നീലാംബരം: ഭാഗം 16

neelambaram

എഴുത്തുകാരി: രുദ്രാ ലക്ഷ്മി

ധാ എടുക്കടി.... കുഞ്ഞിനെ വിദ്യ അവൾക് നേരെ നീട്ടി വേണ അക്ക... നിസ്സഹായത നിറഞ്ഞ കണ്ണോടെ അവൾ കെഞ്ചി.. സുഭദ്രമ്മ കാര്യം മനസിലാകാതെ ഇരുവരെയും മാറി മാറി നോക്കി... അപ്പോഴേക്കും നടവഴി കഴിഞ്ഞ് അനന്തനും അങ്ങോട്ടേക്ക് കയറി വന്നിരുന്നു .... മൂവരുടെയും കണ്ണുകൾ ഒരേപോലെ അനന്തനിലേക്കായി.. ഉമ്മറത്ത് നിൽക്കുന്ന മൂവരെയും നോക്കി ചിരിച്ചുകൊണ്ട് അനന്തനും ഉമ്മറപ്പാടിയിലേക്ക് കയറി പതിവ് പോലെ ബാഗ് അവിടെനിന്നുകൊണ്ടുതന്നെ സോപനത്തിലേക് വച്ചുകൊണ്ട് തെല്ലൊന്നു കുനിഞ്ഞു ഷൂ ഊരി മാറ്റി ഉമ്മറ തിണ്ണയിലേക് വെച്ചു . എപ്പോ വന്നു ദിവ്യയെ.... ആ കുഞ്ഞിമാളും ഉണ്ടല്ലോ....അതിനിടയിൽ തന്നെ ദിവ്യയോട് അനന്തൻ തിരക്കി...

നേരെ നിവർന്നതും അവന്റെ കണ്ണുകൾ അടുത്ത് നിൽക്കുന്ന നീലാംബരിയിൽ ഉടക്കി "ഇപ്പൊ വന്നതേ ഉള്ളു അനന്താ."...വിദ്യ പറഞ്ഞ മറുപടിയൊന്നും അവൻ ചെവികൊണ്ടില്ല.... അവന്റെ കണ്ണുകൾ നിറഞ്ഞു തൂവറായ മിഴികളോട് തന്നെ നോക്കി നിൽക്കുന്ന നീലുവിൽ തന്നെ തറഞ്ഞു നിന്നു... അവന്റെ നോട്ടം കാണെ അവൾ മിഴികൾ താഴ്ത്തി... പതിയെ തൂണിൻ ചേരുവിലേക്ക് മറഞ്ഞു നിന്നു... അവൻ മൂന്നു പേരെയും മാറി മാറി നോക്കി പിന്നെ സുഭദ്രമ്മയുടെ അന്തിച്ചുള്ള നിൽപ്പ് കണ്ടപ്പോളെ അവന് മനസിലായി അവർക്കും ഒന്നും മനസിലാവണ്ട് നിൽക്കുകയാണെന്നു... എന്നാലും അവൻ ഉമ്മറത്തേക്ക് കയറും വഴി അവൾക്കു എന്തുപറ്റിയെന്നു കണ്ണുകൾക്കൊണ്ട് അവരോടു ചോദിച്ചു.....

എന്നാൽ ഒന്നുമറിയില്ലെന്നപോലെ സുഭദ്രമ തല വിലങ്ങനെ ചലിപ്പിച്ചു.... അവർ രണ്ടാളും വിദ്യയുടെ മുഖത്തേക്ക് നോക്കി.... അവൾ ഒരു ചിരിയോടെ അവരെ നോക്കി.... പിന്നെ തിരിഞ്ഞ് കുഞ്ഞിനെ വീണ്ടും നീലുവിന് നേരെ നീട്ടി അവൾ വീണ്ടും ദയനീയമായി അവളെ തന്നെ നോക്കി... പിന്നെ കണ്ണുകൾ സുഭദ്രമ്മയിലുംഅനന്തനിലേക്കും നീണ്ടു... അവരൊക്കെ അവളെത്തന്നെ നോക്കി നിൽപ്പാണ്.. അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ അതിന് കാരണമറിയാതെ അനന്തന് വല്ലാത്ത അസ്വസ്ഥത തോന്നി നീ ആരെയാ ഈ നോക്കുന്നെ... കുഞ്ഞിമാളൂനെ പിടിക് നീലു... വേണ അക്ക... എനക്ക് എന്ത അധിഷ്ടവും കേടയാത്.... നാൻ പാപ്പവേ എടുത്തിട്ടാ ഉങ്ക കൊലന്‌തൈക്കും ദോഷം വന്തിടും....

വേണാ അക്ക.... നീലുവിന്റെ കണ്ണുകൾ ചാലിട്ടെഴുകി... എന്ത വിദ്യാമോളെ.... എന്താ നീലുമോൾ ഈ പറയുന്നേ?? ചോദിച്ചത് സുഭദ്രമ്മ ആണെങ്കിലും അതിലും ആകാംഷ അനന്തന്റെ മുഖത്തായിരുന്നു.... വിദ്യ ഒന്ന് നീലുവിനെ നോക്കി... ആ മുഖത്ത് ഒന്നും പറയല്ലേ എന്നുള്ളൊരു ഭാവം തെളിഞ്ഞു കണ്ടു... കണ്ണുകളിൽ യാജന പോലെ..... വിദ്യക്കവളോട് വല്ലാത്ത അലിവ് തോന്നി.. ഒന്നുമില്ല സുഭദ്രമ്മേ.... ഈ പെണ്ണ് ചുമ്മാ...പിന്നെ കാര്യം എന്താച്ചാൽ അമ്മയുടെ സ്വഭാവം അറിയാലോ...ഇന്നലെ അവിടെ വന്നപ്പോൾ അമ്മ ഏതാണ്ടൊക്കെ പറഞ്ഞു.... കണ്ണും നിറച്ച് ഒറ്റപ്പൊക്കായിരുന്നു ഇവൾ... അല്ലേടി വിദ്യ ഒന്ന് അവളെ നോക്കി കണ്ണുരുട്ടി.. അങ്ങിനല്ലലോ വിദ്യാമോളെ...

മോളുടെമ്മ പണ്ടേ ഓരോന്നൊക്കെ പറയില്ലേ... പക്ഷെ എന്റെ കുട്ടിക്ക് ഇത്രേം വിഷമം ഉണ്ടെങ്കിൽ അത്രക്കും അവളുടെ മനസ് വിഷമിപ്പിക്കുന്ന എന്തോ ആവണം ദീപ പറഞ്ഞിട്ടുള്ളത്... എന്താന്ന് പറ വിദ്യാമോളെ... വിദ്യ എല്ലാരേം മാറി മാറി നോക്കി... അനന്തന്റെ മുഖമൊക്കെ വലിഞ്ഞു മുറുകിയിട്ടുണ്ട് ദേഷ്യം കടിച് പിടിക്കുന്നപോലെ....നീലു ആണേൽ പറയരുതേ എന്ന മട്ടിലും... കണ്ണുകൾക്കൊണ്ട് കെഞ്ചുന്നുണ്ട്.... എന്നാൽ ഇത്തവണ അത് കൃത്യമായി അനന്തൻ കണ്ടു.... അവനൊന്നു തറപ്പിച്ചു നോക്കി.... അവൻ കണ്ടെന്ന് മനസിലായതും നീലു മുഖം കുനിച്ചു നീ പറയ് വിദ്യെ... എന്ത ഉണ്ടായേ.. അനന്തന്റെ സ്വരം നന്നേ ഗൗരവം നിറഞ്ഞതായിരുന്നു വിദ്യ ഒന്നുകൂടി നീലുവിനെ നോക്കി അവൾ സങ്കടം കടിച് പിടിച് കണ്ണുകൾ ഇറുകെ അടച്ചു... തൂണിൽ ചുട്ടിപിടിച്ചിരിക്കുന്ന കൈവിരലുകൾ ഒന്നുകൂടെ ശക്തിയിൽ തൂണിൽ അമർത്തി പിടിച്ചു...

മാറുകയ്യാലേ ദവണി പാവാടയിൽ മുറുകെ പിടിച്ചു... അവളുടെ അവസ്ഥകണ്ട് വിദ്യക് ആകെ വിഷമമായി.... അവൾ പറയണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയി... അപ്പോളും അവളുടെ കയ്യിലിരുന്ന് കുഞ്ഞിപ്പെണ്ണ് നീലുവിന്റെ കയ്യിലെക് ചാടാൻ കുറുമ്പ് കാണിക്കുന്നുണ്ടായിരുന്നു... പറ വിദ്യെ എടാ... അത്... നീലു.. അവൾ വിഷമിക്കുന്നു... നീ പറ വിദ്യെ... പറഞ്ഞാലും ഇല്ലെങ്കിലും അവൾ വിഷമിക്കും... സൊ നീ പറ എന്തിനും പരിഹാരം ഉണ്ടെല്ലോ... അതിന് കാര്യം എന്താന്നറിയണ്ടേ... വെറുതെ ചുമ്മാ വിഷമിച്ചിരുന്നിട് കാര്യമില്ലല്ലോ... അനന്തൻ പറഞ്ഞു.. അതെ.. പറ മോളെ... എന്റെ കുഞ്ഞേന്തിനാ ഇങ്ങിനെ സങ്കടപെടുന്നേ.... സുഭദ്രമ്മേ അത്... അമ്മ അവളെ വേദനിപ്പിക്കാൻ മനപ്പൂർവം ഓരോന്ന് പറയുന്നതാ അല്ലാണ്ട് അങ്ങനായിട്ടൊന്നുമല്ല... അമ്മക്ക് കുറ്റം പറയാൻ എന്തേലും ഒക്കെ വേണ്ടേ... നീ തെളിച്ചു പറ മോളെ....

അത് വേറൊന്നുമല്ല സുഭദ്രമ്മേ... ഇവരുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ 7,8 മാസങ്ങൾ ആയിലെ.... നീലുവിന് ഇതുവരെ വിശേഷമൊന്നും ആയില്ലല്ലോ...അവൾക് ഒരമ്മയാവാൻ കഴിയില്ലെന്നും അങ്ങനുള്ള നീലു കുഞ്ഞിനെ എടുത്താൽ കുഞ്ഞിനുകൂടി ദോഷംണെന്നൊക്കെ അമ്മ പറഞ്ഞു പിന്നെ അവൾക് എന്തോ ദോഷമുണ്ട് അതാ പ്രസവിച്ചപ്പോഴേ അവൾടെമ്മ പോയത് എന്നൊക്കെ കേട്ടപാടെ അപ്പോൾ ഓടി പോന്നതാ പെണ്ണ് .... ഞാൻ വിളിച്ചിട്ട് കൂടി നിന്നില്ല... വിദ്യ പറഞ് കഴിഞ്ഞതും ഒരു ഏങ്ങളോടെ നീലു അകത്തേക്കൊടി.... അനന്തൻ അലിവോടെ അവൾ പോയവഴിയേ ഒന്ന് നോക്കി പിന്നെ ദേഷ്യത്തോടെ പല്ല് കടിച്ചു... അവന് ദേഷ്യം നിയന്ത്രിക്കാവുന്നതിലും അപ്പുറം ആയിരുന്നു... സുഭദ്രമ്മയുടെ കണ്ണുകളും നിറഞ്ഞു... അവർ അനന്തനെ നോക്കി.... അവൻ ദൃഷ്ടി മറ്റെങ്ങോ ആക്കി നിൽപ്പാണ്...

കൈമുഷ്ടികൾ ചുരുട്ടിപിടിച്ചു ദേഷ്യം നിയന്ത്രിക്കുന്നുണ്ട് നോക്ക് അമ്മേ... എന്റമ്മ പറഞ്ഞതിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു... എന്ത് ചെയ്യാനാ എത്ര പറഞ്ഞാലും കേൾക്കില്ല... നീലു കൊച്ചുകുട്ടിയല്ലേ... ഇപ്പോഴെയൊന്നും ഒരു കുഞ്ഞിനെക്കൂടി നോക്കാൻ അവൾക് കഴിയില്ല അതെനിക്ക് മനസിലാവും അനന്താ....അതുതന്നെയാ നല്ലതും...പറയുന്നവർ പറഞ്ഞോട്ടെ നീയുംകൂടി അവളെ പറഞ് മനസിലാക്കണം കെട്ടോ ... അവൻ ഒന്ന് മൂളി.... നീലുവിന്റെ അവസ്ഥയോർത്തു സുഭദ്രമ്മ നിറഞ്ഞ കണ്ണുകൾ സാരിതലപ്പുവച്ചൊന്നു ഒപ്പി ...കുറച്ച് നേരം മൂവർക്കുമിടയിൽ നിശബ്ദത താളംകെട്ടി കിടന്നു... അതിനെ ഭേധിക്കാനായി മാളൂട്ടിയുടെ കൊഞ്ചലുകൾ മാത്രം ഇടയ്ക്കിടെ ഉയർന്നുകേട്ടു... പിന്നെ ആ സാഹചര്യത്തിനൊരു അയവു വരുത്താനായി വിദ്യതന്നെ സംസാരത്തിന് തുടക്കമിട്ടു "അഹ് പിന്നെ അനന്താ... നാളെ കുഞ്ഞിമാളൂന്റെ പിറന്നാളാ...

എല്ലാരും വരണം കെട്ടോ... അത് പറയാൻകൂടിയ വന്നേ.... അപ്പോഴാ നീലു.... " അവൾ പകുതിക്കൊന്ന് നിർത്തി ഏതായാലും ഞാൻ അകത്തേക്ക് ചെല്ലട്ടോ പിണക്ക കുട്ടിയോട് കൂടെ പറയട്ടെ...... മ്മ് ചെല്ല് മോളെ മുകളിൽ അനന്തന്റെ മുറിയിൽ ഉണ്ടാകും... കുഞ്ഞിനെ ഇങ്ങു തായോ...സുഭദ്രമ്മ കുഞ്ഞിന്നായി കൈ നീട്ടി വേണ്ട സുഭദ്രമ്മേ മാളൂട്ടിക്കൂടെ ഇരിക്കട്ടെ അവളുടെ സങ്കടത്തിന് ഉള്ള നല്ല മരുന്ന് ഇവളാണ്... അല്ലേടി കളിപ്പാറു... വിദ്യ മാളൂട്ടിനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു അതുംപറഞ് കുഞ്ഞിമാളുനേം കൊണ്ട് വിദ്യ അകത്തേക്ക് നടന്നു....അവൾ പോയതും അനന്തൻ ഉമ്മറത്തെ ചെയറിലേക്ക് ഇരുന്നു ... സുഭദ്രമ്മ ആണെങ്കിൽ വിദ്യ പോയ വഴിയേ ഒന്ന് നോക്കി നിന്നു.. പിന്നെ തെല്ലൊരു നെടുവീർപ്പോടെ അനന്തന് നേരെ തിരിഞ്ഞു.... അനന്തന്റെ മുഖവും ആകെ ആസ്വസ്തമാണ്..... അനന്താ..... അവൻ ഈർഷയോടെ സുഭദ്രമ്മക് നേരെ നോക്കി...

അവന്റെ നോട്ടം കണ്ട് അവരുടെ പുരികം ഒന്ന് ചുളിഞ്ഞു.. എന്ത... എന്ത ഇനി അമ്മക്ക് പറയാനുള്ളെ... പേരക്കുട്ടിയെ വേണമെന്നാണോ???? എല്ലാവർടേം താളത്തിന് തുള്ളുന്ന പാവയല്ലേ ഞാൻ... കുറെ നാൾ കല്യാണം കഴിക്കാൻ പറഞ്ഞായിരുന്നു സത്യാഗ്രഹം... ഇനിപ്പോ കല്യാണംകഴിഞ്ഞപ്പോൾ പുതിയ കാര്യം കിട്ടിയല്ലോ... എന്തിനാ വൈകിക്കുന്നെ ഇപ്പൊ തന്നെ തുടങ്ങിക്കോ... നീ എന്തിനാ അനന്താ എന്നോട് കിടന്ന് തുള്ളുന്നെ???... ഞാൻ നിന്നോട് എനിക്ക് പേരക്കുട്ടിയെ വേണമെന്ന് പറഞ്ഞോ???? ഇല്ല.... അമ്മയായിട്ടെന്തിനാ ഇനി കുറക്കുന്നെ??? പറഞ്ഞോ.... അതൊക്കെ കേട്ട് മോങ്ങാൻ വേറൊരുത്തിയും.. വന്ന് വന്ന് എന്തുകേട്ടാലും മോങ്ങികോളും.. മനുഷ്യന് ഒരു സ്വസ്ഥതയും തരില്ല... സുഭദ്രമ്മ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി....അവന്റെ മനസ്സിൽ നീലുവിനോടുള്ള സ്നേഹമാണ് ഇപ്പോൾ ഈ ദേഷ്യത്തിന്റെ കാരണം എന്ന് അവന്റെ വാക്കുകളിനിന്ന് തന്നെ സുഭദ്രമ്മക് മനസിലായി...

അവർക്ക് ചെറുതായി ചിരിവന്നുപോയി എങ്കിലും അത് പുറത്ത് കാട്ടത്തെ സമർഥമായി അവർ ഒളിപ്പിച്ചു ദേ അനന്താ നിർത്തികൊ നീ.... ഇപ്പൊ എന്ത നിന്റെ പ്രശനം ദീപ അങ്ങിനെ പറഞ്ഞതാണോ അതോ നീലാംബരി കരഞ്ഞതാണോ??? രണ്ടാണെങ്കിലും എന്റെ പൊന്നുമോൻ ഇവിടെകിടന്ന് തുള്ളിട്ട് ഒരു കാര്യവും ഇല്ല... ദീപ ആണേൽ അപ്പുറത്തുണ്ട് അതല്ല നിന്റെ ഭാര്യാ ആണേൽ മുകളിലുണ്ട്... ആരോടാന്നു വച്ചാ പോയി ചോദിക്കട... അല്ലെ... വന്ന് വന്ന് നിനക്കല്പം കൂടുന്നുണ്ട് കേട്ടോ അനന്താ... സുഭദ്രമ്മ പറഞ്ഞതിഷ്ടപ്പെടാതെ അനന്തൻ ദേഷ്യത്തിൽ കസേരയിൽനിന്നും എഴുനേറ്റ് ഉമ്മറത്തുന്നു അകത്തേക്ക് കയറി... അതിനിടയിൽ അവർക്കൊരു കൂർത്ത നോട്ടവും നൽകന്മറന്നില്ല....

സുഭദ്രമ്മ ഒന്ന് ഊറി ചിരിച്ചു.... പിന്നെ നീലുവിനോട് വേണേൽ ചോദിച്ചോ... ദീപയോടാണേൽ എന്റെ മോൻ ചോദിക്കാനൊന്നും നിൽക്കണ്ട... അങ്ങിനൊന്നും അല്ലന്നങ്ങു തെളിയിച്ചു കൊടുത്താൽ മതി....പിന്നെ തനിയെ അവറ്റകളൊക്കെ വാ അടച്ചോളും അത്രയും പറഞ്ഞിട്ട് ഒന്നുമറിയാത്തപോലെ പുറത്തേക്ക് മാനവും നോക്കി നിന്നു സുഭദ്രമ്മ... അവൻ ഒന്ന് നിന്നു ... അവര്പറഞ്ഞതിന്റെ ധ്വനി മനസിലായതും പല്ലുകടിച്ചുകൊണ്ട് സുഭദ്രാമ്മയെ തിരിഞ്ഞു നോക്കി... അവരുടെ പുറത്തേക്ക് നോക്കിയുള്ള നിൽപ്പ് കണ്ടതും തല വെട്തിരിച്ചു അകത്തേക്ക് കയറിപ്പോയി.... അനന്തൻ അവിടെ നിൽപ്പുണ്ടോ പോയോ എന്നറിയാൻവേണ്ടി ഒന്ന് ഇടങ്ങണ്ണിട്ടു നോക്കിയ സുഭദ്രമ്മ കൃത്യം കണ്ടു അവന്റെ തലവെട്ടിച്ചുള്ള പോക്ക്... അതുകണ്ടതും അവരോന്ന് അമിങ്ങി ചിരിച്ചുകൊണ്ട് ഉമ്മറത്തെ കസേരയിലേക്കിരുന്നു. ****************

നീലു പെണ്ണെ..... പോട്ടെട്ടി... അമ്മയുടെ സ്വഭാവം അറിയുന്നതല്ലേ.... നിന്റെ മാലതിയമ്മയും അമ്മയും ഒറ്റ കേട്ട... അതാ നിന്നെ വേദനിപ്പിക്കാൻ മനഃപൂർവം പറയുന്നതല്ലേ മോളെ... നീ ഇങ്ങിനെ കരയാതെ... കട്ടിലിൽ മുട്ടിനുമേൽ മുഖം ചരിച്ചുകിടക്കുന്നവളെ ആശ്വസിപ്പിക്കലാണ് വിദ്യ... കുഞ്ഞിമാളു അടുത്തിരുന്നു അവളുടെ പാവാടയൊക്കെ പിടിച് കളിക്കുന്നുണ്ട്.. നിർവികരത താളംകെട്ടി നിൽക്കുന്ന കണ്ണുകൾ കുഞ്ഞിമാളുവിന്റെ മേൽ തന്നെയാണ് ദേ... ഇങ്ങിനിരിക്കല്ലന്റെ നീലുവേ... നാളെ കുഞ്ഞിമാളൂന്റെ പിറന്നാളാ... അങ്ങ് വനേക്കണം കേട്ടല്ലോ.... ഇനി വന്നില്ലെങ്കിൽ ഞാൻ ഇങ്ങോട്ട് വന്ന് തൂക്കി എടുത്തോണ്ട് പോകും.. നീലു ഒന്നും മിണ്ടിയില്ല...

അവളെ നോക്കിയൊന്ന് ചിരിച്ചു... എന്താടി... വരില്ലേ പെണ്ണെ നീ??? അവൾ തലകുനിച്ചു... വിദ്യ അലിവോടെ അവളെത്തന്നെ നോക്കി.... പിന്നെ പതിയെ താടിപിടിച്ചുയർത്തി... നോക്ക് മോളെ.. എനിക്കറിയാം നീ ഇപ്പോൾ എന്തലോചിച്ച വിഷമിക്കുന്നതെന്നു... ഇപ്പൊ നീ കൊച്ചു കുട്ടിയല്ലേ...നിങ്ങൾക്കിടയിൽ ചിലപ്പോൾ ഒരുമിച്ചുള്ള ഒരു കുടുംബ ജീവിതം പോലും തുടങ്ങിയിട്ടുണ്ടാവില്ല... നിനക്കൊരു കുഞ്ഞാവനുള്ള പ്രായമൊന്നും ആയിട്ടില്ല... അനന്തന് അത് നന്നായി അറിയാം....അവന് നിന്നോട് നല്ല ഇഷ്ടമുണ്ട്... നിന്നോടുള്ള അവന്റെ കരുതൽ എനിക്ക് ഇന്ന്‌ നന്നായി മനസിലായി..... അത് കേട്ടപ്പോൾ ഒരു ചെറിയ വെട്ടം അവളുടെ മുഖത്ത് തെളിഞ്ഞു.... ആഹാ..

. പ്രാണനാഥൻറെ കാര്യം പറഞ്ഞപ്പോൾ പ്രണാസഖിക് മുഖം തെളിഞ്ഞല്ലോ... അവളുടെ കവിളിലൊന്ന് നുള്ളിക്കൊണ്ട് വിദ്യ കളിയാക്കി... എന്റെ നീലുപെണ്ണ് വിഷമിക്കണ്ട കേട്ടോ... അമ്മ പറയുമ്പോളൊന്നുമല്ല നിനക്ക് ഒന്നും രണ്ടുമൊന്നും ആയിരിക്കില്ല മിനിമം 5 എങ്കിലും പിള്ളേർ കാണും അല്ലേടി കള്ളിപ്പെണ്ണേ.... നീലു നാണത്തോടെ ഒന്ന് ചിരിച്ചു... പിന്നെ അവളുടെ പാവാടത്തുമ്പിൽ പിടിച് കളിക്കുന്ന കുഞ്ഞിമാളൂനെ സ്നേഹത്തോടെ നോക്കി.... അവളുടെ ഉള്ളിൽ ആ കുഞ്ഞിനെ മാറോടടക്കി പിടിക്കാൻ മനസ് വല്ലാതെ വെമ്പുന്നുണ്ടായിരുന്നു... എടുത്തോടി.... അവളുടെ നോട്ടംകണ്ടു സ്നേഹത്തോടെ വിദ്യ പറഞ്ഞു.... പപ്പാവ്ക്ക് യാതവത് ദോഷം വറുമാ???

എനക്ക് ചിന്ന ഭയം ഇറുക്ക് അക്ക...അവളുടെ മുഖത്ത് വേവലാതി നിറഞ്ഞു ഒന്നുമില്ല പെണ്ണെ നീ എടുത്തോടി.... നീ മുന്നേയും എടുക്കാറുള്ളതല്ലേ... ആരും പറയുന്നേ നീ കാര്യമാക്കണ്ട... അവൾ കുഞ്ഞിമാളൂനെ കോരിയെടുത്തു... തെരുതെരെ ചുംബനങ്ങൾ കൊണ്ട് മൂടി.... തിരികെ ആ കുഞ്ഞിപ്പെണ്ണ് അവളുടെ മൂക്കിലും കവിളിലുമൊക്കെ കുഞ്ഞരി പല്ലുവെച് ഇറുക്കുന്നുണ്ട്... അവൾ മതിവരാതെ കുഞ്ഞിപ്പെണ്ണിനെ ലാളിച്ചു... ഈകഴ്ചകണ്ടുകൊണ്ടാണ് അനന്തൻ റൂമിലേക്കു വന്നത്... വാതിൽക്കലെത്തിയപ്പോൾ തന്നെ കുഞ്ഞിമാളൂന്റെ ബഹളവും നീലുവിന്റെ പൊട്ടിച്ചിരിയുമൊക്കെ കേട്ട് അവൻ ഒന്ന് നിന്നു....

താഴെനിന്നും കുറച്ചുമുന്നേ വിങ്ങിപൊട്ടി ഓടിയവളുടെ സന്തോഷചിരിക്കണ്ട് ദേഷ്യം അമർത്തി മുകളിലേക്കു വന്ന അനന്തന്റെ മനസും ഒന്നയഞ്ഞു... ഒരുവേള എന്തോ അവന് അകത്തേക്ക് കയറാൻ തോന്നിയില്ല...അവൻ അകത്തേക്ക് കയറാതെ അവിടെത്തന്നെ അവളുടെ കളിചിരികൾ നോക്കി നിന്നു.. സമയം ഒത്തിരിയായി.... അമ്മ കയർ പൊട്ടിക്കുന്നുണ്ടാവും... ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ നീലു പെണ്ണെ... നാളത്തേക്കുള്ള ഒരുക്കങ്ങളൊക്കെ ആകണം.... അതുകേട്ടതും പെണ്ണിന്റെ മുഖം വാടി... സങ്കടത്തോടെ വിദ്യായേം കുഞ്ഞിമാളൂനേം മാറി മാറി നോക്കി.... ഹാ സങ്കടപെടാതെ പെണ്ണെ.... ഇനി കാണാലോ... നാളെ എല്ലാരുടെ അങ്ങോട്ട് പോരണം കെട്ടോ.... കുഞ്ഞിമാളൂനെ കയ്യിലെടുത്തുകൊണ്ട് വിദ്യ പറഞ്ഞു... മ്മ്മ്മ്.... അവൾ മെല്ലെ തലയാട്ടി... അവളുടെ കണ്ണുകലപ്പോഴും കുഞ്ഞിമാളുവിൽ ഉടക്കി കിടന്നിരുന്നു...

കുഞ്ഞിമാളുവിന്റെ ചിരിക്കാണേ കുഞ്ഞരി പല്ലുക്കാട്ടി ചിരിരിക്കുന്ന ഒരു ഒന്നര വയസുകാരിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.... വർധിച്ച ഹൃദയമിടിപ്പോടെ അവൾ കണ്ണുകൾ ഇറുകെ പൂട്ടി... അക്ക..... പുറത്തേക്കു ഇറങ്ങാൻ തുനിഞ്ഞ വിദ്യയെ നീലു വെപ്രാളംത്തോടെ വിളിച്ചു വിദ്യ തിരിഞ്ഞു നോക്കിയതും .. നീലു വെപ്രാളംത്തോടെ ബെഡിന്ന് ചാടി നിലത്തേക്കിറങ്ങി... വിദ്യയുടെ കയ്യിൽ പിടിച്ചു... എന്താ... എന്താ നീലു... അവളുടെ വെപ്രാളം കണ്ട് വിദ്യ ആകെ മൊത്തം അവളെ ഒന്ന് നോക്കി അക്ക.... അക്ക എനക്കും പാപ്പാ വേണം.... വിദ്യ അത്ഭുതപ്പെട്ട് മനസിലാവാത്തപോലെ ഒന്ന് നോക്കി.... വേണം അക്ക... എനക്ക് റൊമ്പപുടിക്കും കൊലന്തൈങ്ളെ.... എനക്ക് വേണം..ഒരു വല്ലാത്ത തിളക്കം ആ കണ്ണുകളിൽ വിദ്യക് കാണാൻ കഴിഞ്ഞു.. വാതിൽക്കൽ നിന്ന അനന്തൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു...

നീലുവിന്റെ പ്രവർത്തിയിൽ അവനും ആശ്വര്യപ്പെട്ടു..അവളുടെ വാക്കുകൾ അവന്റെ മനസ്സിൽ വന്ന് തറച്ചു...കുഞ്ഞിലെമുതലേ ചെറിയ കുട്ടികളോട് അവൾക്ക് വല്ലാത്ത ഒരു അടുപ്പമാണ്... പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് പക്ഷെ അന്നൊക്കെ അശ്വതി കൂടെ കൂട്ടാത്തതുകൊണ്ട് മറ്റു ചെറിയ കുട്ടികളോട് കളിക്കുന്നതെന്ന വിചാരിച്ചിരുന്നേ.... കഴിഞ്ഞ ദിവസങ്ങളിലും മറ്റും അവൾ തന്റെ നുണക്കുഴി തൊട്ട് കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞതവന്റെ ഓർമയിൽ വന്നു... അത്രമേൽ ആഗ്രഹിക്കുന്നുണ്ടാവാം.. തന്റെ ഭാഗത്തുനിന്നങ്ങനൊരു സമീപനം ഉണ്ടാകാത്തതിനാൽ എല്ലാം ഉള്ളിൽ ഒതുക്കുന്നതായിരിക്കാം...... പണ്ട് താനും ഇതുപോലെ അശ്വതിയോടൊത് സ്വപ്‌നങ്ങൾ കണ്ടിരുന്നു.....

ഇപ്പോൾ അതൊക്കെ താൻ പാടെ മറന്നിരിക്കുന്നു....പക്ഷെ നീലു... അവളെ മനസിലാക്കുന്നതിൽ തെറ്റ് പറ്റിയ പോലെ... അവന്റെ ഉള്ളം വല്ലാതെ നീറി... അവനറിയാതെ തന്നെ അവന്റെ ഉള്ളിൽ ഒരു ഭർത്താവെന്ന രീതിയിലുള്ള ചിന്തകൾ ഉണർന്നു....അവന്റെ മനസ് വല്ലാതെ ആസ്വസ്ഥമായി. മോളെ... എന്താ നീ ഇങ്ങിനൊക്കെ പറയുന്നേ.... വന്നേ ഇവിടിരിക്ക് അവൾ നീലുവിനെ കട്ടിലിലേക്ക് പിടിച്ചിരുത്തി... കുഞ്ഞിനെ മടിയിൽ വച്ചുകൊണ്ട് അവളും നീലുവിന്റെ അടുത്തായി ഇരുന്നു.... വിദ്യ അവളെ ആകെ മൊത്തം ഒന്ന് നോക്കി അവൾ വല്ലാതെ ആസ്വസ്ഥയാണെന്ന് വിദ്യക് മനസിലായി..... പതിയെ അവളുടെ തലയിലൂടെ ഒന്ന് തഴുകി..

പിന്നെ പതിയെ അവളുടെ കൈകൾ പിടിച്ചെടുത്ത് അവളുടെ കൈകുളിലാക്കി... എന്താ മോളെ.... എന്തിനാ നീ ഇങ്ങിനെ സങ്കടപെടുന്നേ??? അക്ക.... എനക്ക്... എനക്ക്... അവളുടെ വാക്കുകളൊക്കെ മുറിഞ്ഞു പോയി ഞാൻ പറഞ്ഞില്ലേ.... എല്ലാത്തിനും ഓരോ സമയമുണ്ട് നീലു.... ഇപ്പൊ ഇങ്ങിനൊക്കെ തോന്നും പക്ഷെ പിന്നെ ഒരു സമയത്ത് മോൾക്ക് ഇതൊക്കെ പിന്നെ മതിയായിരുന്നുന്നു തോന്നിയാലോ.... ഇപ്പൊ അനന്തൻ പഠിക്കാനുള്ള എല്ലാം ശേരിയാക്കിയില്ലേ മോളിപ്പോൾ പഠിക്കു കേട്ടോ.... ബാക്കിയൊക്കെ വഴിയേ നടക്കും..... വിഷമിക്കണ്ടാട്ടോ.... വിദ്യ നീലുവിന്റെ നെറ്റിയിലൊന്നു മുത്തി....കുറച്ചു നേരംകൂടി അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ അവിടത്തന്നെ ഇരുന്നു...

ഈ നേരമാത്രയും അനന്തന്റെ മനസ് വല്ലാത്തൊരു പിടിവലിയിലായിരുന്നു.... പോട്ടെ മോളെ...നേരം ഒത്തിരി ആയി.. ഇനി നിന്നാൽ ശേരിയാകില്ല അവൾ കുഞ്ഞിനെകൊണ്ട് എഴുനേറ്റു വിദ്യാക്കും വല്ലാതെ വിഷമം തോന്നി..... തിരിഞ്ഞു നടന്നിട്ടും വിദ്യക്ക് മനസുറക്കുന്നുണ്ടായിരുന്നില്ല ഇടക്കൊന്നു അവളെ തിരിഞ്ഞ് നോക്കി.. അവൾ വീണ്ടും പഴേപടി കാൽമുട്ടിലേക് മുഖം ചായിച്ചു... നോട്ടം വിദ്യയുടെ തോളിൽ കിടക്കുന്ന കുഞ്ഞിമാളുവിൽ ആണ്... വിദ്യ ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് പുറത്തേക്കിറങ്ങി... നേരെ നോക്കിയത് ചുമരിൽ ചേർന്ന് നിൽക്കുന്ന അനന്തനെ ആണ്.... അവന്റെ നിൽപ്പിൽനിന്നുംതന്നെ എല്ലാം അവൻ കേട്ടുകാണുമെന്ന് അവൾക്ക് മനസിലായി... അവളൊന്ന് പുഞ്ചിരിച്ചു....കൂടുതലൊന്നും സംസാരിക്കാൻ അവൾ മുതിർന്നില്ല വേഗം താഴെക്കിറങ്ങി അനന്തൻ മെല്ലെ റൂമിലേക്ക് കയറി...

ബെഡിൽ ചടഞ്ഞിരിക്കുന്ന നീലാംബരിയെ ഒന്ന് നോക്കി..... അവളുടെ നോട്ടവും അനന്തനിലാണ്.. നോട്ടം പരസ്പരം ഇടഞ്ഞതും നീലുവിന്റെ മിഴികൾ നിറഞ്ഞു... അവൾ പിടച്ചിലോടെ മുഖം കൽമുട്ടുകൾക്കിടയിൽ പൂഴ്ത്തി.....അവളെ ഒന്ന് നോക്കിയ ശേഷം മാറാനുള്ള ഡ്രെസ്സും എടുത്ത് അവൻ ബാത്റൂമിലേക് കയറി... തിരികെ ഇറങ്ങി വന്നപ്പോളും അവൾ അതെ പടി ഇരിപ്പാണ്.... അവളുടെ മാനസികാവസ്ഥ അവന് ഏറെക്കുറെ ഊഹിക്കാൻ കഴിയുമായിരുന്നു....അനന്തൻ മെല്ലെ അവൾക്കടുത്തേക് ചെന്നു അവൾക്കടുക്കലായി ഇരുന്നു... നീലു......അവൻ ആർദ്രമായി വിളിച്ചു അവൾ മെല്ലെ മുഖമുയർത്തി നോക്കി.... വളരെ പ്രയാസപ്പെട്ടൊരുചിരി മുഖത്ത് വരുത്തി..... അവൻ അവളുടെ മുഖത്തേക്ക് തന്നെ അലിവോടെ നോക്കിയിരുന്നു... അവന്റെ കണ്ണിലേക്കു നോക്കും തോറും നീലുവിന്റെ മൂക്കും ചുണ്ടുമൊക്കെ സങ്കടത്തൽ വിറച്ചുപോയി....

അവൾ കരച്ചിൽ പുറത്തേക്ക് വരാതെ കടിച് പിടിക്കാൻ ശ്രമിച്ചു.... ക്ഷണ നേരംകൊണ്ട് അവൻ അവളെ അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു... മുറുകെ ചുറ്റി പിടിച്ചു... പെയ്യാൻ വെമ്പിനിന്ന മേഘം പോലെ അവന്റെ നെഞ്ചിലേക്ക് വീണവൾ പൊട്ടി പൊട്ടി കരഞ്ഞു....കരച്ചിലിന്റെ ആക്കം കൂടുന്നതനുസരിച് അവന്റെ ഷർട്ടിൽ അവൾ പിടിമുറുക്കികൊണ്ടിരുന്നു.... നീലു.... എന്താടാ ഇത്‌... ഇങ്ങിനെ കരയാതെ.... അവൻ ഇടംകയ്യാൽ അവളെ തഴുക്കി നീലു.... ദേ നോക്കു.... നോക്കു മോളെ.. അവൻ അവളുടെ മുഖം കയ്യിൽ കോരിയെടുത്തു എന്തിനാ ഇങ്ങിനെ കരയുന്നെ??? അതും മറ്റുള്ളവർ പറയുന്നത് കേട്ട്... എഹ്???? നന്ദേട്ടാ...... ഒരു തേങ്ങലോടെ വിളിച്ചുകൊണ്ടു വീണ്ടും കണ്ണുകൾ ഇറുകെ പൂട്ടി പൊട്ടികരഞ്ഞു...അത്രക്കും സങ്കടം ആ പെണ്ണിന് ഉണ്ടായിരുന്നു... അവളുടെ കരച്ചിൽ അനന്തനും കണ്ടുനിൽക്കാൻ ആകുമായിരുന്നില്ല.....

വീണ്ടും അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച് അവളുടെ മൂർദ്ധാവിൽ ഒന്ന് മുത്തി..... തലയിലൂടെ അവന്റെ കൈകൾ തഴുക്കി കൊണ്ടേ ഇരുന്നു.. നന്ദേട്ടാ... എനക്ക് അപ്പിടിയൊന്നും യെന്ത ദോഷവും കെടയലേ എൻറത് അവർക്കിട്ടെ സൊള്ളുങ്കോ.... അവർക്കിട്ടെ മട്ടും അല്ലൈ... എല്ലാര്ക്കിട്ടയും സൊള്ളുങ്കോ.... അവന്റെ നെഞ്ചിൽ തലയുരുമി പതം പറഞ് കരഞ്ഞുകൊണ്ടിരുന്നു പെണ്ണ്.. എനക് ഇന്ത ഉലകത്തിലെ വേറെ യരുമേ കേടയാത്.... നാൻ വേറെ യാർക്കിട്ടെ സൊല്ലവേണം??? ഏൻ അമ്മ അവർ റൊമ്പ പാവമാണ ആൾ.. യെല്ലാവരും ഏൻ അമ്മവെ ഏതുക്ക് തിട്ടുത്??? ഏൻ അമ്മാവും ഏൻ പാപ്പാവും ഇന്ത ഉലകത്തിലെ ഇല്ലേ.... അവർ എന്നെ വിട്ട് പോയിട്ടിയെ.....

പ്ലീസ് എല്ലാര്ക്കിട്ടയും സൊള്ളുങ്കോ അവരെ ഒന്നുമേ പറയാകൂടാതെന്നു..... സൊള്ളുങ്കോ ... അവന്റെ ഷർട്ടിൽ പിടിമുറിക്കികൊണ്ട് അവനോട് കരഞ്ഞുകേണ് നീലു.. നീലു പറഞ്ഞതെല്ലാം അവൻ കേട്ടെങ്കിലും അവൾ പറയുന്നത് ആരെപ്പറ്റി ആണെന്നോ മറ്റുമൊന്നും അവന് മനസിലായിരുന്നില്ല...ഒന്നവളുടെ അമ്മയെ ആണ് ഉദ്ദേശിച്ചതെന്നു മനസിലായി... പക്ഷെ എന്തൊക്കെയോ അനന്തന് ചെറിയ പൊരുത്തക്കേടുകൾ തോന്നി എങ്കിലും അവളുടെ പുറത്ത് തട്ടി പതിയെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.. ഇടയ്ക്കിടെ അവളുടെ നെറ്റിയിലും നെറുകിലുമൊക്കെ അവന്റെ നനുത്ത അധരങ്ങൾ മുദ്രണം ചാർത്തികൊണ്ടിരുന്നു.... സമയമേറെ കടന്നുപോയി....

അതെയിരിപ് തന്നെയാണ് രണ്ടാളും ഇടക്കെപ്പോഴോ കരച്ചിലിന്റെ ഈരടികൾ നിലച്ചിരുന്നു എങ്കിലും അവന്റെ മേലുള്ള കൈകളുടെ മുറുക്കം തെല്ലുപോലും കുറഞ്ഞിരുന്നില്ല.... കുറച്ചുകൂടി കഴിഞ്ഞതും നീലു തല മെല്ലെ ഉയർത്തി അനന്തനെ നോക്കി.... അവൻ ശാന്തമായ അതിലേറെ മനോഹരമായ ഒരു പുഞ്ചിരി അവൾക് സമ്മാനിച്ചു... അവളുടെ കരഞ്ഞു വീർത്ത കാൻപോളകൾ ഇമചിമ്മാതെ അവന്റെ മുഖത്തുതന്നെ നോക്കിയിരുന്നു... കൃഷ്ണമണികൾ മുഖത്താകെ ഓടി നടന്നു അവസാനം പതിവ് പോലെ അവൾക്കിഷ്ടപ്പെട്ട നുണക്കുഴി കവിളുകളിൽ അവ തറഞ് നിന്നു... അവളുടെ കണ്ണിലും നേരിയ തിളക്കം തെളിഞ്ഞു... അവളുടെ നോട്ടം കാണെ അനന്തൻ ഒന്ന് കണ്ണുചിമ്മി...ചിരിച്ചു....

അവൻ ചിരിച്ചതും ഒന്നുകൂടി തെളിഞ്ഞ നുണക്കുഴിയിൽ അവൾ കൈ വിരലുകൾ കൊണ്ട് ഒന്നുതോട്ടു... എന്തേയ് എന്ന കണക്കെ അനന്തൻ പുരികം മേല്പോട്ടാക്കി ഉങ്കൾക്കെന്നെ പുടികുമാ???? കരഞ്ഞിട്ടാകണം ഒച്ച നന്നായി അടഞ്ഞിരുന്നു.... അനന്തൻ അവളുടെ കണ്ണിലേക്കു തന്നെ ഉറ്റുനോക്കി.... "അല്ലെന്നു തോന്നുന്നുണ്ടോ നീലുട്ടി " അവളൊന്നും മിണ്ടിയില്ല..... എന്തേയ്... അല്ലന്നാണോ???? എനക് ഒന്നും തെറിയലെ.. ആണ കൊഞ്ചം ഇഷ്ടം മാതിരി ഫീൽ പണ്ണി.. അത് നിജമാ??? കൊഞ്ചം ഇഷ്ടമോ..... അങ്ങിനെയേ തോന്നിയുള്ളു??? അവളുടെ പാറിപറന്ന മുടിയൊക്കെ ചെവിമടക്കിലേക് നീക്കി വച്ചുകൊണ്ട് അനന്തൻ ചോദിച്ചു....

വളരെ സൗമ്യമായി പുഞ്ചിരിയോടെ ആയിരുന്നു അവന്റെ സംസാരം... അപ്പൊ എന്നോട് ഇഷ്ടം താനെ.... അതെ നീലുട്ടി... ഇഷ്ടമാണല്ലോ... അതല്ലേ ഇപ്പൊ ഇങ്ങിനിരിക്കുന്നെ... ഇഷ്ടമല്ലെങ്കിൽ ഞാനിങ്ങിനെ ചേർത്ത് പിടിക്കുമോ മോളെ.... ഒന്നുകൂടി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർന്നു.... അവൾ കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി... കുറുമ്പി പെണ്ണായിരുന്നേൽ ഇപ്പോൾ ഒരുപാട് മുത്തം തിരികെ കിട്ടിയേനെ എന്നവൻ ഒരു ചിരിയോടെ ഓർത്തു... അവളുടെ മനസിലാക്കേ സങ്കടമാണ്.... അത് മനസിലാക്കി അവൻ ഒന്നുകൂടി മുറുകെ കെട്ടി പിടിച്ചു....അവൾ കൺ പോളകൾ അമർത്തി അടച്ചു...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story