെടണ്ട കുട്ടി... ഞാൻ വെറുതെ പറഞ്ഞതല്ലേ... വാ വന്നേ ഇവിടിരിക്ക്... അതിങ് തായോ ഒരു കയ്യാലേ അവളുടെ കയ്യിലിരുന്ന പാൽഗ്ലാസ് അനന്തൻ മേടിച്ചുകൊണ്ട് മാറുകയ്യാലേ അവളെ ബെഡിലേക് പിടിച്ചിരുത്തി.... നീലാംബരിക്ക് ഈ ഡ്രെസ് ഒക്കെ മാറ്റണമെന്നുണ്ടോ... ഉണ്ടെങ്കിൽ പോയിട്ടു വന്നോളൂ.. അവൾ വേണ്ടന്ന മട്ടിൽ തലയാട്ടി മ്മ്മ്മ്...

പിന്നെന്താ ഈ മുഖം ഇങ്ങിനെ വീർപ്പിച്ചു വച്ചിരിക്കുന്നെ???? അവളൊന്ന് പരിഭവത്തോടെ അവനെ നോക്കി പറ കുട്ടി... എന്താ... ഞാൻ കല്യാണം ചെയ്തത് ഇഷ്ടയില്ലേ... അനന്തൻ കുസൃതിയോടെ ഒന്ന് ചോദിച്ചു.. ഇഷ്ടം... റൊമ്പ ഇഷ്ടം..... പെണ്ണ് അവൻ ചോദിച്ചു തീരും മുന്നേ വിടർന്ന കണ്ണുകളോടെ ചാടികേറി പറഞ്ഞു... അനന്തൻ ആ സമയം അവളെ ശ്രദ്ധയോടെ വീക്ഷിച്ചു...അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പിന്നെന്താ... അത്...അത് ഒന്നുമില്ല ഹാ... പറ കുട്ടി അത്.... അത്.....വന്ത് എനക്ക് തെരിയും ഉങ്കൾക്കെന്നെ പുടിക്കലെ...ഉങ്കൾക്കെന്നെ പാക്കവേ കോപമാറുക്ക്...ആനാ എനക്ക് ഉങ്കളെ മട്ടും പുടിക്കും... റൊമ്പ റൊമ്പ പുടിക്കും ഏൻ ഉയിരേ നീങ്ക താ....

.നീങ്ക എനിക്ക് കടവുൾ മാതിരി... ഇന്ത ഉലകത്തിലെ എനക്ക് വേറെ യാരുമേ ഇല്ല ... നീങ്ക മട്ടുമെ എനക്ക് എല്ലാം....ആ കുഞ്ഞി പെണ്ണ് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു വിതുമ്പലോടെ അനന്തനും അവളുടെ മറുപടിക്കെട്ട്‌ ഞെട്ടി ഇരിപ്പായിരുന്നു...അവളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ ഒരു കേൾവി കേക്കട്ടുമാ...ആനാ നീങ്ക നിജം മട്ടും സൊല്ലവേണം.. കണ്ണുനീർ വാശിയോട് തുടച് മാറ്റികൊണ്ട് അവൾ ചോദിച്ചു അനന്തൻ യന്ത്രികമായിത്തന്നെ തലയാട്ടി ഉങ്കൾക്കെന്നെ പുടിക്കവേ ഇല്ലിയാ???? കൊഞ്ചം കൂടി പുടികലെയാ???? ഇപ്പോവും ഉങ്ക മനസുക്കുള്ളെ അശ്വതി അക്ക താനേ?? അവൻ ദയനീയമായി അവളെത്തന്നെ നോക്കി....

എന്തൊക്കെയോ സ്വയം കല്പ്പിച്ചു കൂട്ടി മനസ്സിൽ വച്ചിരിക്കുന്ന ഒരു പൊട്ടി പെണ്ണ്.... അവൻ അനുകമ്പയോടെ അവളെ നോക്കി.. പറയു..... അവൾ ചുണ്ടുകൾ പുറത്തേക്കുന്തി...തലകുനിച്ചു അനന്തൻ മെല്ലെ കയ്യിലിരുന്ന പാൽഗ്ലാസ് ടീപോയിലേക്ക് മാറ്റിവച്ചു... പിന്നെ നീലാംബരിയുടെ മുഖം പതിയെ പിടിച്ചുയർത്തി... എന്താകുട്ടി... എന്തിനാ ഇങ്ങിനെ കരയുന്നെ??? ബധൾ സൊള്ളുങ്കോ... അവൾ വിതുമ്പിക്കൊണ്ട് വീണ്ടും ചോദിച്ചു.. ഇതൊക്കെ ആരാ കുട്ടി പറഞ്ഞെ... അങ്ങിനൊന്നും ഇല്ല കേട്ടോ.... ഞാനിന്നു അശ്വതിടെ കാര്യം പറഞ്ഞതുകൊണ്ടാണോ??? ഞാൻ വെറുതെ പറഞ്ഞതല്ലേ നീലാംബരി.. കുട്ടിക്ക് ഇത്രേം വിഷമം ആകുമെന്ന് ഞാൻ അറിഞ്ഞില്ല...

സത്യം നിജമാ..... അവൾ പരിഭവത്തോടെ ചോദിച്ചു സത്യം കുട്ടി.... പിന്നെ മുന്നേ ഉള്ള കാര്യങ്ങളൊക്കെ നീലാംബരിക്ക് അറിയുന്നതല്ലേ.... അതൊക്കെ മനസിന്‌ പോകാൻ സമയം എടുക്കും കുട്ടി.... അതിനർത്ഥം എനിക്ക് കുട്ടിയെ ഇഷ്ടമല്ലന്നൊന്നും അല്ല കേട്ടോ.. അപ്പൊ ഇപ്പോതും അശ്വതി അക്ക താനേ ഉങ്ക മനസുക്കുള്ളെ... അവൾ സങ്കടത്തോടെ ചോദിച്ചു അനന്തൻ ഒന്ന് ചിരിച്ചു...... എന്തിനാ നീലാംബരി ഇങ്ങിനൊക്ക ചോദിക്കുന്നെ.. സൊള്ളുങ്കോ... അങ്ങിനൊന്നും ഇല്ല കുട്ടി.... പിന്നെ ഞാൻ ഹൃദയം കൊടുത്ത് സ്നേഹിച്ചതല്ലേ.....സമയമെടുക്കും ആ കുഞ് മുഖം വീണ്ടും മങ്ങി ഹേയ്....അതോർത്ത് കുട്ടി സങ്കടപെടണ്ട... എന്റെ മനസ്സിൽ അവൾക്കൊരു കാമുകിയുടെ സ്ഥാനമൊന്നും ഇല്ല... അവളെ സ്നേഹിച്ചത്തിലുള്ള വേദന മാത്രെ ഉള്ളു...അത് മാറാൻ സമയമെടുക്കുമെന്ന പറഞ്ഞത്... അവളൊന്ന് ചിരിച്ചു....

അനന്തൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.... അതുകണ്ടതും നിഷ്കളങ്കമായ നിറഞ്ഞൊരു ചിരി അവൾ സമ്മാനിച്ചു....അനന്തന് ആ കുഞ്ഞിപ്പെണ്ണിന്റെ ചിരികണ്ടതും അതിയായ വാത്സല്യം തോന്നി... അവൻ പാൽ ഗ്ലാസ് അവൾക് നേരെ നീട്ടി.. ആ കണ്ണുകൾ ഒന്ന് വിടർന്നു.. എനക്കാ???? മ്മ്മ്... കുടിച്ചോ കേൾക്കേണ്ട താമസമെ ഉണ്ടായുള്ളൂ അവൾ ഗ്ലാസ്‌ മേടിച് ചുണ്ടോടു ചേർതു..... അനന്തൻ അവൾ പാൽകുടിക്കുന്നത് ഒരു പുഞ്ചിരിയോടെ നോക്കി ഇരുന്നു... കുടിക്കുന്നതിനിടക്ക് അവൾ ഇടയ്ക്കിടെ കണ്ണ് മാത്രം ഉയർത്തി അനന്തനെ നോക്കുന്നുണ്ട്... ഉങ്കൾക്ക് വേണമാ??? ഇടക്കൊന്നു ഗ്ലാസ്‌ മാറ്റി അവൾ ചോദിച്ചു.. വേണ്ട നീലാംബരി കുടിച്ചോളു അവൾ സന്തോഷത്തോടെ ബാക്കികൂടി കുടിച്ചു....

ശേഷം ഗ്ലാസ് മാറ്റിവെച്ച് അനന്തനെ നോക്കി.. മ്മ്മ്... നല്ല ക്ഷീണം ഇല്ലേ നീലാംബരി കിടന്നോളു..... അവൾ അനന്തനെ തന്നെ നോക്കി മെല്ലെ കട്ടിലിന്റെ മറുസൈഡിലേക്ക് കയറി... സാരിയൊക്കെ കൂട്ടിപിടിച്ചു ഒരുവിധമാണ് കയറുന്നത്... കയറിയശേഷം ചുമരിനോട് ചേർന്നിരുന്നു അവൾ വീണ്ടും അനന്തനെ നോക്കി... കിടക്കാനായി തിരിഞ്ഞ അനന്തൻ കണ്ടത് തന്നെ കുസൃതിയോടെ നോക്കിയിരിക്കുന്ന നീലാംബരിയെ ആണ്... അവനൊന്നു എന്തെന്ന രീതിക് പുരികം ചുളിച്ചു... അവൾ ഒന്നുമില്ലന്ന് ചുമൽകൂച്ചി കാണിച്ചു അനന്തൻ പതിയെ ലൈറ്റ് ഓഫ്‌ ചെയ്ത് ഡിം ലൈറ്റ് ഓണാക്കി ക്ഷണ നേരംകൊണ്ട് നീലാംബരി അവനെ മുറുകെ കെട്ടി പിടിച്ചു... അനന്തൻ ഒന്ന് പകച്ചുപോയി...

അവന്റെ നുണക്കുഴി കവിളിൽ അമർത്തി ഉമ്മവച്ചു... പിന്നെ ചുണ്ട് ചെവിയോരം ചേർത്തുവച്ചു.. എനക്ക് റൊമ്പ പുടിക്കും... റൊമ്പ റൊമ്പ പുടിക്കും...... ഐ ലവ് യൂ....ശേഷം അവന്റെ ചെവിയിൽ ചേർത്തുപിടിച്ചൊന്നു പല്ലുകൾ ആഴ്ത്തി... അനന്തൻ തരിച്ചു ഇരുന്നുപോയി... വേഗം തന്നെ അവൾ അടർന്നുമാറി തലവഴിയേ പുതപ്പ് മൂടി... അനന്തൻ ഒന്ന് മുഖം അമർത്തി തുടച്ചു... ആകെ ഒരു പരവേശം പോലെ... വേഗം ഒരു ഗ്ലാസ്‌ വെള്ളം എടുത്തൊന്നുകുടിച്ചു.... പിന്നെ നീലാംബരിയെ ഒന്ന് നോക്കി.. ആൾ തലവഴിയേ പുതപ്പു മൂടികഴിഞ്ഞിരുന്നു... വന്നു കിടന്ന ശേഷവും അവന്റെ മനസ്സിൽ അവളുടെ പ്രവർത്തിയും വാക്കുകളും മാത്രം നിറഞ്ഞു നിന്നു.... കുഞ്ഞിപ്പെണ്ണിന് ആനന്ദനോടുള്ള പ്രണയം ❤❤❤❤................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story