നീലാംബരം: ഭാഗം 15

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ആദ്യം പഠിച്ച് മിടുക്കിയാവുട്ടോ...ബാക്കിയൊക്കെ പിന്നല്ലേ... ഇപ്പൊ ഉറങ്ങിക്കോളൂ നീലുട്ടി അവൻ ഒരുകായ്യാലേ അവളുടെ പുറത്തുകൂടെ തഴുകികൊണ്ട് പറഞ്ഞു.. എന്തിനോ... ആ കുഞ്ഞിപ്പെണ്ണിന്റെ മുഖം മങ്ങി... കണ്ണുകൾ നിറഞ്ഞു... അവൾ ഒന്നുകൂടി മുഖം അനന്തന്റെ കഴുത്തിലേക്ക് ആഴ്ത്തി വെച്ചു....... എപ്പോഴോ രണ്ടാളും നിദ്രയിലേക്കാഴ്ന്നു... ഉറക്കത്തിലും അനന്തന്റെ കൈകൾ നീലുവിനെ പൊതിഞ്ഞു പിടിച്ചിരുന്നു. **************** പിറ്റേന്ന് രാവിലെ അനന്തൻ ഉണരുമ്പോഴും നീലാംബരിയുടെ കൈകൾ അവനെ മുറുകെ ചുറ്റിയിരുന്നു.... അനന്തൻ കുറെ നേരം ഓരോന്നൊക്കെ ആലോചിച്ചിങ്ങിനെ കിടന്നു.... ചിന്തകളിൽ മുഴുവനും നീലാംബരിയും അവളുടെ കുറുമ്പ് കലർന്ന സ്നേഹവും മാത്രമായിരുന്നു.... പിന്നെ പതിയെ തലച്ചേരിച് തന്നെ പറ്റിച്ചേർന്നു കിടക്കുന്നവളുടെ മുഖത്തേക്കൊന്ന് നോക്കി....സുഖ ഉറക്കത്തിലാണ് പെണ്ണ്...

കവിളിൽ കിട്ടിയ അടിയുടെ പാടുകൾ നന്നേ പോയിരുന്നില്ലെങ്കിലും ഇന്നലത്തെത്തിലും വ്യത്യാസം വന്നിരുന്നു......അനന്തന്റെ കണ്ണുകൾ മുഖത്തെ പാടിൽ ഉടക്കിയതും എന്തിനോ അവന്റെ ഹൃദയം വല്ലാതെ നൊന്തു... ഇന്നലെ അശ്വതി തല്ലിയെന്നു പറഞ്ഞകാര്യങ്ങളൊക്കെ അവന്റെ മനസിലേക്ക് വന്നു ഒപ്പം അശ്വതിയോട് അവന് ആദ്യമായി ദേഷ്യവും പകയും ഒക്കെ തോന്നി.... അനന്തൻ ആസ്വസ്ഥതയോടെ എഴുനേറ്റിരുന്നു... എഴുനേൽക്കുന്നതിനിടയിലും അവളെ ഉണർത്താതെ വളരെ ശ്രദ്ധയോടെ ആണ് എഴുന്നേറ്റത്. പുതപ്പ് ഒന്നുകൂടി നേരെ പുതപ്പിച്ചു.... കണ്ണിമ ചിമ്മാതെ ഏറെനേരം അനന്തൻ ആ കുഞ്ഞുമുഖത്തേക്ക് തന്നെ നോക്കിയിരുന്നു...

വല്ലാത്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്... ഒരു പൂച്ചകുഞ്ഞിനെപോലെ ചുരുണ്ടുകൂടി തന്റെ ചൂടുപറ്റി കിടന്നതോർക്കേ അവന് അതിയായ വാത്സല്യം തോന്നി.... പതിയെ അവന്റെ നനുത്ത അധരങ്ങൾ നീലാംബരിയുടെ നെറ്റിമേൽ പതിഞ്ഞു.. കുറച്ച് നേരംകൂടി അവളെ നോക്കിയിരുന്നശേഷം അനന്തൻ കുളിക്കാനായി തോർത്തുമെടുത്ത് ബാത്റൂമിലേക് പോയി.. കുളികഴിഞ് ഇറങ്ങിയിട്ടും നീലാംബരി ഉണർന്നിരുന്നില്ല.... അനന്തൻ തല തൂവാര്ത്തുന്നതിനിടയിലും അവളെയൊന്ന് നോക്കി... നല്ല ഉറക്കത്തിൽ തന്നെയാണ്... അവൻ ടവൽ അവിടെയുള്ള കസേരയിലായി വിരിച്ചിട്ടു.. പിന്നെ കാവിമുണ്ടിനുമേലെ വീട്ടിൽ ഇടുന്ന ഒരു ടി ഷർട്ടും എടുത്ത് ധരിച്ചു...

മുടിയെല്ലാംച്ചീകി റെഡിയായ ശേഷം കോളേജിലേക്ക് ഇട്ടുകൊണ്ട് പോകേണ്ട ഡ്രസ്സ്‌ ഒക്കെ തേച്ചു റെഡിയാക്കി വെച്ചു... ഇതൊക്കെ ചെയ്യുന്നതിനിടക്കും കണ്ണ് ഇടയ്ക്കിടെ നീലുവിനെ തേടി പോകുന്നുണ്ട്... ആ മുഖം കാണുമ്പോളൊക്കെ കവിളിലെ നുണക്കുഴികൾ ഭംഗിയിൽ വിരിയുന്നുമുണ്ട്... എല്ലാം ചെയ്ത് വച്ചുകഴിഞ്ഞിട്ടും നീലു എഴുനേൽക്കുന്നില്ല എന്ന് കണ്ടതും അവളെ വിളിച്ചുണർത്താൻ തന്നെ തീരുമാനിച്ചു.... ഇന്നലെവരെ അങ്ങനൊരു പതിവില്ലാതിരുന്നതാണ് പക്ഷെ ഇന്നെന്തോ അവന്റെ മനസ് അങ്ങിനെ പറയുന്നു.... ഇത്രയും നാളും മനഃപൂർവം ഒഴിവാക്കി നടന്നിട്ടും ഇന്നവൾ ഹൃദയത്തോട് ചേരാൻ തുടങ്ങിയ പോലെ... അവളെത്തന്നെ നോക്കി ഒന്ന് ചിന്തിച്ച് നിന്നശേഷം അവൻ അവളെ വിളിച്ചു

നീലു.... നീലുവേ...... പ്രതികരണം ഒന്നുമില്ലാതെ കാരണം ഒന്നുകൂടി അവളുടെ മുഖത്ത് തട്ടി വിളിച്ചു അനന്തൻ തട്ടിവിളിച്ചതുകാരണം ആകണം ആസ്വസ്തയോടെ പെണ്ണ് മുഖം ചുളിച്ചു...എന്നാൽ വീണ്ടും തിരിഞ്ഞ് കിടന്ന് ഉറക്കം പിടിക്കാനായി ഭവിച്ചതും അനന്തൻ ഒന്നുകൂടി തട്ടി വിളിച്ചു... നീലു...... സമയം ഒത്തിരിയായി എഴുനേൽക്... ഉറക്കച്ചടവോടെ അടഞ്ഞിരുന്ന കൺപോളകൾ ഒന്നുകൂടി ഇറുക്കി പിടിച്ചു പെണ്ണ്..... പിന്നെ അതേപടി ചുണ്ടുകൾ കൂർപ്പിച് ഒരുകണ്ണ് മാത്രം ഒന്ന് തുറന്നു നോക്കി... അവളുടെ മുഖത്തേക്ക് ഒരു കുസൃതിചിരിയും ചുണ്ടിലൊളിപ്പിച്ചു നോക്കിയിരിക്കുന്ന അനന്തനെ കണ്ടതും കീഴ്ച്ചുണ്ടു അകത്തേക്ക് കടിച്ചുപിടിച്ചുകൊണ്ട് വെളുക്കെ ഒരു ചിരി പാസ്സാക്കി...

ഒപ്പം തന്നെ അവളുടെ കവിളത്തുവച്ചിരുന്ന അവന്റെ കൈ പിടിച്ചെടുത്തു അതിൽ കവിൾ പൂഴ്ത്തി വീണ്ടും കണ്ണടച്ചു ഉറക്കം നടിച്ചു... അനന്തൻ കുറച്ചുകൂടി അവൾക്കടുത്തേക്ക് നീങ്ങിയിരുന്നു... പിന്നെ വാത്സല്യത്തോടെ അവളുടെ തലയിലൂടെ തഴുകി.... അവന്റെ തലോടലിൽ അവളുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു... അതുകാണെ അനന്തനും ഒന്ന് പുഞ്ചിരിച്ചു.. മതി നീലു... എഴുനേൽക്... ഒത്തിരി നേരായി... ദേ എനിക്ക് കോളേജിൽ പോണം... കൊഞ്ചം കൂടി.... അതേകിടപ്പിൽ തന്നെ പെണ്ണ് ചിണുങ്ങി... ദേ.... നീലു രാവിലെ തന്നെ ഞാൻ ചെവിക്കു പിടിക്കണോ.... എഴുനേൽക്കാൻ ഭാവമില്ലാതെ വീണ്ടും ചുരുണ്ടുകൂടാൻ ഭവിച്ച അവളോട്‌ തേല്ലോന്ന് സ്വരം കടുപ്പിച് തന്നെ അനന്തൻ മറുപടി പറഞ്ഞു അതിന് മറുപടിയായി കുറുമ്പോടെ ഒന്ന് കണ്ണ് തുറന്ന് നോക്കി....

ചുണ്ട് കൂർപ്പിച്ചു... പിന്നെ അതൊരു പുഞ്ചിരിയായി വിരിഞ്ഞു... അവന്റെ കയ്യിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അവളുടെ പല്ലുകൾ ആഴ്ത്തി.... ആഹ്ഹ്....അനന്തൻ പെട്ടെന്ന് കൈ കുടഞ്ഞു വലിച്ചു...അതുകണ്ട് നീലു തലയിണയിലേക്ക് മുഖം അമർത്തി ചിരിച്ചു... ഇടക്കൊന്നു ഒളിക്കണ്ണിട്ട് അനന്തനെ നോക്കി.... അവൻ ശാസന കലർന്ന ഒരു നോട്ടം അവൾക്ക് നേരെ നോക്കിയെങ്കിലും അതിലും ഒരു പുഞ്ചിരി ഒളിപ്പിച്ചിരുന്നു.. വലിക്കിതാ..... അവൾ മെല്ലെ എഴുനേറ്റ് അനന്തന്റെ കയ്യിൽ പിടിച് ചോദിച്ചു ഇല്ല... നല്ല സുഖം ഉണ്ട്... ന്തേയ്‌ ഒന്നങ്ങോട്ട് തരട്ടെ... അപ്പൊ അറിയാല്ലോ അവളൊന്ന് അമർത്തി ചിരിച്ചു.... പിന്നെ നാണത്തോടെ അനന്തനെ നോക്കി....

അവളുടെ നാണവും ചിരിയും ഒക്കെ കണ്ട് അനന്തന് ആകെ ഒരു വശപിശക് തോന്നി... അവൻ പുരികം ചുളിച് അവളെ ഒന്ന് ചൂഴ്ന്ന് നോക്കി.... അവിടെ നാണം പൂത്തുലഞ്ഞു നിൽപ്പാണ്.. മ്മ്... എന്താ??? അനന്തൻ മനസിലാകാതെ പോലെ ചോദിച്ചു "അത്.... ഇവിടെ മട്ടും പോതും.... എനിക്കതുതാൻ പുടിക്കും... " അവൾ കഴുത്തോന്നുകൂടി അനന്തന് നേരെ നീട്ടി മുഖം ഒന്ന് ചരിച് ഇടങ്കഴുത്തിലായി തൊട്ടുകൊണ്ട് പറഞ്ഞു.. അനന്തൻ തെല്ലൊന്നു പുറകോട്ട് ആഞ്ഞു.... പിന്നെ അവളെ അന്തം വിട്ട് നോക്കി... അവൾ അതെ പടിതന്നെ ഇരിപ്പാണ്.... "വേഗം കൊടുക്കുങ്കോ...." അനന്തൻ അപ്പോളും ഇതെന്ത് കൂത്തെന്ന മട്ടിൽ അവളെത്തന്നെ നോക്കി.... നീലു ഇടങ്ങണ്ണിട്ട് അവനെ ഒന്ന് നോക്കി...

അന്തംവിട്ടിരിക്കുന്ന അനന്തനെ കണ്ടതും അവളുടെ മുഖം ചുളിഞ്ഞു... വേഗം അവന് നേരെ മുഖം തിരിച്ചു.... കവിൾരണ്ടും വീർപ്പിച്ചു പരിഭവിച്ചോന്നു നോക്കി.. എന്താ???... നിങ്കൾ സൊല്ലവില്ലിയ.... ഉങ്കളെ നാൻ കടിച്ചതുക് പകരം നിങ്കൾ അന്ത കടി എനക്ക് തിരുമ്പി തര പൊറേന്ന്... പിന്നെ ഏൻ ഇപ്പിടി പാകിറെ... അനന്തന്റെ കണ്ണുകൾ മിഴിഞ്ഞു... എനക്ക് ഇന്ത ഇടത്തിൽ താൻ പുടിക്കും... അവൾ വീണ്ടും ഇടങ്കഴുത്തിൽ വിരൽ തൊട്ട് പറഞ്ഞു അവളുടെ മറുപടികേട്ട അനന്തന്റെ കിളിയൊക്കെ പറന്ന പോലായി...... ഏൻ ഇപ്പിടി മിഴിച് പാകിറെ... ശീക്രം താ.... ഇത്തവണ അവനൊന്നു കടുപ്പിച് നോക്കി... ആ നോട്ടത്തിൽ നീലു ഒന്ന് പതറി....

അവൾക്കാകെ പരവേശമായി കൈവിരലുകളൊക്കെ ആ ഇരുപ്പിൽ തന്നെ കൂട്ടി പിണച്ചു ഉങ്കൾക്ക് പുടിക്കലെന വേണ..... അവൾ ദയനീയമായി പറഞ്ഞു അനന്തൻ ഒന്നുകൂടി രൂക്ഷമായി നോക്കി...... പിന്നെ ചുമരിലെ ക്ലോക്കിലേക്കും ഒന്ന് നോക്കി... എഴുനേൽക്കുന്നില്ലേ നീ.....ശബ്ദം കുറച്ച് കൂടി കടുത്തു ദോ എന്തിരിക്ക പൊറേ.... ഇനിയും നിന്നാൽ സെരിയാവില്ലന്ന് മനസിലാക്കിയ അവൾ ബെഡ്ഷീറ്റ് ഒക്കെ വെപ്രാളംപിടിച്ചു വലിച്ചമാട്ടികൊണ്ട് കാട്ടിലിന്നു ചാടി ഇറങ്ങി... മ്മ്മ്.... ഇനിമുതൽ ഇങ്ങിനെ കിടന്നുറങ്ങാൻ ശീലമാക്കണ്ട രണ്ടുമാസം കഴിഞ്ഞാൽ കോളേജ് തുറക്കും... അപ്പോൾ പ്രയാസമാകും... കെട്ടോ അവൾ ആയെന്ന രീതിക് തലയാട്ടി....

മ്മ്.. എന്നാൽ താഴേക്ക് പൊയ്ക്കോ.. ഞാനും ധാ വരുന്നു... അവൻ പൊയ്ക്കോളനായി വാതിൽക്കലേക്ക് കണ്ണുകാട്ടി അവൾ ചുണ്ടുചുളിക്കി പരിഭവത്തോടെ ഒന്ന് നോക്കി... അനന്തന്റെ മുഖത്തെ ഗൗരവം കണ്ടതും അവളൊന്ന് കൂർപ്പിച് നോക്കി പിന്നെ ചുണ്ട് ഒരു സൈഡിലേക്കു കോട്ടികൊണ്ട് ചാടിത്തുള്ളി താഴേക്ക് പോയി... അവളുടെ പോക്ക് കണ്ട് അതുവരെ ഉണ്ടായിരുന്ന ഗൗരവം വിട്ടുകൊണ്ട് അനന്തനും ഒന്ന് ചിരിച്ചു.... പതിയെ പതിയെ പുഞ്ചിരി മാറി അവിടെ ആ കുഞ്ഞിപ്പെണ്ണിനോടുള്ള പ്രണയതിന്റെ പല ഭവങ്ങളും വിടർന്നു ****************

അന്നെന്തോ പതിവിലും ഉത്സാഹമായിരുന്നു നീലാംബരിക്ക്.... സമയംപോകാത്തതുപോലെ തോന്നി അവൾക്ക്... എത്രയും വേഗം വൈകുന്നേരം ആകാൻവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു... അവളുടെ പിടപ്പും വെപ്രാളവും ഇടയ്ക്കിടെ ഓരോന്നോർത്തുള്ള ചിരിയുമൊക്കെ കാണെ സുഭദ്രമ്മ ഇടയ്ക്കിടെ അവളെ ചൊടിപ്പിക്കാൻ ഓരോന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു... അപ്പോഴുള്ള പെണ്ണിന്റെ നാണവും ചുവന്നു തുടുത്ത മുഖവുമൊക്കെ അവരിലും സന്തോഷം നിറച്ചു... ഉച്ചക്ക് ഊണുകഴിഞ്ഞപാടെ നീലാംബരി ഉമ്മറത് സോപനത്തിലായി പുറത്തേക്ക് നോക്കി ഇരുപ്പുറപ്പിച്ചു....ഇടയ്ക്കിടെ വിരലുകളൊക്കെ ഞെരിച്ചമർത്തുന്നുണ്ട്..ഉച്ചമയക്കം കഴിഞ്ഞ് സുഭദ്രയമ്മയും അവൾക് കൂട്ടായി ഉമ്മറത് വന്നിരുന്നു....അവളുടെ കാട്ടികൂട്ടലുകളൊക്കെ സുഭദ്രമ്മ ഒരു കൗതുകത്തോടെ നോക്കിയിരുന്നു ഇന്നെന്താ നീലുവേ പതിവില്ലാത്തവിധം നേരത്തെ ഇവിടെ വന്നിരിക്കുന്നെ???

സുഭദ്രമ്മ ചുണ്ടിലൊളുപ്പിച്ച ചിരിയോടെ ഒന്ന് അർഥം വച് ചോദിച്ചു തന്നെ കളിയാക്കിയതാണെന്ന് മനസിലായ നീലു തിരികെ കണ്ണും ചുണ്ടും കൂർപ്പിച്ചൊരു നോട്ടം നൽകി... പിന്നെ ചുണ്ട് കോട്ടികൊണ്ട് നോട്ടം മാറ്റി.. ഹാ..... അതിന് നീയെന്തിനാ നീലുവേ ഇങ്ങിനെ ശുണ്ഠി കാട്ടണേ... അവളൊന്ന് കൂടി അവരെ നോക്കി.... "ഉങ്കൾക്ക് തെരിയലെയാ????" ഹാ... എനിക്കെങ്ങിനെ അറിയാനാ... അവർ കൈ രണ്ടും മുകളിലേക് മലർത്തി ഒന്നുമറിയാത്ത ഭാവത്തിൽ പറഞ്ഞു... അപ്പപ്പാ.... പച്ചപ്പാവത്തെ പാര്... ഇതന്തമാതിരി ഒരു പാവമാണ ആള് ഇന്ത ഉലകത്തിലെ വേറെ യെങ്കയുമെ കേടയാത്...പറഞ്ഞുകൊണ്ട് കൂർപ്പിച് നോക്കി പെണ്ണ് മ്മ്മ്... മ്മ്മ്.... ഞാൻ സത്യമാ പറഞ്ഞെ.... എനിക്കെങ്ങിനെ അറിയാന...

ഇവിടെ ചിലർക്കൊക്കെ ചില മാറ്റങ്ങളൊക്കെ ഉണ്ട്... എനിക്കിതൊന്നും അറിയത്തില്ലേ.... അവർ ഒരു പ്രത്യേക ടോണിൽ അവളെ നോക്കികൊണ്ട്‌ പറഞ്ഞു അതുകേട്ടതും പെണ്ണിന് ശുണ്ഠി കയറി അപ്പാമ്മ... വേണ... ഉങ്കിട്ടെ ആയിരം വാട്ടി സൊല്ലിട്ടെ എന്നെ കളിപ്പറയ വേണാന്നു.. ആണ നിങ്കൾ കേക്കലെ... നാൻ ഇനി എന്ന വേണം...??? നിങ്കൾ യത് വേണേലും സൊള്ളുങ്കോ.. എനക്ക് യെന്ത പ്രചനവും കേടയാത്... അവൾ കട്ടായം പോലെ പറഞ്ഞു.. സുഭദ്രമ്മ ഒന്ന് ചിരിച്ചു..... എന്റെ നീലുട്ടിയെ അനന്തൻ വരാൻ സമയം ആകുന്നെയല്ലേ ഉള്ളു... നീ ഇവിടിങ്ങിനെ വന്നിരുന്നെന്നും പറഞ് അവൻ നേരത്തെ വരുവോ??? അവളുടെ മനസ് മനസിലാക്കിയപോലെ അവർ പറഞ്ഞു...

ഞൊടിയിടയിൽ ആ കുഞ്ഞ് മുഖത്ത് ദേഷ്യം മാറി പരിഭവം സ്ഥാനം പിടിച്ചു....നീലു പരിഭവത്തോടെ ചുണ്ട് പുറത്തേക്കുന്തി അവരെ നോക്കി...പിന്നെ പതിയെ സോപനത്തിലേക്കു കൈകൾ മടക്കി വച് തല അതിലേക് ചായ്ച്ചുകൊണ്ട് അനന്തൻ വരുന്ന നടവഴിയേ കണ്ണ് നട്ടു... കുറച്ച് നിമിഷങ്ങള്കൂടി കടന്നുപോയി അപ്പോഴാണ് വിദ്യ അങ്ങോട്ട് വന്നത്. കയ്യിൽ കുഞ്ഞിമാളൂവും ഉണ്ട്.... അവരെ കണ്ടപാടേ ആ ഉണ്ടക്കണ്ണുകൾ സന്തോഷത്തോടെ വിടർന്നു... എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ വിടർന്ന കണ്ണുകൾ വാടി... പുഞ്ചിരി പതിയെ മാഞ്ഞു... അവൾ പതിയെ അവിടെനിന്നും എഴുനേറ്റു.... അപ്പോഴേക്കും വിദ്യായും കുഞ്ഞും മുറ്റത്തേക്ക് കടന്നിരുന്നു ആ വിദ്യാമോളോ...

വായോ.. അല്ല ഇതാരാ ഈ കയ്യിലിരിക്കുന്നെ..കുഞ്ഞിപ്പെണ്ണ് മുത്തശ്ശിയെ കാണാൻ വന്നതാണോ... വാടാ കണ്ണാ.... സുഭദ്രമ്മ അവരെകണ്ടപാടെ കുഞ്ഞിനെ കൊഞ്ചിച് കൊണ്ട് മുറ്റത്തേക്കിറങ്ങി.... കുഞ്ഞിനെ കയ്യിലേക്ക് വാങ്ങിക്കൊണ്ട് വിദ്യയോട് ഓരോന്നൊക്കെ പറഞ്ഞുകൊണ്ട് തിരികെ ഉമ്മറത്തേക്ക് കയറി നീലാംബരി ഉമ്മറത്തെ തൂണിൽ ചുറ്റിപിടിച് അവരെതന്നെ നോക്കി നിന്നു...ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയും ഉണ്ട്...വിദ്യ ഉമ്മറത്തേക്ക് കയറിയ പാടെ നീലുവിന്റെ അടുത്ത് വന്ന് നിന്ന് അവളെത്തന്നെ നോക്കി.... നീലു അവളെ നോക്കി പുഞ്ചിരിച്ചു.... എന്നാൽ വിദ്യ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി നിന്നു.... നീലുവിന്റെ മുഖത്തെ പുഞ്ചിരി പതിയെ മായൻ തുടങ്ങി...

എന്ന്നാലും അവൾ കഷ്ടപ്പെട്ട് ആ പുഞ്ചിരി മുഖത്ത് നിർത്താൻ ശ്രമിക്കുമ്പോലെ.... പക്ഷെ അവളുടെ ശ്രമം പാഴായി.... പതിയെ പുഞ്ചിരി മഞ്ഞു കണ്ണുകൾ നിറഞ്ഞുവന്നു.... അവൾ വേഗം മിഴികൾ താഴ്ത്തി കൊണ്ട് മുഖം കുനിച്ചു... സുഭദ്രമ്മ കാര്യം എന്താന്നറിയാതെ അന്തിച്ചു നിലപാണ്..... എന്താ മോളെ.... എന്തിനാ നീലു സങ്കടപെടണേ??? അവർ വേവലാതിയോടെ ചോദിച്ചു.... വിദ്യ ഒന്നുമില്ലന്നപോലെ പുഞ്ചിരിയോടെ അവരെ ഒന്ന് കണ്ണടച് കാണിച്ചു... അവർ സമാധാനം വരാതെ നീലുവിന്റെ മുഖത്തേക്ക് തന്നെ നോക്കി...അപ്പോഴേക്കും സുഭദ്രമ്മയുടെ കയ്യിലിരുന്ന കുഞ്ഞിപ്പെണ്ണ് വിദ്യയുടെ കയ്യിലേക്ക് പോകാനായി വാശിപിടിച്ചു തുടങ്ങിയിരുന്നു...

വിദ്യ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി.. സുഭദ്രമ്മക് ആകെ സംശയമായി സാധാരണ കുഞ്ഞിമാളൂനെ കണ്ടാൽ പരിസരം മറക്കുന്ന പെണ്ണാണ് ഇന്ന്‌ ഇത്ര അടുത്ത് കണ്ടിട്ടും കുഞ്ഞിനെ കൊഞ്ചിക്കത്തെ... ദേ നീലു നിന്റെ കുഞ്ഞിമാളൂനെ എടുക്കുന്നില്ലേ... ദേ പിടിച്ചേ..വിദ്യ അവളുടെ ചുമലിൽ ഒന്ന് തട്ടി നീലു തല മെല്ലെ ഉയർത്തി.... കണ്ണ് നിറച്ചുകൊണ്ട് കുഞ്ഞിമാളൂണ് തന്നെ നോക്കി.. അവളെറിയാതെ ആ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു ധാ എടുക്കടി.... കുഞ്ഞിനെ വിദ്യ അവൾക് നേരെ നീട്ടി വേണ അക്ക... നിസ്സഹായത നിറഞ്ഞ കണ്ണോടെ അവൾ കെഞ്ചി.. സുഭദ്രമ്മ കാര്യം മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കി... അപ്പോഴേക്കും നടവഴി കഴിഞ്ഞ് അനന്തനും അങ്ങോട്ടേക്ക് കയറി വന്നിരുന്നു .... മൂവരുടെയും കണ്ണുകൾ ഒരേപോലെ അനന്തനിലേക്കായി.................തുടരും…………

എനിക്കദ്യമായി ആണ് കേട്ടോ ഇത്രയും റിവ്യൂസ് ഒക്കെ കിട്ടുന്നെ.... ഒരുപാട് സന്തോഷം... റിപ്ലേ ആർക്കേലും കിട്ടാതെ ഉണ്ടേൽ ക്ഷമിക്കണേ... തിരക്ക് കാരണമാണ്.... ഒരുപാട് സ്നേഹം എല്ലാവരോടും... നിങ്ങളുടെ അഭിപ്രായങ്ങളാണ് എന്നെ മുന്നോട്ടെഴുതാൻ പ്രേരിപ്പിക്കുന്നത് 🥰🥰🥰🥰🥰

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story