നീലാംബരം: ഭാഗം 14

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

അനന്തൻ ഒന്നുകൂടി ചേർത്ത് പിടിച്ച് നെറ്റിയിൽ അമർത്തി ഉമ്മവച്ചു..... കണ്ണുകൾ രണ്ടും അടച് അവൾ അതിനെ സ്വീകരിച്ചു.... അവളുടെ ഇരുകൈകളും അനന്തനെ പൊതിഞ്ഞു പിടിച്ചു... ചുണ്ടുകൾ വേർപെടുത്തി അനന്തനും അവളെ നെഞ്ചിലേക് ചേർത്ത് പിടിച്ചു... അത്രയേറെ സ്നേഹത്തോടെ........ നിലാംബരി മതിവരാത്തപോലെ അവനോട് ഇറുകെ ഇറുകെ പറ്റിച്ചേർന്നു... ചുറ്റിപ്പിടിച്ച കൈകൾക്ക് മുറുക്കം കൂടിക്കൂടി വന്നു... മുഖം അവന്റെ നെഞ്ചിലേക്ക് ഒളിപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ ചുടുചുംബനങ്ങൾ അർപ്പിച്ചുകൊണ്ടിരുന്നു ഏറെ നേരം ഇരുവരും അതേപടി നിന്നു.... അടർന്നുമാറാൻ നീലുവും അടർത്തിമാറ്റാൻ അനന്തനും കൂട്ടാക്കിയില്ല......

ഇടക്കെപ്പോളോ അനന്തന്റെ കൈകൾ ഒന്നയഞ്ഞെന്ന് തോന്നിയതും നീലുവിന്റെ കൈകളുടെ മുറുക്കം ഒന്നുകൂടി കൂടി... അനന്തന്റെ ചൊടിയിൽ മൃദുലമായൊരു പുഞ്ചിരി അവൾക്കായി വിടർന്നു.... നീലു..... ഏറെ നേരത്തിന് ശേഷം അനന്തൻ അവളെ വിളിച്ചു... മ്മ്മ്മ്..... നെഞ്ചിൽ മുഖം ഒന്നുകൂടി അമർത്തികൊണ്ട് അവളൊന്ന് മൂളി കുറെ നേരമായി... താഴേക്ക് പോകണ്ടേ??? അമ്മ വിഷമിക്കുന്നുണ്ടാവും മ്മ്മ്മ്ഹഹ്.... അവളൊന്ന് ചിണുങ്ങികൊണ്ട് അനന്തന്റെ നെഞ്ചിൽ മുഖമുരുമ്മി അവൻ പതിയെ അവളെ അടർത്തി മാറ്റി..... ആ മുഖത്തേക്ക് തന്നെ നോക്കി..... അവളുടെ കണ്ണുകൾ കുറുമ്പോടെ അവന്റെ മുഖത്താകെ ഓടി നടന്നു... അനന്തൻ ഇരുകൈകൾക്കൊണ്ട് ആ കുഞ്ഞുമുഖം കോരിയെടുത്തുകൊണ്ട് നെറ്റിയിൽ ഒന്നുകൂടി ചുണ്ടുകൾ അമർത്തി.....അവൾ കണ്ണടച്ച് അവന് വിധേയയായി നിന്നു.... അനന്തന്റെ അധരങ്ങൾ അകന്ന് മാറിയതും അവൾ പതിയെ കണ്ണ് തുറന്നു....

മതിയോ????? അനന്തൻ തെല്ലൊരു കുസൃതിയോടെ ചോദിച്ചു പെണ് എന്ത് എന്നുള്ള രീതിക് ചുണ്ടും പുരികവും ഒന്ന് ചുളിച്ചു.. അല്ല.... മുന്നേ എന്നോടെന്താ വേണമെന്ന് പറഞ്ഞെ????... അതുകിട്ടാഞ്ഞിട്ടല്ലേ മുഖം വീർപ്പിച്ചു പോയത്... അവൾ കുറുമ്പോടെ ഒന്ന് ചിരിച്ചുകൊണ്ട് കണ്ണുകൾ കൂർപ്പിച് അനന്തനെ നോക്കി.. മ്മ്???? ഇപ്പോൾ സന്തോഷയോ??? അവളൊന്നാലോചിച്ചു..... വീണ്ടും ഒന്ന് ചിരിച്ചു..പിന്നെ കീഴ്ച്ചുണ്ടു ഒന്നാകെ അകത്തേക്ക് കടിച് പിടിച്ചുകൊണ്ടു ഇല്ല എന്നരീതിക് തല വിലങ്ങനെ ചലിപ്പിച്ചു... അനന്തൻ അവളെ ഒന്ന് ഇരുത്തി നോക്കി.... അവളുടെ കുറുമ്പ് നിറഞ്ഞ മുഖം കാണെ അവന്റെ പുരികം ചുളിഞ്ഞു.. പിന്നെ?????....

ഇനിയെ...... അനന്തൻ പറഞ് മുഴുവിക്കും മുന്നേ നീലു എത്തിക്കുത്തി അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു.... അവളുടെ അധരങ്ങളിലെ തണുപ്പ് അവനിലേക് പകർന്നു നൽകി....എന്താണ് സംഭവിക്കുന്നതെന്നു മനസിലാകും മുന്നേ തന്നെ അനന്തന്റെ മേൽചുണ്ടിൽ ഒരുചെറു നോവ് സമ്മാനിച്ചുകൊണ്ട് ഒരു കുഞ് കടിയോടൊപ്പം മീശയിലെ ഒരു കുഞ്ഞ് രോമവും അവൾ പിഴുത്തെടുത്തുകൊണ്ട് വേഗം അകന്നു മാറി ആഹ്ഹ്ഹ്..... ഡീീ......അവൻ അവളെ പിടിക്കാൻ ആഞ്ഞതും അവൾ കുറുമ്പോടെ ഓടി മാറി.. ഇതുതാൻ എനക്ക് പുടിക്കും...ഇതുമട്ടും എനക്ക് പോതും ..ഒരുകണ്ണിറുക്കി അവനോടായി പറഞ്ഞുകൊണ്ട് അവൾ താഴെക്കോടി... നിക്കടി അവിടെ...

അവൻ വാതിൽക്കൽ വരെ അവൾക് പുറകെ ഓടി... അവളുടെ പാദസര കിലുക്കം അപ്പോഴേക്കും ഗോവണിയും കഴിഞ്ഞ് അകന്നിരുന്നു.... അനന്തൻ ഒന്ന് ചിരിച്ചു.... പിന്നെ തിരികെ അലമാരയുടെ മുന്നിൽ വന്നുനിന്നുകൊണ്ട് മുഖം തിരിച്ചും മറിച്ചുമൊക്കെ നോക്കി... മീശയും താടിയുമൊക്കെ ഒന്ന് കൈകൊണ്ട് ഉഴിഞ്ഞു... പിന്നെ കൈവിരലുകൾ മേൽചുണ്ടിന്റെ കോണിൽ ഒന്ന് തഴുകി ... അനന്തന്റെ ചുണ്ടിൽ പ്രണയത്തിൽ ചാലിച്ച ഒരു പുഞ്ചിരി തെളിഞ്ഞു. **************** ഒന്ന് പതുക്കെ സൂക്ഷിച് ഇറങ്ങേന്റെ നീലുവേ.... ഗോവണിയാകെ ഇളകിയിരിക്കയാ... ഉരുണ്ടുവീഴുട്ടോ....നീയെങ്ങോട്ടാ ഈ ഓടിതുള്ളി ഇറങ്ങുന്നേ... ഗോവണി ഒന്നാകെ ഇളകുന്ന ഒച്ചക്കേട്ട് സുഭദ്രമ്മ ഹാളിലേക്ക് വന്നുകൊണ്ട് പറഞ്ഞു.. അവളൊന്ന് ഇളിച്ചുകാട്ടി അവരെ.... സുഭദ്രാമ്മ ആകെമൊത്തം അവളെയൊന്ന് നോക്കി...

കയറി പോകുമ്പോൾ ഉണ്ടായിരുന്ന നിസംഗത മാറി അവിടെ അവളുടെ കുറുമ്പ് നിറഞ്ഞ ചിരി സ്ഥാനംപിടിച്ചത് കണ്ട് അവർക്കും ആശ്വാസം തോന്നി.... ഇത്രയും നേരം അവരുടെ നെഞ്ചിലും തീയായിരുന്നു.... അല്ല..... മുകളിലോട്ട് പോയപ്പോൾ പൂച്ചക്കുട്ടിയായിരുന്നല്ലോ... ഇപ്പൊ പെട്ടെന്ന് പുലികുട്ടിയായോ??? അവരോന്ന് അർഥം വച് ചോദിച്ചു... അതിനുമറുപടിയായി കണ്ണും ചുണ്ടും കൂർപ്പിച്ചൊന്നു നോക്കി പെണ്ണ്... "അപ്പാമ്മ.... വേണാ.... അവൾ കുറുമ്പോടെ ശാസനകലർന്ന സ്വരത്തിൽ പറഞ്ഞു..... സുഭദ്രമ്മ ചുണ്ടിലൂറിയ ചിരിയോടെ അവളെത്തന്നെ നോക്കിനിന്നു..... ആ നോട്ടത്തിൽ അവളൊന്ന് പതറി... പതിയെ മിഴികൾ താഴ്ത്തി....

പിന്നെ ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് കണ്ണുകൾ മെല്ലെഉയർത്തി... സുഭദ്രമ്മ അതുകണ്ട് ചിരിച്ചുപോയി മ്മ്മ്.... മ്മ്... വന്നേ അപ്പാമ്മ ചോദിക്കട്ടെ.... അവർ അവളെയും കൂട്ടി അടുക്കളയിലേക് നടന്നു... അവളും ഒരു ചിരിയോടെ സുഭദ്രമ്മയെ ചുറ്റിപിടിച് കൂടെ നടന്നു.. **************** പതിവ് പോലെ അത്താഴം കഴിക്കാൻ എല്ലാപേരും വന്നിരുന്നു... പക്ഷെ ഇന്നെന്തോ നീലാംബരിയുടെ കണ്ണുകൾ ഇടയ്ക്കിടെ അനന്തനെ തേടിചെല്ലുന്നുണ്ടായിരുന്നു.... ഭക്ഷണം കഴിക്കുന്നതിനിടയിലും നീലാംബരിയുടെ കണ്ണുകൾ അവനെ തേടിവരുന്നത് അനന്തനും അറിയുന്നുണ്ടായിരുന്നു.... അവനൊരു ചെറു ചിരിയോടെ കഴിപ് തുടർന്നു....

എഴുനേൽക്കാൻ നേരം അനന്തന്റെ നോട്ടം അവനെ ഒളിക്കണ്ണിട്ട് നോക്കുന്ന നീലുവിൽ അറിയാതെ ഉടക്കി..... ഒരു കുസൃതിക്ക് അനന്തൻ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി.... പൊടുന്നനെ നോട്ടം മാറ്റി പെണ്ണ്.... അനന്തൻ ചിരി അമർത്തിപിടിച്ചുകൊണ്ട് കൈകഴുകാനായി നടന്നു.... പതിവില്ലാത്തവിധം രണ്ടാളുടേം മാറ്റങ്ങൾ സുഭദ്രമ്മയും അറിയുന്നുണ്ടായിരുന്നു... ആ അമ്മ മനസും ഒന്ന് കുളിരണിഞ്ഞു... നീലാംബരി കിടക്കുവാനായി റൂമിലേക്കു വന്നപ്പോഴേക്കും അനന്തൻ കിടന്നു കഴിഞ്ഞിരുന്നു..... വാതിലിനരുകിൽ ഏറെനേരം അവനെത്തന്നെ നോക്കി നിന്നു നീലാംബരി..... അവളെ ചേർത്തുപിടിച്ചതും മുത്തം നൽകിയത്തുമൊക്കെ അവളുടെ മനസിലൂടെ മിന്നിമാഞ്ഞു...

ചിന്തഖ്‌കൾക്കനുസരിച്ചു നാണവും കുസൃതിയും ഒക്കെ പെണ്ണിന്റെ മുഖത്തും മാറി മാറി വന്നു.. അവിടെനിന്നു ദിവസം സ്വപ്നം കണ്ടുകഴിഞ്ഞെങ്കിൽ ആ ലൈറ്റ് ഓഫ്‌ ചെയ്ത് വന്ന് കിടക്കാമോ??? പെട്ടെന്ന് അനന്തന്റെ വർത്താനം കേട്ടതും ആദ്യം ഒന്ന് ഞെട്ടി... പിന്നെ ആ ഉണ്ടക്കണ്ണുകൾ കുറച്ചുകൂടി മിഴിഞ്ഞു വന്നു.... അവളൊന്നുകൂടി അനന്തന്റെ മുഖത്തേക്ക് സൂക്ഷിച് നോക്കി... അതെ കണ്ണുകൾ അടച് തന്നെ കിടപ്പാണ് ഒരു കൈ നെറ്റിക് കുറുകെ വച്ചിട്ടുണ്ട്... പെണ്ണൊന്നു ചുണ്ട് ചുള്ക്കി.. അവൻ ഉറങ്ങാതെ വെറുതെ കണ്ണടച്ച് കിടക്കുകയാണെന്നു അവൾക് മനസിലായി അവിടെനിന്നു ഗോഷ്ടി കാണിക്കാതെ വന്ന് കിടക്കുന്നുണ്ടോ നീ.... വീണ്ടും അനന്തൻ പറഞ്ഞു...

ഇത്തവണ അവൾ വേഗം കതക് അടച് സാഷ ഇട്ടു....ടേബിൾ ലാമ്പ് ഓൺ ആക്കിയശേഷം റൂമിലെ ലൈറ്റും ഓഫ്‌ ചെയ്തു....പതിയെ കാട്ടിലിനരുകിലേക്ക് നടന്നു... ഇടക്കിടക്ക് സംശയത്തോടെ അനന്തന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട് പെണ്ണ്... അവൻ ഉറക്കത്തിലെന്നപോൽ കിടപ്പാണ്.... അവൾ പയ്യെ അനന്തനെ മറികടന്ന് കട്ടിലിന്റെ മറുസൈഡിലേക്കു കയറാനാഞ്ഞതും അനന്തൻ ഒരു കയ്യെടുത് അവളെ അവന്റെ മേലേക്ക് വലിച്ചിട്ടു... "കടവുളേ...." പെട്ടന്നുള്ള നീക്കാമായതിനാൽ അവൾ കൃത്യം അനന്തന്റെ മേലേക്ക് തന്നെ വീണു... അനന്തൻ ഇടം കയ്യാലേ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.. വിടുങ്കോ..... അവൾ അനന്തന്റെ പിടിയിൽ നിന്നും കുതറികൊണ്ട് പറഞ്ഞു...

അനന്തൻ കണ്ണിനുമീതെ വച്ചിരുന്നുകൈ അവൻ പയ്യെ മാറ്റി.... അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു അതുകണ്ട് നീലു പരിഭവത്തോടെ കീഴ്ച്ചുണ്ട് തേല്ലോന്ന് പുറത്തേക്കുന്തി... നീങ്ക എന്നെ ഏമാതീട്ടാ....ഏതുക് നീങ്കൾ തൂങ്കിയ മാതിരി നടിപ്പെ???? അവൻ ആ കുഞ്ഞിപ്പെണ്ണിനെ തന്നെ നോക്കിക്കാണുവായിരുന്നു... തന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഒട്ടി കിടക്കുന്നവളെ... പരിഭവിക്കുമ്പോൾ കൂർത്തുവരുന്ന കണ്ണും ചുണ്ടും ഒക്കെ അനന്തൻ കൗതുകത്തോടെ നോക്കി കിടന്നു....തിനർത്തുകിടന്ന വിരൽപാടുകൾ മാത്രം ഒരു ചെറുനോവ് അവനിൽ ഉണർത്തി.. സൊള്ളുങ്കോ..... അവൾ അനന്തന്റെ നെഞ്ചിൽ ഒന്ന് പിച്ചി ആഹാ.... നോവുന്നു പെണ്ണെ....

അതുകു താ ഞാൻ കിഴുക്കി വിട്ടേ..... നിങ്കൾ കൊഞ്ചം കയ്യേ എടുത്തിടുങ്കോ... എനക്ക് എന്നന്നമോ മാതിരി ആക്കിത്... അവളൊന്ന് പുളകുഞ്ഞുകൊണ്ട് പറഞ്ഞു അനന്തൻ ഒന്ന് കുറുമ്പോടെ ഉറ്റു നോക്കി... പിന്നെ ഇടുപ്പിലെ കയ്യൊന്നുകൂടി മുറുക്കി....നീലാംബരി അവന്റെ ആ നോട്ടത്തിൽ ആകെ ഒന്ന് പതറി.... തൊണ്ടയൊക്കെ വറ്റിവരണ്ടു.... അവന്റെ കണ്ണുകൾ വശ്യതയോടെ നീലുവിന്റെ മുഖമാകെ ഓടി നടന്നു.... നീലു പതർച്ചയോടെ ഏറെ പ്രയാസപ്പെട്ട് ഉമിനീറിറക്കി..... ഏതുക്ക്.... നീങ്കൾ ഇപ്പിടി പക്കിറെ???... യിപ്പിടിയൊന്നും പാക്കാതിങ്കോ.... അവൾ എവിടൊക്കെയോ നോക്കി പറഞ്ഞൊപ്പിച്ചു അതിന് മറുപടിയായി അനന്തന്റെ വിരലുകൾ അവളുടെ അണിവയറിൽ ഇക്കിളിക്കൂട്ടി....

ക്ഷണ മാത്രയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് അനന്തന്റെ പുറത്തുകിടന്നു പിടഞ്ഞു പെണ്ണ്.... വീട്ടിടുങ്കോ.. പ്ലീസ്... പ്ലീസ്... അവൾ ചിരിച്ഛിക്കുന്നതിനിടയിലും കൊഞ്ചി നിനക്കെന്താ നേരത്തെ ഇഷ്ടമാണെന്നു പറഞ്ഞെ?????... പെടുന്നനെ പെണ്ണ് ചിരി നിർത്തി... അവനെത്തന്നെ മിഴിഞ് നോക്കി.... പിന്നെ വേണ്ട എന്ന കണക്കെ തലയാട്ടി... അനന്തൻ ഇരുകൈയ്യാലെയും അവളെ വരിഞ്ഞുമുറുക്കി.....അവൾ പേടിച് കണ്ണുകൾ മുറുകെ പൂട്ടി..... കുറച്ച് നിമിഷങ്ങൾ അങ്ങനെ കടന്നുപോയി... പിന്നെ അനന്തൻ പതിയെ അവളുടെ കണ്ണുകൾക്ക് മീതെയായി ഊതി.... നീലു പതിയെ ഒരുകണ്ണുമാത്രം തുറന്നൊന്നു നോക്കി... അനന്ദൻ ചിരിയോടെ അവളെത്തന്നെ നോക്കി കിടക്കുന്നതു കണ്ടതും പതിയെ മറുകണ്ണും കൂടി തുറന്നു.... അപ്പോളും കൈകളുടെ മുറുക്കം കുറഞ്ഞിരുന്നില്ല... അവളും അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി....

അവന്റെ താടിരോമങ്ങൾക്കുളിലെ നുണക്കുഴികളെ അവൾ കൊതിയോടെ നോക്കി........ മ്മ്മ്??? അവളുടെ നോട്ടം കാണെ അവൻ ചോദ്യഭാവത്തിൽ പുരികമുയർത്തി അവളൊന്ന് കീഴ്ച്ചുണ്ടു അകത്തേക്ക് കടിച്ചുപിടിച് ചിരിച്ചു.... പിന്നെ കയ്യുടെ ചൂണ്ടുവിരലലെ ഇടകവിളിലെ നുണക്കുഴിയിൽ ഒന്ന് തൊട്ടു.... അനന്തനും ഒന്ന് ചിരിച്ചു.... ചിരിച്ചപ്പോൾ വിടർന്ന നുണക്കുഴിയിൽ അവൾ മതിവരാതെ വീണ്ടും വീണ്ടും തലോടി.... ഒരു മുത്തം കൊടുക്കട്ടുമ????... അവന്റെ നുണക്കുഴികവിളിൽ തൊട്ടുകൊണ്ട് അവൾ നാണത്തോടെ ചോദിച്ചു... അവൻ അവളുടെ മുഖത്തേക്കൊന്ന് ചൂഴ്ന്ന് നോക്കി..... എന്തെന്നുള്ള രീതിയിൽ അവളും ഒന്ന് മുഖം ചുളിച്ചു... അല്ല...

ഇതെന്തായിപ്പോ എന്റെ നീലുട്ടിക്ക് പറ്റിയെ എന്ന് നോക്കിയതാ...ഇതൊക്കെ ചോദിച്ചിട്ടാണോ ഇത്രയും നാൾ തന്നോണ്ടിരുന്നേ???? അവൻ ചിരി കടിച് പിടിച്ചു അവൾ കുറുമ്പ് നിറഞ്ഞ പരിഭവത്തോടെ ഒന്ന് നോക്കി.......എനിക്ക് ഉങ്കളെ റൊമ്പ പുടിക്കും.... അതിലും മേലെ എനക് ഇന്ത നുണക്കുഴി പുടിക്കും... എപ്പോവുമേ മുത്തം കൊടുക്കാൻ തോന്നും.... കൊടുക്കട്ടുമ.....???? അവൻ കണ്ണിമ ചിമ്മാതെ അവളെത്തന്നെ നോക്കി കിടന്നു.... "കൊടുക്കട്ടുമാ ".... അവൾ വീണ്ടും കെഞ്ചി..... അവൻ സമ്മതമെന്നോണം അതിയായ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി മുത്തി...... പകരം അവളുടെ അധരങ്ങൾ തടിരോമങ്ങളാൽ മറഞ്ഞ അവന്റെ നുണക്കുഴികളെ തഴുകി....

ഇരു കവിളിലും അവൾ മാറിമാറി ചുണ്ടുകൾ അമർത്തി.... മതിവരാത്തപ്പോൽ വീണ്ടും വീണ്ടും അവളുടെ അധരങ്ങൾ അവന്റെ കവിളുകളിൽ പതിഞ്ഞുകൊണ്ടിരുന്നു....അനന്തൻ ഒരു ചെറുചിരിയോടെ ചുംബനങ്ങളെല്ലാം സ്വീകരിച്ചു...ഇടംകവിളിൽ ചുംബനത്തിനാവസാനം അവളുടെ പല്ലുകൾ പതിയെ ആഴ്ത്തി.... പിന്നെ കണ്ണുകൾ ഉയർത്തി അവനെ നോക്കി.... അവൻ വാത്സല്യത്തോടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു... അവൾ മുഖം പതിയെ അവന്റെ ചെവിക്കരുകിലേക്ക് അടുപ്പിച്ചു... നമ്മ കൊളന്തൈകൾക്കും ഉങ്ളമാതിരി നുണക്കുഴി കവിൾ മട്ടും പോതും... അവൾ കൊഞ്ചലോടെ അവന്റെ കാതോരം മൊഴിഞ്ഞു..

.പിന്നെ ഇരുകയ്യാലെയും അവനെ ചുറ്റി പിടിച്ചുകൊണ്ടു ആ കഴുത്തിടുക്കിലേക്ക് മുഖമോളിപ്പിച്ചു... അനന്തൻ ഉറക്കെ ചിരിച്ചു..... ഏതുക്ക് സിരിക്കിറൈ ??? ഒന്നുല്ല നീലു....ആദ്യം പഠിച്ച് മിടുക്കിയാവുട്ടോ...ബാക്കിയൊക്കെ പിന്നല്ലേ... ഇപ്പൊ ഉറങ്ങിക്കോളൂ നീലുട്ടി അവൻ ഒരുകായ്യാലേ അവളുടെ പുറത്തുകൂടെ തഴുകികൊണ്ട് പറഞ്ഞു.. എന്തിനോ... ആ കുഞ്ഞിപ്പെണ്ണിന്റെ മുഖം മങ്ങി... കണ്ണുകൾ നിറഞ്ഞു... അവൾ ഒന്നുകൂടി മുഖം അനന്തന്റെ കഴുത്തിലേക്ക് ആഴ്ത്തി വെച്ചു....... എപ്പോഴോ രണ്ടാളും നിദ്രയിലേക്കാഴ്ന്നു... ഉറക്കത്തിലും അനന്തന്റെ കൈകൾ നീലുവിനെ പൊതിഞ്ഞു പിടിച്ചിരുന്നു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story